Sunday, November 24, 2013

GPAIS Premium through SPARK

2013 നവംബര്‍ മാസത്തെ ശമ്പളബില്ലില്‍ ജി.പി.ഐ.എസ്.(ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് സ്കീം ) പ്രീമിയം തുക കൂടി അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നം.555/2013 (ഫിന്‍) തീയ്യതി. 13/11/2013 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാണ്. ഇക്കാര്യം സ്പാര്‍ക്ക് സൈറ്റ് എടുക്കുമ്പോഴും കാണാനാകും. ഈ പ്രീമിയം തുക സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.

പലരും ധരിച്ചിരിക്കുന്നതുപോലെ ഈ തുക അടവ് വരുത്തുന്നതിന് സ്പാര്‍ക്ക് അണ്‍ലോക്ക് ചെയ്യേണ്ടതില്ല. ലോഗിന്‍ ചെയ്ത് Salary Matters എന്ന മെനുവില്‍ Changes For this month എന്നതില്‍ Deductions -Add Deduction to All എന്ന സബ് മെനുവിലാണ് ചെയ്യേണ്ടത്.


ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.


Office ,DDO എന്നിവ സെലക്റ്റ് ചെയ്താല്‍ Recovery Item സെലക്റ്റ് ചെയ്യണം.GPAI Scheme(375) എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്. (375 എന്നത് റിക്കവറി ഐറ്റത്തിന്റെ കോഡാണ്. അല്ലാതെ റിക്കവറി സംഖ്യ അല്ല. സാധാരണയായി അത് Rs.300/- ആണ്.(എല്ലാവര്‍ക്കും അല്ല. വിശദവിവരങ്ങള്‍ക്ക് ഉത്തരവ് വായിക്കുക).

തുടര്‍ന്ന് Select an option എന്നിടത്ത് Billwise എന്നും Designation wise എന്നും കാണാം. സാധാരണയായി Billwise കൊടുത്താല്‍ മതി. തുടര്‍ന്ന് റിക്കവറി എമൗണ്ട് 300 എന്നും From Date -01/11/2013 ഉം To Date -30/11/2013 ഉം കൊടുക്കുക.Proceed ചെയ്താല്‍ ശമ്പളത്തില്‍ ഈ മാസം മാത്രം 300 രൂപ (എല്ലാവരുടെയും ) പിടിച്ച് ഷെഡ്യൂള്‍ വരും.
ഉണ്ണികൃഷ്ണന്‍ സാറിന്റെ ഇ മെയില്‍ വിലാസം : unni9111 at gmail dot com

35 comments:

  1. നന്നായിരിക്കുന്നു. എല്ലാവർക്കും ഒരുമിച്ച് GPAIS പ്രീമിയം ചേർക്കാൻ എളുപ്പമാർഗ്ഗം ഇത് തന്നെ. ഡാറ്റ അൺ‌ലോക്ക് ചെയ്യാതെ തന്നെ Present Salary Details ൽ ഓരോരുത്തരുടെയും Deductions ചേർക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്നില്ലെ?

    ReplyDelete
  2. വളരെ ഉപയോഗപ്രദം..സൗകര്യപ്രദം...ലളിതം....ശ്രീ ഉണ്ണുകൃഷ്ണന്‍ സാറിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.........

    ReplyDelete
  3. Congradulations to Shri Unnikrishnan Sir. Thank U

    ReplyDelete
  4. Congradulations to Shri Unnikrishnan Sir. Thank U

    ReplyDelete
  5. ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. വളരെ നന്ദി. മാത്​സ് ബ്ലോഗിലൂടെയുള്ള മുഹമ്മദ് സാറിന്റെ പിന്തുണയ്ക്കും വളരെ വളരെ നന്ദി.

    ReplyDelete
  6. 18-12-13 ബുധനാഴ്ച ഉച്ചക്ക് ശേഷം 4.30 വരെ 9ലെ കണക്ക് പരീക്ഷ നടക്കും. രാവിലെ 10ലെ ബയോളജി മാത്രം.

    ReplyDelete
  7. congrats to unnikrishnan sir
    thanks
    radhakrishna pai
    purakkad

    ReplyDelete
  8. നന്നായിരിക്കുന്നു. എല്ലാവർക്കും ഒരുമിച്ച് GPAIS പ്രീമിയം ചേർക്കാൻ എളുപ്പമാർഗ്ഗം ഇത് തന്നെ. ഡാറ്റ അൺ‌ലോക്ക് ചെയ്യാതെ തന്നെ Present Salary Details ൽ ഓരോരുത്തരുടെയും Deductions ചേർക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്നില്ലെ?

    ReplyDelete
  9. നന്നായിരിക്കുന്നു. എല്ലാവർക്കും ഒരുമിച്ച് GPAIS പ്രീമിയം ചേർക്കാൻ എളുപ്പമാർഗ്ഗം ഇത് തന്നെ. ഡാറ്റ അൺ‌ലോക്ക് ചെയ്യാതെ തന്നെ Present Salary Details ൽ ഓരോരുത്തരുടെയും Deductions ചേർക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്നില്ലെ?

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  11. Congradulations to Shri Unnikrishnan Sir.ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. വളരെ നന്ദി

    ReplyDelete
  12. Is the deduction (GPAIS) to be made for PTCM ?

    ReplyDelete
  13. Sir,Now the GO issuead as a renewal of Premium. The conditions are described inthe former orders. In this order also , it is clearly stated that the scheme covers PT Employees
    [url=http://postimg.org/image/9ykymic7f/][img]http://s25.postimg.org/9ykymic7f/Screenshot_2.jpg[/img][/url]

    ReplyDelete
  14. http://s25.postimg.org/4aenvm7v3/Screenshot_2.png

    ReplyDelete
  15. വളരെ നല്ലത്, ഇതിന്ടെ pdf file കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. പി.ഡി.എഫ് വേര്‍ഷന്‍ താഴെ കാണുന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
    http://aeocherpulassery.org/category/downloads/

    ReplyDelete
  18. superannuation നിലുള്ള SDO ക്ക് GPAI ചേര്‍ക്കാന്‍ പറ്റുന്നില്ല.എന്താണ് കാരണം?

    ReplyDelete
  19. superannuation നിലുള്ള SDO ക്ക് GPAI ചേര്‍ക്കാന്‍ പറ്റുന്നില്ല.എന്താണ് കാരണം?

    ReplyDelete
  20. FIRST EDIT PERSONAL DETAILS AND EDIT RETIREMENT DATE. NOW, SUPERANNUATION WILL BE OVERCOMED.

    ReplyDelete
  21. I WANT THE SCHEME OF WORK FOR ALL CLASSES. HOW CANI GET IT?
    PLZ REPLY..

    ReplyDelete
  22. thanks for publishing answer key publish model QNS +i science

    ReplyDelete
  23. thanks for publishing answer key publish model QNS +i science

    ReplyDelete
  24. ഡിസംബർ മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്യുമ്പോൾ ,ഇങ്ങനെയൊരു error സ്പാർക്കിൽ കാണിക്കുന്നു ,

    "string generated for ds is null For the Pen:656875 "

    656875 എന്ന pen Number ഉള്ള മാഷ്‌ വരുന്ന മാർച്ചിൽ റിട്ടയർ ചെയ്യുകയാണ് .,Date of superannuation 31/03/2014 എന്ന് തന്നെയാണ് . എന്താണ് പരിഹാരം ?

    ReplyDelete
  25. 2001 ജൂണ്‍ 6 മുതല്‍ എയ്ഡഡ് സ്കൂളില്‍ എഫ്.റ്റി.എം തസ്തികയില്‍ നിയമനം ലഭിച്ച എനിക്ക് 5.6.2009 ല്‍ 8 വര്‍ഷത്തെ ഗ്രേഡ് ലഭിച്ചു. (8730-13540). 1.10.2013 ല്‍ അതേ സ്കൂളില്‍ ഓഫീസ് അറ്റന്‍ഡന്‍റായി പ്രൊമോഷന്‍ ലഭിച്ചു. ഇപ്പോള്‍ എന്‍റെ ഇന്‍ക്രിമെന്‍റ് തീയതി പുനക്രമീകരിക്കേണ്ടത് ഏത് തീയതിയിലാണ്?. എഫ്.റ്റി.എം ല്‍ നിന്നും ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കുമ്പോള്‍ അഡ്വാന്‍സ ഇന്‍ക്രിമെന്‍റിന് അര്‍ഹതയുണ്ടോ? 1.7.13 ല്‍ BP Rs.12220/-

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.