Saturday, March 1, 2014

To get A+ for Maths
അതെ, മാത്​സിന് എ പ്ലസ് നേടാന്‍
(Updated with Eng. Medium)

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ ഒരു വിദ്യാഭ്യാസജില്ലയില്‍ ഗണിതശാസ്ത്രത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട കുട്ടികളെ ഒരുമിച്ച് കൂട്ടുക. അവര്‍ക്ക് നഷ്ടമായ എ പ്ലസ് തിരിച്ചു പിടിക്കുന്നതിനായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം തേടുക. ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി കുട്ടികള്‍ക്ക് എ പ്ലസ് നേടുന്നതിനാവശ്യമായ പഠനതന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുക. കേരളവിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു ഏടായിരിക്കുമിത്. സാധാരണഗതിയില്‍ ഇത്തരത്തിലൊരു ബൃഹത് പദ്ധതിക്ക് അധികമാരും മുന്‍കൈയ്യെടുക്കാറില്ല. എന്നാല്‍ 2013 മാര്‍ച്ച് മാസത്തില്‍ എറണാകുളം ജില്ലയില്‍ ഇത് സംഭവിച്ചു. എറണാകുളം ഡി.ഇ.ഒ ശ്രീ.സി.രാഘവന്‍ മുന്‍കൈയ്യെടുത്ത് ഈ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും അധിക പിന്തുണ നല്‍കാനായി ആറ് ഗണിതാധ്യാപകരെ നിയോഗിച്ചു. അവര്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഓരോ യൂണിറ്റുകളിലേയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടു വന്ന് പങ്കുവെച്ചു. പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഏടുകളിലൂടെ ഒരു പ്രദക്ഷിണം. ഗണിതശാസ്ത്രം കൂടാതെ സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി. ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നതിനായി എത്തിയ വെണ്ണല ഗവ ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ.ഹരിഗോവിന്ദ് എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ക്ലാസുകള്‍ നയിച്ച ജലജ ടീച്ചറും ഗണിതശാസ്ത്രപരിഷത്തിന്റെ മികച്ച ഗണിതാധ്യാപികയ്ക്കുള്ള പുരസ്ക്കാരം നേടിയ രാജി ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഇത് പ്രയോജനപ്പെടുമല്ലോയെന്നു കരുതി മാത്‍സ് ബ്ലോഗ് ഇത് പങ്കുവെക്കട്ടെ. പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം കമന്റിലൂടെ പങ്കുവെക്കാം.

എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നമ്മുടെ കൂട്ടത്തിലെ അധ്യാപകര്‍ ചില പഠനസാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടാകും. വിശാലാടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവ പങ്കു വെക്കാന്‍ മാത്‍സ് ബ്ലോഗ് അവസരമൊരുക്കുന്നു. ഏതു വിഷയത്തെ ആസ്പദമാക്കിയാണെങ്കിലും നിങ്ങളൊരുക്കിയ പഠനസാമഗ്രികള്‍ മാത്​സ് ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക. നമുക്ക് അവ പ്രസിദ്ധീകരിക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും ഹരിഗോവിന്ദ് സാറും ജലജ ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

A+ Questions from all units - Malayalam Version
Prepared By Hari Govind, Resource Group, Ernakulam

A+ Questions from all units - English Version (Updated)
Prepared By Vijayakumar M D, THS Kanjirappally

Second Degree Equations and Polynomials
Prepared By Jalaja, Resource Group, Ernakulam

Circles and Tangents
Prepared By Raji. V.G, Resource Group, Ernakulam

136 comments:

  1. ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവര്‍ക്ക് ആ വിഷയത്തിന് എ പ്ലസ് കിട്ടാന്‍ തന്നെക്കൊണ്ട് ആവും വിധമൊരു വഴികാട്ടല്‍. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു പ്രവര്‍ത്തനമാണ് എറണാകുളത്ത് നടന്നത്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങളില്‍ അധ്യാപകരൊഴികെ മറ്റാരും ഇടപെടാറേയില്ല. റിസല്‍ട്ട് ഉയര്‍ത്തണം എന്നു മുറവിളി കൂട്ടുന്ന ബഹുഭൂരിപക്ഷവും അതിനായി ഒന്നും ചെയ്യാറില്ലെന്നതാണ് വാസ്തവം. ഇവിടെയാണ് എറണാകുളം ഡി.ഇ.ഒ ശ്രീ.രാഘവന്‍ വ്യത്യസ്തനായത്. തന്റെ വിദ്യാഭ്യാസജില്ലയിലെ സേവനസന്നദ്ധരും കഴിവു തെളിയിച്ചവരുമായ അധ്യാപകരുടെ നിസ്വാര്‍ത്ഥസേവനം പ്രയോജനപ്പെടുത്തി അദ്ദേഹം എ പ്ലസുകാര്‍ക്ക് നേരെ സഹായഹസ്തം നീട്ടി. ഡി.ഇ.ഒ ശ്രീ.രാഘവന് അഭിനന്ദനങ്ങള്‍!

    ഒപ്പം ശ്രീമതി ജലജ ടീച്ചര്‍ക്കും റിസോഴ്‌സ് പേഴ്‌സണായ ശ്രീ.ഹരിഗോവിന്ദിനും മാത് സ് ബ്ലോഗിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  2. വളരെ നല്ല ശ്രമം...പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി...അഭിനന്ദനങ്ങള്‍

    ReplyDelete
  3. enik ith valare adhikam ishtapettu...........

    ReplyDelete
  4. A+ പോസ്റ്റിലേക്ക് ഒരു ചോദ്യം.

    ഒരു ചതുരം. നീളവും വീതിയും അക്ഷങ്ങള്‍ക്ക് സമാന്തരം. ഒരു മൂലയിലെ സൂചക സംഖ്യകള്‍ (2,2). മറ്റു 3 സൂചക സംഖ്യകളും അധിസംഖ്യകളാണ്. എങ്കില്‍ മറ്റു മൂലകളുടെ സൂചക സംഖ്യകളും വികര്‍ണ്ണത്തിന്റെ നീളവും കണ്ടെത്തുക.

    ReplyDelete
  5. നന്ദി ശ്ലാഘനീയമായ പ്രവൃത്തി

    ReplyDelete
  6. വളരേ നല്ല പ്രവര്‍ത്തനം.....ഇനിയും ഇത്തരം നല്ല കൂട്ടായ്മകള്‍ ഉണ്ടാകട്ടെ....

    ReplyDelete
  7. എറണാകുളത്ത് ഒരു 'പുലി' ഡിഇഒ ആയി വന്നിട്ടുണ്ടെന്നും സകലമാന എച്ച്എമ്മുമാര്‍ക്കുമൊക്കെ ആളൊരു പേടിസ്വപ്നമാണെന്നുമൊക്കെയാണ് ആദ്യം കേട്ടത്. അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സില്‍ ഐടി പരീക്ഷാ വിവരം സംസാരിക്കാന്‍ രണ്ടാഴ്ചമുമ്പ് ഈയുള്ളവന്‍ അത്തരം മുന്‍വിധികളോടെയാണ് പോയത്. എന്നാല്‍ ആളെ കാണുകയും, സാക്ഷാല്‍ കണ്ണൂര്‍ക്കാരുടെ തനതുശൈലിയിലുള്ള പരിചയപ്പെടലും സംസാരവും കഴിയുകയും ചെയ്തപ്പോള്‍ വളരേ ബഹുമാനം തോന്നി. പതിവിനു വിരുദ്ധമായി സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന,അക്കാഡമിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു വിദ്യാഭ്യാസ ഓഫീസര്‍. പരീക്ഷാ കമ്മീഷണര്‍ ജോണ്‍സ് സാര്‍ പറഞ്ഞതുപോലെ എറണാകുളത്തിന്റെ പുണ്യമാണ് അദ്ദേഹം.

    ReplyDelete
  8. ചോദ്യങ്ങള്‍ കണ്ടു. കുറച്ചു ടഫാണ്. പക്ഷെ എ പ്ലസുകാര്‍ക്കു വേണ്ടിയാണല്ലോ. അവര്‍ക്ക് ടഫായി തോന്നില്ലായിരിക്കും. ഇനി ഏതെങ്കിലും ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കില്‍ നമുക്ക് സഹായിക്കാമല്ലോ. ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനുമെല്ലാം അഭിനന്ദനങ്ങള്‍.

    ReplyDelete
  9. It appears that some of the questions posted in this new paper are out of this years Maths syllabus. It is a good effort. Could have been better with more time and participation.

    ReplyDelete
  10. good attempt thanks maths blog team

    ReplyDelete
  11. that's a great attempt...
    we dont want to write the exams in the afternoons...

    ReplyDelete
  12. hello maths blog,public examinu oru line inte slope kanuvan -a/b formula upayogikuvan padumo

    ReplyDelete
  13. ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനുമെല്ലാം അഭിനന്ദനങ്ങള്‍.

    ReplyDelete
  14. How many students participated in this program at Ernakulam ?

    ReplyDelete
  15. ഉത്തരം പോസ്റ്റ്‌ ചെയ്താല്‍ വളരെ അധികം ഉപകരപ്രദമവുമയിരിന്നു

    ReplyDelete
  16. gr8 attempt.....thank u so much.....

    ReplyDelete
  17. sir,arithmetic progression -question no 9.please give me the answer?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. -24d+24d=0 ennalle.............thanks

    ReplyDelete
  20. thrikonamithi-10 th quest,answer paranjutharumo?

    ReplyDelete
  21. que-3-probability-what is the colour of the 6 balls added to the box?

    ReplyDelete
  22. que-3-probability-what is the colour of the 6 balls added to the box?

    ReplyDelete
  23. thrikonamithi-10 th quest,answer paranjutharumo?

    For Answer Click here

    ReplyDelete
  24. sir this so helpful
    but will you please submit the answers...

    ReplyDelete
  25. randamkrithisamavakyangal-quest 3.answer please....

    ReplyDelete
  26. can i have the answers for this questions plz?
    can anyone help me?

    ReplyDelete
  27. can anyone help me to get the answers plz?

    ReplyDelete
  28. Sourav Krishnan

    randamkrithisamavakyangal-quest 3.answer please....

    ഒറ്റയുടെ സ്ഥാനത്തെ അക്കം x എന്നും പത്തിന്റെ സ്ഥാനത്തെ അക്കം y എന്നുമെടുത്തു ചെയ്യുക. അപ്പോള്‍ സംഖ്യ 10y + x എന്നും അക്കങ്ങള്‍ പരസ്പരം മാറ്റുമ്പോളുള്ള സംഖ്യ 10x+y എന്നും കിട്ടും. ഇനി ചെയ്തു നോക്കുക. സ്വയം കണ്ടെത്തുമ്പോളാണ് പഠിക്കുക.

    ReplyDelete
  29. Hello Maths blog..
    Thank You for your post.
    Sir, Will you please give the answer of first question of probability?

    ReplyDelete
  30. can i have the answers please........

    ReplyDelete
  31. @shaji varghese
    Hello Maths blog..
    Thank You for your post.
    Sir, Will you please give the answer of first question of probability?

    Reply

    A leap year has 52 full weeks and two more days (Total 366 days). It is certain that there are 52 Sundays in 52 weeks. So the extra two days determine the probability. The two days can occur as (Sunday, Monday), (Monday,Tuesday), (Tuesday,Wednesday), (Wednesday,Thursday), (Thursday, Friday), (Friday, Saturday),(Saturday, Sunday). Total 7 ways. From this it clear that Sunday occurs in 2 cases out of 7. So the probability of having 53 Sundays is 2/7.

    If you have followed, please tell me what happens in a normal year.

    ReplyDelete
  32. @shaji varghese
    Hello Maths blog..
    Thank You for your post.
    Sir, Will you please give the answer of first question of probability?

    Reply

    A leap year has 52 full weeks and two more days (Total 366 days). It is certain that there are 52 Sundays in 52 weeks. So the extra two days determine the probability. The two days can occur as (Sunday, Monday), (Monday,Tuesday), (Tuesday,Wednesday), (Wednesday,Thursday), (Thursday, Friday), (Friday, Saturday),(Saturday, Sunday). Total 7 ways. From this it clear that Sunday occurs in 2 cases out of 7. So the probability of having 53 Sundays is 2/7.

    If you have followed, please tell me what happens in a normal year.

    ReplyDelete
  33. second degree equationsile 9th problem enganeya cheyuka ennu paranju tharumo?
    7th problem cheyumbo discrimanant negativa kittunath.
    corect ayi eenganeya cheyunath enu paranju tharumo?

    ReplyDelete
  34. Thank you VIJAYAKUMAR sir.
    A normal year has 52 weeks and one day more.So there are 52 Sundays.The extra one day determine the probability.That one day can be any day in a week.So the probability is 1/7.

    ReplyDelete
  35. @Blogger jinesh said...

    second degree equationsile 9th problem enganeya cheyuka ennu paranju tharumo?



    കുട്ടികളുടെ എണ്ണം n എന്നു കരുതുക. ഒന്നാമത്തെ കുട്ടി മറ്റ് (n-1) കുട്ടികള്‍ക്ക് ഓരോ സമ്മാനം വീതം കൊടുക്കുന്നു. രണ്ടാമത്തെ കുട്ടിയും (n-1) സമ്മാനം കൊടുക്കുന്നു. ഇങ്ങനെ n കുട്ടികളും സമ്മാനങ്ങള്‍ കൊടുത്താല്‍ ആകെ സമ്മാനങ്ങളുടെ എണ്ണം n(n-1). ഇത് 132 ആണ്. അതുകൊണ്ട് n(n-1)=132. പരിഹാരം കണ്ടാല്‍ n=12. കുട്ടികളുടെ എണ്ണം 12.

    ReplyDelete
  36. Ubuntu OS ല്‍ application --internet--Chromium Web Browser എന്നതിന്റ URL ല്‍ keralapareekshabhavan ല്‍ പ്രവേശിച്ചാല്‍ എല്ലാ ലിങ്കും പ്രവര്‍ത്തിക്കും . confirm ചെയ്യാന്‍ സാധിക്കും

    ReplyDelete
  37. Can i get the answer key of the A+ maths question paper?

    ReplyDelete
  38. Can i get the answer key of the A+ maths question paper?

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. CAN I HAVE THE ANSWERS OF MATHS A+_WINNER2

    ReplyDelete
  41. Anjana gopan March 4, 2013 at 5:53 PM

    vijaya kumar sir ,,,
    actually the probability of being 53 sundays in a leap year is 53/366 allae



    52 Sundays ആകാനുള്ള സാദ്ധ്യത 1 ആണല്ലോ
    പിന്നെ വരുന്നത് 2ദിവസങ്ങളല്ലേ ഈ
    2 ദിവസങ്ങള്‍ Sundays ആകാനുള്ള സാദ്ധ്യത 2/7 അല്ലേ

    ReplyDelete
  42. @ jinesh
    7th problem cheyumbo discrimanant negativa kittunath.
    corect ayi eenganeya cheyunath enu paranju tharumo?

    answer
    ചോദ്യം തെറ്റാണ്. discriminant is negative. The product of their ages 5 years ago should have been less than 45(the product of their present ages).

    ReplyDelete
  43. @ Michael Benson said...

    Can i get the answer key of the A+ maths question pa
    @ sandhra robin said...

    CAN I HAVE THE ANSWERS OF MATHS A+_WINNER2

    Reply

    Pupils who desire to get A+ marks are expected to make a sincere effort to solve these problems. Even if they do not get the correct answer, their capacity for divergent thinking increases. It would help them to get nice marks in the Exam. Besides typing all answers is a tedious job. Please ask your doubts. Somebody will be there to clear it for you. Let others feel that you have made a sincere attempt.

    ReplyDelete

  44. Great effort from Education officer Ernakulam& his supporting team.
    Good work
    Muraleedharan.ch

    ReplyDelete
  45. A+ പോസ്റ്റിലേക്ക് ഒരു ചോദ്യം.

    ഒരു ചതുരം. നീളവും വീതിയും അക്ഷങ്ങള്‍ക്ക് സമാന്തരം. ഒരു മൂലയിലെ സൂചക സംഖ്യകള്‍ (2,2). മറ്റു 3 സൂചക സംഖ്യകളും അധിസംഖ്യകളാണ്. എങ്കില്‍ മറ്റു മൂലകളുടെ സൂചക സംഖ്യകളും വികര്‍ണ്ണത്തിന്റെ നീളവും കണ്ടെത്തുക.

    March 1, 2013 at 3:47 PM

    I think here we wont get any unique solution, length and breadth of rectangle can be a member of concentric circle with centre origin.

    hope that you will re look into the question.
    Thank you

    ReplyDelete
  46. TRIGONOMETRY 10TH QUESTION

    let the angle of elevation from first position is x degree

    so the angle of elevation from 2nd position = 90-x degree.

    distance from 1st position to building = a meter

    distance from 2nd position = b meter

    height of building= h meter

    tan x= h/a
    h= tan x * a (1)

    tan 90-x = h/b
    h= tan (90-x) * b

    tan (90-x) = cot x

    so h = cot x * b (2)

    (2) = (1)

    tan x*a = cot x*b

    b = tan x*a / cot x

    cot x = 1/tan x

    b= tan x * tan x *a
    b= (tan x)2 * a
    tan x= root b/ root a

    since h = a * tan x

    h = a* root b/root a

    h =(root a*root a* root b)/root a

    h= root a * root b

    Thus we proved

    ReplyDelete
  47. can i have the answer for the question 3 in probabality

    ReplyDelete
  48. എല്ലാത്തിന്റെയും ഉത്തരത്തിലേക്കെത്തുന്ന ഒരു വഴി അപ് ലോട് ചെയ്യാമോ?പ്ലീസ്

    ReplyDelete
  49. എല്ലാത്തിന്റെയും ഉത്തരത്തിലേക്കെത്തുന്ന ഒരു വഴി അപ് ലോട് ചെയ്യാമോ?പ്ലീസ്

    ReplyDelete
  50. can i have the answer for the question 3 in probabality,

    I think there is an error in question no: 3 of probability- please confirm it.in the second case If probability of white ball after adding 6 balls in the box is twice the probability of first case. then value of x can be
    0- if all the 6 balls are black, 1 if 2 white and 4 black, 2- if 4 white and 2 black, 3- if all the 6 balls are white.
    Even we can think of probability of
    black ball is twice the probability of first case.., then the values will be different.--
    So I think proof reading did not take place before uploading it.



    ReplyDelete
  51. sir can you please help me to find out the probability 1 and 2th question answer in sslc A+ winner

    ReplyDelete
  52. sir can you please help me to find out the probability 1 and 2th question answer in sslc A+ winner
    In a Leap year there are 52 weeks and 2 days. the two days can be
    S-M, M-T,T-W, W-T,T-F,F-Sa,Sa-S
    there fore p(53 sundays in leap year) is 2/7, and 53 sundays in Nonleap year is 1/7, 52 sundays in leap year is 1, 52 sundays in non leap year is 1.
    In QNo:2, (a) Prime numbers are 2,3,5,7,11,13,17,19&23
    Therefore P( prime)=9/25
    (b) Even prime number is 2
    There fore P(even prime)=1/25
    (c) perfect square less than 17 are
    1,4,9,16
    P(perfect sq)=4/25

    ReplyDelete
  53. സാധ്യതകളുടെ ‍ഗണിതം Qns No 1
    ഒരു അധിവര്‍ഷത്തില്‍
    ജനുവരി 1 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
    ജനുവരി 2 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
    ജനുവരി 3 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 4 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 5 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 6 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 7 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ആകെ അവസരങ്ങള്‍=7
    53 ഞായറാഴ്ച ഉണ്ടാകാനുള്ള സാധ്യത=2/7

    ഒരു സാധാരണവര്‍ഷത്തില്‍
    ജനുവരി 1 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
    ജനുവരി 2 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 3 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 4 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 5 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 6 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ജനുവരി 7 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
    ആകെ അവസരങ്ങള്‍=7
    53 ഞായറാഴ്ച ഉണ്ടാകാനുള്ള സാധ്യത=1/7

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. This comment has been removed by the author.

    ReplyDelete
  56. probability Qns No:3
    രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?

    ReplyDelete
  57. sir the answer for 2 question in 2 degree please..

    ReplyDelete
  58. please look at Qns No:10 in 'Second Degree Equations.'

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. sir the answer for 2 question in 2 degree please.
    If you take side of flower bed as x,
    then you get
    x^2 X2.75 +(44^2-x^2)1.50=4904
    that can be simplified to
    1.25x^2=2000
    ie x^2=1600
    so x=40, there for width of path is 2m.
    hope this is okay for you,

    ReplyDelete
  61. But it is not 4 hours & 30 minutes.
    it is 4 hours & 3 minute

    ReplyDelete
  62. This comment has been removed by the author.

    ReplyDelete
  63. This comment has been removed by the author.

    ReplyDelete
  64. please look at Qns No:10 in 'Second Degree Equations.'
    I think speed of the river be 5/3 km/hr
    here total time taken is 81/20 hrs.
    30/(15+x) + 30/(15-x)= 81/20 can be simplified and get x as 5/3 km/hr.


    ReplyDelete
  65. If you find any difficulty in solving the problems please compare the questions with its Malayalam version.

    ReplyDelete
  66. muralichathoth March 5, 2013 at 10:22 PM

    sir the answer for 2 question in 2 degree please.
    If you take side of flower bed as x,
    then you get
    x^2 X2.75 +(44^2-x^2)1.50=4904
    that can be simplified to
    1.25x^2=2000
    ie x^2=1600
    so x=40, there for width of path is 2m.
    hope this is okay for you,
    sir
    if we take 22-x^2 =y we can solve this prblm

    ReplyDelete
  67. If we take 22-x^2 =y we can solve this prblm

    Murali sir,

    Yeah, by taking x as width of path, and (22-x) as y, we directly get value of y as 20. To avoid substitution and large calculation, I considered x as width of flower bed. so we get simple quadratic equation without involving x terms.

    Thank you.

    Muraleedharan.ch

    ReplyDelete
  68. SIR,
    doubt from a+ winner..
    1).second degree equations --speed of river and boat..how i'll solve it?please help me
    2).spheres --7th and 8th question
    3).circles --4th question

    please help me to find answer..

    cosec & sec ഒക്കെ ഇപ്പോഴത്തെ സിലബസില്‍ വരുമോ?

    ReplyDelete
  69. Sir,Will you please explain the answer of question number 4 of geometry and algebra?

    ReplyDelete
  70. A +ചോദ്യ ഉത്തരങ്ങള്‍ എവിടെയുണ്ടോ ഉണ്ടെങ്കില്‍ എവിടെ ?

    ReplyDelete
  71. Sir,Will you please explain the answer of question number 4 of geometry and algebra?
    I think some constraints are missing in the question.
    at the present stage it got many possiblities..

    (-4,0), (0,0),(0,3)
    (-4,0), (0,0),(0,-3)
    (-3,0), (0,0), (0,4)
    (-3,0),(0,0), (0,-4) and another next four cases. eight different equations are possible.

    Muraleedharan.ch

    ReplyDelete
  72. Harsha,
    second degree eqt. qts, If you convert 4 hr 3 m into hours as 81/20hr. using the speed for down stream as 15+x and upstream as 15-x, you can calculate speed of stream as 5/3 km/hr

    Q.No: 7 of hemisphere, I think some data's are incorect, at the present values, you get time as
    539/48000 sec
    Q.No:8, using similarity, we can prove that r/R =h/H =l/L
    There fore v/V = h^3/H^3
    So h^3/H^3 = 1/27
    There fore h/H = 1/3
    So h= 10
    small cone removed 20cm from base.

    Muraleedharan.ch

    ,

    ReplyDelete
  73. John sir/hari sir,

    Though it is a great effort to load the questions chapter wise, some of the questions are not giving unique solution,in some cases few data's are missing.This may create negative impact on the child. So I hope blog team will look into the matter seriously.

    Thank you

    Muraleedharan.ch

    ReplyDelete
  74. If a, b, c are in arithmetic sequence, which is the point common to
    ax+2y+1=0, bx+3y+1=0 and cx+4y+1=0 ?

    sir the answer for this too please

    ReplyDelete
  75. This comment has been removed by the author.

    ReplyDelete
  76. the answer for 2nd question in 2 degree equations:
    discriminent =a^2+ 4b^b +c^2 + 2ac -4ab -4bc =0
    (a-2b+c)^2=0
    (a-2b+c) =0
    a+c = 2b
    The condition is, b is the average of a and b

    ReplyDelete
  77. If a, b, c are in arithmetic sequence, which is the point common to
    ax+2y+1=0, bx+3y+1=0 and cx+4y+1=0 ?

    I think the common point are
    (1/(c-2a),(a-b)/(c-2a) )where a, b,c are in A.P.
    eg:for 3x + 2y + 1 =0, 5x+3y+1=0, 7x+4y+1=0, the point of concurrency are ( 1,-2)

    If you take a as 10, b as 14 and c as 18, then point of concurrency are (-1/2, 2),


    Muraleedharan.ch

    ReplyDelete
  78. harsha p m March 6, 2013 at 1:50 PM

    SIR,
    doubt from a+ winner..
    3).circles --4th question
    please help me to find answer..

    Reply
    Let O be the centre of the circle. Join BC.
    Let angle ABC be x and angle BCD be y.
    x = (angle AOC )/2 =(Central angle of arc AQC)/2.
    y=(angle BOD)/2 =(Central angle of arc BRD)/2.
    angle P +y + angle PBC =180.
    x + angle PBC =180.
    From the above two eqns,
    angle P + y=x.
    that is angle P = x-y .

    ReplyDelete
  79. second degree equationsile 9th problem
    മലയാളം വേര്‍ഷനില്‍ ചോദ്യത്തിന് വ്യക്തത കുറവല്ലേ? ഓരോ കുട്ടിയും"മറ്റൊരു" കുട്ടിക്ക് എന്നത് confusion ഉണ്ടാക്കുന്നില്ലേ?

    ReplyDelete
  80. the answer for 2nd question in 2 degree equations:
    discriminent =a^2+ 4b^b +c^2 + 2ac -4ab -4bc =0
    (a-2b+c)^2=0
    (a-2b+c) =0
    a+c = 2b
    The condition is, b is the average of a and b
    Thank you mam for giving the answer in more specific form. that is a,b,c are in A.P.

    Muraleedharan.ch

    ReplyDelete
  81. @ Krishnan Namboodiri
    probability Qns No:3
    രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?
    രണ്ടാമത് ഇടുന്ന പന്തുകള്‍ വെള്ള തന്നെയാകണം. അതുകൊണ്ടായിരിക്കുമല്ലോ വെള്ള പന്തുകള്‍ കിട്ടാനുള്ള സാധ്യത ആദ്യത്തെക്കാളും ഇരട്ടിച്ചത്?
    2x / 12 = (x + 6 ) / 18
    x = 3
    (ചോദ്യം വ്യക്തമല്ലെങ്കില്‍ അങ്ങനെയൊരു ഗുണമുണ്ട്. ഉത്തരകര്‍ത്താവിനനുസരിച്ച് ചോദ്യം വ്യാഖ്യാനിക്കാം. ഹ ഹ ഹ...)

    ReplyDelete
  82. If a, b, c are in arithmetic sequence which is the point common to ax +2y +1=0, bx + 3y +1 =0 and cx +4y +1=0.
    Ans
    1st eqn minus 2nd eqn gives
    (b-a)x + y =0
    i.e, y = -(b-a)x = -kx where k is the common difference.
    Substituting this in 3rd eqn we get,
    cx -4kx + 1 =0
    So x = 1/(4k-c) and y = -k/(4k-c).So the common point is
    (1/(4k-c), -k/(4k-c))

    NB Please use geogebra to verify this answer.
    In the input box at the bottom of geogebra window write the first equation and press enter key.Do the same for the other equations as well.Be sure that a definite value is given for common difference.

    ReplyDelete
  83. SINDHU A said...
    @ Krishnan Namboodiri
    probability Qns No:3
    രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?
    രണ്ടാമത് ഇടുന്ന പന്തുകള്‍ വെള്ള തന്നെയാകണം. അതുകൊണ്ടായിരിക്കുമല്ലോ വെള്ള പന്തുകള്‍ കിട്ടാനുള്ള സാധ്യത ആദ്യത്തെക്കാളും ഇരട്ടിച്ചത്?
    2x / 12 = (x + 6 ) / 18
    x = 3
    (ചോദ്യം വ്യക്തമല്ലെങ്കില്‍ അങ്ങനെയൊരു ഗുണമുണ്ട്. ഉത്തരകര്‍ത്താവിനനുസരിച്ച് ചോദ്യം വ്യാഖ്യാനിക്കാം. ഹ ഹ ഹ...)


    Mam, I want to clarify one point here. In the second case Did they mention that probability of white ball is double that of first case?
    In the 6 extra balls added, if 2 are white and 4 are black, and if a ball is taken at Random, then probability of a black ball can be double that of first case if x=4.




    ReplyDelete
  84. This comment has been removed by the author.

    ReplyDelete
  85. VIJAYAKUMAR M D March 7, 2013 at 12:37 AM
    If a, b, c are in arithmetic sequence which is the point common to ax +2y +1=0, bx + 3y +1 =0 and cx +4y +1=0.
    Ans
    1st eqn minus 2nd eqn gives
    (b-a)x + y =0
    i.e, y = -(b-a)x = -kx where k is the common difference.
    Substituting this in 3rd eqn we get,
    cx -4kx + 1 =0
    So x = 1/(4k-c) and y = -k/(4k-c).So the common point is
    (1/(4k-c), -k/(4k-c))
    Sir If we apply this method we are assuming that lines are concurrent.
    If we solve the first two equations for x and y and substitute it in the third equation to verify that point satisfy in it.
    for eg: 3x+y =8, 7x+3y=8, 11x+7y=8, If we use this method we get x=-8/3, y=16/3 but it is not a common point,
    since the coefficient of x, coeff. of y are in A.P and constant terms are equal. the lines are concurrent. otherwise not necessary to be concurrent.
    I am looking for clarification on my argument.

    muraleedharan.ch

    ReplyDelete

  86. @ Muraleedharan.ch Sir

    The method that I have shown does not work for all lines.

    But here we are asked to find out the common point. So I assumed that the lines are concurrent. Moreover the common point is dependent on the coefficient of x.

    @ Muraleedharan.ch Sir
    Is there any thing wrong in writing the point of concurrency as
    (1/c-2a,a-b/c-2a) or
    (1/c-2a , b-c/c-2a). ?

    Sir, nothing is wrong with your answer.Both of us got the same answer. c-2a=4k-c
    Still I don't know how to prove that the two lines are concurrent. Could you please help ?

    I think Sri. Hari Govind, Resource Group, Ernakulam may come forward

    ReplyDelete
  87. VIJAYAKUMAR M D said...

    @ Muraleedharan.ch Sir

    The method that I have shown does not work for all lines.

    But here we are asked to find out the common point. So I assumed that the lines are concurrent. Moreover the common point is dependent on the coefficient of x.

    @ Muraleedharan.ch Sir
    Is there any thing wrong in writing the point of concurrency as
    (1/c-2a,a-b/c-2a) or
    (1/c-2a , b-c/c-2a). ?

    Sir, nothing is wrong with your answer.Both of us got the same answer. c-2a=4k-c
    Still I don't know how to prove that the two lines are concurrent. Could you please help ?

    I think Sri. Hari Govind, Resource Group, Ernakulam may come forward
    Vijaya kumar sir,
    If we solve first two equation for x and y, we get values of x and y as 1/(2b-3a) & (a-b)/(2b-3a)
    when it substitute in 3rd equation
    cx+4y +1=0 , , where c= 2b-a[since a,b,c are in A.P], the point satisfy in it. there fore the lines are concurrent.
    since a,b,c are in A.P, even we can write 2b-3a as c-2a
    Thank you.

    Muraleedharan.ch

    ReplyDelete
  88. VIJAYAKUMAR M D said...

    @ Muraleedharan.ch Sir

    The method that I have shown does not work for all lines.

    But here we are asked to find out the common point. So I assumed that the lines are concurrent. Moreover the common point is dependent on the coefficient of x.

    @ Muraleedharan.ch Sir
    Is there any thing wrong in writing the point of concurrency as
    (1/c-2a,a-b/c-2a) or
    (1/c-2a , b-c/c-2a). ?

    Sir, nothing is wrong with your answer.Both of us got the same answer. c-2a=4k-c
    Still I don't know how to prove that the two lines are concurrent. Could you please help ?

    I think Sri. Hari Govind, Resource Group, Ernakulam may come forward
    Vijaya kumar sir,
    If we solve first two equation for x and y, we get values of x and y as 1/(2b-3a) & (a-b)/(2b-3a)
    when it substitute in 3rd equation
    cx+4y +1=0 , , where c= 2b-a[since a,b,c are in A.P], the point satisfy in it. there fore the lines are concurrent.
    since a,b,c are in A.P, even we can write 2b-3a as c-2a
    Thank you.

    Muraleedharan.ch

    ReplyDelete
  89. ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

    ReplyDelete
  90. ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

    ReplyDelete
  91. ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

    ReplyDelete
  92. ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?

    ReplyDelete
  93. ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?QUESTTION SET ചെയ്തആളിനെ ഒരുഅവാര്‍ഡ്കൊടുകണം.

    ReplyDelete
  94. ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?QUESTTION SET ചെയ്തആളിനെ ഒരുഅവാര്‍ഡ്കൊടുകണം.

    ReplyDelete
  95. Sir,

    Your questions are seemed very great.
    And also they were very top and possible question for us....

    I am in Malayalam medium....Can you post the answer key of these questions.....With out that we can`t examine us.....

    Hoping that
    you will be publish the answer key...

    ReplyDelete
  96. Please anybody answer the 2nd questions in AS

    ReplyDelete
  97. Fourth Term is Thrice the first term

    f+3d = 3f
    2f = 3d
    d=2/3 f -------------(1)

    Seventh term is one more than twice the third term

    f+6d = 2(f+2d)+1
    f+6d = 2f+4d+1
    2d = f+1-------(2)

    substituting (1) in (2)
    2(2/3 f) = f+1
    4/3 f = f+1
    4f = 3f+3
    f=3
    substituting value of f in (1)


    d= (2/3)3 = 2

    10th term = f+9d = 3+18=21

    ReplyDelete
  98. wats the answer of the 4th quesion in arithmetic sequence??

    ReplyDelete
  99. @ Nihal K said...

    wats the answer of the 4th quesion in arithmetic sequence??

    Reply
    The sum of the first 7 terms = (7/2)(2f+6d)=10 ........... (1)
    The sum of the next 7 terms = the sum of the terms from 8th to 14th
    = (7/2)(f+7d+f+13d) = 17 ....... (2)
    Dividing (1) by (2), we get (2f+6d)/(2f+20d) =10/17
    So f=7d
    Sustitute this in (1) and complete the prolem, please.
    f=1 and d= 1/7

    ReplyDelete
  100. previous year's question paper is very easy. Ekkollam anganeyavumo ??

    ReplyDelete
  101. സാര്‍,ഘനരൂപങ്ങള്‍------,ചോദ്യം 7 ന്റെ ഉത്തരം പറഞ്ഞുതരാമോ?---

    ReplyDelete
  102. oru chathurbhujathinte 4 sides thannal ath chakreyamanennu theliyikkunnathengane? njan cheytha way ithanu:is it correct??

    (ab*cd)+(bc*ad)=(ac*bd)

    ptolemy theory,..
    ethirvashangalude gunanafalathinte sum=vikarnagunanafalam


    ith sariyano?

    ReplyDelete
  103. ടാങ്കിന്റെ ആരം = 7/4 cm

    ടാങ്കിന്റെ വ്യാപ്തം =
    2/3 x 22/7 x 7/4 x 7/4 x 7/4
    = 11 x 7 x 7 / 3 x 4 x 4 cm^3

    ടാങ്കിന്റെ വ്യാപ്തം ലിറ്ററില്‍
    11 x 7 x 7 / 3 x 4 x 4 x 1000

    ടാങ്കില്‍ നിന്നും വെള്ളം 7 lit/sec എന്ന തോതില്‍ പുറത്തേക്കു ഒഴുകുന്നു

    ടാങ്ക് കാലി ആകാന്‍ എടുക്കുന്ന സമയം
    = 11 x 7 x 7 / 3 x 4 x 4 x 1000 x7
    = 11 x 7 / 3x4x4x1000 seconds
    = 0.0016 sec

    ഇവിടെ ടാങ്കിന്റെ ആരം മീറ്ററില്‍ എന്നതിന് പകരം സെന്റി മീറ്ററില്‍ എന്ന് നല്കിയതാണോ എന്ന് സംശയം

    ടാങ്കിന്റെ ആരം മീറ്ററില്‍ ആയാല്‍
    ടാങ്കിന്റെ വ്യാപ്തം =
    2/3 x 22/7 x 7/4 x 7/4 x 7/4
    = 11 x 7 x 7 / 3 x 4 x 4 m^3

    ടാങ്കിന്റെ വ്യാപ്തം ലിറ്ററില്‍
    11 x 7 x 7 x1000 / 3 x 4 x 4

    ടാങ്കില്‍ നിന്നും വെള്ളം 7 lit/sec എന്ന തോതില്‍ പുറത്തേക്കു ഒഴുകുന്നു

    ടാങ്ക് കാലി ആകാന്‍ എടുക്കുന്ന സമയം
    = 11x7x7x1000/ 3 x 4 x 4 x 7 sec
    = 11x7x7x1000/3x4x4x7x60 min
    = 11x7x7x1000/3x4x4x7x60x60 hour
    = 1.7 hours

    Dr.Sukanya
    Palakkad


    ReplyDelete
  104. @ Nihal K
    Answer of Qn 4:
    Sum of n terms = n* mid term
    sum of first 7 terms=7*4th term=7*(f+3d)
    So , 7*(f+3d)=10 -------------(1)
    sum of next 7 terms=7*11th term=7*(f+10d)
    So , 7*(f+10d)=17 ---------------(2)
    By equating (1) & (2)
    d=1/7 and f= 1
    Since the difference between 1000 & the first term (may be any term)of this sequence is a multiple of the common difference, 1000 is a term of this sequence.

    ReplyDelete
  105. ഹരിഗോവിന്ദന്‍ സാര്‍ , രണ്ടാംകൃതിസമവാക്യത്തിലെ ആദ്യത്തെ ചോദ്യം ഒന്നു പറഞു തരാമോ?ഇതിലെ വിവേചകം ഒരു രണ്ടാംകൃതി ബഹുപദമല്ലേ,പിന്നെങ്ങനാ സമവാക്യമാകുന്നത്?ഈ ബഹുപദം തന്നാണോ പൂര്‍ണ്ണവര്‍ഗ്ഗമാക്കേണ്ടത്?

    ReplyDelete
  106. please give the answer of 6th question in 'Khanaroopangal'

    ReplyDelete
  107. This comment has been removed by the author.

    ReplyDelete
  108. ഒരു സമാന്തര ശേണിയിലെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 എന്നു തെളിയിക്കുക

    ReplyDelete
  109. "ഒരു സമാന്തര ശേണിയിലെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 എന്നു തെളിയിക്കുക"

    is the question complete ?

    ReplyDelete
  110. sir
    A+ winnersinte ANSWER KEY Tharumoo..

    ReplyDelete
  111. Sir please give answer to 4 TH QUESTION from TANGENT

    ReplyDelete
  112. sir please upload english version we want it
    pls sir pls
    we have to study it

    ReplyDelete
  113. Answer key is available for A+ for maths English version ?
    where ?

    ReplyDelete
  114. Answer key is available for A+ for maths English version ?
    where ?

    ReplyDelete
  115. ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനു0 അഭിനന്ദനങ്ങള്‍



    Greeta Eugin
    Pallithura HSS

    ReplyDelete
  116. Sir,
    What is the answer of question number7 in geometry and algebra? I did other question? It is amazing? Please help me to get it?

    ReplyDelete
  117. Sir Can you give the answer for the 'c' part of the first question in Second degree equations?

    ReplyDelete
  118. What does '^' mean? I couldn't make out the answer of the 2nd question of second degree equations.

    ReplyDelete
  119. Second degree equations: first question, 3rd part answer:

    For the equation to be a perfect square, discriminant=0
    36k^2-108k=0
    Then we get k=3.

    ReplyDelete
  120. വര്ഗമൂലം കാണുനനത് എങനെ?

    ReplyDelete
  121. good attempt thanks maths blog team

    ReplyDelete
  122. good attempt thanks maths blog team

    ReplyDelete
  123. ഗണിതം മോഡല്‍ പരീക്ഷ ഉത്തരസൂചികകള്‍ക്കും മുന്‍ വര്‍ഷത്തെ SSLC ഉത്തരസൂചികകള്‍ക്കും www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

    ReplyDelete
  124. ഗണിതം ഉത്തരസൂചികകള്‍ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

    ReplyDelete
  125. some questions are feeling tough.will you help me...
    fOllow me on fb sanu/my e-mail id - sanusmokiez@gmail.com

    ReplyDelete
  126. eeee questions answer please post and the way to fin d the asnwer












    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.