Tuesday, November 24, 2015

SSLC A-List Correction

പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ സമ്പൂര്‍ണ്ണയില്‍നിന്നെടുത്ത എ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അവയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താവുന്നതാണെന്നുമുള്ള അറിയിപ്പുകണ്ടതുമുതല്‍ വളരേയധികംപേര്‍ പ്രശ്നങ്ങളുമായി മെയിലിലും ഫോണിലും ബന്ധപ്പെടുന്നുണ്ട്.SSLC നോട്ടിഫിക്കേഷനില്‍ ഒക്ടോബര്‍ 31 വരേ ഡാറ്റചേര്‍ക്കാന്‍ സമയംകൊടുക്കുകയും, അതിനവസരം നല്‍കാതെ നാലഞ്ചുദിവസം മുന്നേതന്നെ പരീക്ഷാഭവന്‍ ഡാറ്റയെടുക്കുകയും ചെയ്തുവെന്ന പരാതിയാണ് ലക്ഷദ്വീപുകാര്‍ പങ്കുവയ്ക്കുന്നത്. ശരിയായ അളവില്‍ സമ്പൂര്‍ണ്ണയില്‍ കയറ്റിയ ഫോട്ടോകള്‍ ശരിയായില്ലെന്ന മെസേജുകള്‍, ഒറ്റയൊന്നിന്റേം പിന്‍കോഡ് കാണാത്ത അവസ്ഥ, ചെയ്തകാര്യങ്ങളെല്ലാം വീണ്ടും ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാ സമ്പൂര്‍ണ്ണേന്ന് ഡാറ്റ എടുക്കുന്നതെന്ന സംശയം........പരാതികള്‍ നിരവധിയാണ്!
വര്‍ഷങ്ങളായി, ഇത്തരം കാര്യങ്ങളില്‍, അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് നല്‍കുകയും, കമന്റ് ബോക്സിലൂടെ പ്രശ്നങ്ങളും പരിഹാരങ്ങളും വേണ്ടയിടങ്ങളില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മാത്‌സ് ബ്ലോഗിന് ഇത്തവണ എന്തുപറ്റിയെന്നുള്ള ചോദ്യങ്ങളും കുറവല്ല.
എന്തായാലും പ്രശ്നങ്ങള്‍ സധൈര്യം കമന്റുക.
കാണേണ്ടവര്‍ കാണും!

50 comments:

  1. ആണ്‍കുട്ടിയുടെ പേരിന് നേരെ സ്‌ക്കൂളിലെ മറ്റൊരു കുട്ടിയുടെ ഫോട്ടോ. ചിലപ്പോളത് ആണാകാം പെണ്ണാകാം. എല്ലാം സോഫ്‌റ്റ്വെയര്‍ ഡിപ്പാര്‍ട്ട്‌മെന്‌റുകാരുടെ വികൃതികള്‍...
    വിവരങ്ങള്‍ എത്രയൊക്കെ കൃത്യമായി കൊടുത്താലും എങ്ങിനെയിത് തെറ്റിപ്പോകുന്നു? വിവരസാങ്കേതിക വിദ്യ ഇത്രയും പുരോഗമിക്കുന്നതിനു മുമ്പും ഓണ്‍ലൈനായി ഡാറ്റയെടുക്കുമ്പോഴൊന്നും ഈ പിശക് കണ്ടിരുന്നില്ലല്ലോ. കാലം ചെല്ലുന്തോറുമാണല്ലോ കീഴോട്ടാണല്ലോ വളര്‍ച്ച?

    ReplyDelete
  2. പ്രിന്റ് എടുത്തുനോക്കിയപ്പോള്‍ adddress ല്‍ post officeവന്നിട്ടില്ല. sampoorna യിലുണ്ട് ഇനിയും ടൈപ്പ് ചെയ്യേണ്ടിവരുമോ?

    ReplyDelete
  3. Uploaded photo size (W X H): 71px X 95px എന്നാണ് പരീക്ഷാഭവന്‍ പറയുന്നത്.

    150x200 pixel size set ചെയ്ത ഫോട്ടോകളാണ് upload ചെയ്തത്. ഇപ്പോള്‍ സൈസ് 71px X 95px ആയത്രേ‍‍‍!!!

    ReplyDelete
  4. "A List Software-ല്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് ഉന്നയിച്ച സംശയങ്ങള്‍ക്ക് അവ മാറ്റണമെന്ന് തന്നെയാണ് പരീക്ഷാഭവന്‍ അറിയിച്ചത്. അത് തന്നെയാണ് അവര്‍ സോഫ്റ്റ്‌വെയറിലും ചേര്‍ത്തിരിക്കുന്നത്. സമ്പൂര്‍ണ്ണയില്‍ വിദ്യാലയങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ നിശ്ചിത അളവിലുള്ളവ(150x200 pixel) തന്നെയാണ്. എന്നാലിവ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ Resized ആയി 71x95 pixel ലാണ് സേവ് ചെയ്തിരിക്കുന്നത്. ആ ഫോട്ടോകളാണ് പരീക്ഷാഭവന്‍ ഉപയോഗിച്ചത് എന്നതാണ് പ്രശ്നമായത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രശ്നമുണ്ട്. ഫോട്ടോ മാറ്റുന്നതാണ് അഭികാമ്യം എന്നാണ് പരീക്ഷാഭവന്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയത് എന്ന് ശ്രദ്ധിക്കണം. ഏതെങ്കിലും കുട്ടിയുടെ ഫോട്ടോ SSLC Card-ല്‍ ക്ലിയറായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട സ്കൂളുകളുടെ തലയിലാവും വരിക. അതിനാല്‍ കഴിയുന്നതും മാറ്റുന്നത് ഉതിതമാവും. പുതിയ ഫോട്ടോ എടുക്കേണ്ടതില്ല. സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ തന്നെ A List Software-ല്‍ വീണ്ടും അപ്‌ലോഡ് ചെയ്താല്‍ മതിയാകും."

    Copied and pasted here from a WhatsApp message

    ReplyDelete
  5. We are working a looooooot. I cant understand why the department cant understand our hardships. Pareekshabhavan is working as Idi Ameen now ! Its very bad. They can better take details from Sampoorna for the exam. There is no need of copying data from one correct source and to publish in your site simply to make chaos. Why do you torture us ............... ??????

    ReplyDelete
  6. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല

    ReplyDelete
  7. sampoornaയില്‍ physical challenge 'YES' കൊടുത്തിട്ടുള്ള കുട്ടികള്‍ക്കും physical status normal എന്നു തന്നെ വന്നിട്ടുണ്ട്. Age relaxation ഉള്ളവരുടെ details update ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ invalid date of birth എന്ന്‍ കാണിക്കുന്നു.

    ReplyDelete
  8. കഴിഞ്ഞ വര്‍ഷം സംപൂര്‍ണ്ണയില്‍ നിന്ന് ഫോട്ടോ പരീക്ഷഭവന്റെ സൈറ്റില്‍ എടുത്തപ്പോള്‍ ഒരു കുഴപ്പവുമുണ്ടായില്ലല്ലോ............
    പരമാവധി ബുദ്ധിമുട്ടാക്കണമെന്ന് തന്നെ.

    ReplyDelete
  9. We upload all the photos.some of them can't updated

    ReplyDelete
  10. We can't edit the details of under aged students, any remedy ?

    ReplyDelete
  11. Condonation ആവശ്യമായ വിദ്യാര്‍ഥികളുടെ ജനനതീയതി തിരുത്തുന്നതിന് സാധിക്കുന്നില്ലെന്ന പരാതി നിരവധി വിദ്യാലയങ്ങള്‍ അറിയിച്ചിരുന്നു. ഇതിന്റെ പരിഹാരം പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചത് Claiming Age Relaxation എന്നതിന്റെ നേരെയുള്ള കോമ്പോ ബോക്സില്‍ No എന്നത് മാറ്റി Yes എന്ന് നല്‍കിയാല്‍ ഓര്‍ഡര്‍ നമ്പര്‍ നല്‍കുന്നതിനുള്ള ബോക്സ് ലഭിക്കും അത് നല്‍കി ജനനതീയതി തിരുത്താവുന്നതാണ്.

    ReplyDelete
  12. അഞ്ച് അക്കം ഉള്ള ADMISSION NUMBER ,നാല് അക്കമായി കാണുന്നു , For example 10561 എന്നത്‌ 1056 ആയി മാറിയിരിക്കുന്നു .

    ReplyDelete
  13. പാര്‍വതി വി എസ് എന്ന് സമ്പൂര്‍ണ്ണയില്‍ ശരിയായി കാണുന്നു‍ .എന്നാല്‍ A List ല്‍ പാര്വതി വി എസ് കാണുന്നു . ഇതില്‍ ഏതായിരിക്കും certificate ല്‍ വരുക .ഇതു ശരിയാക്കാന്‍ എന്താണു മാര്‍ഗം.!!!

    ReplyDelete
  14. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നയിടത്തുള്ള ഒരു ദുരന്തമാണ് ഇത്. മലയാളികളുടെ ഉപയോഗത്തിനായി, മലയാളം പേരുകള്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയറാണിത്. ഇതില്‍ മലയാളം നന്നായി റെന്‍റര്‍ ചെയ്യപ്പെടുന്നില്ല എന്നുപറഞ്ഞാല്‍ ഈ സോഫ്റ്റ്‌വെയര്‍ നന്നായി തയ്യാറാക്കപ്പെട്ടതല്ല എന്നു തന്നെയാണ് അര്‍ത്ഥം. ഞങ്ങള്‍ക്കിതേ പറ്റു, അതിനാല്‍ നിങ്ങള്‍ ഇതുപയോഗിച്ചാല്‍ മതി എന്നു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയവരും, നിങ്ങള്‍ തന്നെയാണ് പരമമായ സത്യം അതുകൊണ്ട് ണിം ണിം എന്ന് എന്തുവേണം എന്ന് തീരുമാനിക്കേണ്ടവരും തീരുമാനിച്ചാല്‍ സഹിക്കുകയേ വഴിയുള്ളു.സര്‍വം സഹ !

    ReplyDelete
  15. ഭാവി പൗരന്മാരുടെ ഭാവി നിശ്ചയിക്കുന്ന ഒരു പരീക്ഷയ്ക്കു വേണ്ടിയുള്ള വിവര ശേഖരണം ഇങ്ങനെ വിവരശൂന്യമായി പോകുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ വര്‍ഷത്തെ സോഫ്റ്റ്വെയര്‍ പാളിച്ചകള്‍ പരീക്ഷാഫലത്തെത്തന്നെ ബാധിച്ചുവെന്ന് ആരോപണമുള്ളപ്പോള്‍ കുറേക്കൂടി ഗൗരവത്തോടെ ഇത്തവണ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരുന്നതല്ലേ? പക്ഷെ പുത്തരിയില്‍ത്തന്നെ കല്ലുകടിയായി. യാതൊരു കുറ്റബോധവുമില്ലാതെ സൈറ്റില്‍ തെറ്റുതിരുത്തിക്കോളൂ എന്നു പറയുന്നവര്‍ ഞങ്ങളെ പണിയെടുപ്പിച്ചേ തീരൂ എന്ന വാശിയിലാണോ? നിങ്ങളുടെ തെറ്റിന് ഞങ്ങളെന്തു പിഴച്ചു. നിങ്ങള്‍ക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തേണ്ടവര്‍ നിങ്ങള്‍ തന്നെയാണ്. പിന്നെ, എന്തുപറഞ്ഞിട്ടും കാര്യമില്ലെന്നറിഞ്ഞ്, ഇതെല്ലാം വീണ്ടും വീണ്ടും ചെയ്യുന്നത് ഞങ്ങളുടെ മുന്നിലിരിക്കുന്ന നിഷ്ക്കളങ്കരായ കുട്ടികളെ ഓര്‍ത്തു മാത്രമാണ്. പക്ഷെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, സോഫ്റ്റ്വെയറുകാരേ.....

    ReplyDelete
  16. ഓരോ ക്ലാസിലേയും കുട്ടികളുടെ ഫോട്ടോകള്‍ correct ആയി resize ചെയ്തിട്ട് ആണ് SAMPOORNA യില്‍ UPLOAD ചെയ്തത്.എന്നാലിവക്കുപകരം "A List Software-ല്‍ ഒരു കുട്ടിയുടെ പേരിന് നേരെ സ്‌ക്കൂളിലെ മറ്റൊരു കുട്ടിയുടെ ഫോട്ടോ.150x200 pixel size ലാണ് ഫോട്ടോകള്‍ SAMPOORNA യില്‍ UPLOAD upload ചെയ്തത്.എന്നാലിവക്കുപകരം Uploaded photo size: 71px X 95px എന്നാണ് പരീക്ഷാഭവന്‍ പറയുന്നത്. അഞ്ച് അക്കം ഉള്ള ADMISSION NUMBER ,നാല് അക്കമായി കാണുന്നു ഉദാഹരണമായി ,12561 എന്നത്‌ 2561 ആയി മാറിയിരിക്കുന്നു .എന്ന് ആണ് PRINT ല്‍ കാണിക്കുന്നത്.
    വിവരങ്ങള്‍ എത്രയൊക്കെ കൃത്യമായി കൊടുത്താലും എങ്ങിനെയിത് തെറ്റിപ്പോകുന്നു?

    ReplyDelete
  17. ഞങ്ങളുടെ കുട്ടികളുടെ പോസ്റ്റ് ഓഫീസ് കാണുന്നില്ല. ഇനിയും ടൈപ്പ് ചെയ്യേണ്ടി വരുമോ? പിന്നെ ഫോട്ടോകൾ ശരിയായ സൈസിൽ അല്ലന്ന കമ്യ ഉണ്ട്.ഇത് പരീക്ഷാ ഭവന് ശരിയാക്കുന്നതല്ലേ പാവം SITC മാരെ ബുദ്ധിമുട്ടിക്കുന്നതിനെക്കാൾ നല്ലത്?

    ReplyDelete
  18. സോഫ്റ്റ്‌വെയറിലെ Guardian എന്നതിന് നേരെ രണ്ട് ഫീല്‍ഡുകള്‍ Relationship എന്നതില്‍ കാണിച്ചിരുന്നു. ഒന്നില്‍ Other എന്നതും മറ്റൊന്നില്‍ ബന്ധവും ഈ അപാകത പരിഹരിച്ചതായി പരീക്ഷാഭവന്‍ അറിയിച്ചിട്ടുണ്ട്
    പരീക്ഷാഭവന്‍ നല്‍കിയ മറുപടി ചുവടെ

    The problem is solved.Please clear the browser history & cache(Use Ctrl+shift+Del ) and login again.If the problem persists pls inform...

    ReplyDelete
  19. SAMPOORNA യില്‍ students data type ചെയ്യ്ത് മലയാളത്തിലെ പേര് UPLOAD ചെയ്തപ്പോള്‍ (രാമചന്ദ്രന്‍) എന്നത് pareesha bhavan site ല്‍ വന്നപ്പോള്‍ "രാമ്രചന്ദന്‍ " എന്നാണ് വന്നത് തിരുത്താന്‍ വഴിയുണ്ടോ?

    ReplyDelete
  20. post office not seen in pareeksha bhavan site.please solve this.also photo problem.we will correct other details after this

    ReplyDelete
  21. @ sherif ks
    pareekshabhavan site il malayalam name edit cheyyamallo.

    ReplyDelete
  22. പരീക്ഷ ഭവനിൽ വിൻഡോസ് ആണത്രെ ഉപയോഗിക്കുന്നത് ???? ഇത് ശരിയാണോ ?
    എങ്കിൽ ......

    ReplyDelete
  23. പരീക്ഷാഭവനില്‍ നിന്ന് ആദ്യം ലഭിച്ച പ്രിന്റ് ഔട്ടില്‍ മലയാളം എല്ലാം ശരിയായിരുന്നു. എന്നാല്‍ മലയാളത്തില്‍ തിരുത്തുകള്‍ ഒന്നും വരുത്താതെ മറ്റു തിരുത്തുകള്‍ക്കു ശേഷം പ്രിന്റ് ഔട്ട് എടുത്തപ്പോള്‍ മലയാളം കൊളമായി. ഇതേ അനുഭവമുള്ളവര്‍ പ്രതികരിക്കുക. ഇതിനൊരു പരിഹാരവും തേടുന്നു

    ReplyDelete
  24. ഓരോ ക്ലാസിലേയും കുട്ടികളുടെ ഫോട്ടോകള്‍ correct ആയി resize ചെയ്തിട്ട് ആണ് SAMPOORNA യില്‍ UPLOAD ചെയ്തത്.എന്നാലിവക്കുപകരം "A List Software-ല്‍ അപ്‌ലോഡ്‌ സൈസ് കറക്റ്റ് അല്ലായെന്ന് കാണിക്കുന്നു.ഇത്രയും പുരോഗമിച്ചിട്ടും അപ്‌ലോഡ്‌ ചെയ്യുമ്പം അവിടെ തന്നെ സൈസ് കൃത്യമായിട്ട് ക്രോപ് ചെയ്യാനുള്ള option കൊടുക്കാന്‍ പറ്റില്ലേ ? സമ്പൂര്‍ണ പോര്‍ട്ടലിലും ആകാവുന്നതെയുളളു.എന്തേ ഇതിന് ആരുംതന്നെ തയാറാാകുന്നില്ല
    വിവരങ്ങള്‍ എത്രയൊക്കെ കൃത്യമായി കൊടുത്താലും എങ്ങിനെയിത് തെറ്റിപ്പോകുന്നു?

    ReplyDelete
  25. ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടിവരിക .....കഷ്ടം തന്നെ

    ReplyDelete
  26. RAC,CCC എന്നീ വിഭാഗങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപകാരമായിരിക്കും.

    ReplyDelete
  27. കോടികൾ വാങ്ങി സോഫ്റ്റ്‌വെയർ നിർമിക്കുമ്പോൾ കുറച്ചൊക്കെ ആത്മാർത്ഥത കാണിക്കേണ്ടേ .വർഷം രണ്ടയില്ലേ .ഉത്തരവാദപ്പെട്ടവർക്കും കുലുക്കമില്ലല്ലൊ .പഴിചാരാൻ അധ്യാപകർ ഉണ്ടല്ലോ.

    ReplyDelete
  28. ഓരോ ക്ലാസിലേയും കുട്ടികളുടെ ഫോട്ടോകള്‍ correct ആയി resize ചെയ്തിട്ട് 150x200 pixel size ലാണ് SAMPOORNA യില്‍ UPLOAD upload ചെയ്തത്.എന്നാലിവക്കുപകരം Uploaded photo size: 71px X 95px എന്നാണ് പരീക്ഷാഭവന്‍ പറയുന്നത്.
    കഴിഞ്ഞ വര്‍ഷം സംപൂര്‍ണ്ണയില്‍ നിന്ന് ഫോട്ടോ പരീക്ഷഭവന്റെ സൈറ്റില്‍ എടുത്തപ്പോള്‍ ഒരു കുഴപ്പവുമുണ്ടായില്ലല്ലോ..വിവരസാങ്കേതിക വിദ്യ ഇത്രയും പുരോഗമിക്കുന്നതിനു മുമ്പും ഓണ്‍ലൈനായി ഡാറ്റയെടുക്കുമ്പോഴൊന്നും ഈ പിശക് കണ്ടിരുന്നില്ലല്ലോ!!ഇത്രയും പുരോഗമിച്ചിട്ടും അപ്‌ലോഡ്‌ ചെയ്യുമ്പം അവിടെ തന്നെ സൈസ് കൃത്യമായിട്ട് ക്രോപ് ചെയ്യാനുള്ള option കൊടുക്കാന്‍ പറ്റില്ലേ ?

    ReplyDelete
  29. A list ലെ Home Address ല്‍ Sampoorna യിലെ Address Details ലെ post office Field ഉശ്‍പ്പെടുത്തിയിട്ടില്ല.ഈ വിവരം പരീക്ഷാഭവനില്‍ അറിയിച്ചതാണ്. ഒരു മാറ്റവും കാണുന്നില്ല.

    ReplyDelete
  30. @ Sherif K S
    A List ല്‍ മലയാളം പേരില്‍ site ല്‍ ശരിയായിരുന്നാല്‍ കൂടി Printout ല്‍ തെറ്റുവരുന്നുണ്ട്. ഉദാഹരണത്തിന് മെല്‍വിന്‍ എന്ന പേര് Printout ല്‍ മെല്വിന്‍ എന്നാണ് വരുക. ഇത് Site ല്‍ edit ചെയ്യുമ്പോള്‍ 'മെല്‍' എന്ന് type ചെയ്തതിനുശേഷം Enter key യ്ക്ക് മുകളിലുള്ള Slash key (Detach key ) അടിക്കുക. അതിനു ശേഷം വിന്‍ എന്നുചേര്‍ക്കുക. രാമചന്ദ്രന്‍ എന്നത് ഈ രീതിയില്‍ edit ചെയ്യാം. പാര്‍വതി എന്നത് പാര്‍(Slash key)വതി എന്നു edit ചെയ്യാം

    ReplyDelete
  31. കഴിഞ്ഞ വര്‍ഷം Education Department ന് മൊത്തം നാണക്കേടുണ്ടാക്കിയ sslc exam result ഇപ്രാവശ്യം ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.കഴിഞ്ഞ വര്‍ഷം ഇതേപോലെ ചില്ലറ അസ്വാരസ്യങ്ങളുമായിട്ടാണ് ഈ software തുടക്കമിട്ടത്. ക്ലാസ് ടീച്ചര്‍മാര്‍ confusion ആയി തുടങ്ങിയത് result വരെ നീണ്ട് നിന്നു.സമ്പൂര്‍ണ്ണയില്‍ കയറ്റിക്കഴിയുന്ന വിവരങ്ങള്‍ എടുത്ത് certificate print out എടുക്കുന്ന ഒരു വര്‍ഷം സ്വപ്നത്തില്‍ സൂക്ഷിച്ചു നടക്കുന്നവരില്‍ ഒരുവനാണ് ഞാന്‍ ! എന്നാണാവോ ഈ IT@School-Pareekshabhavan വിവാഹം നടക്കാന്‍ പോവുന്നത്? വിവാഹം വേണ്ടെങ്കില്‍ വേണ്ട . ഇവര്‍ക്കൊന്ന് പരസ്പരം സ്നേഹിച്ച് ജീവിച്ചൂടെ !

    ReplyDelete
  32. @വര്‍ഗീസ് പിഎം
    മലയാളം ടൈപ്പു ചെയ്യുമ്പോള്‍ മെല്‍വിന്‍ എന്ന വരേണ്ടയിടത്ത് നോണ്‍ജോയിനര്‍ കീ ആവശ്യമില്ല. പൂര്‍ണമായ അക്ഷരവിന്യാസം വന്നു കഴിഞ്ഞാല്‍ പിന്നെ മലയാളഭാഷാ നിയമങ്ങളനുസരിച്ച് അക്ഷരങ്ങള്‍ കൂടിച്ചേരില്ല.വിരാമചിഹ്നം ഉണ്ടാകുമ്പോള്‍ (മെല്+വിന്‍) ആണ് അക്ഷരങ്ങള്‍ ചേരേണ്ടത്. രാമചന്ദ്രന്‍ എന്നയിടത്തും ഇത്തരം കീകള്‍ ഉപയോഗിക്കരുത്. ഇത്തരം നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വഴിതെറ്റിക്കുന്നവയാണ്.

    എന്തുകൊണ്ടെന്നാല്‍, നാം വളരെക്കാലം ഉപയോഗിക്കേണ്ട ഒരു ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുട്ടിയെ സേര്‍ച്ച് ചെയ്ത് കണ്ടെത്തണം എന്നിരിക്കട്ടെ. തോന്നിയപടിയുള്ള ഇന്‍പുട്ടാണെങ്കില്‍ ഇത് സാധിക്കുമോ ? സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത ഇന്‍പുട്ട് രീതിയല്ലെങ്കില്‍ ഈ ഡാറ്റാബേസ് ഉപയോഗശൂന്യമാണ്.

    പക്ഷേ, ആത്യന്തികമായി ഈ ബോധം ഉണ്ടാകേണ്ടത് പരീക്ഷാഭവനും സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നവര്‍ക്കുമാണ്. പക്ഷേ ഈ മഹാശയന്‍മാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നവരാണ്. എങ്ങനെ നന്നാവാനാണ് നാം, അല്ലേ ?

    ReplyDelete
  33. NIC എന്ന സ്ഥാപനവുമായി 70 ലക്ഷത്തിന്നുമേലുള്ള കരാര്‍ എന്തിനായിരുന്നു? വളരേ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്ന സൗജന്യ സോഫ്റ്റ്‌വെയറെന്തിനാ ഉപേക്ഷിച്ചത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. വികലവും പൂര്‍ണ്ണമല്ലാത്തതുമായ IEXAM സോഫ്റ്റ്‌വെയര്‍ കഴിഞ്ഞതവണ വരുത്തിവെച്ച പാകപ്പിഴകള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ലേ? അവസാനം കുറ്റം മുഴുവന്‍ ഡാറ്രാ എന്റ്റി സൂപ്പര്‍വൈസര്‍മാര്‍ക്കും കേമ്പ് ആപ്പീസര്‍മാര്‍ക്കും!
    പൊതുവിദ്യാഭ്യാസത്തിന്റെ സല്‍പ്പേര് (ചിരിക്കേണ്ട!) കളങ്കപ്പെടുത്തിയതിന് ഇണ്ടാസ്!
    നന്നാവില്ല സുഹൃത്തുക്കളേ...ഇവരൊന്നും നന്നാവില്ല!!

    ReplyDelete
  34. sslc വിജ്ഞാപനത്തില്‍ r a c എന്നു പറഞ്ഞിരിക്കുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ എഴുതിയാല്‍ വലിയ ഉപകാരമായിരിക്കും.

    ReplyDelete
  35. duhssthootha സാര്‍, ഇവര്‍ വിവാഹിതരാണ് എന്നാണ് ഞാനറിഞ്ഞത്.
    പക്ഷേ രൂക്ഷമായ കലഹത്തിലാണെന്ന് തോന്നുന്നു(പല ദമ്പതികളെയും പോലെ).
    എന്റെ ചോദ്യം ഇതാണ്- ഇവര്‍ക്കൊന്ന് വിവാഹമോചനം നേടി തന്നിഷ്ടപ്രകാരം ജീവിച്ചുകൂടെ ? (മറ്റുപല ദമ്പതികളെയും പോലെ).
    അല്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ മുമ്പിലെങ്കിലും യോജിപ്പില്‍ പെരുമാറുന്നപോലെ നടിച്ചുകൂടെ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടി (ഇനിയും മറ്റുപല ദമ്പതികളെയും പോലെ) ?

    ReplyDelete
  36. ഇത്രയും പ്രതികരണങ്ങള്‍ക്ക് എന്ത് വില? എന്തെങ്കിലും മാറ്റമുണ്ടോ?

    ReplyDelete
  37. സോഫ്റ്റ്വെയർ തയ്യാറാക്കിയതിലെ വീഴ്ചയാണ് എന്ന് അവർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും മനസ്സിലായിട്ടുണ്ട്.

    ഏതൊക്കെ ഡേറ്റ ഏതു ഫീൽഡിൽ നിന്നും ആണ് എടുക്കേണ്ടത് എന്ന നിർദ്ദേശം തെറ്റിയിരിക്കുന്നു. ഫോട്ടോയുടെ കാര്യവും അത് തന്നെ. പക്ഷെ ഈ ഓണ്‍ലൈൻ സോഫ്റ്റ്വെയറിൽ നിസാരമായി അവർക്ക് വരുത്താവുന്ന ഒരു മാറ്റത്തിന് പകരം ആയിരത്തോളം അദ്ധ്യാപകരെ ചെയ്ത ജോലി വീണ്ടും ചെയ്യിച്ചാൽ ഹൈസ്കൂൾ ക്ലാസുകളിലെ എട്ട്, ഒൻപത്, പത്താം ക്ലാസുകാരുടെ കുറെ സമയം പോയിക്കിട്ടും... അതാണോ ഉദ്ദേശവും...

    ReplyDelete
  38. @ പ്രദീപ് മാട്ടേര
    സാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നു. സ്റ്റാന്‍ഡാര്‍ഡ് മലയാളം അണുവിടാതെ അനുസരിച്ച് കഴിഞ്ഞവര്‍ഷം 2 കുട്ടികളുടെ മലയാളം പേരുകള്‍ പലതവണ തിരുത്തി പരീക്ഷാഭവനില്‍ കൊടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ സ്വീകരിച്ച മാര്‍ഗ്ഗം Share ചെയ്തെന്നുമാത്രമേയുള്ളൂ. സാധാരണ മലയാളം ഉപയോഗിക്കുമ്പോള്‍ ചെയ്യുന്ന രീതി എന്ന നിലയിലല്ല ഈ മാര്‍ഗ്ഗം ഉപയോഗിക്കാമെന്നു സൂചിപ്പിച്ചത്. നമ്മുടെ Software 'സാധാരണ' ഒന്നല്ലല്ലോ? ഇനി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു കുട്ടിയുടെ വിവരങ്ങള്‍ Reg. No, Ad. No , തുടങ്ങിയവ ഉപയോഗിച്ച് Search ചെയ്യുമ്പോള്‍ Software data തകരാറിലാകത്തക്കവിധമുള്ള input ആണ് എന്നു തോന്നുന്നില്ല. ഈ രീതി ഉപയോഗിച്ച് വഴിതെറ്റിയവര്‍ക്കും പ്രതികരിക്കാം ..

    ReplyDelete
  39. iExam എന്നും നമ്മെ ചതിച്ചിട്ടേയുള്ളൂ. 2347 വിദ്യാര്‍ത്ഥികള്‍ SSLC പരീക്ഷയ്ക്കിരിക്കേണ്ട ഒരു വിദ്യാലയത്തിലെ കഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇത്രയും വിദ്യാര്‍ത്ഥികളുടെ ഫോട്ടോ മാറ്റണമത്രേ. എന്നു തീരും? ഇത്രയും പേരുടെ പോസ്റ്റോഫീസ് ഇനിയും ചേര്‍ക്കണമത്രേ!43 ക്ലാസ്സ് ടീച്ചര്‍മാര്‍ എനിക്ക് മുമ്പില്‍ നിന്ന് കയര്‍ക്കുന്നു. അവര്‍ക്കൊന്നും ക്ലാസെടുക്കാന്‍ സമയം കിട്ടുന്നില്ല. എന്നും കമ്പ്യൂട്ടറിനു മുമ്പില്‍. അധികാരികളോട് ഒരഭ്യര്‍ത്ഥന മാത്രം. അടുത്തകൊല്ലം സമ്പൂര്‍ണ്ണ ചെയ്യാന്‍ പറയരുത്. നേരിട്ട് iExam ഞങ്ങള്‍ ചെയ്തോളാം. ഇപ്പോ തന്നെ 6 കുട്ടികളെ പുതുതായി (സമ്പൂര്‍ണ്ണയില്‍ ഉണ്ടായിരുന്നത്)ചേര്‍ക്കേണ്ടി വന്നു.

    ReplyDelete
  40. ക്ലാസ്സില്‍ പഠിപ്പിച്ചു തീര്‍ന്നില്ലെങ്കിലും കുട്ടികളുടെ വിവരങ്ങള്‍ ശരി അല്ലായെങ്കിലും ഉത്തരവാദിത്വം നമ്മള്‍ അധ്യാപകര്‍ക്കുതന്നെ.ഫോട്ടോ വീണ്ടും മാറ്റി.പോസ്റ്റ്‌ ഓഫീസ് വീണ്ടും ചേര്‍ത്തു.ഇനി എന്തൊക്കെ ആണാവോ???.

    ReplyDelete
  41. VARGHESE P M Sir mentioned about how to correct MALAYALAM NAME. We are using the same for the last two years. I think it will be helpful to correct MALAYALAM NAME in the iExaMS

    ReplyDelete
  42. iExam -ല്‍ ഒരൊറ്റ ഡിവി‍നേയള്ളോ? സാധാരണ എ,ബി,സി,ഡി എന്നിങ്ങനെയാ കാണുന്നത്. ഇപ്പോള്‍ "X" മാത്രം. എന്തൊരു കാര്യക്ഷമത!!!!!! iExam പുരോഗമിച്ചു ......

    ReplyDelete
  43. ploaded photo size (W X H): 71px X 95px എന്നാണ് പരീക്ഷാഭവന്‍ പറയുന്നത്.

    150x200 pixel size set ചെയ്ത ഫോട്ടോകളാണ് upload ചെയ്തത്. ഇപ്പോള്‍ സൈസ് 71px X 95px ആയത്രേ‍‍‍!!!

    ReplyDelete
  44. Private Candidate data ഇപ്പോൾ iexams സോഫ്റ്റ്‌വെയർ മുഖേന എന്റർ ചെയ്യവുനതാണ്

    ReplyDelete
  45. we are from ghs vilayur,,,,,,,when the list come in i exams,,,one student missing,,,what we will do,,we cant enter through "add new candidate" ,,,bez its shows error,,,

    ReplyDelete
  46. We can't take the divisionwise list .There no specification of divisions in the Alist by pareekshabhavan Only X is see the list. What can we do??????????////

    ReplyDelete
  47. supper sir eniyun engana kure cheyanannam thanks sir

    ReplyDelete
  48. supper sir eniyun engana kure cheyanannam thanks sir

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.