Friday, July 4, 2014

Art of Counting : A new approach on finding diagonal sum of Polygons.

അന്വേഷണാന്മക ഗണിതപഠനത്തിന്റെ വിശാലമായ ലോകത്തേയ്ക്ക് ഗണിത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൂട്ടിക്കൊണ്ടു പോകുകയാണ് ലക്ഷ്മി ടീച്ചര്‍. ആലുവ വിദ്യാഭ്യാസജില്ലയില്‍ കാലടി ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതാധ്യാപികയാണ് ലക്ഷ്മി ടീച്ചര്‍. DRG കൂടിയായ ടീച്ചര്‍ ഗണിതശാസ്ത്രമേളകളിലെ നിറസാന്നിധ്യമാണ്. ടീച്ചറിന്റെ ഈ പുതിയ കാഴ്ചപ്പാടിനെ ഒരു പഠനപ്രോജക്ടായി കാണുകയാണ് അഭികാമ്യം. കാരണം; ഇതില്‍ വിവശേഖരണം, അപഗ്രഥനം, സൈദ്ധാന്തികവിശകലനം എന്നീ എല്ലാ ഘട്ടങ്ങളും വളരെ സമൃദ്ധമായി വിന്യസിച്ചിരിക്കുന്നു.

ബഹുഭുജങ്ങളും അവയുടെ വികര്‍ണ്ണങ്ങളും നമുക്ക് സുപരിചിതമാണ്. ഏതൊരു ബഹുഭുജത്തിന്റെയും വശങ്ങളുടെ എണ്ണവും ശീര്‍ഷങ്ങളുടെ എണ്ണവും തുല്യമാണ്. $n$ വശങ്ങളുള്ള ബഹുഭുജത്തിന്റെ ഒരു ശീര്‍ഷത്തില്‍നിന്നും വരക്കാവുന്ന പരമാവധി വികര്‍ണ്ണങ്ങളുടെ എണ്ണം $(n-3)$ ആണല്ലോ. ശീര്‍ഷങ്ങളില്‍നിന്നും വികര്‍ണ്ണങ്ങള്‍ വരച്ചാല്‍ ആകെ $n(n-3)$ വികര്‍ണ്ണങ്ങള്‍ ഉണ്ടാകും. എതിര്‍ശീര്‍ഷങ്ങള്‍ യോജിപ്പിച്ചാണ് വികര്‍ണ്ണങ്ങള്‍ വരക്കുന്നത് എന്നതിനാല്‍ ആകെ വരക്കാവുന്ന വികര്‍ണ്ണങ്ങള്‍ $‌\frac{n(n-3)}{2}$ആകും. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ എണ്ണലിന്റെ അടിസ്ഥാനപ്രമാണവും കോമ്പിനേഷന്‍ എന്ന ഗണിതരീതിയും മനസ്സിലാക്കുമ്പോള്‍ വികര്‍ണ്ണങ്ങളുടെ എണ്ണം $ ^nC_2-n$ എന്നെഴുതി ലഘൂകരിച്ച് ഈ ഫലത്തില്‍ എത്താവുന്നതാണ് .

എന്നാല്‍ ഈ പോസ്റ്റില്‍ മുന്നോട്ടുവെയ്ക്കുന്ന രീതി മറ്റൊന്നാണ്. ഒരു ഗണിതാശയത്തെ വ്യത്യസ്ത രീതിയില്‍ സമീപിക്കുന്നത് പുതിയ പഠനസമീപനത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ലക്ഷ്മി ടീച്ചര്‍ മുന്നോട്ടുവെയ്ക്കുന്ന സമീപനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ഫയല്‍ വായിച്ച് കമന്റ് ചെയ്യുമല്ലോ.
പുതിയ സമീപനത്തിന്റെ പി ഡി എഫ് രൂപം

39 comments:

  1. നന്നായിരിക്കുന്നൂ ലക്ഷ്മി ടീച്ചര്‍.
    ടീച്ചറുടെ സേവനം ഇനിയും മാത്‌സ് ബ്ലോഗിന് ആവശ്യമുണ്ട്.

    ReplyDelete
  2. പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് ലക്ഷ്മി ടീച്ചര്‍ക്കും മാത്സ് ബ്ലോഗിനും നന്ദി..............

    ReplyDelete
  3. ലക്ഷ്മി ടീച്ചർ,
    പുതിയ ചിന്തകൾ.
    ഒരായിരം അഭിനന്ദനങ്ങളും

    ReplyDelete
  4. A new idea.Thank you teacher.

    ReplyDelete
  5. Congratulations Teacher... keep inventing new projects for the benefit of Maths..

    P R Vijayakumar
    Ahmedabad

    ReplyDelete
  6. Thanks and Congratulation lekshmi teacher for your valuable contribution.....waiting for more....God bless you.....
    KAVITHA
    TRIVANDRUM

    ReplyDelete
  7. Congratulation for your valuable contribution.We all are fortunate to benefit from your new idea.Your achievements are a source of pride and inspiration to all of us.We also are delighted to know that so many others appreciate your outstanding work as much as we do.Kudos on this outstanding accomplishment.
    Hari Ernakulam

    ReplyDelete
  8. Congrats!!!! A significant contribution for the benefit of Maths....best wishes..JK Nair & Ambika Nair, Ahmedabad

    ReplyDelete
  9. Congrats Lakshmi Teacher.Expecting more from to inspire all of us.

    ReplyDelete
  10. Congrats Lakshmi Teacher.Expecting more from to you inspire all of us

    ReplyDelete
  11. congradulations,u r an inspiration to mathematics teachers

    ReplyDelete
  12. Congratulation for your valuable contribution.A significant achievement for the benefit of Maths and it really helps our students.

    Sindhu
    Samooham High School
    North Paravoor

    ReplyDelete
  13. Dear Teacher, This new formula really help us to resolve problems based on polygons.
    With love & regards,

    Keerthi

    BHSS , Kalady

    ReplyDelete
  14. congrats
    sredevichehhi&vijayanchettan

    ReplyDelete
  15. Dear Lakshmi,
    Commendable achievement in providing a different and intuitive method for students. With this detail on number from each vertex (n-3, n-4 etc.), students get a better feel for why and how the possibilities of diagonals keep diminishing as they progress from vertex to vertex. Perhaps this is already known to graph theorists, but you deserve congratulations for finding the method and bringing it to the students on your own.
    One good maths teacher can make tens of good maths-loving students!

    Unnikrishnan. CS, TIFR, Mumbai

    ReplyDelete
  16. നന്നായിരിക്കുന്നു

    ReplyDelete
  17. Excellent work by Lakshmi teacher. Will be useful in applied mathematics field like cvil and construction works.To be recognised and rewarded soon . Radhakrishnan Nair E R MSc (Statistics) MBA CAIIB Chief Manager Federal Bank

    ReplyDelete
  18. ഇതൊരു കറങ്ങിയുള്ള ചിന്തയാണോ എന്ന് എനിയ്കൊര് സംശയം. 5 വശങ്ങളുള്ള ബഹുഭുജത്തിന്റെ ഓരോ ശീര്‍ഷത്തിലും ഓരോ ആളു നില്‍ക്കുന്നതായി ചിന്തിച്ചാല്‍, ഒരു ശീര്‍ഷത്തില്‍ നിന്നും വരയ്കാവുന്ന വികര്‍ണ്ണങ്ങളുടെ എണ്ണം കാണാന്‍ ഒരു ആള്‍ എല്ലാവര്‍ക്കും “Shake hand” കൊടുക്കുക. ബാക്കി 4 പേര്‍ക്ക് ഓരോ “Shake hand” . അങ്ങനെ 4 എണ്ണം. അതില്‍ 2 എണ്ണം തൊട്ടടുത്ത് നില്‍ക്കുന്നവര്‍ക്കാണ്. അത് വശങ്ങളാകുന്നത് കൊണ്ട്, ഒഴിവാക്കിയാല്‍, 4-2=2.
    ആകെ വികര്‍ണ്ണങ്ങളുടെ എണ്ണം കാണുന്നതിന്, ഓരോരുത്തരും എല്ലാവര്‍ക്കും “Shake hand” കൊടുക്കുന്നതായി കരുതിയാല്‍ മതി.
    5 വശങ്ങളുണ്ടെങ്കില്‍ ഒന്നാമത്തെ ആള്‍ എല്ലാവര്‍ക്കും “Shake hand” കൊടുത്ത് ഒവിവാകുന്നു. അങ്ങനെ ഒന്നാമത്തെആള്‍ 4 “Shake hand”
    രണ്ടാമത്തെ ആള്‍ 3 “Shake hand”
    മൂന്നാമത്തെ ആള്‍ 2 “Shake hand”
    രണ്ടാമത്തെ ആള്‍ 1 “Shake hand”
    ഇങ്ങനെ വരുന്ന 4+3+2+1 = 10 “Shake hand” കളില്‍ 5 എണ്ണം 5 വശമാണ്. അതൊവിവാക്കിയാല്‍ 5 “Shake hand” കള്‍. അതായത് 5 വികര്‍ണ്ണങ്ങള്‍

    10 വശങ്ങളുണ്ടെങ്കില്‍ ആകെ വികര്‍ണ്ണങ്ങള്‍ = 9+8+7+6+5+4+3+2+1 – 10 = 35
    20 വശങ്ങളുണ്ടെങ്കില്‍ ആകെ വികര്‍ണ്ണങ്ങള്‍ = 19+18+17+.......+3+2+1 – 20 = $\frac{19X20}{2}$-20=170

    n വശങ്ങളുണ്ടെങ്കില്‍ ആകെ വികര്‍ണ്ണങ്ങള്‍ = (n-1)x (n-2)x …....x3x2x1-n
    =$\frac{(n-1)Xn}{2}$-n =$\frac{n^{2}-n-2n}{2}$=$\frac{n^{2}-3n}{2}$=$\frac{n(n-3)}{2}$
    കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ഇതാണ് നല്ലതെന്നു തോന്നുന്നു

    ReplyDelete
  19. Both the text-book logic leading to n(n-3)/2 and Lakshmi's logic for adding up sequentially the possibilities without overlap are correct, and Lakshmi has already shown the equivalence of the formula, written in different ways. It is better for the students to have many ways of thinking about the same thing.

    ReplyDelete
  20. well & new idea all maths follows this concept.

    thanks

    suboth kanniattunirappu

    ReplyDelete
  21. Great concept...Hearty cngrtzz my dear teacher for ur indelible attemt,great acheivement and source of inspiration 2 all...,,,,

    ReplyDelete
  22. Dear TL I always says that uou are our asset.The innovation of a teacher always benefit the students community, and I am proud of that being the first one who comment on it from our school Expecting more and more further innovative steps from you JAYAKUMAR KALADY

    ReplyDelete
  23. വളരെ നന്നായിട്ടുണ്ട്. ലക്ഷ്മി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
  24. Thank you for the great approach..... Lakshmi teacher

    ReplyDelete
  25. A DEDICATED TEACHER
    AN INSPIRING TEACHER
    A TEACHER WITH POSITIVE THINKING
    A CHILD FRIENDLY TEACHER
    THESE ARE SOME OF THE QUALITIES OF LAKSHMI TEACHER
    WE ARE ALL PROUD OF HER AND ALL OTHER DEDICATED TEACHERS
    HEARTY CONGRATULATIONS
    HEAD MASTER
    BHSS KALADY

    ReplyDelete
  26. A DEDICATED TEACHER
    AN INSPIRING TEACHER
    A TEACHER WITH POSITIVE THINKING
    A CHILD FRIENDLY TEACHER
    THESE ARE SOME OF THE QUALITIES OF LAKSHMI TEACHER
    WE ARE ALL PROUD OF HER AND ALL OTHER DEDICATED TEACHERS
    HEARTY CONGRATULATIONS
    HEAD MASTER
    BHSS KALADY

    ReplyDelete
  27. A DEDICATED TEACHER
    AN INSPIRING TEACHER
    A TEACHER WITH POSITIVE THINKING
    A CHILD FRIENDLY TEACHER
    THESE ARE SOME OF THE QUALITIES OF LAKSHMI TEACHER
    WE ARE ALL PROUD OF HER AND ALL OTHER DEDICATED TEACHERS
    HEARTY CONGRATULATIONS
    HEAD MASTER
    BHSS KALADY

    ReplyDelete
  28. A DEDICATED TEACHER
    AN INSPIRING TEACHER
    A TEACHER WITH POSITIVE THINKING
    A CHILD FRIENDLY TEACHER
    THESE ARE SOME OF THE QUALITIES OF LAKSHMI TEACHER
    WE ARE ALL PROUD OF HER AND ALL OTHER DEDICATED TEACHERS
    HEARTY CONGRATULATIONS
    HEAD MASTER
    BHSS KALADY

    ReplyDelete
  29. dear vipin sir, really great.post the 2&3 chapters of std 9 ASHASUDEVAN MRMKMMHSS EDAVA

    ReplyDelete
  30. waiting for more innovative ideas from u & maths blog..

    ReplyDelete
  31. Nice idea, Congrats Lekshmi teacher. Keep going with new ideas

    Prof. Ali M. A
    Govt. Engg. College,
    Thrissur

    ReplyDelete
  32. എൻറെ പ്രോജക്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
    -ലക്ഷ്മി .ടി

    ReplyDelete
  33. we maths teachers expect more from Laksmmi teacher.



    aseekumar

    ReplyDelete
  34. please insert scert model question bank of english medium for 8th
    standard

    ReplyDelete
  35. ഇന്ന് കിട്ടി സമ്മാനം,
    നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ഒരു കണികയുടെ തുടക്കത്തിലുള്ള വേഗത u m/s ആണ്.
    ഇതിന്റെ വേഗത സെക്കന്റില്‍ a m/s എന്ന തോതില്‍ വര്‍ദ്ധിക്കുന്നു.
    ഈ കണിക 2 സെക്കന്റ്കൊണ്ട് 10 .മീ ഉം
    4 സെക്കന്റ്കൊണ്ട് 28 .മീ ഉം സഞ്ചരിക്കുന്നു.
    എങ്കില്‍ u a ഇവ കണ്ടുപിടിക്കുക.

    ReplyDelete
  36. ഇന്ന് കിട്ടി സമ്മാനം,
    ഒരു സമചതുരത്തിന്റെ നടുക്കു നിന്നും ചെറിയ സമചതുരം മുറിച്ച് മാറ്റി.
    ഇപ്പോള്‍ കിട്ടിയ രൂപത്തിന്റെ 65 ച.സെ.മി.
    വക്കുകളുടെ ആകെ നീളം 52 സെ.മി ആണ്.
    വലിയ സമചതുരത്തി്റേയും ചെറിയ സമചതുരത്തിന്റേയും
    വശങ്ങളുടെ നീളം എത്ര

    ReplyDelete
  37. ഇന്ന് കിട്ടി സമ്മാനം,
    ഒരു രണ്ട് സംഖ്യയിലെ അക്കങ്ങളുടെ തുക 11 ആണ്.
    ഈ സംഖ്യയിലെ അക്കങ്ങള്‍ പരസ്പരം മാറ്റിയാല്‍ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ്യയേക്കാള്‍
    27 കൂടുതലാണ്.
    സംഖ്യകള്‍ ഏതൊക്കെയാണ്.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.