Monday, July 8, 2013

SETIGam Exam Series
Maths, Physics and Chemistry

പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. ഇന്‍സ്റ്റലേഷന്റെ വിധമെല്ലാം നേരത്തേ പ്രസിദ്ധീകരിച്ച SETIGam പോസ്റ്റിലുള്ളതു പോലെയാണ്. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.

ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

Click here for SETIGam Physics


കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Chemistry Unit-II

ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Maths Unit-II

Click here to download X Maths Unit-III

20 comments:

  1. സര്‍
    അഭിനന്ദനങ്ങള്‍!!!
    കെമിസ്ട്രിയുടെ ലിങ്കില്‍ Click here to download X Maths Unit-II എന്നാണ് പേര് നല്കിയിട്ടുള്ളത്.തിരുത്തുമല്ലോ?

    ReplyDelete
  2. നന്ദി
    തിരുത്തിയിട്ടുണ്ട്

    ReplyDelete
  3. SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു പറഞ്ഞത് വെറുതെയല്ല. നമ്മുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയേയും എപ്പോഴും നാം വേണ്ട വിധം മൂല്യനിര്‍ണ്ണയം ചെയ്യാറുണ്ടോ? ഉള്ളതും ഇല്ലാത്തതുമായ ഒട്ടേറെ തിരക്കുകളുള്ളതു കൊണ്ടുതന്നെ, ഓരോ കുട്ടിയും എന്തെല്ലാം ഗ്രഹിച്ചു എന്നു തിരക്കാനുള്ള സമയം ഞാനടക്കമുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും ലഭിക്കാനിടയില്ല. അതിനൊരു പരിഹാരമാണ് പ്രമോദ് സാറിന്റെ പരീക്ഷാപ്രോഗ്രാം. അതുകൊണ്ടു തന്നെ എന്റെ ലാബിലെ കമ്പ്യൂട്ടറുകളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് കുട്ടികളെക്കൊണ്ട് ചെയ്യിക്കുമ്പോള്‍, അതുഫലപ്രദമാകുന്നു. കാരണം, ഒന്നും ചെയ്യാതിരിക്കുന്നതില്‍ ഭേദമാണല്ലോ എന്തെങ്കിലും ചെയ്യുന്നത്?

    ReplyDelete
  4. SETIGam for unitII ചെയ്യുമ്പോള്‍ Desktop ല്‍ mathsExamCIRCLES എന്ന പേരില്‍ ഒരുഫോള്‍ഡര്‍ ഉണ്ടാക്കി Qns എന്ന ഫോള്‍ഡറിലെ എല്ലാ picture files ഉം copy paste ചെയ്യണേ........അല്ലെങ്കില്‍ റണ്‍ ചെയ്യില്ല.....error message വരും.....
    Sorry

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. pramod bai
    this is ravi from hs peringode.thanks for the post containing physics ,chemistry and maths questions.it is very effective and helpful for the students.expecting more items from u.thanks alot.

    ReplyDelete
  7. It theory &practical questions - first chapter ലെ ചോദ്യങ്ങളും ഇതുപോലെ പ്രതീക്ഷിക്കുന്നു


    ReplyDelete
  8. It theory &practical questions - first chapter ലെ ചോദ്യങ്ങളും ഇതുപോലെ പ്രതീക്ഷിക്കുന്നു


    ReplyDelete
  9. pramod sirne njan abhinanthikkunnu
    pakshe sirinte packagine oru mistake
    arithmetic sequneceinte packagele codes thanne yanu use cheythirikkunath.pakshe maths chap2 vinte package install chapt 1 pokunnu
    ethinu karanam ethanu chapt 1inte puthya version ayi anu sir chap2 chythirikkunath.e mistake pariharikumallo

    ReplyDelete
  10. ഹിന്ദി അദ്ധ്യാപക ശാക്തീകരണവും കൂടുതല്‍ അക്കാദമിക ഇടപെടലുകളും ലക്ഷ്യം വച്ച ആരംഭിച്ച പുതിയബ്ലോഗ് താങ്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്കും എന്ന് കരുതുന്നു.അനുഭവത്തിലൂന്നിയ പ്രതികരണങ്ങള്‍ ഉണ്ടായാലേ ഇത്തരം സംരഭങ്ങള്‍ വിജയത്തിലെത്തൂ.‍ഞങ്ങള്‍ കാത്തിരിക്കുന്നു താങ്കളെയും,താങ്കളുടെ പ്രതികരണങ്ങളെയും...
    ബ്ലോഗിന്റെ വിലാസം - www.hindiblog.tk or http://rashtrabhashablog.blogspot.in/

    ReplyDelete
  11. sir i saw ur post and visitd hindiblog. Its really interesting to see the html worksheet u hv prepaired. It is very simple and
    the most imp advantage is that it works on both Windows and Ubuntu platform. i dnt knw nothing abt scripting languages bt sure i vl try to learn it and assist u in you ur venture.Regards...pramod

    ReplyDelete
  12. പ്രമോദ് മാഷ് തകര്‍ക്കുന്നു... അദ്ധ്വാനത്തിന്ന് നന്ദി.

    ReplyDelete
  13. ഡെസ്ക്ടോപ്പില്‍ ഇട്ട് അണ്‍സിപ്പ് ചെയ്തപ്പോള്‍ത്തന്നെ mathsExamCIRCLES എന്ന പേരില്‍ ഫോള്‍ഡര്‍ വന്നു. അതുകൊണ്ട് പുതിയ ഫോള്‍ഡര്‍ നിര്‍മ്മിച്ചില്ല. ഇന്‍സ്റ്റോള്‍ ചെയ്തു നോക്കി. ആദ്യത്തെ AP പരീക്ഷ പോയി വൃത്തങ്ങളുടെ പരീക്ഷ മെനുവില്‍ കണ്ടു. ഒന്നാം ചോദ്യം ചെയ്തു നോക്കി. അവസാനവരിക്കു തൊട്ടു മുകളിലെ വരിയില്‍ 4 ഓപ്ഷനുകളും ആവര്‍ത്തിക്കുന്നുണ്ടല്ലോ. ആ ചോദ്യത്തിനു മാത്രം 8 ഓപ്ഷന്‍. പരീക്ഷാപ്രോഗ്രാമിനെക്കുറിച്ചു പറഞ്ഞാല്‍, കൊള്ളാം പരീക്ഷയെഴുതുന്നതിന് ഒരു സുഖമുണ്ട്. പ്രമോദ് മാഷ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  14. very good work.each student can evaluate himself and will become confident, sure this is a change

    ReplyDelete
  15. http://akshayamalayalam.blogspot.ae/

    ReplyDelete
  16. പ്രമോദ് സാര്‍
    12.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തെങ്കിലും സൊലൂഷനുണ്ടെങ്കില്‍ അറിയിച്ചാലും

    ReplyDelete
  17. ഇന്‍സ്റ്റലേഷന്‍ സമയത്ത് dependency not satisfied കാണിക്കുന്ന ലൈബ്രറി ഫയല്‍ ഏതാണെന്നു നോക്കി ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് സാധാരണ Ubuntu രീതി. അതു പരീക്ഷിച്ചു നോക്കൂ. ശരിയായാല്‍ പോസ്റ്റ് ചെയ്യണേ....മിക്കവാറും KDE web browser component ആയിരിക്കും അത്.

    ReplyDelete
  18. Download "gambas2-gb-qt-kde-html"
    and install it

    ReplyDelete
  19. pls give me the correct malayalam font in which the posts can be readable easily

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.