അങ്ങനെ കേരളം കാത്തിരുന്ന ലോകസഭാ ഇലക്ഷന്‍ ഭംഗിയായി അവസാനിച്ചു. ഇലക്ഷന്‍ നടത്തിപ്പിന് മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളും മെറ്റീരിയലുകളും ഉപകാരപ്പെട്ടു എന്ന് ധാരാളം പേര്‍ ഞങ്ങളെ അറിയിച്ചിരുന്നു. സന്തോഷം. പക്ഷെ അതോടൊപ്പം തന്നെ സന്തോഷം തോന്നിയത് അധ്യാപകരല്ലാത്ത മറ്റ് ഉദ്യോഗസ്ഥരുടെ കയ്യില്‍ മാത്സ് ബ്ലോഗിലെ മെറ്റീരിയലുകള്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ്. അതിനൊരു കാരണമുണ്ട്. ഇലക്ഷന്‍ നടത്തിപ്പിനാവശ്യമായ സഹായികള്‍ മാത്സ് ബ്ലോഗില്‍ നിന്നും ലഭിക്കുമെന്ന് പരിശീലനോദ്യോഗസ്ഥരോട് പല അധ്യാപകരും പറഞ്ഞതനുസരിച്ച് പരിശീലനോദ്യോഗസ്ഥര്‍ ക്ലാസുകളില്‍ മാത്സ് ബ്ലോഗ് പരിചയപ്പെടുത്തിയതായും അറിയാന്‍ കഴിഞ്ഞു. മാത്സ് ബ്ലോഗിന്റെ ലക്ഷ്യത്തെ പൂര്‍ണാര്‍ത്ഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ അധ്യാപകര്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയട്ടെ. അവധിക്കാലം രസകരമാക്കാന്‍ ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് മാത്സ് ബ്ലോഗ്. നമുക്ക് ചര്‍ച്ച തുടങ്ങാം. ആധുനിക സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും അത് ഉപയോഗിക്കപ്പെട്ടത് വോട്ടിങ്ങ് മെഷീനിലും SMSലും മാത്രമായിരുന്നു. എത്രയേറെ പേപ്പറുകളും കവറുകളും മനുഷ്യാധ്വാനവും പണവുമാണ് അതിനായി ചെലവഴിക്കപ്പെട്ടത്? ഇത് മെച്ചപ്പെടുത്താന്‍ നമുക്ക് പുത്തന്‍ ആശയങ്ങള്‍ നല്‍കാനുണ്ടോ? നിങ്ങളുടെ ഇത്തവണത്തെ ഇലക്ഷന്‍ അനുഭവങ്ങള്‍, പുത്തന്‍ ആശയങ്ങള്‍ എന്നിവ ഈ പോസ്റ്റിലൂടെ പങ്കുവെക്കാം.
പതിവുപോലെ ഇത്തവണയും ഇലക്ഷന്‍ അവസാനിപ്പിച്ച ശേഷം പെട്ടിയും കവറുകളുമായി ക്യാമ്പിലെത്തിയപ്പോള്‍ കാണാത്തതും കിട്ടാത്തതുമായ ഫോമുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് ചിലരെങ്കിലും പരാതി പറയുന്നതു കേട്ടു. രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്കു ശേഷം എല്ലാം തിരിച്ചേല്‍പ്പിക്കാന്‍ വരുമ്പോള്‍ കിട്ടാത്ത ഫോമില്‍ റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ അനിര്‍വചനീയമായ ചില വികാരവിക്ഷോഭങ്ങള്‍ വരുമെങ്കിലും ഇതെല്ലാം ചോദിക്കുന്നവരും അവരുടെ ജോലി ചെയ്യുകയാണല്ലോയെന്ന ചിന്തയില്‍ അതെല്ലാം സംഘടിപ്പിച്ചു തയ്യാറാക്കിക്കൊടുക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന്റെ തുടക്കം മുതല്‍ ചിന്തിക്കുക. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും?
പതിവുപോലെ ഇത്തവണയും ഇലക്ഷന്‍ അവസാനിപ്പിച്ച ശേഷം പെട്ടിയും കവറുകളുമായി ക്യാമ്പിലെത്തിയപ്പോള്‍ കാണാത്തതും കിട്ടാത്തതുമായ ഫോമുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് ചിലരെങ്കിലും പരാതി പറയുന്നതു കേട്ടു. രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്കു ശേഷം എല്ലാം തിരിച്ചേല്‍പ്പിക്കാന്‍ വരുമ്പോള്‍ കിട്ടാത്ത ഫോമില്‍ റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ അനിര്‍വചനീയമായ ചില വികാരവിക്ഷോഭങ്ങള്‍ വരുമെങ്കിലും ഇതെല്ലാം ചോദിക്കുന്നവരും അവരുടെ ജോലി ചെയ്യുകയാണല്ലോയെന്ന ചിന്തയില്‍ അതെല്ലാം സംഘടിപ്പിച്ചു തയ്യാറാക്കിക്കൊടുക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന്റെ തുടക്കം മുതല്‍ ചിന്തിക്കുക. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും?
ചൊവ്വാഴ്ച വൈകുന്നേരം വരെ എസ്.എസ്.എല്‍.സി പേപ്പര്‍ വാല്വേഷന്‍ ക്യാമ്പില്‍ ചെലവിട്ട് ബുധനാഴ്ച രാവിലെ 8 ന് ഇലക്ഷന്‍ മെറ്റീരിയലുകള്‍ ഏറ്റുവാങ്ങാനെത്തിയത് മാത്സ് ബ്ലോഗിലെ മെറ്റീരിയലുകള്‍ കയ്യിലുണ്ടല്ലോ എന്ന ധൈര്യത്തിനായിരുന്നു. ഷാജിദാസ് സാറിന്റേയും കൃഷ്ണദാസ് സാറിന്റേയും മറ്റും നിര്‍ദ്ദേശങ്ങളുടെ കുറിപ്പുകള്‍ കയ്യിലുണ്ടായിരുന്നത് കൊണ്ടുതന്നെ ഇലക്ഷന്‍ നടപടികള്‍ ആദ്യാവസാനം ചെയ്യാന്‍ കഴിഞ്ഞു.
ReplyDeleteപോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും അടക്കം അഞ്ചുപേരായിരുന്നു ബൂത്തിന്റെ ചുമതലയിലുണ്ടായിരുന്നത്. പ്രിസൈഡിങ് ഓഫീസറായി ചുമതലയിലുണ്ടായിരുന്നത് കാലടി സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസറായ സജിതടീച്ചറായിരുന്നു. ഒരു പേടിയും കൂടാതെ പക്വതയോടെ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്ത ഒരു പ്രിസൈഡിങ് ഓഫീസറെ എന്റെ മൂന്ന് ഇലക്ഷന്‍ അനുഭവങ്ങളില്‍ ആദ്യമായിട്ടാണ് ലഭിച്ചത്. ഇലക്ഷന് ക്ലാസെടുക്കാന്‍ പോകുന്നയാളാണ് ഒട്ടും പേടിക്കാതെ പോരൂയെന്ന പറഞ്ഞ എന്റെ പഴയൊരു പ്രിസൈഡിങ്ങ് ഓഫീസര്‍ പ്രാക്ടിക്കല്‍ സൈഡ് എത്തിയപ്പോള്‍ പകച്ചു പോയത് ഇന്നും ഞാന്‍ മറന്നിട്ടില്ല.
എല്ലാറ്റിനും ഒപ്പം കൂടിയ PO2 അക്വിനാസ് കോളേജിലെ യു.ഡി.സി തോമസ് സാറും കണ്ണിലെണ്ണയൊഴിച്ചെന്ന വണ്ണം ബാലറ്റ് കൃത്യമായി കാത്ത PO3 വളയഞ്ചിറങ്ങര ജി.എല്‍.പി.എസിലെ ഉഷടീച്ചറും നല്ലൊരു ടീംവര്‍ക്ക് തന്നെയാണ് നടത്തിയത്. ഒടുവില്‍ പതിനേഴ് വര്‍ഷത്തെ അനുഭവപാരമ്പര്യമുള്ള എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ റെനില്‍ സാര്‍ ഇത്രയും ആസ്വദിച്ച ഒരു ഇലക്ഷനുണ്ടായിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അഭിമാനമാണ് തോന്നിയത്. ഒരു നല്ല ടീമാണ് പോളിങ് ഡ്യൂട്ടിക്ക് കിട്ടുന്നതെങ്കില്‍ അരമണിക്കൂറിനുള്ളില്‍ നമ്മുടെ ജോലി തീരുമെന്ന് പരിചയസമ്പന്നരായിരുന്നവര്‍ പറഞ്ഞത് ഓര്‍ക്കുന്നു...
ഒടുവില്‍ ചോദിച്ച കവറുകളെല്ലാം സ്വീകരണോദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ എടുത്തു കൊടുത്ത് തിരിച്ചിറങ്ങുമ്പോള്‍ പ്രിസൈഡിങ് ഓഫീസര്‍ക്കും എനിക്കും അവര്‍ റ്റാറ്റ പറഞ്ഞു വിട്ടതും ചെറിയ കാര്യമാണെങ്കിലും എന്റെ മനസ്സില്‍ അത് സംതൃപ്തിയുണ്ടാക്കുന്നു. രണ്ടു ദിവസത്തെ ജോലിക്കുശേഷം വീട്ടിലെത്തി ഉറങ്ങുമ്പോഴും കവറുകള്‍ മാത്രമായിരുന്നു സ്വപ്നങ്ങളില്‍.... ഉറക്കത്തിലാണെങ്കിലും എപ്പോള്‍ ചോദിച്ചാലും അത് എടുത്തു കൊടുക്കാന്‍ മനസ്സ് ജാഗരൂകമായിരുന്നു... !!!!!!!
പത്തനാപുരത്ത് ഇലക്ഷന്‍ പരിശീലനത്തിന്റെ രണ്ടാം ദിവസം ലഭിച്ച ക്ലാസ്സ് മണ്ഡലത്തില്‍ ഭംഗിയായി ഇലക്ഷന്‍ നടക്കാന്‍ കാരണമായി എന്ന് വിശ്വസിക്കുന്നു. ക്ലാസ്സെടുത്ത ഓഫീസര്‍ അത്ര ഭംഗിയായും അടുക്കും ചിട്ടയുമോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതിനാല്‍ കാര്യങ്ങള്‍ വര്‍ക്കൗട്ട് ചെയ്യാനും മെറ്റീരിയലുകള്‍ സമയബന്ധിതമായി തയ്യാറാക്കി നല്‍കാനും ആ ക്ലാസ്സ് സഹായകമായി. (ഇത് മികച്ച അധ്യാപനത്തിന്റെ മാഹാത്മ്യവും ബോധ്യപ്പെടുത്തി).
ReplyDeleteമാത്സ് ബ്ലോഗിലെ ഇലക്ഷന്‍ സഹായി എത്രയധികം പ്രയോജനപ്പെട്ടുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
ആലപ്പുഴ പാവുമ്പയില്‍ നിന്ന് കിഴക്ക് കുന്നിക്കോടിനടുത്ത് വരേണ്ടിവന്ന വനിതയായ തേര്‍ഡ് പോളിംഗ് ഓഫീസര്‍! ഇങ്ങനെ എത്രയെത്ര വനിതാഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ പറയാനുണ്ടാകും? ആരോട് പറയും? ഇക്കാര്യം അടുത്ത തവണയെങ്കിലും അധികാരികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തട്ടെ.
ഇനി എസ്.എസ്.എല്‍.സി പരീക്ഷാറിസള്‍ട്ടിന്റെ ദിനങ്ങളാണ്. മാത്സ് ബ്ലോഗില്‍ നിന്ന് ഇത്തവണയും ഞങ്ങള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു.
എല്ലാ ദിവസവും ഇലക്ഷന്‍ ഡ്യൂട്ടിയുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാരെപ്പോലെ മാത്സ് ബ്ലോഗിനുപിന്നില്‍ അക്ഷീണം പ്രയത്നിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
It is time to think of online voting.Polling booth can be set up with one or two computer and minimum number of polling officials.Ensure identity using bio-metric system(eg:Adhaar).Fast & accuarate Centralised counting system in one click.Save man power ,energy,time, paper ,police force etc.
ReplyDeleteALL ARRANGEMENTS OF MATHSBLOG FOR ELECTION ARE VERY HELPFULL.
ReplyDeleteപരമാവധി എങ്ങനെ നമുക്ക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കാം എന്നാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഐറിസ് റീഡര്‍ ഉപയോഗിച്ച് ആളെയും കണ്ടെത്താന്‍ കഴിയുന്ന കാലമാണിത്. എന്നുമെന്നും പഴയ രീതിയുമായി മുന്നോട്ടു നീങ്ങിയാല്‍ മതിയോ?
ReplyDeleteഎന്റെ സങ്കല്‍പ്പത്തിലുള്ള ഇലക്ഷനില്‍ ഒരു ബൂത്തിന്റെ ചുമതല രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കുന്നത്. ഒരു പ്രിസൈഡിങ്ങും ഒരു പോളിങ് ഉദ്യോഗസ്ഥനും. രണ്ടു പേരോടും അവര്‍ക്ക് ചുമതലയുള്ള ബൂത്തില്‍ നിശ്ചിത സമയത്ത് എത്താന്‍ ആവശ്യപ്പെടുന്നു. വോട്ടിങ് മെഷീനും ആവശ്യം വേണ്ട രേഖകളും ബൂത്തില്‍ എത്തിച്ചു കൊടുക്കുന്നു.
ഇലക്ഷന്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്‍.പി.ആര്‍, ഹെല്‍ത്ത് കാര്‍ഡ്, പാന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിങ്ങനെ വിവിധ തരം കാര്‍ഡുകളുടെ ഉടമസ്ഥരാണല്ലോ നമ്മള്‍. ഇലക്ഷന്‍ കാര്‍ഡ് പരിഷ്ക്കരിച്ച് എ.ടി.എം കാര്‍ഡ് പോലെയാക്കണം. എടിഎം മോഡലിലുള്ള ഇലക്ഷന്‍ കാര്‍ഡ് പുതുതലമുറയിലെ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് മെഷീനില്‍ ഒന്നാം പോളിങ്ങ് ഓഫീസര്‍ സ്വൈപ്പ് ചെയ്യുമ്പോള്‍
(1) ബൂത്തില്‍ ഉയരത്തില്‍ ഘടിപ്പിച്ചിട്ടുള്ള സ്ക്രീനില്‍ വോട്ടറുടെ പേരുള്ള വോട്ടര്‍ പട്ടികയിലെ പേജ്, ക്രമനമ്പര്‍, പേര്, വിലാസം ഫോട്ടോ എന്നിവ ദൃശ്യമാകുന്നു.
(2) പുതിയ മെഷീനില്‍ നിന്നും വോട്ടര്‍ക്ക് സ്ലിപ്പ് പ്രിന്റായി ലഭിക്കുന്നു. അദ്ദേഹത്തെക്കൊണ്ട് രജിസ്റ്ററില്‍ ഒപ്പിടീച്ച ശേഷം ഒന്നാം പോളിങ് ഓഫീസര്‍ വോട്ടറുടെ കയ്യില്‍ മഷി പുരട്ടി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക് അയക്കുന്നു. അദ്ദേഹം വോട്ടേഴ്സ് സ്ലിപ്പ് പരിശോധിച്ച് EVM ല്‍ ബാലറ്റ് അമര്‍ത്തി വോട്ടു ചെയ്യിക്കുന്നു. (വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവവും വിശ്വാസ്യതയും നിലനിര്‍ത്താന്‍ Electronic Voting Machineല്‍ മാറ്റം വരുത്തുന്നില്ല.)
ഓരോ മണിക്കൂര്‍ കഴിയുമ്പോഴും സ്വൈപ്പിങ് മെഷീനില്‍ നിന്നും വോട്ടു ചെയ്തവരുടെ ലിസ്റ്റ് പോളിങ് ഏജന്റുമാര്‍ക്ക് കൈമാറണം. വോട്ടു ചെയ്തവരുടെ എണ്ണം, ആണ്‍, പെണ്‍, ശതമാനം ഇവയൊക്കെ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കില്‍ നിന്നും ഇലക്ഷന്‍ കമ്മീഷന്‍ എടുത്തോട്ടെ. പത്രങ്ങക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഒരു പ്രത്യേകസമയത്തെ വോട്ടിങ് നില കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും എടുക്കാന്‍ കഴിയും. ഇത് ഓരോ മിനിറ്റിലും ക്രിക്കറ്റ് സ്കോര്‍ പോലെ മാറിക്കൊണ്ടിരിക്കും. പോലീസ് സ്പെഷല്‍ ബ്രാഞ്ച്, ഇലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ ഘടകങ്ങള്‍ക്കൊക്കെ GPS ഉപയോഗിച്ച് ഒരു ബൂത്തിലെ വോട്ടേഴ്സ് എത്താത്ത മേഖലകള്‍ കണ്ടെത്താം.
tendered, Age issue തുടങ്ങിയ പ്രശ്നങ്ങള്‍ വന്നാല്‍ പുതിയ ഉപകരണത്തില്‍ അവരുടെ ക്രമനമ്പര്‍ നല്‍കി അപ്ഡേറ്റ് ചെയ്യാം. പേപ്പര്‍ സീലുകളുടെയെല്ലാം കോഡ് നമ്പറുകള്‍ പുതിയതായി അവതരിപ്പിക്കുന്ന മള്‍ട്ടി പര്‍പ്പസ് മെഷീനിലെ ബാര്‍കോഡ് റീഡര്‍ ഉപയോഗിച്ച് used ഉം Unused ആക്കി റീഡ് ചെയ്യിക്കാം. ചുരുക്കത്തില്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറിയെല്ലാം ഇതേ മെഷീനില്‍ തന്നെ പ്രിപ്പയര്‍ ചെയ്യാം. 6pm ആകുമ്പോള്‍ Final Count എടുത്ത് അതിന്റെ പ്രിന്റും പോളിങ് ഏജന്റുമാര്‍ക്ക് നല്‍കാം.
വോട്ടിങ് കഴിയുന്നതോടെ EVM പെട്ടിയിലാക്കി സീല്‍ ചെയ്യുന്നു. ഉടനേ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാഹനമെത്തി EVMഉം നമ്മുടെ പുതിയ ഉപകരണവും റിപ്പോര്‍ട്ടുമെല്ലാം സീല്‍ ചെയ്ത് കൊണ്ടു പോകുന്നു.
ഇതൊരു ഉട്ടോപ്യന്‍ ആശയമൊന്നുമല്ല. ആധുനിക കാലത്തെ വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ വേണ്ട ആശയങ്ങളാണ് ഒരു ചര്‍ച്ചയ്ക്കു വേണ്ടിയെങ്കിലും നമ്മുടെ വായനക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്റെ ആശയം നടപ്പാക്കാനാക്കുമോ ഇല്ലയോ എന്നൊന്നും ആശങ്കിച്ചു അഭിപ്രായം പ്രകടിപ്പിക്കാതെയൊന്നും ഇരിക്കേണ്ട.
This comment has been removed by the author.
ReplyDeleteഹരി സർ പറഞ്ഞ ആശയം അത്യുഗ്രൻ.... പക്ഷെ സ്ഥിരമായി സയൻസ് ഫിക്ഷൻ ഇംഗ്ലിഷ് സിനിമകൾ കാണുന്ന ഒരാൾ ആയതു കൊണ്ട് ഞാൻ അതിന്റെ മറുവശമാണ് ആദ്യം ചിന്തിച്ചത് ... എങ്ങനെ ഒരു സൈബർ കുറ്റവാളി ഇവിടെ കൃത്രിമം നടത്തും എന്ന്.... വിദേശ രാജ്യങ്ങളിൽ എങ്ങനെ എന്നറിയില്ല.... എന്തായാലും ഇലക്ഷൻ കാർഡുകളും ചിപ്പിലെ വിരൽ അടയാളം / ഐറിസ് ഐഡന്റിഫിക്കേഷൻ എന്നിവയിലൊക്കെ കൃത്രിമങ്ങൾ ആവാം.... വെബ് സൈറ്റുകളിൽ നടത്തപ്പെട്ടെക്കാവുന്ന തിരിമറികളും ഒക്കെ മുൻ കൂട്ടി കണ്ടുള്ള സംവിധാനങ്ങളും ഉറപ്പാക്കിയ ശേഷമേ നാം ഒരു പരിധിയിൽ കവിഞ്ഞ സാങ്കേതികത ഈ മേഖലയിൽ നടപ്പിൽ വരുത്താവൂ....
ReplyDeleteEVM നോടൊപ്പം ഒരു ലാപ്കൂടി തരണം. ഫോമുകളെല്ലാം അടങ്ങുന്ന സോഫ്റ്റ്വെയര്‍ അതില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഫോമുകളെല്ലാം അടങ്ങിയ ഒരു ബുക്കിലാക്കി തരണം. ആ ബുക്കില്‍ പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ എളുപ്പമാകും .
ReplyDeleteevm, register of votes, book of forms,a box containing stationaries, boot of voter slips .marked copy ഇത്രയും മതി
Use multiple EVMs for a booth,limit voters number for a booth is 1000
ReplyDeleteDuty time fix for 8am to 6 pm
Materials supply in the booth itself
Post more persons for handling marked copy,and give 3 marked copies to use
ഇലക്ഷന്‍ ഡ്യൂട്ടി മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി (ബൂത്ത് 14) സ്കൂളിലായിരുന്നു. വെള്ളം, ഭക്ഷണം തുടങ്ങിയവയ്ക്കൊന്നും ബുദ്ധിമുട്ടുണ്ടായില്ല. പോളിങ് ഏജന്റുമാരെല്ലാം തോളോടു തോളുചേര്‍ന്നിരിയ്ക്കുന്നു!വളരെ നല്ല അന്തരീക്ഷം! തിരഞ്ഞെടുപ്പുതൊഴിലില്‍ ആദ്യമായാണ് എനിയ്ക്ക് ഇങ്ങനെ നല്ലൊരനുഭവം! വൈകുന്നേരം പെയ്ത കനത്ത മഴയില്‍ വൈദ്യുതി നിലച്ചത് അല്പം ബുദ്ധിമുട്ടുണ്ടാക്കി എന്നതൊഴിച്ചാല്‍ എല്ലാം സമാധാനപരം!
ReplyDeleteപക്ഷേ, അങ്ങനെ എല്ലാം മംഗളമാകാന്‍ പാടില്ലല്ലോ! പെട്ടി തിരിച്ചേല്പിയ്ക്കാന്‍ വിക്റ്റോറിയ കോളേജിലെത്തിയപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ സമാധാനവും നഷ്ടപ്പെട്ടു. മലമ്പുഴ മണ്ഡലത്തിന്റെ സംവിധാനങ്ങള്‍ ഏറ്റവും അശാസ്ത്രീയമായിരുന്നു എന്നു പറയാതിരിയ്ക്കാന്‍ വയ്യ. പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളിലുള്ളവര്‍ എല്ലാം തിരിച്ചേല്പിച്ചു മടങ്ങുന്നത് മലമ്പുഴക്കാര്‍ നൈരാശ്യത്തോടെ - അസൂയയോടെ നോക്കിനിന്നു. അവസാനം ഞങ്ങളെല്ലാവരും കൂടി ബഹളമുണ്ടാക്കിയപ്പോള്‍ എങ്ങനെയൊക്കെയോ അവിടന്നു രക്ഷപ്പെട്ടുപോരാന്‍ സാധിച്ചു എന്നു മാത്രം!
ദൈവമേ! അടുത്ത തിരഞ്ഞെടുപ്പിനെങ്കിലും തമിഴ് നാട്ടിലെപ്പോലെ പെട്ടിയും അനുബന്ധരേഖകളും പോളിങ്ബൂത്തിലെത്തിയ്ക്കുകയും അവിടെനിന്നുതന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന രീതി 100% സാക്ഷരത നേടിയ കേരളത്തിലും വരണേ ...
അല്ലെങ്കില്‍ ഓണ്‍ലൈനായോ SMS ആയോ വോട്ടു ചെയ്യുന്ന സമ്പ്രദായം നടപ്പിലാകേണമേ ...
This comment has been removed by the author.
ReplyDeleteThanks to Dr.Surdas R (Daya Hospital,Thrissur)and his tablet which helps me to keep away my deep pain due to Kidney stone,even without water for more than 10 hours on yesterday.
ReplyDeleteഅങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെപ്പോലെ ഇലക്ഷൻ കമ്മീഷന്റേയും വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു- പോളിംഗ് ബൂത്തിലെ സൌകര്യങ്ങളെപ്പറ്റി. പൊള്ളയായ വാഗ്ദാനങ്ങൾ! ഇത്തവണയും ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടു. പ്രാഥമിക സൌകര്യങ്ങൾ പോലുമില്ലാതിരുന്ന ബൂത്തുകൾ അനവധി. സ്വന്തം വോട്ട് ചെയ്യാൻ വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ പെടാപ്പാട് നീതികരിക്കാവുന്നതായിരുന്നില്ല. ആരുടേയൊ ഔദാര്യം പോലെ പ്രതിഫലത്തിൽ നേരിയ വർദ്ധന. തിരുവനന്തപുരത്ത് താമസിക്കുന്ന, കണ്ണൂരിൽ ജോലിയുള്ള ഒരദ്ധ്യാപകന് 1, 2. ക്ലാസ്, പോളിംഗ് എന്നിവയിൽ പങ്കെടുക്കുന്നതിനായി ചെലവാകുന്ന തുകയും കഷ്ടാപ്പാടും ചിന്തിക്കുമ്പോൾ പ്രതിഫലം, വിളിച്ച് വരുത്തി കളിയാക്കുന്നതിന് തുല്യം.
ReplyDeleteഎന്തോ ഭാഗ്യം കൊണ്ട് ഇത്തവണ അധികം ദൂരെ പോകേണ്ടി വന്നില്ല. വീട്ടിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ മാത്രം അകലത്തിൽ ഡ്യൂട്ടി കിട്ടി! ആലപ്പുഴ മുഹമ്മദൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീമതി. ബിന്ദു പ്രിസൈഡിംഗ് ഓഫീസറും, അസിസ്റ്റന്റ് കമ്മീഷണർ കൊമേർസ്യൽ ടാക്സ് സ്പെഷ്യൽ സർക്കിൾ ഓഫീസിലെ ശ്രീമതി. രേഖ സെക്കന്റ് പോളിംഗ് ഓഫീസറും, മാവേലിക്കര 8(കെ) ബി. എൻ എൻ. സി. സി ഓഫീസിലെ ശ്രീ. വിജയകുമാർ തേഡ് പോളിംഗ് ഓഫീസറും, ഫസ്റ്റ് പോളിംഗ് ഓഫീസർ ആയ ഞാനും ചേർന്ന ഗ്രൂപ്പിന് ഹരിപ്പാടിന് 3 കിലോമീറ്റർ മാത്രം അകലെയുള്ള ബൂത്തിലാണ് ഡ്യൂട്ടി ലഭിച്ചത്. പ്രിസൈഡിംഗ് ഓഫീസറും, സെക്കന്റ് പോളിംഗ് ഓഫീസറും ഇതിനു മുൻപ് ഒരിക്കലും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരായി രുന്നു. ഞങ്ങളുടെ പൊസിഷൻ നോക്കാതെ തന്നെ എല്ലാക്കാര്യത്തിലും എല്ലാവരും ഇടപെട്ട് ഒറ്റക്കെട്ടായി കാര്യങ്ങൾ ചെയ്തതിനാൽ ബുദ്ധിമുട്ടുകളൊന്നും ഞങ്ങളെ തളർത്തിയതേയില്ല. കൃത്യ സമയത്തു തന്നെ എല്ലാക്കാര്യങ്ങളും വേണ്ടതുപോലെ ചെയ്യാൻ കഴിഞ്ഞു. ഇത്തവണ കളക്ഷൻ സെന്ററിൽ കൂടുതൽ പിടിവാശി കാണിക്കതിരുന്നതിനാൽ പെട്ടെന്ന് തന്നെ എല്ലാം തിരിച്ച് കൊടുക്കുവാനും കഴിഞ്ഞു. കളക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതിനിടയിൽ ഞങ്ങളുടെ കന്നി പ്രിസൈഡിംഗ് ഓഫീസർ അവരോട് പറഞ്ഞു- ഇനിയും ഇലക്ഷൻ ഡ്യൂട്ടിക്ക് ഞങ്ങൾ തയ്യാർ.
ഞങ്ങൾക്ക് അല്പമെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയവയും പരിഹാരം ആഗ്രഹിക്കുന്നതും
1. ഡിസ്ട്രിബ്യൂഷൻ സെന്ററിലേയും, കളക്ഷൻ സെന്ററിലേയും കൌണ്ടറിലെ തിരക്കുകൾ - ശരിയായ പ്ലാനിംഗ് നടത്തിയാൽ ഒഴിവാക്കാമായിരുന്നു.
2. പോളിംഗ് മെറ്റീരിയത്സ് പരിശോധിക്കാനായി വേണ്ടത്ര സ്ഥലസൌകര്യമോ, ഇരിക്കാൻ ആവശ്യമായ ക്രമീകരണമോ ഉണ്ടായിരുന്നില്ല. രാവിലെ 8 മണിമുതൽ ഉച്ച കഴിഞ്ഞ് രണ്ട് മണിവരെ നിൽക്കേണ്ടിവന്നു – മതിയായ സ്ഥലസൌകര്യമുള്ളിടത്ത് മാത്രം ഈ സെന്ററുകൾ സ്ഥാപിക്കുക.
3. ഇപ്പോഴും പണ്ട് കാലത്തെങ്ങോ പ്രിന്റ് ചെയ്ത കവറുകളും, ഫോമുകളും ഉപയോഗിക്കുന്നതിനാൽ പരിശോധനകൾക്ക് സമയവും സംശയവും കൂടുന്നു. – പലതും കാലോചിതമായി പരിഷ്കരിക്കാം, ഒഴിവാക്കാം, സ്റ്റേഷനറി ഐറ്റംസ് എല്ലാം കൂടി ഒരു ചെറിയ പെട്ടിയിലാക്കാം.
4. ഇഡിസി ക്കായി നീണ്ട ക്യൂവും കാത്തിരിപ്പും അനിശ്ചിതത്വവും. – അപ്പോയ്മെന്റ് ഓർഡർ പ്രിന്റ് ചെയ്യുമ്പോൾ അതിൽ തന്നെ ഇഡിസി യും ഉൾപ്പെടുത്തുക. അതിനായി പ്രത്യേക അപേക്ഷ വാങ്ങേണ്ട ആവശ്യമേയില്ല. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതാത് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്യുമ്പോൾ തന്നെ ഐ. ഡി കാർഡ് നമ്പർ ശേഖരിച്ചാൽ ആ നമ്പരുപയോഗിച്ച് സമ്മതി ദാന വിവരങ്ങൾ ലഭ്യമാകുമല്ലോ. ഇ. ഡി. സി യ്ക്ക് അർഹതയുള്ള എല്ലാവർക്കും ഓർഡറോടൊപ്പം അത് നൽകുക. ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ.
5. ബൂത്തിലെ അസൌകര്യങ്ങൾ - പോളിംഗ് ബൂത്തിൽ സ്ഥിരമായി കാറ്റും വെളിച്ചവും രണ്ട് വാതിലുകളും മറ്റ് സൌകര്യങ്ങളുമൊക്കെയുള്ളവ മാത്രം തെരഞ്ഞെടുക്കുക. അവ ലഭ്യമല്ലെങ്കിൽ വാടക നൽകിയാണെങ്കിലും നല്ല കെട്ടിടങ്ങൾ ഉപയോഗിക്കാവുന്നതാണ്
കേരളത്തിലെ എല്ലാ ബൂത്തിലും ഒരേപോലെയല്ല കാര്യങ്ങൾ നടന്നത് എന്ന് അറിയാൻ കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട ഒന്ന് ചില ബൂത്തുകളിൽ ഐ ഡി കാർഡില്ലാതെ വോട്ട് ചെയാൻ സമ്മതിച്ചില്ല എന്നതാണ്. ബി. എൽ. ഒ നൽകുന്ന കാർഡുപയോഗിച്ച് വോട്ട് ചെയ്യാമെന്നിരിക്കെ അത് സ്വീകരിക്കാത്ത ബൂത്തുകളും ഉണ്ടായിരിന്നു. അതിനാൽ ഇതിന് ഒരു ഏകീകരണം ഉണ്ടാകുമെന്ന് ഉറപ്പു വരുത്താനും ബന്ധപ്പെട്ടവർ ശ്രമിക്കണം
Dear rajeevjoseph sir,
ReplyDelete" ... എങ്ങനെ ഒരു സൈബർ കുറ്റവാളി ഇവിടെ കൃത്രിമം നടത്തും എന്ന്...."
Here there are thousands of Software Engineers and cyber laws,(But S/Engineers posted in the Govt.sector is too low) other countries seek our Software Engineers,
Please appoint more Sw/Engineers in our Govt.sectors then we can do all these things by ourselves,which may help both of Us,ie We will get a decent job and Govt. can modify all their works.
There are hundreds of ways to stop cyber attacks.Please add more SW/E post in Govt sector.
അങ്ങനെ ഒരു ഇലക്ഷൻ കൂടി കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളെപ്പോലെ ഇലക്ഷൻ കമ്മീഷന്റേയും വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു- പോളിംഗ് ബൂത്തിലെ സൌകര്യങ്ങളെപ്പറ്റി. പൊള്ളയായ വാഗ്ദാനങ്ങൾ! ഇത്തവണയും ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടു. പ്രാഥമിക സൌകര്യങ്ങൾ പോലുമില്ലാതിരുന്ന ബൂത്തുകൾ അനവധി. സ്വന്തം വോട്ട് ചെയ്യാൻ വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ പെടാപ്പാട് നീതികരിക്കാവുന്നതായിരുന്നില്ല.
ReplyDeleteIN wandoor constuency in an aided LPschool Village officer provided only an incandisend bulb,in the night time itself there was a long power failiure till morning seven O clock.There were 20 officers for 4 polling stations.
Thanks to mathsblog and entire team for such a discussion after poll.
ReplyDeleteI worked in Revenue Department for 8 years and then joined as HSA . during Revenue dept. I was the master trainee for more than 4 Elections but in this election , Presiding Officer... I know the works to done during election process eventhough maths blog helped me a lot Thanks
ReplyDelete"ഇഡിസി ക്കായി നീണ്ട ക്യൂവും കാത്തിരിപ്പും അനിശ്ചിതത്വവും. – അപ്പോയ്മെന്റ് ഓർഡർ പ്രിന്റ് ചെയ്യുമ്പോൾ അതിൽ തന്നെ ഇഡിസി യും ഉൾപ്പെടുത്തുക. അതിനായി പ്രത്യേക അപേക്ഷ വാങ്ങേണ്ട ആവശ്യമേയില്ല. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അതാത് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്യുമ്പോൾ തന്നെ ഐ. ഡി കാർഡ് നമ്പർ ശേഖരിച്ചാൽ ആ നമ്പരുപയോഗിച്ച് സമ്മതി ദാന വിവരങ്ങൾ ലഭ്യമാകുമല്ലോ. ഇ. ഡി. സി യ്ക്ക് അർഹതയുള്ള എല്ലാവർക്കും ഓർഡറോടൊപ്പം അത് നൽകുക. ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ. "
ReplyDeleteGood Idea Sir
Thank you
English Blog
നമ്മുടെ ഈ കൂലംകഷമായ ചർച്ച ഇലക്ഷനുമായി ബന്ധപ്പെട്ട അധികാരികൾ കാണുകയും അടുത്ത പ്രാവശ്യമെങ്കിലും ഇവയിൽ പ്രായോഗികമായവ നടപ്പില വരുത്തുകയും ചെയ്യുമോ ?
ReplyDeleteഅല്ലെങ്കിൽ ഈ ചർച്ച കൊണ്ടെന്തു നേട്ടം.
പ്രത്യാശയോടെ ചില നിർദ്ദേശങ്ങൾ :
1. സി. കെ.സുരേഷ് സർ സൂചിപ്പിച്ചപോലെ ഇ.ഡി.സി. അപ്പോയ്ന്മെന്റ് ഓർഡറിൽ തന്നെ ഉൾപ്പെടുത്താം
2 . ഷോപ്പറിൽ തന്ന സാധനങ്ങൾ ഒരു പെട്ടിയിൽ ആക്കിയാൽ രണ്ടു കൂട്ടർക്കും സൗകര്യം . ആ പെട്ടിയിൽ അതിലെ സാധങ്ങളുടെ ഒരു ലിസ്റ്റും ഉണ്ടാവണം.
3 .രണ്ടു എമർജെൻസി ലാമ്പുകൾ ഈ പെട്ടിയിൽ ഉണ്ടാവണം
4. കവറുകൾക്ക് കോഡ് നമ്പറുകൾ കൊടുക്കുക. അവ നല്ല വലുപ്പത്തിൽ പ്രിന്റ് ചെയ്യണം.
5. ഒരേ തരം ഫോമുകൾക്ക് ഒരേ കളർ. അവയുടെ പേരു വലിയ അക്ഷരങ്ങളിൽ പ്രിന്റ് ചെയ്യണം. (വെളിച്ച കുറവും കാഴ്ച കുറവും കാരണങ്ങൾ )
6. സാധ്യമെങ്കിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മാർക്ഡു കോപി
Rajeev
English Blog
ബാലറ്റ് യൂണിറ്റില്‍ മാറ്റം വരുത്തണം. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടര്‍ക്ക് ഉറപ്പിക്കാന്‍ പറ്റണം. സ്താനാര്‍ത്ഥിക്കുനേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റിന്റെ മുകള്‍ ഭാഗത്ത് ഒരു സ്ക്രീനില്‍ , സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ, ചിഹ്നം എന്നിവ പ്രത്യക്ഷപ്പെടണം. കൂടേതെ confirm (OK), cancel ബട്ടണുകള്‍ കൂടി വേണം. confirm ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് രേഖപ്പെടുത്തണം. തെറ്റായി ചെയ്തുപോയാല്‍ cancel ചെയ്ത് ശരിയായി ചെയ്യാന്‍ കഴിയണം. ഏതെങ്കിലും വോട്ടര്‍ confirm ചെയ്തില്ലെങ്കില്‍ 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി confirm ആവണം.
ReplyDeleteവീന്‍ഡോസില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡല്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.Download
The Election materials supplied by Maths Blog were very helpful
ReplyDeleteLOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.
ReplyDeleteLOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.
ReplyDeleteLOHITHAKSHAN E:I was the PO1.Maths blogs post helped me to pack and settle the work.Thanks a lot.
ReplyDeleteഅങ്ങനെ ഒരു തിരഞ്ഞെടുപ്പ്മാമാങ്കം കൂടി കഴിഞ്ഞു ! 80% ത്തിലധികം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഒരുതര ത്തിലല്ലെങ്കില്‍മറ്റൊരുതരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വനിതകളുടെ കാര്യ മാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ ഒരുവിധപ്പെട്ട ആരും ഈ ജോലി ചോദിച്ചു വാങ്ങില്ല.പക്ഷേ ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. കാരണം താത്പര്യം തന്നെ.തിരഞ്ഞെടുപ്പ്,സെന്‍സസ് മുതലായവ ഒരുവിധം ഭംഗിയായി നടക്കുന്നെങ്കില്‍ അതിന്റെ കാരണക്കാര്‍ ആരാണ്............? സംശയിക്കേണ്ട നമ്മള്‍ അദ്ധ്യാപകര്‍ തന്നെ! ഇത് ഞാന്‍ പറയുന്നതല്ല... പറയുവാന്‍ അര്‍ഹതപ്പെട്ടവര്‍തന്നെ പരസ്യമായി പലപ്രാവശ്യവും വെളിപ്പെടുത്തിയിട്ടുള്ളതാണിത്.
ReplyDelete21/03/2014 ന് കൊല്ലത്ത് നടന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടി യില്‍ നിയമനഉത്തരവ് ലഭിക്കാതെ പങ്കെടുത്തവ്യക്തിയാണ് ഞാന്‍. എന്റെ സ്കൂളിലെ ഒരു ടീച്ചര്‍ക്കു്കിട്ടിയ PRO 'കിരീടം' ഏറ്റെടുക്കണമെന്ന് എന്നോട് അഭ്യര്‍ച്ചിച്ചിരുന്നു. എന്റെ സമ്മതപത്രവും അവരുടെ അപേക്ഷയും വാങ്ങിവച്ചു എന്നല്ലാതെ ഒന്നും സംഭ വിച്ചില്ല.29 മുതല്‍ ഞാന്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പോയിതുടങ്ങി. ആ ടീച്ചര്‍ അവരുടെ ശ്രമം തുടര്‍ന്നു കൊണ്ടേ യിരുന്നു.രണ്ടാംഘട്ട പരിശീലന പരിപാടി ആരംഭിച്ചു. ഇത്തവണ എനിക്ക്ഡൂട്ടി ഇല്ല എന്നുതന്നെ വിചാരിച്ചു.എന്നെസംബന്ധിച്ച് അത് ഒരു ക്ഷീണമാണ്. കാരണം ഇത്തരം ജോലികളില്‍ എനിക്ക് വലിയ താത്പര്യമാണ്. അധികാരികളുടെ ആദ്യത്തെപിടിപ്പുകേട് ഇവിടെ ആരംഭിക്കുന്നു. താത് പര്യമില്ലാത്ത വരെ എന്തിന് ബുദ്ധിമുട്ടിക്കുന്നു? മുമ്പ് സെന്‍സസ് ഡൂട്ടി ലഭിച്ച്
ഹാന്റ് ബുക്ക് വായിച്ച് മനോനില തെറ്റിയവരെക്കുറിച്ചു പോലും പത്രത്തിലുണ്ടായിരുന്നു.എന്തിനിത്ര മസിലുപിടിക്കുന്നു. താത്പര്യ മുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു കൊടുത്തുകൂടെ?
എന്റെ കഥയിലേക്ക് വരാം. ഏപ്രില്‍ രണ്ടാം തിയതി 12 മണിക്കാ ണ് എന്റെ നിയമന ഉത്തരവ് സ്കൂളിലെത്തിയവിവരം ഞാന്‍ അറിയുന്നത്. രാവിലെ പേപ്പര്‍ നോട്ടം കഴിഞ്ഞ്തിരഞ്ഞെടുപ്പുകാര്യ ങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കക യായിരുന്നു അപ്പോള്‍.ദോഷം പറയരുതല്ലോവളരെ പ്ലാനിംഗോ ടെയാണ് എല്ലാം ചെയ്യുന്നത് എന്നതുകൊണ്ടാണെന്നുതോന്നുന്നു- അന്ന് രണ്ട് മണിക്കുതന്നെ യാണ്പരിശീലനക്ലാസ്. ഞാന്‍ പങ്കെടുത്തു! അതുവേറെ കാര്യം. പുതിയ നിയമന മായതിനാല്‍ പരിശീലനക്ലാസ്സില്‍പങ്കെടുത്തെങ്കിലും'ചില്ലറ' ₹ 350/- കിട്ടിയില്ല. അത് താലൂക്കാഫീസില്‍ നിന്നും വാങ്ങണ മത്രെ.(പകരക്കാരനാകുമ്പോള്‍ 'ഒറിജിനല്‍' ആളുകാണില്ലല്ലോ.....?) ടീച്ചര്‍ക്ക് വളരെ ആശ്വാസമായി. 9/4/14 ന് പുതിയ ഉത്തരവ് കൈപ്പറ്റാനായി 'Queue' വില്‍നിന്ന് വിയര്‍ത്ത് അവിടെത്തി യപ്പോള്‍- ഒഴിവാക്കപ്പെട്ടയാള്‍ വീണ്ടം ഉയിര്‍ത്തഴുന്നേറ്റിരിക്കുന്നു. ആവശ്യമില്ലാ ത്തപണിക്കുപോയ ഞാന്‍ചമ്മി. ഒരു'ഉന്നതഉദ്യോഗസ്ഥന്‍' പറഞ്ഞു "നിങ്ങള്‍ Reserve ല്‍ ആണ്".Reserve കാരുടെ room ല്‍ rest എടുത്തത് മിച്ചം ആ ലിസ്റ്റിലും ഇല്ല. അവസാനം എന്റെടീമംഗങ്ങള്‍ പോയികാലുപിടിച്ചാണ്ഉള്‍പ്പെടുത്തിയത്.ഇനി ഇത്തരം പണിക്ക് ഞാന്‍ പോകില്ല എന്ന് തീരുമാനിച്ചതായി രുന്നു. എല്ലാവരുടേയും ID card ബൂത്തില്‍ പിന്നീട് എത്തിക്കുക യായിരുന്നു. എനിക്കുതന്ന ID card കണ്ട് ഞാന്‍ വീണ്ടും ഞെട്ടി. ഒഴിവാ ക്കപ്പെട്ട ആ പാവം ടീച്ചറിന്റേതു്!
ReplyDeleteഞാന്‍ 124 കൊല്ലം LAC യില്‍ P.S.38 ല്‍ PRO ആയാണ് നിയമിതനായത്. കൂടെഎന്റെ സൂഹൃത്ത്കൂടിയായ സജികുമാര്‍PO1, ഒരുഹരിശേഖര്‍, പിന്നെ ഒരു ഷംല എന്നിവര്‍ യഥാക്രമംPO2, PO3 ആയി ഒപ്പം എത്തി. അത്ഭുതം അതല്ല അവര്‍ മൂന്നുപേരും ഒന്നിനൊന്ന് 'smart' ആയിരുന്നു. ആപ്പോള്‍ ഞങ്ങളുടെ ബൂത്തിലെ പ്രവര്‍ത്തനം ഊഹിക്കാ മല്ലോ? 1984 മുതല്‍ ഈജോലികള്‍ വളരെ താത്പര്യ ത്തോടുകൂടിയാണ് ഞാന്‍ ചെയ്യുന്നത്. ഈബൂത്തിലെ വോട്ടര്‍മാരുടെയും പോളിംഗ് ഏജന്റുമാരുടെയുംസഹകരണം കണ്ടപ്പോള്‍"ഇത് ദൈവത്തിന്റെ സ്വന്തം നാട്" തന്നെയെന്ന് ശരിക്കും തോന്നിപ്പോയി.അതിനെക്കുറിച്ച് പറയാ നാണെങ്കില്‍ ഒരുപാടുണ്ട്! ഞാന്‍ എഴുത്തില്‍ വളരെ 'slow' ആയിരുന്നിട്ടും 7മണിക്ക് മുന്‍പ് എല്ലാംതയ്യാറായി വണ്ടികാത്തിരി പ്പുതുടങ്ങി......ഞങ്ങളുടെ വണ്ടിയില്‍7 ബൂത്തുകളിലെ ഉദ്യോഗസ്ഥരാണ്കയറേണ്ടത്. ഒരുബൂത്തുകാരുടെ അശ്രദ്ധകൊണ്ട് Bus നുവേണ്ടി ഞങ്ങള്‍ കാത്തിരി ക്കേണ്ടിവന്നത് രാത്രി 10 മണി വരെ മാത്രം! അതും ആബൂത്തിലെ PRO ഒരു പുരുഷനായിരുന്നു എന്നുകൂടി ഓര്‍ക്കുമ്പോള്‍ വല്ലാത്ത പ്രയാസം തോന്നുന്നു.ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്രപേരുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.........!
അത്യുഗ്രന്‍ ആശയങ്ങളുമായി ഹരി സാറുംകൂട്ടരുമിതാ രംഗ ത്തെത്തി. ഇത് അധികാരികളില്‍ എങ്ങനെ എത്തിക്കാം എന്നതിനെ ക്കുറിച്ചാണ് ചിന്തിക്കണ്ടത്. ഇതാ 'EDC introduce' ചെയ്തതുകൊണ്ട് മാത്രം എത്ര വോട്ട് നഷ്ടമായി എന്ന് കണക്കെടുത്താല്‍ ഒരു പക്ഷേ നാം ഞെട്ടിപ്പോകും. സ്വന്തം ബൂത്തിലെ 'Marked Copy' യില്‍ അതു രേഖ പ്പെടുത്തിപ്പോയാല്‍ ഒരുകാരണ വശാലും പിന്നെ അവിടെ വോട്ട് ചെയ്യുവാന്‍ കഴിയില്ല. EDC issue ചെയ്തതിന് ശേഷം ഡൂട്ടി ഒഴിവാക്ക പ്പെട്ടവര്‍ക്ക് ആ ബൂത്തൊഴികെ മറ്റെവിടെ യെങ്കിലുംഅതുപയോഗിച്ച് വോട്ട് ചെയ്യാമായിരുന്നു എന്ന അറിവില്ലാതെ എത്ര വോട്ടാണ് നഷ്ടപ്പെട്ടതെന്നറിയാമോ?
കാലോചിതമായ മാറ്റം ഈ രംഗത്തും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ വളരെ ആലോചിച്ച് തീരുമാനമെടു ത്തില്ലെങ്കില്‍.............?
http://youtu.be/qWh9rbgGJy4
ReplyDeleteഷാജിദാസ് സർ;
ReplyDeleteതാങ്കൾക്ക് 10 മണി വരെ കാത്തിരിക്കേണ്ടി വന്നതിന് കാരണക്കാരനായ പി.ആർ.ഒ യെ കാരണമന്വേഷിക്കാതെ കുറ്റം പറയുന്നത് എല്ലായ്പോളും ശരിയാവണമെന്നില്ലെന്നാണ് എന്റെ അനുഭവം.
1370 വോട്ടർമാരുണ്ടായിരുന്ന ബൂത്തിലേക്ക് സ്വന്തമായുള്ള ജീപ്പിൽ ജോലിക്ക് തിരിക്കുമ്പോൾ 7 മണിക്ക് മുമ്പ് കലൿഷൻ സെന്ററിൽ തിരിച്ചെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. സംഘാംഗങ്ങൾ 5 പേരും കഠിനാദ്ധ്വാനികളും സാമാന്യം വേഗത്തിൽ ജോലി ചെയ്യുന്നവരുമായിരുന്നിട്ട് കൂടി 6 മണിയാകുമ്പോൾ ക്യൂവിൽ 155 പേരുണ്ടായിരുന്നു. 5 ഇ.ഡി.സി വോട്ടുകളും ബാക്കി. ആകെ 1195 പേർ വോട്ട് ചെയ്തു. പോളിങ്ങ് അവസാനിച്ചത് 7.55 ന്. തർക്കം കാരണം ആകെ 10 മിനിട്ടിലധികം പോളിങ്ങ് തടസ്സപ്പെട്ടിട്ടുണ്ടാവില്ല. എല്ലായ്പോളും ക്യൂവിൽ ആളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ 10 മിനിട്ടിലധികം ആരും സമയമെടുത്തിട്ടുണ്ടാകില്ല. 5 പേരുണ്ടായിരുന്നത് കൊണ്ട് ഭക്ഷണസമയം പോളിങ്ങിനെ തീരെ ബാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. എന്നിട്ടും കളൿഷൻ സെന്ററിൽ തിരിച്ചെത്തിയെപ്പോൾ 8.55 ആയി.
എന്റെ അഭിപ്രായത്തിൽ സമയത്തിന് പോളിങ്ങ് അവസാനിക്കാത്തതിനുള്ള ചില കാരണങ്ങൾ.
1) വോട്ടർമാരുടെ എണ്ണക്കൂടുതൽ. കൂടുതൽ വോട്ടർമാരുള്ള ബൂത്തിലേക്ക് 5 പേരെ നിയമിച്ചത് കൊണ്ട് പോളിങ്ങ് വേഗം അതിനനുസരിച്ച് കൂട്ടാനാകുമെന്ന് തോന്നുന്നില്ല.
2) 10 മണി വരെ 70% ത്തോളം ഓപ്പൺ വോട്ടായിരുന്നു. അതിന് ശേഷവും ധാരാളം ഓപ്പൺ വോട്ടുകൾ.
3) EPIC ഒഴികെയുള്ള മറ്റെല്ലാ തിരിച്ചറിയൽ രേഖകൾക്കും ഡിൿളറേഷൺ വാങ്ങണമെന്നമെന്ന നിർദ്ദേശവും പോളിങ്ങിന്റെ വേഗം കുറച്ചു (ചില ബൂത്തുകളിൽ ഇത്തരം ഡിൿളറേഷൻ വാങ്ങിയിട്ടില്ലെന്നത് വേറെ കാര്യം).
4) ഒരു ഡസനോളം വോട്ടർമാരെങ്കിലും വോട്ട് ചെയ്യേണ്ടതെങ്ങിനെയെന്നറിയാതെ പരുങ്ങിയതിന്റെ പേരിലും കുറച്ച് സമയനഷ്ടം.
ആയിരത്തിലധികം വോട്ടർമാരുള്ള ചില ബൂത്തുകളിൽ ഞങ്ങളുടേതിന് സമാനമായ അനുഭവങ്ങളുണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞു.
അപ്രതീക്ഷിതമായ തർക്കങ്ങളുണ്ടായിരുന്നെങ്കിൽ പോളിങ്ങ് സമയം ഇനിയും നീളുമായിരുന്നു.
അധികമാളികളും ഇ.ഡി.സി വാങ്ങിയ ശേഷം രജിസ്റ്റർ ചെയ്തത് കൊണ്ടായിരിക്കാം ബുദ്ധിമുട്ടനുഭവപ്പെട്ടത്.
വരി നിൽക്കാതെ ബൂത്തിലേക്ക് തിരിക്കാൻ സമയത്താണ് ഞാൻ ഇ.ഡി.സി വാങ്ങിയത്. അപ്പോളും ലഭിച്ചില്ലെങ്കിൽ, പരാതിപ്പെട്ടാൽ ബൂത്തിലെത്തിച്ച് തരുമായിരുന്നുവെന്നാണ് എന്റെ വിശ്വാസം.
“പി.ആർ.ഒ ഒരു പുരുഷനായിരുന്നിട്ട് കൂടി” എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
മുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായിരുന്നു എന്നു മാത്രമല്ലമുന്‍ പരിചയമുള്ളയാളുമായിരുന്നു. ആദ്യംമുതല്‍തന്നെകാര്യങ്ങള്‍ 'systematic'ആയിട്ട് ചെയ്യാതിരുന്നതും6മണിക്ക്ശേഷം എല്ലാജോലികളുംനിസ്സാരമായിചെയ്തുതീര്‍ക്ക മെന്നഅമിതആത്മവിശ്വാസവു മായിരുന്നു കാരണമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. സ്തീകളെ കൊച്ചാക്കിക്കണ്ടതല്ല. എത്ര പരിചയസമ്പന്നനാണെങ്കിലും 6 മണിക്കുശേഷംഒരു ഫാറമോ കവറോ അന്വേഷിച്ചാല്‍.........പിന്നീട് ടെന്‍ഷന്‍ ആയി.ബാക്കി ഞാന്‍ പറയേണ്ടതില്ലല്ലോ?
ReplyDeleteമുഹമമദ് സാര്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും അവിടെയി ല്ലായിരുന്നു എന്നു മാത്രമല്ലമുന്‍ പരിചയമുള്ളയാളുമായിരുന്നു. ആദ്യംമുതല്‍തന്നെകാര്യങ്ങള്‍ 'systematic'ആയിട്ട് ചെയ്യാതിരുന്നതും6മണിക്ക്ശേഷം എല്ലാജോലികളുംനിസ്സാരമായിചെയ്തുതീര്‍ക്ക മെന്നഅമിതആത്മവിശ്വാസവു മായിരുന്നു കാരണമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. സ്തീകളെ കൊച്ചാക്കിക്കണ്ടതല്ല. എത്ര പരിചയസമ്പന്നനാണെങ്കിലും 6 മണിക്കുശേഷംഒരു ഫാറമോ കവറോ അന്വേഷിച്ചാല്‍.........പിന്നീട് ടെന്‍ഷന്‍ ആയി.ബാക്കി ഞാന്‍ പറയേണ്ടതില്ലല്ലോ?
ReplyDeleteI have an election duty in Booth No:129, Village Office, Aluva East,Choondy. Very smooth and fare Polling. Polling Agents are very cordial. We have sufficient accommodation and food. This is first time in my career to get such good facilities and Atmophee
ReplyDeleteThe comment posted above may be read as follows :
ReplyDeleteI had election duty at Booth No:129, Village Office, Aluva East,Choondy. Very smooth and fare Polling. Polling Agents were very cordial. We had sufficient accommodation and food. This is first time in my career I get such good facilities and atmophere
Hi,
ReplyDeleteThanks for the informative "Posts" on the recent General Election and "Maths Blog" for providing such a wonderful platform for discussions.
It would be useful for Polling team in future Elections if some posts appear on "Issues that you experienced and their Solutions in your Polling Booth".
Rajan P Thomas
This comment has been removed by the author.
ReplyDeleteIt is good ifthe fonntsize of serial no.& name of voter is increased in atleast marked copy of elctoral roll.Some of us feel very difficulty to read it in the proper way.
ReplyDeleteനിങ്ങൾക്ക് ഒരു അടിയന്തര ലോൺ ആവശ്യമുണ്ടോ? നിങ്ങളുടെ സ്വന്തം ബിസിനസ് ആരംഭിക്കാൻ അടിയന്തിര വായ്പാ ആവശ്യം ഗുരുതരമായി ആണോ? നിങ്ങൾ കടവും ആകുന്നു? ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ നേടാൻ അവസരമാണ് ഞങ്ങൾ പൗണ്ട് വ്യക്തിപരമായ വായ്പകൾ, ബിസിനസ് വായ്പകൾ, കോർപ്പറേറ്റ് വായ്പകളുടെ വായ്പകളും എല്ലാതരം ലോൺ തുക നൽകാൻ, യൂറോ, ഡോളർ 500,000 1,000, വ്യക്തികൾക്ക് ഒപ്പം 500,000 500,000,000 കമ്പനിയുടെ പലിശ കൂടെ ആണ് കൂടുതൽ വിവരങ്ങൾക്ക് 2% ഇ-മെയിൽ (Robertfinance616@gmail.com) വഴി ഞങ്ങളെ ബന്ധപ്പെടുക
ReplyDeleteബഹുമാനപൂർവ്വം.
ക്ലാര.
ഹെഡ് അഡ്മിൻ.
Robertfinance.
ഇ-മെയിൽ: Robertfinance616@gmail.com