Monday, February 1, 2021

പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ - പേ റിവിഷന്‍ സോഫ്‍റ്റ്‍വെയര്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 1/07/2019 മുതല്‍ ജീവനക്കാരുടെ പുതിയ ശമ്പളം നിലവില്‍ വരികയാണ്. പുതുതായി ലഭിക്കാന്‍ പോകുന്ന ശമ്പളം അരിയര്‍ എന്നിവയെക്കുറിച്ചുള്ള എക്സല്‍ ഫയലാണ് ചുവടെ. വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. ഇതൊരു ഡ്രാഫ്റ്റ് മാത്രമാണ്. അലവന്‍സുകളെപ്പറ്റിയുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഫൈനല്‍ ഓര്‍ഡര്‍ വന്നശേഷം പ്രോഗ്രാം അപ്ഡേറ്റ് ചെയ്യുന്നതാണ്. 






പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശചെയ്ത പുതിയ ശമ്പള സ്കെയിൽ പ്രകാരം ഉള്ള ശമ്പള ഫിക്സേഷൻ നടത്തുന്നതിന് ആവശ്യമായ മറ്റൊരു സോഫ്റ്റ്‌വെയർ ചുവടെയുണ്ട്. കോഴിക്കോട് ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ആയ ശ്രീ. ഷിജോയ് ജെയിംസ് ആണ് ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്.  വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എക്സൽ അടിസ്ഥാനത്തിലുള്ളതാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ ബേസിക്  പേ യും അരിയറും എളുപ്പത്തിൽ കണക്കാക്കാവുന്നതാണ് . 

No comments:

Post a Comment

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.