Tuesday, July 1, 2014

STD VIII, IX, X : IT Video Tutorial (Unit 1)

കഴിഞ്ഞ SSLC പരീക്ഷ സമയത്ത് മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ച പരീക്ഷാ പരിശീലന ക്ലാസ്സുകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിപിന്‍ മഹാത്മ എന്ന ബ്ലോഗ് നാമത്തില്‍ വിപിന്‍ സാര്‍ തയ്യാറാക്കിയ ഐടി വീഡിയോ ട്യൂട്ടോറിയലുകള്‍ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചതെന്ന് ആ പോസ്റ്റിനു ലഭിച്ച ഹിറ്റുകള്‍ തെളിയിക്കുന്നു. എസ്.എസ്.എല്‍.സിക്കാര്‍ക്ക് വേണ്ടി ഈ ട്യൂട്ടോറിയലുകള്‍ ഒരുക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയ ആശയമാണ് ഈ പോസ്റ്റിന് ആധാരം. ഐടി പാഠപുസ്തകത്തില്‍ പറയുന്ന രീതിയില്‍ വീഡിയോ ക്ലാസ്സുകള്‍ തയ്യാറാക്കുക എന്ന വലിയൊരു ശ്രമകരമായ ജോലിയായിരുന്നു അദ്ദേഹമന്ന് മനസ്സില്‍ കണ്ടത്. വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ള കുട്ടികള്‍ക്ക് പോലും പുസ്തകത്തില്‍ പറയുന്ന സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല എന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ ആദ്യ അധ്യായങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ കാണാവുന്നതാണ്.

പത്താം ക്ലാസ്സിലെന്നപോലെ IT എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികളും പഠിക്കാന്‍ ശ്രമിക്കുക. പത്താം ക്ലാസ്സിലെ കുട്ടികള്‍ ഈ ക്ലാസ്സുകളോടൊപ്പം മുന്‍പ് പബ്ലിഷ് ചെയ്തിട്ടുള്ള പരീക്ഷാ പരിശീലന ക്ലാസ്സുകള്‍ കൂടി കാണുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ നമുക്ക് IT യ്ക്ക് എ+ ഉറപ്പാക്കാം. തുടര്‍ന്നുള്ള ഓരോ അധ്യായങ്ങളും ഇതേ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. കാത്തിരിക്കുക.

STD X IT Video Tutorial- Unit 1 :
Part 1 | Part 2 | Part 3 | Part 4 | Part 5 |

STD X Unit 1: Inkscape Questions for SSLC-2014
View | Download

STD IX IT Video Tutorial- Unit 1

STD VIII IT Video Tutorial- Unit 1

നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ. ഇതിനു പിന്നിലെ അധ്വാനത്തിനു പകരമായി, വിപിന്‍ സാറിന്, വായനക്കാരുടെ മികച്ച കമന്റുകളാണ് തിരിച്ചു നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്...

94 comments:

  1. വിപിന്‍ സാറിന് അഭിനന്ദനങ്ങള്‍

    ReplyDelete
  2. വിപിന്‍ സാര്‍ ,വളരെ അഭിനന്ദനീയം . IT പഠിപ്പിക്കുന്നവര്‍ ഒരിക്കലും ഈ പ്രയക്നം കാണാതെ പോകില്ല. പത്താം ക്ലാസിന്റെ കുറച്ചുണ്ടു. ഇപ്പോള്‍ ബാക്കിയുള്ളവ ഡൗണ്‍ലോഡ് ചെയ്യുന്നു.
    @ അഭിരാി ടീച്ചര്‍
    ലങ്കുകള്‍ വലതുമാര്‍ജിനില്‍ ഉണ്ട് . IT വിഭാഗം നോക്കുക

    ReplyDelete
  3. കുട്ടികള്‍ക്കു മാത്രമല്ല, എങ്ങിനെ ഞാന്‍ ഐടി പഠിപ്പിക്കും എന്ന ചോദ്യങ്ങളുമായി മനസ്സു വിഷമിച്ചിരിക്കുന്ന അധ്യാപകര്‍ക്കു കൂടി പ്രയോജനപ്രദമാണ് ഈ പോസ്റ്റ്. ഐടി പ്രാക്ടിക്കല്‍ ക്ലാസിനു മുന്നോടിയായി കുട്ടികള്‍ക്ക് മുമ്പാകെ ഈ വീഡിയോ പ്ലേ ചെയ്യിക്കുക. ഐടി പാഠപുസ്തകങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ ദൃശ്യാവിഷ്ക്കരണം നേരിട്ടു കാണുമ്പോള്‍ അവര്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യുമെന്നു തീര്‍ച്ച. ഇതിനു പിന്നിലെ വിപിന്‍ സാറിന്റെ ഈ അധ്വാനം അംഗീകരിക്കപ്പെടേണ്ടതാണ്. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വീഡിയോ.. ഇതിനു പിന്നില്‍ ചിലവഴിച്ച സമയത്തെയും അധ്വാനത്തെയും കുറിച്ചു ചിന്തിക്കുമ്പോഴാണ് ഈ ട്യൂട്ടോറിയലിനെ അത്ഭുതത്തോടെ നോക്കിക്കാണാനാവുക.

    പ്രിയ വിപിന്‍ സാര്‍, അഭിനന്ദനങ്ങള്‍!

    ReplyDelete
  4. അല്പനേരം സ്പീക്കര്‍ ഓണാക്കി വെച്ച് വീഡിയോ പ്ലേ ചെയ്തു. മനോഹരം. വ്യക്തം. കൃത്യം. അത്മവിശ്വാസത്തോടെയുള്ള അവതരണം.... വിവരണം സൂപ്പറായിട്ടുണ്ട്.... പ്രിയ വിപിന്‍ സാര്‍......, ഒരു സംശയവുമില്ലാതെ പറയാം. മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചതില്‍ വച്ച് ഏറ്റവും അമൂല്യമായ പോസ്റ്റുകളിലൊന്നാണ് ഇത്....

    ReplyDelete
  5. അവതരണം സൂപ്പര്‍ ശബ്ദഗാംഭീര്യവും സ്ഫുടതയും ഈ ട്യൂട്ടോറിയലിനെ മനോഹരമാക്കുന്നു. ...അഭിനന്ദനങ്ങള്‍!

    ReplyDelete
  6. Vipin sir,The important personalities like you are very sincere teachers imparting knowledge, which powerful than anything.

    ReplyDelete
  7. കൊളളാം വിപിന്‍ സാര്‍....അഭിനന്ദനങ്ങള്‍...

    ReplyDelete
  8. Sir, pls provide UP Section IT Video Tutorials

    ReplyDelete
  9. @ ജോണ്‍ സാർ, നന്ദി. ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തിട്ട് എനിക്ക് ആദ്യം വന്ന കാൾ സാറിന്റെതാണ്.

    @ ഹരിസാർ , അങ്ങയുടെ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി

    @ ബ്ലോഗർ Abhirami Suresh, ബ്ലോഗർ C.G.JAYAPRAKASH, ബ്ലോഗർ sankaranmash, mathew, ബ്ലോഗർ GOVT H S S Perumpalam, നന്ദി

    ReplyDelete
  10. VIPIN SIR YOU ARE REALLY A 'MAHATHMA' , CONGRATS.

    ReplyDelete
  11. അഭിനന്ദനങ്ങള്‍ ഒപ്പം നന്ദിയും.ഇനിയുള്ള പാഠങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  12. ഈ വീഡീയോകള്‍ ഏറെ പ്രയോജനപ്രദം (അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും)ഇനിയുള്ള പാഠങ്ങളും പ്രതീക്ഷിക്കുന്നു .നന്ദി.നന്ദി.

    ReplyDelete
  13. VIPIN SIR GOOD WORK..THANKS

    SURESH T HSA ENGLISH SN TRUSTS HSS CHERTHALA

    ReplyDelete
  14. Vipin Sir,

    I am an IT teacher, Through this, you gave a positive energy.Thank you for your effort.I expect video tutorials of the remaining lessons as early as possible. May God bless you.

    Terrin Lawrence
    St.Michael's H S
    Kadinamkulam
    Tvpm

    ReplyDelete
  15. വിപിന്‍ സാര്‍ നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍

    ReplyDelete
  16. വിപിന്‍ സാര്‍,
    അതിഗംഭീരം.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്ന പോസ്റ്റ്.
    അഭിനന്ദനങ്ങള്‍.തുടര്‍ന്നുള്ള അധ്യായങ്ങളും പ്രതീക്ഷിക്കുന്നു.
    ഒപ്പം ഇത് പ്രസിദ്ധീകരിച്ച നമ്മുടെ സ്വന്തം മാത്സ് ബ്ളോഗിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  17. വിപിന്‍ സാര്‍....അഭിനന്ദനങ്ങള്‍.
    .ൊരായിരം നന്ദി....

    ReplyDelete
  18. വിപിന്‍ സാര്‍, വളരെ ഉപകാരം.
    അഭിനന്ദനങ്ങള്‍...............

    ReplyDelete
  19. Where will we get geogebra tutorial?

    ReplyDelete
  20. വിപിന്‍ സാര്‍ ,വളരെ അഭിനന്ദനീയം
    IT ടീച്ചേഴ്സിനും കുട്ടികള്‍ക്കും എത്ര മാത്രം സഹായകരമാകാവുന്ന പ്രയത്നം

    ReplyDelete
  21. അഭിനന്ദനങ്ങള്‍

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. വിപിന്‍ സാര്‍, വളരെ ഉപകാരം.
    അഭിനന്ദനങ്ങള്‍...............

    ReplyDelete
  24. വ്യക്തമായ അവതരണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്രദമായ പോസ്ററ്.വിപിന്‍സാറിനു് സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി.തുടര്‍ന്നുള്ള പാഠഭാഗങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. നന്നായിട്ടുണ്ട്.ബാക്കി കൂടി പ്രതീക്ഷിക്കുന്നു
    kk.venu ambalapara

    ReplyDelete
  27. ഇത്രയും ലലിതമായി ഒരു പാഠഭാഗം പഠിപ്പിക്കാന്‍ കഴിയുമെന്ന് ഐ.ടി സ്കൂലിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തില്‍ തയ്യാറാക്കി, ഇങ്ക്സ്കേപ്പിനെ അവതരിപ്പിച്ച വിപിന്‍ മഹാത്മയ്ക്ക് അഭിവാദ്യങ്ങളോടെ.......
    ഹിന്ദി ബ്ലോഗില്‍ നിന്നും....ജയ്ദീപ്

    ReplyDelete
  28. THANKS TO VIPIN SIR FOR TAKING THIS EFFORT , FOR THE SAKE OF IT TEACHERS AND STUDENTS OF KERALA SYLLABUS

    ReplyDelete
  29. VERY GOOD POST. REALLY USEFUL TO STUDENTS AND TEACHERS.......

    ReplyDelete
  30. ASHA P MATHEW Said.....

    Congratulation Vipin Sir for your

    IT VIDEO Tutorial !!!

    ReplyDelete
  31. വിപിന്‍ സാര്‍,
    കഴിഞ്ഞതിന്റെ മുന്‍വര്‍ഷം ഇതുപോലെ ഒരു വിഡിയോ തയ്യാറാക്കാന്‍ ഞാനും ശ്രമിച്ചിരുന്നു. ഇത് എത്രമാത്രം ശ്രമകരമായ ഏര്‍പ്പാടാണ് എന്ന് അപ്പോള്‍ ശരിക്കും മനസ്സിലായി. ഞാനിത് vnc2swf എന്ന ടൂള്‍ ഉപയോഗിച്ച് ചെയ്യാനാണ് ശ്രമിച്ചിരുന്നത്. നല്ല സോഫ്റ്റ്‌വെയറാണിത്. കുറഞ്ഞ ഫയല്‍ സൈസില്‍ കണ്ണാടി തിളക്കമുള്ള വിഡിയോ ലഭിക്കും. പക്ഷേ, swf ആയതുകൊണ്ട് പിന്നീട് എഡിറ്റിങ്ങെല്ലാം ബുദ്ധിമുട്ടാണ്. ഒറ്റയടിക്ക് റിക്കോര്‍ഡിങ്ങ് കഴിയണം. ഈ രീതിയില്‍ എല്ലാം സജ്ജീകരിച്ച് ശ്വാസം പിടിച്ച് പ്രവര്‍ത്തനവും വിവരണവും ഒരുമിച്ച് ചെയ്ത് കുറച്ചു മുന്പോട്ടു പോകുമ്പോഴാകും അപ്പുറത്ത് നിന്ന് "കട്ടന്‍ ചായ എടുക്കണോ" എന്നുള്ള സൗമനസ്യം (ഉറക്കെ) കേള്‍ക്കുക. ആ സമയത്ത് ഞാനെന്റെ കുടുംബത്തില്‍ ഉണ്ടാക്കിയിട്ടുള്ള വഴക്കിന് കയ്യും കണക്കുമില്ല. ശബ്ദം ഡിസ്റ്റേര്‍ബന്‍സ് തീര്‍ക്കുമ്പോഴേക്കും ഗുഹയില്‍ നിന്ന് വന്നപോലെയുള്ള ഒരു എഫക്റ്റും വന്നിരുന്നു. എന്തായാലും ഇത് കടുപ്പം തന്നെ. ഇത്രയും ഭംഗിയായി ഈ വിഡിയോകള്‍ തയ്യാറാക്കിയതിന് ഈയുള്ളവന്റെ ഉള്ളില്‍ തട്ടിയ അഭിനന്ദനങ്ങള്‍. ഇനിയും ഇതുപോലെയുള്ള ക്ലിപ്പുകള്‍ തയ്യാറാക്കാന്‍ ജഗദീശ്വരന്‍ താങ്കള്‍ക്ക് (കുടുംബത്തിനും) ആകാശത്തോളം ക്ഷമ തരട്ടെ.

    ReplyDelete
  32. i cann't dowwnload it sir. pleas help sir....

    ReplyDelete
  33. thank you sir
    Babygirija,H S A , G V H S S Meenchanda, calicut.

    ReplyDelete
  34. VIPIN SIR
    I AM REALY PROUD OF YOU

    ReplyDelete
  35. നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ .....മുന്‍പ് പബ്ലിഷ് ചെയ്തിട്ടുള്ള പരീക്ഷാ പരിശീലന ക്ലാസ്സുകളുടെ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ ഉപകാരപ്പെടുമായിരുന്നു...

    ReplyDelete
  36. നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ .....മുന്‍പ് പബ്ലിഷ് ചെയ്തിട്ടുള്ള പരീക്ഷാ പരിശീലന ക്ലാസ്സുകളുടെ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ ഉപകാരപ്പെടുമായിരുന്നു...

    ReplyDelete
  37. നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ .....മുന്‍പ് പബ്ലിഷ് ചെയ്തിട്ടുള്ള പരീക്ഷാ പരിശീലന ക്ലാസ്സുകളുടെ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ ഉപകാരപ്പെടുമായിരുന്നു...

    ReplyDelete
  38. നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ .....മുന്‍പ് പബ്ലിഷ് ചെയ്തിട്ടുള്ള പരീക്ഷാ പരിശീലന ക്ലാസ്സുകളുടെ ലിങ്കുകള്‍ കൂടി നല്‍കിയാല്‍ ഉപകാരപ്പെടുമായിരുന്നു...

    ReplyDelete
  39. very good thanks ,............

    ReplyDelete
  40. വളരെ നന്നായിരിക്കുന്നു വിപിന്‍ സാറേ.....
    നന്മ നിറഞ്ഞ മനസിന് താങ്കള്‍ പ്രത്യേക ആദരവ് അര്‍ഹിക്കുന്നു ....

    ഐടി പരീക്ഷയോടനുബന്ധിച്ച് രണ്ടു കൊല്ലം മുന്പ് ഞാനും ചില ക്ലിപ്പുകള്‍ തയാറാക്കി നല്‍കിയിരുന്നു.

    GATE
    FLOWER

    കൃത്യത, വേഗത എന്നിവയ്ക്ക് പ്രാധാന്യം നല്‍കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്.

    ഇതും കുടി ഈ പോസ്റ്റി നോട് ചെര്‍ത്തു വയ്ക്കുന്നു.

    ReplyDelete
  41. മഹാത്മാവിന് നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..

    ReplyDelete
  42. ഐ ടി ക്ലാസ്സുകൾക്ക്‌ സഹായകരമാകുന്ന വീഡിയോ തയ്യാറാക്കണം എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ അത് ഇത്രയേറെ പ്രയോജനപ്പെടുമെന്ന് ഞാൻ വിചാരിച്ചില്ല. ക്ലാസുകൾ കണ്ട് നന്ദി അറിയിച്ച എല്ലാ സുമനസ്സുകളുടെയും മുന്നിൽ ശിരസ്സ്‌ നമിക്കുന്നു. ഈ പ്രോത്സാഹനം, അത് മാത്രം മതി ഇനിയുള്ള എല്ലാ ക്ലാസ്സുകളും തയ്യാറാക്കാൻ. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുമെന്ന് ഉറപ്പുതരുന്നു.

    @പ്രദീപ് മാട്ടര
    മറ്റ് ശബ്ദങ്ങൾ കടന്നുവരാതിരിക്കാൻപെട്ട പാട് ചെറുതല്ല സാർ. ആദ്യത്തെ പാഠം തയ്യാറാക്കിയപ്പോൾ TV യുടെ സൗണ്ട് കുറച്ചതിന് അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ ഇന്നലെ രണ്ടാമത്തെ പാഠം തയ്യാറാക്കാൻ TV സൗണ്ട് കുറച്ചതിന് ഓടിച്ചു എന്നെ. അതുകൊണ്ട് 11 മണിക്ക് ശേഷമാണ് തയ്യാറാക്കാൻ കഴിഞ്ഞത്.
    ക്ഷമ, അത് ഉണ്ടാകും സാർ. കാരണം ഈ ക്ലാസ്സുകൾ ഗുണകരമാണെന്ന് അറിയിച്ച താങ്കളെപ്പോലുള്ള നിരവധി പേരുടെ പിന്തുണ നല്കും ക്ഷമ. പ്രോത്സാഹനത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ സാർ.

    @ Nidhin Jose
    സർ ക്ലാസ് കണ്ടിരുന്നു. ഷോട്ട് കട്ടുകളിൽ കൂടി വേഗത്തിൽ ചെയ്യാനും അങ്ങനെ പരീക്ഷയിൽ സമയം ലാഭിക്കാനും സാർ തയ്യാറാക്കിയ വീഡിയോ ഏറെ പ്രയോജനപ്രദമാണ്. ഇതും കുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ടത് തന്നെയാണ്.


    ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
    @ revolution 2009, ormakal, സുധാകരന്‍.പി.ആര്‍, suresh, terrin eugin, sujee, ഹായ് ,ഗണിതം, geetha ram, subha, sirajudheen, shine's blog, MAR AUGUSTIN'S H S THURAVOOR , boban, Venugopalan, hindi vedhi,GHSS KUNNAKKAVU -BLOG, krishnakumar Cherukara, Ammhss Edayaranmula, Baby Girija, NAZEEM NAZEER, MARY ELIZABETH, mountcarmelchathiath, deepthi mery , sreejith jithu, RASHEED ODAKKAL KONDOTTY

    ReplyDelete
  43. Dear VIPIN
    You have done an excellent work that should raise lots of eyebrows.......I admire you.When you said about this last week, I did't expect this much perfection. Way of presentation and sound perfect....When I projected this in the 8th standard, I found that some students were listening that background Poem ....I think next time avoid that...It may divert the attention of the students.
    Waiting for the rest....
    Nazeer
    T H S Kulathupuzha

    ReplyDelete
  44. very very thanks maashe.try to do all chapters

    ReplyDelete
  45. ഹരി പറഞ്ഞതിനോട് ഒരു ചെറു തിരുത്തോടെ യോജിക്കുന്നു - "മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചതില്‍ വച്ച് ഏറ്റവും അമൂല്യമായ പോസ്റ്റുകളിലൊന്നാണ് ഇത്.... ". ഇന്നേ വരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും അമൂല്യം ഇതു തന്നെ അല്ലേ?

    ReplyDelete
  46. പ്രിയപ്പെട്ട വീപിന്,
    (പ്രിയപ്പെട്ട എന്നു ടൈപ് ചെയ്തപ്പോള്‍ ശരിക്കും പ്രിയപ്പെട്ടതെന്ന് തോന്നിക്കുന്നു.) ഒരു മാസം മുമ്പ്‌ സര്‍വീസില്‍ കയറിയ ഒരു സുഹൃത്ത് ഇത്‌ പോലൊരു ശ്രമം നടത്തിയ ശേഷം വിളിച്ചിരുന്നു. മുന്നോട്ട്‌ പോവാന്‍ സഹായം / കൂട്ട്‌ തേടി. വീപിന് സര്‍ പാണിപ്പുരയിലാണ്‌ എന്നും ഉടന്‍ പ്രതീക്ഷിക്കാം നല്ല ഒന്നാം തരം വീഡിയോ എന്നൊക്കെ പുള്ളിയോട് വെച്ചു കാച്ചിയപ്പോഴും ഇത്ര നന്നായിരിക്കും എന്നു കരുതിയില്ല. വാക്കുകള്‍ പോരാതെ നാം ചിലരെ അടുത്തു ചേര്‍ത്തു നിര്‍ത്തില്ലെ? അങ്ങനെ ചെയ്യാന്‍ തോന്നി Vipin സര്‍.

    ഇംഗ്ലീഷ് ബ്ലോഗ്

    ReplyDelete
  47. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്രദം.അഭിനന്ദനങ്ങള്‍.ഒപ്പം നന്ദിയും.

    ReplyDelete
  48. സമ്പൂര്‍ണ്ണയും റോള്‍ബാക്കും മാത്രം തലയിലുള്ള അഞ്ചാറു ദിനരാത്രങ്ങള്‍ക്കിടയില്‍, പോസ്റ്റിലെ വീഡിയോ കാണാനോ കമന്റാനോ കഴിയാതെ പോയി.
    മികച്ച അവതരണം, വിപിന്‍ സാര്‍

    ReplyDelete
  49. aided school clerk marude Grade Scale punasthapichukondulla 11/06/2014 le Govt.Order G.O.(MS)No.216/14/(192)Fin Dated 11/06/2014 Ethuvare Mathsblog l Kandilla

    ReplyDelete
  50. aided school clerk marude Grade Scale punasthapichukondulla 11/06/2014 le Govt.Order G.O.(MS)No.216/14/(192)Fin Dated 11/06/2014 Ethuvare Mathsblog l Kandilla

    ReplyDelete
  51. aided school clerk marude Grade Scale punasthapichukondulla 11/06/2014 le Govt.Order G.O.(MS)No.216/14/(192)Fin Dated 11/06/2014 Ethuvare Mathsblog l Kandilla

    ReplyDelete
  52. aided school clerk marude Grade Scale punasthapichukondulla 11/06/2014 le Govt.Order G.O.(MS)No.216/14/(192)Fin Dated 11/06/2014 Ethuvare Mathsblog l Kandilla

    ReplyDelete
  53. @ nazeer നന്ദി സർ
    @ Navanidhinair Asnair നന്ദി. ബാക്കി ക്ലാസ്സുകളും തയ്യാറാക്കുന്നുണ്ട്
    @ GHSSTHOLICODE അഭിനന്ദനങ്ങൾക്ക് നന്ദി
    @ അനില്‍ സർ, അഭിനന്ദനങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
    @ rajeev joseph സർ, ഞാൻ എന്നും അത്ഭുതത്തോടെ കണ്ടിരുന്ന ബ്ലോഗർമാരിൽ ഒരാളാണ് താങ്കൾ. വാക്കുകളിലൂടെ താങ്കൾ പകർന്ന ഊർജ്ജം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു. നന്ദി സാർ
    @ Alice Mathew ആശംസകൾക്ക് ഒരായിരം നന്ദി
    @ Sabu സാർ, നന്ദി
    @ വി.കെ. നിസാര്‍ സാർ, ആശംസകൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു

    ReplyDelete
  54. I AM STUDENT OF ST.MICHEAL'S HS KADINAMKULAM.YOUR IT CLASS IS VERY EASY TO STUDY.I LOVE YOUR VIDEO CLASS ABOUT IT.THANKS
    BY
    NAZEEM NAZEER
    ST.MICHAEL'S HS
    KADINAMKULAM

    ReplyDelete
  55. I AM STUDENT OF ST.MICHEAL'S HS KADINAMKULAM.YOUR IT CLASS IS VERY EASY TO STUDY.I LOVE YOUR VIDEO CLASS ABOUT IT.THANKS
    BY
    NAZEEM NAZEER
    ST.MICHAEL'S HS
    KADINAMKULAM

    ReplyDelete
  56. സ്നേഹത്തോടെ ബഹുമാനത്തോടോ ഒത്തിരി ഒത്തിരി നന്ദിയോടെ GMHSS CHEERAL WAYANAD സ്ക്കൂള്ലെ എല്ലാ IT ടീച്ചര്‍മാരും അഭിനന്ദനങ്ങളും ദീര്‍ഘായുസ്സും നേരുന്നു.

    ReplyDelete
  57. WITH YOUR HELP I COMPLETED FIRST CHAPTER.PLEASE PUBLISH THE SECOND CHAPTER NOTE AS EARLY AS POSSIBLE

    ReplyDelete
  58. ഒരായിരം നന്ദി.....തുടര്‍ന്നുള്ള പാഠങ്ങള്‍ ഇതുപോലെ തയ്യാറാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ആദ്യമായി ഐ.ടി. എടുക്കുന്ന അദ്ധ്യാപര്‍ക്ക് ഇതു വളരെയധികം പ്രയോജനം ചെയ്യും....

    ReplyDelete
  59. Congratulation for the great effort. It is really useful for teachers and students. Even students alone can do the work using this video. Thank you Vipin Sir...

    ReplyDelete
  60. ANTONY.P.J.
    ST.JOHNS H S S PARAPPUR
    Sir,
    Now IT video tutorial is not opening.Server error is shown.So please correct error.
    Thanking you
    Antony.p.j.
    9495132217

    ReplyDelete
  61. expect next unit soon
    s.jayakumar
    vcshss
    puthenvelikara

    ReplyDelete
  62. Congrats Sir!
    This video is a treasure for all the IT teachers, especially those who didn't get the IT training.A special thanks to our SITC Terrin teacher.
    Sobhy H
    St Michael's HS
    Kadinamkulam

    ReplyDelete
  63. ഐ ടി വീഡിയോ ട്യൂട്ടോറിയല്‍ 8-7-2014 ന് download ചെയ്യുനാന്‍ നോക്കിയിട്ട് സാധിച്ചില്ല.
    ബാബു കെ.കെ.
    എം ആര്‍ എസ് ചാലക്കുടി

    ReplyDelete
  64. വിപിന്‍ സാര്‍ ,വളരെ അഭിനന്ദനീയം .

    ReplyDelete
  65. വിപിന്‍ സാര്‍ വളരെ നന്ദി, സുരേഷ്,
    എസ്.വി.യം.എച്ച്.എസ്,നന്മണ്ട

    ReplyDelete
  66. വിപിന്‍ സാര്‍ വളരെ നന്ദി, സുരേഷ്,
    എസ്.വി.യം.എച്ച്.എസ്,നന്മണ്ട

    ReplyDelete
  67. vipin valere nandi
    with thanks

    ReplyDelete
  68. ......വളരെ നന്നായിരിക്കൂന്നു വിപിന്‍സിര്‍.....with thanks

    ReplyDelete
  69. @ Sabu S
    @ rajalekshmi harilal
    @ s.jayakumar , vcshss puthenvelikara
    തയ്യാറാക്കിക്കഴിഞ്ഞു. ഇനി അപ് ലോഡ് ചെയ്യണം. എത്രയും വേഗം ചെയ്യാൻ ശ്രമിക്കാം

    @ Antony.p.j.
    @ babukalathingal
    ഗൂഗിൾ ഡ്രൈവ് പണി മുടക്കിയതാണ്‌. ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കാം

    @ NAZEEM NAZEER
    @ jayaben
    @ vinesh
    @ Sobhy Befiyan
    @ chmks govt.vhss kottappuram
    @ സുരേഷ്, എസ്.വി.യം.എച്ച്.എസ്,നന്മണ്ട
    @ RAJU E.P Raju
    അഭിനന്ദനങ്ങൾക്ക് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി

    ReplyDelete
  70. sir,
    please post the video tutorials of2 and 3 chapters of 8 std it .

    ReplyDelete
  71. it is a good work. waiting for the second unit work.
    thank you
    shamsudheen. gjhss naduvattam

    ReplyDelete
  72. അഭിനന്ദനങ്ങള്‍ ..............

    ReplyDelete
  73. Ubuntu വില്‍ Net Setter Configure ചെയ്യുന്നതെങ്ങനെയാണന്ന് പറഞ്ഞു തരാമോ?

    ReplyDelete
  74. മനോഹരം. വ്യക്തം. കൃത്യം. അത്മവിശ്വാസത്തോടെയുള്ള അവതരണം.അഭിനന്ദനീയം

    ReplyDelete
  75. വിബിൻ സർ വലരെയധികം നന്ദി

    ReplyDelete
  76. sir,
    you have done a greatest work. we expect other chapters also soon. it is very very useful for the teachers who are not so competetive in the field of I T and for the students as well.Thank you sir
    Babu kunnath
    GSHSS.Meppayil
    vatakara

    ReplyDelete
  77. പ്രിയപ്പെട്ട അധ്യാപകരെ,
    വിപിൻ സാറിന്റെ നോട്സ് എല്ലാവരും ഉപയോഗിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഡൌണ്‍ലോഡ് ചെയ്ത പലരും അല്പം കഷ്ടപ്പെട്ടിട്ടുണ്ടാവും... കാരണം അത്ര വലുതാണ്‌ ഫയൽ സൈസ്. ഒരിക്കൽ ഡൌണ്‍ലോഡ് ചെയ്തു കിട്ടിയാൽ നല്ല ക്വാളിറ്റി ഉള്ളത് കൊണ്ട് അത് നല്ലതാണ്. പക്ഷെ പല സ്കൂളുകളിലും ഇന്റർനെറ്റ്‌ സ്പീഡ് വളരെ കുറവോ അധിക സമയം നിൽക്കാത്തതോ ഒക്കെ ആയിരിക്കും. ചിലർ ലിമിറ്റഡ് ഡൌണ്‍ലോഡ് മാത്രമുള്ള നെറ്റ് സെറ്റർ ആവും ഉപയോഗിക്കുന്നത് . ഈ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവർക്ക് ഡൌണ്‍ലോഡ് വലിയ പ്രയാസമായിരിക്കും.

    ഇത്ര കഷ്ടപ്പെട്ട് ഇത് തയ്യാറാക്കിയ വിപിൻ സാറിനെയോ അപ്‌ലോഡ്‌ ചെയ്യാനും പോസ്റ്റ് തയ്യാറാക്കാനും പ്രയത്നിച്ച ഹരി സാറിനെയോ ബുദ്ധിമുട്ടിക്കാതെ നിങ്ങളിൽ ആർക്കെങ്കിലും ഈ വീഡിയോകളുടെ ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ ഫയൽ സൈസ് കുറച്ച് മാത്സ് ബ്ലോഗിലേയ്ക് അയച്ച് കൊടുക്കകയോ അപ്‌ലോഡ്‌ ചെയ്ത ശേഷം ലിങ്ക് അയച്ചു കൊടുക്കകയോ ചെയ്തു കൂടേ ?

    NB : എനിക്കറിയില്ല.

    ReplyDelete
  78. Why Vipin sir is not active now. sir please post first chapters PDF of 8,9,10 IT textbook










    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.