Tuesday, June 26, 2018

സമഗ്രം, സമ്പ‌ൂര്‍ണ്ണം - കെമിസ്ട്രി ഒന്നാം അധ്യായം


'സമഗ്ര', 'സമ്പൂര്‍ണ്ണ' - വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന വെബ്‌സൈറ്റുകളില്‍ രണ്ടെണ്ണം. ഈ വെബ്‌സൈറ്റുകളുടെ പേര് കടമെടുത്ത് ഈ പോസ്റ്റിനെ വിശേഷിപ്പിക്കണം. അതെ, സമഗ്രം - സമ്പൂര്‍ണ്ണം.

പത്താം ക്ലാസ്സ് രസതന്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായം 'പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും (PERIODIC TABLE AND ELECTRONIC CONFIGURATION)'. ഈ പാഠത്തിലെ ആശയങ്ങളെ, പ്രവര്‍ത്തനങ്ങളെ ഒക്കെ ലളിതമായി, സമഗ്രമായി, മനോഹരമായി വിവരിക്കുന്ന ക്ലാസ്സ് നോട്ട് തയ്യാറാക്കിയിരിക്കുന്നത് കിളിമാനൂര്‍ ഹൈസ്കൂളിലെ ഉന്മേഷ് സാറാണ്. സവിശേഷതള്‍ ഏറെയുള്ള ഈപഠന സഹായിയുടെ പിന്നിലെ കഠിനാധ്വാനവും, ഉന്മേഷ്സാര്‍ സ്വീകരിച്ച പ്രവര്‍ത്തന മികവുകളും വിസ്മരിക്കാവുന്നതല്ല. ഈ പഠന സഹായിക്കൊപ്പം തന്നെ ഒന്നാമത്തെ അധ്യായത്തിലെ മികച്ച ചോദ്യോത്തരങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അവ 28/03/2018(വ്യാഴം) പബ്ലിഷ് ചെയ്യുന്നതാണ്. 

മികച്ച പഠനോപാധികള്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കുള്ള ഊര്‍ജ്ജം നിങ്ങള്‍ നല്‍കുന്ന അഭിപ്രായങ്ങള്‍ തന്നെയാണ്. അതുകൊണ്ട് കമന്റ് ചെയ്യാന്‍ മറക്കരുത്. 

പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും

മലയാളം മീഡിയം

English Medium

17 comments:

  1. ഉന്‍മേഷ്സര്‍,
    അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇത്തരം പോസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്ന ആളുകള്‍ (പ്രത്യേകിച്ച് അധ്യാപകര്‍ ) ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെക്കുറിച്ചോ ഇതിനുവേണ്ടിചെലവഴിക്കുന്ന സമയത്തെക്കുറിച്ചോ ഒട്ടും തന്നെ ബോധവാന്‍മാരല്ലെന്ന്തോന്നുന്നു. അവരുടെ പ്രതികരണമുരടിപ്പുകളില്‍നിന്ന് എന്നിക്ക് തോന്നുന്നത് അങ്ങനെയാണ്. എങ്കിലും നമുക്ക് നമ്മുടെ കഠിനപ്രയത്നം തുടരാം. ആശംസകള്‍ നേരുന്നു.
    ഇബ്രാഹിം.വി.എ.
    GHSS South Ezhippuram.
    Ph.9495676772

    ReplyDelete
  2. Very good notes,thank you very much sir.

    ReplyDelete
  3. Thanks sir for the good effort
    VIJAYASREE

    ReplyDelete
  4. Nice...great effort
    effective...
    thanks

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Comprehensive. Include every point in the chapter

    ReplyDelete
  7. ഹയർ സെക്കന്ററി അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ സ.ഉ.(പി) 6/2017/പൊ.വി.വ തീയതി.3.4.2017 mathsblog ന്റെ downloads-ൽ ഉൾപ്പെടുത്താമോ ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.