Sunday, June 17, 2018

Form 10E Submission & E Filing 2018

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2017-18 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം.
(1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അവസാനതിയ്യതി നീട്ടിയില്ലെങ്കില്‍ ജൂണ്‍ 30 നു ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇവ രണ്ടും ലിങ്ക് ചെയ്യേണ്ടതായി വരും. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3)FORM 10 E SUBMISSION. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്‌. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK FOR THE VIDEO ON E FILING
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
  • E Filing (Online)
  • E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. "Kind Attention Taxpayer" എന്ന മെസ്സേജ് ബോക്സിന്‍റെ ചുവടെയുള്ള "Continue to Homepage" ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID (PAN Number), Password എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക. അപ്പോള്‍ Contact and Address Details പുതുക്കാനുള്ള വിന്‍ഡോ തുറക്കും.
    അതിലുള്ള Continue ക്ലിക്ക് ചെയ്യുക. അപ്പോള്‍ Update Profile Details എന്ന പേജ് തുറക്കും.

    അതില്‍ Residential Status - Resident സെലക്ട്‌ ചെയ്യുക. ചുവന്ന നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. Contact Details, Address Details എന്നിവ പൂരിപ്പിച്ച ശേഷം പേജില്‍ അവസാനമുള്ള Update ക്ലിക്ക് ചെയ്യുക. (ഈ പേജില്‍ മാറ്റം വരുത്താതെ താഴെയുള്ള Skip ക്ലിക്ക് ചെയ്തു അടുത്ത പേജിലേക്ക് പോകുകയും ചെയ്യാം.)
    Mobile Number, E Mail എന്നിവയിലേക്ക് OTP അയച്ചു എന്ന് കാണിക്കുന്ന വിന്‍ഡോ തുറക്കും. അതില്‍ Confirm ക്ലിക്ക് ചെയ്യുമ്പോള്‍ OTP ചേര്‍ക്കാനുള്ള window തുറക്കും. മൊബൈലിലേക്കും മെയിലിലേക്കും വന്ന OTP നമ്പറുകള്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു എന്ന് കാണിക്കുന്ന പേജ് കാണാം. അതിലുള്ള "Continue to Login" ക്ലിക്ക് ചെയ്‌താല്‍ E Filing സൈറ്റില്‍ കടക്കാം. അതിലെ 'e File' ടാബിലുള്ള 'Income Tax Return' ക്ലിക്ക് ചെയ്യുക.
    • Assessment Year 2018-19 സെലക്ട്‌ ചെയ്യുക.
    • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
    • Submission Mode എന്നതിന് Prepare and submit Online സെലക്ട്‌ ചെയ്യുക. ഇതോടെ ആ പേജിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനുള്ള ഭാഗം താഴേക്കു തുറക്കുന്നു.
      നമ്മുടെ സൗകര്യത്തിനായി വിവരങ്ങൾ Form 26 AS, Form 10 E, കഴിഞ്ഞ വർഷം ഫയൽ ചെയ്ത റിട്ടേൺ മുതലായവയിൽ നിന്നും എടുത്ത് ഈ റിട്ടേണിൽ പൂരിപ്പിക്കണമോ എന്ന് സെലക്ട് ചെയ്യാം. Auto Fill ചെയ്യപ്പെടുന്ന വിവരങ്ങൾ നമുക്ക് മാറ്റം വരുത്താൻ സാധിക്കും. ഒന്നും ടിക്ക് ചെയ്യാതിരിക്കുകയോ നമ്മുടെ സൗകര്യത്തിനനുസരിച്ചു ഓരോന്നും തെരഞ്ഞെടുക്കുകയോ ആവാം. Employee Category, Whether person governed by Portuguese Civil Code, If governed by.. എന്നിവയ്ക്ക് ടിക്ക് മാർക്ക് ചേർക്കാം. Type of House property, Bank Details എന്നിവ കഴിഞ്ഞ വർഷത്തെ റിട്ടേണിൽ ഉള്ളതിൽ മാറ്റമില്ലെങ്കിൽ ടിക്ക് ചെയ്യാം. Salary ടിക്ക് ചെയ്യാതിരിക്കുന്നതാവും നല്ലത്. Income from other sources, Tax Relief എന്നിവ ടിക്ക് ചെയ്യാം. ഓട്ടോ ഫിൽ ആവുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കണം.
      ഇതിനു താഴെ റിട്ടേണ്‍ Verfication നടത്തേണ്ടത് എങ്ങനെ എന്ന് കാണിക്കാന്‍ മൂന്ന്‍ Option വരുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് സെലക്ട്‌ ചെയ്യുക.
    1. Option1. Adhar OTP :ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ ചേര്‍ക്കുകയും ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുയും ചെയ്തെങ്കില്‍ മാത്രമേ Aadhar OTP ലഭിക്കൂ. (മൊബൈല്‍ നമ്പറില്‍ ആധാര്‍ ചേര്‍ക്കുക അല്ല.) ഈ option സെലക്ട്‌ ചെയ്ത ഉടനെ മൊബൈല്‍ നമ്പറില്‍ ആറക്ക OTP നമ്പര്‍ ലഭിക്കുന്നു. അര മണിക്കൂര്‍ വരെ ഇതിന് validity ഉണ്ടാകും. അതിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് validate ചെയ്യണം.
    2. Option 2. EVC :റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് EVC Generate ചെയ്തു എങ്കില്‍ ഈ option തെരഞ്ഞെടുക്കാം. My Account ടാബില്‍ "Generate EVC" ക്ലിക്ക് ചെയ്‌താല്‍ മൂന്ന്‍ ഓപ്ഷനുകള്‍ കാണാം. 1. Generate EVC through Net banking 2. Generate EVC through Bank Account Number. 3. Generate EVC through Demat Account Number. ഇവ വഴി EVC generate ചെയ്യാം.
    3. ITR V അയയ്ക്കല്‍: മുകളിലുള്ള രണ്ടു ഒപ്ഷനുകളും പറ്റിയില്ലെങ്കില്‍ മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to send ITR V / I would like to e verify later" തെരഞ്ഞെടുക്കാം. റിട്ടേണ്‍ submit ചെയ്തു കഴിഞ്ഞ് ലഭിക്കുന്ന ITR V ഡൌണ്‍ലോഡ് ചെയ്ത് "Central Processing Center, Income Tax Department, Bengaluru - 560500" യിലേക്ക് അയച്ച് verification നടത്താം.
    ഇനി "Continue" ക്ലിക്ക് ചെയ്‌താല്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
    ആദ്യ പേജായ instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
  • Part A General Information
    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Employer Category : Government എന്ന് സെലക്ട്‌ ചെയ്യാം.
  • Residential Status : Resident ആണ് വേണ്ടത്.
  • Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return : Original ആണ് വേണ്ടത്.
  • ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
    ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേത്ത data save ചെയ്യാം.
    • Income Details
    Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. വരുമാന വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. 2017-18 ലെ Income Tax Statement നോക്കി ഇതില്‍ ചേര്‍ക്കാം. മുന്‍വര്‍ഷങ്ങളിലെ പേജില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ ഇതില്‍ കാണാം.
    • B1 (i) Salary (Excluding all allowances, perquisites, Profit in lieu of salary) : Statement ലെ ആകെ വരുമാനത്തില്‍ നിന്നും HRA പോലുള്ള ടാക്സ് നല്‍കേണ്ട അലവന്‍സുകള്‍ കുറച്ചു കിട്ടുന്ന തുക ഇതില്‍ ചേര്‍ക്കാം.
    • (ii) Allowances not exempt :മുകളില്‍ ഒഴിവാക്കിയ HRA പോലുള്ള ടാക്സ് നല്‍കേണ്ട അലവന്‍സുകള്‍ ഇവിടെ ചേര്‍ക്കാം. ഇവ രണ്ടിന്‍റെയും തുക Statement ല്‍ പ്രൊഫഷനല്‍ ടാക്സ് കുറയ്ക്കുന്നതിന് മുമ്പുള്ള തുക ആണെന്ന് ഉറപ്പാക്കുക.
    • (v) Deductions u/s 16 : പ്രൊഫഷനല്‍ ടാക്സ് ഇവിടെ ചേര്‍ക്കണം.
    • Housing Loan Interest കുറച്ചവര്‍ മാത്രം B2 ലെ വിവരങ്ങള്‍ ചേര്‍ക്കണം. Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക.
    • (v) Interest Payable on Borrowed Capital : ഇവിടെയാണ് Housing Loan interest ചേര്‍ക്കേണ്ടത്. മൈനസ് ചിഹ്നം ചേര്‍ക്കരുത്.
    • B3 Income from Other Sources :ബാങ്ക് പലിശ, വാടക പോലുള്ള മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അത് ഈ കോളത്തില്‍ കാണിക്കണം. മറ്റു വരുമാനം ലഭിക്കാന്‍ സാധ്യത ഉള്ളവര്‍ 26 AS പരിശോധിച്ച് അതില്‍ ശമ്പള വരുമാനം അല്ലാതെ മറ്റ് വരുമാനങ്ങള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.
    • Part C Deductions and Taxable Total Income : Statement 80C മുതലുള്ള ഓരോ കിഴിവും അതാതു കോളങ്ങളില്‍ ചേര്‍ക്കാം. 80D, 80DD, 80DDB, 80 U എന്നിവയ്ക്ക് നേരെയുള്ള ഒപ്ഷനുകളും സെലക്ട്‌ ചെയ്യണം. ഓഖി ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നും നല്‍കിയ സംഭാവന 80G യിലാണ് വരേണ്ടത്. എന്നാല്‍ അത് കോളത്തില്‍ ചേര്‍ത്താന്‍ കഴിയില്ല. 80 G എന്ന പ്രത്യേക പേജില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തി കഴിഞ്ഞാല്‍ അത് ഈ കോളത്തിലേക്ക് കടന്നു വരും. അതിനാല്‍ 80 G പേജില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസാനം കാണുന്ന ടാബായ 80 G തുറക്കുക.
    ഈ പേജില്‍ ആദ്യ പട്ടികയിലാണ് നാം വിവരങ്ങള്‍ ചേര്‍ക്കേണ്ടത്
    • Name of Donee : Chief Minister Distress Relief Fund
    • Address : Government of Kerala
    • City or Town or District : Tiruvananthapuram
    • State : Kerala
    • Pincode : 695001
    • PAN of Donee : AAAGD0584M
    • Amount of Donation : സംഭാവനയായി നല്‍കിയ തുക.
    വീണ്ടും Income Details പേജില്‍ തിരിച്ചെത്തി Tax, Rebate, Cess, Total tax and cess എന്നിവ Statement മായി ഒത്തു നോക്കുക.
    D6 Relief u/s 89(1) നു നേരെ Form 10 E ഉപയോഗിച്ച് കിട്ടിയ റിലീഫ് ചേര്‍ക്കുക. Income Tax Return ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്യണം എന്ന കാര്യം മറക്കരുത്. അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    ഇതിലെ "Refresh" ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുറക്കുന്ന ബോക്സില്‍ "OK" ക്ലിക്ക് ചെയ്യുക. ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് കാണാം. ഇതില്‍ Sch TDS1 എന്ന ആദ്യ പട്ടികയില്‍ ആണ് ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വിവരങ്ങള്‍ കാണുക. ചുവടെയുള്ള മറ്റു പട്ടികകളും പരിശോധിച്ച് അതില്‍ വരുമാനം, ടാക്സ് എന്നിവാ ഉണ്ടോ എന്ന് പരിശോധിക്കണം.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income chargeable under Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) Income chargeable under the head Salaries ലെ സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Total Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ബാങ്കില്‍ ടാക്സ് അടച്ചു എങ്കില്‍ അത് അവസാന പട്ടികയായ Sch IT - Details of Advance Tax and Self Assessment Tax എന്ന പട്ടികയില്‍ വന്നുവോ എന്ന് നോക്കുക. വന്നില്ലെങ്കില്‍ ചേര്‍ക്കാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം. Tax paid and Verification
      D12(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
      Bank Account in which refund, if any, shall be credited - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക.
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേര്‍ക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പര്‍ എന്നിവ ചേക്കുക. 'Add' ബട്ടണ്‍ അമത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കാവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. In my capacity as എന്നിടത്ത് Individual ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Preview and Submit" ക്ലിക്ക് ചെയ്യുക. ഇതോടെ ചേര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെട്ട ഒരു പേജ് തുറക്കുന്നു. അതിലുള്ള "Click here to download the preview pdf" ക്ലിക്ക് ചെയ്തു കോപ്പി എടുക്കാവുന്നതാണ്‌. എല്ലാം പരിശോധിച്ച് ശരിയാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം 'Submit" ക്ലിക്ക് ചെയ്യുക.
  • E Verification of Return      Back to top
  • E Filing തുടങ്ങുമ്പോള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് ആധാര്‍ OTP, EVC, Sending ITR V എന്നിവയില്‍ ഒന്ന്‍ നാം തെരെഞ്ഞെടുത്തിരിക്കും.
    • ആധാര്‍ OTP : ആധാര്‍ OTP ആണ് തെരഞ്ഞടുത്തത് എങ്കില്‍ submit ചെയ്തു കഴിഞ്ഞാല്‍ OTP ചേര്‍ക്കാനുള്ള window തുറക്കും. മൊബൈലില്‍ വന്ന OTP നമ്പര്‍ ചേര്‍ത്ത് "I agree to validate..." എന്ന ചെറിയ കള്ളിയില്‍ ക്ലിക്ക് ചെയ്തു submit ചെയ്യുക.
      ഇതോടെ Return verified successfully എന്ന പേജ് തുറക്കും. Acknowledgement മെയിലില്‍ വന്നിട്ടുണ്ടാവും. അത് ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിച്ചു വയ്ക്കാം.
    • Generated EVC : ഈ option ആണ് തെരെഞ്ഞെടുത്തെങ്കില്‍ EVC നല്‍കാനുള്ള ബോക്സില്‍ EVC ചേര്‍ത്തു submit ചെയ്യാം.
    • Sending Acknowledgement : മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to send ITR V / I would like to e verify later" ആണ് നല്‍കിയത് എങ്കില്‍ റിട്ടേണ്‍ submit ചെയ്ത് കഴിഞ്ഞ ശേഷം Acknowledgement പ്രിന്റ്‌ എടുത്ത് ഒപ്പിട്ട് Central Processing Cell ലേക്ക് അയയ്ക്കണം. Acknowledgement മെയിലിലേക്ക് അയക്കപ്പെടും. മെയില്‍ തുറന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Acknowledge Number ഇല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - "Central Processing Center, Income Tax Department, Bengaluru - 560500". അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂത്തിയാക്കുന്നത് വരെ പരമാവധി 2019 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.

    62 comments:

    1. OKHI RELIEF FUND IL PAN of Donee:AAAGD0584M yennum parayunnundu,Athu sariyano?

      ReplyDelete
    2. E Filing സൈറ്റിലെ 80 G പേജില്‍ ഇങ്ങിനെ പറയുന്നു. "In case of Donee funds set by Government as described in 80G (2) please use PAN as "GGGGG0000G". 80G (2) ല്‍ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകളും ഉള്‍പ്പെടുന്നു.

      ReplyDelete
    3. NPS contribution evide cherkkanam

      ReplyDelete
    4. PAN il surname,first name,lastname ariyan?

      ReplyDelete
    5. Principal Secretary (Finance) എന്ന പേരിലാണ് ദുരിതാശ്വാസ ഫണ്ടുകള്‍ നിക്ഷേപിക്കപ്പെടുന്നത്. ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ടപ്പോള്‍ ഓഖിയുമായി ബന്ധപ്പെട്ട പാന്‍ നമ്പര്‍ AAAGD0584M ഇതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

      ReplyDelete
    6. Please help me solve this problem. In Q3 the gross salary of an employee was shown as 1400000 instead of 1,40,000. I filed a correction statement in this regard, but it was rejected.
      when i tried to file the returns, the following message came, 90% of the income is not disclosed, please file TDS 2. How can I correct it now?

      ReplyDelete
    7. ന്യൂ റജിസ്ട്റേഷന്‍ ചെയ്യുമ്പോള്‍ ഇന്‍വാലിഡ് സര്‍നെയിം ഫസ്ററ്നെയിം എനനിങ്ങനെ വരുന്നു,how do we clear it?entered the same as exactly as in the pancard,Every time the mesage appears like above

      ReplyDelete
    8. This comment has been removed by the author.

      ReplyDelete
    9. Suja Madam, Q3 കറക്ട് ചെയ്യുക തന്നെ വേണ്ടി വരുമല്ലോ. ഇല്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്തു കഴിഞ്ഞാൽ വലിയൊരു തുക (14 ലക്ഷത്തിനു) ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടും. കറക്ട് ചെയ്തു കഴിഞ്ഞു Belated Return ഫയൽ ചെയ്താൽ മതിയോ എന്ന് അന്വേഷിക്കുക.

      ReplyDelete
    10. Krishna Sir, PAN കാർഡിലെ അഞ്ചാമത്തെ അക്ഷരത്തിൽ തുടങ്ങുന്ന പേരിന്റെ ഭാഗം മാത്രം നൽകി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു നോക്കൂ. First Name, Middle Name എന്നിവ ചേർക്കാതെ.

      ReplyDelete
    11. രണ്ട് കാര്യങ്ങള്‍ ചോദിക്കട്ടേ.
      1..എനിക്ക് സഹകരണ ബാന്കിലെ നിക്ഷേപത്തിലൂടെ രണ്ട് ലക്ഷം രുപ വരുമാനമുണ്ട്..80tt യില്‍ എനിക്ക് 10000 രൂപ ചേര്‍ക്കാന്‍ കഴിയില്ലേ...?
      2.കാര്‍,ഷീകവരുമാനം 5000 രൂപയില്‍ കൂടുതല്‍ ആണെന്കില്‍ itr-2 ഉപയോഗിക്കണം...അവിടെ ഒരു XML ..?ഫയല്‍ അപ്ലോഡ് ചെയ്യണം..അതെവിടെ കിട്ടും

      ReplyDelete
    12. Sajan Sir,
      1 .Saving Account ലെ പലിശയ്ക്ക് മാത്രമേ 80 TTA പ്രകാരമുള്ള കിഴിവ് കിട്ടുള്ളൂ. സ്ഥിര നിക്ഷേപം ആണെങ്കിൽ കിട്ടില്ല. 2 . E Filing സൈറ്റിൽ (ലോഗിൻ ചെയ്യാതെ ) വലതു ഭാഗത്തു "Download" നു താഴെ "Offline Utilities" തുറന്ന്‌ Income Tax Return Preparation Utility ക്ലിക്ക് ചെയ്തു അതിൽ Excel Utility അല്ലെങ്കിൽ Java Utility ഒന്ന് ഡൌൺലോഡ് ചെയ്തു തയ്യാറാക്കാം.

      ReplyDelete
    13. We are urgently in need of kIdney donors in Kokilaben Hospital India for the sum of $500,000,00,WhatsApp +91 8681996093
      Email: hospitalcarecenter05@gmail.com

      ReplyDelete
    14. സർ,
      ഡിപ്പോസിന്റെ പലിശ ഉൾപ്പെടുത്തി റിട്ടേൺ തയ്യാറാക്കുമ്പോൾ ടി ഡി എസ് പിടിച്ചതിന്റെ സ്ലാബു 30% ആകുന്നു,കുറവ് വന്ന ടാക്സ് എത് ചെല്ലാൻ ഉപയോഗിച്ചാണ് ഒടുക്കേണ്ടത്

      ReplyDelete
    15. ITNS 280 ചെലാൻ ഉപയോഗിച്ച് അടയ്ക്കാം.

      ReplyDelete
    16. ഹിന്ദി ഭാഷ യില്‍ ഫോം വരുന്നു എങ്ങനെ change ചെയ്യും

      ReplyDelete
    17. ഞാൻ ചേലക്കര ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്ന റിട്ടയേർഡ് അദ്ധ്യാപകനാണ്.എല്ലാവർഷവും മുടക്കം വരാതെ ഇ ഫയലിംഗ് നടത്താറുണ്ട്.ഈവർഷം ട്രഷറിയിൽ ടി.ഡി.എസ്.പിടിച്ചിട്ടില്ല.പെൻഷൻവരുമാനംകണക്കാക്കി 5510/-ടാക്സ് വരുമെന്നും,അത് പിടിച്ചു എന്നും പറഞ്ഞിരുന്നു.അതിനാൽ യഥാസമയം ബാങ്കിൽ ചലാൻ അടക്കാനായില്ല.ഇന്നലെ ട്രഷറിയിൽ അന്വേഷിച്ചപ്പോൾ (ഫോ16)ഈ വിവരം അറിഞ്ഞത്.വീണ്ടും ബാങ്കിൽ ചലാൻ അടക്കാൻ പോയി.അസ്സസ്മെന്റ് ഇയർ 2018-19, ഫിനാൻഷ്യൽ ഇയർ18-19എന്നാണ് അവരുടെ സെർവ്വറിൽ വരുന്നത്.അതുകൊണ്ട് പണം സ്വീകരിക്കാൻ പ്രയാസമണെന്ന് പറഞ്ഞു.എന്തെങ്കിലും മാർഗ്ഗമുണ്ടോ?

      ReplyDelete
    18. To Kuniya School,
      Sir, Return Form ITR 1 സെലക്ട് ചെയ്യുന്ന പേജിൽ ഏറ്റവും താഴെ "I want to use Hindi Form" നു നേരെ ഉള്ള കള്ളിയിൽ നിങ്ങൾ ടിക്ക് മാർക്ക് ഇട്ടു കാണും. ഇനി വീണ്ടും തുറക്കുമ്പോൾ അതിൽ ടിക്ക് മാർക്ക് ഇടരുത്. അതിൽ ടിക്ക് മാർക്ക് ഉണ്ടെങ്കിൽ ഒഴിവാക്കുക.

      ReplyDelete

    19. നീലകണ്ഠൻ സർ, സ്രോതസ്സിൽ നിന്നും TDS കുറയ്ക്കാൻ പെൻഷൻ / സാലറി നല്കുന്നയാൾ വിട്ടു പോയെങ്കിൽ അടയ്ക്കേണ്ട ടാക്സ് കണക്കാക്കി അടയ്‌ക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണല്ലോ. അടയ്ക്കാനുള്ള ടാക്സ് എത്രയെന്ന് കണക്കാക്കി ചലാൻ ITNS 280 ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു ബാങ്കിൽ അടയ്ക്കുക. ചലാൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇതാ. https://www.incometaxindia.gov.in/forms/107010000000345598.pdf

      ReplyDelete
    20. Which is Ohki fund Pan No GGGGG0000G OR AAAGD0584M please answer me

      ReplyDelete
    21. സർ,
      Refund കിട്ടുന്നതിന് e file ചെയ്യുമ്പോഴോ ചെയ്തു കഴിഞ്ഞോ എന്തെങ്കിലും process ഉണ്ടോ?

      ReplyDelete
    22. Total salary എന്നതിൽ HRA മാത്രം ഒഴിവാക്കിയാൽ മതിയോ DA, FEST. Allow. ഇവ include cheyyamo

      ReplyDelete
    23. "Income chargeable under Salary എന്നിടത്ത് Income Details എന്ന പേജിലെ B1 (vi) Income chargeable under the head Salaries ലെ സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം."
      I forgot to edit. Do I resubmit the return?

      ReplyDelete
    24. Josh Sir,
      E Filing സൈറ്റിൽ 80 G പേജിൽ സെക്ഷൻ 80 G(2) ലെ മുഴുവൻ സംഭാവനകൾക്കും പൊതുവായി GGGGG0000G എന്ന് ചേർത്താൽ മതിയെന്ന് കാണാം. 80 G(2) വിൽ (iiihf) ആയി "the Chief Minister's Relief Fund or the Lieutenant Governor's Relief Fund in respect of any State or Union territory, as the case may be" ഉൾപ്പെടുന്നു. അത്കൊണ്ട് GGGGG0000G ചേർക്കാം. ശരിയായ പാൻ AAAGD0584M ചേർക്കുകയും ചെയ്യാം. എന്റെ അഭിപ്രായം ഇതാണ്.

      ReplyDelete
    25. Anu John Sir, Income Tax Refund കിട്ടുന്നതിന് ജൂലൈ 31 നു മുമ്പ് ഇൻകം ടാക്സ് റിട്ടേൺ കൃത്യമായി ഫയൽ ചെയ്‌താൽ മതി. (സ്ഥാപനം Quarterly E Tds Return ഫയൽ ചെയ്തിട്ടുണ്ടാവണം.)

      ReplyDelete
    26. Jayarajan Sir, Submit ചെയ്തു കഴിഞ്ഞെങ്കിൽ Revise ചെയ്യേണ്ടതില്ല. പ്രശ്നമുണ്ടാവില്ല.

      ReplyDelete
    27. TAX ADACHATHIL 1000 RUPAYUDE KURAVU UNDU .RETURN SUBMIT CHEYYAN ENTHU CHEYYANAM

      ReplyDelete
    28. Sir, ITNS 280 ചലാൻ വഴി ബാങ്കിൽ അടച്ചോ ഇ ഫയലിംഗ് ചെയ്യുമ്പോൾ കാണുന്ന E Pay ലിങ്ക് വഴി ഓൺലൈൻ ആയോ അടയ്‌ക്കേണ്ട തുക അടച്ച ശേഷം വിവരങ്ങൾ ചേർത്തു റിട്ടേൺ സുബ്മിറ്റ് ചെയ്യാം.

      ReplyDelete
    29. WHERE WE CAN ENTER CONVEYANCE ALLOWANCE U/S 10..IN ITR 1..ANY LIMITATION FOR THIS AMOUNT..

      ReplyDelete
    30. This comment has been removed by the author.

      ReplyDelete
    31. 80G യില്‍ ഓഖി fund നു പുറമെ മറ്റൊഗു സ്ഥാപനത്തിന് (സൊസൗറ്റിക്ക്) ഫണ്ട് നല്‍ി. അതെവിടെയാണ് ചേര്‍ക്കുക
      Donations entitled for 100% deduction subject to qualifying limit എന്ന field ല്‍ മതിയോ
      (ഇതില്‍ qualifying limit എന്ന് പറയുന്നത് എന്ടാണ്?

      ReplyDelete
    32. Sir,
      ITR ചെയ്തപ്പോള്‍ 2600 രൂപ കൂടി അടക്കനമായിരുന്നു.net banking വഴി 2600 atachu.submit കൊടുത്തപ്പോള്‍ schedule 80G എന്ന് മൂന്നു പ്രാവിശ്യം എഴുതി മെസ്സേജ്ബോക്സ്‌ വരുന്നു.സബ്മിറ്റ് ആകുന്നില്ല . എന്തു ചെയ്യണം?

      ReplyDelete
    33. സാർ okhi fund 80G യിൽ കൊടുക്കുന്നതിനുപകരം 80GGA യിൽ കൊടുത്തു. ഒന്നുകൂടി revise ചെയ്യണോ

      ReplyDelete
    34. @ Unknown - Conveyance Allowance ഒഴിച്ചുള്ള വരുമാനം റിട്ടേനിൽ ചേർത്താൽ മതി. "Conveyance Allowance is exempt to exempt to the extend of expenditure for official purposes"

      ReplyDelete
    35. E pay Link ൽ Netbanking വഴി അടച്ച സംഖ്യയുടെ വിവരങ്ഗൾ വീണ്ടും കിട്ടാ എന്താണ് മാർഗ്ഗം ?BSR Code ?

      ReplyDelete

    36. I am drawing HRA 24000, & I am paying 96000 as rent. in which column in e filing i enter this ,24000 ( allowance to the extent u/s 10)

      ReplyDelete
    37. Sir,
      ശമ്പളത്തിൽ നിന്നും അടച്ച തുകRs31900 form16&26AS പ്രകാരം Rs26100 ഇനി എന്താ ചെയ്യേണ്ടത്?

      ReplyDelete
    38. SIR,I ENTERED OKKI FUND AND DONATION FOR CRY ON 80G IN FIRST AND SECOND COLUMN RESPECTIVELY.WHEN I CLICK SUBMIT,IT SHOWS SHEDULE 80G.WHAT TO DO?

      ReplyDelete
    39. ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകുന്ന സംഭാവനകൾ എവിടെ, എങ്ങിനെയാണ് ചേർക്കേണ്ടത്

      ReplyDelete
    40. @ Vaishnavam, യാഥാർത്ഥത്തിൽ അടച്ച തുക 31900 ആണല്ലോ. അത് ചേർക്കുക.

      ReplyDelete
    41. @ Citadel - 80 G പ്രകാരം കിഴിവ് ലഭിക്കാവുന്ന സ്ഥാപനങ്ങളിൽ നൽകിയ സംഭാവന ആണെങ്കിൽ മാത്രം 100% or 50% അർഹമായ തുക 80 G ടാബിൽ ചേർക്കുക.

      ReplyDelete
    42. @ Unknown - Section 10 പ്രകാരം കിഴിവുകൾ കുറച്ച ശേഷം ഉള്ള വരുമാനം ഇ ഫയൽ ചെയ്യുമ്പോൾ കാണിച്ചാൽ മതി.

      ReplyDelete
    43. ടാക്സ് അടയ്ക്കാനുള്ളത് അടച്ചതിന ശേഷമാണോ റിട്ടേൺ സബ്മിറ്റ് ചെയ്യാൻ

      ReplyDelete
    44. ഞാൻ റിട്ടേൺ ഫയൽ ചെയ്തു കഴിഞ്ഞു. ബാലൻസ് ടാക്സ് എങ്ങനെ അടക്കും?

      ReplyDelete
    45. സർ
      സർക്കാറിന്റെ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ആയി 98000/- രൂപ അനുവദിചിട്ടുണ്ടായിരുന്നു. 15000 രൂപയ്ക്കു മുകളിൽ ഉള്ള് തുകയ്ക്കു ടാക്സ് നൽകേണ്ടതുണ്ട് എന്നു കാണുന്നു. റീ ഇംബ്ബെർസ് തുക സാലറി ഇൻകം ത്തിൽ ഉൾപ്പെടുത്താൻ പറ്റുമൊ? കിഴിവു ലഭിക്കുന്ന 15000 രൂപ 80 ഡി ആണൊ ഉൾപ്പെടുത്തേണ്ടതു?

      ReplyDelete
    46. @Unknown - അടയ്ക്കാനുള്ള ടാക്സ് അടച്ചു കഴിഞ്ഞ ശേഷം മാത്രം return Submit ചെയ്യുക.

      ReplyDelete
    47. സർ
      എനിക്ക് Tax 1854 രൂപയാണ് അടക്കാനുള്ളത്.മുൻകൂട്ടി 2000/- രൂപ അടച്ചിട്ടുണ്ട്. എന്നാൽ റിട്ടേൺ ഫയൽ ചെയ്തപ്പോൾ Excess Tax 146 ന്റെ സ്ഥാനത്ത് 150 രൂപയാണ്.എന്താണ് കാരണം?

      ReplyDelete
    48. സര്‍ എന്‍ പി എസില്‍ അംഗമായ ഞാന്‍ 80CCD കിഴിവു ലഭിക്കാന്‍ ഏതൊക്കെ കോളമാണ് പൂരിപ്പിക്കേണ്ടത്

      ReplyDelete
    49. 10E FEBRUARY ല്‍ ചെയ്തിട്ടില്ല ഇപ്പോള്‍ ചെയ്യാന്‍ പറ്റുമോ

      ReplyDelete
    50. Sir,

      ഞാൻ File ചെയ്ത 1O Eയും Returnഉം തെററാണ്. Return Revise ചെയ്തു കൊടുക്കുന്നതിനു മുമ്പ്‌ 10E യും മാററി file ചെയ്യാമോ?

      ReplyDelete
    51. AFTER FINAL SUBMISSION A ERROR MESSAGE SEEN THAT ENTER YOUR NAME AS PER PAN DETAILS

      ReplyDelete
    52. സർ ,
      Generate EVC എന്താണെന്ന് ഒന്ന് വിശദമാക്കാമോ ? I mean , എനിക്ക് ഓൺലൈൻ ആയിട്ടു അയക്കണം. അതിനു ഞാൻ എല്ലാ formalities -ഉം ചെയ്തതിനു ശേഷം submit കൊടുത്തപ്പോൾ 2 ഓപ്ഷൻ ചോദിച്ചു. അതിൽ ഒന്ന് EVC Verification ആണ്. രണ്ടാമത്തേത് നമ്മൾ പ്രിൻറ് എടുത്ത് അയക്കുന്ന രീതിയും .

      ReplyDelete
    53. TDS നമുക്ക് ഫയൽ ചെയ്യാൻ കഴിയുമോ ? എങ്ങനെ ചെയ്യാം ?

      ReplyDelete
    54. PAN കാർഡ് നമ്പർ ഉണ്ടെങ്കിൽ Surname കണ്ടു പിടിക്കാൻ…
      1. Income tax e-filing website തുറക്കുക
      2. Contact us നു ശേഷമുള്ള e - Nivaran Click ചെയ്യുക
      3. PAN or TAN holder ഓപ്ഷൻ Select ചെയ്യുക.
      4. PAN ടൈപ്പ് ചെയ്ത് submit അടിക്കുക.
      5. Continue without registering Select ചെയ്യുക
      6. e -Nivaran Form വരും. Grievance Tab click ചെയ്താൽ surname കാണാം.

      ReplyDelete
    55. Deduction family pension ആയി 15000 രൂപയുണ്ടം അത് എവിടെയാണ് ചേര്‍ക്കേണ്ടത്

      ReplyDelete
    56. സാർ okhi fund 80G യിൽ കൊടുക്കുന്നതിനുപകരം 80GGA യിൽ കൊടുത്തു. ഒന്നുകൂടി revise ചെയ്യണോ

      ReplyDelete
    57. സാർ okhi fund 80G യിൽ കൊടുക്കുന്നതിനുപകരം 80GGA യിൽ കൊടുത്തു. ഒന്നുകൂടി revise ചെയ്യണോ

      ReplyDelete
    58. ഗീത
      സാർ ,
      2017-18ലെ E-filingചെയ്ത പ്പോൾ ടാക് സ്19713 അടച്ചു bank interest കൂടി ചേർത്ത് Revise efiling ചെയ്തപ്പോൾ 7520രൂപ E paymentആയി അടക്കുകയും REfund ആയി 550രൂപ കണ്ടു ഇപ്പോൾ ഇൻകം ടാക്സ്ഓഫീസിൽ നിന്നും മെയിൽ വന്നു 6970 രൂപ അടയ്ക്കണമെന്ന്. പ്രിന്റ് എടുത്തപ്പോൾ 7520രൂപ self assessment taxഎന്ന് തന്നെയാണ് . എന്താകാരണംസാർ? .ഇനി എന്ത് ചെയ്യണം?

      ReplyDelete
    59. സർ,ഞാൻ കഴിഞ്ഞ വർഷം ഇ-ഫയലിംഗ് റജിസ്റ്റർ ചെയ്ത് റിട്ടേൺ ഫയൽ ചെയ്തിരുന്നു.ഇപ്പോൾ റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുൻപായി ലോഗിൻ ചെയ്ത് വൃക്തി വിവരങ്ങൾ update ചെയ്തു.പിന്നീട് 2016-17ലെ 26AS download ചെയ്യുന്നതിനായി ആദ്യ പേജിലെ ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ user id,password,capcha എന്ന പേജാണ് വരുന്നത്.date of birth ചോദിക്കുന്നില്ല.PAN,password,capchaകൊടുത്ത് വീണ്ടും ലോഗിൻ ചെധയ്യുമ്പോൾ വരുന്ന പേജിൽ 26AS എടുക്കാൻ കഴിയുന്നില്ല.

      ReplyDelete
    60. FGHSFORTKOCHI
      സർ, കഴിഞ്ഞ വർഷം ഞാൻ ഇ-ഫയലിംഗ് റജിസ്റ്റർ ചെയ്ത് റിട്ടേൺ ഫയൽ ചെയ്യുന്നതിരുന്നു. ഇപ്പോൾ റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുൻപായി വൃക്തി വിവരങ്ങൾ update ചെയ്തു.പിന്നീട് 26AS download ചെയ്യാനായി ആദ്യ പേജിൽ​ ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ user id,password, capcha മാത്രമേ ഉള്ളൂ. date of birth ഇല്ല.ഈ പേജ് തുറന്നാൽ 26as എടുക്കാൻ കഴിയുന്നില്ല.

      ReplyDelete

    ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




    Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.