കണക്കുപരീക്ഷ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി . ചോദ്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. ചോദ്യങ്ങള്‍ കുട്ടിയുടെ അറിവില്ലായ്മ പരിശോധിക്കലായിരുന്നില്ല. എല്ലാത്തരം കുട്ടികളെയും പരിഗണിച്ചുകൊണ്ട് എന്നാല്‍ ഗണിതത്തിന്റെ നൈസര്‍ഗീകമായ നന്മകള്‍ നഷ്ടപ്പെടാതെ ചോദ്യങ്ങള്‍ തയ്യാറാക്കിയ വ്യക്തിയെ അഭിമാനപൂര്‍വ്വം അഭിനന്ദിക്കുന്നു. പാഠപുസ്തകത്തില്‍ നിന്നുള്ള നേര്‍ചോദ്യം തന്നെയായിരുന്നു ആദ്യത്തേത്. എല്ലാവരും ശരിയുത്തരമെഴുതി രണ്ട് മാര്‍ക്ക് വാങ്ങിയിരിക്കും. തീര്‍ച്ച. അതുപോലെ തന്നെ രണ്ടാം ചോദ്യവും. സൂചകസംഖ്യകള്‍ എഴുതുന്നതിനപ്പുറത്ത് ചിന്തയുടെ ചെറിയൊരു ആവശ്യകത മൂന്നാം ചോദ്യത്തിലുണ്ട്. അതും ശരിയുത്തരം എളുപ്പം കണ്ടെത്താവുന്നതാണ്. മുത്തുകള്‍ എടുക്കുന്നതിന്റെ സാധ്യത കണ്ടെത്തുന്നതിന്റെ മൂന്നാം ചോദ്യം അല്പം ചിന്തിപ്പിക്കുന്നുണ്ട്. അത് നന്നായിരുന്നു. മാധ്യം കാണുന്നതിനുള്ള നേര്‍ചോദ്യം കുട്ടികളെ ആവേശഭരിതരാക്കും. ആദ്യത്തെ അഞ്ചുചോദ്യങ്ങള്‍ എഴുതുമ്പോള്‍ ഏറ്റവും പഠനനിലവാരം കുറഞ്ഞവര്‍ക്കും പ്രതീക്ഷയുടെ പ്രകാശം കിട്ടിയിരിക്കും.
ചാപം ശിഷ്ടചാപത്തിലുണ്ടാക്കുന്ന കോണ്‍ കേന്ദ്രത്തിലുണ്ടാക്കുന്ന കോണിന്റെ പകുതിയാണെന്ന അടിസ്ഥാന ആശയം, ചക്രീയചതുര്‍ഭുജത്തിന്റെ എതിര്‍കോണുകളുടെ തുക 1800ആണ് എന്ന ആശയം ഉപയോഗിക്കുന്ന ആറാം ചോദ്യം നല്ലതാണ്. ഇത് ഒരു ആപ്ലിക്കേഷനാണെന്ന് പറയാം. കുട്ടികളുടെ ചിന്തയില്‍ ഒതുക്കാവുന്നതാണ്. എന്നാല്‍ ശരാശരി നിലവാരക്കാര്‍ക്കേ ശരിയുത്തരമെഴുതാന്‍ പറ്റുകയുള്ളൂ. അതുപോലെ തന്നയാണ് ഏഴാമത്തെ ചോദ്യവും. X അക്ഷത്തിന്റെ തനതു പ്രത്യേകതയായ ബിന്ദുവിന്റെ Y സൂചകസംഖ്യ പൂജ്യമാണന്നും ഈ ആശയത്തിന്റെ വെളിച്ചത്തില്‍ അകലം കാണുകയാണ് ചെയ്യേണ്ടതെന്നും ചിന്തിച്ചു വേണം കുട്ടി ഉത്തരമെഴുതാന്‍. രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നും ചോദിച്ച പത്താമത്തെ ചോദ്യം ക്ലാസുകളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളവ തന്നെയായിരിക്കും. മട്ടത്രികോണത്തിന്റെ പരിവൃത്ത കേന്ദ്രമാണ് D എന്നും , അതിനാല്‍ DA = DB = DC എന്നും അറിഞ്ഞിരിക്കണം. അപ്പോള്‍ 450, 450, 900 മട്ടത്രികോണത്തിന്റെ പ്രത്യേകത തെളിഞ്ഞുവരും. അത് കുട്ടിയെ ശരിയുത്തരത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. പന്ത്രണ്ടാം ചോദ്യത്തിന്റെ മൂന്നാംഭാഗം ഒരു പക്ഷേ ഭൂരിഭാഗം കുട്ടികള്‍ക്കും കിട്ടിക്കാണില്ല. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറികളില്‍, ഗ്രൂപ്പുകളില്‍ സ്വയം വെളിവാകേണ്ട ചില ചിന്തകളുണ്ട്. പരപ്പളവ്, നീള അളവിന്റെ രണ്ടാംകൃതിയിലായി വരുമെന്ന ആശയം. വ്യാപ്തമാകുമ്പോള്‍ അത് മൂന്നാം കൃതിയിലാകും. അങ്ങനെ ചിന്തിച്ചാല്‍ ഒരു കണക്കുകൂട്ടലിന്റെ ആവശ്യമില്ലാതെ തന്നെ ഉത്തരമെഴുതാം. ആ ഉത്തരത്തില്‍ ചിന്തയുടെ ലിഖിതരൂപം ആവശ്യമത്രേ.
പതിമൂന്നാം ചോദ്യത്തിന്റെ മൂന്നാംഭാഗം പൂര്‍ണ്ണതയോടെ ഉത്തരമെഴുതണമെങ്കില്‍ ബീജഗണിതരൂപത്തിന്റെ പ്രസക്തി കുട്ടി ഉള്‍ക്കൊണ്ടിരിക്കണം. ശ്രേണിയുടെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്നതിന് സൈദ്ധാന്തികസമീപനം ആവശ്യമാണ്. ക്ലാസില്‍ ചെയ്യുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ഇത്തരം സൈദ്ധാന്തിക കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ഭാഗം ശരിയായി ചെയ്യാന്‍ പറ്റിയിരിക്കും. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അത് സാധ്യമാകുന്നില്ല എന്നതാണ് സത്യം. ആ നിലവാരത്തില്‍ എത്താത്തവര്‍ക്ക് മുകളിലെ രണ്ട് ഭാഗങ്ങളും കഠിനം തന്നെയാണ്. A+ നഷ്ടപ്പെടുത്താവുന്ന (അര്‍ഹമായവര്‍ക്കുനാത്രം കിട്ടാവുന്ന) ഇത്തരം ചില ഭാഗങ്ങളുണ്ട് ചോദ്യപേപ്പറില്‍! ഒരു ഉദാഹരണം കാണിച്ചുകൊണ്ട് പദത്തിന്റെ വര്‍ഗ്ഗവും ശ്രേണിയിലെ പദമാണെന്ന് എഴുതിയാല്‍ പരിഗണിക്കുമോ? അറിയില്ല. എന്നാല്‍ അതും പരിഗണിക്കേണ്ടതാണെന്നുള്ളതാണ് അധ്യാപകപക്ഷമെന്നു കരുതട്ടെ.
ത്രികോണനിര്‍മ്മിതിയും അന്തര്‍വൃത്ത നിര്‍മ്മിതിയും നേരെയുള്ള ചോദ്യമാണ്. അത് എല്ലാവരും ശരിയാക്കിയിരിക്കുമെന്ന് കരുതാം. പതിനഞ്ചാം ചോദ്യത്തിന്റെ ആദ്യഭാഗം പരിശീലനത്തിലൂടെ നേടേണ്ടതുതന്നെയാണ്. ഇത്തരം ചോദ്യങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തിട്ടുണ്ടാകും. രണ്ടാമത്തെ ഭാഗം ആശയരൂപീകരണത്തില്‍ നിന്നാണ്. നല്ലതുതന്നെ. മധ്യമം കാണുന്ന ചോദ്യം പ്രതീക്ഷ തെറ്റിച്ചില്ല. പതിനാലുതരം നിര്‍മ്മിതികള്‍ പലപ്പോഴായി നമ്മള്‍ ചര്‍ച്ചചെയ്തിട്ടുള്ളതാണ്. സമചതുരത്തില്‍ നിന്ന് തുല്യപരപ്പളവുള്ള സമപാര്‍ശ്വത്രികോണത്തിലേയക്ക് എത്താന്‍ പരിശീലനം നേടിയവര്‍ക്ക് സാധിച്ചിരിക്കും. സമഭുജത്രികോണത്തിലേയക്ക് എത്തുന്നത് പണ്ടൊരിക്കല്‍ കൃഷ്ണന്‍ സാര്‍ പറഞ്ഞുതന്നത് ഓര്‍ക്കുന്നു. ..
A+ കാരന്റെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു ചോദ്യമിതാ മുന്നില്‍ നില്‍ക്കുന്നു. പതിനെട്ടാം ചോദ്യത്തിന്റെ ഉപചോദ്യം. സൈദ്ധാന്തികമായി തെളിയിക്കേണ്ടതാണ് . ശരിയാക്കിയ കുട്ടികളെ പ്രശംസിക്കുന്നു. എന്നാല്‍ അതു ചെയ്യാന്‍ മുതിരാതെ or ചോദ്യം ചെയ്ത കുട്ടികളുണ്ടാകും. ഇതിനകം പല ഘട്ടങ്ങളിലും ബ്ലോഗില്‍ ഈ ചോദ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
പത്തൊമ്പതാമത്തെ ചോദ്യം ആലോചിച്ച് ചെയ്യാവുന്നതാണ്. പരിശീലന ചോദ്യങ്ങളില്‍ അത് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. മരത്തടിയില്‍ നിന്നും സ്തൂപിക ചെത്തിയെടുക്കുന്ന ചോദ്യം . ഇതിന്റെ രണ്ടാം ഭാഗം ആയാസകരമാണ് . സ്തൂപികയ്ക്കുള്ളില്‍ ഏറ്റവും വലിയ ഗോളത്തെ വെച്ചിട്ട് സ്തൂപിക നെടുകെ പിളര്‍ന്നാല്‍ മുറിപ്പാട് എന്തായിരിക്കും? ഒരു സമഭുജത്രികോണവും അതിന്റെ അന്തര്‍വൃത്തവും! ഇനി 300, 600, 900 മട്ടത്രികോണത്തിന്റെ വശങ്ങളായി കാണാമല്ലോ ആവശ്യമുള്ളവ. ഇത് A+കാര്‍ക്ക് വേണ്ടിയുള്ളതും നിലവാരമുള്ളതുമായ ഒരു ചോദ്യമായിരുന്നു. 21 മത്തെ ചോദ്യം എളുപ്പം തന്നെ. മോഡല്‍ പരീക്ഷയുടെ അവസാനത്തെ ചോദ്യത്തെ അനുസ്മരിപ്പിക്കുന്നു അവസാനത്തെ ചോദ്യം.
ശരാശരിക്കും താഴെ നില്‍ക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ 1,2,5,14, 16, 17(a) ചോദ്യങ്ങളാണ് അദ്ദേഹം നല്‍കിയത്. എ പ്ലസ് ആഗ്രഹിക്കുന്നവരെ പരീക്ഷിക്കാന്‍ 6,13, 17(b), 18, 20(b), 21 എന്നീ ചോദ്യങ്ങള്‍ അദ്ദേഹം നീക്കി വെച്ചു. ഇപ്രകാരമുള്ള തന്ത്രപരമായ വിന്യാസം കൊണ്ടു തന്നെ ബഹുഭൂരിപക്ഷം കുട്ടികളെക്കൊണ്ടും നല്ല ചോദ്യപേപ്പര്‍ എന്നു പറയിപ്പിക്കാന്‍ ചോദ്യകര്‍ത്താവിന് കഴിഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇത്തരമൊരു ചോദ്യപേപ്പര്‍ കുട്ടികള്‍ക്ക് ലഭിച്ചത്. തന്റെ ബുദ്ധിവൈഭവം എല്ലാ ചോദ്യങ്ങളിലും കുത്തി നിറക്കാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നതാണ് ഈ ചോദ്യപേപ്പറിന്റെ വിജയമെന്നു തോന്നുന്നു. ഫലമോ, രണ്ടര മണിക്കൂര്‍ പരീക്ഷ ആസ്വദിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞുവെന്നു മാത്രമല്ല അവരുടെ പതിവുപല്ലവിയായ സമയക്കുറവിനാല്‍ ആര്‍ക്കും കണ്ണുനനയ്ക്കേണ്ടി വന്നില്ല. ഇത് പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടതും ആവര്‍ത്തിക്കപ്പെടേണ്ടതും മറ്റുള്ളവര്‍ അനുകരിക്കേണ്ടതുമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. എല്ലാ വിഭാഗം കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ എപ്പോഴും ഒരു ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ചോദ്യകര്‍ത്താവ് ബുദ്ധിപരമായിത്തന്നെ ഇവിടെ അത് കൈകാര്യം ചെയ്തിരിക്കുന്നു. ഇത്തരമൊരു ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനു പിന്നില്‍ നല്ലൊരു അധ്വാനം വേണ്ടി വന്നിട്ടുണ്ടാകാമെന്നു നമുക്കറിയാം. പക്ഷെ ആ അധ്വാനം ഇവിടെ അധ്യാപകര്‍ അംഗീകരിച്ചിരിക്കുന്നുവെന്നു തുറന്നു സമ്മതിക്കട്ടെ. എല്ലാ ഗണിതശാസ്ത്രഅധ്യാപകര്‍ക്കും വേണ്ടി അദ്ദേഹത്തെ മാത്സ് ബ്ലോഗ് അഭിനന്ദിക്കുന്നു.
SSLC 2013 Maths Answers (English)
Prepared By Sri. Gigi Varughese, St Thomas HSS Eruvellipra
SSLC 2013 Maths Answers (Malayalam)
Prepared By Palakkad Blog Team
SSLC 2013 Maths Answers (Malayalam)
Prepared By Sunny P O, GHS Thodiyoor, Karunagappally, Kollam.
SSLC 2013 Maths Answers (Malayalam)
Prepared By SAFEENA, GGHS, PERINTHALMANNA
SSLC 2013 Maths Answers (English)
Prepared By Sri. John P A, HIBHS Varapuzha
SSLC 2013 Physics Answers (Malayalam)
Prepared By Shaji, Govt.HSS, Pallickal
SSLC 2013 Physics Answers (Malayalam)
Prepared By Palakkad Blog Team
SSLC 2013 Physics Answers (Malayalam)
Prepared By Sabeer Valillappuzha
SSLC 2013 Chemistry Answers (Malayalam)
Prepared By Sudarsan.K.P, KYHSS, Athavanad
SSLC 2013 : Biology Answers (Malayalam)
Prepared By Aparna Wilfred, LFHS Anthiyoorkkonam, Trivandrum
SSLC 2013 : Biology Answers (English)
Prepared By Harikumar K, DVMNNMHSS Maranalloor,Trivandrum.
SSLC 2013 : Social Science Answers (Malayalam)
Prepared By Alice Mathew
Plus Two 2013 Physics Answers (English)
Prepared By Palakkad Blog Team
HSE Maths I Year (English)
Prepared By Arun Vijayan, Kottayam
Chemistry (English)
Prepared By Sudarsan.K.P, KYHSS, Athavanad
STD 9 : Physics Answers (English)
Prepared By Abhisha T, Bakhita English Medium School, Cherukunnu, Kannur
STD 8 : Maths Answers (English)
Prepared By Sunny.P.O, G.H.S.Thodiyoor, Karunagappally
പലരില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതി വാങ്ങുകയും അത് ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് മൂല്യനിര്‍ണയത്തില്‍ അധ്യാപകര്‍ക്കു സഹായകമാകട്ടെയെന്ന് കരുതിയാണ്. ഒരു ചോദ്യത്തിനു തന്നെ നിരവധി മാര്‍ഗങ്ങളിലൂടെ ഉത്തരം കണ്ടെത്താന്‍ സാധിക്കുമല്ലോ. വിവിധ മാര്‍ഗങ്ങളിലൂടെയായിരിക്കും നമ്മുടെ കുട്ടികളും ഉത്തരങ്ങളിലേക്കെത്തിയിട്ടുണ്ടാവുക. എല്ലാ സാധ്യതകളും മനസ്സിലാക്കിയ ഒരാള്‍ക്ക് മൂല്യനിര്‍ണയപ്രക്രിയ എളുപ്പമായിരിക്കുമല്ലോ.
ReplyDeleteഉത്തരങ്ങളെഴുതിത്തന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഗണിതശാസ്ത്രപരീക്ഷ കഴിഞ്ഞ് കൃത്യം മൂന്നര മണിക്കൂറിനുള്ളില്‍ ഉത്തരങ്ങള്‍ വൃത്തിയായി ടൈപ്പ് ചെയ്ത് അയച്ചു തന്ന Eruvellipra, St Thomas HSSലെ ജിജി വര്‍ഗീസ് സാറിനും പാലക്കാട് പരുത്തിപ്പുള്ളിയിലെ കണ്ണന്‍ സാറിനും കരുനാഗപ്പിള്ളി തൊടിയൂര്‍ ജി.എച്ച്.എസിലെ സണ്ണി സാറിനും പെരുന്തല്‍മണ്ണ ജി.ജി.എച്ച്.എസിലെ സഫീന ടീച്ചര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഫിസിക്സ് പരീക്ഷയുടെ ഉത്തരങ്ങളെഴുതിത്തന്ന പള്ളിക്കല്‍ ഗവ.എച്ച്.എസിലെ ഷാജി സാറിനും പരുത്തിപ്പുള്ളി കണ്ണന്‍ സാറിനും കെമിസ്ട്രി ഉത്തരങ്ങള്‍ തയ്യാറാക്കിത്തന്ന Athavanad, KYHSS ലെ കെ.പി.സുദര്‍ശന്‍ സാറിനും മാത്സ് ബ്ലോഗിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേരോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഉത്തരങ്ങളും എല്ലാവരും നിരീക്ഷണവിധേയമാക്കുമല്ലോ.
വളരെ മികച്ച അവതരണ ശൈലി . ഉത്തര സൂചിക തയ്യാറാക്കിയ എല്ലാവര്ക്കും, മാത്സ് ബ്ലോഗിനും നന്ദി .
ReplyDeleteI M GAYATHRI;thanks alot teachers....u people r really the best..i was really worried about maths..but i now i think that i will get 77 marks in it...thanks 4 releasing that stress sir..i am following maths blog from starting of 10th..if i am able 2 score this much then the whole credit is 2 maths blog after my teachers...this is reall useful..i had told my teachers n friends about this..they r also thanking maths blog..THANKS ALOT TEACHERS.....:)
ReplyDeleteThanks a lot......
ReplyDeleteഫിസിക്സ് ഉത്തരങ്ങള്‍ മനോഹരമായി ടൈപ്പ് ചെയ്ത് ഒറ്റപേജിലാക്കി അയച്ചു തന്ന വാലില്ലാപ്പുഴ ഹൈസ്ക്കൂളിലെ ഷബീര്‍ സാറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteഅതിവേഗം ബഹുദൂരം.............എല്ലാവര്‍ക്കും നന്ദി............
ReplyDelete(ഇതു ശ്രദ്ധിക്കുമല്ലോ......CHEM Q1B CO അല്ലേ?PHY Q5 പൂര്‍ത്തിയായില്ല.MATH Q13
ല്‍ 100 പദമാണ് എന്ന് തിരുത്തണം...........)
ചോദ്യങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും ഈ വര്‍ഷത്തെ ഗണിതപരീക്ഷയും എ പ്ലസുകാരെ വെള്ളം കുടിപ്പിക്കാതിരുന്നില്ല. എ പ്ലസുകാരെ പരീക്ഷിക്കാനായി ഒരു രണ്ടു ചോദ്യം മതിയെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതായത് പരമാവധി എട്ടുമാര്‍ക്കിനു വരെ പരീക്ഷിച്ചാല്‍ മതിയാകും. ഇതു തെറ്റിയാലും മറ്റെല്ലാം ശരിയാക്കുകയാണെങ്കില്‍ എ പ്ലസ് കിട്ടണമെന്ന് പറഞ്ഞാല്‍ തെറ്റില്ലല്ലോ.
ReplyDeleteഈ വര്‍ഷത്തെ ചോദ്യപേപ്പറിനെക്കുറിച്ചുള്ള അവലോകനത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ചോദ്യപേപ്പര്‍ നിലവാരമുള്ളതായിരുന്നു. നല്ല ഹോം വര്‍ക്ക് ചോദ്യകര്‍ത്താവ് നടത്തിയിട്ടുണ്ടെന്നുള്ള അഭിപ്രായവും തലകുലുക്കിത്തന്നെ സമ്മതിക്കുന്നു. ഒന്‍പതാം ക്ലാസ് ചോദ്യകര്‍ത്താവ് ഈ ചോദ്യപേപ്പറെടുത്ത് ഇമ്പോസിഷനെഴുതി പഠിക്കട്ടെ.
ഫിസിക്സ് ഉത്തരങ്ങള്‍ മനോഹരമായി ടൈപ്പ് ചെയ്ത് ഒറ്റപേജിലാക്കിയ വാലില്ലാപ്പുഴ ഹൈസ്ക്കൂളിലെ ഷബീര്‍ സാറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. മൂല്യ നിർണ്ണയത്തിനു പോകുന്നവര്ക്ക് ഈ മിനിയേച്ചർ രൂപം വളരെ പ്രയോജനപ്പെടും.
ReplyDelete@ഷബീർ സാർ
ഒരുപാട് ശരികൾക്കിടയിലെ ചെറിയ ഒരു തെറ്റ് ചൂണ്ടി ക്കാണിക്കുന്നതു ക്ഷമിക്കുമല്ലോ. ചോദ്യം 17 (b) പ്രതിരോധം കുറയുമ്പോൾ കറന്റ് കൂടും .
അതുകൊണ്ട് താപോര്ജ്ജം കൂടും എന്ന് തിരുത്തുമല്ലോ.
കണക്ക് പരീക്ഷ സൂപ്പര്‍.
ReplyDeleteeasy...........
75 ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല.
വളരെ നന്ദി ഉന്നതമായ ഉദ്യമം അണിയറ ശില്പികള്‍ ക്കു അഭിനന്ദനങ്ങള്‍.............. അതോടൊപ്പം ചോദ്യങ്ങള്‍ തയ്യാറാക്കിയവര്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത അതി സമര്‍ത്ഥ രായ കുട്ടികള്‍ക് A+ ലഭിക്കാതിരിക്കുവാന്‍ ഗൂഡാലോചന നടത്തിയവരുടെ ഇരയായോ എന്നസംശയം എനിക്കുണ്ട്............... പണമുള്ളതുകൊണ്ട്മാത്രംCBSE സ്കൂളുകളുടെ മുന്‍പേ ലഭിയ്ക്കുന്ന ചോദ്യപേപ്പറുകളുടെ ഉദാരമായ മര്‍ക്കുകള്‍കൂ പിന്നില്‍ നല്ല സ്കൂളുകളില്‍ അഡ്മിഷനായി പൊതു വിദ്യലയങ്ങളിലെ പാവപ്പെട്ട മിടുക്കാരായ കുട്ടികള്‍നില്കേണ്ട അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.......ചിന്തിക്കുക.......
ReplyDelete@ Dr. Sukanya പ്ലസ് ടു ഫിസിക്സ് അവലോകനം നന്നായിരിക്കുന്നു . ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് ഇത് . താങ്കളുടെ ഫിസിക്സ് അവലോകനം ഇവിടെ നല്കിയിരിക്കുന്ന ലിങ്കിൽ കൂടി ഷെയർ ചെയ്താൽ നന്നായിരുന്നു.
ReplyDeleteആർക്കെങ്കിലും മുൻ കമന്റ് (vithavan കൊടുത്തത് ) മനസ്സിലായെങ്കിൽ നല്ല ഭാഷയിൽ ഒന്ന് പരിഭാഷപ്പെടുത്തുമോ ?
ReplyDeleteപാലക്കാട് ടീമിന്റെ ഉത്തര സൂചികയില്‍ 17ാമത്തെ ഉത്തരത്തില്‍ 5സെ.മീ നീളവും 5 സെ.മീ വീതിയുമുള്ള ചതുരം ABCD എന്നുള്ളത് 5. 4 എന്നല്ലേ വേണ്ടത്
ReplyDelete@ഷബീർ സാർ.
ReplyDeleteചോദ്യം 17 (c)ശ്രുതി എന്ന് തിരുത്തുമല്ലോ.
അടുത്തകാലത്തായി ക്യാമ്പുകളിലെത്തുന്ന അധ്യാപകരുടെ കയ്യില്‍ മാത്സ് ബ്ലോഗിലെ ഉത്തരങ്ങളുടെ പ്രിന്റൗട്ട് ഉണ്ടാകാറുണ്ട്. ഈ വര്‍ഷവും അതുണ്ടാകുമെന്ന് ഉറപ്പായി.
ReplyDeleteകണക്കു പരീക്ഷ എ പ്ലസുകാരെ വെള്ളംകുടിപ്പിച്ചെന്നു പറഞ്ഞത് നേര്. ഒമ്പതിലെ ചോദ്യമിട്ടയാള്‍ ഇമ്പോസിഷനെഴുതി പഠിക്കണമെന്ന് പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.
@ Sabeer Valillappuzha,
ReplyDeleteചോദ്യം നമ്പര്‍ 17 ബി
പ്രതിരോധം കുറയുമ്പോള്‍ കറന്‍റ് കൂടുകയും, താപം കൂടുകയും ചെയ്യുന്നു എന്നതല്ലേ ശരി ?
പ്രതിരോധം പകുതിയായി കുറയുന്നതിനാല്‍ താപം പകുതിയായി കുറയും എന്ന് ഉത്തരമെഴുതിയവരും ധാരാളം.....
can we write maths 21st all sub-question in one picture itself
ReplyDeletepalakkad team
ReplyDeleteans 13(b) 100 ഈ ശ്രേണിയിലെ പദമാണ് എന്നാക്കണം
13(c)
(3n-2)^2 – (3n-2)=(3n-2)(3n-2-1)=(3n-2)(3n-3)=3(3n-2)(n-1)
അതായത് (3n-2) common factor ആയി എടുത്തു ചെയ്താല്‍ വിപുലീകരണം ഒഴിവാക്കാം അല്ലേ
20(b) volume 500pie root3/9 അല്ലേ
18(b) (x^2+1)/x =2x/x എന്നല്ലേ
sir,
ReplyDeletechemistry 1.b) is it carbon monoxide or carbon?.you have written it as carbon.
kindly expecting your comment.
CHEMISTRY QNO: 1.b) answer കാര്‍ബണ്‍ മോണോക്സൈഡ്.(നിരോക്സികാരിയായ സംയുക്തം), കാര്‍ബണ്‍ എന്ന ഉത്തരത്തിന് നിരോക്സീകരിക്കാന്‍ വേണ്ട മൂലകം എന്നതാകേണ്ടിയിരുന്നു.ദയവായി തിരുത്തി വായിക്കുക
ReplyDeleteone more answer for Qn.no.13(c) (maths)
ReplyDeletetn=3n-2
(tn)^2 = (3n-2)^2
= 9(n)^2-12n+4
= 3[3(n)^2-4n+2]-2
since n is a number, 3(n)^2-4n+2
is also a number.
that means,
(tn)^2 = 3N-2, which is of the form same as that of tn.
Solution for 19(b)
ReplyDeleteThere is a formula for finding the third side of triangle if two sides and one angle is given.
a^2=b^2+c^2-2bc CosA
=10^2+10^2-2*10*10 Cos80
=100+100-2*100*0.1726
=200-34.52
=165.48
a =sqrt(165.48)
=12.86 cm
In question paper value of cos80 is not given.
എന്റെ മകള്‍ ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതി.. വലിയ പഠിപ്പിസ്റ്റ് ഒന്നുമല്ലാത്ത അവള്‍ക്ക് വളരെ വലിയ സഹായമായിരുന്നു ഈ ബ്ലോഗ്.. ഇവിടെ കൊടുത്ത ചോദ്യമാതൃകകളും നോട്ടുകളും ആണ് അവസാനസമയത്തെ പഠനത്തിന് കാര്യമായി ആശ്രയിച്ചത്.. സാമൂഹ്യവും ബയോളജിയും വിഷമമായിരുന്നു എന്നാണ് പറഞ്ഞത്.. എന്തായാലും എത്ര മാര്‍ക്ക് കിട്ടിയാലും അതില്‍ നല്ല ഒരു അവകാശം നിങ്ങള്‍ക്കുള്ളതാണ്.. അവള്‍ ഇതില്‍ വരുന്ന ഓരോന്നും പ്രിന്റ് എടുത്ത് സ്കൂളില്‍ കൊണ്ടുപോയി ടീച്ചര്‍ക്ക് കൊടുക്കുകയും ഇന്റര്‍നെറ്റ് സൌകര്യമില്ലാത്ത ഭൂരിപക്ഷത്തിനും അത് ലഭ്യമാക്കുകയും ചെയ്തിരുന്നു, അപ്പോള്‍, ഇവരുടെ സ്കൂളിന് തന്നെ നിങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നര്‍ത്ഥം...
ReplyDeleteഹൃദയപൂര്‍വം നന്ദി പറയുന്നു.. ഇനി വരും വര്‍ഷങ്ങളിലും മറ്റു കുട്ടികള്‍ക്കും ഇത്തരത്തില്‍ സഹായകരമാവാന്‍ വേണ്ട ആര്‍ജവം നിങ്ങളില്‍ നിറയട്ടെ എന്ന് ആശംസിക്കുന്നു...
മൈലാഞ്ചിയുടെ വാക്കുകള്‍ ഏറെ സന്തോഷം പകരുന്നുണ്ട്. അധ്യാപകരേക്കാളേറെ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളാണെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കറിയാം. ഈ ബ്ലോഗില്‍ ആരംഭകാലം മുതലിന്നോളം സജീവസാന്നിധ്യമായിട്ടുള്ളവരില്‍ പലരും അധ്യാപകരല്ലെന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷകര്‍ത്താവ് എന്ന നിലയിലുള്ള കമന്റ് മനസ്സിന് സംതൃപ്തി പകരുന്നുണ്ട്. നല്ല വാക്കുകള്‍ക്ക് നന്ദി.
ReplyDelete@ john sir,kannan sir:
ReplyDeletepl clear the answer of Q 20 (maths 13).
4/3*pi *(5/root3)*(5/root3)*(5/root3)
=500pi/9root3.
SAFEENA, GGHS, PERINTHALMANNA ayachu thanna 20(a) utharam thettanu. please correct it
ReplyDeleteThanks to maths blog
ReplyDeleteThanks for every help to us for completing the exam so well.
അഭിനന്ദനാർഹം.....ഫിസിക്സ് മൂന്നു ആൻസർ കീ കളിലൂടെയും കടന്നുപോയപ്പോൾ ചില ആശയക്കുഴപ്പങ്ങളുണ്ടായി ...... Q13 c -ആവൃത്തിയോ അതോ ശ്രുതിയോ ??
ReplyDeleteQ 17 b-താപോർജ്ജം കൂടുമോ കുറയുമോ ??
Q 8--ഗ്രാഫ് അനുദൈര്‍ഘ്യതരംഗത്തിന്റെതല്ലേ വരക്കേണ്ടത്??
ശ്ലാഖനീയം....
ReplyDeleteകെമിസ്ട്രി ആൻസർ കീയിൽ
Q10 a---ആദ്യ പ്രവർത്തനം ആദേശ രാസപ്രവർത്തനം എന്നതിന് പകരം അഡിഷൻ രാസപ്രവർത്തനം എന്നല്ലേ വേണ്ടത്??
WELL DONE . THANKS FOR ALL TEACHERS WHO ARE SENDING ANSWERS FOR MATHS QUESTION PAPER
ReplyDeleteKRK
WELL DONE . THANKS FOR ALL TEACHERS WHO ARE SENDING ANSWERS FOR MATHS QUESTION PAPER
ReplyDeleteKRK
ഞാന് പത്താം ക്ലാസിൾ പഠിക്കുന്ന ഒരു കുട്ടിയാണ്.sslc പരീക്ഷയിൽ സമചതുരത്തില് നിന്നും isocelous triangle വരക്കാനുള്ള ചോദ്യം ഞാന് ചെയ്തത് ഇങ്ങനെയാണ്.
ReplyDeleteആദ്യം സമചതുരം വരച്ചു.പിന്നീട് അതിന്റെ base length ഇരട്ടിയാക്കി അതേ ഉയരത്തിൽ ഒരു ത്രികോണം വരച്ചു.സമചതുരത്തിന്റെ ഉയരം തന്നെയാണ് ത്രികോണത്തിന്റെ ഉയരവും. ഇതും ഒരു iscocelous triangle അല്ലെ?
ഞാന് എഴുതിയ ഉത്തരം ശരിയാണോ?
thank you sir.answers kittiyappol aanu a+ kittilla ennuvicharicha palatyhilum kittumennu manasilayathu.bakki subjectsnte koodi answers nalkamoooo please
ReplyDeleteIn maths QP no.7 instead of drawing figure, distance is calculated which is less than the given radius.Hope this way of answering will also be credited
ReplyDelete@ Vineeth Sekhar : തീര്‍ച്ചയായും ഉത്തരം അഡീഷന്‍ പ്രവര്‍ത്തനമാണ്..... പെട്ടന്ന് ടൈപ്പ് ചെയ്തപ്പോള്‍ ഉണ്ടായ തെറ്റാണ്... തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി...
ReplyDeleteതെറ്റുകൾ ചൂണ്ടിക്കാട്ടിയ സുഹ്രത്തുക്കൾക്ക് നന്ദി. തെറ്റുകൾ തിരുത്തിയ പുതിയ ആൻസർ കീ ആണ് ഇപ്പോൾ ലിങ്കിൽ ഉള്ളത്. @ഷബീർ.വി.
ReplyDeletemathsil mean 44.3 ennathinupakaram 43.3 ennezhuthiyal ethra mark labhikkum????
ReplyDeleteസാമൂഹ്യശാസ്ത്രം ,ഇംഗ്ലീഷ് എന്നിവയുടെ ആൻസർകീ കൂടി ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു
ReplyDeleteI am a 10th std student.Maths paper was easy to me.But I will get only 60 marks.I expect A+ for all the other subjects.I am eligible for 24 marks as grace mark.
ReplyDeleteWill I get A+ for Maths ?
How is the distribution of grace marks among subjects?
I am a 10th std student.Maths paper was easy to me.But I will get only 60 marks.I expect A+ for all the other subjects.I am eligible for 24 marks as grace mark.
ReplyDeleteWill I get A+ for Maths ?
How is the distribution of grace marks among subjects?
പരീക്ഷക്ക് നന്നായി തയാറാകാന്‍ സഹായിച്ചതിനും ഉത്തരസൂചിക തന്നതിനും നന്ദി.
ReplyDeleteലിസ,പാമ്പാടി,കോട്ടയം
വിജയന്‍ ല് March 22, 2013 at 8:55 AM
ReplyDelete@ john sir,kannan sir:
pl clear the answer of Q 20 (maths 13).
4/3*pi *(5/root3)*(5/root3)*(5/root3)
=500pi/9root3.
vijayan sir
5/root3 എന്നുപറയുന്നതിനേക്കാള്‍ നല്ലതല്ലേ (5root3)/3എന്നുപറയുന്നത്
sir,
ReplyDeletewe want answer key for all subject.
kindly expecting your quick reaction on it.
"THANKS TO MATHS BLOG"
ReplyDeleteTHANS U FOR ALL CONTRIBUTIONS.....
I.T NOTES HELPED US A LOT FOR TEACHING OUR STUDENTS
THE NOTES AND QUERSTION PAPERS OF MATHSBLOG HELPED STUDENTS PREPARING FOR THEIR EXAMINATIONS
"THANKS A LOT"
PHYSICS
ReplyDeleteIn Q13(C),if pitch must be the same,shouldn't amplitude also be the same???Won't frequency be the same???
In Q17(B),won't the heat energy reduce as the resistance is reduced???[H=(V*V)*t/R]
BIOLOGY
In Q5,won't the disorder be PRESBIOPIA???
Aged people are affected by catract & presbiopia..........
In Q17,is the part labelled 'B' iris or pupil????????Can't it be both???????
PLEASE MAKE IT CONVENIENT TO GIVE THE CORRECT ANSWERS
biology 17th question B aqueous chamber alle?n visual disorder presbyopia alle?plse reply...
ReplyDeletechemistry
ReplyDelete1)b answer carbon monoxide
Fe2O3 + 3CO ----> 2Fe + 3Co2
coke is used for the preparation of carbon monoxide.
@ GEO THOMAS AND GAYU
ReplyDeleteIN PRESBYOPIA THE PATIENT CAN SEE FAR OBJECT BUT CAN'T SEE NEAR OBJECT . IT IS SEEN MAINLY IN MIDDLE AGED PEOPLE.
BUT IN CATARACT THE POWER OF VISION GRADUALLY DIMINISHES. IT IS MAINLY SEE IN OLD AGED PEOPLE
IN THE QUESTION IT IS GIVEN THAT
GRADUAL LOSS OF VISION .
@ geo..it cant b iris..but it can b pupil or aqueous chamber..n in physics frequency n pitch willb same
ReplyDeleteso answer is cataract
ReplyDeleteplease look 10th std biology book page no:22
frequency determines pitch
ReplyDeletethe answer is pupil
ReplyDeletebut the figure is not good
so we can write aqueous humour
Sir
ReplyDeleteIs a pentagon in a circle a regular pentagon or not?
Sir
ReplyDeleteIs a pentagon in a circle a regular pentagon or not?
@ Geo തോമസ്
ReplyDeletePhysics Question 13(c)
ശ്രുതി , ആവൃത്തി , തരംഗ ദൈർഘ്യം ഇവയിൽ ഏതു ഘടകം എഴുതിയാലും മാർക്ക് കൊടുക്കേണ്ടതാണ് .
Q17(B)
സാധാരണ ഉണ്ടാകുന്ന ഒരു സംശയമാണിത് .
പ്രതിരോധം എന്ന ഒറ്റ ഘടകം മാത്രം പരിഗണിച്ചാൽ തീർച്ചയായും താപത്തിന്റെ അളവ് കുറയും .അതുകൊണ്ടാണ് ശ്രേണിയായി ബന്ധിപ്പിച്ച , ഒരേ നീളവും വണ്ണവും ഉള്ള, ചെമ്പ് കമ്പിയിലൂടെയും നിക്രോം കമ്പിയിലൂടെയും വൈദ്യതി കടന്നു പോകുമ്പോൾ നിക്രോം കമ്പി ചൂടാകുന്നത് .രണ്ടിലൂടെയും കടന്നുപോകുന്ന കറന്റ് ഒരുപോലെയാണ് .പ്രതിരോധത്തിൽ മാത്രമേ വത്യാസം ഉള്ളു .
എന്നാൽ ഈ ചോദ്യത്തിൽ പ്രതിരോധം കൂടുമ്പോൾ കറന്റ് കുറയും എന്ന് കൂടി പരിഗണിക്കണം . H=I^2 RT അനുസരിച്ച് താപം കുറയും .
125√3 п =41.67 എന്നാണ് ശരിയുത്തരം. ഹരിച്ചപ്പോള്‍ വന്ന തെറ്റാണ് ,ക്ഷമിക്കുക.ചൂണ്ടിക്കാണിച്ചതിനു നന്ദി.
ReplyDelete@Jinesh
ReplyDelete125√3 п =41.67 എന്നാണ് ശരിയുത്തരം. ഹരിച്ചപ്പോള്‍ വന്ന തെറ്റാണ് ,ക്ഷമിക്കുക.ചൂണ്ടിക്കാണിച്ചതിനു നന്ദി.
In Q(19) We have
ReplyDelete$\frac{a}{SinA}=\frac{b}{SinB}=\frac{c}{SinC}=2r
\therefore \frac{10}{Sin50}=2r
\therefore 2r=12.99 (Diameter)$
and BC can be calculated by drawing the perpendicular from A to BC as in the answers given
Biology qn no.5
ReplyDeleteOld age long sight is presbyospia.
Near sight only is affected.
But in cataract gradual loss of power of vision occures.
Qn. no. 17
Iris is the opaque screen in front of the lens. At the centre of the iris, opening, pupil is present.
In the picture a double bracket is there at the pupil where B is labelled.
@Geo Thomas , @ Shalyar
ReplyDeleteശബ്ദത്തിന്റെ സവിശേഷ ഗുണമാണ് ചോദിച്ചത്. ആവ്രത്തിയും തരംഗധൈർഘ്യവും സവിശേഷഗുണങ്ങളല്ല... അപ്പോൾ ഉത്തരം ശ്രുതി തന്നെയാണ്.
SSLC 2013 Hindi Examinationന്റെ ഉത്തരങ്ങള്‍ വളരെ കൃത്യതയോടെ രവി കണ്ണൂര്‍ തയ്യാറാക്കിയത് നിങ്ങള്‍ക്ക് download ചെയ്തെടുക്കാം. SSLC Mar 2013 Hindi Qn Answers – A Model
ReplyDeletesir,
ReplyDeleteEventhough pitch is a characteristic of sound,Will the pitch be same if amplitude is different.In the given figure amplitude given is different?
@Geo Thomas
ReplyDeleteamplitude , ആവൃത്തിയെ(frequency ) ബാധിക്കുന്നില്ല . ഉച്ചതയെ (loudness) ആണു ബാധിക്കുന്നത് . അതുകൊണ്ട് രണ്ടു തരംഗങ്ങളുടെയും ഉച്ചത വ്യത്യസ്തമാണ് . ശ്രുതി ഒന്നുതന്നെ.
THANKS TO MATHS BLOG
ReplyDeleteTHANK YOU FOR ALL CONTRIBUTIONS.
Thank you for clearing my doubts.I have a suggestion to mathsblog to publish the 'SCERT answer key for SSLC exams' (used for evaluation) if possible......
ReplyDeleteMaths Q18 (b)
ReplyDeleteThe answer prepared by mathsblog team palakkad not based on the chapter second degree equation. The property of discriminant is not used .
Bipin
Maths Q6
ReplyDeleteLet the intersecting points of first two circles is P & Q and second two circles is R &S
<A+<Q=180 (1)
<D+<P=180 (2)
<P+<S=180 (3)
<Q+<R=180 (4)
<R+<C=180 (5)
<S+<B=180 (6)
(1)+(5)
<A+(<Q+<R)+<C=360
<A+180+<C=360
<A+<C=180
".....ബയോളജിയുടെ മലയാളം മീഡിയം ഉത്തരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം അന്തിയൂര്‍ക്കോണം എല്‍.എഫ്.എച്ച്.എസിലെ അപര്‍ണ വില്‍ഫ്രഡ് എന്ന അപര്‍ണ ടീച്ചറും...."
ReplyDeleteഈ പറയുന്ന അപര്‍ണ വില്‍ഫ്രെഡ് തിരുവനന്തപുരം അന്തിയൂര്‍ക്കോണം എല്‍.എഫ്.എച്ച്.എസിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. :)
Thanks a lot for answering the question paper.But there are mistakes in question nos:16, 19 and 20. Please make the necessary corrections.
ReplyDeleteMary Mol Bernard
ReplyDeleteThank you Gigi sir for answering the questions.There are some mistakes also.Q16:N =100 .So median is 660
Q19: d=30
Q20: radius of sphere =5*root3/3
9ലെ ഫിസിക്സിന്റെ ഉത്തരം മാറിപ്പോയി.
ReplyDeleteSSLC 2013 ബയോളജി പരീക്ഷയില്‍ 5-ാമത്തെ ചോദ്യത്തിനുള്ള ഉത്തരം തിമിരം എന്നാണ് കാണുന്നത്. ഇത് ശരിയല്ല.തിമിരം വ്യദ്ധരില്‍ സാധാരണ കാണുന്ന ഒരു നേത്രരോഗമാണ്.അല്ലാതെ നേത്രവൈകല്യമല്ല.ചോദ്യത്തില്‍ നേത്രവൈകല്യത്തെകുറിച്ചുള്ള സുചനകളാണ് കാണുന്നത്
ReplyDeleteSSLC പരീക്ഷാ വേളയില്‍ മാത്സ് ബ്ലോഗിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നു. പരീക്ഷാത്തലേന്ന് ക്വിക്ക് റിവിഷന് സഹായിക്കുന്ന പഠനസഹായികള്‍ പ്രസിദ്ധീകരിച്ചത് കുട്ടികളെ ഏറെ സഹായിച്ചു.
ReplyDeleteഎട്ടാം ക്ലാസ് ഉത്തരസൂചിക തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന് മാത്സ് ബ്ലോഗിനും സണ്ണിസാറിനും നന്ദി
chemistry q.no:7 Cu<-Cu 2+ 2e- എനന് എഴുതിയാല്‍ തെററാണോ?
ReplyDeletebiolagy Q NO:5 ANSWER THIMIRAM ENN THANNEYAN
ReplyDelete