Wednesday, February 20, 2013
മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം 2
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു സഹകരിക്കുന്ന മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ് ഓരോ പുതിയ പോസ്റ്റുകള്‍ ഒരുക്കുമ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.
മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മുന്‍പ് മലയാളവുമായി ബന്ധപ്പെട്ട രമേശന്‍ പുന്നത്തിരിയന്‍ സാര്‍ തയാറാക്കിയ നോട്സ് ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ നോട്സില്‍ ചേര്‍ക്കാതിരുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍ഗോട്ടെ മോഡല്‍ റസിഡണ്ട്സ് സ്കൂളിലെ അധ്യാപകന്‍, പഴയ പോസ്റ്റുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഹമ്മദ് ഷെറീഫ് കുരുക്കള്‍ സാര്‍ തയാറാക്കിയ നോട്ടുകളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരീക്ഷയ്ക്കു തയാറെടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈ നോട്സ് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും
Click here to download Malayalam Notes.
10 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.
വളരെ നല്ല വിശകലനം. കുട്ടികള്‍ തീര്ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പാഠം . നന്ദി
ReplyDeleteവളരെ നല്ല വിശകലനം. കുട്ടികള്‍ തീര്ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പാഠം . നന്ദി
ReplyDeletecan u publish notes on all lesson
ReplyDeletecan u publish notes on all lesson
ReplyDeletevalare nannayittund,kuttikalude thalathileyku irangichellan kazhiyunna reethiyil avatharippichittund,oppam teachersinum valare gunapedunna notes...congratz...
ReplyDeleteവളരെ വിജ്ഞാനപ്രദമായ ലേഖനം ലളിതമായ പഠന ശൈലി അഭിനന്ദനങ്ങള്‍
ReplyDeleteThis comment has been removed by the author.
ReplyDelete28 ന് മുമ്പ് സ്പാര്‍ക്കില്‍ signature and Photo അപ് ലോഡ് ചെയ്യണമല്ലോ. അതെങ്ങിനെ ചെയ്യാമെന്ന് പ്രസിദ്ധീകരിക്കുമോ? ഒരിടത്തും അതിന്റെ വിശദീകരണം കണ്ടില്ല.
ReplyDeleteനന്ദി
ReplyDeleteWaw information you provide very nice
ReplyDeletemany new things that I got after reading this article you wrote
Thank you so much for sharing this useful information.
Cara Ampuh Mengobati Kanker Paru-Paru
Gejala dan Penyebab Penyakit Radang Usus
Perbedaan Gagal Ginjal Akut dan Kronis
Gejala serta Penyebab Utama Penyakit Vitiligo
Penyebab Penyakit Scabies