സമ്പൂർണ്ണയില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തേണ്ടിവന്ന് ബുദ്ധിമുട്ടുന്ന അധ്യാപകര്‍ക്കായി ഒരു 'സമ്പൂര്‍ണ്ണ സഹായി' തയ്യാറാക്കിയിരിക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഉന്മേഷ് സാര്‍. സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുവാനുള്ള വിവരങ്ങളെല്ലാംതന്നെ പ്രിന്റ് ചെയ്‌തെടുത്ത ഫോമില്‍ തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പും വാങ്ങി സൂക്ഷിക്കാം.
ഈ വിവരങ്ങള്‍ കൃത്യമായി സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ നിന്നും, തെറ്റ് തിരുത്തലുകളില്‍ നിന്നും മോചനം കിട്ടുമല്ലോ. രക്ഷിതാവിന്റെ ഒപ്പ് കൂടിയാകുമ്പോള്‍ ഈ രേഖ പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമ്പൂര്‍ണ്ണയിലേക്കായി ചില അറിവുകള്‍ കൂടി
യു. ഐ. ഡി / ഇ. ഐ. ഡി ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ കാരണം രേഖപ്പെടുത്തണം.
യു. ഐ. ഡി / ഇ. ഐ. ഡി Already exists എന്ന രീതിയില്‍ message വരുന്ന സന്ദര്‍ഭങ്ങളിലും Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ UID exists in other school എന്ന് രേഖപ്പെടുത്താം. പിന്നീട് അത്തരത്തിലുള്ള UID ലിസ്റ്റാക്കി sampoorna@kite.kerala.gov.in ല്‍ മെയില്‍ അയച്ച് റിമൂവ് ചെയ്തെടുക്കണം. ശേഷം UID/EID ചേര്‍ക്കണം.
സമ്പൂര്‍ണ്ണയില്‍ നല്‍കിയ ആധാര്‍ നമ്പര്‍ ശരിയാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നതാണ്. അതിനാല്‍ കൃത്യമായി തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.
No comments:
Post a Comment
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.