Wednesday, October 15, 2014

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ശമ്പള വരുമാനം കണക്കാക്കാമോ?

ഭരണഘടന ഉറപ്പാക്കുന്ന സാമൂഹ്യനീതി നടപ്പാക്കുന്നതിന്റെ ഭാഗമായി മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് (ഒ.ബി.സി) ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അനുവദിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലും സ്ഥാപനങ്ങളിലും ഉദ്യോഗനിയമനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും പിന്നാക്ക സമുദായങ്ങള്‍ക്ക് സംസ്ഥാനരൂപീകരണത്തിന് മുമ്പ് മുതലേ സംവരണം ലഭ്യമായിരുന്നു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയതിന്റെ ഭാഗമായാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളിലും സ്ഥാപനങ്ങളിലും സംവരണം അനുവദിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളുടെ അടിസ്ഥാനത്തില്‍ 1993 മുതല്‍ മാത്രമാണ് പിന്നാക്ക സമുദായ സംവരണം കേന്ദ്രതലത്തില്‍ നടപ്പിലായത്. അതനുസരിച്ച് സംവരണം ലഭിക്കുതിനുള്ള അപേക്ഷകര്‍ തങ്ങള്‍ ഉള്‍പ്പെടുന്ന ജാതി, പിന്നാക്ക വിഭാഗത്തിലുള്‍പ്പെട്ടതാണെും ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും രേഖപ്പെടുത്തിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മേല്‍ പരാമര്‍ശിച്ച കോടതി വിധിയുടെ ഫലമായി സംസ്ഥാനത്ത് നിലവിലിരുന്ന ജാതി സംവരണവും പിന്നീട് ക്രീമിലെയര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി.

ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും, വിശിഷ്യാ പിന്നാക്ക ജന വിഭാഗങ്ങള്‍ക്കും ഒട്ടേറെ സംശയങ്ങള്‍ ഉണ്ട്. ധാരാളം തെറ്റായ ധാരണകളും ഉണ്ട്. ഇത് കൈകാര്യം ചെയ്യു റവന്യൂ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉത്തരവുകള്‍ പൂര്‍ണമായി കാണാതെയും മനസ്സിലാക്കാതെയും തെറ്റായ നിഗമനങ്ങളും വ്യാഖ്യാനങ്ങളും കീഴ് വഴക്കങ്ങളും സൃഷ്ടിച്ച് അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ - ഒറ്റനോട്ടത്തില്‍
മണ്ഡല്‍ കേസ് എന്ന് പരക്കെ അറിയപ്പെടുന്ന Indra Sawhney Vs Union of India & Others (AIR 1993 SC 477) എന്ന കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയെത്തുടര്‍ാണ് ക്രീമിലെയര്‍ വ്യവസ്ഥ സംവരണത്തിന് ബാധകമാക്കിയത്. 16.11.1992 ലെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ആര്‍.എന്‍ പ്രസാദ് അധ്യക്ഷനായ ക്രീമിലെയര്‍ നിര്‍ണ്ണയ കമ്മിറ്റി 10.03.1993 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ ആദ്യമായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് 36012/22/93-Esst. (SCT) dated 08.09.1993 എന്ന നമ്പരിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാനദണ്ഡങ്ങള്‍ തെന്നയാണ് ഇന്നും നിലവിലുള്ളത്. അന്ന് നിശ്ചയിച്ചിരുന്ന വരുമാന പരിധി പിന്നീട് ഉയര്‍ത്തി നിലവില്‍ OM. No. 36033/1/2013-Estt.(Res) dated 27.05.13 പ്രകാരം ആറ് ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കൊണ്ടുള്ള G.O(P). No. 81/2009/SCSTDD dated 26.09.2009 പ്രകാരവും, നിലവിലെ വരുമാന പരിധി നിശ്ചയിച്ച് സ.ഉ.(എം.എസ്) 05/2014/പിസവിവ തീയതി 31.01.14 പ്രകാരവും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗങ്ങള്‍ക്കും, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും, ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും 08.09.1993 ലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് 26.09.2009 ലെ ഉത്തരവ് പ്രകാരം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണം നിശ്ചയിക്കുന്നത് ക്രീമിലെയര്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല ; മറിച്ച് കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് (KPCR) പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അവ്യക്തതകളും സംശയങ്ങളും ഉണ്ടായപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്പഷ്ടീകരണങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് O.M. No. 36033/5/2004 – Esst. (SCT) dated 14th October, 2004 പ്രകാരവും സംസ്ഥാന സര്‍ക്കാര്‍ No. 27396/F3/07/SCSTDD dated 14.06.2010 സര്‍ക്കുലര്‍ പ്രകാരവും ഉദാഹരണ സഹിതം വസ്തുതകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരാണ് പ്രധാനമായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടിന് വിധേയരായിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ശമ്പളം കണക്കുകൂട്ടിയല്ല , അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവി പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗത്തില്‍ പ്രവേശിച്ച പദവിയും പ്രായവും പരിഗണിക്കുന്നതിന് പകരം നിലവിലെ ശമ്പള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇത് ശരിയല്ല.

ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ് വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും, അവര്‍ വിവാഹിതരാണെങ്കില്‍ പങ്കാളിയുടേയും വരുമാനമോ പദവിയോ പരിഗണിക്കപ്പെടാന്‍ പാടില്ല. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്ലാസ്സ് 1 , ക്ലാസ്സ് 2, ഗ്രൂപ്പ് എ, ബി പദവികളില്‍ നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍ വിഭാഗത്തില്‍ വരികയുള്ളൂ. ക്ലാസ്സ് 2/ ഗ്രൂപ്പ് ബി പദവികളിലാണെങ്കില്‍ മാതാപിതാക്കള്‍ രണ്ട് പേരും അപ്രകാരം നിയമിക്കപ്പെട്ടവരായിരിക്കണം. കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ ക്ലാസ്സിഫിക്കേഷന്‍ നിലവിലുണ്ടായിരുെങ്കിലും, കേരളത്തില്‍ G.O(Ms). No. 95/2009/SCSTDD dated 10.11.2009 പ്രകാരമാണ് ഗ്രൂപ്പിങ് നടത്തിയിട്ടുള്ളത്. ക്ലാസ്സ് 3 വിഭാഗത്തില്‍ പ്രവേശിച്ചവര്‍ പ്രൊമോഷന്‍ വഴി ക്ലാസ്സ് ഒന്നോ രണ്ടോ ആയാല്‍ പോലും ക്രീമിലെയര്‍ വിഭാഗത്തില്‍ വരുന്നില്ല.

കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമല്ല, ഭൂപരിധി നിയമ പ്രകാരമുള്ള വിസ്തൃതിയാണ് മാനദണ്ഡം. യാതൊരു കാരണവശാലും ശമ്പളമോ, കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമോ കണക്കു കൂട്ടി 6 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്നു കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥിയുടെ മാതാപിതാക്കളുടെ ശമ്പള വരുമാനവും കാര്‍ഷികവരുമാനവും വെവ്വേറെ ആറ് ലക്ഷത്തിലധികമായിരുന്നാലും, മറ്റു തരത്തിലുള്ള വരുമാനം ആറ് ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കും. വരുമാനം കണക്കിലെടുക്കുത് അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബിസിനസ്സിലും വ്യവസായത്തിലും ഏര്‍പ്പെട്ടിരിക്കുവര്‍ നഗര പ്രദേശങ്ങളിലെ വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടര്‍ച്ചയായ 3 വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കണമെും വ്യവസ്ഥയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള സംവരണം

സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണവും വിദ്യാഭ്യാസാനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്. ഇത് കുമാര പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (കെ.പി.സി.ആര്‍) അടിസ്ഥാനത്തിലാണ്. ഇത് പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുള്ള സമുദായങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ എ പേരില്‍ തയ്യാറാക്കിയ SEBC (Socially and Educationally Backward Communities) ലിസ്റ്റാണ് ഇത്. അറിഞ്ഞോ അറിയാതെയോ പലരും Educationally എന്ന സ്ഥാനത്ത്‌ Economically എന്ന്‌ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. ഇത് തെറ്റാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്; ക്രീമിലെയര്‍ മാനദണ്ഡമനുസരിച്ചല്ല. ക്രീമിലെയര്‍ വ്യവസ്ഥയും സംസ്ഥാനത്തെ വരുമാന വ്യവസ്ഥയും രണ്ടും രണ്ടാണെന്ന് പ്രത്യകം തിരിച്ചറിയേണ്ടതുണ്ട്.സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുത് ജാതിയുടേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ്. ഇതിന് വരുമാനം കണക്കു കൂട്ടുമ്പോള്‍ ശമ്പളം അടക്കമുള്ള വരുമാനങ്ങള്‍ കണക്കാക്കും.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമ (The Central Educational Institutions - Reservation in Admission Act 2006) നിര്‍മ്മാണത്തെ തുടര്‍ന്ന് പിന്നാക്ക സമുദായങ്ങള്‍ക്ക് IIT, IIM, AIIMS തുടങ്ങിയ സ്ഥാപനങ്ങളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശനങ്ങളിലും സംവരണം ലഭിച്ചു തുടങ്ങി. ഈ സംവരണത്തിനുള്ള അര്‍ഹത അപേക്ഷകര്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവരും ആയിരിക്കണമെന്നതാണ്.

കേന്ദ്രത്തിലെ ഉദ്യോഗത്തിനും, വിദ്യാഭ്യാസത്തിനും സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം ക്രീമിലെയര്‍ വ്യവസ്ഥയാണ്. കേരളത്തിലെ ഉദ്യോഗത്തിന് മാത്രമാണ് ക്രീമിലെയര്‍ മാനദണ്ഡം; വിദ്യാഭ്യാസ സംവരണത്തിന് വരുമാനമാണ് മാനദണ്ഡം. ക്രീമിലെയര്‍ നിര്‍ണയത്തില്‍ ശമ്പളമോ, കാര്‍ഷിക വരുമാനമോ കണക്കിലെടുക്കില്ല; കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ വഴി നടത്തു പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നത് കെ.പി.സി.ആര്‍ പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വരുമാനം കണക്കുകൂട്ടുമ്പോള്‍ ശമ്പളവും കാര്‍ഷിക വരുമാനവും പരിഗണിക്കും.

Download Supporting GOs and Circulars

41 comments:

  1. ഇത് എല്ലാ village officers-ഉം വായിച്ചിരുന്നെങ്കില്‍ ഒരു പാട് കുട്ടികള്‍ രക്ഷപ്പെടുമായിരുന്നു....

    ReplyDelete
  2. പൊതു സമൂഹത്തിന് ഗുണകരമാകാവുന്ന ലേഖനം.അല്പ ജ്ഞാനവും തെറ്റായ ധാരണകളും ജനങ്ങള്‍ക്ക് ഒരുപാട് കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നു.അധ്യാപകര്‍ അറിഞ്ഞാല്‍ ഒരു പരിധിവരെ അത് പൊതുജനങ്ങള്‍ക്ക് ഗുണകരമാകും.സാമൂഹിക പ്രതിബദ്ധതയ്ക്ക് Maths blog ന് നന്ദി.

    ReplyDelete
  3. വിശദമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് മാത്സ് ബ്ലോഗിനുള്ള നന്ദി രേഖപ്പെടുത്തുന്നു.

    സംശയങ്ങള്‍ കമന്‍റ് ചെയ്യൂ.......
    Contact Email : obcdirectorate@gmail.com

    ReplyDelete

  4. thank you very much. very informative. maths blog is now a community blog now. thanks

    ReplyDelete
  5. nice decision to publish obc creamylayer /resrvation details . once again maths blog showd social commitment. keep it up have a nce day

    ReplyDelete
  6. സർ ,
    ഞങ്ങൾ OBC ഗണക സമുദായത്തിൽ പ്പെട്ടവരാണ്.OEC വിഭാഗത്തിന് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇപ്പോൾ ഞങ്ങൾക്കുംലഭിക്കുന്നുണ്ടല്ലോ?
    എനിക്ക് ജോലിയോ ,ബിസിനസോ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. 18 സെന്റെ സ്ഥലവും ഒരു വീടുമാണ്‌ സ്വത്ത്‌ .ഭാര്യ യു.പി സ്കൂൾ അധ്യാപികയാണ്.എനിക്ക് 2 മക്കളാണ്.മകൻ വിവാഹിതനും, MARCHANT NAVY ഉദ്യോഗസ്ഥനുമാണ്. മകൾ മുന്നാം വർഷ MBBS വിദ്യാർത്ഥിനിയാണ്.
    മകൾക്ക് E-GRANT ലഭിക്കുന്നതിനു അര്ഹതയുണ്ടോ ? അതിനു വേണ്ട സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് കിട്ടുമോ? ഒരു മറുപടി നല്കുമോ?

    ReplyDelete
  7. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന പലര്‍ക്കും അറിയാന്‍ പാടില്ലാത്ത കാര്യങ്ങളുടെ ഒരു തുറന്നെഴുത്താണ് ഇത്. ഇനിയിപ്പോള്‍ ഇക്കാര്യത്തേക്കുറിച്ച് എന്തെങ്കിലുമൊക്കെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഈ പോസ്റ്റ് ഉപകാരപ്പെടും. ഇതുമായി ബന്ധപ്പെട്ട് എറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകളുടേയും ഉത്തരവുകളുടേയും കോപ്പി വലിയൊരു അസറ്റാണ്. നന്ദി.

    ReplyDelete
  8. തീര്‍ച്ചയായും സംശയങ്ങള്‍ ഉന്നയിക്കണം.............
    സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികാരികള്‍ പലപ്പോഴും തെറ്റായ ധാരണകളാല്‍ അര്‍ഹരായവര്‍ക്ക് അത് നിഷേധിക്കുന്നുണ്ട്. വരുമാനം കണക്കാക്കുന്നതിലാണ് പലപ്പോഴും അപാകത സംഭവിക്കുന്നത്. അപേക്ഷാഫാറത്തില്‍ ഉള്ളത് Income excluding salary and agriculture എന്നാണ്. എന്നാല്‍ പലപ്പോഴും excluding എന്നത് ശ്രദ്ധിക്കാതെ വരുമാനം പരിഗണിക്കുകയാണ് ചെയ്യുന്നത്.
    നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാവാതിരുന്നതിനാല്‍ ലഭിച്ച ജോലിയില്‍ പ്രവേശിക്കാനാവാതെ, ജോലി നഷ്ടപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ നവ്യ നവറോജിനെപ്പോലുള്ളവര്‍ ഇങ്ങനെ ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയുടെ/തെറ്റിദ്ധാരണയുടെ ഇരകളാണ്....

    സംശയങ്ങള്‍ക്ക് ടെലഫോണില്‍ ബന്ധപ്പെടുകയുമാവാം.....
    ഫോണ്‍ - 0471 2727378

    ReplyDelete
  9. @ Jayaraj K S,

    ഗണക സമുദായത്തിന് ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍, 6 ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധിക്ക് വിധേയമായി അനുവദിച്ച് 23.05.14 ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. താങ്കളുടെ മകള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഏതെന്നും, അഡ്മിഷന്‍ ലഭിച്ചത് മെറിറ്റിലോ, റിസര്‍വേഷനിലോ, മാനേജ്മെന്‍റ് സീറ്റിലോ എന്നും വ്യക്തമാക്കണം.
    മെറിറ്റിലോ, റിസര്‍വേഷനിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് ഇ ഗ്രാന്‍റ്സിന് രജിസ്റ്റര്‍ ചെയ്യാവുന്നതും, അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

    ReplyDelete
  10. സോറി... ഓഫ് ദ ടോപിക്... NMMS മലയാളം മീഡിയം ചോദ്യ പേപ്പർ ആർക്കെങ്കിലും ഒന്നു സങ്കടിപ്പിക്കാൻ പറ്റുമോ?

    ReplyDelete
  11. സാർ, മാത്സും മെന്റൽ എബിലിറ്റിയും മലയാളത്തിൽ ചോദ്യം ഉണടാവില്ലേ?

    ReplyDelete
  12. Sir,
    I am a married muslim woman. I have the right to get the NCLC for my Govt. job. Sir, is it collected from my father's village or from my husband's village. Please give clarification.

    ReplyDelete
  13. @Shabunaash Shabunaash,
    മാതാപിതാക്കളുടെ പദവിയാണ് പരിഗണിക്കേണ്ടത്. ആയതിനാല്‍ ജനിച്ചു വളര്‍ന്ന വില്ലേജ് ആഫീസുമായി ബന്ധപ്പെടുക

    ReplyDelete
  14. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കട്ടിന്റെ വാലിഡിറ്റി എത്രനാള്‍ ആണ് ?

    ReplyDelete
  15. കേന്ദ്ര സര്‍ക്കാരിന്‍റെ O.M. No 36033/4/97 – Estt. (Res) dated 25.07.2003 ആഫീസ് മെമ്മോറാണ്ടത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് വാലിഡിറ്റി നിര്‍ണയിക്കാനാവില്ല എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്സഥാന സര്‍ക്കാര്‍ സ.ഉ.(കൈ)81/2008/പജപവവിവ തീയതി 25.07.2008 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ NCLC യുടെ കാലാവധി 1 വര്‍ഷം എന്ന് നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഏതെങ്കിലും കോഴ്സിന് ചേരുന്നവര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിന് ആ കോഴ്സ് കഴിയുന്നതു വരെ കാലാവധി ഉണ്ടെന്നും പ്രസ്തുത ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
    മേല്‍പ്പറഞ്ഞ ആഫീസ് മെമ്മോറാണ്ടവും സര്‍ക്കര്‍ ഉത്തരവും പോസ്റ്റിനോടൊപ്പമുള്ള ലിങ്കില്‍ ലഭ്യമാണ്.

    ReplyDelete
  16. @OBC Directorate
    വളരെയധികം നന്ദി

    ReplyDelete
  17. During one time reg. in PSC while entering cast mappila there is a message whether Muslim `Relevant records to be produced`What are the relavant records to be Produced for cast muslim?

    ReplyDelete
  18. പ്രിയപ്പെട്ട OBC ഡയറക്ടര്‍ പോസ്റ്റ് വളരെ നന്നായി, അഭിനന്ദനങ്ങള്‍
    ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് വേറൊരു കാര്യത്തില്‍ കൃത്യതവരിത്താനാണ്. ഇപ്പോള്‍ 30 മറ്റ് പിന്നോക്ക ഹിന്ദുക്കളെ (OBH) കാര്‍ക്ക് കൂടെ OEC ക്ക് കിട്ടുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്കികൊണ്ട് ഉത്തരവായിട്ടുണ്ടല്ലോ, ഇവര്‍ OEC സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ നല്കാനാവുമോ?

    ഈ ഉത്തരവ് പ്രകാരം ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്കാന്‍ ഇവരുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നോക്കി വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ക്ക് അനുവദിക്കാവുന്നതല്ലേ. ഉത്തരവിലെവിടെയും ഇവരെ OEC ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്ന് പറയാത്തതിനാല്‍ ഈ ജാതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് OEC സര്‍ട്ടിഫിക്കറ്റ് നല്കാനാവുമോ?

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. @നിര്‍മ്മല്‍ ,
    പിന്നാക്ക സമുദായങ്ങളിലുള്‍പ്പെട്ട 30 സമുദായങ്ങളെ 6 ലക്ഷം രൂപ എന്ന വാര്‍ഷിക വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത സമുദായങ്ങളെ ഒ.ഇ.സി യില്‍ ഉള്‍പ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ടി സമുദായങ്ങള്‍ക്ക് ഒ.ഇ.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ല.
    വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന വകുപ്പുകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തോടെ അപേക്ഷ സ്വീകരിക്കാവുന്നതാണ്.

    ReplyDelete
  21. @CHERUVADI KBK
    സംവരണമുള്ള എല്ലാ വിഭാഗങ്ങളുടേയും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരും. പി.എസ്.സി അധികൃതരുമായി ബന്ധപ്പെടൂ...

    ReplyDelete
  22. ഞാന്‍, ഇപ്പോള്‍ ഒ.ഇ.സി.വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ 30 ജാതി ലിസ്റ്റില്‍ പെട്ട വ്യക്തിയാണ്.എന്‍റെ മകള്‍ എം.ബി.ബി.എസ്സ്.എന്ട്രന്‍സ് പരീക്ഷ എഴുതിയാല്‍ റാങ്ക് ലിസ്റ്റില്‍ അവള്‍ക്ക് എസ്.സി.യുടെ സംവരണം ലഭിക്കുമോ?

    മനോഹരന്‍,കാവുങ്ങല്‍ ഹൌസ്.ചക്കലാകുത്,നിലമ്പൂര്‍,മലപ്പുറം

    ReplyDelete
  23. വിദ്യാഭ്യാസാനുകൂല്യത്തിന് മാത്രമായുള്ള ക്ലാസിഫിക്കേഷനാണ് ഒ.ഇ.സി. ഇപ്പോള്‍ 30 സമുദായങ്ങളെ ഒ.ഇ.സി യില്‍ ഉള്‍പ്പെടുത്തുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച്, 6 ലക്ഷം രൂപ എന്ന വാര്‍ഷിക വരുമാന പരിധിയ്ക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്.
    ഇതനുസരിച്ച് എസ്.സി സംവരണത്തിന് അര്‍ഹതയില്ല.

    ReplyDelete
  24. very good and valuable information about the cremelayer certificate.

    ReplyDelete
  25. ഒ.ബി.സി നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിനുള്ള അപേക്ഷാമാതൃകകൾ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ലഭ്യമാണ്. Link - http://goo.gl/Z6Ebju

    ReplyDelete
  26. i am an iit aspirant.I am going to apply for jee main.My mother is an hsst in kerala and my father is working as an overseer in electricity board of Kerala.Do i have eligibility to apply in obc ncl category ?

    ReplyDelete
  27. @ Athul,
    Your brothers's income will not be considered. Only the social status of your parents be considered for NCLC.
    For more clarifications you may freely contact me on 9495506426

    ReplyDelete
  28. വളരെ ഉപകാരമുള്ള ലേഖനം. വില്ലേജ് ഓഫീസര്‍മാര്‍ ശമ്പള സ്ലിപ്പ് നോക്കി വരുമാനം കണക്കാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 6 ലക്ഷത്തിന് മുകളിലല്ല വരുമാനം എന്നത് അവര്‍ എങ്ങനെ സര്‍ട്ടിഫൈ ചെയ്യും?

    ReplyDelete
  29. Sir,
    can you post the relevant recommendations of the backward commission report regarding to find out non-creamy layer criteria of SEBC?

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. പ്രോഫഷണൽ ഡിഗ്രി പ്രവേശനത്തിനുള്ള SEBC നോൺക്രീമിലെയ൪ സ൪ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാൻ വില്ലേജ് ഓഫീസ൪ക്ക് അധികാരം നൽകിക്കൊണ്ട് സ൪ക്കാ൪ ഉത്തരവിറക്കി. ഉത്തരവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. മുൻവ്യവസ്ഥയനുസരിച്ച് തഹസീൽദാ൪ മുതലുള്ളവ൪ക്കായിരുന്നു ഈ അധികാരം. എൻട്രൻസിന് അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് താലൂക്കാഫീസ് കയറിയിറങ്ങേണ്ട ബുദ്ധിമുട്ടാണ് ഇതിലൂടെ ഒഴിവായത്.

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. Whether appointment to Assistant Engineer, PWD, in 1982 will consider as Class II/ Category B entry cadre

    ReplyDelete
  34. കേരള മെഡിക്കല്‍ എന്ട്രെന്‍സിനു നോണ്‍ ക്രീമിലെയര്‍ certificatinu villege ഓഫീസില്‍ പോയപ്പോള്‍ ഉമ്മാന്റെ പേരില്‍ സ്വത്തില്ലഎന്ന് അവരുടെ villege ഓഫീസില്‍നിന്നും സാച്ച്യപെടുത്തി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം ഇല്ലാത്ത സ്വത്തിനു എവിടുന്നാണ് അവര്‍ക്ക് തെളിവ് കൊടുകേണ്ടത്‌ ഇതുപോലെ എത്ര കുടുംബങ്ങള്‍ കഷ്ട്ടപെടുന്നുണ്ടാവും

    ReplyDelete
  35. വില്ലേജ് ഓഫീസര്‍മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇപ്പോള്‍ വന്നു വന്നു എല്ലാ ജാതിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. പിന്നെ എന്ട്രന്‍സിനു അടിസ്ഥാന യോഗ്യതയായ പ്ലസ്‌ ടു പാസ് ആകണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ പ്രവേശനം കിട്ടിയാല്‍ ഫീസ്‌ ആനുകൂല്യത്തിനു വരുമാനം അപേക്ഷയോടൊപ്പം തെളിയിക്കണം. യോഗ്യതയുള്ളവരെ കണ്ടെത്തിയിട്ട് പോരെ അവര്‍ക്ക് ആനുകൂല്യം കൊടുക്കണോ വേണ്ടയോ എന്ന് നോക്കാന്‍...എന്നാല്‍ എത്ര വരുമാനം ഉള്ളവര്‍ക്കാണ് ഫീസ്‌ സൌജന്യം എന്നത് നിഗൂഡമായി ഇരിക്കുകയാണ്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആയിരം പണി തലയിലിരിക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ മണ്ടയില്‍ ഈ അനാവശ്യ സര്‍ട്ടിഫിക്കറ്റിന്റെ ജോലി കൂടി കൊടുത്തത് ആരുടെ "ബുദ്ധി" ആണോ ആവോ...അനുഭവിക്കുക തന്നെ....

    ReplyDelete
  36. വില്ലേജ് ഓഫീസര്‍മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇപ്പോള്‍ വന്നു വന്നു എല്ലാ ജാതിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. പിന്നെ എന്ട്രന്‍സിനു അടിസ്ഥാന യോഗ്യതയായ പ്ലസ്‌ ടു പാസ് ആകണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ പ്രവേശനം കിട്ടിയാല്‍ ഫീസ്‌ ആനുകൂല്യത്തിനു വരുമാനം അപേക്ഷയോടൊപ്പം തെളിയിക്കണം. യോഗ്യതയുള്ളവരെ കണ്ടെത്തിയിട്ട് പോരെ അവര്‍ക്ക് ആനുകൂല്യം കൊടുക്കണോ വേണ്ടയോ എന്ന് നോക്കാന്‍...എന്നാല്‍ എത്ര വരുമാനം ഉള്ളവര്‍ക്കാണ് ഫീസ്‌ സൌജന്യം എന്നത് നിഗൂഡമായി ഇരിക്കുകയാണ്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആയിരം പണി തലയിലിരിക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ മണ്ടയില്‍ ഈ അനാവശ്യ സര്‍ട്ടിഫിക്കറ്റിന്റെ ജോലി കൂടി കൊടുത്തത് ആരുടെ "ബുദ്ധി" ആണോ ആവോ...അനുഭവിക്കുക തന്നെ....

    ReplyDelete
  37. വില്ലേജ് ഓഫീസര്‍മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..? ഇപ്പോള്‍ വന്നു വന്നു എല്ലാ ജാതിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. പിന്നെ എന്ട്രന്‍സിനു അടിസ്ഥാന യോഗ്യതയായ പ്ലസ്‌ ടു പാസ് ആകണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ പ്രവേശനം കിട്ടിയാല്‍ ഫീസ്‌ ആനുകൂല്യത്തിനു വരുമാനം അപേക്ഷയോടൊപ്പം തെളിയിക്കണം. യോഗ്യതയുള്ളവരെ കണ്ടെത്തിയിട്ട് പോരെ അവര്‍ക്ക് ആനുകൂല്യം കൊടുക്കണോ വേണ്ടയോ എന്ന് നോക്കാന്‍...എന്നാല്‍ എത്ര വരുമാനം ഉള്ളവര്‍ക്കാണ് ഫീസ്‌ സൌജന്യം എന്നത് നിഗൂഡമായി ഇരിക്കുകയാണ്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആയിരം പണി തലയിലിരിക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ മണ്ടയില്‍ ഈ അനാവശ്യ സര്‍ട്ടിഫിക്കറ്റിന്റെ ജോലി കൂടി കൊടുത്തത് ആരുടെ "ബുദ്ധി" ആണോ ആവോ...അനുഭവിക്കുക തന്നെ....

    ReplyDelete
  38. അച്ഛൻ ക്ലാസ്സ്‌ 1 ഓഫീസറും അമ്മ ക്ലാസ്സ്‌ 2 ഓഫീസറുമാണെങ്കിൽ ആ കുട്ടിക്ക് നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് കിട്ടുമോ.?nit /iit യിൽ ഫീസ് ആനുകൂല്യങ്ങൾ കിട്ടുമോ

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.