Wednesday, August 21, 2013

Profession Tax in Spark

പ്രൊഫഷന്‍ ടാക്സിനെക്കുറിച്ച് ഒരു ലേഖനം നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് കണ്ടെത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ലെന്ന കാരണം കൊണ്ടു തന്നെ ഈ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുകയാണ്. തൊഴില്‍ നികുതി അഥവാ പ്രൊഫഷന്‍ ടാക്സ് രണ്ടു ഘട്ടമായാണ് തദ്ദേശസ്വ​യംഭരണസ്ഥാപനങ്ങള്‍ പിടിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 2017 ഫെബ്രുവരിയോടെ രണ്ടാം പകുതി പ്രൊസസ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് “ട്രാന്‍സ്ഫര്‍" ക്രഡിറ്റ് ചെയ്യുന്ന സംവിധാനം പലയിടങ്ങളിലും സാദ്ധ്യമായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

  • ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുക്കുക.
  • ഈ ബില്‍ ടൈപ്പില്‍ നേരത്തേ പ്രൊസസ് ചെയ്ത ടാക്സ് കളയുന്നതിന് Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കണം.
  • തുടര്‍ന്ന് ഈ ബില്‍ ടൈപ്പിലെ ജീവനക്കാരുടെ പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം.
  • പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.
  • കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-2-2017 മുതല്‍ 28-2-2017 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.
  • പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

96 comments:

  1. ഒരു ജീവനക്കാരൻ ആദ്യ 3 മാസങ്ങൾ ഒരു ഓഫീസിലും തുടർന്ന് ട്രാൻസ്ഫർ വഴി മറ്റൊരു ഓഫീസിലും ഇപ്പോൾ ജോലി നോക്കുകയാണ് പ്രൊഫഷന്‍ ടാക്സ് ഏത് സ്ഥാപനത്തിലാണ് നല്കേണ്ടത് വിശദീകരിക്കാമൊ ?
    From BIO-VISION VIDEO BLOG

    ReplyDelete
  2. ഏപ്രില്‍ മുതലുള്ള ആറുമാസത്തെ സാലറിയും ഏപ്രില്‍, മെയ് മാസങ്ങളിലെ ഡി.എ അരിയറും ഉള്‍പ്പടെയുള്ള തുക കണക്കാക്കിയാണ് സ്പാര്‍ക്ക് പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  3. Muhammad Sir
    Acquittance ഈ മാസം മുതൽ കിട്ടുന്നില്ല, ബേങ്ക് വഴിയല്ലാത്തവർക്ക് കിട്ടും ചുരുക്കത്തിൽ Bank statement അല്ലെങ്കിൽ Acquittance ഏതെങ്കിലും ഒന്ന്. ഇത് എങ്ങിനെ ശരിയാക്കും

    ReplyDelete
  4. ലോക്കൽ സെൽഫ് ഗവൺമെന്റ് വകുപ്പിന്റെ ഉത്തരവിനനുസരിച്ച് ഒരു ഓഫീസർ 2 മാസത്തിൽ കൂടുതൽ ഏത് ഓഫീസിലാണോ ജോലി ചെയ്തത് ആ ഓഫീസിലണ് (ആ പഞ്ചായത്തിൽ) തൊഴിൽ നികുതി അടക്കേണ്ടത്.2 ഓഫീസിലും 2 മാസത്തിൽ കൂടുതൽ ജോലി ചെയ്താൽ അവസാനത്തെ ഓഫീസിൽ തൊഴിൽ നികുതി അടച്ച് ആദ്യ ഓഫീസിൽ അറിയിക്കണം.

    ReplyDelete
  5. TO AEO CHERPULASSERY , Thanks Sir for the reply.
    From BIO-VISION VIDEO BLOG

    ReplyDelete
  6. @ Subhash Soman
    കോർപ്പറേഷൻ/പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ച ശേഷമാണ് ജീവനക്കാരനെ റിലീവ് ചെയ്യുന്നതെങ്കിൽ അയാളുടെ ലാസ്റ്റ് പേ യിൽ നിന്നും ടാക്സ് പിടിച്ച ശേഷം അക്കാര്യം എൽ.പി.സി യിൽ രേഖപ്പെടുത്തണമെന്നും ഇങ്ങിനെ, നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് റിലീവ് ചെയ്യപ്പെടുന്നവരുടെ ടാക്സ് രണ്ടാമത്തെ ഓഫീസിൽ നിന്നും പിടിക്കണമെന്നുമാണ് മനസ്സിലാക്കുന്നത്.

    ReplyDelete
  7. @ Pavaratty
    സർ;
    അത് തന്നെയല്ലെ ശരി. ബാങ്കിലൂടെ ശംബളം വിതരണം ചെയ്യുമ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ കോപ്പി തന്നെയാണ് യഥാർത്ഥ അക്കിറ്റൻസ്. വേറെ അക്കിറ്റൻസ് ആവശ്യമില്ല. റവന്യൂ സ്റ്റാമ്പിന്റെയും ആവശ്യമില്ല,

    ReplyDelete
  8. Sir
    എയ്ഡഡ് സ്കൂൾ ബില്ലിൽ AEO കോപ്പിയിലും DDE കോപ്പിയിലും റവന്യൂ സ്റ്റാമ്പില്ലാത്ത അക്കിറ്റൻസ് വേണം

    ReplyDelete
  9. ശംബളബില്ലിന്റെ പഴയ രീതികൾ ആകെ മാറിയ സാഹചര്യത്തിൽ ഇതിനൊക്കെ ഇനിയും പ്രസക്തിയുണ്ടോ എന്നാണ് എന്റെ സംശയം. (ഒരു കാര്യം പറയട്ടെ; അക്കിറ്റൻസ് ലഭിക്കുന്നില്ലെങ്കിലും പ്രശ്നമില്ലെന്ന് സൂചിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അല്ലാതെ, ഇത്രയൊക്കെ ചിന്തിച്ച് സ്പാർക്കിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തത് കൊണ്ടാണ് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്ളവർക്ക് ശരിയായ അകിറ്റൻസ് ലഭിക്കാത്തത് എന്ന് കരുതാനൊന്നും കഴിയില്ല. യാദൃച്ഛികത്വമാകാനെ സാദ്ധ്യതയുള്ളൂ)

    ReplyDelete
  10. സെൽഫ് ഡ്രോയിംഗ് ഓഫീസർക്ക് പ്രത്യേകം സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ
    അതോ എല്ലാവരുടെയും ഒപ്പം അടച്ച് ആ രസീതിന്റെ ഫോട്ടോ സ്റ്റാറ്റ് നൽകിയാൽ മതിയോ

    ReplyDelete
  11. സർ;
    ടാക്സ് രസീതിന്റെ കോപ്പി ഒക്ടോബർ ശംബളബില്ലിന്റെ കൂടെ സമർപ്പിക്കുന്നതിനെ സംബന്ധിച്ചാണോ?.
    ഓരോ സെൽഫ് ഡ്രോയിങ്ങ് ഓഫീസറും ഫോറം നമ്പർ VII സഹിതം നികുതിയടച്ച് രസീതിന്റെ കോപ്പി ബില്ലിനൊപ്പം സമർപ്പിക്കണം.

    ReplyDelete
  12. സര്‍
    (off topic)
    ഞങ്ങളുടെ ഒരു ടീച്ചറിന് 1/1/2013 മുതല്‍ Selection grade 19/08/2013 നു കൊടുത്തപ്പോള്‍ designation ല്‍ തെറ്റുപറ്റി. Highschool Assistant Physical Science (Sel. grade) എന്നതിനുപകരം High School Assistant Arabic (Sel. grade) എന്നായിപ്പോയി. ഈ തെറ്റ് തിരുത്താന്‍ Controlling Officer നു പറ്റുന്നില്ല. എന്തു ചെയ്യും ? ഒന്നു സഹായിക്കണേ...

    ReplyDelete
  13. സർ;
    Administration ലെ Edit Employee Record നീക്കം ചെയ്യപ്പെട്ടതിനാൽ Present Service Details വഴി ഇനി മുതൽ Designation മാറ്റാൻ കഴിയുകയില്ല. Service Matters‌‌‌‌‌‌- Promotion ൽ വീണ്ടും പ്രമോഷൻ നൽകി വേണം Designation മാറ്റുന്നത്. അവിടെ Enter New Details ന് താഴെ പുതിയ ഡസിഗ്‌നേഷൻ Highschool Assistant Physical Science (Sel. grade)എന്ന് സെലക്ട് ചെയ്ത് ബാക്കിയെല്ലാം പഴയത് തന്നെ ചേർത്ത് Confirm ചെയ്യുക. ആവശ്യമെങ്കിൽ Service History ശരിപ്പെടുത്തുകയും ചെയ്യുക.

    ReplyDelete
  14. സ്പാര്കിൽ നിന്നും PF ,HBA എന്നിവ എടുക്കാൻ കഴിയുമോ

    ReplyDelete
  15. സ്പാര്കിൽ നിന്നും PF ,HBA എന്നിവ എടുക്കാൻ കഴിയുമോ

    ReplyDelete
  16. ഇപ്പോൾ കഴിയുകയില്ല

    ReplyDelete
  17. സര്‍,
    പറഞ്ഞതുപോലെ ചെയ്തു. പക്ഷേ Data Updation failed എന്ന messageആണ് വരുന്നത്. എന്തു ചെയ്യും ?

    ReplyDelete
  18. സർ;
    ആദ്യം പ്രമോഷൻ നൽകിയതിന്റെ ഫലമായി Service History യിൽ വന്ന അവസാനത്തെ എൻ‌ട്രി ഡിലീറ്റ് ചെയ്യുകയും Pay Revision Editing ലൂടെ Present Salary Details ൽ Basic Pay യും Last Pay Change Date ഉം പഴയ സ്ഥിതിയിലേക്ക് മാറ്റുകയും ചെയ്ത ശേഷം ശ്രമിച്ച് നോക്കൂ.

    ReplyDelete
  19. സര്‍,
    പറഞ്ഞതുപോലെ വീണ്ടും ചെയ്തു. പക്ഷേ വീണ്ടും അതേ മെസേജ് വരുന്നു. എന്തു ചെയ്യും ?

    ReplyDelete
  20. സര്‍,
    പറഞ്ഞതുപോലെ വീണ്ടും ചെയ്തു. പക്ഷേ വീണ്ടും അതേ മെസേജ് വരുന്നു. എന്തു ചെയ്യും ?

    ReplyDelete
  21. Recently some commands missing from spark software. I couldn't edit an employee record from Administration Menu. So please aware me about the changes made in SPARK.

    ReplyDelete
  22. Is there any hike professional tax,is there any revision in gov. order?

    ReplyDelete
  23. വിജയൻ സർ;
    Present Salary Details ൽ Bill Type ചേർത്തിട്ടില്ലെങ്കിൽ അത് ശരിയാക്കിയ ശേഷം ഒന്നു കൂടി ശ്രമിക്കുക.
    ഇനിയും ശരിയാകുന്നില്ലെങ്കിൽ ഹെൽ‌പ് സെന്ററുമായി ബന്ധപ്പെട്ടാൽ Present Service Details ൽ ഡസിഗ്‌നേഷൻ ശരിയാക്കിത്തരും.
    അതുമല്ലെങ്കിൽ, രണ്ട് മൂന്ന് ദിവസം കാത്തിരിക്കുകയുമാകാം. Employee Records പഴയ രീതിയിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉടൻ തന്നെ സോഫ്റ്റ്‌വേയറിൽ മാറ്റമുണ്ടാകുമെന്നാണ് സ്പാർക്കിൽ നിന്നും അറിയുന്നത്.

    ReplyDelete
  24. @ pullikkanakkunsshs< /br>
    സർ;
    ഇക്കഴിഞ്ഞ പതിനെട്ടാം തിയ്യതി സ്പാർക്ക് സോഫ്റ്റ്‌വെയർ വൻ‌തോതിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
    അനാവശ്യമായതും ഇരട്ടിപ്പായതുമായ ചില മെനുകൾ നീക്കം ചെയ്തതോടൊപ്പം സർവ്വീസ് റക്കോർഡ്സും മറ്റും ശരിയായ രീതിയിലല്ലാതെ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു എന്നാണ് തോന്നുന്നത്. ഇത് മറ്റ് ചില പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. Employee Records പഴയ രീതിയിൽ അപ്ഡേറ്റ് ചെയ്യാനാകുന്ന വിധത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്നാണ് പറയുന്നത്.
    ട്രഷറികൾക്ക് ബിൽ വേരിഫിക്കേഷൻ എളുപ്പമാക്കിയതും എയ്ഡഡ് സ്കൂളുകൾകളുടെ കാര്യത്തിൽ എ.ഇ.ഒ/ഡി.ഇ.ഒ ക്ക് ചില ഓതറൈസേഷനുകൾ നൽകിയതും മറ്റും പുതിയ അപ്ഡേഷനുകളിൽ പെടുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങളറിയില്ല.
    ലീവ് ചേർക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി Leave Application എന്ന പേരിലും ട്രാൻസ്ഫറിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്നായി Revert Relieving എന്ന പേരിലും പുതിയ മോഡ്യൂളുകൾ ചേർത്തതും ഇതിൽ പെടുന്നു.

    ReplyDelete
  25. ചെറുവാടി സർ;
    തൊഴിൽ നികുതി നിരക്കുകളിൽ മാറ്റമില്ല.

    ReplyDelete
  26. മുഹമ്മദ്‌ സര്‍, SPARK ല്‍ നിന്ന് പ്രൊഫഷണല്‍ ടാക്സ്‌ പ്രിന്‍റ് എടുത്തു നോക്കിയപ്പോള്‍ HRA ചേര്‍ക്കാതെ CALCULATE ചെയ്തതായി കാണുന്നു.

    ReplyDelete
  27. How to refund exces amount from salary bill other than diesnon,Is there any provision for that in spark?

    ReplyDelete
  28. അത് ശരിയാണ്. തൊഴിൽ നികുതി കണക്കാക്കുന്നതിനുള്ള വരുമാനത്തിൽ HRA ഉൾപ്പെടുത്തേണ്ടതില്ല.

    ReplyDelete
  29. ചെറുവാടി സർ;
    തിരിച്ചടക്കാനുള്ള തുക Deductions ൽ Excess Pay Drawn ആയി ചേർത്ത് ബില്ലിന്റെ കൂടെ റീഫണ്ട് ചലാൻ നൽകുക.
    ബിൽ മാറിയ ശേഷം തിരിച്ചടച്ച തുകയുടെ വിശദാംശങ്ങൾ Manually Drawn Salary യിൽ ശരിയായി ചേർക്കണം.

    ReplyDelete
  30. muhammed sir,
    Aided schoolilum govt.schoolilum koodi ore thasthikayil 10 varsham poorthiyakkiya adhyapakarkk GPF il ninnum NRA anuvadhikkumo?

    ReplyDelete
  31. സർ;
    എയ്ഡഡ് സ്കൂൾ സർവ്വീസ് കാലയളവിലെ പി.എഫ് നിക്ഷേപവും പലിശയും ജി.പി.എഫ് ലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ അനുവദിക്കും

    ReplyDelete
  32. TNX muhammed sir for quick reply,my query was for somebody also.I hope they also got the method thank u once again.

    ReplyDelete
  33. Sarkkar primary schoolukalilundakunna thalkkalika ozhivukalil divasa vedhana adisthanathil adhyapakare niyamikkunnathumayi
    bhandappettu nilavilulla sarkkar utharavukalum
    marganirdheshangalum ethokkeyanu ?
    9
    ariyavunnav
    ar link sahitham onnu post cheythal valare upakaramayirunnu.
    oru adhyana varsham 1 unit ayikkandu 1 interview nadathi ranklistil ninnum thudarnnulla ozhivukalil niyamikkukayano vendathu? samvaranam undo?

    ReplyDelete
  34. Sir,

    Thanks for your valuable information

    ReplyDelete
  35. sir, Innu 17.53nu oru salary bill process cheythu.Bills and schedules eduthu nokkiyappol amount thettayathu kaaranam cancell cheyyan nokkumpol bill kanunnilla.Veendum bills and schedule poyi nokkumpol aa bill kanunnilla.Venndum process cheyyan nokkumpol job waiting kanikkunnu.oro samayathum vyathyastha minittukal aanu waitingil kaanikkunnath.aa bill onnu cancell cheyyan enthu cheyyum?

    ReplyDelete
  36. sir, Innu 17.53nu oru salary bill process cheythu.Bills and schedules eduthu nokkiyappol amount thettayathu kaaranam cancell cheyyan nokkumpol bill kanunnilla.Veendum bills and schedule poyi nokkumpol aa bill kanunnilla.Venndum process cheyyan nokkumpol job waiting kanikkunnu.oro samayathum vyathyastha minittukal aanu waitingil kaanikkunnath.aa bill onnu cancell cheyyan enthu cheyyum?

    ReplyDelete
  37. sir, Innu 17.53nu oru salary bill process cheythu.Bills and schedules eduthu nokkiyappol amount thettayathu kaaranam cancell cheyyan nokkumpol bill kanunnilla.Veendum bills and schedule poyi nokkumpol aa bill kanunnilla.Venndum process cheyyan nokkumpol job waiting kanikkunnu.oro samayathum vyathyastha minittukal aanu waitingil kaanikkunnath.aa bill onnu cancell cheyyan enthu cheyyum?

    ReplyDelete
  38. sir, Innu 17.53nu oru salary bill process cheythu.Bills and schedules eduthu nokkiyappol amount thettayathu kaaranam cancell cheyyan nokkumpol bill kanunnilla.Veendum bills and schedule poyi nokkumpol aa bill kanunnilla.Venndum process cheyyan nokkumpol job waiting kanikkunnu.oro samayathum vyathyastha minittukal aanu waitingil kaanikkunnath.aa bill onnu cancell cheyyan enthu cheyyum?

    ReplyDelete
  39. സർ;
    ചിലപ്പോൾ ബില്ലുകൾ പ്രൊസസ്സ് ചെയ്ത് കിട്ടാൻ ഒരു ദിവസത്തോളം സമയമെടുക്കുന്നുണ്ട്. കാത്തിരുന്ന ശേഷം, ഫലമില്ലെങ്കിൽ കാൾ സെന്ററുമായി ബന്ധപ്പെടണം.

    ReplyDelete
  40. സ്പാർക്കിൽ സെപ്റ്റമ്പറിലെ അഡ്വാൻസ് സാലറി പ്രൊസസ്സ് ചെയ്യാനുള്ള മോഡ്യൂൾ ഉൾപ്പെടുത്തിയിരിക്കുന്നു.

    ReplyDelete
  41. Sir...10000 രൂപ , 5 തവണ 2000 വീതം എന്നൊക്കെയാണല്ലോ SPARK ല് കാണുന്നത്...

    ReplyDelete
  42. സർ;
    Onam/Festival Advance അല്ല.
    Salary Matters- Processing- Advance Salary

    ReplyDelete
  43. REALLY amazing MATHS BLOG is UPTODATE, TNX and best regards for all behind this achirvement.Keep running fast

    ReplyDelete
  44. മുഹമ്മദ് സാര്‍,
    ഒരു UPSA(2 വര്‍ഷം service ഉണ്ട്) HSA ആയി protmote ചെയ്തു.appointment പാസായില്ല.ഈ ആള്‍ക്ക് festival allowance ഇപ്പോള്‍ ലഭിക്കുമോ?

    ReplyDelete
  45. സർ;
    മനസ്സിലായില്ല; “appointment പാസായില്ല“ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

    ReplyDelete
  46. Upper limit of pay increased to Rs16050 for eligibility for bonus ? news from from visual media?

    ReplyDelete
  47. കഴിഞ്ഞ വർഷത്തെ ശംബളപരിധിയും 14500 രൂപയായിരുന്നു. ഡി.എ വർദ്ധനവിന് ആനുപാതികമായി ശംബളപരിധി കുറഞ്ഞത് 16076 രൂപയായെങ്കിലും ഉയർത്തേണ്ടതാണ്. ഇല്ലെങ്കിൽ, കഴിഞ്ഞ വർഷം 10507 രൂപ വരെ അടിസ്ഥാന ശംബളമുള്ളവർക്ക് ബോണസ് ലഭിച്ചിരുന്നപ്പോൾ, ഈ വർഷം അത് 9477 രൂപ വരെ അടിസ്ഥാനശംബളമുള്ളവർക്ക് മാത്രമായി ചുരുങ്ങും.

    ReplyDelete
  48. “appointment പാസായില്ല“ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?-Aided school teacher ആണ്.CS പാസായില്ല എന്നാണ് ഉദ്ദേശിച്ചത്

    ReplyDelete
  49. Sir,
    Festival allowance , Bonus ,Advance bill prepare ചെയ്യാൻ കഴിയുന്നില്ല ? Spark say Please initialise Bonus slab/rate for the financial year

    ReplyDelete
  50. സർ;
    ഉത്തരവ് ഇറങ്ങിയ ശേഷമെ സ്പാർക്കിൽ ഈ വർഷത്തെ ബോണസ്/അലവൻസ് നിരക്കുകൾ സെറ്റ് ചെയ്യുകയുള്ളൂ. അതിന് മുമ്പ് ബില്ലുകൾ പ്രൊസസ്സ് ചെയ്യാനാകില്ല.

    ReplyDelete
  51. @ augustine chemp
    സർ;
    മുൻ‌കാല ഉത്തരവുകളിലൊക്കെ അഡ്‌ഹോക് ബോണസിന് അർഹതയില്ലാത്ത എല്ലാ വിഭാഗം ജീവനക്കാർക്കും ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചിട്ടുണ്ട്.

    ReplyDelete
  52. Dear sir Last year an amount of RS 2000 was accidentally deducted from an employee of our school who had not taken the onam advance.What can be done to get the deducted amount back.

    ReplyDelete
  53. അഡ്‌ഹോക് ബോണസ്, എസ്.എഫ്.എ, ഫെസ്റ്റിവൽ അഡ്വാൻസ് ഉത്തരവുകൾ പ്രസിദ്ധീകരിച്ചു. നിരക്കുകൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

    ReplyDelete
  54. Shanoj സർ;
    ഒരു വർഷം കഴിഞ്ഞല്ലോ? ട്രഷറിയുമായി ബന്ധപ്പെട്ട് ഒരു റീഫണ്ട് ബില്ലിലൂടെ തുക തിരിച്ച് കിട്ടാനുള്ള സാദ്ധ്യത ആന്വേഷിക്കുകയാണ് മാർഗ്ഗമെന്ന് തോന്നുന്നു.

    ReplyDelete
  55. 2013 മാര്‍ച്ച് 31ന് വിരമിച്ച അദ്ധ്യാപകരുടെ DA Arrear from 01/2013 to 03/2013 Salary matters - Processing- Arrear - Salary Arrear എന്ന വഴിക്ക് Process ചെയ്യാന്‍ കഴിയുന്നില്ല. മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചാലും

    ReplyDelete
  56. Muhammed Sir,

    Advance Bill -സ്പാര്‍ക്കില്‍ ലഭിക്കുന്നില്ല.
    Pension ആയവരുടെ festival allowance ലഭിക്കുന്നില്ല.
    പരിഹാരം നിര്‍ദേശിച്ചാല്‍ ഉപകാരം ആയിരുന്നു.

    ReplyDelete
  57. Muhammed Sir,

    Advance Bill -സ്പാര്‍ക്കില്‍ ലഭിക്കുന്നില്ല.
    Pension ആയവരുടെ festival allowance ലഭിക്കുന്നില്ല.
    പരിഹാരം നിര്‍ദേശിച്ചാല്‍ ഉപകാരം ആയിരുന്നു.

    ReplyDelete
  58. @ Gireesh Vidyapeedham
    സർ;
    വിരമിച്ചവരുടെ ബില്ലുകൾ മാന്വലായി തയ്യാറാക്കേണ്ടി വരും. അതല്ലെങ്കിൽ, ബില്ലെടുക്കുന്നതിന് വേണ്ടി Personal Details ൽ അവരുടെ റിട്ടയർമെന്റ് തിയ്യതി ഭാവിയിലെ ഒരു തിയ്യതിയിലേക്ക് മാറ്റേണ്ടി വരും.

    ReplyDelete
  59. രവി സർ;
    പരിശോധിച്ചപ്പോൾ, പെട്ടെന്ന് തന്നെ ബില്ല് കിട്ടുന്നുണ്ടല്ലോ?
    വിരമിച്ചവരുടെ പേര് പ്രൊസസ്സിങ്ങിൽ എവിടെയും വരുന്നില്ല, മാന്വൽ ബിൽ നൽകേണ്ടി വരും; അതല്ലെങ്കിൽ, റിട്ടയർമെന്റ് തിയ്യതി മാറ്റണം.

    ReplyDelete
  60. Sir
    അഡ്വാൻസ് ബില്ലിൽ GO No 2012-ലേതാണുവരുന്നത് അലവൻസ് ബില്ലിൽ ശരിയാണ്

    ReplyDelete
  61. സർ;
    ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ ഉടൻ ശരിയാക്കപ്പെടും. നമുക്ക് മെയിൽ ചെയ്യാം,

    ReplyDelete
  62. @pavaratty,uR right sir. hope spark willupdate soon?

    ReplyDelete
  63. How TO get proceedings for advance bill to give at treasury anybody have pdf file of proceedings?plse publish

    ReplyDelete
  64. Sir
    അഡ്വാൻസ് തിരിച്ചുപിടിച്ചുതുടങ്ങുന്നത് ഒക്ടോബർ മുതൽക്കണോ സ്പാർക്കിൽ ഡിഫാൾട് ആയികിടക്കുന്നത് 10-ആം മാസമാണ്

    ReplyDelete
  65. സർ;
    KFC പ്രകാരം ഒക്ടോബർ മുതലാണ് അഡ്വാൻസ് തിരിച്ച് പിടിക്കൽ തുടങ്ങേണ്ടത്.

    ReplyDelete
  66. While procesing a school`s festival allowance bill and bonus bill some other message is seen but do not get processed, what may be the reason , advance can process

    ReplyDelete
  67. Sir,
    May be due to technical problems. Please see the notice in the Spark Login page

    ReplyDelete
  68. Can we submit early processed bill at treasury Or try again for new bill?

    ReplyDelete
  69. സർ;
    നേരത്തെ പ്രൊസസ്സ് ചെയ്ത ബിൽ കാൻസൽ ചെയ്യാൻ നിർദ്ദേശമില്ലാത്തത് കൊണ്ട്, പ്രശ്നങ്ങളില്ലെങ്കിൽ, അത് തന്നെ മതിയെന്നാണ് അഭിപ്രായം.

    ReplyDelete
  70. അലവൻസ് ബില്ലിൽ സ്പാർക് കോഡ് ഇല്ലാത്തത് പ്രശ്നമാകുമോ

    ReplyDelete
  71. സർ;
    പലരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടാകാം. ഞാനും ചെയ്തിട്ടുണ്ട്. ശരിയാക്കപ്പെടുന്നതിന് മുമ്പ് ബിൽ സമർപ്പിക്കുകയാണെങ്കിൽ കോഡ് എഴുതിച്ചേർത്ത് കൊണ്ട് തൽക്കാലം പ്രശ്നം പരിഹരിക്കാമല്ലോ?

    ReplyDelete
  72. അലവൻസ് ബില്ലിൽ സ്പാർക് കോഡ് ഇല്ലാത്തത് ഇന്ന് 5 മണി കഴിഞ്ഞ് ശരിയായി. പക്ഷെ ബില്ലിൽ സ്പാർക് കോഡ്എഴുതിചേർത്തിട്ട് നേരത്തെ സർപിച്ചിരുന്നു. ട്രഷറി മടക്കുമൊ എന്തൊ?

    ReplyDelete
  73. In contingent advance bill outer bill TR51 is again getting instead of
    TR 59

    ReplyDelete
  74. Raphi സർ;
    അങ്ങിനെ സംശയിക്കുന്നുവെങ്കിൽ, ഒബ്ജക്ട് ചെയ്യുന്നതിന് മുമ്പ് ട്രഷറിയിൽ ചെന്ന് കോഡ് എഴുതിച്ചേർത്ത് കൂടെ?

    ReplyDelete
  75. ചെറുവാടി സർ;
    ഇക്കാര്യവും റിപ്പോർട്ട് ചെയ്യുകയല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ല. അടുത്ത കാലം വരെ TR 51 സ്വീകരിച്ചതാണല്ലോ? ഒബ്ജക്ട് ചെയ്യുകയില്ലെന്ന് കരുതാം.

    ReplyDelete


  76. മുഹമ്മദ് സാര്‍
    ഞങ്ങളുടെ സ്കൂളിലെ 2 UPSA യുടെ pay rivision പുതിയ order(11.04.2013) പ്രകാരമുള്ളത് ഇപ്പോഴാണ് DEO ല്‍ നിന്ന് sanction ആയി വന്നത്.ഏപ്രില്‍ 11 മുതല്‍ ആഗസ്റ്റ് വരെയുള്ള salary arrear ഇപ്പോള്‍ വാങ്ങിക്കാമോ? അതോ PF ല്‍ ഇടണോ?

    ReplyDelete
  77. 31-5-2013 വരെ 45% വും അതിന് ശേഷം 53% വും ഡി.എ ഉൾപ്പെടുന്ന കുടിശ്ശിക പണമായി വാങ്ങാം. 11-4-2013 മുതൽ 31-5-2013 വരെയുള്ള അടിസ്ഥാനശംബള വർദ്ധനവിന്റെ 8% ഡി.എ, പി.എഫിൽ ലയിപ്പിക്കേണ്ടതാണ്. ജനുവരി മുതൽ മെയ് വരെയുള്ള ഡി.എ അരിയർ നേരത്തെ പി.എഫിൽ ലയിപ്പിച്ചുണ്ടെങ്കിൽ, ഇപ്പോൾ എടുക്കുന്ന സാലറി അരിയർ ബില്ലിൽ 11-4-2013 മുതൽ പി.എഫിലേക്കുള്ള 8% ഡി.എ പ്രത്യേകം കോളത്തിൽ വരും. അതിനുള്ള പി.എഫ് ഷെഡ്യൂളും ലഭിക്കും. ജനുവരി മുതലുള്ള ഡി.എ. അരിയർ നേരത്തെ ലയിപ്പിച്ചിട്ടില്ലെങ്കിൽ സാലറി അരിയർ ബില്ലിൽ 31-5-2013 വരെ DA Due 45% ആയിരിക്കും. അതായത് ആകെ തുക പണമായി വാങ്ങാം. പിന്നീട് ജനുവരി മുതലുള്ള ഡി.എ അരിയർ മെർജ്ജ് ചെയ്യുമ്പോൾ 31-5-2013 വരെയുള്ള മുഴുവൻ ഡി.എ അരിയറും ആ ബില്ലിൽ വരും.

    ReplyDelete
  78. മുഹമ്മദ് സാര്‍
    പനിച്ചു കിടപ്പായിപോയതിനാല്‍ ഇന്നാണ് താങ്കളുടെ മറുപടി ശ്രദ്ധിച്ചത് . വളരെ നന്ദി.

    ReplyDelete
  79. ഓണം അഡ്വാന്‍സ് ഒക്ടോബര്‍ മാസത്തെ ശബളവും ഒക്ടോബര്‍ മാസത്തെ സാലറിയും തമ്മിലുള്ള വ്യത്യാസമെന്താണ് സപ്തബര്‍ മാസ ശബളത്തില്‍അഡ്വൊന്‍സ് വിഹിതം കുറയുന്നില്ല എന്ത് ചെയ്യണം

    ReplyDelete
  80. ഓണം അഡ്വാന്‍സ് ഒക്ടോബര്‍ മാസത്തെ ശബളവും ഒക്ടോബര്‍ മാസത്തെ സാലറിയും തമ്മിലുള്ള വ്യത്യാസമെന്താണ് സപ്തബര്‍ മാസ ശബളത്തില്‍അഡ്വൊന്‍സ് വിഹിതം കുറയുന്നില്ല എന്ത് ചെയ്യണം

    ReplyDelete
  81. ഓണം അഡ്വാന്‍സ് ഒക്ടോബര്‍ മാസത്തെ ശബളവും ഒക്ടോബര്‍ മാസത്തെ സാലറിയും തമ്മിലുള്ള വ്യത്യാസമെന്താണ് സപ്തബര്‍ മാസ ശബളത്തില്‍അഡ്വൊന്‍സ് വിഹിതം കുറയുന്നില്ല എന്ത് ചെയ്യണം

    ReplyDelete
  82. സർ;
    ഇവിടെ സെപ്റ്റമ്പർ 22 ലെ കമന്റ് ശ്രദ്ധിക്കുമല്ലോ?

    ReplyDelete
  83. സര്‍,
    commuted leave എടുത്ത 19/09/2013 to 20/09/2013 എന്ന രണ്ടു ദിവസം കൊടുത്തപ്പോള്‍ No of Days ഒന്ന് എന്നാണ് വരുന്നത്. യദാര്‍ത്ഥത്തില്‍ രണ്ടു ദിവസമാണ് വരണ്ടത്. ഏങ്ങനെ പരിഹരിക്കും

    ReplyDelete
  84. സർ;
    തൽക്കാലത്തേക്ക്, ഇത് പ്രശ്നമായെടുക്കേണ്ടതില്ല.
    Submit ചെയ്ത ശേഷം Personal Details ലെ Leave Availed പരിശോധിച്ചാൽ രണ്ട് ദിവസം തന്നെ ചേർക്കപ്പെട്ടതായി കാണാം.

    ReplyDelete
  85. ok സര്‍. ശരിയായി തന്നെ personal details ല്‍ വന്നിരിക്കുന്നു.

    ReplyDelete
  86. ഇന്‍കം ടാക്സ്‌ കണക്കാകുനതിനെ പറ്റിയുള്ള ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

    ReplyDelete
  87. please explain how to enter higher grade in a pay bill?????

    ReplyDelete
  88. Sir,
    SPARK ലെ E Submission നെ കുറിച്ച് ഒരു Post
    പ്രതീക്ഷിക്കുന്നു....

    ReplyDelete
  89. How to process 10 days salary through SPARK?
    A teacher joined my school on 21-09-2013. He has availed 20 days salary from SSA. Now I want to process his 10 days salary. I have entered the drawn salary details through "manually drawn" option. Service history is also updated .
    still I am not able to get the 10 days' salary.
    Please help

    ReplyDelete
  90. Contact the Spark Help Desk to set his part salary

    ReplyDelete
  91. മുഹമ്മദ് സാര്‍,
    സ്പാര്‍ക്കില്‍ ലോക്ക് ചെയ്യാനായി മുഴുവന്‍ ടിക്ക് കൊടുത്തിട്ട് ലോക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും ടിക്ക് മാറി പോകുന്നു.5,6 ഐറ്റം മാത്രമാണ് ടിക്കോടുകൂടി ലോക്കാകുന്നത് .ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?

    ReplyDelete
  92. sir,

    how to process the income tax details on spark,,,,

    ReplyDelete
  93. Muhammad Sir
    ഒരു പാർട്ട്‌ ടൈം സംസ്‌കൃതം അദ്ധ്യാപികയുടെ ശമ്പളം ഇതുവരെ HRA ഇല്ലതെയാണ്‌ വാങ്ങിയിരുന്നത് june, july മസതെ സാലറി അരിയർ ചെയ്തപോൾ HRA ഉൾപെട്ടുകാണുന്നു കൂടാതെ അതിനുമുൻപെ പ്രോസസ്സ് ചെയ്ത September ലെ ബില്ലിലും Encashment details ലും HRA ഉൾപെട്ടു കാണുന്നു (അദ്ധ്യാപിക 6 / 6/ 13 ന് മാറ്റം വന്നതണ് 6 / 6/ 13 മുതൽ 31 / 7 / 13 വരെ ശമ്പളം എടുത്തിരുന്നില്ല ) HRA ഒഴിവാക്കാൻ എന്തുചെയ്യണം

    ReplyDelete
  94. സര്‍,
    professional tax process ചെയ്യുമ്പോള്‍ ശരിയായി വരുന്നില്ല.ബേസിക് പേയും ഡി.എ.യും statement ല്‍ വരുന്നില്ല.professional tax, zero വരുന്നു.മുമ്പൊക്കെ ചെയ്തിരുന്നു.ഈ പ്രശ്നം ഇപ്പോള്‍ ആദ്യായിട്ടാണ്.എന്തായിരിക്കും പ്രശ്നം?

    ReplyDelete
  95. RSOS 10th Result 2018,In this exam many students appeared to get the passing certificate of Secondary Education. rsos.rajasthan.gov.in 10th Result 2018 Rajasthan.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.