Monday, October 8, 2012

സ്ക്കൂള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

സമൂഹത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന ഭാവി പൌരന്മാരെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളെ പര്യാപ്തമാക്കുന്ന സംവിധാനമാണല്ലോ ക്ലബ്ബുകള്‍. ഫലപ്രദമായി ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കുട്ടികള്‍ നേതൃപാടവമുള്ള കുട്ടികളായി മാറുമെന്ന കാര്യത്തില്‍ ഒട്ടും സംശയമുണ്ടാകില്ലല്ലോ. ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്ന പാലക്കാടു നിന്നും രാമനുണ്ണി മാഷാണ്. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ലേഖനം ആരംഭിക്കാം. ജൂണില്‍ എല്ലാ ക്ളബ്ബുകളുടേയും സമുചിതമായ ഉദ്ഘാടനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടന്നു കഴിയും. പരിസ്ഥിതി, വിദ്യാരംഗം, സയന്‍സ്, സാമൂഹ്യം, ചരിത്രം, ഐ.ടി, ഗണിതം [ഈ വര്‍ഷം അന്താരാഷ്ട്ര ഗണിതവര്‍ഷം കൂടിയാണല്ലോ] എന്നിങ്ങനെ എല്ലാ ക്ളബ്ബുകളുടേയും പ്രവര്‍ത്തനം കൃത്യസമയത്ത് തന്നെ ആരംഭിക്കും. ഇതിനു പുറമേ ട്രാഫിക്ക്, ശുചിത്വം, സീഡ് തുടങ്ങിയവയും തുടങ്ങിവെക്കും. ചുമതലക്കാരായ അദ്ധ്യാപകര്‍ മിക്കയിടത്തും ആദ്യം പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മാത്രം അംഗത്വം നല്‍കും. പലയിടത്തും എല്ലാ ക്ളബ്ബിലും പേര്‍ റജിസ്റ്റര്‍ ചെയ്യുന്ന 100 പേരില്‍ പകുതിയെങ്കിലും ഒരേ പേരാവാനും മതി. അതൊന്നും ഒരിക്കലും സ്ക്രൂട്ട് ചെയ്യാറുണ്ടാവില്ല.

സമുചിതമായ ഉദ്ഘാടനത്തിനു ശേഷം പിന്നെ കാര്യമായൊന്നും കൊണ്ടുനടത്താന്‍ മിക്കയിടത്തും സമയം കിട്ടാറില്ല. ജൂണ്‍ ജൂലായ് മാസങ്ങള്‍ പാഠങ്ങള്‍ തീര്‍ക്കാനുള്ള തിടുക്കമാണ്`.[ അപ്പോ കഴിഞ്ഞാലേ കഴിയൂ... ] ആഗസ്തില്‍ ഒരു പരീക്ഷ... അവധി... . സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ വിവിധ തലങ്ങളിലെ ഉത്സവങ്ങള്‍... ഡിസംബറില്‍ ഒരു പരീക്ഷ... അവധി... ജനുവരി ഫിബ്രുവരി പാഠം തീര്‍ക്കല്‍ ... മാര്‍ച്ചില്‍ പിന്നെന്തിനാ ഒഴിവുള്ളത്. ശനി, ഒഴിവുദിവസങ്ങള്‍, രാവിലെ, വൈകീട്ട്, രാത്രി ക്ളാസുകള്‍... എന്നാ ക്ളബ്ബുകള്‍ കൊണ്ടുനടത്താന്‍ ഒരൊഴിവ്... ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... പരീക്ഷക്കുമുന്പ് പാഠങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ തീര്‍ച്ച. ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍ നടക്കാഞ്ഞാല്‍ ഒരു രക്ഷിതാവും കയറി ഉടക്കുണ്ടാക്കുകയുമില്ല. വിവിധ ക്ളബ്ബുകളുടെ ചുമതലക്കാരായ ചില കുട്ടികള്‍ ഇടയ്ക്ക് ചില അന്വേഷണങ്ങള്‍ ആദ്യ നാളുകളില്‍ നടത്തും.... പിന്നെ അവരും അവരുടെ പ്രാരാബ്ധങ്ങളില്‍ മുഴുകും...

എന്തേ ഇതൊക്കെ ഇങ്ങനെ... എന്ന് പരിതപിക്കുന്ന ചിലരെങ്കിലും അദ്ധ്യാപകരില്‍ ഉണ്ടാവില്ലേ? ഒന്നും ഉണ്ടായില്ലല്ലോ എന്ന് ദു:ഖിക്കുന്ന ചില കുട്ടികളെങ്കിലും ഉണ്ടാവില്ലേ?

അതെ, ആരേയും കുറ്റം പറയാനാവില്ല...

എന്നാല്‍ ചില സംഗതികള്‍ ഒന്നുകൂടെ ആലോചിക്കാവുന്നതാണല്ലോ...
  • സ്കൂള്‍ തല വാര്‍ഷികാസൂത്രണത്തില്‍ ക്ളബ്ബുകളുടെ അജണ്ട ശ്രദ്ധാപൂര്‍വം ഉള്‍പ്പെടുത്തി സാധ്യമായ ചില ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
  • സ്കൂളില്‍ പൊതുവായ ക്ളബ്ബിനു പകരം ഓരോ ക്ളാസിലും ക്ളബ്ബുകള്‍ ഉണ്ടായാലോ? എല്ലാ കുട്ടികള്‍ക്കും ക്ളബ്ബനുഭവങ്ങള്‍ കിട്ടുന്ന രീതിയില്‍.. സാധ്യമായ രീതിയില്‍...
  • സാധ്യമായ രീതിയില്‍ ഓരോക്ളാസിലും ചെയ്തുതീര്‍ക്കാവുന്ന ചില ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാമല്ലോ.
  • ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാമല്ലോ.
  • വിവിധ വിഷയങ്ങളുടെ ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകളുമായി വിളക്കിച്ചേര്‍ക്കാമല്ലോ. [ ഭാഷാക്ളാസുകളിലെ നോട്ടിസ്, പോസ്റ്റര്‍... തുടങ്ങിയവ, ശാസ്ത്രക്ളാസുകളിലെ പരീക്ഷണങ്ങള്‍... ഗണിതക്ളാസിലെയും ഭൂമിശാസ്ത്രക്ളാസിലേയും ബയോളജി ക്ളാസിലേയും... ]
  • ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള CE മൂല്യനിര്‍ണ്ണയം തീരുമാനിക്കാമല്ലോ
  • 'തീര്‍ക്കാനുള്ള പല പാഠങ്ങളും ' ക്ളബ്ബ് പ്രവര്‍ത്തനം വഴി ചെയ്തെടുക്കാമല്ലോ.
  • ചില യൂണിറ്റ് റ്റെസ്റ്റൂകള്‍ ഈ വഴിക്ക് ആലോചിക്കാമല്ലോ.
  • കലാ - ശാസ്ത്ര - കായികമേളകള്‍ ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചെയ്യാമോ..
കുറ്റപ്പെടുത്താനല്ല; ചില [സ്കൂളുകളിലെ] മാതൃകകള്‍ കണ്ടതിന്റെ സാധ്യതകള്‍ പങ്കുവെക്കല്‍ മാത്രം...

11 comments:

  1. കലോത്സവം, കായികമേള, ശാസ്ത്രോത്സവം തുടങ്ങിയവയ്ക്ക് വേണ്ടി അധ്യയന സമയം നഷ്ടപ്പെടുന്നുവെന്ന പരാതി കുറേപ്പേര്‍ക്കെങ്കിലും ഇല്ലാതിരിക്കില്ല. അതിനിടയില്‍ ക്ലബ്ബ് പ്രവര്‍ത്തനം കൂടിയുണ്ടെങ്കില്‍ പാഠപുസ്തകം പഠിപ്പിക്കാന്‍ സമയം വേണ്ടേ എന്നും പരാതിക്ക് അനുബന്ധമായി ഉണ്ടാകും. ശരിയാണ്. ഗണിതശാസ്ത്രക്ലബ്ബുകാരെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് ഒരു ക്ലബ്ബ് പ്രവര്‍ത്തനം നടത്താന്‍ നിന്നാല്‍ ആരുടെയെങ്കിലുമൊക്കെ അധ്യയന സമയം നഷ്ടമാകും. പക്ഷെ സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഓരോ ക്ലാസിലും പഠിപ്പിക്കുന്ന ഗണിതശാസ്ത്രാധ്യാപകര്‍ അതാത് ക്ലാസിലുള്ള ക്ലബ്ബംഗങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ പഠനവുമായി, ക്ലബ്ബ് പ്രവര്‍ത്തനവുമായി.

    ReplyDelete
  2. I strongly object the views. The main reason for the low standard in the govt. schools is giving more importance to these type of 'club activities'. Amidst all these sort of rubbish things, how can they teach lessons?

    ReplyDelete
  3. ഫോട്ടോഗ്രാഫറേ, ക്ലബ്ബ് ആക്ടിവിറ്റീസുമായി നടന്നാല്‍ പഠിപ്പിക്കാന്‍ പഠിപ്പിക്കേണ്ടേയെന്ന ചോദ്യം തന്നെ റബ്ബിഷാണ്. കാരണം, ക്ലബ്ബ് ആക്ടിവിറ്റീസെന്നത് പഠനത്തോടൊപ്പം തന്നെ കൊണ്ടു പോകേണ്ട ഒന്നാണ്. കുട്ടികള്‍ ധാരാളം സമയം ചെലവിട്ട് വായിച്ചു പഠിക്കേണ്ട സംഗതികള്‍ തന്നെയാണ് അവര്‍ക്ക് ക്ലബ്ബ് ആക്ടിവിറ്റീസായി നല്‍കേണ്ടത്. അതല്ലെങ്കില്‍ അവര്‍ പഠിക്കേണ്ടതിന്റെ മുന്നൊരുക്കമോ തുടര്‍ച്ചയോ ആകാം. അല്ലാതെ 'ഒളിമ്പിക്സില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തവരുടെ ജീനുകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നോ', 'അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തവരുടെ വിജയവും ആഹാരക്രമവും തമ്മില്‍ ബന്ധമുണ്ടോ' എന്ന തരത്തിലുള്ള ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ നല്‍കാതിരുന്നാല്‍ മതി.

    ReplyDelete
  4. ഫോട്ടോഗ്രാഫറേ, ക്ലബ്ബ് ആക്ടിവിറ്റീസുമായി നടന്നാല്‍ പഠിപ്പിക്കാന്‍ പഠിപ്പിക്കേണ്ടേയെന്ന ചോദ്യം തന്നെ റബ്ബിഷാണ്. കാരണം, ക്ലബ്ബ് ആക്ടിവിറ്റീസെന്നത് പഠനത്തോടൊപ്പം തന്നെ കൊണ്ടു പോകേണ്ട ഒന്നാണ്. കുട്ടികള്‍ ധാരാളം സമയം ചെലവിട്ട് വായിച്ചു പഠിക്കേണ്ട സംഗതികള്‍ തന്നെയാണ് അവര്‍ക്ക് ക്ലബ്ബ് ആക്ടിവിറ്റീസായി നല്‍കേണ്ടത്. അതല്ലെങ്കില്‍ അവര്‍ പഠിക്കേണ്ടതിന്റെ മുന്നൊരുക്കമോ തുടര്‍ച്ചയോ ആകാം. അല്ലാതെ 'ഒളിമ്പിക്സില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തവരുടെ ജീനുകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നോ', 'അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തവരുടെ വിജയവും ആഹാരക്രമവും തമ്മില്‍ ബന്ധമുണ്ടോ' എന്ന തരത്തിലുള്ള ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ നല്‍കാതിരുന്നാല്‍ മതി.

    ReplyDelete
  5. നല്ല കാര്യങ്ങൾ തന്നെ.
    ഭാവനാസമ്പന്നരും, പ്രായോഗികബുദ്ധിയുള്ളവരുമായ അധ്യാപകർ ഉണ്ടെങ്കിൽ കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമാണ് ഇക്കാര്യങ്ങൾ.

    ആശംസകൾ!

    ReplyDelete
  6. cotips.blogspot.com for calculator operation

    ReplyDelete
  7. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഗണിത ക്വിസ്സിന്റെ ചോദ്യങ്ങലും ജില്ലാക്വിസ്സിന്റെ ചോദ്യങ്ങളും പോസ്റ്റ്‌ ചെയ്യാമോ ?

    ReplyDelete
  8. ""I strongly object the views. The main reason for the low standard in the govt. schools is giving more importance to these type of 'club activities'. Amidst all these sort of rubbish things, how can they teach lessons?""

    Please sir, let those who do something good,do it.Please.

    ReplyDelete
  9. the govt school learning standard is improving far better than the others ........

    ReplyDelete
  10. the govt school learning standard is improving far better than the others ........

    ReplyDelete
  11. സ്കൂള്‍ ക്ലബ്ബുകള്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ നല്ലൊരു തുടക്കമായിരുന്നു....

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.