നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു.
വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കാനുള്ള ശേഷി നേടുക, KompoZer സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കാനും ആകര്‍ഷണീയമാക്കാനുമുള്ള കഴിവ് നേടുക, സ്ക്കൂള്‍ ലാബിലെ എല്ലാസിസ്റ്റത്തിലും കിട്ടുന്ന വിധം വെബ് പേജുകള്‍ ക്രമീകരിക്കുന്നതിന് പ്രപ്തരാക്കുക, വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയാണ് പഠനലക്ഷ്യങ്ങള്‍. വെബ് പേജ് നിര്‍മ്മാണത്തിനാവശ്യമായ ഏതാനും ടാഗുകള്‍ മുന്‍ക്ലാസുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ടാഗുകള്‍ മനസിലാക്കുന്നതിനും, കമ്പോസര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും പത്താംക്ലാസ് പാഠപുസ്തകം പ്രാധാന്യം നല്‍കുന്നു. ഇതേക്കുറിച്ച് ജോണ്‍ സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും പഠനക്കുറിപ്പുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഇന്റെര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന പേജുകളാണ് വെബ്പേജുകള്‍.ധാരാളം വെബ്പേജുകള്‍ ചേര്‍ത്ത് നെറ്റില്‍ ഒരുക്കിയിരിക്കുന്ന വിവരസഞ്ചയമാണ് വെബ്സൈറ്റ് . എച്ച് ടി എം എല്‍ (HyperText Markup Language) എന്ന പ്രോഗ്രാംഭാഷയില്‍ വെബ്പേജ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പ്രോഗ്രാം എഴുതുകയാണ് ആദ്യപടി .ഇത്തരം ഒരു പ്രോഗ്രാമിന് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ശീര്‍ഷകഭാഗവും ബോഡി ഭാഗവും . ലളിതമായ ഒരു പ്രോഗ്രാം താഴെ കൊടുത്തിരിക്കുന്നു. എച്ച് .ടി . എം . എല്‍ ടാഗുകള്‍ നേരിട്ട് ഉപയോഗിക്കാതെ വെബ് പേജുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ് എച്ച് ടി എം എല്‍ എഡിറ്ററുകള്‍. KampoZer , Quanta Plus എന്നിവ എച്ച് ടി എം എല്‍ എഡിറ്ററുകളാണ്. പേജുകള്‍ മെച്ചപ്പെടുത്താനും ടാഗുകള്‍ തിരുത്താനും ഇതില്‍ സാധിക്കും.
ഐടി@സ്ക്കൂള്‍ ഉബുണ്ടുവില്‍ Application --- Internet --- KampoZer എന്ന ക്രമത്തിലാണ് കമ്പോസര്‍ സ്ഫോഫ്റ്റ്‌വെയര്‍ തുറക്കുന്നത്. ഒരു വെബ്സൈറ്റ് തുറന്നുവരുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ഹോം പേജ് എന്ന് അറിയാമല്ലോ. ആ വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന പേജുകളെക്കുറിച്ചും, ഉള്ളടക്കത്തെക്കുറിച്ചും ഹോം പേജില്‍ വ്യക്തമാക്കിയിരിക്കും. പ്രധാനചിത്രം, ലിങ്കുകള്‍, പ്രധാന അറിയിപ്പുകള്‍,, സൈറ്റിനെക്കുറിച്ചുള്ള പൊതുവിവരണങ്ങള്‍ എന്നിവ ഹോം പേജില്‍ ഉണ്ടായിരിക്കും. നാം തയ്യാറാക്കിയ ഹോം പേജ് നമ്മുടെ സിസ്റ്റത്തില്‍ തന്നെയുള്ള ഫയല്‍ സിസ്റ്റത്തിലെ var – www എന്ന ഫോള്‍ഡറില്‍ കോപ്പിചെയ്യണം. തുടര്‍ന്ന് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ localhost/filename.html കൊടുത്ത് എന്റെര്‍ ചെയ്താല്‍ വെബ്സൈറ്റ് കാണാം.
ഇവിടെ ഒരു പ്രശ്നമുള്ളത് സാധാരണ യൂസറില്‍ നിന്നുകൊണ്ട് ഫയല്‍സിസ്റ്റത്തിലെ var --- www യിലേയക്ക് മറ്റൊരു ഫയല്‍ പ്രവേശിക്കില്ല എന്നതാണ്. അപ്പോള്‍ സാധാരണ യൂസറിന് പെര്‍മിഷന്‍ നല്‍കണം . Terminal ല്‍ sudo nautilus എടുക്കുക അവിടെ നിന്നുകൊണ്ട് ഫയല്‍ സിസ്റ്റത്തിലെ var www ല്‍ പേസ്റ്റ് ചെയ്യാം നെറ്റ്‌വര്‍ക്ക് ചെയ്ത കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ ഒരെണ്ണം സെര്‍വര്‍ ആയി കണക്കാക്കാം. ഒരേ സമയം പല പ്രോഗ്രാമുകളും പലര്‍ക്കായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കമ്പ്യൂട്ടറാണ് സെര്‍വര്‍.. സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കമ്പ്യൂട്ടറുകളാണ് ക്ലയിന്റ് കമ്പ്യുട്ടറുകള്‍. നെറ്റ് വര്‍ക്കില്‍ അംഗമായിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനും ഓരോ IP അഡ്രസ് ഉണ്ടാകും. സെര്‍വറില്‍ ഒരു വെബ് പേജ് സേവ് ചെയ്തു എന്നു കരുതുക. മറ്റൊരു സിസ്റ്റത്തിന്റെ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ serverIP/filename.html എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ ചെയ്ത് പേജ് കാണാം.
ഈ പാഠത്തിന്റെ പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
നമുക്കൊരു വെബ്സൈറ്റ് പഠനക്കുറിപ്പുകള്‍
വര്‍ക്ക്ഷീറ്റ് മാതൃക
നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ.
ഇന്ന് ഒരു കഥ പറഞ്ഞു തുടങ്ങാം. ഒരു പുരോഹിതന്‍ ആരാധനാലയത്തില്‍ തടിച്ചു കൂടിയിരിക്കുന്ന വിശ്വാസികളോട് നാളെ ആരാധനയ്ക്ക് വരുമ്പോള്‍ ഓരോരുത്തരും ഓരോ കുപ്പി പനിനീര് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് ആരാധനാലയത്തില്‍ നിറയെ ആരാധനയ്ക്കായി നിറകുപ്പികള്‍ ഉണ്ടായിരുന്നു. ആരാധനയ്ക്കുള്ള പനിനീരെടുക്കാനായി പുരോഹിതന്‍ ആദ്യ കുപ്പി തുറന്നു. അതില്‍ പച്ചവെള്ളം. അതുമാറ്റി വെച്ച് രണ്ടാമത്തെ കുപ്പി തുറന്നപ്പോഴും പച്ചവെള്ളം. മറ്റുകുപ്പികള്‍ തുറന്നപ്പോഴും അതിലെല്ലാം പച്ചവെള്ളം. സംഭവിച്ചത് മറ്റൊന്നുമായിരുന്നില്ല; താന്‍ പനിനീര് കൊണ്ടു വന്നില്ലെങ്കിലും മറ്റുള്ളവര്‍ പനിനീര് കൊണ്ടുവന്നോളുമല്ലോ എന്നാണ് ഓരോരുത്തരും കരുതിയത്.
ReplyDeleteഐടി വര്‍ക്ക് ഷീറ്റുകളും പഠനക്കുറിപ്പുകളും ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ കമന്റിലെഴുതിയാല്‍ മാത്രമേ തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കാന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാവുകയുള്ളു. കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
thank u sir.It's very useful to us.
ReplyDeleteഹരി സാറെ,
ReplyDeleteഹഞങ്ങളുടെ നാട്ടില്‍ ഒരു സദ്യക്ക് ഉടമസ്ഥന്റെ മോര് ഏടുത്തില്ലായിരുന്നെങ്കില്‍ 100% പച്ചവെള്ളം ഇലയില്‍ വിളമ്പേണ്ട ഗതികേട് വരുമായിരുന്നു
Thank u sir.It is very useful to us.
ReplyDeleteകമന്റ് ചെയ്തില്ല എങ്കിലും തുടരും എന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് എപ്പോഴും കമന്റ് ചെയ്യാത്തത്
ReplyDeleteസാര്‍,
ReplyDeleteഞങള്‍ practical exam നുളള questions expect ചെയ്യുന്നു.
SREEDEVI.R
I am sorry to say this. I hope my comments do not cause any offense.
ReplyDeleteBut the example given in 'webpage development.pdf' is completely outdated( by about 10 years ) and is actually teaching what today would be called a bad way( if not a wrong way ) of developing web pages.
1. Today, when you make a web page you separate content from style. You do not mix them. You use html to specify your content. You use css( cascading style sheets) to specify style. This separation is not difficult for a 10th class student to understand.
2. Marquees are totally out-of-fashion( like bell-bottom pants). Do not use marquees.
3. Today's browsers such as Firefox and Google-Chrome can embed videos without using Flash flv's. There is something called the tag.
4. It is not a good idea to use software such as Kampozer or any other so-called WYSIWYG software for making web pages. It is better, at least when you are learning, to simply use gedit or notepad and manually write down your html and css.
Here is the translation of the example given in "webpage development.pdf" to more-or-less modern html.
correct and modern html
Ideally the style should be in a separate file and linked to in the html file.
In point number 3 above I meant the 'video' tag.
ReplyDeleteSafeguarding Children from Sex Abuse
ReplyDeletePlease see this video and save our children
Safeguarding Children from Sex Abuse
SUNIL V PAUL
HSA & S/W ENGINEER(MCA)
ഉടനെ IT പ്രാക്ടിക്കലിനായി ഒരു പോസ്റ്റ് ഇടും . സാധ്യമെങ്കില്‍ ഈ ആഴ്ചതന്നെ . ഇത് ഒരു സമഗ്ര പ്രാക്ടിക്കല്‍ പരിശീലനമായിരിക്കുമെന്ന് കരുതുന്നു. ഒരു ചോദ്യവും നാല് സ്റ്റെപ്പുകളുള്ള ഉത്തരങ്ങളും ചേര്‍ന്ന 30 വര്‍ക്ക് ഷീറ്റുകളായിരിക്കും അത് . 20 എണ്ണം തയ്യാറാക്കി കഴിഞ്ഞു . ഇത് ആവര്‍ത്തിച്ചുചെയ്യിച്ചാല്‍ എല്ലാവരും നന്നായി പരീക്ഷ ചെയ്യുമെന്ന് പ്രതീക്ഷിക്കാം
ReplyDeleteKrish സാറിന്റെ വിശദമായ കമന്റും നിര്‍ദ്ദേശങ്ങളും കണ്ടു. നന്ദി
ReplyDeleteഉപകാരപ്രദം.
ReplyDeleteഉപകാരപ്രദം.
ReplyDeleteReally useful sir .Thanks a lot
ReplyDeleteJijimol Mathew
Erattayar
this is really usefull to us. Thanks a lot.
ReplyDeleteയഥാസമയത്ത് ജേണ്‍ സാര്‍ സഹായത്തിനെത്തി. വളരെ സന്തോഷം
ReplyDeleteUseful to us. Thank you sir.
ReplyDeleteഎവിടെ നിന്നാണ് ഐ.ടി സഹായി കിട്ടുക എന്നായിരുന്നു. വേവലാതി അതു മാറിക്കിട്ടി.ഒരായിരം നന്ദി.......
ReplyDeletethanks a lot.
എവിടെ നിന്നാണ് ഐ.ടി സഹായി കിട്ടുക എന്നിരിക്കുമ്പോഴാണ് ഈ സഹായം. നന്ദി.
ReplyDeleteഎവിടെ നിന്നാണ് ഐ.ടി സഹായി കിട്ടുക എന്നായിരുന്നു. വേവലാതി അതു മാറിക്കിട്ടി.ഒരായിരം നന്ദി.......
ReplyDeletethanks a lot.
thank u John sir
ReplyDeleteപ്രിയ കൃഷ്,
ReplyDeleteമാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന സാങ്കേതികപരമായ പോസ്റ്റുകളെ ഗുണപരമായ വിധത്തില്‍ നിരീക്ഷിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് കൃഷ്. പറ്റുമെങ്കില്‍ ആ വിഷയത്തില്‍ തന്റേതായ സംഭാവന എന്ന നിലയില്‍ ഒരു പ്രൊഡക്ടെങ്കിലും നല്‍കാനും ശ്രമിക്കാറുണ്ട്. ഉദാഹരണം, ഫിലിപ്പ് മാഷ് കൈകാര്യം ചെയ്യുന്ന പൈത്തണ്‍ പാഠങ്ങളിലെ ഇടപെടല്‍ തന്നെ. ഇന്ന് സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നതും ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നോട്സാണ് ജോണ്‍സാര്‍ തയ്യാറാക്കിയിരിക്കുന്നത്.
ICT textbook for standard 10
ICT textbook for standard 9
ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ വെബ്ഡിസൈനിങ്ങ് പാഠം ഒരു അധ്യായമായി അവതരിപ്പിക്കാന്‍ കൃഷിന് അവസരം കിട്ടിയാല്‍ എപ്രകാരമായിരിക്കും ഈ പാഠം അവതരിപ്പിക്കുക? ആ പ്രൊഡക്ട് നമുക്ക് മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാം എന്നൊരു ദുരുദ്ദേശ്യം കൂടി ഈ കമന്റിനു പിന്നിലുണ്ട്. :)
What John sir has written about the chapter web page design is exactly based on our text book.So it is very useful to us.Always there are out dated portions in syllabus.But we teachers are helpless to revise the syllabus.so thank you jonh sir for the post.
ReplyDeleteThanks
ReplyDeleteDear Mr. Hari,
ReplyDeleteI have already given what I feel is the correct and modern version of the example given in 'webpage development.pdf'. Please do understand that I am not in any way an expert on web page design. However, as time permits, I shall look at the documents you have given and offer my suggestions.
stellarium കൂടി ഇതുപോലെ നോട്ട്സ് വേണം
ReplyDeleteസര്‍,
ReplyDeleteവളരെ പ്രയോജനപ്രദം.ഇംഗ്ളീഷ് മീഡിയം കൂടി പ്രതീക്ഷിക്കുന്നു.
ധാരാളം കുട്ടികള്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളില്‍ പഠിക്കുന്നുണ്ടെല്ലോ.
ആശംസകളോടെ,
മോഹനകുമാര്‍.
സര്‍,
ReplyDeleteവളരെ പ്രയോജനപ്രദം.ഇംഗ്ളീഷ് മീഡിയം കൂടി പ്രതീക്ഷിക്കുന്നു.
ധാരാളം കുട്ടികള്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളില്‍ പഠിക്കുന്നുണ്ടെല്ലോ.
ആശംസകളോടെ,
മോഹനകുമാര്‍.
THANK YOU JOHN SIR FOR YOUR GREAT SUPPORT.
ReplyDeleteTHANK YOU JOHN SIR FOR YOUR GREAT SUPPORT.
ReplyDeletethank you john sir
ReplyDeleteവളരെ ഉപകാരപ്രദം
ReplyDeleteഞാന്‍ 10ലെ ICT യുമായി ബന്ധപ്പെട്ട വര്‍ക്ക് ഷീറ്റുകളും പഠനക്കുറിപ്പുകളും വായിക്കുകയും Print out എടുത്തു വയ്ക്കാറുമുണ്ട്.തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeletePls post some model qn:&ans: of std X IT practical & theory
ReplyDeletePls post some model qn:&ans: of std X IT practical & theory
ReplyDeleteTHANK YOU VERY MUCH FOR THIS VALUABLE NOTES
ReplyDeleteപത്താംക്ലാസ്സിലെ ഐ.റ്റി. മാതൃകാചോദ്യങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ നല്ലതായിരുന്നു
ReplyDeleteFirst Term IT പരീക്ഷയുടെ തിയറി മോഡല്‍ ചോദ്യങ്ങള്‍ മാത്സ് ബ്ലോഗില്‍ പബ്ലിഷ് ചെയ്തിരുന്നു.അത് വളരെ ഉപകാരപ്രദവുമായിരുന്നു. അത് പോലെ Second Term പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കൂടി പബ്ലിഷ് ചെയ്താല്‍ അത് അദ്ധ്യാപകര്‍കും വിദ്യാര്‍ത്ഥികള്‍കും വലിയ ഉപകാരമായിക്കും .അല്ലെങ്കില്‍ സോഫ്റ്റ് വെയറില്‍ നിന്നും ചോദ്യങ്ങള്‍ extract ചെയ്യുന്ന രീതി വിശദീകരിക്കാമോ
ReplyDeleteFirst Term IT പരീക്ഷയുടെ തിയറി മോഡല്‍ ചോദ്യങ്ങള്‍ മാത്സ് ബ്ലോഗില്‍ പബ്ലിഷ് ചെയ്തിരുന്നു.അത് വളരെ ഉപകാരപ്രദവുമായിരുന്നു. അത് പോലെ Second Term പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കൂടി പബ്ലിഷ് ചെയ്താല്‍ അത് അദ്ധ്യാപകര്‍കും വിദ്യാര്‍ത്ഥികള്‍കും വലിയ ഉപകാരമായിക്കും .അല്ലെങ്കില്‍ സോഫ്റ്റ് വെയറില്‍ നിന്നും ചോദ്യങ്ങള്‍ extract ചെയ്യുന്ന രീതി വിശദീകരിക്കാമോ
ReplyDeleteFirst Term IT പരീക്ഷയുടെ തിയറി മോഡല്‍ ചോദ്യങ്ങള്‍ മാത്സ് ബ്ലോഗില്‍ പബ്ലിഷ് ചെയ്തിരുന്നു.അത് വളരെ ഉപകാരപ്രദവുമായിരുന്നു. അത് പോലെ Second Term പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ കൂടി പബ്ലിഷ് ചെയ്താല്‍ അത് അദ്ധ്യാപകര്‍കും വിദ്യാര്‍ത്ഥികള്‍കും വലിയ ഉപകാരമായിക്കും .അല്ലെങ്കില്‍ സോഫ്റ്റ് വെയറില്‍ നിന്നും ചോദ്യങ്ങള്‍ extract ചെയ്യുന്ന രീതി വിശദീകരിക്കാമോ
ReplyDeleteHow to delete a comment form the list
ReplyDeleteThis comment has been removed by the author.
ReplyDeletesir, can u publish model theory questions for sslc it exam?.............I am using IT worksheets published in maths blog and it helps to improve my teaching...hearty congrats for all the efforts............thank u..
ReplyDeletechithra,farook hss,farook college, calicut.dt
Dear Chithu
ReplyDeleteതിങ്കളാഴ്ച തിയറിയുടെ പോസ്റ്റ് വരും . റഷീം സാറിന്റെയും ആലീസ് ടീച്ചറിന്റെയും ഉത്തരങ്ങളാണ് പോസ്റ്റാക്കുന്നത് . അവ ഷാജിസാര്‍ അയച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് . യൂണിറ്റുകല്‍ തരം തിരിച്ച് ചെറിയ കുറിപ്പുകലാക്കിക്കൊണ്ടിരിക്കുന്നു. ഇത് ഉപയോഗിക്കാം
Please publish all worksheet, Malayalam as well as English, in a separate link. This is useful for us. We are downloading and using this in the class room. Thanking you Mathsblog team and the teachers working behind this.
ReplyDeleteJayarajan U B
GGBHS Chalappuram