Thursday, February 28, 2013

SSLC maths ourkkam 2013 answers
ഐകമത്യം മഹാബലം

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പരോപകാരം ഏതു വിധത്തിലുമാകാം. അതൊരു മുഴുവന്‍ സമയ പ്രവര്‍ത്തനമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ നമ്മുടെ മനസ്സ് ആ വിധത്തില്‍ പരുവപ്പെടേണ്ടിയിരിക്കുന്നു. ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്കായി നമുക്കു മാറ്റി വെക്കാനാകുമല്ലോ. ക്ലാസ് മുറികളുടെ നാലു ചുവരുകള്‍ക്കപ്പുറത്തേക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനും അന്വേഷണാത്മകമനോഭാവമുള്ള ഒരു ശിഷ്യവൃന്ദത്തെ ലോകത്തിന്റെ പല കോണുകളില്‍ സൃഷ്ടിക്കാനും കഴിയുന്ന സാഹചര്യമാണ് വിവരസാങ്കേതിക വിദ്യ ഇന്ന് വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു പദ്ധതിക്കാണ് മാത്​സ് ബ്ലോഗ് ഈയാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗണിതശാസ്ത്രം ഒരുക്കം - 2013 ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങള്‍ വേണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഒറ്റയടിക്ക് ഒരാളെക്കൊണ്ട് ഉത്തരമെഴുതാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ ഈ ആവശ്യം ബ്ലോഗിലൂടെ ഉന്നയിക്കുകയായിരുന്നു. ഒരു യൂണിറ്റ് ഒരാള്‍ തയ്യാറാക്കുകയാണെങ്കില്‍ പതിനൊന്നു പേര്‍ വിചാരിച്ചാല്‍ ഈ പുസ്തകത്തിലെ ചോദ്യങ്ങള്‍ക്കു മുഴുവന്‍ ഉത്തരമാകുമല്ലോയെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെയാണ് ഈ യൂണിറ്റുകള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളെഴുതി പ്രസിദ്ധീകരിക്കാന്‍ മാത്‍സ് ബ്ലോഗിനായത്.

വിചാരിച്ചതിനേക്കാളപ്പുറത്തേക്ക് നല്ല പ്രതികരണമായിരുന്നു അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിച്ചത്. വിദ്യാര്‍ത്ഥികളും സ്ക്കൂള്‍ അധ്യാപകരും മാത്രമല്ല, ഫ്രീലാന്‍സ് അധ്യാപകരടക്കമുള്ളവര്‍ ഉത്തരങ്ങളെഴുതാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരേയും ഈ സംരംഭത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചില്ല. സേവനസന്നദ്ധത പുലര്‍ത്തിയവരെ ഓണ്‍ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ത്തന്നെ ചുമതലയേല്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ ഭൂരിപക്ഷം പേരും സമയബന്ധിതമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി. മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം. തയ്യാറാക്കേണ്ടത് ഗണിതശാസ്ത്രത്തിന്റെ ഉത്തരങ്ങളാണെന്നതു കൊണ്ടും സമയപരിമിതികൊണ്ടും സ്വന്തം കൈപ്പടയില്‍ത്തന്നെ ഉത്തരങ്ങള്‍ എഴുതിത്തയ്യാറാക്കിയാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരങ്ങള്‍ ലാടെക്കില്‍ ചെയ്തവരും പുറമേ നിന്ന് ഡി.ടി.പി ചെയ്യിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരോരോരുത്തരോടുമുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. യൂണിറ്റ് ക്രമത്തില്‍ ചോദ്യോത്തരങ്ങള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. ഇതാണ് ശരിയെന്ന് മാത്​സ് ബ്ലോഗോ മാത്​സ് ബ്ലോഗിന്റെ ഒരുക്കം 2013 സപ്പോര്‍ട്ടിങ്ങ് ടീമോ വാശിപിടിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് വിധേയമാക്കാം. അത്തരം കമന്റുകള്‍ക്കായി കാത്തിരിക്കുന്നു.

Unit 1. സമാന്തരശ്രേണികള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 2. വൃത്തങ്ങള്‍
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍
Unit 3. രണ്ടാം കൃതി സമവാക്യങ്ങള്‍
തയ്യാറാക്കിയത്: പ്രദീപന്‍, കോഴിക്കോട് വളയം സ്ക്കൂള്‍
Unit 4. ത്രികോണമിതി
തയ്യാറാക്കിയത്: കെ.ജി ഹരികുമാര്‍, കെ.പി.എം.എച്ച്.എസ് എടവനക്കാട്
Unit 5. ഘനരൂപങ്ങള്‍
തയ്യാറാക്കിയത്: ശ്രീജ എം.കെ, ഗ്രേസി മരിയ, ഷാജി സെബാസ്റ്റ്യന്‍, രാജുപോള്‍.എ, അബ്ദുള്‍ ജലീല്‍‍. എ (ഗണിതവിഭാഗം അധ്യാപകര്‍, പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്ററി സ്ക്കൂള്‍)
Unit 6. സൂചകസംഖ്യകള്‍
തയ്യാറാക്കിയത്: വിപിന്‍ മഹാത്മ, ഗവ.വി.എച്ച്.എസ്, കടക്കല്‍
Unit 7. സാധ്യതകളുടെ ഗണിതം
തയ്യാറാക്കിയത്: ലതീഷ് പുതിയേടത്ത്, ജി.എച്ച്.എസ്.എസ്, കടന്നപ്പള്ളി
Unit 8. തൊടുവരകള്‍
തയ്യാറാക്കിയത്: മുരളീധരന്‍, ജി.എച്ച്.എസ് ചാലിശ്ശേരി
Unit 9. ബഹുപദങ്ങള്‍
തയ്യാറാക്കിയത്: റെജി ചാക്കോ, ഫ്രീലാന്‍സ് ടീച്ചര്‍
Unit 10. ജ്യാമിതിയും ബീജഗണിതവും
തയ്യാറാക്കിയത്: സതീശന്‍. എന്‍.എം, പറളി ഹൈസ്ക്കൂള്‍
Unit 11. സ്ഥിതി വിവരക്കണക്ക്
തയ്യാറാക്കിയത്: സിന്ധു.എ, അഴിക്കോട് ഹൈസ്ക്കൂള്‍

53 comments:

  1. പോസ്റ്റുകള്‍ക്കായി മാത്സ് ബ്ലോഗില്‍ എഴുതപ്പെട്ട അവതാരികകളില്‍ ഏറ്റവും മനോഹരമായ ഒന്നായിരിക്കും ഇത് എന്ന് തീര്‍ച്ച. മൂര്‍ച്ചയേറിയ വാക്കുകള്‍ ഹൃദയത്തില്‍ തുളച്ചു കയറുന്നു. ചിന്തിച്ചിട്ടില്ലാത്തതോ മനപ്പൂര്‍വ്വം മറന്നു പോവുന്നതോ ആയ പലതിനെയും ഓര്‍മ്മിപ്പിക്കുന്നു. ചിന്തോദീപകം എന്നതല്ലേ ഒറ്റ വാക്ക് ?

    മാത്സ് ബ്ലോഗ് ചരിത്രത്തിലെ എന്നല്ല കേരളത്തിലെ ബ്ലോഗുകളുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കും ഇത്. കൂട്ടായ്മയിലുള്ള ഈ

    വിദ്യാഭ്യാസ വിപ്ലവം...

    അതും വിവര സാങ്കേതികത ഉപയോഗിച്ച്...

    അകമഴിഞ്ഞ നന്ദിയും...

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും...

    Rajeev
    english4keralasyllabus.com


    ReplyDelete
  2. വളരെ നന്ദി സര്‍.

    ReplyDelete
  3. വളരെ നന്ദി സര്‍.

    ReplyDelete
  4. thank you maths blog.thank you very much..........it eill help me toget A+ in maths

    ReplyDelete
  5. എന്താ പറയണ്ടേ.....
    ഉറുമ്പ് ശര്‍ക്കര മല കണ്ട പോലെയായി....

    ഉത്തരങ്ങള്‍ തയ്യാറാക്കിയ എല്ലാവര്‍ക്കും നന്ദി....

    ഇങ്ങനെ ഒരു പ്രയത്നം മാത്സ് ബ്ലോഗിനേ സാധിക്കൂ.......

    ReplyDelete
  6. ചില യൂണിറ്റുകളുടെ ഉത്തരങ്ങള്‍ ആക്ടീവ് ആയിട്ടില്ലല്ലോ...

    ReplyDelete
  7. SSLC പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഗണിതത്തില്‍ ഇതിലും ഉപകാരപ്രദമായ മറ്റൊരു സമ്മാനം കിട്ടാനില്ല.
    "ഒരുക്ക"ത്തിന്റെ ഉത്തരം തയ്യാറാക്കാന്‍ സഹായിച്ച എല്ലാ അധ്യാപകര്‍ക്കും ഒരായിരം നന്ദി.

    NB;- ഘനരൂപങ്ങളിലെ ഉത്തരങ്ങള്‍ അപൂര്‍ണമാണെന്ന് തോന്നുന്നു. ദയവായി പരിശോധിക്കുക

    ReplyDelete
  8. ഇങ്ങനെ ഒരു പ്രയത്നം മാത്സ് ബ്ലോഗിനേ സാധിക്കൂ.......
    Shajahan.SS Chittur

    ReplyDelete
  9. i dont know how to tell thanksssssssssss

    ReplyDelete
  10. i dont know how to tell thanksssssssssss

    ReplyDelete
  11. വളരെ നന്ദി സര്‍.

    ReplyDelete
  12. വളരെ നന്ദി സര്‍.

    ReplyDelete
  13. THANK YOU MATHS BLOG..........
    UNIT 1,4,7,11 activate aakunnilla.

    ReplyDelete
  14. THANK YOU MATHS BLOG.
    Unit 1,4,7,11. activate aakunnilla.

    ReplyDelete
  15. THANK YOU MATHS BLOG.
    Unit 1,4,7,11. activate aakunnilla.

    ReplyDelete
  16. @ shaji varghese സര്‍
    "മറ്റുള്ളവരുടെ ഉത്തരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യാം."

    എന്ന വാചകം ശ്രദ്ധിക്കൂ

    ReplyDelete
  17. ആത്മാര്‍ഥമായ,അര്‍പ്പണ മനോഭാവമുള്ള ഇത്തരം അധ്യാപക കൂട്ടായ്മകള്‍ വിദ്യാര്ധികള്‍ക്ക് ഏറെ ഗുണപരമാകും . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മാത്സ് ബ്ലോഗിനും, അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍ . അവതരണം വളരെ നന്നായി. ഹരി സാര്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് പോലെ " അധ്യാപകര്‍ study materials ക്ലാസ് റൂമിന് പുറത്തേക്ക് കൈമാരുകയാനെങ്കില്‍ എത്ര നന്നായേനെ". അതാണ്‌ മാത്സ് ബ്ലോഗിന്റെ പ്രവര്‍ത്തനവും .

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. Didn't working some links

    Unit 1. സമാന്തരശ്രേണികള്‍
    Unit 4. ത്രികോണമിതി
    Unit 7. സാധ്യതകളുടെ ഗണിതം
    Unit 11. സ്ഥിതി വിവരക്കണക്ക്

    Please active the link and save the hard work of the teachers
    anyway, Thanks a lot for the other papers

    ReplyDelete
  20. ഇത് തയ്യാറാക്കിയ എല്ലാ അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍. ഈ കൂട്ടായ്മ കാത്തുസൂക്ഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ!

    ReplyDelete
  21. വളരെ നന്ദിയു‍‍ണ്ട്..

    ReplyDelete
  22. Unit 1. സമാന്തരശ്രേണികള്‍
    Unit 4. ത്രികോണമിതി
    Unit 7. സാധ്യതകളുടെ ഗണിതം
    Unit 11. സ്ഥിതി വിവരക്കണക്ക്
    coming soon..........

    ReplyDelete
  23. CE Score നല്കാന്‍ പറ്റുന്നമണ്ടോ?
    ഇല്ലെങ്കില്‍,
    1. CE Marks എന്ന Link ല്‍ ക്ലിക്ക് ചെയ്യുക
    2. ബ്രൗസറിന്റെ അഡ്രസ്ബാറില്‍ http://210.212.239.92:8081/sslc/sslc_exam.php# എന്ന് കാണിക്കുന്നത് http://210.212.239.92:8081/sslc/sslc_ce.php# എന്നാക്കി Enter അടിക്കുക
    (അതായത് അഡ്രസില്‍ exam എന്നത് ce എന്ന് മാറ്റിയാല്‍ മതി)

    ReplyDelete
  24. നേരത്ത തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.
    കമന്‍റുകളാവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.അതൊഴിവാക്കുന്നതുചിതമായിരിക്കുംമെന്നു തോന്നുന്നു.
    പരീക്ഷയെഴുതുന്ന കൂട്ടുകാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  25. CE Score നല്കാന്‍ പറ്റുന്നമണ്ടോ?
    ഇല്ലെങ്കില്‍,
    1. CE Marks എന്ന Link ല്‍ ക്ലിക്ക് ചെയ്യുക
    2. ബ്രൗസറിന്റെ അഡ്രസ്ബാറില്‍ http://210.212.239.92:8081/sslc/sslc_exam.php# എന്ന് കാണിക്കുന്നത് http://210.212.239.92:8081/sslc/sslc_ce.php# എന്നാക്കി Enter അടിക്കുക
    (അതായത് അഡ്രസില്‍ exam എന്നത് ce എന്ന് മാറ്റിയാല്‍ മതി)

    ReplyDelete
  26. സര്‍
    പണി പറ്റിച്ചു !!
    പക്ഷേ CONFIRM BUTTON കാണുന്നില്ലല്ലോ?

    ReplyDelete
  27. ഉത്തരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് .
    സൂചക സംഖ്യകളിലെ പ്രവര്‍ത്തനം 2 ലെ ചോദ്യം d) യിലെ ഉത്തരത്തില്‍
    "X അക്ഷത്തിലെ ബിന്ദുക്കളുടെ എല്ലാം X സൂചകസംഖ്യ 0 ആയിരിക്കും". എന്നത് "X അക്ഷത്തിലെ ബിന്ദുക്കളുടെ എല്ലാം Y സൂചകസംഖ്യ 0 ആയിരിക്കും"
    എന്ന് തിരുത്തണം.

    ReplyDelete
  28. very helpful . Thamks to maths blog

    ReplyDelete
  29. വളരെ നന്ദി സര്‍.

    ReplyDelete
  30. DEAR SIR YOU DID A BIG THING.BUT FIRST CHAPTER,SLINK IS NOT WORKING!PLEASE CHECK IT FAST.

    ReplyDelete
  31. മാത്സ് ബ്ലോഗ് അത്ഭുതമാകുന്നത് ഇങ്ങനെയുള്ള കൂട്ടായ്മകളൊരുക്കുന്നതിലൂടെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചു നടത്തിയ ഈ ഒരുക്കം വിപ്ലവത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സിന്ധു ടീച്ചര്‍ക്കും പ്രദിപന്‍ സാറിനും ഹരികുമാര്‍ സാറിനും അബ്ദുള്‍ ജലീല്‍ സാറിനും മഹാത്മാ വിപിന്‍ സാറിനും മുരളീധരന്‍ സാറിനും റെജി ചാക്കോ സാറിനും സതീശന്‍ സാറിനും നന്ദി.

    അജയന്‍ സാറിന്റെ സമാന്തരശ്രേണിയും നിഷ ടീച്ചറുടെ സാധ്യതകളുടെ ഗണിതവും ഇതേ വരെ ആക്ടീവായിട്ടില്ല. അവര്‍ തയ്യാറാക്കിത്തരാത്തതാണോ പ്രശ്നം?

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. unit-10 orukkom-
    In the answer for question no. 7-
    AB=root (90)=3 ROOT(10)
    BC=root (90)=3 ROOT(10)
    AB+BC=6 ROOT(10)
    AC=ROOT(360)=6 ROOT(10)
    AB+BC=AC, SO IT IS NOT A TRIANGLE

    ReplyDelete
  34. ജ്യാമിതിയും ബീജഗണിതവും എന്ന അദ്ധ്യായത്തിലെ ചോദ്യം 7 ലെ തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.
    AB + BC = AC ആയതിനാല്‍ A, B, C എന്നിവ ത്രികോണത്തിന്റെ ശീര്‍ഷങ്ങളല്ല.
    ശരിയാക്കിയ pdf അയച്ചികൊടുക്കുന്നുണ്ട്.

    ReplyDelete
  35. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിജയസോപനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    വൈകിപ്പോയി.എന്നാലും ഒരാള്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നെങ്കില്‍ അത് മതി.
    http://gvhskadakkal.blogspot.in/

    ReplyDelete
  36. Unknown March 2, 2013 at 9:55 PM

    unit-10 orukkom-
    In the answer for question no. 7-
    AB=root (90)=3 ROOT(10)
    BC=root (90)=3 ROOT(10)
    AB+BC=6 ROOT(10)
    AC=ROOT(360)=6 ROOT(10)
    AB+BC=AC, SO IT IS NOT A TRIANGLE
    sir
    ചരിവ് കണ്ടുപിടിച്ച് ചെയ്യുന്നതാവും കൂടുതല്‍ എളുപ്പമെന്നുതോന്നുന്നു
    അതായത് AB,BC,AC ഇവയ്ക്ക് ഒരേചരിവ് കിട്ടുന്നു

    ReplyDelete
  37. ചരിവ് കണ്ടുപിടിച്ച് ചെയ്യുന്നതാവും കൂടുതല്‍ എളുപ്പമെന്നുതോന്നുന്നു
    അതായത് AB,BC,AC ഇവയ്ക്ക് ഒരേചരിവ് കിട്ടുന്നു,
    As you said, If you give more focus on use of gradient(or slope) to prove collinearity of points, parallelogram
    etc.it would be better.

    ReplyDelete
  38. sir
    i am a student studiying 10 std sir it was very use fully to me study maths began yesterday i was so afraid of maths seriosly i dontno any thing in maths but today i feel so good . so many thank you sir for your job (good job sir)continue like this sir

    ReplyDelete
  39. Genuine comments like these that come straight from the heart is what make the bloggers do more.
    Congrats Maths Blog.
    Target reached.

    Rajeev
    english4keralasyllabus.com


    ReplyDelete
  40. I agree with Mr.Rajeev joseph.., these type of comment will give motivation to the math blog team to do more towards promotion of the subject.

    ReplyDelete
  41. @sanjay thamban
    തെറ്റാണെന്ന് തോന്നാന്‍ കാരണം ?

    ReplyDelete
  42. Teachare Thettalla Sorry.

    Pakshe Engane Simplify Cheythude..??

    x3 : x5= 3:7

    x3= 3k

    x5=7k enneduthal

    x5-x3=2d=7k-3k=4k

    d=2k

    x4=x3+d=3k+2k=5k

    x6=x5+d=7k+2k=9k

    x4:x6=5k:9k=5:9
    ................

    ...........






    ReplyDelete
  43. സഞ്ജയ്, ഒരു സംശയവും വേണ്ട ,സഞ്ജയ് ചെയ്തത് ശരിയാണ്. അംശബന്ധം എന്ന ആശയത്തിന്റെ രണ്ട് രീതിയിലുള്ള പ്രയോഗം മാത്രമാണ് നമ്മള്‍ രണ്ടു പേരും ചെയ്തത്.

    ReplyDelete
  44. Chapter 9 10 question Engane Cheythal Full Mark Kittumo Teacher..??

    x2+6x+8

    x2+2x+4x+8

    x(x+2)+4(x+2)

    (x+4)(x+2)



    ReplyDelete
  45. Higher Secondary Students കൂടെ ഉപയോഗപ്രദമായ രീതിയിൽ Maths Blogനെ കൊണ്ടുവന്നാൽ വളരേ നല്ലത്

    ReplyDelete
  46. THANKYOU MATHS BLOG.
    എനിക്ക് ഒരുപാട് ഉപകാരപ്രദമയി

    ReplyDelete
  47. it's very helpful for the student
    and thank you maths blog

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.