Thursday, November 7, 2013

Easy Tax : An income tax estimator in Windows Excel

2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്. എന്താണ് TDS എന്നതിനേക്കുറിച്ച് വിശദമായൊരു ലേഖനം മുന്‍വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. ഇതേക്കുറിച്ചും അതിനു സഹായിക്കുന്ന ഒരു എക്സെല്‍ പ്രോഗ്രാമിനെക്കുറിച്ചും ബാബു സാര്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.

(ചോദ്യം) : ഈ വര്‍ഷത്തെ നികുതി ഇപ്പോഴേ ഗണിച്ചെടുക്കണോ ? ഫെബ്രുവരിയില്‍ പോരെ?
(ഉത്തരം) : നികുതി മാസങ്ങള്‍ക്കുമുന്‍പേ ഏപ്രിലില്‍ തന്നെ കണക്കാക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ 7 മാസം വൈകിയിരിക്കുന്നു. മുന്‍കൂറായി നികുതി കണ്ടില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് പറയാം.
  1. ഒരു വര്‍ഷത്തെ നികുതി, അതിന്റെ അവസാന മാസമായ ഫെബ്രുവരി മാസത്തിലാണ് അടക്കേണ്ടതെന്നത് വലിയ തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ അതതു മാസത്തെ നികുതി അപ്പപ്പോള്‍ തന്നെ അടച്ചുപോകണം.
  2. മാസാമാസങ്ങളില്‍ നികുതി അടച്ചില്ലെങ്കിലും അടച്ച തുകയില്‍ കാര്യമായ കുറവുണ്ടെങ്കിലും പിഴ കൊടുക്കേണ്ടതായി വരാം.
  3. മാസം തോറും നികുതി പിടിച്ചതിനുശേഷമുള്ള ശമ്പളമേ ശമ്പളദാദാവ് വിതരണം ചെയ്യാവൂ, അതുകൊണ്ട് ഇത് മേലധികാരിയുടെ കൂടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്.
  4. മേലധികാരി (DDO) ഓരോ ജീവനക്കാരുടെയും മാസം തോറും പിടിക്കേണ്ട നികുതി കണക്കാക്കാന്‍ അവരില്‍നിന്നും estimated Income tax statement ആവശ്യപ്പെടാം.
  5. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതിനകം ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിയും വയ്കാതിരിക്കുന്നതാണ് യുക്തി.
  6. ഈ-ഫയലിംഗ് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലെ വീഴ്ച പെട്ടന്ന്‍ കണ്ടെത്താന്‍ വരുമാന നികുതി വകുപ്പിന് കഴിയും.
വരും മാസങ്ങളിലെ വരുമാനത്തെ പൂര്‍ണ്ണമായും ഗണിച്ചെടുക്കാനുള്ള ചെപ്പടി വിദ്യയൊന്നും നമുക്ക് വശമില്ലെങ്കിലും ഏതാണ്ടൊക്കെ കൃത്യതയോടെ അത് കണ്ടെത്തി, നടത്തിയതും നടത്താനിരിക്കുന്നതുമായ ടാക്സ് സേവിംഗ് പദ്ധതികളും തീരുമാനിച്ച് ഉറപ്പിച്ച് വേണം TDS തുക കണ്ടെത്തേണ്ടത് . പലരും നേര്‍ച്ചപ്പെട്ടിയിലിടുന്നതു പോലെ ‘ചില്ലറ’ തുകകള്‍ വേതനത്തില്‍ന്നും നികുതിയായി പിടിച്ച് വരുന്നവരാകുമെങ്കിലും അത് ആവശ്യത്തിനു മതിയാവുന്നതല്ല എന്ന്‍ തിരിച്ചറിയുക. ഫെബ്രുവരി മാസത്തിലെ ‘ഒടുക്കത്തെ’ ബില്‍ എഴുതുമ്പോള്‍ ആയിരിക്കും ! മാര്‍ച്ച് മാസത്തില്‍ നിവേദ്യം പോലെ ലഭിക്കുന്ന ആ ശമ്പളത്തേക്കാള്‍ കൂടുതല്‍ നികുതി അങ്ങോട്ടടക്കേണ്ടിവരുന്ന ഹതഭാഗ്യവാന്മാരും ധാരാളമുണ്ട്. മാത്രവുമല്ല അത് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്‌ താനും.

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് .

കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.

നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ഡൌണ്‍ലോഡ് ചെയാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും എപ്പോഴും save എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം, അതായത് ആദ്യം ഫയല്‍ ഓപ്പണ്‍ ചെയ്ത് കണ്ട് പിന്നീട് save ചെയ്യാന്‍ ശ്രമിക്കരുത്.
  2. മലയാളത്തിലുള്ള സഹായി (help) നല്‍കിയിട്ടുണ്ട്.
  3. ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ തടസ്സം നേരിട്ട് “Macro Enable” ചെയ്യുക എന്ന രീതിയിലുള്ള നിര്‍ദ്ദേശം കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ EXCEL ന്റെ 2010/2007/1997-2003 പതിപ്പുകള്‍ക്ക് വ്യത്യസ്തമായതിനാല്‍ ഓരോ പതിപ്പിനനുസരിച്ച് വേറെ വേറെ സഹായ നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ നല്‍കിയിട്ടുണ്ട്.
  4. ഇത് നികുതി തുക വര്‍ഷം തികയുന്നതിനുമുന്‍പ് ഊഹിച്ചെടുത്ത് മാസം തോറും പിടിക്കേണ്ട TDS തുക കാണുന്നത്തിനുള്ള സംവിധാനം മാത്രമാണ് അതുകൊണ്ടുതന്നെ ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കേണ്ട Income tax statement നിര്‍മ്മിക്കാന്‍ ഇവന് ശേഷിയില്ലെന്ന്‍ ഓര്‍ക്കണം.
  5. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ സോഫ്റ്റ്‌വെയര്‍നുള്ളില്‍ അവസാന പേജില്‍ “നികുതി കണക്കു കൂട്ടിയതെങ്ങിനെ” എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
  6. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ Open Office ല്‍ ഇതിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന വലിയ പരിമിതി ഉണ്ടെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു, തല കുനിക്കുന്നു.

Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്​വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും.

(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).

44 comments:

  1. ബാബൂസാറിനന്റെ ഭാഷ മനോഹരമായിരക്കുന്നു....ഫോണിലും ഇങ്ങനെതന്നെ....അഭിനന്ദനങ്ങള്‍...

    ReplyDelete
  2. മാര്‍ച്ച് മുതല്‍ നവമ്പര്‍ വരെയുള്ള സാലറി ഡീട്ടെയല്‍സ് മാത്രമേ നമുക്ക് അറിയൂ. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സാലറി ഡീട്ടെയ്ത്സ് ഊഹിച്ചാണ് മാര്‍ച്ചില്‍ വരാന്‍ സാധ്യതയുള്ള ഇന്‍കംടാക്സ് തുക ഏകദേശം കണ്ടെത്തുന്നത്. ഈ സോഫ്റ്റ്​വെയര്‍ അത്തരത്തില്‍ ഇന്‍കംടാക്സ് തുക കണ്ടെത്തി അത് തവണകളായി ഓരോ മാസവും അടക്കുന്നതിന് എത്ര രൂപ വീതമാണെന്ന് പറഞ്ഞു തരികയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് സോഫ്റ്റ്​വെയര്‍ ആവശ്യപ്പെട്ട എന്റെ സാലറി ഡീട്ടെയ്ത്സ് നല്‍കിയപ്പോള്‍ ഏകദേശം 3010 രൂപയാണ് ഞാന്‍ ടാക്സ് അടക്കേണ്ടി വരുന്നതെന്നും ആയത് ഇനി മുതല്‍ ഓരോ മാസവും 750 വീതം ടി.ഡി.എസ് പിടിച്ചു തുടങ്ങണമെന്നും സോഫ്റ്റ്​വെയറില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചു. ഇത്തരത്തില്‍ ഓരോ മാസത്തേയും ശമ്പളത്തില്‍ നിന്ന് അതിന്റെ വരുമാനനികുതി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കണമെന്ന നിയമം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കര്‍ശനമാക്കി വരികയാണത്രേ. ഇതേക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ പ്രതികരിക്കുമല്ലോ.

    ReplyDelete
  3. കാത്തിരിക്കുകയായിരുന്നു........ വളരെയധികം നന്ദി

    ReplyDelete
  4. dear babu sir,
    Than you for your service,it is very helpfull to those who have no idea about income tax calculation.
    Binny Alappuzha

    ReplyDelete
  5. spark ല്‍ income tax -> due drawn statement ഉപകാരപ്പടുമെന്ന് തോന്നുന്നു.

    ReplyDelete
  6. പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്ത കമന്റിനു മാപ്പ്....
    അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്
    സ്കോളര്‍ഷിപ്പുകളുടെ എണ്ണം - ആകെ 38
    മാസം ഒരു കുട്ടിക്കു ലഭിക്കുന്നത് - 50 രൂപ
    ഹോസ്റ്റലിലാണെങ്കില്‍ - 25 രൂപ അധികം ലഭിക്കുമത്രേ!

    അധ്യാപകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുതത്രേ!
    ഓഫീീസ് അസിസ്റ്റന്റിന്റെ തുടക്ക ശമ്പളം(പഴയ പ്യൂണിന്റെ പോസ്റ്റ്) അനുസരിച്ച് വാര്‍ഷിക വരുമാനം - 135060 രൂപ
    (B.Pay-8500 Rs., DA -4505 Rs., H.R.A -250 Rs. Total 11255 Rs/ Month)
    സര്‍വ്വീസില്‍ കയറുന്ന പി.ഡി.ടീച്ചറുടെ അടിസ്ഥാന ശമ്പളം- 11620 രൂപയാണ്.വാര്‍ഷികവരുമാനം - 2163432 രൂപ.30 ശതമാനം കുറച്ചാലും151440 രൂപ വരും.അപ്പോള്‍ ഒരു ലക്ഷം രൂപ വരുമാനമുള്ള അധ്യാപകനെവിടെ?
    ഈ അന്‍പതുരൂപ വാങ്ങാന്‍ ഏതു് അധ്യാപകന്റെ മക്കള്‍ക്കാണ് ഭാഗ്യമുണ്ടാവുക.?
    ഹോസ്റ്റലില്‍ താമസിക്കുന്നതുകൊണ്ട് അധികം ലഭിക്കുന്ന 25 രൂപ കൊണ്ട് ഒരു നേരം കഞ്ഞി (ഊണിനു കുറഞ്ഞത് 50 രൂപ വേണം) വാങ്ങിക്കുടിക്കുവാന്‍ എത് അധ്യാപകന്റെ മക്കളാണുണ്ടാവുക?അധ്യാപകരുടെ മക്കളെ സ്കോളര്‍ഷിപ്പുകൊടുത്തു സഹായിക്കണം എന്നു കരുതിത്തന്നെയാണോ ഈ ഉത്തരവ്.

    ReplyDelete
  7. ഇന്‍കം ടാക്സ് സംബന്ധമായ ലേഖനങ്ങള്‍ എഴുതുമ്പോഴും സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുമ്പോഴും എന്റെ പ്രധാന ഉപദേശകനും സഹായിയുമായി നില്‍ക്കുക തൃശ്ശൂരിലെ Irrigation Dept. ജീവനക്കാരനായ രാമചന്ദ്രനാണ് . അദ്ദേഹത്തിന്‍റെ എല്ലാ സഹായങ്ങള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.
    babu vadukkumchery

    ReplyDelete
  8. മാസം തോറും TDS പിടിച്ചത് കൊണ്ട് മാത്രം DDO യുടെ ഉത്തരവാദിത്തം തീരുന്നില്ല. ഓരോ മൂന്ന് മാസം കൂടുമ്പോഴും TDS quarterly റിട്ടേണുകള്‍ ഫയല് ചെയ്യുകയും വേണം. ഇങ്ങനെ ഫയല്൧ ചെയ്തെങ്കില് മാത്രമേ അടച്ച TDS ജീവനക്കാരന്റെ PAN ലേക്ക് എത്തുകയുള്ളു. ഇല്ലെങ്കില്‍ tax അടക്കാത്തതായി കണക്കാക്കുകയും ചെയ്യും.

    ReplyDelete
  9. Jacob Sathyan sir,
    താങ്കളുടെ സൂചന സന്തോഷത്തോടെ സ്വീകരിക്കുന്നു.
    ബാബു വടുക്കുംചെരി

    ReplyDelete
  10. ജലീല്‍ സര്‍
    വളരെ നന്ദി
    ബാബു വടുക്കുംചെരി

    ReplyDelete
  11. Binny Alappuza

    Thank you benny sir,
    Babu vadukkumchery

    ReplyDelete
  12. ravi ma sir,

    Thank you sir
    Babu vadukkumchery

    ReplyDelete
  13. N Sreekumar sir,

    താങ്കളുടെ നിരീക്ഷണം വളരെ ഗൗരവമേറിയതാണ്

    Babu vadukkumchery

    ReplyDelete
  14. സബാഹ് മലപ്പുറം സര്‍,

    "മാസം തോറും TDS പിടിച്ചത് കൊണ്ട് മാത്രം DDO യുടെ ഉത്തരവാദിത്തം തീരുന്നില്ല. ഓരോ മൂന്ന് മാസം കൂടുമ്പോഴും TDS quarterly റിട്ടേണുകള്‍ ഫയല് ചെയ്യുകയും വേണം"

    താനകളുടെ സൂചന വളരെ ശരിയാണ്. ഇതു സംബദ്ധിച്ച് ഒരു പോസ്റ്റ്‌ മുന്‍പേ നല്‍കിയിരുന്നു.

    ബാബു വടുക്കുംചെരി

    ReplyDelete
  15. Dear Hari sir (Maths blog),
    സോഫ്റ്റ്‌വെയര്‍ നൊപ്പം നല്‍കിയിട്ടുള്ള PDF ഫയല്‍ വളരെ USER FRIENDLY ആണ്. കൃത്യവും. തിരക്കുകള്‍ക്കിടയില്‍ ചെയ്ത ഈ സഹായം വളരെ ഫലപ്രദം. വളരെ വളരെ നന്ദി

    ബാബു വടുക്കുംചെരി

    ReplyDelete
  16. SIR,
    മാസം തോറും ശമ്പളത്തില്‍ നിന്നും TDS പിടിക്കുന്നതോടൊപ്പം വര്‍ഷത്തില്‍ 4 സന്ദര്‍ഭങ്ങളില്‍ (3 മാസ ഇടവേളകളില്‍) TDS quarterly റിട്ടേണുകള്‍ ഫയല് ചെയ്യുകയും ചെയ്യേണ്ട വിഷയത്തെപ്പറ്റി മുന്‍പ് നല്‍കിയിരുന്ന ലേഖനത്തിന്‍റെ ലിങ്ക് ചുവടെ :

    http://mathematicsschool.blogspot.in/2012/09/tds.html

    ബാബു വടുക്കുംചെരി

    ReplyDelete
  17. Parakkulam college committee,
    താങ്കള്‍ TDS ന്റെ 3 മാസം കൂടുമ്പോള്‍ നല്‍കേണ്ട quarterly TDS return filing നെ പറ്റിയാണ് ഉദ്ദേശിക്കുന്നതെന്ന്
    കരുതട്ടെ . ഇത് TIN facilitation centre വഴിയും നേരിട്ടും കഴിയും. തുടക്കക്കാര്‍ TIN facilitation വഴി ചെയ്യുന്നതാണ് ബുദ്ധി .ചുവടെ കാണുന്ന ലിങ്ക് address ല്‍ ഉള്ള ലേഖനം വായിച്ചിരിക്കും എന്ന് കരുതുന്നു.
    http://mathematicsschool.blogspot.in/2012/09/tds.html

    ബാബു വടുക്കുംചെരി

    ReplyDelete
  18. TDS quarterly റിട്ടേണ്‍ നമുക്കുതന്നെ ഇ ഫയലിംഗ് ചെയ്യുവാന്‍ കഴിയുമോ ?

    ReplyDelete
  19. IS THER ANY WAY TO WAVE THE LATE FEE OF ETDS ? I HAVE DONE IT ALMOST PROMPTLY, BUT THE E FILING WAS LATE DUE TO UN AVAILABILITY OF BIN NO"S AND CONTINUOUS AND ALTERNATE UPGRADATION OF ETDSRPU VERSIONS
    IF ANY BODY CAN SUGGEST ANY THING PLZ DO

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. Raj sir,

    There are thousands of DDOs asking the same question.
    My institution is also an affected party.
    Authorities are also helpless, since their comment is like this "It is a computer generated notice. The computer will send this to all who made delay"

    ReplyDelete
  22. Rajan sir,

    To compleet the process of quarterly return filing, TIN FACILITATION CENTERTS' help is a must.

    ReplyDelete
  23. സർ
    ടി.ഡി.എസ് കൃത്യസമയത്ത് സമർപ്പിക്കാത്തതു കാരണം വൈകി സമർപ്പിച്ച ഓരോ ക്വാർട്ടറിനും പതിനായിരവും ഇരുപതിനായിരവും രൂപ വെച്ച് പിഴ ചുമത്തി ആദായനികുതിവകുപ്പിൽനിന്നും നോട്ടീസ് പല വിദ്യാലയങ്ങളിലും എത്തിയിട്ടുണ്ട്.ഇത് നിർബന്ധമായും അടക്കേണ്ടി വരുമോ?ഇപ്പോൾ വന്ന ഫൈൻ ഒഴിവാക്കി കിട്ടാൻ മാർഗമുണ്ടോ?

    ReplyDelete
  24. സര്‍,
    Quaterly TDS TIN Fecilitation center-ല്‍ പോകാതെ സ്വന്തമായി ചെയ്യാന്‍ കഴിയുമോ? കഴിയുമെങ്കില്‍ അതിനെക്കുറിച്ച് വിശദമാക്കാമോ???

    ReplyDelete
  25. TDS ഒണ്‍ലൈന്‍ ചെയ്യാന്‍ കഴിടുമോ?

    ReplyDelete
  26. Dear Girish sir,
    TDS quarterly return ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 200 ക വച്ച് പിഴ ഈടാക്കുമെന്നതാണ് നിയമം. അതായത് ഒരു മാസം വൈകിയാല്‍ Rs. 6000 പിഴ ! എന്നാല്‍ വീഴ്ച വരുത്തുന്നതിന് രണ്ടു കാരണങ്ങള്‍ ഉണ്ട് ഒന്ന്, മറവി, മറ്റൊന്ന് Treasury ല്‍ നിന്നും ലഭിക്കേണ്ട 24G receipt അവരുടെ പിഴവ് കൊണ്ട് കിട്ടാന്‍ വൈകുന്നതിനാല്‍. 24G receipt ഇല്ലാതെ TDS quarterly return ഫയല്‍ ചെയ്യാന്‍ കഴിയില്ല. അതായത് നമ്മളുടെതല്ലാത്ത കാരണത്താലും നമ്മള്‍ ഭീമമായ പിഴ അടക്കെണ്ടിവരുന്നു.
    രണ്ടു കാരണമായാലും പിഴ അടക്കെണ്ടിവരുമെന്നാണ് അധികൃതരുടെ നിലപാട്. എന്തായാലും രണ്ടാമത്തെ കാരണത്താല്‍ പിഴ അടക്കേണ്ടി വരുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടായി ഇതിനെതിരെ തീര്‍ച്ചയായും പ്രതികരിക്കനമെന്നതാണ് എന്റെ പക്ഷം. കരിനിയമങ്ങള്‍ക്കെതിരെ ഒരു കൂട്ടായ്മ ഉണ്ടായി ശക്തമായ പ്രതികരണങ്ങള്‍ക്ക് ഈ വേദി സാക്ഷിയാകട്ടെ. ഗിരീഷ്‌ സര്‍ അതിനൊരു നിമിത്തമാകട്ടെ
    ബാബു വടുക്കുംചെരി

    ReplyDelete
  27. Nazer sir,
    To compleet the process of quarterly return filing, TIN FACILITATION CENTERTS' help is a must.

    babu vadukkumchery

    ReplyDelete
  28. സർ
    "ടി.ഡി.എസ് കൃത്യസമയത്ത് സമർപ്പിക്കാത്തതു കാരണം വൈകി സമർപ്പിച്ച ഓരോ ക്വാർട്ടറിനും പതിനായിരവും ഇരുപതിനായിരവും രൂപ വെച്ച് പിഴ ചുമത്തി ആദായനികുതിവകുപ്പിൽനിന്നും നോട്ടീസ് പല വിദ്യാലയങ്ങളിലും എത്തിയിട്ടുണ്ട്.ഇത് നിർബന്ധമായും അടക്കേണ്ടി വരുമോ?ഇപ്പോൾ വന്ന ഫൈൻ ഒഴിവാക്കി കിട്ടാൻ മാർഗമുണ്ടോ?"
    e_TDS ഇതുവരെയും File ചെയ്യാത്തവർക്ക് നോട്ടീസൊന്നും വന്നിട്ടില്ല.അവർ ബുദ്ധിമാൻമാർ മറ്റുള്ളവർ വിഡികൾ

    ReplyDelete
  29. ടാക്സ് വരുമാന പരിധി 2ല്‍ നിന്നും 4 ലക്ഷമാക്കി ഉയര്‍ത്താന്‍ േേവണ്ടി കൂടി ഒന്ന് ഇറങ്ങേണ്ടി വരും.
    മൂല്യത്തകര്‍ച്ചയില്‍ നിന്ന് നമ്മളും ഒഴിവല്ലല്ലോ....

    ReplyDelete
  30. ടാക്സ് വരുമാന പരിധി 2ല്‍ നിന്നും 4 ലക്ഷമാക്കി ഉയര്‍ത്താന്‍ േേവണ്ടി കൂടി ഒന്ന് ഇറങ്ങേണ്ടി വരും.
    മൂല്യത്തകര്‍ച്ചയില്‍ നിന്ന് നമ്മളും ഒഴിവല്ലല്ലോ....

    ReplyDelete
  31. raafi sir,
    താങ്കള്‍ പറയുന്നത് വാസ്തവം തന്നെ
    ബാബു വടുക്കുംചെരി

    ReplyDelete
  32. ar സാര്‍

    താങ്കളുടെ അഭിപ്രായം ഗൗരവമേറിയതു തന്നെ
    ബാബു വടുക്കുംചെരി

    ReplyDelete
  33. sir, I can't download the ECTAX - TAX ESTIMATOR in my system(Windows).Pls give me the necessary steps to do so......

    ReplyDelete
  34. sir, I can't download the ECTAX - TAX ESTIMATOR in my system(Windows).Pls give me the necessary steps to do so......

    ReplyDelete
  35. sir, sparkil ninnum detail eduthathil payfixation arear kanunnilla enthayirikum karanam

    ReplyDelete
  36. sir, sparkil ninnum detail eduthathil payfixation arear kanunnilla enthayirikum karanam

    ReplyDelete
  37. dpi യുടെ പുതിയ ഉത്തരവിന്റെ പൊരുള്‍ എന്താണ് സാര്‍? ഒന്ന് വിശദീകരിച്ചാല്‍ വലരെ നന്നായിരുന്നു.

    ReplyDelete
  38. സര്‍,
    പഴയ രീതികളൊക്കെ പുതുക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോ എല്ലാവരും സ്പാര്‍ക്കില്‍ കൂടിയാണല്ലോ ശമ്പളം മാറുന്നത്. അതുകൊണ്ട് ഇന്‍കം ടാക്സ് deduct ചെയ്യുമ്പോള്‍ തന്നെ അത് Income Tax വകുപ്പില്‍ ചെല്ലുന്നവിധം Spark ല്‍ ക്രമീകരണം നടത്തരുതോ ? TDS ന്റെ ബാധ്യത HM ന് ആക്കുന്നത് ശരിയോ ? കേരളാ ഗവ.ഉം കേന്ദ്ര ഗവ.ഉം തമ്മില്‍ ആവശ്യമായ ഉടമ്പടി ചെയ്താല്‍ പോരേ ? കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. Maths Bolg ഇതിന് മുന്‍കൈ എടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  39. sir,
    what about the tax rebate Rs 2000/ ഓര്‍ഡര്‍ ഇറങ്ങിയോ?pls give clarification..

    ReplyDelete
  40. ഈ വര്‍ഷത്തെ ആദായനികുതി വിവരണവൂം FORM_16 തയാറാക്കാനുള്ള EC Tax Calculator (Last years 2013)ഈ വര്‍ഷം ഉപയോഗിക്കാന്‍ സാധിക്കുമോ? പുതിയ പതിപ്പ് ലഭ്ഭമാണോ.

    ReplyDelete
  41. "കാല്‍ക്ക് എന്‍ പ്രിന്റ് " HPL ഉള്ളവരുടെ ആവശ്യപ്രകാരം ഡി.എ മാറ്റം വരുത്താവുന്ന വിധത്തില്‍ ഒന്നു കൂടി പുതുക്കിയിട്ടുണ്ട്.
    (Ubuntu based -incometax statement pdf generator)പുതിയത് ഇവിടെ കിട്ടും IT14calcnprint3e

    ReplyDelete
  42. sir ഞാൻ ഒരു എയ്ഡഡ് കോളേജ് ജീവനക്കാരനാണ് . എനിക്ക് 1 .10 .2015 ൽ എൽ. ഡി . ക്ലർക്കായി പ്രൊമോഷൻ കിട്ടുകയും അപ്പ്രൂവലും ലഭിച്ചു . വീണ്ടും 1 .6 .2016 ൽ യു.ഡി. ക്ലർക്കായി പ്രൊമോഷൻ ലഭിച്ചു . പ്രൊബേഷൻ പൂർത്തിയാകാതെ പ്രൊമോഷന് അർഹതയില്ലേ (എൽ. ഡി , യു.ഡി. ക്ലർക്കിൽ പോസ്റ്റും ഒരേ ഗ്രൂപ്പും ആണ്)

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.