Thursday, September 6, 2012
ICT വര്‍ക്ക്ഷീറ്റുകള്‍ - X യൂണിറ്റ് 4
പത്താംക്ലാസ് ICT പാഠപുസ്തകത്തിലെ കമ്പ്യൂട്ടറിന്റെ ഭാഷ എന്ന പാഠത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് .എട്ടാംക്ലാസിലാണ് പൈത്തണ്‍ പഠനം ആരംഭിക്കുന്നത് . എട്ടാംക്ലാസിലും ഒന്‍പതാംക്ലാസിലും പൂര്‍ത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ ആദ്യവര്‍ക്ക്ഷീറ്റുകളില്‍ നല്‍കിയിരിക്കുന്നു.പത്താംക്ലാസിലെ പാഠപുസ്തകം ശരിയാംവണ്ണം മനസിലാക്കുന്നതിന് ഇത്തരമൊരാവര്‍ത്തനം അനിവാര്യമാണ് .
നമ്മുടെ ഫിലിപ്പ്സാര്‍ തയ്യാറാക്കി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പൈത്തണ്‍പാഠങ്ങളാണ് വര്‍ക്ക്ഷീറ്റ് നിര്‍മ്മിതിയില്‍ സഹായകരമായത് . ഫിലിപ്പ് സാറിന്റെ ഉദാഹരണങ്ങള്‍ അതുപോലെതന്നെ വര്‍ക്ക്ഷീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട് .പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകള്‍ ഒന്നുതന്നെ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് . വര്‍ക്ക്ഷീറ്റിന്റെ പോരായ്മകള്‍ കമന്റായി ശ്രദ്ധയില്‍പെടുത്താന്‍ താല്പര്യപ്പെടുന്നു.
പത്താംക്ലാസിലെ പഠനലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ് .
1. പൈത്തണ്‍ ഉപയോഗിച്ച് ലളിതമായ ഫങ്ഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിനേടുന്നതിന്
2. പൈത്തണ്‍ ഭാഷയിലെ സ്ട്രിംഗ് നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിന്
3.ഫങ്ഷനുകള്‍ സ്ട്രിംഗ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിന്
4.പൈത്തണ്‍ ഫങ്ഷനുകള്‍ ഉള്‍പ്പെടുത്തി മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനു്ള്ള ശേഷി നേടുന്നതിന്
5.wxGlade എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പൈത്തണ്‍കോഡുകള്‍ നിര്‍മ്മിക്കാമെന്ന ധാരണ ഉണ്ടാക്കുന്നതിന്
എട്ട് , ഒന്‍പത് ക്ലാസുകളിലെ പൈത്തണ്‍ ഭാഷാനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചുള്ള ചില വരക്കുകള്‍ കൊടുത്തിട്ടുണ്ട്. അവ അത്യാവശ്യമാണെന്ന് കരുതുന്നു.വര്‍ക്ക്ഷീറ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം
ICT Lesson 4 , കമ്പ്യൂട്ടറിന്റെ ഭാഷ
English Version of Chapter IV
31 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.
അധ്യാപകര്‍ പൊതുവെ മടിച്ചുനില്‍ക്കുന്ന സ്ഥലത്തേക്ക് സാര്‍ ധൈര്യപൂര്‍വം കടന്നിരിക്കുന്നു.അഭിനന്ദനങ്ങള്‍. ഫിലിപ്പ്സാറിന്റെ അഭിപ്രായങ്ങള്‍ തുടക്കത്തില്‍ പരാമര്‍ശിച്ചത് നന്നായി;നമ്മുടെ പൈത്തണ്‍ ഗുരുവിനെ മറന്നില്ലല്ലൊ.
ReplyDeleteഅഭിപ്രായങ്ങള്‍ തുടരും.
പൈത്തൺ കോഡ് പ്രവർത്തിക്കുന്നത് "കണ്ടു വിശ്വസിക്കാൻ" സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് ഇതാ.
ReplyDelete1. നിങ്ങൾക്ക് ഏത് പൈത്തൺ കോഡിന്റെ പ്രവർത്തനമാണോ കാണേണ്ടത്, അത് അവിടെ എഴുതുക (അവിടെ സ്വതവേതന്നെ ഉള്ള കോഡ് അതേപടി ഇട്ടാലും മതി.).
2."Visualize execution" എന്ന ബട്ടൺ അമർത്തുക. അടുത്ത പേജ് വരാൻ കുറച്ചുനേരം കാത്തിരിക്കുക.
3. വരുന്ന പേജിലെ "forward", "back" എന്നീ ബട്ടണുകൾ അമർത്തി, പ്രോഗ്രാമിലെ ഓരോ വരിയിലും എന്താണ് സംഭവിക്കുന്നതെന്ന് കാണുക.
-- ഫിലിപ്പ്
പുതിയ പാഠപുസ്തകമായതിനാല്‍ ഓരോപാഠഭാഗത്തുനിന്നുമുള്ള വര്‍ക്ക് ഷീറ്റുകള്‍ വളരെ പ്രയോജനം ചെയ്യുന്നു. പ്രാക്ടിക്കല്‍ പരീക്ഷക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍കൂടി ലഭ്യമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.
ReplyDeleteസുരേഷ് കുമാര്‍, അട്ടപ്പാടി.
ശ്രീ സുരേഷ് കുമാർ,
ReplyDeleteപുതിയ പാഠപുസ്തകവും പുതിയ വിഷയവുമായതുകൊണ്ട് ഈ വിഷയത്തിലെ ബാലപാഠത്തിന്റെ തലത്തിലുള്ള കാര്യങ്ങളേ ഈ പാഠപുസ്തകങ്ങളിൽ (മൂന്ന് ക്ലാസുകളിലും കൂടി) ഉള്ളൂ. ഈ വിഷയം നമുക്ക് തുടക്കം മുതലേ പഠിക്കാനുള്ള ഒരു സുവർണ്ണാവസരമായി ഇതിനെ കണ്ടുകൂടേ?
ഒരു ദിവസം ഒരു മണിക്കൂർ വീതം "പൈത്തൺ പാഠങ്ങൾ" (ഇവിടെ) ഒന്നാം പാഠം മുതൽ വായിക്കാനും അതിലെ പ്രവർത്തനങ്ങൾ ചെയ്യാനും ചെലവാക്കിയാൽ താങ്കൾക്ക്, രണ്ടുമൂന്നാഴ്ച കൊണ്ട് പരീക്ഷയ്ക്ക് വരാനുള്ള ഏത് ചോദ്യത്തിന്റെയും ഉത്തരം തനിയെ കണ്ടുപിടിക്കാനുള്ള കഴിവാകും. അഞ്ചാം ക്ലാസിലെ കണക്കു പരീക്ഷയ്ക്ക് വരാനിടയുള്ള ചോദ്യങ്ങളെപ്പറ്റി നമുക്ക് ആധിയില്ലല്ലോ, അല്ലേ? അതുപോലെയാകും. നാലോ അഞ്ചോ ആഴ്ച പരിശീലിച്ചാൽ, നമ്മുടെ എഞ്ചിനീയറിംഗ് കോളജുകളിലെ ആദ്യ പ്രോഗ്രാമിംഗ് കോഴ്സിലെ പ്രാക്റ്റിക്കൽ പരീക്ഷയ്ക്ക് വരുന്ന പ്രോഗ്രാമിംഗ് ചോദ്യങ്ങൾ ഒരുകൈ നോക്കാം എന്ന അവസ്ഥയിലാകും. ഇത് അതിശയോക്തിയാണെന്ന് സംശയമുണ്ടെങ്കിൽ ഭാമ ടീച്ചറോട് ചോദിക്കൂ!
ജോണ്‍ സാറിന് അഭിനന്ദനങ്ങള്‍...................
ReplyDeleteപുതിയ പാഠപുസ്തകമായതിനാല്‍ ,ഇത്തരം നോട്ട്സുകള്‍ വളരെ പ്രയോജനപ്പെടുന്നു.പ്രത്യേകിച്ച് പൈത്തണ്‍ പോലുള്ള പാഠഭാഗങ്ങളില്‍.
ജിജി വറുഗീസ് സെന്റ് തോമസ് ഇരുവള്ളിപ്ര തിരുവല്ല
ReplyDeleteപൈതണ്‍ പ്രോഗ്രാമിങ്ങ് തുടക്കകാര്‍ക്ക് വളരെ സഹായകരമായ പോസ്റ്റ്.10 ലെ പാഠഭാഗങ്ങള്‍ നല്ലരീതിയില്‍ തയ്യാറാക്കി തരുന്ന സാറിന്റ് പ്രയത്നങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
ജിജി വറുഗീസ് സെന്റ് തോമസ് ഇരുവള്ളിപ്ര തിരുവല്ല
ReplyDeleteപൈതണ്‍ പ്രോഗ്രാമിങ്ങ് തുടക്കകാര്‍ക്ക് വളരെ സഹായകരമായ പോസ്റ്റ്.10 ലെ പാഠഭാഗങ്ങള്‍ നല്ലരീതിയില്‍ തയ്യാറാക്കി തരുന്ന സാറിന്റ് പ്രയത്നങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
wx Glade ഉപയോഗിച്ച് രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള പ്രോഗ്രാമിന്റെ കോഡ് എഡിറ്റ് ചെയ്യാനായി ഇതൊന്ന് പരീക്ഷിക്കൂ...
ReplyDeleteചിത്രശാല മുകളിൽ ലിങ്കിയിട്ട ലേഖനം വളരെ നല്ലതാണ്. ചിത്രങ്ങൾ സഹിതം wxGlade എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് നന്നായി, ലളിതമായി വിശദീകരിച്ചിട്ടുണ്ട്. നിശ്ചയമായും വായിച്ചുനോക്കുക!
ReplyDeleteഎന്നെ പോലുള്ള പൈത്തന്‍ തുടക്കക്കാര്‍ക്ക് വളരെ അധികം ഉപയോകപ്രദമായ പോസ്റ്റ്...മാത്സ് ബ്ലോഗിന് നന്ദി...
ReplyDeletewww.padanamuri.tk
eniku egane nanny parayanamennu arinjukooda
ReplyDeleteeniku egane nanny parayanamennu arinjukooda
ReplyDeleteലേഖ ടീച്ചർ,
ReplyDeleteനന്ദി പ്രകടിപ്പിക്കാൻ താങ്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ:
1. ഈ വർക്ക്ഷീറ്റ് ക്ലാസിൽ ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുക. ഇങ്ങനെ ആലോചിക്കുന്പോൾ വരുന്ന സംശയങ്ങൾ, ചിന്തകൾ, മുതലായവ ഇവിടെ പങ്കുവയ്ക്കുക. ആരും താങ്കളുടെ സംശയങ്ങളെയോ നിർദ്ദേശങ്ങളെയോ പുച്ഛിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യില്ല.
2. വർക്ക്ഷീറ്റിൽ കാണുന്ന കുഴപ്പങ്ങൾ (അക്ഷരത്തെറ്റ്, ശൈലിയിലുള്ള കുഴപ്പം, മുതൽ അങ്ങോട്ട് എന്തും) ഇവിടെ ധൈര്യമായി വന്ന് പറയുക. ഇത് തയ്യാറാക്കിയ ജോൺ സാറോ ജോമോൻ സാറോ ഇതിനെ ഒരു കുറ്റം പറച്ചിലായി കാണില്ല, മറിച്ച് താങ്കൾ പറയുന്ന കാര്യങ്ങളെപ്പറ്റി ആലോചിച്ച് അവയുപയോഗിച്ച് വർക്ക്ഷീറ്റ് മെച്ചപ്പെടുത്താൻ ശ്രമിക്കും.
3. ക്ലാസിൽ വർക്ക്ഷീറ്റ് പ്രയോഗിച്ചുനോക്കുക. എന്നിട്ട് അതിനെപ്പറ്റി വിശദമായി ഇവിടെവന്ന് പറയുക. കുട്ടികൾ എന്തു പറഞ്ഞു? അവർക്ക് ഉണ്ടായ സംശയങ്ങൾ എന്തൊക്കെയാണ്? താങ്കൾക്കറിയാത്ത കാര്യങ്ങൾ അന്വേഷിച്ച് പിന്നീട് പറഞ്ഞുതരാമെന്ന മുഖവുരയോടെ, അവരെക്കൊണ്ട് ധൈര്യമായി സംശയങ്ങൾ ചോദിപ്പിച്ചോളൂ. പൈത്തൺ പ്രോഗ്രാമിംഗ് സംബന്ധിച്ച് കുട്ടികൾക്കുണ്ടാവുന്ന ഏത് സംശയത്തിന്റെ ഉത്തരവും ആലോചിച്ചോ അന്വേഷിച്ചോ പറഞ്ഞുതരാൻ ശ്രമിക്കാമെന്ന് ഞാൻ വാക്കുതരുന്നു. wxGlade-നെപ്പറ്റി എനിക്ക് ഇത്ര ഉറപ്പില്ല, പക്ഷേ ഇവിടെ ലിങ്കു കൊടുത്ത "ചിത്രശാലയ്ക്കോ" അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ അതിന്റെ കാര്യത്തിലും നീക്കുപോക്കുണ്ടാക്കാൻ കഴിയേണ്ടതാണ്.
താങ്കൾക്ക് ഇത്രയും പ്രയോജനം ചെയ്യുന്ന വർക്ക്ഷീറ്റ് ഉണ്ടാക്കിയവർക്ക് ഇങ്ങനെയൊക്കെയാണ് നന്ദി പറയേണ്ടത്.
കഴിയുമോ?
Your worksheets are USEFUL for my classes.
ReplyDeleteYour worksheets are USEFUL for my classes.
ReplyDeleteവളരെ നലത്
ReplyDeleteJohn Sir. The worksheets were very useful. On doing this, some problems were faced in worksheet 17, where I could not do the program using "else", a syntax error is shown while running the program. Can I have a help on this ?
ReplyDeleteMini, could you copy-paste or type in the syntax error here?
ReplyDeleteOne common mistake is to forget the colon after else.
Another common mistake is to forget to indent (push to the right) the lines which come "inside" the else block.
Thank u sir, problem solved.
ReplyDeleteപൈതണ്‍ പ്രോഗ്രാം ചിലതു പുതിയ വിന്‍ഡോയിലും ചിലത് ഓപ്പണ്‍ ചെയ്തു വരുന്ന വിന്‍ഡോയിലുംാണ് പ്രവര്‍ത്തിക്കുന്നത് . അത് ഒന്നു വേര്‍തിരിച്ചു പറഞ്ഞു തന്നിരുന്നെങ്കില്‍ നന്നായിരുന്നു. ഞങ്ങളെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായിരുന്നു....
ReplyDeleteSHANTALS,
ReplyDeleteതാങ്കളുടെ ചോദ്യത്തിൽ "പുതിയ വിൻഡോ", "ഓപ്പൺ ചെയ്തു വരുന്ന വിൻഡോ" ഇവ വെവ്വേറെ കാര്യങ്ങളാണെന്ന് പറഞ്ഞത് മനസ്സിലായില്ല. (പുതുതായി) ഓപ്പൺ ചെയ്തു വരുന്ന വിൻഡോയെയല്ലേ "പുതിയ വിൻഡോ" എന്നതുകൊണ്ട് ഉദ്ദേശിച്ചത്? ഈ രണ്ടു തരം പ്രോഗ്രാമിന്റെയും ഓരോ ഉദാഹരണം തരാമോ? പ്രവർത്തിപ്പിച്ചുനോക്കി സംഭവം എന്താണെന്ന് മനസ്സിലാക്കാനാണ്.
താങ്കള്‍ ഉദാഹരണമായി കൊടുത്ത വര്‍ക്ക് ഷീറ്റ് 18 ല്‍ range(10)
ReplyDeleterange(25)
തുടങ്ങിയവ python idle ല്‍ ചെയ്യുമ്പോള്‍ കിട്ടും.file >new window യില്‍ കിട്ടുന്നില്ല.സത്യം പറഞ്ഞാല്‍ ഇതില്‍ ഏതാണു ഉപയോഗിക്കേണ്ടത് എന്നു ഞങ്ങള്‍ക്കു കൃത്യമായി അറിയില്‍ from turtle import* എന്നതുമാത്രം അറിയാം.അത് ഒന്നു വേര്‍തിരിച്ചു പറഞ്ഞു തന്നിരുന്നെങ്കില്‍ നന്നായിരുന്നു.
Read-Eval-Print Loop (ചുരുക്കത്തിൽ REPL) എന്ന തരം പ്രോഗ്രാമിംഗ് സജ്ജീകരണങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് IDLE-ലും അല്ലാതെയുമായി നാം ഉപയോഗിക്കുന്ന പൈത്തൺ ഷെൽ (shell). വെറുമൊരു ടെർമിനലിൽ python എന്ന് കൊടുത്താൽ കയറിവരുന്നതും ഇതേ ഷെൽ തന്നെ. ഏതെങ്കിലും ഒരു ഏകദം (ഫംഗ്ഷൻ) പ്രയോഗിക്കാൻ പറഞ്ഞാൽ, ഈ ഏകദം പ്രയോഗിച്ചാൽ കിട്ടുന്ന വില അപ്പപ്പോൾ (സ്ക്രീനിലേക്ക്) പ്രിന്റ് ചെയ്യുക എന്നതാണ് — തങ്ങളുടെ പൊതുവായുള്ള പേര് അന്വർത്ഥമാക്കുന്നതുപോലെ — ഇത്തരത്തിലുള്ള REPL-കളുടെ പൊതുസ്വഭാവം.
ReplyDeleteഏകദം (വിശാലമായി പറഞ്ഞാൽ ഏത് പൈത്തൺ വ്യഞ്ജകവും) പ്രയോഗിച്ചാൽ കിട്ടുന്ന വില അപ്പപ്പോൾ, ആരും പ്രത്യേകിച്ച് പറയാതെ പ്രിന്റ് ചെയ്യുക എന്നത് IDLE-ലെ ഷെല്ലിന്റെ സ്വഭാവമായതുകൊണ്ടാണ് IDLE-ൽ വെറുതെ range(10) എന്ന് കൊടുത്താൽ ഉത്തരം കിട്ടുന്നത്.
File -> New Window എന്ന് IDLE-ൽ പറഞ്ഞ്, പുതിയ ഫയലിൽ പ്രോഗ്രാം സേവ് ചെയ്ത് പ്രവർത്തിപ്പിക്കുന്പോൾ അവിടെ നമുക്കായി പൈത്തൺ പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കുന്നത് ഷെൽ അല്ല, മറിച്ച് പൈത്തൺ ദ്വിഭാഷി (interpreter) നേരിട്ടാണ്. ഓരോ വ്യഞ്ജകവും കാണുന്പോൾ അതിന്റെ വില കണ്ടുപിടിച്ച് പ്രിന്റ് ചെയ്യുക എന്നത് ദ്വിഭാഷിയുടെ സ്വഭാവം അല്ല. മറിച്ച് ദ്വിഭാഷി, വ്യഞ്ജകങ്ങളുടെ വില കണ്ടുപിടിക്കുമെങ്കിലും നാം ചോദിച്ചാൽ മാത്രമേ ഈ വില നമുക്ക് പറഞ്ഞു തരികയുള്ളൂ. ഇങ്ങനെ ചോദിക്കാനുള്ള ഒരു ഉപാധിയാണ് print എന്ന ഏകദം. ഇങ്ങനെ ചോദിക്കുകയോ ഏതെങ്കിലും ചരത്തിലേക്ക് സൂക്ഷിച്ചുവെക്കുകയോ നാം ചെയ്തില്ലെങ്കിൽ, ഇങ്ങനെ കണ്ടുപിടിക്കുന്ന വിലകളൊക്കെ ദ്വിഭാഷി (എങ്ങോട്ടോ) എറിഞ്ഞുകളയും .
ചുരുക്കത്തിൽ: ഫയലിൽ എഴുതിയ പ്രോഗ്രാമിൽ നിന്ന് ഏതെങ്കിലും ഔട്‌പുട് വേണമെങ്കിൽ, വേണ്ട വിലയെ പ്രിന്റ് ചെയ്യാൻ പറയണം. print range (10) എന്ന് ഫയലിൽ കൊടുത്ത് പരീക്ഷിച്ചുനോക്കൂ.
പൈത്തൺ പാഠങ്ങളിൽ ഈ വ്യത്യാസം (അതുപോലെ മറ്റ് പല കാര്യങ്ങളും) പറഞ്ഞിട്ടുണ്ട്. പാഠപുസ്തകവും വർക്ക്ഷീറ്റും കൂടാതെ അത് കൂടെ വായിച്ചാൽ പൈത്തണെപ്പറ്റി കുറേക്കൂടെ വ്യക്തത കിട്ടിയേക്കാം.
കുറെ നാളുകള്‍ക്കുശേഷം ജോമോന്‍സാറിന്റെ പേര് ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം. ജോമോന്‍ സാറിന്റെ പേരു് വരുത്തിയതിന് ജോണ്‍ മാഷ്....congrats
ReplyDeleteTHANKS SIR
ReplyDeleteVery useful sir.Thank you
ReplyDeleteVery useful sir.Thank you
ReplyDeletethank you Philip sir
ReplyDeleteGeetha TVPM
very useful...thank you very much for your valuable works....
ReplyDeletevery useful idea sir
ReplyDeleteplease send messages related to this to arundhathi41297@gmail.com
very useful idea sir
ReplyDeleteplease send messages related to this to arundhathi41297@gmail.com