Sunday, August 19, 2012

'ഉസ്കൂളു'കളുടെ സംരക്ഷണം - ഒരു പരുത്തിപ്പുള്ളി മാതൃക

പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!
പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും - കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ  നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ്‌ ടീമിലെ പലരും . നാടിന്റെ സ്വത്തായ ആ പൊതുവിദ്യാലയം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ആ ഗ്രാമം മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ മാസവും മുന്നാസൂത്രണത്തോടെയുള്ള വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പെരിങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് അബ്ദുല്‍റഹിമാന്‍ മാസ്റ്ററാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത സര്‍ജനും വിശിഷ്ടസേവാമെഡല്‍ ജേതാവും സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ സുഭാഷാണ് സംഗമം ഉത്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ എ ശിവദാസന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ പി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇനി ഓരോമാസവും ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്നോ..?

സെപ്തംബര്‍മാസം - പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കണ്ണുപരിശോധന

ഒക്ടോബര്‍മാസം - സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ( Rare group blood data collection), ആരോഗ്യ ക്ലാസ്സുകള്‍

നവംബര്‍മാസം - വിദ്യാഭ്യാസ അവകാശ നിയമം ക്ലാസ്സ്, അമ്മമാര്‍ക്ക് കൗണ്‍സലിങ് ക്ലാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം തറക്കല്ലിടല്‍

ഡിസംബര്‍മാസം - കുട്ടികള്‍ക്ക് ക്വിസ് മല്‍സരം, സ്റ്റഡി ടൂര്‍, കൈയ്യെഴുത്ത് മാസിക - സുവനീര്‍ നിര്‍മ്മാണം

ജനുവരിമാസം - വിദ്യാഭ്യാസ സെമിനാര്‍, ഗുരുസമാഗമം, സ്കൂളിലേക്ക് ഒരു പുസ്തകം സമാഹരണം, വായനാമത്സരം, സ്കൂള്‍പത്രം

ഫെബ്രുവരി - ശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം ഉത്ഘാടനം, ശതാബ്ദി ആഘോഷ സമാപനം

ഇതുപോലെ, അതിജീവനത്തിനായി വെമ്പിനില്‍ക്കുന്ന അനേകം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടാകില്ലേ..? അവയെയൊക്കെ ഒന്ന് ഉയര്‍ത്തിയെടുക്കാന്‍ നമുക്ക് ഈ മാതൃക അവലംബിച്ചാലോ..?പ്രതികരണങ്ങള്‍ക്കായി കാക്കുന്നു.

പിന്‍കുറി : സോമന്‍കടവൂരിന്റെ കവിത
നിന്റെ മകന്‍ സെന്റ് തോമാ ഇംഗ്ലീഷ്മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദ വിദ്യാഭവനില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളില്‍

ഒരേ ബഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്

പണ്ടത്തെ നമ്മുടെ അച്ചനമ്മമാരെപ്പോലെ
പരമദരിദ്രരായ ചിലരുടെ മക്കള്‍
അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ..!

41 comments:

  1. ഈ പോസ്റ്റിന്റെ തേങ്ങ ഞാന്‍ ഉടക്കട്ടെ..
    "ഒരേ ബഞ്ചിലിരുന്ന്
    ഒരേ പാഠപുസ്തകം പങ്കിട്ട്
    ഒരേ വിശപ്പ് വായിച്ച്
    നമ്മള്‍ പഠിക്കാതെ പഠിച്ച
    ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്.."
    കവിത നന്നായിട്ടുണ്ട്.
    പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് ഗതകാല പ്രൗഢിയിലെത്താന്‍ എല്ലാ ആശംസകളും..! ഇത്തരം ഉസ്കൂളുകളെ വീണ്ടെടുക്കാന്‍ എല്ലാ നാട്ടുകാരും രംഗത്തുവരണം.
    രാമന്റേയും തോമായുടേയും മുഹമ്മദിന്റേയും മക്കള്‍ ഇനിയും ഒരേ ബഞ്ചിലിരുന്ന് ഒരേ പാഠപുസ്തകം പഠിച്ചുകാണാന്‍ മുത്തി കൊതിക്കുന്നു.
    പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് അതിന്റെ നൂറാംവര്‍ഷത്തില്‍ എല്ലാ ആശംസകളും..!

    ReplyDelete
  2. എന്തായാലും മുത്തശ്ശിയുടെ 'നടക്കാത്ത'സുന്ദരസ്വപ്നം കൊള്ളാം.
    ഉടുതുണിക്ക് മറുതുണിയില്ലാത്തവന്‍ പോലും തന്റെ മക്കളെ ടൈയ്യും കോട്ടും പുതപ്പിച്ച് സിബിഎസ്സീ കശാപ്പുശാലകളിലേക്ക് വിടുമ്പോള്‍, ഇത്തരം സ്വപ്നങ്ങളെപ്പറ്റി പിന്നെ എന്താണ് പറയേണ്ടത്?
    ഒരേയൊരു മാര്‍ഗ്ഗം പറയാം.
    പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ ആദ്യം മാതൃക കാണിക്കട്ടെ.തങ്ങളുടെ കുട്ടികളെ ഇത്തരം ഉസ്കൂളുകളിലേക്ക് വിടട്ടെ.

    ReplyDelete
  3. ആ പ്രധാനകാര്യം മറന്നു.
    ശതാബ്ദി ആഘോഷിക്കുന്ന ആ കൊച്ചുവിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  4. പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ ആദ്യം മാതൃക കാണിക്കട്ടെ.തങ്ങളുടെ കുട്ടികളെ ഇത്തരം ഉസ്കൂളുകളിലേക്ക് വിടട്ടെ.
    ഹോംസിന്റെ അഭിപ്രായത്തിന് താഴേ, മക്കളെ സര്‍ക്കാര്‍സ്കൂളില്‍ പഠിപ്പിക്കുന്ന ഈ അധ്യാപികയുടെ കയ്യൊപ്പ്.
    എന്റെ ജന്മഗ്രാമത്തിന് കിലോമീറ്ററുകള്‍മാത്രം അകലെയുള്ള പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് ഗതകാല പ്രൗഢിയിലെത്താന്‍ എല്ലാ ആശംസകളും.

    ReplyDelete

  5. ശതാബ്ദി ആഘോഷിക്കുന്ന പരുത്തിപ്പുള്ളി
    എ എല്‍ പി സ്കൂളിന് എല്ലാ ആശംസകളും നേരുന്നു.



    ഹിത,ഹരിത,അനന്യ,ആതിര,,ശ്രീ വര്‍ഷ, ഗായത്രി

    ReplyDelete
  6. എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  7. ഇത് മറ്റുള്ളവര്‍ക്കും ആവേശം പകരട്ടെ........ഈ വിദ്യാലയത്തിന് എല്ലാ ആശംസകളും

    ReplyDelete
  8. രാവിലെ മാത്സ് ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകയായ മായ വിളിച്ചു പറഞ്ഞപ്പോള്‍ ആണ് ഇന്ന് ബ്ലോഗില്‍ പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിനെ കുറിച്ച് ആണ് പോസ്റ്റ്‌ എന്നറിഞ്ഞത്



    എന്റെ വിദ്യാലയ ഓര്‍മകള്‍

    ഒന്നാം ക്ലാസില്‍ ശേഖര പിഷാരോടി മാഷ്‌ ആണ് പഠിപ്പിക്കുക.എന്നാല്‍ ഞാന്‍ സ്കൂളില്‍ ചേര്‍ന്ന വര്ഷം മാഷ്‌ റിട്ടയര്‍മെന്റിനു മുന്നോടിയായി അവധിയില്‍ പ്രവേശിച്ചു.താല്‍ക്കാലികമായി വന്ന കുമാരി ടീച്ചര്‍ ആണ് പിന്നീട് പഠിപ്പിച്ചത്.ഒരു പക്ഷെ ഞാന്‍ ഇന്ന് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല ടീച്ചര്‍.ഒരു അമ്മയുടെ, ചേച്ചിയുടെ വാത്സല്യവും ഒരു നല്ല ടീച്ചറുടെ എല്ലാ കഴിവുകളും ഉള്ള കുമാരി ടീച്ചര്‍.ഇന്ന് ടീച്ചര്‍ എവിടെയാണ് എന്ന് എനിക്കറിയില്ല എന്നാലും ടീച്ചര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടി വരുന്നത് കുമാരി ടീച്ചര്‍ ആണ്
    മൂന്നാം ക്ലാസില്‍ സ്വാമി മാഷ്‌ ആണ് പഠിപ്പിക്കുക.സ്വാമി മാഷുടെ പേര്‍ എന്താണ് എന്ന് എനിക്ക് ഇന്നും അറിയില്ല ഞാന്‍ തിരക്കിയിട്ടുമില്ല.വിദ്യാരംഭത്തിനും മറ്റും സ്കൂളില്‍ പൂജ നടത്തുക സ്വാമി മാഷ്‌ ആണ്.പോര്‍ച്ചുഗീസ് നാവികനായിരുന്ന ഫെര്ടിനാന്റ്റ് മാഗലന്‍ കപ്പലില്‍ ആദ്യമായി ലോകം ചുറ്റിയ സഞ്ചാരിയായി മാറിയ ചരിത്രം സ്വാമി മാഷ്‌ പറഞ്ഞു തന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.സ്കൂള്‍ വിട്ടു പുറത്തിറങ്ങിയ ഞാന്‍ പിന്നീട് സ്വ്വാമി മാഷെ കണ്ടിട്ടില്ല . മാഷ്‌ ഇന്ന് ജീവിച്ചിരിപ്പില്ല .മണ്മറഞ്ഞു പോയ എന്റെ പ്രിയപ്പെട്ട ഗുരുനാഥന് ഈ ശിഷ്യുയുടെ പ്രണാമം
    നാലാം ക്ലാസില്‍ കൃഷ്ണന്‍കുട്ടി മാഷ്‌ ആണ് പഠിപ്പിക്കുക.സ്കൂള്‍ ഹെഡ് മാഷ്‌ കൂടിയായിരുന്നു കൃഷ്ണന്‍കുട്ടി മാഷ്‌.ഈ സ്കൂളിനെ ഇന്നത്തെ നിലയില്‍ ആക്കാന്‍ ഏറെ പണിപെട്ട കുഞ്ഞികണ്ണന്‍ മാഷ്‌ റിട്ടയര്‍ ചെയ്തപ്പോള്‍ ആണ് നാലാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന കൃഷ്ണന്‍ കുട്ടി മാഷ്‌ ഹെഡ് മാസ്റ്റര്‍ ആയത്.ഇന്നത്തെ ഹെഡ് മാസ്റ്റര്‍ ശിവദാസന്‍ മാസ്റ്റര്‍ അന്ന് മൂന്നാം ക്ലാസ് ബി യിലെ മാഷ്‌ ആയിരുന്നു.

    ReplyDelete
  9. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് ആശംസകള്‍. നൂറാം വാര്‍ഷികം ജനകീയമാക്കിയതിന്റെ പേരിലാണ് മാത്​സ് ബ്ലോഗില്‍ ഇടം നേടാന്‍ കാരണമായത്. തികച്ചും വ്യത്യസ്തവും സമൂഹത്തിന് ഉപകാരപ്രദവുമായ മികച്ച പരിപാടികളാണ് സ്ക്കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതെ, ഈ എല്‍.പി.സ്ക്കൂള്‍ നമുക്ക് മാതൃകയാണ്.

    ReplyDelete

  10. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ യുറിക്ക മേഖലാ തല പരീക്ഷ എഴുതാന്‍ ഭാരത പുഴയിലൂടെ തോണിയില്‍ പറളിയിലേക്ക് നടത്തിയ യാത്ര മറക്കാന്‍ കഴിയാത്തതാണ്.വിമാനത്തിലും കപ്പലിലും പിന്നീട് പല യാത്രകള്‍ നടത്തിയിട്ടുണ്ട് എങ്കിലും അന്നത്തെ തോണി യാത്രയുടെ സുഖം പിന്നീട് ഒരിക്കലും കിട്ടിയില്ല എന്നത് പരമമായ സത്യം.


    മേഖലാ തല പരീക്ഷ യില്‍ ഒന്നാം സ്ഥാനം നേടി തിരിച്ചു വരുമ്പോള്‍ കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ വാങ്ങിച്ചു തന്ന മഷി നിറച്ചു എഴുതുന്ന പേന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്ന് ആണ്.

    ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ സുതര്ഷി ആയിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരി .വെളുത്തു മെലിഞ്ഞ മനോഹരങ്ങളായ കണ്ണുകളോട് കൂടിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സുതര്ഷി.
    ഒരു കൊല്ലം മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ അറിഞ്ഞു സുതഷി ഇന്ന് സംസ്കൃതത്തില്‍ പി.എച് .ഡി എടുത്തു പട്ടാമ്പിയില്‍ ഏതോ ഒരു ഹൈ സ്കൂളില്‍ അധ്യാപികയായി ജോലി ചെയുന്നു എന്ന്.
    പ്രിയപ്പെട്ട കൂടുകാരി അവള്‍ ഇന്ന് എന്നെ ഓര്‍മിക്കുവാന്‍ സാധ്യത ഇല്ല.നിനക്ക് നമകള്‍ ഉണ്ടാവട്ടെ

    എഴുതുവാന്‍ തുടങ്ങിയാല്‍ ഏറെ ഉണ്ട് . കാലം കടന്നു പോയി പല പല വിദ്യാലയങ്ങളും അധ്യാപകരും സ്നേഹിതരും കടന്നു വന്നു.
    എന്നാലും പരുത്തിപ്പുള്ളി സ്കൂളും കുമാരി ടീച്ചറും സ്വാമി മാഷും സുതര്ഷിയും എന്റെ മാത്രം സൌഭ്യാഗങ്ങള്‍ മാത്രമാണ്.ഞാന്‍ അതില്‍ അഭിമാനിക്കുന്നു.

    ശതാബ്ദി ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.

    ഒരു കഥയില്‍ എം.ടി പറഞ്ഞത് പോലെ
    "വര്‍ഷങ്ങളും നൂറ്റാണ്ടുകളും ചിലപ്പോള്‍ എണ്ണമറ്റ യുഗങ്ങളും കടന്നു പോയാലും ഞാന്‍ തിരിച്ചു വരുന്നുണ്ട്.എന്റെ സ്കൂളിന്റെ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിലെ നിശബ്ധമായ സംഗീതം കേള്‍ക്കാന്‍ വേണ്ടി"



    സുധ

    ReplyDelete
  11. The school ALPS PARUTHIPULLY is located in the area PERINGOTTUKURUSSI of KUZHALMANNAM. ALPS PARUTHIPULLY is in PALAKKAD district. ALPS PARUTHIPULLY KUZHALMANNAM was establised in the year 1913. The management of ALPS PARUTHIPULLY is Pvt. Aided.

    It is a Primary only school. Total number of students in ALPS PARUTHIPULLY KUZHALMANNAM is 226 & the total number of teachers is 8. The medium of instruction in ALPS PARUTHIPULLY is Malayalam.

    There is 9 class rooms in ALPS PARUTHIPULLY. The total number of books in the library of ALPS PARUTHIPULLY is 615.

    All the best, ALPS, Parthipully!

    ReplyDelete
  12. ഒരു പ്രൈമറി വിദ്യാലയം ശതാബ്ദി ആഘോഷിക്കുന്നു എന്നു പറയുമ്പോള്‍ ആ വിദ്യാലയം ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ പ്രൗഢമായ വിദ്യാഭ്യാസ സംസ്ക്കാരത്തിന്റെ ചരിത്രമാണ് നമ്മുടെ ഹൃദയത്തില്‍ തെളിയേണ്ടത്. തലമുറകളില്‍ വെളിച്ചം വിതറി പരിലസിക്കുന്ന ആ സരസ്വതീ ക്ഷേത്രത്തിനു ഇനിയുമിനിയും അഭിമാര്‍ഹമായ ചരിത്രം രചിക്കാന്‍ സാധിക്കട്ടെ.ശതാബ്ദി ആഘോഷച്ചടങ്ങുകളെല്ലാം അര്‍ത്ഥവത്താവട്ടെ എന്നും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  13. ഇതു പൊലെ എത്രയെത്ര സ്കൂളുകൾ കാണും കേരളം ഒട്ടുക്കും....

    നന്മയുടെ തുരുത്തുകൾ.....

    എന്റെ പൊറ്റമ്മേ സർക്കാരേ.... അമ്മയ്ക്കെന്നാണു അമ്മയുടെ ഈ സ്ഥാപനങ്ങൾക്കു വേണ്ടി

    ദീർഘ വീക്ഷണത്തോടെ...

    അമ്മയുടെ ഭാവി തലമുറയെ മുന്നിൽ കണ്ട്...

    പിശുക്കില്ലാതെ .... നിർലോഭം....

    നല്ല ക്ലാസ് മുറികളും...

    നല്ല യൂണിഫോമും..

    നിലവാരമുള്ള മറ്റ് സൗകര്യങ്ങളും... തരാനാവുക...

    അമ്മ എന്തു മാത്രം പണം വെറുതേ പാഴാക്കുന്നു...

    അമ്മയുടെ മക്കളായ ഞങ്ങളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസമല്ലേ ഏറ്റവും പ്രധാനം....

    ഞങ്ങളല്ലേ നിന്റെ ഭാവി....

    ReplyDelete
  14. There are a lot of well run schools all over Kerala. The pupils are getting good English education, good discipline..etc.
    You are avoiding such excellent schools and boosting these types of locals.

    Mr Rajeev Joseph, already Govt. spending crores to this G/A area. I did see a school, where only 9 students and 10 computers (in Kottayam District )

    Govt. must spend money towards CBSE/ICSE stream also.
    After 5 or 6 years, you can't see any G/A Schools.

    ReplyDelete
  15. all the best for the rejuvenating programmes og ALPS paruthippully.
    It'll be ore effective if old students and the neighborhood people are made brought into continuous contact with this school by certain useful programmes like communicative english training, internet training, art etc

    ReplyDelete
  16. ശതാബ്ദി ആഘോഷിക്കുന്ന പരുത്തിപ്പുള്ളി
    എ എല്‍ പി സ്കൂളിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  17. ഇത് മറ്റുള്ളവര്‍ക്കും ആവേശം പകരട്ടെ........ഈ വിദ്യാലയത്തിന് എല്ലാ ആശംസകളും

    ReplyDelete
  18. ഇത് മറ്റുള്ളവര്‍ക്കും ആവേശം പകരട്ടെ........ഈ വിദ്യാലയത്തിന് എല്ലാ ആശംസകളും

    ReplyDelete
  19. എല്ലാ ആശംസകളും നേരൂന്നു.

    ReplyDelete
  20. ഇത് മറ്റുള്ളവര്‍ക്കും ആവേശം പകരട്ടെ........ഈ വിദ്യാലയത്തിന് എല്ലാ ആശംസകളും

    ReplyDelete
  21. പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് നൂറു വയസ്സ് .
    ഇങ്ങനെ വേണം സ്കൂള്‍ പണിയാന്‍ .
    ഇപ്പോഴത്തെ മേസ്തിരിമാര്‍ കണ്ടു പഠിക്കട്ടെ .

    ReplyDelete
  22. ശതാബ്ദി ആഘോഷിക്കുന്ന പരുത്തിപ്പുള്ളി
    എ എല്‍ പി സ്കൂളിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  23. ആശംസകള്‍......................../////................................................

    ReplyDelete
  24. എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.


    പ്രിയപ്പെട്ട ശിവദാസന്‍ മാഷിനും കുട്ടന്‍ മാഷിനും മാഷിനും മൃദുല ടീച്ചര്‍ക്കും ഈ ശിഷ്യയുടെ വന്ദനം


    "തലമുറകളില്‍ വെളിച്ചം വിതറി പരിലസിക്കുന്ന ആ സരസ്വതീ ക്ഷേത്രത്തിനു ഇനിയുമിനിയും അഭിമാര്‍ഹമായ ചരിത്രം രചിക്കാന്‍ സാധിക്കട്ടെ.ശതാബ്ദി ആഘോഷച്ചടങ്ങുകളെല്ലാം അര്‍ത്ഥവത്താവട്ടെ എന്നും പ്രാര്‍ഥിക്കുന്നു."


    ആതിര പരുത്തിപ്പുള്ളി

    ReplyDelete
  25. "You are avoiding such excellent schools and boosting these types of locals."

    ഈ ടൈപ്പ് ചെയ്ത മഹാന്‍ ഏതു സി.ബി.എസ്.സി യുടെ സന്തതി ആണ് ആവോ ?വായനക്കാര്‍ മനസ്സിലാക്കി ആരാണ് തറ(local) എന്ന്.

    Readers can understand who is original local


    "he pupils are getting good English education, good discipline..etc."

    പിന്നെ പിന്നെ എന്താ അച്ചടക്കം. ഞാന്‍ ഈ പറയുന്ന പരുത്തിപ്പുള്ളി സ്കൂളിലാണ് പഠിച്ചത് അതിന്റെ അന്തസ്സ് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.


    മാത്സ് ബ്ലോഗ്‌ അധികാരികള്‍ എന്റെ ഈ കമ്മന്റും അന്തസുള്ള ആ മാന്യന്റെ കമ്മന്റും ഇതില്‍ നിന്നും നീക്കം ചെയണം(മാന്യന്‍ ഇത് വായിച്ചു കഴിഞ്ഞ ശേഷം മാത്രം)

    ReplyDelete
  26. -

    മാതൃകാ പരമാണ് ഈ തരം പ്രവര്‍ത്തനങ്ങള്‍..
    എല്ലാ ആശംസകളും...

    ReplyDelete
  27. പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് അതിന്റെ നൂറാംവര്‍ഷത്തില്‍ എല്ലാ ആശംസകളും..!

    ReplyDelete
  28. ശതാബ്ദി ആഘോഷിക്കുന്ന പരുത്തിപ്പുള്ളി
    എ എല്‍ പി സ്കൂളിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  29. സര്‍വ ഐശ്വര്യങ്ങളും നേരുന്നു. ശതാബ്ദി ആഘോഷച്ചടങ്ങുകളെല്ലാം മംഗളമായി നടക്കുന്നതിനു ഈശ്വരന്‍ അനുഗ്രഹികട്ടെ.


    സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശിവദാസന്‍ മാഷിനെയും സഹ പ്രവര്‍ത്തകരെയും ആ കൊച്ചു ഗ്രാമത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു.

    ReplyDelete
  30. [co="blue"]എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു. [/co]
    [im] http://3.bp.blogspot.com/-RjiKNX2f3wo/UDHcIR_OWmI/AAAAAAAAAMw/HRWHIF7YIjI/s1600/Olden+Days.jpg[/im]


    ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം

    തിരുമുറ്റതൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി മര മൊന്നുലക്കുവാന്‍ മോഹം

    അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍

    ചെന്നെടുത്തതിലൊന്നു തിന്നുവാന്‍ മോഹം




    ReplyDelete
  31. [co="blue"]സുധ ശ്രീ ചേച്ചിയുടെ പ്രിയപ്പെട്ട അധ്യാപകര്‍ [/co]

    [co="orange"]സ്വാമി മാഷ്‌ [/co]

    [im]http://4.bp.blogspot.com/-XgOD8fK0pe0/UDIWoaD03OI/AAAAAAAAANA/yHjaowmfntk/s1600/Swami+Master.jpg [/im]

    [co="orange"]കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍ [/co]
    [im]http://2.bp.blogspot.com/-LtxOFmn1yGo/UDIXAbdY7kI/AAAAAAAAANI/k1diZwzSR4c/s1600/Krishnan+Kutty+Master.jpg [/im]

    [co="orange"]ശേഖര പിഷാരോടി മാഷ്‌ [/co]

    [im]http://2.bp.blogspot.com/-YA45-uQxTUs/UDIXOuCKr7I/AAAAAAAAANQ/wmLzviyt5rk/s1600/Sekhara+Pisharodi.jpg [/im]


    ഫോട്ടോകള്‍ സുനന്ത ചേച്ചിയുടെ ആല്‍ബത്തില്‍ നിന്നും

    ReplyDelete
  32. PERU VELIPPEDUTHANAGRAHAMILLATHA Mr. PHOTOGRAPHER NIRBANDHAMAYUM VAYIKKUKA,
    IDDEHAM EATH CBSE 'WELL RAN(?)' SCHOOLIL PADICHATHANAVO???
    NJANUM PANDU, 2 VARSHAM MUMB EA PARANJA CBSE SCHOOLIL PADICHATHANU BAI,
    AVIDEPOYAL NALLA ENGLISH PADIKKAMENNU THANKAL PARNJALLO, AA ENGLISHINEKAL STATUS ULLA ENGLISH PARAYUNNA, NALLA THANI NADAN KUTTIKALE, MALAYALIKKUTTIKALE KANANAMENKIL VARUKA, PERINTHALMANNA. KANAM.
    EE KANDA 'WELL RUN(?)' SCHOOLUKALIL NINNU VANNA PAVAM MALAYALIKKUTTIKALUND, ENTE SCHOOLIL. BY HEART ENNA REETHIYIL PADICHA CBSE KUTTIKALKK ETHRAPERKKARIYAM NEENTHAN? MARAM KAYARAN? ONNUMILLENKIL SHOE IDATHE PACHAMANNIL CHAVITTI NADAKKAN? EE PARANJA IDDHEHATHINAKUMO ONNU AANJODI ORU 5-AM CLASSUKARAN PAYYANE THOLPIKKAN??

    PARUTHIPPULLI SCHOOLINU ELLAVIDHA AASAMSAKALUM NERUNNU
    ATHIRACHECHIYUDE POLE EE POST AA MAHADVYAKTHI PHOTOGRAPHER VAYICHUKAZHINJAL REMOVE CHEYYANAMENNA YATHORU DURAGRAHAVUM(?) ENIKKILLA. GOOD NIGHT.

    ReplyDelete
  33. PERU VELIPPEDUTHANAGRAHAMILLATHA Mr. PHOTOGRAPHER NIRBANDHAMAYUM VAYIKKUKA,
    IDDEHAM EATH CBSE 'WELL RAN(?)' SCHOOLIL PADICHATHANAVO???
    NJANUM PANDU, 2 VARSHAM MUMB EA PARANJA CBSE SCHOOLIL PADICHATHANU BAI,
    AVIDEPOYAL NALLA ENGLISH PADIKKAMENNU THANKAL PARNJALLO, AA ENGLISHINEKAL STATUS ULLA ENGLISH PARAYUNNA, NALLA THANI NADAN KUTTIKALE, MALAYALIKKUTTIKALE KANANAMENKIL VARUKA, PERINTHALMANNA. KANAM.
    EE KANDA 'WELL RUN(?)' SCHOOLUKALIL NINNU VANNA PAVAM MALAYALIKKUTTIKALUND, ENTE SCHOOLIL. BY HEART ENNA REETHIYIL PADICHA CBSE KUTTIKALKK ETHRAPERKKARIYAM NEENTHAN? MARAM KAYARAN? ONNUMILLENKIL SHOE IDATHE PACHAMANNIL CHAVITTI NADAKKAN? EE PARANJA IDDHEHATHINAKUMO ONNU AANJODI ORU 5-AM CLASSUKARAN PAYYANE THOLPIKKAN??

    PARUTHIPPULLI SCHOOLINU ELLAVIDHA AASAMSAKALUM NERUNNU
    ATHIRACHECHIYUDE POLE EE POST AA MAHADVYAKTHI PHOTOGRAPHER VAYICHUKAZHINJAL REMOVE CHEYYANAMENNA YATHORU DURAGRAHAVUM(?) ENIKKILLA. GOOD NIGHT.

    ReplyDelete
  34. നന്ദി ഹിത

    ഈ ഫോട്ടോകള്‍ എല്ലാം തന്നെ എന്റെ ആല്‍ബത്തിലും ഉണ്ട് ഹിത.എന്നാലും ഹിത ഈ ഫോട്ടോകള്‍ കൊടുത്തത് ഏറെ സന്തോഷം തരുന്ന ഒരു കാര്യം തന്നെ ആണ്.

    "പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ്‌ ടീമിലെ പലരും"

    അത് വായിച്ചപ്പോള്‍ സന്തോഷം ആയി ഹിത.
    മാത്സ് ബ്ലോഗിന് താങ്ങും തണലും ആയി എന്നും
    പാലക്കാട് ബ്ലോഗ്‌ ടീം ഉണ്ടാവണം അത് നമ്മുടെ സ്കൂളിനു കൂടി അഭിമാനം ആണ് .

    ഒരിക്കല്‍ കൂടി നന്ദി ഹിത

    ഈ പോസ്റ്റ്‌ ഇവിടെ കൊടുക്കാനും എന്റെ വിദ്യാലയ ഓര്‍മകള്‍ പങ്കുവെക്കാനും സന്മനസ്സു കാട്ടിയ മാത്സ് ബ്ലോഗിന് നന്ദി പറയുന്നു

    ReplyDelete
  35. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് ആശംസകള്‍.

    ReplyDelete
  36. ചിന്തകളാൺ വ്യക്തിയുടെ മാന്യത നിശ്ചയിക്കുന്നത്.വ്യക്തികൾ പ്രകടിപ്പിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങളാൺ ചിന്തകൾക്കിടം നൽകുന്നത്. സ്വതന്ത്രമല്ലാത്ത അഭിപ്രായങ്ങള് വ്യക്തിക്ക് എന്തിനോടെങ്കിലുമുള്ള അടിമത്തത്തെ സൂചിപ്പിക്കുന്നു.CBSE/ICSE ഇംഗ്ലിഷ് മീഡിയം വിദ്യാലയങ്ങളോടുള്ള അടിമത്ത മനോഭാവമാൺ ചിലരുടെ കമന്റുകളിൽ കാണുന്നത് .അവർക്ക് പൊതുവിദ്യാലങളിൽനിന്ന് സ്കൂൾകാലഘട്ടത്തിൽ ലഭിച്ച അനുഭവങ്ങൾ കൂടി അവരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ടാകാം.പൊതുവിദ്യാലങ്ങൾ നന്നാകരുതെന്ന് ഇക്കൂട്ടർക്ക് വാശി ഉള്ളതു പോലെ....ഒന്നേ പറയാനുള്ളൂ,വാക്കും നാക്കും ആർക്കും വാടകയ്ക്ക് കൊടുക്കരുത്. മികവിലേക്കുയരുന്ന പൊതുവിദ്യാലയങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.
    ഇത് കൂടി... രക്ഷിതാക്കളുടെ സ്റ്റാറ്റസ് പൊങ്ങച്ചത്തിൻ കുട പിടിയ്ക്കാനുള്ളതല്ല സർക്കാർ ഫണ്ടുകൽ.പരുത്തിപ്പുള്ളി എ എല്‍ പി സ്കൂളിന് സ്കൂളിന് അഭിവാദ്യങ്ങള്‍

    ReplyDelete
  37. ശതാബ്ദി ആഘോഷിക്കുന്ന പരുത്തിപ്പുള്ളി
    എ എല്‍ പി സ്കൂളിന് ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിന്റെ അഭിവാദ്യങ്ങള്‍

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. ആനന്ദപുരം ഗവന്മേന്റ്റ് യു .പി സ്കൂളും ഈ വര്ഷം നൂറാം വര്‍ഷ ആഘോഷത്തികവിലാ . മറ്റൊരു സിലബസ്സിനെയും കുറ്റം പറയാതെ തന്നെ അഭിമാനപൂര്‍ വ്വം പറയട്ടെ മലയാളം മാധ്യമത്തില്‍ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഈ നാടിന്റെ സംസ്ക്കാരം അറിഞ്ഞു വളരുന്നവരാ. അവരെ താഴ്ത്ത്തികെട്ടാന്‍ പലവിധത്തില്‍ പലയിടങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നു . സ്വന്തം മക്കളെ അഭിമാനപൂര്‍വ്വം , പിന്മാറ്റാന്‍ ശ്രമിച്ചവര്ക്കെതിരെ ധൈര്യപൂര്‍വ്വം എന്റെ മക്കള്‍ക്ക് ഈ 'തറ' വിദ്യാഭ്യാസം മതി എന്ന് പറഞ്ഞു എതിര്‍ത്ത അധ്യാപക ദമ്പതികളായ എന്റെ മാതാപിതാക്കളെ ഞാനിന്ന്‍ ~ സ്നേഹപൂര്‍വ്വം ഓര്‍ക്കുകയാണ് . അഭിമാനത്തോടെ തന്നെ പറയട്ടെ എന്റെ മക്കളെയും ഞാന്‍ പഠിച്ച അതെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെയാണ് പഠിപ്പിച്ചത് . അതുകൊണ്ടു അവര്‍ക്ക് ഒരു കുറവും ഉള്ളതായ്i എനിക്ക് തോന്നുന്നില്ല . സ്വന്തം ഭാഷയും മറ്റ്‌ ഭാഷകളും അനായാസം ഉപയോഗിക്കാന്‍ ഇന്ന state സിലബസ്സില്‍ പഠിച്ചിറങ്ങുന്ന ഭൂരിഭാഗം കുട്ടികള്‍ക്ക് കഴിയുന്നു . ഒപ്പം നാടിനെ സ്നേഹിക്കാനും ,സ്വന്തം അമ്മ പെങ്ങന്മാരെ മാത്രമല്ല , മറ്റുള്ള അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ അവര്‍ക്ക് അറിയാം .ഇന്ന് സമൂഹത്തില്‍ വരുന്ന മൂല്യച്യുതികള്‍ക്ക് കുറെയൊക്കെ ഇന്നത്തെ ക്ലാസ് റൂമുകള്‍ ഉത്തരവാദികള്‍ ആണെന്ന് പറയാതെ വയ്യ . സ്വന്തം മുന്നിലിരിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷും സയന്‍സം പഠിപ്പിക്കാന്‍ മാത്രം മുതിരുമ്പോള്‍ നാം അറിയാതെ നശിപ്പിക്കുന്നത് നാളത്തെ നമ്മുടെ നാടിനെ ആണെന്ന ഓരോ അധ്യാപകനും ഓര്‍ക്കണം . പഠിപ്പിക്കുന്നതിനിടയില്‍ സമയം കണ്ടെത്തി അവരില്‍ മൂല്യബോധം ഉണ്ടാക്കണം . വെറും യന്ത്രങ്ങ്ങ്ങളെ ഉണ്ടാക്കാതെ ജീവനും ഓജസ്സും ഉള്ള "ഹിത " മാരെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയട്ടെ . മറ്റ് സിലബസ്സുകളും ആംഗലേയ ഭാഷാഭ്രാന്തും ഞെരുക്കി കൊല്ലാതെ ഇന്നും ശിഷ്യരുടെ മനസ്സില്‍ സ്നേഹ സ്രോതസ്സായി നിലനില്‍ക്കുന്ന എല്ലാ ഗവണ്‍മന്റ്റ് എയ്ഡഡ് വിദ്യാലയങ്ങ്ങ്ങള്‍ക്കും അവയുടെ ഉന്നതിക്ക് വേണ്ടി അഹോരാത്രം പണിയുന്ന തൃശൂര്‍ ജില്ലയിലെ കൊടകര ജി .എല്‍ .പി .സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ശ്രീ മോഹന്‍ ദാസ് മാഷേ പോലെയുള്ള അധ്യാപകര്‍ക്കും , അവ നിലനിര്ത്താന്‍ ധൈര്യം കാണിക്കുന്ന രക്ഷിതാക്കള്‍ക്കും സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ . ഒപ്പം മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌ ~ തുടങങ്ങി കാലത്തിനൊപ്പം പൊതുവിദ്യാലയങ്ങളെ കൈപ്പിടിച്ച് നടത്തുന്ന ബ്ലോഗുകള്‍ക്കും

    ReplyDelete
  40. @photographer, its already been 5-6 years after your comment and the school is still providing high quality education and culture to its students. i am proud to be a student who have studied only on government schools.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.