Saturday, March 9, 2013

ഒമ്പതാംക്ലാസ് ഗണിത 'പരീക്ഷണം?

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിലെ സിന്ധുടീച്ചര്‍, ഈയടുത്തകാലത്ത് നമുക്ക് ലഭിച്ച വിലപ്പെട്ട വരദാനമാണ്. അതങ്ങിനെയാണ്! മാത്​സ് ബ്ലോഗിന് എല്ലാ കാലത്തും ഇത്തരം നിസ്വാര്‍ത്ഥ പരിശ്രമശാലികളെ കൂട്ടിനു കിട്ടും.ഇന്നലെ ഫ്ലാഷായി സ്ക്രോള്‍ ചെയ്തതോര്‍ക്കുന്നുണ്ടോ,ഒമ്പതിലെ ഉത്തരസൂചിക എഴുതി സ്കാന്‍ ചെയ്തയക്കാന്‍? എന്നാല്‍ ഭംഗിയായി ടൈപ്പ് ചെയ്ത് തയ്യാറാക്കിയ ഉത്തരസൂചിക ടീച്ചറില്‍ നിന്നും മെയിലിലെത്തിയത് വെളുപ്പിന് 1.50 ന്! നമിക്കുന്നു.എങ്കില്‍ പിന്നെ അതു വൈകേണ്ടായെന്നങ്ങു വെച്ചു. അത്രതന്നെ!

ഐഎഎസ് പരീക്ഷയോ, ഒമ്പതിലെ ഗണിതമോ എന്നൊക്കെ വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ച ഈ പേപ്പറിനെക്കുറിച്ചും ഉത്തരങ്ങളെക്കുറിച്ചും ചര്‍ച്ച വേണമെന്നു തോന്നുന്നു.
STD IX Maths Annual Examination Question Paper
കുറേക്കൂടി വ്യക്തതയുള്ള ചോദ്യപേപ്പര്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്

സിന്ധു ടീച്ചര്‍ തയ്യാറാക്കിയ ഉത്തരസൂചിക (Set A)


പി ഒ സണ്ണി സാര്‍ (തൊടിയൂര്‍, കരുനാഗപ്പിള്ളി കൊല്ലം)തയ്യാറാക്കിയ ഉത്തരസൂചിക Edited (Set A)

70 comments:

  1. ചോദ്യങ്ങള്‍ അല്പം കടുത്തതായി എന്നാണ് കുട്ടികളുടെ പക്ഷം. ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നന്ദി. കൂടെ കൊടുത്തചോദ്യപേപ്പര്‍ B Set ആണ്.

    ReplyDelete
  2. ഓരോ ജില്ലയിലും വ്യത്യസ്ത ചോദ്യപേപ്പര്‍ ആയിരുന്നോ? പ്രസിദ്ധീകരിച്ച ചോദ്യപേപ്പറിന്‍റെ ഉത്തരങ്ങളല്ലല്ലോ നല്‍കിയിരിക്കുന്നത്.

    എന്തായാലും സിന്ധു ടീച്ചര്‍ക്ക് കോടി പ്രണാമം......

    നിസാര്‍ സര്‍,
    നല്‍കിയ ഉത്തരങ്ങളുടെ ചോദ്യപേപ്പര്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. അറ്റാച്ച് ചെയ്തിരുന്ന ചോദ്യപേപ്പര്‍ സംസ്ഥാനത്താകെ ഒന്നുതന്നെയാകുമെന്ന് കരുതിയാണ് അത് ചെയ്തത്.എന്തായാലും ഈ ചോദ്യപേപ്പര്‍
    (തൃശൂര്‍ ജില്ലയിലെ മറ്റൊരു 'അഴീക്കോട് ഹൈസ്കൂളില്‍ 'ഒമ്പതാംക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകളുടെ ചോദ്യപേപ്പര്‍) ഇതോടൊപ്പം ലഭ്യമാക്കുന്നു.
    ഒമ്പതാം ക്ലാസ്സിലെ ആനുവല്‍ ഗണിത ചോദ്യപേപ്പര്‍ B Set

    ReplyDelete
  4. "നിസാര്‍ സര്‍,
    നല്‍കിയ ഉത്തരങ്ങളുടെ ചോദ്യപേപ്പര്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
    ആരെങ്കിലും ഉടനത് സ്കാന്‍ ചെയ്ത് അയച്ചു തരുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു!!

    ReplyDelete
  5. ഒരു ചോദ്യപേപ്പറ് എങ്ങിനെയായിരിക്കണം എന്ന ധാരണ തെറ്റ് ആണെന്ന് ഈ പേപ്പറ് മനസ്സിലാക്കി തന്നു

    ReplyDelete
  6. അമ്പട . ഇങ്ങനെ വേറൊരെണ്ണം കൂടിയുണ്ടോ? അപ്പോ ചോദ്യപേപ്പറുകളെപ്പറ്റി വന്ന കമന്റുകള്‍ രണ്ടു പേപ്പറുകള്‍ക്കും ബാധകമാണോ?

    ReplyDelete
  7. @ Qn 10
    E ല്‍ നിന്നും വരയ്ക്കുന്ന ലംബം A ല്‍ തൊടും എന്ന് ഉറപ്പിച്ച് പറയാനാവുമോ?
    @ Qn 18
    OD:OA = 1:2 അല്ലേ ?
    സിന്ധു ടീച്ചര്‍ക്ക് നന്ദി

    ReplyDelete
  8. Question Paper set ചെയ്ത സഹോദരന്‍ ഒരു കാര്യം മറന്നു പോയി.കേരളത്തിലെ ഒമ്പതാം ക്ലാസ്സിലെ ഏല്ലാ കുട്ടികളം ഒരേ നിലവാരമുള്ളവരല്ല ഏന്ന കാര്യം.

    ReplyDelete
  9. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പരീക്ഷണമായെന്ന് ഒട്ടേറെ പേര്‍ ആരോപിച്ച ഒന്നായിരുന്നു ഒന്‍പതാം ക്ലാസിലെ വാര്‍ഷിക ഗണിതപരീക്ഷ. എല്ലാ വിഭാഗം കുട്ടികളേയും സംതൃപ്തരാക്കാന്‍ പോന്ന ഘടന ചോദ്യപേപ്പറിനുണ്ടായിരിക്കണമെന്ന് മുന്‍പാരോ കമന്റിലൂടെ പറഞ്ഞത് ഏറെ പ്രസക്തവുമാണ്. കൂട്ടത്തില്‍ മനോജ് പൊറ്റശ്ശേരി സാറിന്റെ കമന്റ് ഉള്ളില്‍ത്തട്ടിയതാണെന്ന് തോന്നിപ്പോയി. ആ കമന്റില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു...

    മാര്‍ച്ച് ഏഴാം തീയതി നടന്ന ഗണിത പരീക്ഷണം കൊണ്ട് ചോദ്യ കര്‍ത്താവ് എന്താണാവോ ഉദ്ദേശിച്ചത്? എനിക്കു വഴങ്ങുന്നതല്ല ഈ വിഷയമെന്ന് ഒരു ശരാശരി നിലവാരമുള്ള കുട്ടിയെക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞിട്ടുണ്ടദ്ദേഹത്തിന്! ഒരു മാഷായ എന്റെ നിലവാരം കുറഞ്ഞു പോയതാണോ ഇങ്ങനെയെഴുതാനെന്നെ പ്രേരിപ്പിച്ചതെന്നുമറിയില്ല! എന്റെ കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് എന്നെ കണ്ടപ്പോള്‍ കരഞ്ഞു...ആ വിഷമം കൊണ്ടെഴുതിപ്പോയതാണ്...ക്ഷമിച്ചാലും!

    സമീപകാലത്ത് മാത്​സ് ബ്ലോഗിന് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് സിന്ധു ടീച്ചറെന്ന് നിസാര്‍ സാര്‍ എഴുതിയത് വാസ്തവമാണ്. ഒരുക്കത്തിന് ഉത്തരമെഴുതിത്തരാമെന്നേറ്റ രണ്ടു പേര്‍ സമയബന്ധിതമായി അതു പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ സിന്ധു ടീച്ചറാണ് അത് നിര്‍വഹിച്ചത്. ചോദ്യപേപ്പറിന്റെ പ്രത്യേകതകൊണ്ടായിരിക്കണം ഗണിതപരീക്ഷയുടെ ഉത്തരങ്ങള്‍ ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഉത്തരങ്ങളെഴുതിത്തരാന്‍ അഭ്യര്‍ത്ഥിച്ചത്. ഇവിടെയും സിന്ധു ടീച്ചര്‍ ഉറക്കമിളച്ചിരുന്ന് ഉത്തരങ്ങള്‍ തയ്യാറാക്കിത്തന്നു. അപ്പോള്‍ സമയം രാത്രി 1.50. ഈ നിസ്വാര്‍ത്ഥ സേവനത്തിനു മുന്നില്‍ ആദരവോടെ നമിക്കുന്നു... ഇങ്ങനെയുള്ള അധ്യാപകരെയാണ് നമ്മുടെ സമൂഹത്തിനാവശ്യം.

    ReplyDelete
  10. ആരെ പരീഷിക്കന്നു ഇത്തരം ഒരു ചോദ്യ പേപ്പര്‍ അധ്യപകനെയോ?കുട്ടികളെയോ?
    എന്തായാലും സിന്ധു ടീച്ചര്‍ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നന്ദി..........

    ReplyDelete
  11. ആരെ പരീഷിക്കന്നു ഇത്തരം ഒരു ചോദ്യ പേപ്പര്‍ അധ്യപകനെയോ?കുട്ടികളെയോ?
    എന്തായാലും സിന്ധു ടീച്ചര്‍ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നന്ദി..........

    ReplyDelete
  12. വിചാരിച്ചതിലും പ്രയാസമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ ?
    എന്നാലും ഉത്തരം പ്രസ്സിധീകരിച്ചതിന്നു നന്ദി !

    ReplyDelete
  13. വിചാരിച്ചതിലും പ്രയാസമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ ?
    എന്നാലും ഉത്തരം പ്രസ്സിധീകരിച്ചതിന്നു നന്ദി !

    ReplyDelete
  14. ഒമ്പതാം ക്ലാസുകാര്‍ക്ക് വേണ്ടി നടന്നത് ഗണിതശാസ്ത്രം പരീക്ഷയോ അതോ ബാങ്ക് ടെസ്റ്റോ? ഒരു ചോദ്യപേപ്പറിനു വേണ്ട യാതൊരു ഘടനയും ഈ ചോദ്യപേപ്പറിനുണ്ടായില്ല. ഒരു ചോദ്യപേപ്പറിനു വേണ്ട മാന്യതയും വിനയവും ഈ പരീക്ഷയ്ക്കുണ്ടായില്ല. പരിധി വിട്ട കാല്‍ക്കുലേഷനുകളായിരുന്നു ഇതില്‍ നിറയെ. കുട്ടികളെ കഷ്ടപ്പെടുത്തണം എന്ന ഒരേയൊരു ഉദ്ദേശ്യം മാത്രമേ ചോദ്യങ്ങള്‍ക്കുണ്ടായിരുന്നുള്ളു. കാല്‍ക്കുലേഷന്‍ നടത്തി നടത്തി കുട്ടികളിരുന്ന് വിഷമിക്കുന്നതു കണ്ടപ്പോള്‍ ദയനീയത തോന്നി. ഗൈഡുകമ്പനിക്കാര്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്നതു പോലെ ചോദ്യങ്ങളിടുമ്പോള്‍ പരീക്ഷയെഴുതാനിരിക്കുന്നവരില്‍ പകുതിയോളം പേര്‍ ശരാശരിയ്ക്കും താഴെയാണെന്ന് ഈ 'ബുദ്ധിരാക്ഷസന്മാര്‍' പലപ്പോഴും മറന്നു പോകുന്നു. ഈ ചോദ്യപേപ്പറിന് അവരോട് നീതി പുലര്‍ത്താനായോയെന്ന് ചോദ്യകര്‍ത്താക്കള്‍ മനസ്സില്‍ ചോദിക്കുന്നത് നന്നായിരിക്കും. ഇതിനെ ചതിയെന്ന് വേണം വിശേഷിപ്പിക്കാന്‍! കുട്ടികളുടെ മനസ്സു നിറഞ്ഞാല്‍ അതിന് ഒരനുഗ്രഹം ലഭിക്കും. അവരെ വേദനിപ്പിച്ചാലോ...?

    ഉത്തരങ്ങള്‍ തയ്യാറാക്കിയ സിന്ധു ടീച്ചര്‍ക്ക് നന്ദി.

    ReplyDelete
  15. maths blogil vannathinu namaskaram
    thankalute skill sarikkum prayojanappetuthanam

    ReplyDelete
  16. സിന്ധു ടീച്ചര്‍ക്ക് പ്രണാമം

    ReplyDelete
  17. "ഗൈഡുകമ്പനിക്കാര്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്നതു പോലെ ചോദ്യങ്ങളിടുമ്പോള്‍ പരീക്ഷയെഴുതാനിരിക്കുന്നവരില്‍ പകുതിയോളം പേര്‍ ശരാശരിയ്ക്കും താഴെയാണെന്ന് ഈ 'ബുദ്ധിരാക്ഷസന്മാര്‍' പലപ്പോഴും മറന്നു പോകുന്നു."


    എന്താ സംശയം പല ചോദ്യങ്ങളും ഗൈഡില്‍ നിന്നും തന്നെ ആയിരുന്നു


    Dr.Suku

    ReplyDelete
  18. ഒന്‍പതാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ കുട്ടികള്‍ക്കുവേണ്ടിയുള്ളതോ, അതോ ചോദ്യകര്‍ത്താവിന്റെ പരിജ്ഞാനം മാലോകര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനോ?നമ്മുടെ സമീപനം കൊണ്ട് ,ഗണിതത്തെ സ്നേഹിച്ചുതുടങ്ങുന്ന കുട്ടികളെ വിഷയത്തില്‍ നിന്നും കൂടുതല്‍ അകറ്റാനും,രക്ഷിതാക്കളുടെ പഴി മുഴുവന്‍ അദ്ധ്യാപകരുടെ മേല്‍ ചുമത്തപ്പെടാനും മാത്രമെ ഇത്തരം ചോദ്യപേപ്പര്‍ കൊണ്ട് ഉപകരിക്കൂ.പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങി വന്ന കുട്ടികള്‍ നിറകണ്ണുകളോടെ ചോദിച്ചത്,C E മാര്‍ക്കുകൂടി കൂട്ടിയാല്‍ ഞങ്ങള്‍ പാസാവില്ലേ ടീച്ചറേ എന്നാണ്.പാവം കുട്ടികളോട് എന്തിനീ ക്രൂരത.....?

    ReplyDelete
  19. half yearly examine 78 mark undayirunnu enik. ee examine atleast 40 markenkilum undakumenn urappilla. qp set cheytha sirnde ella kazhivum athil kanunnund. enthine njangalod ee cruelty???

    ReplyDelete
  20. സിന്ധു ടീച്ചര്‍ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നന്ദി..........

    ReplyDelete
  21. @ Qn 18
    OD:OA = 1:2 അല്ലേ ?
    ആണ് . ഒരു സംശയവുമില്ല. ടൈപ്പ് ചെയ്യുമ്പോള്‍ അബന്ധം പറ്റിയതാണ്.
    @ Qn 10
    E ല്‍ നിന്നും വരയ്ക്കുന്ന ലംബം A ല്‍ തൊടും എന്ന് ഉറപ്പിച്ച് പറയാനാവുമോ?
    ഇല്ല. പറയാന്‍ പറ്റില്ല. പാവം A യെ അനാഥമാക്കെണ്ടെന്നു കരുതി. A ക്ക് പകരം E ല്‍ നിന്നും മറ്റൊരു ബിന്ദുവിലേക്ക് ലംബം വരച്ചാലും ഉത്തരത്തിന് മാറ്റം വരികയില്ല. തീര്‍ച്ചയായും കരുക്കിന്‍ മേല്‍ ഇരിക്കട്ടെ മറ്റൊരു കുരുക്ക് കൂടി എന്നായിരിക്കും ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചിട്ടുണ്ടാവുക,

    ReplyDelete
  22. സണ്ണി മാഷ് തയ്യാറാക്കിയ ഉത്തരസൂചിക മുഴുവന്‍ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ തയ്യാറാക്കി കൊണ്ടുള്ള വളരെ മികച്ച ഒന്നാണ്. അതും കൂടി വിശകലനം ചെയ്യുമ്പോഴാണ് നമ്മള്‍ എപ്പോഴും പറയാറുള്ള Divergent thinking നടക്കുന്ന രീതി മനസ്സിലാകുക. ഉദാ : അവസാന ചോദ്യത്തിന് ഞാന്‍ വളഞ്ഞ് മൂക്കു പിടിച്ചപ്പോള്‍ മാഷ് നേരെ മൂക്കു പിടിച്ചു. കുട്ടികള്‍ മൂക്കു കൊണ്ട് ക്ഷ ,ഞ്ഞ , ണ്ണ എഴുതി. (ചോദ്യം 20 മാഷ് ഒന്നു ശ്രദ്ധിക്കുമല്ലോ ).
    പിന്നെ എന്താ ഈ രണ്ടു സെറ്റിന്റെ പരിപാടി ? എല്ലാ വിഷയങ്ങള്‍ക്കും ഇങ്ങനെ തന്നെയാണോ ?
    പിന്നൊരു കാര്യം , വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ചോദ്യകര്‍ത്താവിനു വരുന്ന മൂര്‍ച്ചയേറിയ "അഭിനന്ദന വചനങ്ങള്‍ " തൃശ്ശൂരെ ചോദ്യകര്‍ത്താവിനു ഒഴിവാക്കി കൊടുക്കാമെന്നു തോന്നുന്നു.

    ReplyDelete
  23. എനിക്കു വഴങ്ങുന്നതല്ല ഈ വിഷയമെന്ന് ഒരു ശരാശരി നിലവാരമുള്ള കുട്ടിയെക്കൊണ്ട് പറയിക്കാന്‍ കഴിഞ്ഞിട്ടുണ്ടദ്ദേഹത്തിന്!

    ഈ ചോദ്യപേപ്പറിന് അവരോട് നീതി പുലര്‍ത്താനായോയെന്ന് ചോദ്യകര്‍ത്താക്കള്‍ മനസ്സില്‍ ചോദിക്കുന്നത് നന്നായിരിക്കും. ഇതിനെ ചതിയെന്ന് വേണം വിശേഷിപ്പിക്കാന്‍!



    എന്തിന് ചോദ്യകര്‍ത്താവിനെ പഴിക്കണം? പരീക്ഷ എഴുതാതെ തന്നെ ജയിക്കാനുള്ള മാര്‍ക്ക് ( CE-20 ) എല്ലാ ഗുരുക്കന്മാരും നല്കിയിട്ടുണ്ടല്ലോ!!!സൗജന്യങ്ങള്‍ വാരിക്കോരി നല്കി നാം നമ്മുടെ കുട്ടികളെ നശിപ്പിച്ചതിനുള്ള ശിക്ഷയായി കരുതിയാല്‍ മതി

    ReplyDelete
  24. ചോദ്യ കറ്ത്താവേ താങ്കളാരാണെന്ന് ഒരു വിധം ആരുക്കും അറിയില്ല. അറിയുമായിരുന്നെങ്കില് "ഓ സാറൊരു പുലി തന്നെ " എന്നു പറയുമായിരുന്നു. അതുകേട്ട് താങ്കള്ക്ക് പുളകിതനാകാമായിരുന്നു. കുട്ടികള്ക്ക് ഉള്ളതാണ് ചോദ്യങ്ങള് എന്നു മനസ്സിലാക്കുക.

    ReplyDelete
  25. ശരിയാണ് സിന്ധു ടീച്ചറേ, ഇരുപതാമത്തെ ചോദ്യത്തിന് ഉത്തരം എഴുതിയപ്പോള്‍ അശ്രദ്ധ വന്നു പോയി.

    ReplyDelete
  26. ഒന്‍പതാം ക്ളാസിലെ ചോദൃപേപ്പര്‍ തയാറാക്കിയ സുഹുത്ത് മിടുക്കരായ കുട്ടികളെ പോലും പരിഹസിക്കുകയാണ് ചെയ്തത്

    ReplyDelete
  27. എല്‍.എസ്.എസ് പരീക്ഷ എഴുതി നടുവൊടിഞ്ഞ എന്റെ കുട്ടി ആ ഗണിത മായാജാലത്തില്‍നിന്ന്കരകയറാന്‍ എടുത്തത് 4 വര്‍ഷങ്ങള്‍.ഒന്‍പതാം ക്ളാസിലെങ്കിലും മോക്ഷപ്റാപ്തി പ്റതീക്ഷിച്ചു.MATHSEXAM കഴിഞ്ഞതും ഇനി ഒരുകൗണ്‍സിലിങ്ങുംകൂടിവേണ്ടിവരുമെന്നുറപ്പായി

    ReplyDelete
  28. @വിപ്ലവം
    C E മാര്‍ക്ക് വാരിക്കോരി കൊടുക്കുന്ന ഗുരുക്ക്ന്‍മാരെ എന്തിനു പരിഹസിക്കണം?ഈ വ്യവസ്ഥിതി മാറ്റുകയാണ് ആദ്യം വേണ്ടത്.വെറുതെ കുറെ മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് കുറെ "നിര്‍ഗുണരെ" പടച്ചിറക്കാമെന്നല്ലാതെ ഇപ്പോള്‍ നിലവിലുള്ള (നടപ്പിലാക്കുന്ന) "Continuous Evaluation" കൊണ്ട് ഒരു ഗുണവുമില്ല എന്ന് നമ്മള്‍ അദ്ധ്യാപകര്‍ക്ക് നന്നായി അറിയുന്ന കാര്യമാണല്ലോ?പിന്നെന്താ, എനിക്കും നിങ്ങള്‍ക്കും നമ്മുടെ സ്ക്കൂള്‍ നേടിയ "വിജയശതമാനത്തെ"ക്കുറിച്ച് സാഭിമാനം പറഞ്ഞു നടക്കാമല്ലോ....

    ReplyDelete
  29. @വിപ്ലവം
    C E മാര്‍ക്ക് വാരിക്കോരി കൊടുക്കുന്ന ഗുരുക്ക്ന്‍മാരെ എന്തിനു പരിഹസിക്കണം?ഈ വ്യവസ്ഥിതി മാറ്റുകയാണ് ആദ്യം വേണ്ടത്.വെറുതെ കുറെ മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് കുറെ "നിര്‍ഗുണരെ" പടച്ചിറക്കാമെന്നല്ലാതെ ഇപ്പോള്‍ നിലവിലുള്ള (നടപ്പിലാക്കുന്ന) "Continuous Evaluation" കൊണ്ട് ഒരു ഗുണവുമില്ല എന്ന് നമ്മള്‍ അദ്ധ്യാപകര്‍ക്ക് നന്നായി അറിയുന്ന കാര്യമാണല്ലോ?പിന്നെന്താ, എനിക്കും നിങ്ങള്‍ക്കും നമ്മുടെ സ്ക്കൂള്‍ നേടിയ "വിജയശതമാനത്തെ"ക്കുറിച്ച് സാഭിമാനം പറഞ്ഞു നടക്കാമല്ലോ....

    ReplyDelete
  30. സിന്ധു ടീച്ചര്‍ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നന്ദി..........

    അറിഞ്ഞൊ, സര്‍ക്കാര്‍ ജോലിക്ക് മലയാളം ​നിര്‍ബന്ധമാക്കുന്നു

    ReplyDelete
  31. MY BEST WISHES TO

    ALL GRADE 10-STATE BOARD STUDENTS.

    THANK YOU
    muraleedharan.ch

    ReplyDelete
  32. MY BEST WISHES TO

    ALL GRADE 10-STATE BOARD STUDENTS.

    THANK YOU
    muraleedharan.ch

    ReplyDelete
  33. all the best for SSLC Students

    ReplyDelete
  34. all the best for SSLC Students

    ReplyDelete
  35. @ Safeena
    വെറുതെ കുറെ മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് കുറെ "നിര്‍ഗുണരെ" പടച്ചിറക്കാമെന്നല്ലാതെ ഇപ്പോള്‍ നിലവിലുള്ള (നടപ്പിലാക്കുന്ന) "Continuous Evaluation" കൊണ്ട് ഒരു ഗുണവുമില്ല എന്ന് നമ്മള്‍ അദ്ധ്യാപകര്‍ക്ക് നന്നായി അറിയുന്ന കാര്യമാണല്ലോ?

    വളരെ ശരി!!!, CE എന്ന ലോകാത്ഭുതം ഒഴിവാക്കിയാല്‍ ശരിയായ റിസല്‍ട്ട് മനസ്സിലാക്കാം.നമ്മുടെ കുട്ടികളും അദ്ധ്യാപകുരും അധ്വാനിക്കാന്‍ തുടങ്ങും.ചോദ്യപ്പേപ്പറിനെക്കുറിച്ച് പരാതികളും ഒഴിവാകും

    ReplyDelete
  36. "അറിഞ്ഞൊ, സര്‍ക്കാര്‍ ജോലിക്ക് മലയാളം ​നിര്‍ബന്ധമാക്കുന്നു"
    There is no need to make Malayalam compulsory. Why the Govt. is going back to the "Bullock cart age"? So many good CBSE/ICSE schools are now using english only. There are even fines to pupils speaking malayalam in the campus.As an international language, English should be the medium of instruction. There is no use in learning this 'Country Malayalam'. I strongly object the decision.

    ReplyDelete
  37. ഗണിതം വളെരയധികം വിഷമിപ്പിച്ചു

    ReplyDelete
  38. ഗണിതം വളെരയധികം വിഷമിപ്പിച്ചു

    ReplyDelete
  39. MATHSBLOG കേരളത്തിലെ അധ്യാപകരുടെ ജിഹ്വയായി മാറിയിട്ട് നാളെ 1500 ദിവസം തികയുന്നു.

    ReplyDelete
  40. B setinte answers kittuka anenki upakaram ayirunu

    ReplyDelete
  41. @photographer,
    'Country Malayalam' പഠിച്ചവര്‍ മാത്രം മലയാളം കണ്ട്രിയില്‍ സര്‍ക്കാര്‍ ജോലി ചെയ്താല്‍ മതി. അല്ലാത്തവര്‍ ഇന്റര്‍നാഷണല്‍ ജോലി ചെയ്യട്ടെ........

    ReplyDelete
  42. അറിഞ്ഞൊ, സര്‍ക്കാര്‍ ജോലിക്ക് മലയാളം ​നിര്‍ബന്ധമാക്കുന്നു"
    There is no need to make Malayalam compulsory. Why the Govt. is going back to the "Bullock cart age"? So many good CBSE/ICSE schools are now using english only. There are even fines to pupils speaking malayalam in the campus.As an international language, English should be the medium of instruction. There is no use in learning this 'Country Malayalam'. I strongly object the decision.,
    @ Sir, As a keraliates it is our right to speak malayalam, that is our official language.I think it is a late decision from govt regrading knowledge in malayalam compulsory for all state govt. employees. A person who works in kerala govt.service must know the language to speak and write. otherwise he is not fit to work for the state. we are not from England sir. At the same time govt. must give importance for English language, as you said it is an international language.
    sir,I don't know which state you belongs and what language you speaks, but I request you to correct the term what you have used in your comment "country Malayalam".As a malayali, it hurt me a lot.If you use this type term against any other language situation would have been different. people may respond it with some harsh words.because all love their mother tongue.
    thank you

    Muraleedharan.ch

    ReplyDelete
  43. @photographer

    ""£*%¿#?¥%¤$*#£§¿""

    ReplyDelete
  44. qns r very difficult 4 a 9th class student

    ReplyDelete
  45. qns r very difficult 4 a 9th class student

    ReplyDelete
  46. Hi....
    What about Todays sslc MLM question paper?

    ReplyDelete
  47. സര്‍ക്കാര്‍ ജോലിയ്ക്കു മലയാളം നിര്‍ബന്ധമാക്കിയതുപോലെ മാത്സ് ബ്ലോഗിലെ കമന്റുകള്‍ക്ക് ഏതെങ്കിലും സഭ്യമായ ഭാഷ നിര്‍ബന്ധമാക്കുമോ ?
    "അഭിപ്രായ പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം "

    ReplyDelete
  48. English പഠിച്ചതുകൊണ്ട് "മലയാളി"കള്‍ കഞ്ഞികുടിച്ച് കഴിയുന്നു."മലയാളി"കള്‍ വന്ന വഴി മറക്കുന്നു.ഈ മലയാള "സ്നേഹം" പഴയ തലമുറയ്കുണ്ടായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിച്ചേനേ

    ReplyDelete
  49. ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷ ടഫ് ആയിരുന്നു.ബാക്കി കുട്ടികള്‍ക്ക് തങള്‍ എഴുതിയത് കണക്കുപരീക്ഷ ആണെന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ തന്നെ വേറൊരു രണ്ടര മണിക്കൂര്‍ വേണ്ടിവന്നു.

    ReplyDelete
  50. ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷ ടഫ് ആയിരുന്നു.ബാക്കി കുട്ടികള്‍ക്ക് തങള്‍ എഴുതിയത് കണക്കുപരീക്ഷ ആണെന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ തന്നെ വേറൊരു രണ്ടര മണിക്കൂര്‍ വേണ്ടിവന്നു.

    ReplyDelete
  51. ഒമ്പതാം ക്ലാസിന്റെ പരീക്ഷ വളരെ പ്രയാസമേറിയതായിരുന്നു. വിചാരിച്ചതിലും കടുകട്ടി ചോദ്യങ്ങള്‍ ഇത്തരമൊരു പരീക്ഷയില്‍ വരുമ്പോള്‍ ഗണിതം എന്ന വിഷയത്തില്‍ നിന്നും പല കുട്ടികളും അകലുന്നു.ഉത്തരങ്ങള്‍ നല്‍കിയ സിന്ധു ടീച്ചറിന് നന്ദി.
    അടുത്ത പരീക്ഷകളിലും കുട്ടികളുടെ ഭാഗത്തുനിന്നും കൂടി കണ്ടു കൊണ്ട് ചോദ്യങ്ങള്‍ ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.

    ReplyDelete
  52. സിന്ധു ടീച്ചറെ 1500 നന്ദി...
    അധ്യാപകരുടെയും പീഡിപ്പിക്കപ്പെട്ട കുട്ടികളുടെയും പേരില്‍...
    ഇംഗ്ലിഷ് അദ്ധ്യാപകന്‍ ആയ ഞാന്‍ പോലും പരീക്ഷാ ഹോളിലെ കുട്ടികളുടെ അവസ്ഥ കണ്ടു വേദനിച്ചു പോയി. അപ്പോള്‍ കണക്ക് അധ്യാപകരുടെ വേദന ഊഹിക്കാനാവുന്നുണ്ട്...
    ഇത്ര കുഴപ്പിച്ച ഈ സംഗതിയുടെ ഉത്തരങ്ങള്‍ അറിയാനുള്ള ആകാംക്ഷ ബ്ലൊഗ് സന്ദര്‍ശകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒക്കെ ഉണ്ടായിരുന്നു. ഉറക്കമൊഴിച്ചു കഷ്ടപ്പെട്ട് അത് തയ്യാറാക്കിയതിനു
    1500 നന്ദി...
    രാജീവ്
    English Blog

    ReplyDelete
  53. പ്രിയപ്പെട്ട മാത്സ് ബ്ലോഗ്‌ റ്റീം
    കേരളത്തിന്റെ പല ഭാഗങ്ങളിലും പല സെറ്റ് ക്വേസ്റ്യന്‍സ് ആണ് ഉപയോഗിക്കപ്പെട്ടതെങ്കില്‌ അതിന്റെ ഒരു കളക്ഷന്‍ നടത്തിയാല്‍ നന്നായിരുന്നു. നാം ബ്ലോഗേഴ്സ് എല്ലാവരും കൂടുതല്‍ കൊടുക്കാറ് പത്താം ക്ലാസുകാര്‍ക്ക് മാത്രമാണല്ലോ. എട്ട് ഒന്‍പത് ക്ലാസുകാര്‍ക്ക് അടുത്ത വര്‍ഷത്തേക്ക് ഒരു ക്വേസ്റ്യന്‍ ബാങ്ക് ആകട്ടെ.
    രാജീവ്
    English Blog

    ReplyDelete
  54. Any one plz...
    2 Phy exam match the flwing.....

    A.
    1. mass
    2. force constant
    3. displacement
    4. Velocity
    5. amplitude of forced oscillaion
    6. Damping constant

    B.
    1. Charge
    2. Resistance
    3. Max. Charge stored
    4. Inductance
    5. 1/C
    6. Current...

    ReplyDelete
  55. Dear Sindhu teacher

    Please help me to find out the answer of these questions.


    1.The angles of a polygon are 8,12,16.... are in AP. Then howmany side does it have?
    2.Half of the perimeter of a triangle 's' and incenter 'r' .Then prove that area of triangle 'sr'.

    ReplyDelete
  56. To
    mspemhschool

    In the question it is not mention about internal or external angle.
    I think it might be an external angle
    Solution:
    We know the sum of all external angle is 360
    So Sn=360
    Here the AP is 8,12,16...
    a=8
    d=4
    sn=n/2(2a+(n-1)d)
    n/2(2*8+(n-1)*4)=360
    n(16+4n-4)=720
    n(4n+12)=720
    4n^2+12n-720=0
    Divide the equation by 4
    n^2+3n-180=0
    Solve the Quadratic equation
    (n+15)(n-12)=0
    ie n=-15 or n=12
    Since no of sides cannot be negative so n should be 12
    ie Polygon has 12 sides

    ReplyDelete
  57. To
    mspemhschool
    Please see the proof by clicking the link given below
    https://docs.google.com/file/d/0B_sBW9_pH18MeWlpdmNQekdYTTA/edit?usp=sharing

    ReplyDelete
  58. Thank you Sindu teacher & Sunny Sir

    ReplyDelete
  59. @ Ullas Unnikrishnan,

    Question paper was a difficult one. Please visit the answer key prepared by Sindu Teacher & Sunny sir

    ReplyDelete
  60. പരീക്ഷക്ക് ശേഷം ഞാനും സുഹൃത്തുക്കളും ഒരു കാര്യമേ ഓര്‍ത്തൊള്ളൂ "പാസ് മാര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു" എന്ന്..........

    ReplyDelete
  61. OH ITHRAYUM PRATHISHILA.IPPOL ORU PRARTHANE ULLO PASS MARK KITTIYALL MATHRIYAYIRINU.PADICHITTE THANNEYANU POYYATH.PAKSHE Q.P KANDAPPOL THANNE KILI POYI.................:)

    ReplyDelete
  62. This comment has been removed by the author.

    ReplyDelete
  63. ഇത് ട്യൂഷന്‍ സംസ്കാരത്തെ വളര്‍ത്താന്‍ പണമോഹികളായ ഗണിതാധ്യാപകരുടെ അടവുതന്നെ.......പാവം കുട്ടികള്‍ എന്തു പിഴച്ചു....

    ReplyDelete
  64. This comment has been removed by the author.

    ReplyDelete
  65. @mspemhsschool
    Half of the perimeter of a triangle 's' and incenter 'r' .Then prove that area of triangle 'sr'.
    അന്തര്‍വൃത്ത ആരമായിരിക്കില്ലേ r ?
    ത്രികോണം ABC യുടെ വശങ്ങള്‍ a, b, c യും അന്തര്‍വൃത്തആരം rഎന്നുമിരിക്കട്ടെ.
    അന്തര്‍വൃത്തകേന്ദ്രം Oയില്‍ നിന്നും a എന്ന വശ (BC) ത്തിലേക്കുള്ള ലംബം OP .
    OP = r
    ത്രികോണം OBC യുടെ പരപ്പളവ് = ½ BC x OP = ½ x a x r
    ഇതു പോലെ ,ത്രികോണം OABയുടെ പരപ്പളവ് =½ x c x r
    ത്രികോണം OAC യുടെ പരപ്പളവ് =½ x b x r
    ത്രികോണം ABC യുടെ പരപ്പളവ് =ത്രികോണം OBC യുടെ പരപ്പളവ് +ത്രികോണം OABയുടെ പരപ്പളവ് +ത്രികോണം OAC യുടെ പരപ്പളവ് = ½ ( a + b+ c ) r = sr

    ReplyDelete
  66. നിലവാരമുള്ള ചോദ്യം ഇത് തുടരണം

    ReplyDelete
  67. Plese publish English question paper also.

    ReplyDelete
  68. dear sir,

    please publish the english version of maths calss 9 question papers.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.