Thursday, January 9, 2014
8,9 ക്ലാസ്സുകാര്‍ക്ക് മത്സരം
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഐടി@സ്കൂള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വിക്കിഗ്രന്ഥശാലയ്ക്കുവേണ്ടി പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി സംഘടിപ്പിക്കുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാകമ്പ്യൂട്ടിങ്ങില്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികള്‍ പരിചയപ്പെടാന്‍ അവസരെമൊരുക്കുക, വിക്കിഗ്രന്ഥശാലയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനില്‍ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഐടി@സ്കൂള്‍, മലയാളം വിക്കിസമൂഹം, സാഹിത്യ അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. പദ്ധതിയില്‍ പങ്കടുക്കാനായി സ്കൂളുകള്‍ ഇവിടെ നല്കിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി വിക്കിഗ്രന്ഥശാലയിലെ | പദ്ധതിതാള്‍ സന്ദര്‍ശിക്കുക.
2 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.
നല്ല കാര്യം. ഇത്തരം സംരംഭങ്ങളില്ലെങ്കിൽ ഇതിൽ പറയുന്നമാതിരി സംഭവിക്കാൻ സാധ്യതയുണ്ടു്: how-the-internet-is-killing-the-worlds-languages.
ReplyDeleteIT WILL HELP STUDENTS TO INTERACT CLOSELY WITH BOOKS,HOPE FOR ITS GOOD ACTIVITY.............
ReplyDelete