ഗണിതശാസ്ത്രമേളയിലെ ഒരു മല്‍സര ഇനമാണ് അപ്ലയ്ഡ് കണ്‍ട്രക്ഷന്‍ .എഞ്ചിനിയറിങ്ങ് ഡ്രോയിംഗിനായി ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും ഇതിനായി ഉപയോഗിക്കാം. ഒന്നോ അതിലധികമോ ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടപ്പാക്കുന്ന ജ്യാമിതീയനിര്‍മ്മിതികളാണ് ഇവ. മല്‍സരത്തെക്കുറിച്ചുപറഞ്ഞാല്‍ പരമാവധി മൂന്ന് ചാര്‍ട്ട് പേപ്പറിലായി തുടര്‍ച്ചയും വളര്‍ച്ചയും വ്യക്തമാകത്തക്കവിധം തയ്യാറാക്കുന്ന നിര്‍മ്മിതികള്‍ . ആശയവും നിര്‍മ്മിതിയും ഒരു ചാര്‍ട്ടില്‍ പൂര്‍ണ്ണമായില്ലെങ്കില്‍ രണ്ടാമത്തെതും മൂന്നാമത്തേതുമായി ചാര്‍ട്ടുകള്‍ ഉപയാഗിക്കാം. പരസ്പരബന്ധമില്ലാത്ത മൂന്നുനിര്‍മ്മിതികള്‍ വളരെ മനോഹരമായി തയ്യാറാക്കിയാല്‍ അവയില്‍ ഒന്നുമാത്രമേ മൂല്യനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന് സാരം. ഒരാശയം തന്നെ ഉപയാഗിച്ച് നിര്‍മ്മിക്കുന്ന മൂന്ന് വ്യത്യസ്ത നിര്‍മ്മിതികളും തുടര്‍ച്ചയല്ലെന്ന് അറിയുക. ഒത്തിരി തെറ്റിദ്ധാരണകള്‍ നിറഞ്ഞ ഒരു മല്‍സര ഇനമാണ് Applied Construction. ഇതേക്കുറിച്ച് ജോണ്‍ സാര്‍ ചുവടെ വിശദീകരിക്കുന്നു.
ഒരു കാലത്ത് ഇതൊരു വസ്തുവിന്റെ നിര്‍മ്മിതിയാക്കി അവതരിപ്പിച്ചിരുന്നു. പലപ്പോഴും അവ മോഡലുകള്‍ മാത്രമായി മാറിപ്പോകുമായിരുന്നു. ഇവ ചാര്‍ട്ടുകളില്‍ വരക്കുന്ന നിര്‍മ്മിതികളാകണം എന്ന് നിഷ്ക്ര്‍ഷിച്ചപ്പോള്‍ അവ കേവലം വീടിന്റെ പ്ലാനുകളായി പുനര്‍ജനിച്ചു. ചിലര്‍ വീടിന്റെ പ്ലാന്‍വരക്കുകയും തെര്‍മ്മോക്കോളില്‍ മാതൃക നിര്‍മ്മിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ വീടിന്റെ പ്ലാന്‍വരച്ച് മുറികളുടെ പരപ്പളവും മറ്റും കണക്കുകൂട്ടി പട്ടികയിലാക്കി. ഇങ്ങനെ വ്യക്തതയില്ലാത്ത ഒരു ഇനമായിമാറി അപ്ലയ്ഡ് കണ്‍ട്രക്ഷന്‍.. മൂല്യനിര്‍ണ്ണയത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കാഴ്ചപ്പാടുകള്‍ നിയന്ത്രിക്കേണ്ടതായി വന്നു. പാഠഭാഗങ്ങളുമായുള്ള നേര്‍ബന്ധം അനിവാര്യമായിത്തീര്‍ന്നു. പണ്ട് ഫിങ്ക് ട്രസുകളുടെയും കാന്റിലിവറുകളുടെയും സ്റ്റബിളിറ്റിയും മറ്റും ലിങ്ക് പോളിഗണണ്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്ത് എഞ്ചിനിയറിങ്ങ് നിര്‍മ്മിതികള്‍ നടത്തി സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ വാങ്ങാമായിരുന്നു. ഇന്ന് അത്തരം വര്‍ക്കുകള്‍ പാഴ് വേലകളാണ് .. ഇത്രയുമൊക്കെ പറഞ്ഞപ്പോള്‍ പ്രീയ വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും പിന്നെ എന്താണ് ഈ നിര്‍മ്മിതി ? വിമര്‍ശനാന്മകമായ നിലപാടുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഒരു നിര്‍മ്മിതി അവതരിപ്പിക്കട്ടെ. ഒരു ഷീറ്റ് മെറ്റല്‍ ജോലിക്കാരന്‍ നേരിടുന്ന പ്രശ്നമാണ്. അയാള്‍ക്ക് ത്രികോണാകൃതിയിലുള്ള മെറ്റല്‍ഷീറ്റുകളാണ് വാങ്ങാന്‍ കിട്ടുന്നത് . ഓരോ ത്രികോണത്തകിടില്‍നിന്നും പരമാവധി വലുപ്പത്തിലുള്ള സമചതുരങ്ങള്‍ മുറിച്ചെടുക്കണം . പല വലുപ്പത്തിലുളള , പല ആകൃതിയുള്ള ത്രികോണത്തകിടില്‍ നിന്നു സമചതുരങ്ങള്‍ നിര്‍മ്മിക്കാന്‍ അയാളെ ഒന്നു സാഹായിക്കാമോ? നിര്‍മ്മിതിയുടെ ഏകദേശചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് സമാനമായ നിരമ്മിതി താഴെ കൊടുത്തിരിക്കുന്ന സ്റ്റപ്പുകള്‍ ഉപയോഗിച്ച് ചാര്‍ട്ട് പേപ്പറില്‍ വരക്കുമല്ലോ ത്രികോണം ABC വരക്കുക.AB വശത്ത് D അടയാളപ്പെടുത്തുക. D യില്‍നിന്ന് AC യിലേയ്ക്ക് AE എന്ന ലംബം വരക്കുക AE വശമായി സമചതുരം DEGF വരക്കുക AF ലൂടെ നീട്ടുന്ന വര BC യെ H ല്‍ ഖണ്ഡിക്കുന്നു H ല്‍ നിന്നും AC യിലേയ്ക്ക് HK എന്ന ലംബം വരക്കുക HK വശമായി വരക്കുന്ന സമചതുരം ഏറ്റവും വലിയ സമചതുരമായിരിക്കും ഇതിന്റെ ജ്യാമിതീയ തത്വം ഒന്നാലോചിച്ചുനോക്കാം ത്രികോണം ADF , ത്രികോണം AIH എന്നിവ സദൃസ്യത്രികോണങ്ങളാണ് . അതിനാല്‍ $\frac{DF}{HI}=\frac{AF}{AH}$ ആയിരിക്കും . അതുപോലെ ത്രികോണം AFG , ത്രികോണം AHK എന്നിവ സദൃശ്യത്രികോണങ്ങളാണ് . $\frac{GF}{HK}=\frac{AF}{AH}$ അതിനാല്‍ $\frac{DF}{HI}=\frac{GF}{HK}$ ആണ്.എന്നാല്‍ DF = FG ആയതുകൊണ്ട് HK = HI ആണ്ലലോ . അതിനാല്‍ HIGK സമചതരം തന്നെ . അത് ഏറ്റവും വലുതല്ലേ? ഈ നിര്‍മ്മിതി പല ആകൃതിയിലുള്ള ത്രികോണങ്ങളുടെ കാര്യത്തില്‍ ശരിയാകുമെന്ന് കാണിക്കാം .വേണമെങ്കില്‍ ചാര്‍ട്ടുപേപ്പറില്‍ വെട്ടിയെടുത്ത് ഭംഗിയാക്കാം ...
സാര്‍,
ReplyDeleteU P വിഭാഗം IT മേളയ്ക്ക് (sub-district level) പങ്കെടുക്കുന്ന കുട്ടിയ്ക്ക് Work Experience on the spot മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നുണ്ടോ? പെട്ടെന്ന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
മറ്റു പേജില്‍ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ഇവിടെ ചോദിച്ചത്.....
Gireesh sir
ReplyDeleteരണ്ടു മല്‍സരങ്ങളും ഒരുസമയത്താണ് നടക്കുക എന്നതാണോ പ്രശ്നം . അല്ലെങ്കില്‍ സോഫ്റ്റ് വെയറില്‍ എന്റെര്‍ ചെയ്യാന്‍ പറ്റാത്തതോ? പല ഉപജില്ലകളിലും വ്യത്യസ്ത ദിവസങ്ങളിലാണ് ഇതുരണ്ടും നടക്കുന്നത്
HSS other chart topic parayamo
Deleteകണ്‍സടറഷന്‍ ആയി വിവിധതരം ആര്‍ചൂകള്‍ വരചാലോ അത് ശരിയലേ
ReplyDeleteആണോ എന്ന് ചിന്തിക്കണം . നിര്‍മ്മിതിയുടെ ജ്യാമിതി പാഠപുസ്തകവുമായി ബന്ധ്പ്പെടുത്തി പറയാന്‍ കഴിയണം . സ്ക്കൂള്‍ കുട്ടിയുടെ നിലവാരത്തിനനുസരിച്ചാവണം . അല്ലെങ്കില്‍ ആ നിര്‍മ്മിതിയുടെ വിവിധ വളങ്ങളിലെയ്ക്ക് പാഠപുസ്തകചിന്തകളെ ഉയര്‍ത്താന്‍ കവിയണം ...
ReplyDeleteഅപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, പ്യുവര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ഗണിതശാസ്ത്രമേളാ വിഭാഗങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ളയാളാണ് ജോണ്‍ സാര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജില്ലാ തല ഗണിതശാസ്ത്രമേളകളില്‍ അദ്ദേഹത്തോടൊപ്പം സ്റ്റാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോ വിഭാഗത്തേക്കുറിച്ചും അദ്ദേഹം വ്യക്തമായി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ജോണ്‍ സാറിന്റെ വിദ്യാര്‍ത്ഥികള്‍ കണ്‍സ്ട്രക്ഷന്‍ മത്സരങ്ങളില്‍ സമ്മാനം നേടാറുണ്ടെന്നു കൂടി പറയുമ്പോള്‍ അദ്ദേഹത്തിന്റെ മികവിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ.
ReplyDelete
ReplyDeleteDPI യുടെ ഓര്‍ഡര്‍ പ്രകാരം ഇതില്‍ രണ്ടിലും മത്സരിക്കാന്‍ പാടില്ലെന്നും ഓര്‍ഡര്‍ അങ്ങനെയല്ലല്ലോയെന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചതാണെന്നും മറുപടി കിട്ടി. കുട്ടിയുടെ പേര് online ആയി register ചെയ്തിട്ടുണ്ട്.
ഹെഡ്മാഷോട് ചോദിച്ചപ്പോള്‍ HM conference-ല്‍ എടുത്ത തീരുമാനമാണെന്നും പേര് മാറ്റണമെന്നും പറഞ്ഞു. ഞാന്‍ HM ന് കുട്ടിയുടെ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കലാണിതെന്ന് കാണിച്ച് പരാതികൊടുത്തതിന്‍്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പേര് മാറ്റിയില്ലെങ്കിലും സബ് ജില്ലാ 'മഹാന്‍മാര്‍' മത്സരത്തില്‍ പങ്കെടുക്കുന്നതിനെ തടഞ്ഞാല്‍ ഇനി ഞാന്‍ ആരെ സമീപിക്കണം,.... ആര്‍ക്ക് പരാതിനല്‍കും?
I would also like to ask that, whether any of the manuel or rules say that one student can only took part in one item...............?
ReplyDeletepls give me the clarification for that......
ജോയ് സാര്‍,
ReplyDeleteസ്കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേള എന്നിവയ്ക്കായി ഒരു മാല്വലും IT മേളയ്ക്ക് മറ്റോരു മാന്വലും ആണ്. (DPI യുടെ 20/10/2012 ലെ സര്‍ക്കുലര്‍ പ്രകാരം ഈ ശാസ്ത്ര, ഗണിത ശാസ്ത്ര....പരിചയ മേളയില്‍ ഒരു കുട്ടിയ്ക്ക് മാന്വലില്‍ പറഞ്ഞ ഒരിനത്തിലെ മത്സരിക്കാന്‍ പറ്റൂ) I T മേളയുടെ കാര്യത്തിലും ഇങ്ങിനെ നിയമമുണ്ട്.
ഇവിടെ പ്രശ്നമതല്ല.. രണ്ട് മാന്വലും ഒന്നായി കാണുന്നുയെന്നതാണ്..കേരളത്തിന് മൊത്തം ബാധകമായ നിയമം മലപ്പുറം ജില്ലയിലെ എടപ്പാള്‍ സബ്ജില്ല മാത്രം മാറ്റുമോ എന്നതാണ്... സഹായിക്കാമോ?
[im]https://sites.google.com/site/hijklmn23/ff/1.png?attredirects=0&d=1[/im]
ReplyDeleteThanks a lot..................
ReplyDeletethanks a lot...
ReplyDeleteplease give any link to get idea about numberchart ,puzzle ,
ReplyDeleteOFF TOPIC
ReplyDelete9-)0 ക്ലാസ്സിലെ ഗണിത പുസ്തകം ഒന്നാം ഭാഗത്തിലെ അവസാന പേജിലെ സാമാന്തരികവുമായി ബന്ധപ്പെട്ട ചോദ്യം.
AP=PQ=QB എന്ന് തെളിയിക്കാന്‍ മാര്‍ഗ്ഗം ആരെങ്കിലും ദയവായി പങ്കുവെച്ചാല്‍ ഉപകാരമായി.
ജോണ്‍ സാര്‍ അവതരിപ്പിച്ച Applied Construction-ല്‍ ആദ്യം അടയാളപ്പെടുത്തുന്ന D-യുടെ സ്ഥാനം എത്ര അകലത്തില്‍ വേണം? അളക്കാതെ വരക്കുമ്പോള്‍ ചില ത്രികോണങ്ങള്‍ക്ക് സമചതുരം പുറത്തേക്ക് പോകുന്നു.ഒന്ന് വിശദമാക്കാമോ?
ReplyDeleteTo Baby Tr
ReplyDeleteചെറിയ സമചതുരം പുറത്തേയ്ക്ക് പോയാലും കുഴപ്പമൊന്നുമില്ലല്ലോ. ത്രികോണസാദൃശ്യമനുസരിച്ച് ശരിയാകുമല്ലോ. പിന്നെ അകത്തുവരുന്ന തരത്തില്‍ വരക്കുന്നതാണ് നല്ലത് . ഭംഗി
എന്റെ പരാതി AEO യിലെത്തി..സബ് ജില്ലാ മറുപടി."നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞല്ലോ.. ഇനി എന്താ ചെയ്യാ.:
ReplyDeleteഇനി ഞാന്‍ ആരെ സമീപിക്കും?
OFF TOPIC
ReplyDelete@vijayan
<PAX=<QCY (Alternative Angles)
<PXA=<QYC
AX=CY
Triangle APX =~ Triangle CQY
Therefore
AP=CQ
Now Triangle APX similar to Triangle AQB
Therefore $\frac{AP}{AQ}$ =$\frac{AX}{AB}$
i.e, $\frac{AP}{AQ}$ =$\frac{AX}{2AX}$
$\frac{AP}{AQ}$ = $\frac{1}{2}$
2AP=AQ
2AP= AP+ PQ
AP=PQ
AP=PQ & AP=CQ implies
AP=PQ=CQ
if x+y/x-y= 13/3 .x/y?
ReplyDeleteplease answer this question.
x+y/x-y=13/3
Delete(X+y)3=(x-y)13
3x+3y=13x-13y
3y+13y=13x-3x
16y=10x
16/10=x/y
x/y=8/5
Sir ,
ReplyDeleteIs working model a spot performance in Maths Mela ??
x^2-9/x+3=2/3 x?
ReplyDeleteThis comment has been removed by the author.
ReplyDelete@babu
ReplyDelete$\frac{x+y}{x-y} = \frac{13}{3}$
i.e,
Cross multiplying
$3x+3y=13x-13y$
$10x=16y$
$\frac{x}{y}=\frac{8}{5}$
@Unknown
$\frac{x^2 -9}{x+3}= \frac{(x+3)(x-3)}{x+3} = x-3=\frac{2}{3}$
$x=\frac{2}{3} + 3$
$x=\frac{11}{3}$
To Math lover
ReplyDeleteഎല്ലാം on the spot മല്‍സരങ്ങളാണ് . പ്രോജക്ടുകള്‍ ഒഴിച്ച് .
1) x^2-12x+k=0 k ?
ReplyDelete2) x^2-9x+1=0 x+1/x ?
1) x^2-12x+k=0 k ?
ReplyDeleteThis can be written as:
(x-6)^2=36-k,If there is only real roots, then the value of k must be less than or equal to 36
2) x^2-9x+1=0 x+1/x ?
x^2 +1 = 9x, since the value of x cannot be zero, , divide both side with x, then x + 1/x =9.
murali.ch, periya-wayanad
@ Vijayan
ReplyDeleteIn quadrilateral DXBY ,
XB = DY and XB ║ DY
DXBY is parallelogram
there fore , DX ║ YB
in triangle ABQ , PX ║ QB
there fore , AP : PQ = AX : XB
AX = XB implies AP = PQ ...(1)
in triangle CDP , YQ ║ DP
there fore , PQ : QC = DY : YC
DY = YC implies PQ = QC ...(2)
from (1) & (2) , AP = PQ = QC
@ Arjun
in std IX ' similar triangles ' is next chapter
WORKING MODELS IN MATHEMATICS
ReplyDeleteSTILL MODELS IN MATHEMATICS
Good and very helpful
ReplyDeleteThanks
i got 1 st on subdistrict applied construction but, on further level judges make fun of my project saying that'it is a simple project ,make something complex' so is complex constructions and best explanation led me to winning?
ReplyDeleteസർ,
ReplyDeleteഞാൻ ശാസ്ത്രമേളയിൽ Applied construction എന്ന അയിറ്റത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ അത് എങ്ങനെയാണ് നിർമിക്കുന്നത് എന്ന് എനിക്ക് അറിയില്ല,ഒന്ന് പറഞ്ഞു തരമൂന്നോ??????
will you help me with applied construction for +1 ?
ReplyDeleteI got 1st in sub district . advise me a project to score good marks in district
ReplyDeleteSir
ReplyDeleteCan you give an idea for applied construction for +1
Sir
ReplyDeleteCan you give an idea for applied construction for +1
SIR IN CHAVAKKAD SUB DISTRICT MATHS EXHEBITION 2017
ReplyDelete, JUDGES SAID THAT IT IS PURE CONSTRUCTION.
Sir pleas give me a model for high school
ReplyDeleteSir applied constructionnu models allowed anno
ReplyDeleteWhat is applied construction
DeleteWhat is applied construction
DeleteAthu pole thanne marker pens use cheyammo
ReplyDeleteപാടില്ല എന്ന് മാനുവലിൽ കണ്ടിട്ട് പ്യുവർ കൺസ്ട്രക്ഷൻ,അപ്പ്ളൈഡ് കൺസ്ട്രക്ഷൻ കളറിൽ ഹെഡ്ഡിംഗ് കൊടുത്ത കുട്ടിക്ക് 1st..നമ്മൾ പറഞ്ഞതനുസരിച്ച് പ്രാക്ടീസ് ചെയ്ത കുട്ടിക്ക്2nd..ജില്ലയിൽ പോയപ്പോഴും അതേ..വെഡ്ഡിംഗ് പകളർ യൂസ് ചെയ്യാമോ?
DeleteSir please show the project state level winners of applied construction
ReplyDeleteSir സ്കൂൾ മത്സരത്തിൽ pure construction എന്നത് ഉണ്ട്. അത് എന്താണ് ? അത് എങ്ങനെ ആണ് ? അതിനു വേണ്ടത് എന്തൊക്കെ? എന്ന് പറയാമോ? അതിന് വരയ്ക്കാൻ കഴിവുള്ളവർക്ക് ഗുണം ചെയ്യുമോ?
ReplyDeletePlz give an idea about applied construction for maths fair
ReplyDelete
ReplyDeleteWhat is maths applied construction,
What is the best design for maths fair for applied construction
ReplyDeleteSir, please give me a model for HSS
ReplyDeleteCan you give me an idea for +2,it is my humble request...
ReplyDeleteSir പറഞ്ഞല്ലോ plan വരച്ചു area പട്ടിക പെടുത്തുന്നതല്ല applied construction ann ഇപ്പോള്‍ 2022 ill അങ്ങനെ ചെയ്ത ഒരാള്‍ക്ക് second A Grade കൊടുത്തല്ലോ sir ഒരാള്‍ പറഞ്ഞത് കൊണ്ട് ഞാന്‍ plan വരച്ചില്ല അതുകൊണ്ട് ഞാന്‍ 4th place ൽ ആയി......
ReplyDelete