Thursday, August 1, 2013

Physics: Electromagnetic induction
വീഡിയോ കണ്ടു പഠിക്കാം

പത്താം ക്ലാസിലെ ഫിസിക്സ് രണ്ടാം യൂണിറ്റായ വൈദ്യുതകാന്തിക പ്രേരണം എല്ലാ സ്ക്കൂളുകളിലും ഇതിനോടകം പഠിപ്പിച്ചു തീര്‍ന്നിട്ടുണ്ടാകും. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ലളിതവും വിശദവുമായ പഠനക്കുറിപ്പുകള്‍ മാത്​സ് ബ്ലോഗ് ജൂലൈ മാസം പതിനേഴാം തീയതി ഒരു പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നത് ഏവരും ഉപയോഗപ്പെടു ത്തിയിട്ടുണ്ടാകുമെന്നു കരുതട്ടെ. വൈദ്യുതകാന്തികപ്രേരണം എന്ന ഈ പാഠഭാഗത്ത് എസി ജനറേറ്റര്‍, ഡിസി ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ ഒന്‍പത് വര്‍ക്കിങ് മോഡലുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നമുക്കറിയാം. അക്ഷരങ്ങളിലൂടെ ഈ ആശയം മനസ്സില്‍ പതിപ്പിക്കുന്നതിനു മുന്നോടിയായി ഈ വര്‍ക്കിങ്ങ് മോഡലുകളുടെ പ്രവര്‍ത്തനം കുട്ടികളെയൊന്ന് കാട്ടിക്കൊടുക്കാനായിരുന്നെങ്കിലോ? ആ ആശയം വളരെ വേഗത്തില്‍ കുട്ടികളുടെ മനസ്സില്‍ പതിയും. ഇതിന് അധ്യാപകരെ സഹായിക്കുന്നത് കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെത്തന്നെയാണ്. ഈ ഐസിടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സന്നദ്ധതയുള്ള അധ്യാപകര്‍ക്ക് ആവശ്യമായ പിന്തുണയുമായി വരികയാണ് കുളത്തൂപ്പുഴ ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാറും സോഫ്റ്റ്​വെയര്‍ എന്‍ജിനീയറായ ജിതേഷ് സാറും. ഇവര്‍ ഒരു പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ആനിമേറ്റ് ചെയ്ത വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ചുവടെ നല്‍കിയിട്ടുണ്ട്. അവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുമല്ലോ. ഇത്തരം സാധ്യതകള്‍ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് ഇത്തരം പോസ്റ്റുകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാം. വീഡിയോ ഫയലുകളോടൊപ്പം ഈ പാഠഭാഗത്തെ ആസ്പദമാക്കി മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി നസീര്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. അഭിപ്രായങ്ങളെഴുതമല്ലോ?

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകള്‍ക്ക് വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു. ഇതേക്കുറിച്ചും ഇത് പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളെക്കുറിച്ചുമെല്ലാമുള്ള ആനിമേറ്റ് ചെയ്തെടുത്ത വീഡിയോകളാണ് ചുവടെയുള്ളത്. എല്ലാ വീഡിയോകളും Download Video എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

വൈദ്യുത കാന്തിക പ്രേരണം
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലക്സില്‍ വ്യതിയാനം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തില്‍ ഒരു emf പ്രേരണം ചെയ്യുന്ന പ്രക്രിയയാണ് വൈദ്യുതകാന്തിക പ്രേരണമെന്നു പറഞ്ഞല്ലോ. ഇതെങ്ങനെയെന്നാണ് ചുവടെയുള്ള വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

EM Induction - Download VIDEO

AC ജനറേറ്റര്‍
വൈദ്യുത കാന്തിക പ്രേരണ തത്വം അനുസരിച്ച് യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോജ്ജമാക്കി മാറ്റുന്ന ഉപകരണമാണ് AC ജനറേറ്റര്‍.

AC Generator - Download VIDEO
AC Generator stages - Download VIDEO

DC ജനറേറ്റര്‍
DC വൈദ്യുതിലഭ്യമാക്കുന്ന ഉപകരണമാണ് DC ജനറേറ്റര്‍.

DC Generator - Download VIDEO

AC ജനറേറ്ററും DC ജനറേറ്ററും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടു നോക്കൂ!

AC-DC Generator - Download VIDEO

ചലിക്കും ചുരുള്‍ മൈക്രോഫോണ്‍
മൈക്രോഫോണില്‍ ശബ്ദതരംഗങ്ങള്‍ക്ക് അനുയോജ്യമായി വോയിസ് കോയില്‍ കമ്പനം ചെയ്യുന്നു. സ്വതന്ത്രമായി ചലിക്കാന്‍ കഴിവുള്ള വോയിസ് കോയില്‍ സ്ഥിതി ചെയ്യുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു സ്ഥിരകാന്തത്തിന്റെ ധ്രുവങ്ങള്‍ക്കിടയിലാണ്.

Moving Coil - Download VIDEO

മ്യുച്വല്‍ ഇന്‍ഡക്ഷന്‍
അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കോയിലുകളിലൊന്നിലൂടെ വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതിന് ചുറ്റുമുള്ള കാന്തിക മണ്ഡലത്തിലന് മാറ്റമുണ്ടാകുകയും തല്‍ഫലമായി രണ്ടാമത്തെ കോയിലിലെ emf പ്രേരിതമാകുകയും ചെയ്യുന്ന പ്രതിഭാസമാണ് മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍.

Mutual Induction - Download VIDEO

ട്രാന്‍സ്ഫോര്‍മര്‍
മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ എന്ന തത്വം പ്രാവര്‍ത്തികമായിട്ടുള്ള ഉപകരണമാണ് ട്രാന്‍സ്ഫോര്‍മര്‍. രണ്ടുതരം ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട്.
  • സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോര്‍മര്‍
  • സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍

Transformers - Download VIDEO

മോട്ടാര്‍ തത്വം
കാന്തികമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത വാഹിയായ ചാലകം (conductor) ഒരു ബലത്തിന് വിധേയമാകന്നു. ഇതാണ് മോട്ടോര്‍തത്വം. ഫ്ലമിങ്ങിന്റെ ഇടതുകൈ നിയമം ഉപേയാഗിച്ച് ഈ ബലത്തിന്റെ ദിശ മനസിലാക്കാം.

Motor principle - Download VIDEO

ചോദ്യോത്തരങ്ങള്‍
മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Malayalam Medium : Questions - Answers
English Medium : Questions - Answers

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

26 comments:

  1. നല്ല പോസ്റ്റ്.
    ഇത് അയച്ചുതന്നിട്ട് ഏതാണ്ട് മൂന്നാഴ്ചയെങ്കിലും കഴിഞ്ഞു.
    പലവട്ടം പോസ്റ്റാനൊരുങ്ങിയെങ്കിലും വീട്ടിലെ നെറ്റ്കണക്ഷന്റെ പ്രശ്നംമൂലം കഴിഞ്ഞില്ല.അങ്ങിനെയാണ് ബോള്‍ ഹരിമാഷിന് കൈമാറപ്പെട്ടത്.
    നന്ദി നസീര്‍സാര്‍, ജിതേഷ്..ഒപ്പം ഹരിസാറിനും.

    ReplyDelete
  2. ഒരു കിടിലൻ പോസ്റ്റ്‌. കലക്കി.
    നന്ദി നസീര്‍സാര്‍, ജിതേഷ്
    പിന്നെ ഒരു സംശയം. ഈ വീഡിയോകൾ നമ്മുടെ "A+" CD യിലും ഉള്ളതല്ലേ. ഒരു പാഠം ഇത്ര വിശദമാണെങ്കിൽ ആ CD കുട്ടികൾക്ക് ഫുൾ A+ ഉറപ്പായും നേടിക്കൊടുക്കുമല്ലോ?

    ReplyDelete
  3. ഐ സി ടി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഓരോ വിഷയവും കുട്ടികളിലേക്കെത്തിക്കുക എന്നതാണല്ലോ ഐ ടി അറ്റ്‌ സ്കൂളിന്റെ പ്രധാന ചുമതല..മാത്ത്സ് ബ്ലോഗും,മറ്റ് സബ്ജക്റ്റ് ബ്ലോഗുകളും ആണ്‍ അധ്യാപകർക്ക് സഹായകമായിട്ടുള്ളത് .കുട്ടികൾക്ക് പെട്ടെന്ന് മനസിലാക്കാനും ഓർത്തുവെക്കാനും ഇത്തരം വീഡിയോ പ്രസന്റെഷനുകൾ സഹായകമാകും .
    മറ്റ്‌ സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരുപാട് ഇലേർണിംഗ് മെറ്റീരിയലുകൾ ലഭ്യമാണ്‍ . സ്റ്റേറ്റ് സിലബസിലുള്ള കുട്ടികള്ക്ക് അകെ ആശ്രയം മാത്ത്സ് ബ്ലോഗും,മറ്റ് സബ്ജക്റ്റ് ബ്ലോഗുകളും മാത്രം ആണ്‍ .ഇത്തരം കാര്യങ്ങൾ ചെയ്യുന്ന മാത്ത്സ് ബ്ലോഗിന് പ്രത്യേക അഭിനന്ദനം.ഇത്തരത്തിലുള്ള ഉപകാരപ്പെടുന്ന സ്റ്റഡിമെറ്റീരിയലുകൾ അധ്യാപകര് കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയോടെ

    ReplyDelete
  4. sir,
    very good post sir.........
    excellent work....
    expecting more post like this for our students

    ReplyDelete
  5. useful videos sir
    specially that AC generator and DC generator together, Transformer and microphone
    Thanks mathsblog

    ReplyDelete
  6. very good well done sir it will be very helpful for our pupils to get higher scores good job

    ReplyDelete
  7. നസീര്‍സാര്‍, ജിതേഷ് സാര്‍, ഈ വീഡിയോ കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടും.

    ReplyDelete
  8. "ഈ വീഡിയോകൾ നമ്മുടെ "A+" CD യിലും ഉള്ളതല്ലേ. ഒരു പാഠം ഇത്ര വിശദമാണെങ്കിൽ ആ CD കുട്ടികൾക്ക് ഫുൾ A+ ഉറപ്പായും നേടിക്കൊടുക്കുമല്ലോ?"
    സര്‍ A+ സി ഡി എങ്ങനെ കിട്ടും?

    ReplyDelete
  9. നസീർ സർ; ഹൈസ്കൂൾ ക്ലാസ്സുകളുടെ വളരെയധികം വീഡിയോകൾ ഇന്ന് ലഭ്യമാണ് പലരും ഉപയോഗിക്കുന്നില്ല എന്ന് മാത്രം BIO-VISION VIDEO BLOG ൽ 3OO ലധികം വീഡിയോകൾ8,9,10 ക്ലാസ്സുകളുടെ എല്ലാ വിഷയങ്ങൾക്കും ആയി ഇപ്പോൾ തന്നെയുണ്ട്‌ .
    വീഡിയോ പോസ്റ്റ്‌ നന്നായി അധ്യാപകർക്ക് അഭിനന്ദനങ്ങൾ !!

    FROM BIO-VISION VIDEO BLOG

    ReplyDelete
  10. അഭിനന്ദനങ്ങള്‍, മാത്സ് ബ്ളോഗ്..... നസീര്‍ സര്‍.... ജിതേഷ് സര്‍.... തന്റെ സോഫ്റ്റ് വെയര്‍ വിജ്ഞാനം കേരളത്തിലെ വിദ്യാഭ്യസ മേഖലക്ക് പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കുന്ന ശ്രേഷ്ഠപ്രമുഖനാണ് ശ്രീ.ജിതേഷ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി, എസ്സ്.എസ്സ്.എല്‍.സി. യുടെ ഫിസിക്സ്, കെമിസ്ട്രി പാഠങ്ങള്‍ ഇന്റര്‍ ആക്ടീവ് രീതിയില്‍ വിനിമയം ചെയ്യുന്ന ജിതേഷിന്റെ സോഫ്റ്റ് വെയറുകള്‍ നിരവധി വിദ്യാര്‍ഥികള്‍ സ്വയം പഠനത്തിനും, അദ്ധ്യാപകര്‍ ക്ലാസ്സ് ടീച്ചിംഗിനും ഒരു മികച്ച ടൂളായി ഉപയോഗിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരിശ്രീ പദ്ധതിയിലൂടെ എല്ലാ ഹൈസ്കൂളുകള്‍ക്കും സൗജന്യമായി നല്‍കിയ മാത്സ്, ഫിസിക്സ്, കെമിസ്ട്രി ഇന്റര്‍ ആക്ടീവ് സോഫ്റ്റ് വെയറുകളുടെ ബുദ്ധികേന്ദ്രവും ശ്രീ.ജിതേഷായിരുന്നു. ഇതിനെല്ലാം ഉപരിയായി ശ്രീ.ജിതേഷിന്റെ ഇ-ടൈംടേബിള്‍ (പ്രൊപ്രൈറ്ററിയെങ്കിലും)കേരളത്തിലെ നൂറു കണക്കിന് ഹെഡ് മാസ്റ്റര്‍മാര്‍ വര്‍ഷങ്ങളായി മനസ്സാ നമിക്കുന്ന ഒരു അതുല്യ സംഭാവനയാണ്. 'സ്പാര്‍ക്കും' 'സമ്പൂര്‍ണ്ണയും' വരുന്നതിനു മുന്‍പ് അദ്ധ്യാപകരുടെ ഇന്‍ക്രിമെന്റ് പ്രമോഷനും അരിയര്‍ ഡി.എ. മെര്‍ജിങ്ങും, കുട്ടികളുടെ അഡ്മിഷന്‍രജിസ്റ്റര്‍, ടി.സി. തുടങ്ങിയവയുമൊക്കെ 'ഡിജിറ്റല്‍' ആക്കാന്‍ സഹായിച്ച ശ്രീ.ജിതേഷിന്റെ 'പ്രിന്‍സിപ്പല്‍സ് ഡയറി' യെയും സ്മരിക്കുന്നു. കൂടാതെ, ശ്രീ.ജിതേഷിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന, കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനുതകുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകളുടെ ഒരു ഗുണഭോക്താവു കൂടിയാണ് ഞാന്‍. നസീര്‍ സാറിനേയും, ജിതേഷ് സാറിനേയും അവതരിപ്പിച്ച മാത്സ് ബ്ളോഗിന് എന്റെ ശതകോടി പ്രണാമം.

    ReplyDelete
  11. നസീര്‍ സാറിനും ജിതേഷ് സാറിനും നന്ദി.ഒപ്പം മാത്സ് ബ്ലോഗിനും..

    ReplyDelete
  12. കഴിഞ്ഞ വർഷം 523 കുട്ടികൾ പരീക്ഷയെഴുതി 100%വിജയം നേടിയ(47 full A+, 22 9A+) മലപ്പുറം ജില്ലയിലെ V H M H S S Morayur ലെ കെമിസ്ട്രി അധ്യാപകനാണ്‍. ഞാൻ.കഴിഞ്ഞ വർഷം ജിതേഷ് തയ്യാറാക്കിയ ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും സിഡികൾ ഞാനും എന്റെ സ്കൂളിലെ നിരവധി കുട്ടികളും ഉപയോഗിച്ചിരുന്നു

    ഈ വർഷം പരിഷ്ക്കരിച്ച പതിപ്പ് കൂടുതൽ മികച്ചതായിട്ടാണ്‍ എന്റെ അനുഭവം.

    എനിക്കിവിടെ പറയാനുള്ളത്, ജിതേഷ് ഞങ്ങൾ മാത്സിന്റെയും ബയോലജിയുടെയും സോഷ്യലിന്റെയും സിഡികൾ പ്രതീക്ഷിച്ചിരിക്കുകയാണ്..
    Thanks mathsblog

    ReplyDelete
  13. Thank you very much sir for the post.

    ReplyDelete
  14. വീഡിയോകള്‍ എല്ലാം കണ്ടു നളരെ നന്നായി....

    ഇതുമായി ബന്ധപ്പെട്ട് മാത്സ് ബ്ലോഗില്‍ പ്രസിധീകരിച്ച എന്റെ വീഡിയോകൂടി കണ്ടു നോക്കൂ.... ഏറെ പ്രയോജനകരമായിരുക്കും തീര്‍ച്ച.

    ReplyDelete
  15. I request to maths blog to publish social science study materials.

    ReplyDelete
  16. sir,
    i had been working hard get on the track of this chapter and this post is very useful for me..
    i expect more videos dealing with physics and thank you so much..

    ReplyDelete
  17. valareyadhikam nandi..........
    teachers are always guides for students...

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.