Tuesday, July 31, 2012

ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.


ഒരു കോടി പേജ് ഹിറ്റുകള്‍. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ പോലെ തന്നെ വളരെ പെട്ടന്ന് മാത്​സ് ബ്ലോഗ് ആ നേട്ടത്തിലേക്കെത്തി. മലയാളം ബ്ലോഗ് ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ അത്യപൂര്‍വ സന്ദര്‍ഭത്തില്‍ മാത്​സ് ബ്ലോഗ് കുടുംബം ഏറെ സന്തോഷിക്കുന്നു. മലയാളത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള  ബ്ലോഗുകളിലൊന്നാണ് നമ്മുടേത്. ദിനംപ്രതി ശരാശരി 30,000 സന്ദര്‍ശനങ്ങള്‍. ഈ നേട്ടത്തില്‍ മലയാളം ബ്ലോഗേഴ്സ് അടക്കം നമ്മുടെ സന്ദര്‍ശകര്‍ ഒന്നടങ്കം ഈ സന്തോഷിക്കുകയാണെന്നു ഞങ്ങള്‍ക്കറിയാം. ഇന്ന് ജൂലായ് 31. മാത്​സ് ബ്ലോഗിന് തുടക്കമിട്ടത് 2009 ജനുവരി 31. കൃത്യം മൂന്നര വര്‍ഷങ്ങള്‍. വിവര വിനിമയ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും നമ്മുടെ അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങളറിയാതെ ഉഴറുന്നത് കണ്ടാണ് മാത്‌സ് ബ്ലോഗ് ആരംഭിക്കുന്നത്. കേരളത്തിലെ അധ്യാപകരുടെ വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. ആ സംരംഭം കേരളത്തിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും കൈ നീട്ടി സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്നു. അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള യാത്ര പാഠപുസ്തകങ്ങളില്‍ മാത്രമൊതുങ്ങുന്ന കാലഘട്ടത്തിലാണ് മാത്‌സ് ബ്ലോഗ് രംഗത്തെത്തുന്നത്. ഏതറിവുകളും ചില വ്യക്തികളിലൂടെ മാത്രം എന്ന ചിന്താഗതിക്കെതിരായിരുന്നു മാത്‌സ് ബ്ലോഗിന്റെ യാത്ര. അതിനു പിന്നില്‍ ആയിരങ്ങളും പതിനായിരങ്ങളും പ്രോത്സാഹനവുമായി ഒത്തു ചേര്‍ന്നതോടെ ആവേശം അലതല്ലി. ഈ അവസരത്തില്‍ ഒരുപാടു പേരെ ഓര്‍ക്കാനുണ്ട്. പക്ഷേ വിസ്താരഭയം നിമിത്തം അതിനു മുതിരുന്നില്ല. മാത്‌സ് ബ്ലോഗിനോട് സഹകരിച്ച എല്ലാവര്‍ക്കും ഒരു കോടി പ്രണാമം. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്റിന്റെ കമന്റില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കേവലം ആശംസകള്‍ മാത്രമല്ല. എന്തായിരിക്കണം നമ്മുടെ ഭാവി പരിപാടികള്‍? 30000 നു മീതേയുള്ള പ്രതിദിന സന്ദര്‍ശനങ്ങള്‍ കൊണ്ട് സായൂജ്യമടയണോ..? ഇതോടൊപ്പം ബ്ലോഗിന്റെ ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ എന്ന ആശയം എത്രത്തോളം നന്ന്? അതില്‍ സഹകരിക്കുവാന്‍ ആരൊക്കെയുണ്ട്? കമന്റ് ബോക്സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഇപ്പോഴുള്ള തടസ്സങ്ങളെന്താണ്? ഈ ബ്ലോഗുമായി താങ്കള്‍ ആദ്യമായി ബന്ധപ്പെടുന്നതെങ്ങിനെ? ഈ ബ്ലോഗ് സന്തോഷവും സന്താപവും തന്നതെപ്പോള്‍?........കാത്തിരിക്കുന്നു, ഉറക്കമിളച്ച് ബ്ലോഗ് ടീം മൊത്തം!

159 comments:

  1. എല്ലാ സുമനസ്സുകള്‍ക്കും കോടി കോടി പ്രണാമം

    ReplyDelete
  2. കോടി കിട്ടിയില്ല. ഒന്നു കൂടുതലായിപ്പോയി
    [im]http://2.bp.blogspot.com/-CyFxrWcVmME/UBf-v3g_w0I/AAAAAAAAByg/R5gFJkx6PyI/s320/Screenshot3.png[/im]

    ReplyDelete
  3. :( കേന്ദ്രപൂള്‍ ചതിച്ചു..! 1 മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് കഴിഞ്ഞ് തുറന്നപ്പോഴേക്കും ....
    എന്തായാലും നിറഞ്ഞ സന്തോഷം.

    ReplyDelete
  4. മാത്​സ് ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു കോടി തികഞ്ഞു. ആ സുന്ദരമുഹൂര്‍ത്തത്തിനായി കാത്തിരുന്ന ഏവര്‍ക്കും ഉള്ളു നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സത്യം പറഞ്ഞാല്‍, വല്ലാത്തൊരു കോരിത്തരിപ്പോടെയാണ്, നെഞ്ചിടിപ്പോടെയാണ് നമ്മുടെ ഈ സംരംഭം എട്ടക്കത്തിലേക്ക് എത്തിയത്.

    പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.

    മാതൃഭൂമി 'നഗര'ത്തില്‍ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി, ഇന്‍ഫോ മാധ്യമം, തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.

    ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

    ഹിതയെപ്പോലെ, അഞ്ജന ടീച്ചറെപ്പോലെ, ഫിലിപ്പ് സാറിനെപ്പോലെ, ബാബു ജേക്കബ് സാറിനെപ്പോലെ, ഗീതാ സുധിയെപ്പോലെ, ബ്ലോഗിനൊപ്പം എന്നും ചരിച്ചവര്‍ അനവധിയാണ്. അവരാണ് ഈ ബ്ലോഗിന്റെ ഉയര്‍ച്ചയില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത്. ഒപ്പം എന്നും സഹകരിച്ച നല്ലവരായ മലയാളി ബ്ലോഗര്‍മാര്‍ക്കും നന്ദി പറയട്ടെ.

    ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു കോടി സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.

    ReplyDelete
  5. Hearty Congratulations to all maths blog team members.keep on going..........Joby George. K

    ReplyDelete
  6. ചരിത്രം സൃഷ്ടിച്ച ബ്ലോഗിന്റെ സൃഷ്ടാക്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.........

    ReplyDelete
  7. പ്രീയപ്പെട്ട ഹരി,
    ചുരുക്ക കാലം കൊണ്ട് ഇത്ര വലിയൊരു നേട്ടം കൈവരിച്ചതില്‍ ആദ്യം എന്റെ അഭിനന്ദനങ്ങള്‍
    ഈ സംരഭം മറ്റു ഭാഷകളിലേക്കും, പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു
    എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു, തീര്‍ച്ചയായും അതൊരു വന്‍ നേട്ടം തന്നെയായിരിക്കും എന്നതിനു സംശയം വേണ്ട.
    ഒപ്പം ഒരു സജസ്ഷന്‍ കൂടിയുണ്ട്, മാതസ് ഇതര വിഷയങ്ങള്‍ കൂടി കുറേക്കൂടി പുലമായി ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നായിരിക്കും.
    കാരണം അത് കൂടുതല്‍ സന്ദര്‍ശകരെ ബ്ലോഗില്‍ എത്തിക്കുന്നതിന് സഹായിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു, ഈ ബ്ലോഗു അത്യുന്നതങ്ങളിലേക്ക് ഉയരട്ടെ എന്ന ആശംസകളോട്
    നിങ്ങളുടെ സ്വന്തം
    ഫിലിപ്പ് ഏരിയല്‍
    സിക്കന്ത്രാബാദു

    ReplyDelete
  8. അധ്യാപകസമൂഹത്തിന്റെ അഭിമാനം!'ഇ-സമൂഹ'ത്തിനു ഒരു ഉത്തമ മാതൃക!....എന്നും വഴികാട്ടിയായി മാത്സ് ബ്ലോഗ് നിലനില്‍കട്ടെ......അണിയറശില്പികള്‍ക്ക് ഒരു കോടി അഭിനന്ദനങ്ങള്‍!

    ReplyDelete
  9. മാത്സ് ബ്‌ളോഗിനെക്കുറിച്ച് എനിക്ക് ഒരു സംശയം ഇപ്പോഴും ബാക്കി. ഒരു ദിവസം തന്നെ ഒന്നിലേറെ തവണ അപ്പ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഒരു ബ്‌ളോഗ്, അതും തുടര്‍ച്ചയായി വര്‍ഷങ്ങളോളം. ഇതിന്റെ പിന്നിലുള്ള ഒരധ്വാനം, തപസ്യ അതിനെ അംഗീകരിക്കുന്നു. സര്‍വ്വേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  10. നാസര്‍...... എന്തായി? പത്ത് മണിക്ക് മുമ്പ് തന്നെ കോടി പിറന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  11. നൂറുകോടി തികച്ച മാത്സ് ബ്ളോഗിന് നൂറായിരം ആശംസകള്‍!

    ReplyDelete
  12. വിജയന്‍ സാര്‍. തോല്‍വി അംഗീകരിക്കുന്നു.
    സുഖമുള്ള തോല്‍വി!

    ReplyDelete
  13. സന്തോഷം, നിറഞ്ഞ സന്തോഷം... ഈ കൂട്ടായ്മ ഇനിയും വേണം ഏവര്‍ക്കും...

    ReplyDelete
  14. ബ്ലോഗിന്റെ ഇഗ്ലീ‍ഷ് version ഇഗ്ലീഷ് മീഡിയം ക്ലാസുകളില് പഠിപ്പിക്കുന്ന അധ്യാപക൪ക്ക് വളരെ അധികം സഹായകരം ആയിരിക്കും എന്നു തോന്നുന്നു ഇത്രയധികം കാലം കേരളത്തിലെ അധ്യാപക൪ക്ക് ഒരു വഴികാട്ടി ആയ മാത്സ് ബ്ലോഗിന് ആശംസകല് നേരുന്നു......

    ReplyDelete
  15. സന്തോഷം, നിറഞ്ഞ സന്തോഷം... ഈ കൂട്ടായ്മ ഇനിയും വേണം ഏവര്‍ക്കും...

    ReplyDelete
  16. ഏതാണ്ട് മൂന്നുകൊല്ലങ്ങളിലധികമായിക്കാണും ഞാനും ഈ ബ്ലോഗിനെ പ്രണയിച്ചുതുടങ്ങിയിട്ട്..!
    ഇണങ്ങിയും ഇടയക്ക് പിണങ്ങിയും..
    പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂളിന്റെ സംഭാവനകളെക്കാളും വലുതാണ് മാത്​സ് ബ്ലോഗിന്റേതെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും പിണങ്ങരുത്.
    തുടരുക..ഇംഗ്ലീഷ് വേര്‍ഷന്റെ സഹകരണത്തിന് ഈയുള്ളവള്‍ റെഡി.

    ReplyDelete
  17. Amidst all disagreements regarding it@school and free software, I appreciate this continuing hard wok and dedication. I hope our CBSE/ICSE streams will also start such a venture.

    ReplyDelete
  18. ഒരു ബ്ലോഗിന് ഒരാളുടെ ചിന്താഗതിയില്‍ തന്നെ മാറ്റം വരുത്താന്‍ കഴിയുക..! അതേ, എന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. പുച്ഛത്തോടെ മാത്രം സ്വതന്ത്രസോഫ്റ്റ്‌വെയറിനെ കണ്ടിരുന്നയാളായിരുന്നു. അതുപോലെ, ചെറുപ്പന്നേയുള്ള കൈപ്പേറിയ ജീവിതാനുഭവങ്ങള്‍ അധ്യാപകരെക്കുറിച്ചും മറ്റൊരഭിപ്രായമല്ലാ തന്നത്!
    ഇന്നിപ്പോള്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു.
    ബഹുമാനിക്കേണ്ടവരായ ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യുന്ന അധ്യാപകരുമുണ്ടെന്ന് തിരിച്ചറിയുന്നു. രണ്ടുവര്‍ഷമായി സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യവും ആസ്വദിക്കുന്നു.
    നന്ദി!

    ReplyDelete
  19. എല്ലാവര്‍ക്കും എന്താണോ വേണ്ടത് അത് എപ്പോളാണോ വേണ്ടത് , അത് തക്ക സമയത്ത് സന്ദര്‍ശകര്‍ക്ക് നല്‍കാന്‍ മാത്സ് ബ്ലോഗ്‌ എന്നും ശ്രദ്ധിച്ചിരുന്നു.. അതാണ്‌ ആ പ്രൊഫഷണലിസമാണ് ഈ കൂട്ടായ്മയെ ഒരു വന്‍ വിജയമാക്കിയത് എന്ന് ഞാന്‍ കരുതുന്നു..സുപ്രധാനമായ, ഏതൊരു ബ്ലോഗര്‍ക്കും അഭിമാനിക്കാവുന്ന ഒരു നാഴികകല്ല് പിന്നിട്ടിരിക്കുന്ന ബ്ലോഗിനും അണിയറയിലുള്ള ടീം അംഗങ്ങള്‍ക്കും കൂടുതല്‍ കരുത്തോടെ സേവനം ചെയ്യാന്‍ കരുത്ത് ലഭിക്കട്ടെയെന്നു ആത്മാര്‍ഥമായി ആശംസിക്കുന്നു...

    അടിമാലിവെബ്ബ് ടീമിന്‍റെ ആശംസകള്‍ ..

    ReplyDelete
  20. Maths Blog ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരായിരം ആശംസകള്‍

    ReplyDelete
  21. അഭിനന്ദനങ്ങൾ....ഇനിയും കൂടുതൽ നേട്ടങ്ങൾ ഉണ്ടാവട്ടെ....എല്ലാ ആശംസകളും..

    ReplyDelete
  22. ഈ ബ്ലോഗുമായി താങ്കള്‍ ആദ്യമായി ബന്ധപ്പെടുന്നതെങ്ങിനെ? ഈ ബ്ലോഗ് സന്തോഷവും സന്താപവും തന്നതെപ്പോള്‍?........കാത്തിരിക്കുന്നു, ഉറക്കമിളച്ച് ബ്ലോഗ് ടീം മൊത്തം!

    ആദ്യമായി മാത്‌സ് ബ്ലോഗുമായി ബന്ധപ്പെടുന്നത് 2011 ഡിസംബറിലാണ്. ഭാര്യ ഒരു ഗണിത ശാസ്ത്ര അദ്ധ്യാപികയായത് കൊണ്ട് പലപ്പോഴും മാത്‌സ് ബ്ലോഗ് സന്ദർശിക്കുമ്പോൾ പലതും ചർച്ച ചെയ്യപ്പെടാറുണ്ടയിരുന്നു എന്നല്ലാതെ അത് വരെ ഞാനിതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ 20-12-2012 ന് കോഴിക്കോട് കെൽട്രോൺ സെന്ററിൽ വെച്ച് മണ്ണ് സംരക്ഷണ വകുപ്പിലെ ഗസറ്റഡ് ഓഫീസർമാർക്കുള്ള സ്പാർക്ക് ട്രെയിനിങ്ങിൽ അപ്രതീക്ഷിതമായി മാത്‌സ് ബ്ലോഗ് കയറി വന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഓഫീസർമാരുമുണ്ടായിരുന്നു. ഗസറ്റഡ് ഓഫീസർമാരുടെ എ.ജി സ്ലിപ് അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില തെറ്റായ വിവരങ്ങളടങ്ങിയ ഒരു ഹെല്പ് ഫയലായിരുന്നു കാരണം. പ്രസിദ്ധമായ ഒരു വെബ് സൈറ്റിലുള്ളതാണ് ഈ ഹെല്പ് ഫയലെന്നും സ്പാർക്കിനെപറ്റി ഒരുപാട് കാര്യങ്ങൾ ഈ സൈറ്റിലുണ്ടെന്നും ഒരു ഓഫീസർ പറഞ്ഞു.
    ഇത് പോലെ അബദ്ധങ്ങൾ നിറഞ്ഞ ഒരു പാട് വെബ് സൈറ്റുകളുണ്ടെന്നും അവയൊന്നും വിശ്വസിക്കരുതെന്നും പറഞ്ഞാണ് ഞാൻ ട്രെയിനിങ്ങ് അവസാനിപ്പിച്ചത്. രാത്രി ബ്ലോഗ് സന്ദർശിച്ച ശേഷം ഈ ഹെല്പ് ഫയൽ പിൻ‌വലിക്കാനഭ്യർത്ഥിച്ച് കൊണ്ട് ബ്ലോഗിൽ കണ്ട മെയിൽ ഐ.ഡി യിൽ (ഹരി സാറിന്റെ) ഒരു മെയിൽ അയച്ചു. പ്രതീക്ഷക്ക് വിപരീതമായി, അല്പ സമയത്തിനകം തെറ്റിദ്ധാരണയുണ്ടാക്കുന്ന ഹെല്പ് ഫയൽ പിൻ‌വലിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു. ചുരുങ്ങിയ വാക്കുകളിൽ എല്ലാം വിശദീകരിച്ചിരുന്നു. പിന്നീടാണ് സ്പാർക്കിനെ സംബന്ധിച്ചതും അല്ലാത്തതുമായ പോസ്റ്റുകളും അത് വരെ വന്ന കമന്റുകളും വായിച്ചതും ഇതിന്റെ പിന്നിലെ ശ്രമങ്ങളെപ്പറ്റി ആലോചിച്ചതും. ആരെന്ത് പറഞ്ഞാലും, ഇത്തരത്തിലൊരു കൂട്ടായ്മ ലോകത്തെവിടേയെങ്കിലുമുണ്ടോ? അൽഭുതം തന്നെ.

    സ്പാർക്ക് പോലെ ഒരു വൻ സംരംഭത്തിൽ, ഓരോ ഡിപ്പാർട്ട്മെന്റിലെയും സംശയ ദൂരീകരണത്തിനുത്തരവാദപ്പെട്ട ഡി.എം.യു മാർ ഫോൺ ഓഫ് ചെയ്തിടുംബോൾ, വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള അന്വേഷണങ്ങൾ ഉണ്ടായിട്ട് പോലും ജോലിത്തിരക്കിനിടയിലും ഞാനിത് വരെ എന്റെ ഫോൺ ഓഫ് ചെയ്തിട്ടില്ലെന്നതിന് കാരണവും മാത്‌സ് ബ്ലോഗ് തന്നെയാണ്. കൂടുതൽ സംശയം ചോദിക്കുന്നവർക്ക് മാത്‌സ് ബ്ലോഗിൽ ഇത് വരെ വന്ന മൊത്തം സ്പാർക്ക് കമന്റുകളുടെ പി.ഡി.എഫ് ഫയൽ അയച്ച് കൊടുക്കും!. അതൊടെ വിളി നിൽക്കും; ദിവസങ്ങൾക്കകം അവരുടെ അഭിനന്ദനവുമെത്തും.

    ഇത്രയും പറഞ്ഞത്, അധ്യാപക സമൂഹത്തെയും ഗണിത ശാസ്ത്രത്തെയും മാത്രം ഉദ്ദേശിച്ച് തുടക്കമിട്ടതാണെങ്കിലും, ഹിറ്റുകൾ ഒരു കോടി കവിഞ്ഞ വേളയിലെങ്കിലും ഈ സങ്കുചിത ചിന്താഗതി ഒഴിവാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ്. ഗണിത ശാസ്ത്രവും അധ്യാപകരും മാത്രം മതി എന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കൾ വിശമിച്ചിട്ട് കാര്യമില്ല; കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളും ഈ ബ്ലോഗ് ശ്രദ്ധിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. അത്തരത്തിലുള്ള എല്ലാ വിഭവങ്ങളും ഇനിയുമുണ്ടാകണം. അത് കൊണ്ട് അധ്യാപകർക്കും ഗണിത പ്രേമികൾക്കും കൂടുതൽ ഗുണമെല്ലാതെ ദോശമില്ലല്ലോ? യഥാർത്ഥ ഗണിത പ്രേമികൾ ഗണിതം എവിടെ എങ്ങിനെ കണ്ടാലും ചികഞ്ഞെടുക്കും. എല്ലാത്തിലും ഗണിതമുണ്ട് താനും. വിശാലാമായി ചിന്തിച്ചാൽ എല്ലാവരും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമൊക്കെയല്ലെ; പിന്നെയെന്തിന് വിഷമിക്കുന്നു?

    ReplyDelete
  23. കൂടുതല്‍ ഉന്നതങ്ങളിക്ക് എത്തട്ടെ.. ആശംസകള്‍

    ReplyDelete
  24. അഭിനന്ദനങ്ങള്‍ ...കുത്തക സോഫ്റ്റ് വെയറിനെ മാത്രം ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മുന്നില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ വിശാലമായ ആകാശം കാട്ടിക്കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുക.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ഒരു ബ്ലോഗർ എന്ന നിലയ്ക്ക് ഏറെ അഭിമാനമുണ്ട് ഇപ്പോൾ. കോടാനുകോടി ഹിറ്റുകളുമായി മാക്സ് ബ്ലോഗിന്റെ ജൈത്രയാത്ര തുടരട്ടെ. അഭിനന്ദനങ്ങൾ !!!!

    ReplyDelete
  27. സുന്ദരമുഹൂര്‍ത്തത്തിനായി കാത്തിരുന്ന ഏവര്‍ക്കും ഉള്ളുനിറഞ്ഞ നന്ദി

    ReplyDelete
  28. ഗണിതാധ്യാപനത്തിലെ എന്റെ എറ്റവും വലിയ സഹായിയായ മാത്്സ് ബ്ലോഗിന് എന്റെ നൂറു കോടി അഭിനന്ദനങ്ങളും നൂറു കോടി നന്ദിയും അറിയിക്കട്ടെ

    ReplyDelete
  29. You guys are just doing great......wish you all the very best for your future endeavors. Keep the good work going.....

    cskollam.com

    ReplyDelete
  30. എന്റെ സിസ്റ്റം പണിമുടത്തി . ഇപ്പോഴാണ് കണ്ടത് . വളരെ വളരെ സന്തോഷം

    ReplyDelete
  31. ഒരു കോടി അഭിനന്തനങ്ങള്‍

    ReplyDelete
  32. ഒരു കോടി അഭിനന്തനങ്ങള്‍

    ReplyDelete
  33. മാത്സ് ബ്ലോഗിനെ പരിചയപ്പെട്ട അന്നു മുതല്‍ മുടങ്ങാതെ നോക്കുന്ന(മെയില്‍ നോക്കിയില്ലെങ്കിലും)ഒരു ബ്ലോഗാണിത്.പിന്നണിയിലുള്ളവരുടെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് ഞങ്ങളെ ഈ ബ്ലോഗിന്റെ ആരാധകരാക്കിയത്.നന്ദി,അഭിനന്ദനങ്ങള്‍,ആശംസകള്‍.
    ഒപ്പം ഒരു സഹായാഭ്യര്‍ത്ഥന കൂടി,
    ഇപ്പോള്‍ എല്ലാ സ്കൂളുകാരും നേരിടുന്ന 2 പ്രശ്നങ്ങള്‍-1) sslc വിദ്യാര്‍ത്ഥികളുടെ ജനനതീയതി പേര് മുതലായവ തിരുത്താനുള്ള അധികാരം HM ന് കിട്ടിയല്ലോ. എന്തൊക്കെയാണ് അതിന്റെ നടപടിക്രമങ്ങള്‍.
    2) ഇപ്പോള്‍ E TDS നല്കണമെന്നു കേള്‍ക്കുന്നു.ഇല്ലെങ്കില്‍ നമ്മളടച്ച INCOME TAX നമ്മളുടെ പേരില്‍ credit ചെയ്യില്ലത്രെ.ഇവയെക്കുറിച്ച് വിദഗ്ധരുടെ അറിവുകള്‍ പങ്കുവെയ്കാമോ.

    ReplyDelete
  34. മാഞ്ഞൂര്‍ സ്കൂളിന്റെ ബ്ലോഗും നെഞ്ചിലേറ്റി, അത് എങ്ങനെ മെച്ചപ്പെടുത്താമെന്നെ ഗവേണത്തിനിടെ ബൂലോകം കറങ്ങി നടക്കുമ്പേഴാണ് യാദൃശ്ചികമായി മാത്സ്ബ്ലോഗിലെത്തിയത്. അത്ഭുതപ്പെട്ടു പോയി ഈകൂട്ടായ്മ കണ്ടിട്ട്..... അന്നുതന്നെ സ്കൂള്‍ ബ്ലോഗില്‍ ഒരു ലിങ്കും കൊടുത്തു... പിന്നീട് എന്നും മാത്ബ്ലോഗ് ഒരു അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

    കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അഭ്യുദയകാംഷികളെയും ദോഷൈകദൃക്കുകളെയും എല്ലാം ഒരു മാലയില്‍ കോര്‍ത്തിണക്കി കൊണ്ടുപോകാനും ചൂടന്‍ ചര്‍ച്ചകള്‍ക്ക് ഇടമൊരുക്കാനും പലരുടെയും മനോഭാവങ്ങള്‍ക്ക് തന്നെ മാറ്റം വരുത്താനും നാളിതുവരെ മാത്സ് ബ്ലോഗിന് കഴിഞ്ഞിട്ടുണ്ട്.... ഇനിയും മുന്നേറുകതന്നെ ചെയ്യും ഈ ഒരു കോടിയുടെ നിറവില്‍ നൂറുകോടി ആശംസകള്‍ അറിയിക്കുന്നു.കൂടുതല്‍ ഊര്‍ജം പകരാന്‍ മാത്സ് ബ്ലോഗിന് ഇന്ധനമായി ബ്ലോഗ്ടീം അംഗം എന്ന നിലയിലും സന്ദര്‍ശകന്‍ എന്ന നിലയിലും വിമര്‍ശകന്‍ എന്ന നിലയിലും എന്നും ഒപ്പം ഉണ്ടാകും .......

    ReplyDelete
  35. MY FIRST COMMENT

    "vijayan August 16, 2009 8:08 PM

    angle A=55,angle c=angleD=125,since B&D are complement angles. this is an isoceles trapeeziam "

    ReplyDelete
  36. സ്കൂളുകളിൽ മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതിനെപ്പറ്റി മാക്സ് ബ്ലോഗിലൂടെ ഒരു തുടക്കം കുറിച്ച് വെക്കാനാകില്ലേ ? പ്ലാസ്സ്റ്റിക്ക് / പേപ്പർ / ജൈവ മാലിന്യങ്ങൾ തരം തിരിക്കുകയും സ്ത്രോതസ്സുകളിൽത്തന്നെ സംസ്ക്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയായിരിക്കണം മുഖ്യവിഷയം. മാലിന്യം പ്ലാസ്റ്റിക്ക് ബാഗുകളിൽ കെട്ടിപ്പൊതിഞ്ഞ് റോഡിലും പുഴയിലും കടലിലുമൊക്കെ കൊണ്ടുതള്ളുന്നതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും, അതുകൊണ്ട് പൊതുവിൽ ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിനൊരു അറുതി ഉണ്ടാകണമെങ്കിൽ സ്കൂൾ തലത്തിലാണ് ബോധവൽക്കരണം തുടങ്ങേണ്ടത്. സർക്കാർ തലത്തിൽ ഒരു സിലബസ് പരിഷ്ക്കരണം വന്നിട്ട് ഇതൊന്നും നടന്നെന്ന് തന്നെ വരില്ല. പൊതുജനതാൽ‌പ്പര്യാർത്ഥം മാക്സ് ബ്ലോഗ് പോലുള്ള സ്ക്കൂളുകളുമായി ബന്ധമുള്ള കൂട്ടായ്മകൾ തന്നെ വേണം തുടക്കം കുറിക്കാനും മുന്നോട്ട് നയിക്കാനും. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കുട്ടികൾ മനസ്സിലാക്കിയാൽ , അവർ പഠിച്ചാൽ വീട്ടിലുള്ളവരെകൂടെ ബോധവൽക്കരിക്കുന്ന കാര്യം എളുപ്പമാകും. മാക്സ് ബ്ലോഗിന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ/നല്ല സാമൂഹ്യ സേവനമാകും ഇത്. ഒന്ന് ശ്രമിച്ചു നോക്കൂ.

    ReplyDelete
  37. Maths Blog ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുകോടി അഭിനന്ദനങ്ങള്‍....................!

    ReplyDelete
  38. Maths Blog ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുകോടി അഭിനന്ദനങ്ങള്‍....................!

    ReplyDelete
  39. ഒരു കോടി ആശംസകൾ

    ReplyDelete
  40. ബ്ലോഗിങിലേക്ക് വരും മുന്‍പ് തന്നെ പത്രവാര്‍ത്തകളില്‍ നിന്നും മാത്സ് ബ്ലോഗിനെ കുറിച്ച് അറിഞ്ഞിരുന്നു. പിന്നീട് ബ്ലോഗില്‍ സജീവമായ സമയം മുതല്‍ മാത്സ് ലോഗ് വീക്ഷിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അതിലേറെ പൊതുവായനാ സമൂഹത്തിനും ഒട്ടേറെ ഉപകാരപ്രദമാണ് ഈ ബ്ലോഗെന്നത് ഇതിന്റെ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. തുടര്‍ പദ്ധതികളായി പഠ്യേതര വിഷയങ്ങളിലേക്കും മറ്റും കൂടെ (ഇപ്പോഴുള്ളതിലും കൂടുതല്‍) ആക്റ്റിവിറ്റീസ് ഏകോപിപ്പിക്കുക എന്നത് ഒരു നല്ല കാര്യമാണ്. അതുപോലെ ഓരോ സ്കൂളുകള്‍ക്കും ഓരോ വെബ്‌സൈറ്റ് /ബ്ലോഗ് എന്ന ആശയത്തിലേക്ക് എത്തിക്കുവാന്‍ കഴിയുന്നു എങ്കില്‍ മുന്‍കാലങ്ങളില്‍ സ്കൂളുകളില്‍ നിലനിന്നിരുന്ന കൈയെഴുത്ത് മാസികയും സാഹിത്യസമാജവും എല്ലാം ബ്ലോഗുകളിലൂടെ ഒരു വിശാലമായ വായനാസമൂഹത്തിലേക്ക് തുറന്നു വിടുവാന്‍ പ്രചോദനം നല്‍കുവാന്‍ ഇതിന്റെ പിന്നണിക്കാര്‍ മുന്‍‌കൈയെടുത്താല്‍ നാളെകളിലേക്ക് എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുന്ന കര്‍മ്മത്തില്‍ കൂടെ ഭാഗമാകുവാന്‍ മാത്സ് ബ്ലോഗ് പ്രേരകമായി എന്ന ഒരു നാഴികകല്ല് കൂടെ നിങ്ങള്‍ക്ക് താണ്ടാന്‍ കഴിയുമെന്ന് തോന്നുന്നു.

    ഹിറ്റുകളില്‍ നിന്നും ഹിറ്റുകളിലേക്കുള്ള പ്രയാണത്തേക്കാള്‍ നമുക്ക് ആവശ്യം അത്തരം കുറേ നന്മകള്‍ ആവട്ടെ. അത് തന്നെയാവട്ടെ ലക്ഷ്യവും. ആശംസകള്‍ നേരുന്നു. ഹരിക്കും നിസാറിനും ഒപ്പം ശക്തിയും പിന്തുണയുമായി കൂടെ നില്‍ക്കുന്ന ഒരായിരം അധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മക്കും.

    ReplyDelete
  41. ഒരായിരം കോടി രൂപ സമ്മാനം നേടിയതിലും സന്തോഷം.

    സ്വപ്ന നിമിഷത്തില്‍ ഈയുള്ളവന്റെയും ആശംസകള്‍

    ReplyDelete
  42. അണിയറശില്പികള്‍ക്ക് ഒരു കോടി അഭിനന്ദനങ്ങള്‍!.... may this reach another 10000000...again...!!!!

    ReplyDelete
  43. മാ‌ത്സ് ബ്ലോഗ്ഗിന്റെ ഉള്ളടക്കങ്ങള്‍ പ്രയോജനപ്രദമാണ്. ഇനിയും ഒരുപാട് ഉപകാരമുള്ള കാര്യങ്ങള്‍ ഈ ബ്ലോഗ്ഗിലൂടെ ജനങ്ങളില്‍ എത്തട്ടെ എന്ന് ആശസിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ഹിറ്റുകളേക്കാള്‍ വിഷയങ്ങള്‍ക്കും ഗൌരവമുള്ള ചര്‍ച്ചകള്‍ക്കും പ്രാധാന്യം നല്‍കുക.

    സസ്നേഹം
    എസ്.കുമാര്‍

    ReplyDelete
  44. ശ്രീ നിരക്ഷരൻ,

    മാലിന്യ സംസ്കരണത്തിനുള്ള ചെലവുകുറഞ്ഞ രീതികളെപ്പറ്റി നല്ല അറിവുള്ളയാളാണല്ലോ താങ്കൾ. ഈ ബ്ലോഗിൽ എന്തുകൊണ്ട് അതൊക്കെ പരിചയപ്പെടുത്തിക്കൂടാ? സ്കൂളുകളെന്നതിലുപരി ഇതു വായിക്കുന്ന അനേകം പേരുടെ വീടുകളിൽ ഇതുകൊണ്ട് ഒരു മാറ്റം വരാൻ സാധ്യതയുണ്ട്. ഈ ബ്ലോഗിന്റെ വായനക്കാർ മറ്റ് മലയാളം ബ്ലോഗുകളുടെ വായനക്കാരെ അപേക്ഷിച്ച് കുറച്ചുകൂടെ receptive (കടിച്ചാൽപ്പൊട്ടുന്ന മലയാളപദം അറിഞ്ഞുകൂടാ) ആണെന്നു തോന്നുന്നു. സ്കൂൾ, ക്ലാസ് എന്നൊക്കെയുള്ള ഓർമ്മ കാരണമാകാം. ഒന്നു ശ്രമിച്ചുകൂടെ? ബ്ലോഗ് ടീമിനും ഇത് സന്തോഷമുള്ള കാര്യമായിരിക്കുമെന്നാണ് തോന്നുന്നത്.

    -- ഫിലിപ്പ്

    ReplyDelete
  45. Congratulations to Maths blog team

    ReplyDelete
  46. Congratulations to Maths blog team

    ReplyDelete
  47. എന്റെ ആദ്യ കമന്റ് : December 11, 2009.

    "(വിഷയേതര കുറിപ്പ്)
    ബഹുമാനപ്പെട്ട ഗണിതശാസ്ത്ര അദ്ധ്യാപകരേ,

    വളരെ യാദൃശ്ചികമായിട്ടാണ് ഈ ബ്ലോഗ് കാണാനിടയായത്. നിങ്ങളുടെ ഈ കൂട്ടായ്മ കണ്ടതു വളരെ സന്തോഷമുണ്ടാക്കി എന്ന കാര്യം സവിനയം പറഞ്ഞുകൊള്ളട്ടെ.

    എന്നെപ്പറ്റി ഒരു വാക്ക്: ഞാന്‍ ഗണിതശാസ്ത്രത്തില്‍ അല്പം താത്പര്യമുള്ള ഒരു മലയാളി... ഇപ്പോള്‍ ചെന്നൈയിലുള്ള Institute of Mathematical Sciences ല്‍ Theoretical Computer Science ല്‍ ഗവേഷണം നടത്തുന്നു.

    നമ്മുടെ കുട്ടികളെ (നമ്മളെത്തന്നെയും) ഗണിതശാസ്ത്രം പഠിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് എന്റെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്റെ ഈമെയില്‍ മേല്‍വിലാസം മേല്പ്പറഞ്ഞ വെബ്സൈറ്റില്‍ ലഭ്യമാണ് (മോഷണഭയം(!) കാരണം അതിവിടെ ഇടുന്നില്ല ).

    സസ്നേഹം,
    ഫിലിപ്പ്"

    ReplyDelete
  48. ആശംസകള്‍...................... ........
    കോടി ആശംസകള്‍...

    ശ്രീജിത്ത് മുപ്ലിയം

    ReplyDelete


  49. മാത്സ് ബ്ലോഗിന് പാലക്കാട് ടീമിന്റെ അഭിനന്ദനങ്ങള്‍..




    എന്തായിരിക്കണം നമ്മുടെ ഭാവി പരിപാടികള്‍?

    ഇവിടെ പ്രിയപ്പെട്ട മനോജ്‌ സര്‍(നിരക്ഷരൻസര്‍)
    ചൂണ്ടി കാണിച്ചത് പോലെ ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.സർക്കാർ തലത്തിൽ ഒരു സിലബസ് പരിഷ്ക്കരണം വന്നിട്ട് ഇതൊന്നും നടന്നെന്ന് തന്നെ വരില്ല.(സത്യ സന്ധമായ അഭിപ്രായം).അത് നമുക്ക് ചര്‍ച്ചക്ക് വെക്കാം

    കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ മറ്റൊരു പ്രശ്നം വൈദ്യുതി മേഖലയില്‍ ആണ് . യുക്തി സഹമായി വൈദ്യുതി ഉപയോഗിക്കാന്‍ നമ്മള്‍ എന്ത് ചെയണം.

    ശാസ്ത്ര പഠനങ്ങള്‍ കേവലം തിയറിയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയോ.ഹൈ സ്കൂള്‍ തലത്തില്‍
    Practical പഠനം വേണ്ടേ. Theory & Practical Exam ഹൈ സ്കൂള്‍ തലത്തില്‍ നടത്തണമോ ? സാങ്കേതിക വിജ്ഞാനം നമ്മുടെ കുട്ടികള്‍ക്ക് സ്കൂള്‍ തലത്തില്‍ തന്നെ ആവശ്യം അല്ലെ ?

    ഗണിതം കൂടുതല്‍ കുട്ടികള്‍ക്കും ഇന്നും ബാലികേറാമലയായി നില്‍കാന്‍ കാരണം എന്താണ് ?കുട്ടികളിലെ ഗണിത പഠനം എങ്ങിനെ മികച്ചതാക്കാം.അതിനു അധ്യാപകര്‍ സ്വീകരികേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ ?(Msc,Med,KTET,SET,NET) എല്ലാം ഉണ്ടായിട്ടും കുട്ടിയുടെ മനസ്സ് കാണാതെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ നല്ല അദ്ധ്യാപകന്‍ ആണോ ? തന്റെ കഴിവ് കുട്ടിയില്‍ കുത്തി നിറക്കാതെ കുട്ടിയുടെ കഴിവ് കണ്ടെത്തി അവനെ വളര്‍ത്തി കൊണ്ട് വരാന്‍ അദ്ധ്യാപകന്‍ എന്ത് ചെയണം ?



    പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ,അവർ പഠിച്ചാൽ മറ്റുള്ളവരെ ബോധവൽക്കരിക്കുന്ന കാര്യം എളുപ്പമാകും.മാത്സ് ബ്ലോഗിന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ/നല്ല സാമൂഹ്യ സേവനമാകും ഇത്. ഒന്ന് ശ്രമിച്ചു നോക്കൂ.

    പാലക്കാട് ടീമിന് വേണ്ടി

    ReplyDelete
  50. ഏറെ സന്തോഷമുള്ള വാര്‍ത്ത. അധ്യാപന രംഗത്ത് ഇലക്ട്രോണിക് മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ നാം വളരെ പിറകിലാണ്. ധിഷണാശാളികലായ അധ്യാപകര്‍ പോലും പരമ്പരാഗതമായ രീതികളുടെ തടവുകാരായി മാറുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. മാത്സ് ബ്ലോഗ്‌ ഒരു നല്ല തുടക്കമാണ്. ഒരു ഇംഗ്ലീഷ് ബ്ലോഗിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. എല്ലാ ഭാവുകങ്ങളും.

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. നൂറുകോടി തികച്ച മാത്സ് ബ്ളോഗിന് നൂറായിരം ആശംസകള്‍!

    ReplyDelete
  53. Thanks to maths blog for helping teachers



    Suma A.P
    Nanminda East A U P School

    ReplyDelete
  54. Thanks to maths blog for helping teachers



    Suma A.P
    Nanminda East A U P School

    ReplyDelete
  55. വിജയന്‍ സാറെ
    ABCD ട്രപ്പീസിയം ആണെങ്കില്‍ അത് സമപാര്‍ശ്വമാകുമെന്ന് ഉറപ്പാണ്

    ReplyDelete
  56. ഒരു കോടി ആശംസകള്‍

    ReplyDelete
  57. ഒരു കോടി ആശംസകള്‍

    ReplyDelete
  58. 'കാലിലാലോലം ചിലമ്പുമായ്'... വളരെ സന്തോഷം തോന്നുന്ന നിമിഷം. ഹരിക്കും കൂട്ടര്‍ക്കും ശതകോടി ആശംസകള്‍.

    ReplyDelete
  59. അഭിനന്ദനങ്ങള്‍..... ആശംസകള്‍.....

    ReplyDelete
  60. ആശംസകള്‍!!!
    കേരളത്തിലെ വിദ്യാഭ്യാസസമൂഹത്തിന് മുഴുവന്‍ മാത്സ് ബ്ലോഗ് ഒരു പിന്തുണയാണെന്നതില്‍ സംശയമില്ല. പത്താംതരം പരീക്ഷയ്ക്കടക്കം ഗണിതബ്ലോഗ് ഞങ്ങള്‍ക്ക് തുണയായി.സ്കൂളിലെപ്പോഴും ഈ ബ്ലോഗ് തുറന്ന് കിടക്കുമായിരുന്നു. ഗണിതത്തിനുമപ്പുറം കടന്നതാണ് ഗണിതബ്ലോഗിന്റെ വിജയം. എന്നാല്‍ ഗണിതത്തിന് തന്നെയാവണം പ്രാധാന്യം. അങ്ങനെ തന്നെയാണെന്ന് സമീപകാലരചനകള്‍ തെളിയിയ്ക്കുന്നു. ഒട്ടേറെ മലയാളികളെ സ്വതന്ത്രസോഫ്റ്റ്വെയറുമായി അടുപ്പിച്ചതില്‍ ഗണിതബ്ലോഗിന്റെ പങ്ക് വലുതാണ്. ഗണിതബ്ലോഗിന്റെ കീഴില്‍ ഒരു മെയിലിങ്ലിസ്റ്റ്(അറിയാത്തവര്‍ക്കായി: ഒരു മെയിലിങ് ലിസ്റ്റിന്റെ ഇ-മെയില്‍ വിലാസത്തിലേയ്ക്ക് നിങ്ങളെന്തയച്ചാലും ആ മെയിലിങ് ലിസ്റ്റിലെ എല്ലവരുടേയും സ്വന്തം ഇന്‍ബോക്സില്‍(ജി-മെയിലോ യാഹൂവോ ഏതും) അതെത്തും. ആര്‍ക്കും മറുപടിയുമെഴുതാം. തിരിച്ചും അങ്ങനെ തന്നെ.) തുടങ്ങണം. കൂടുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇതാണ് നല്ലതെന്ന് തോന്നുന്നു. ഗണിതബ്ലോഗിലെ വിലപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുത്ത് മലയാളം വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്താലോ? ഇനിയും എന്തൊക്കെയാവാം?
    ഒരിയ്ക്കല്‍ക്കൂടി ആശംസകള്‍!

    ReplyDelete
  61. മാത്സ് ബ്ലോഗ്‌ ടീമിന് ഒരായിരം ആശംസകള്‍.....കൂടെ ഒരു അഭ്യര്‍ഥനയും എന്നെയും നിങ്ങടെ കൂടെ കൂട്ടുമോ....nhanum ഒരു ബ്ലോഗ്ഗെരാണ്‌ എന്‍റെ ബ്ലോഗ്‌: www.techbeatsindia.co.cc ..താത്പര്യമുണ്ടെങ്കില്‍ എന്നെ വിളിക്കേണ്ട നമ്പര്‍ 9895431317

    ReplyDelete
  62. അഭിനന്ദനങ്ങള്‍............................കൂട്ടായ്മയുടെ വിജയം!!!!!!!!!

    ReplyDelete
  63. അഭിനന്ദനങ്ങള്‍............................കൂട്ടായ്മയുടെ വിജയം!!!!!!!!!

    ReplyDelete
  64. This comment has been removed by the author.

    ReplyDelete
  65. നൂറുകോടി തികച്ച മാത്സ് ബ്ളോഗിന്റെ അണിയറശില്പികള്‍ക്ക് ഒരു കോടി അഭിനന്ദനങ്ങള്‍!

    ReplyDelete
  66. ആശംസകള്‍.ഞങ്ങള്‍ പ്രൈമറി അധ്യാപകര്‍ക്കും സഹായകരമായ പോസ്ടുകള്‍ ബ്ലൊഗില്‍ ഉള്‍പ്പെടുത്തുമോ? അതിനായി കാത്തിരിക്കുന്നു.

    ReplyDelete
  67. ഒരു കോടി ആശംസകള്‍.....
    ഒരധ്യാപകനെന്ന നിലയില്‍ ഏറെ ഉപകാരപ്രദം...
    തുറന്നു നോക്കാത്ത ദിവസം ഇല്ലെന്നു തന്നെ
    പറയാം....
    പുതിയ സംരംഭങ്ങള്‍ കാത്തിരിക്കുന്നു!

    ReplyDelete
  68. ഒരു കോടി പിന്നിട്ട മാത്സ് ബ്ളോഗിനും അണിയറ
    പ്രവര്‍ത്തകര്‍ക്കും കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ
    അഭിനന്ദനങ്ങള്‍.............................

    ReplyDelete
  69. ഒരു കോടി ഹിറ്റുകള്‍ പിന്നിട്ട മാത്സ് ബ്ലോഗിന് സര്‍വവിധ ആശംസകളും നേരുന്നു. ഹരിമാസ്റ്റര്‍ക്കും നിസാര്‍ മാസ്റ്റര്‍ക്കും മാത്സ്ബ്ലോഗ് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയട്ടെ ? താഴെയുള്ള ഹരി സാറിന്റെ വരികള്‍ നോക്കുക.

    കേരളത്തിലെ അധ്യാപകരുടെ വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളാണ് ഇതിലൂടെ പ്രതീക്ഷിച്ചത്. ആ സംരംഭം കേരളത്തിലെ അധ്യാപകരും കുട്ടികളും രക്ഷാകര്‍ത്താക്കളും കൈ നീട്ടി സ്വീകരിച്ചുവെന്ന് കാണുമ്പോള്‍ ഏറെ അഭിമാനവും അതിലുപരി സന്തോഷവും തോന്നുന്നു.

    ഇക്കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളിലായി കൊടുക്കല്‍ മാത്രമേ നടക്കുന്നുള്ളു. പങ്കാളിത്തം വളരെ കുറവ്. ഒരു ചോദ്യ ബാങ്ക് /പഠന സഹായി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍, ഇതു നിര്‍മ്മിച്ചവന്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി നിര്‍മ്മിച്ചു തരിക എന്ന് ആവശ്യപ്പെടുന്നത് അല്പത്തം. പത്തു മിനുട്ട് നേരം അതൊന്നു പരിഭാഷപ്പെടുത്താന്‍ കൂടി നാം തയ്യാറല്ല എന്നായിപ്പോയി എന്നത് സങ്കടകരം തന്നെ.

    ഈ പോസ്റ്റിന്റെ കമന്റില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കേവലം ആശംസകള്‍ മാത്രമല്ല. എന്തായിരിക്കണം നമ്മുടെ ഭാവി പരിപാടികള്‍? ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

    അതാണ് ബ്ലോഗിന്റെ വിജയ രഹസ്യം. അതിനെ തള്ളിപ്പറയാന്‍ ഞാനളല്ല. പക്ഷേ, ഉദ്ദേശ്യങ്ങളില്‍ നിന്ന്, അതല്ലെങ്കില്‍ ഞാനടക്കമുള്ള കുറച്ചു പേരുടെയെങ്കിലും പ്രതീക്ഷകളില്‍ നിന്ന് വളരെയധികം വഴിമാറിപ്പോയിരിക്കുന്നു. ഒരു സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന നിലയില്‍ നിന്ന് അക്കാദമിക് പോര്‍ട്ടല്‍ എന്ന നിലയിലേക്ക് മാറാന്‍ സക്രിയമായ എന്തു മാറ്റം വേണ്ടി വരും എന്ന് ചര്‍ച്ച ചെയ്യേണ്ടതില്ലേ ?

    ഗീതാ സുധി ടീച്ചര്‍:

    പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂളിന്റെ സംഭാവനകളെക്കാളും വലുതാണ് മാത്സ് ബ്ലോഗിന്റേതെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും പിണങ്ങരുത്.

    ഇത് കുറച്ചു കടുപ്പമായിപ്പോയി. ടീച്ചര്‍ തന്നെ ഇങ്ങനെ വിശ്വസിക്കുന്നുവോ ?

    ആശംസകളോടെ, പ്രദീപ് മാട്ടര

    ReplyDelete
  70. ഒരു കോടി തികച്ച മാത്സ് ബ്‌ളോഗിന് ഒരു കോടി ആശംസകള്‍.ഇനിയുമിനിയും
    മുന്നേറാന്‍ കഴിയട്ടെ

    ReplyDelete
  71. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകമായ MോthsBlog-ന് ഒരു കോടി അഭിനന്ദനങ്ങള്‍

    ReplyDelete
  72. https://encrypted-tbn2.google.com/images?q=tbn:ANd9GcQWH29oMrDhI-PeSvijhXMvlq0ggIuXZamqma-9jbHsMEBsrrh7

    ReplyDelete
  73. MATHSBLOGINU ENTE ELLA VIDA ASHAMSAKALUM

    ReplyDelete
  74. ക്ലസ്റ്ററുകളിലൂടെയാണ്
    Maths Blog പരിചയപ്പെട്ടത്.
    പിന്നീട് എന്നും
    Maths Blog-ല്‍ ഒന്ന് കയറിയിറങ്ങാറുണ്ട്.
    ആവശ്യമായത് സ്വീകരിക്കുന്നു.
    ചൂടുള്ള ചര്‍ച്ചകളിലൂടെ കണ്ണോടിക്കാറുണ്ട്.
    വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കണ്ടറിയുന്നു.
    നിസാര്‍ സാര്‍ പറഞ്ഞത് പോലെ
    വിദ്യാഭ്യാസമേഖലയിലെ വിവരങ്ങള്‍
    അറിയാതെ പോകുന്നവര്‍ക്ക്
    Maths Blog എന്നും ഒരു അനുഗ്രഹമായിരുന്നു.
    എല്ലാവരും ഇരുകൈകളും നീട്ടി ബ്ലോഗിനെ സ്വീകരിച്ചിരിക്കുന്നു
    എന്നതിന്
    ഒരുകോടി ഹിറ്റുകള്‍ സാക്ഷ്യം.
    ഇതിനു പിന്നിലെ നെടും തൂണുകള്‍ക്ക്
    ഈയുള്ളവന്റെ ഒരുകോടി പ്രണാമം.
    ആവേശം അലതല്ലുന്ന സുവര്‍ണ്ണ മുഹൂര്‍ത്തത്തില്‍
    നിങ്ങളോടൊപ്പം
    ഒരു കോടിയിലൊരുവനായി
    ഈയുള്ളവനും ചേരുന്നു.

    ReplyDelete
  75. "പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂളിന്റെ സംഭാവനകളെക്കാളും വലുതാണ് മാത്സ് ബ്ലോഗിന്റേതെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും പിണങ്ങരുത്.

    ഇത് കുറച്ചു കടുപ്പമായിപ്പോയി. ടീച്ചര്‍ തന്നെ ഇങ്ങനെ വിശ്വസിക്കുന്നുവോ ? "
    സാരമില്ല പ്രദീപ് സാറേ, ഒരപ്രിയസത്യമായി കണ്ടാല്‍ മതി. ഇത്ര നല്ല കെട്ടുറപ്പും പ്രതിഭാസമ്പന്നതയുമുള്ള ഐടി@സ്കൂളില്‍നിന്നും ഇതിനേക്കാളേറെ, അല്ലെങ്കില്‍ ഇത്രത്തോളമെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ്? സാര്‍ ഐടി@സ്കൂളിന്റെ സൈറ്റ് ഒന്ന് തുറന്നുനോക്കാവോ? ഞങ്ങള്‍ക്ക് ഉപകാരപ്രദമായ എന്ത് കുന്തമാ അതിലുള്ളത്? എന്ത് കാര്യത്തിന്റെ സഹായത്തിനും മാത്‌സ്ബ്ലോഗിന്റെ സഹായത്തോളം മറ്റൊന്നുമില്ല. അതല്ലേ സത്യം?

    ReplyDelete
  76. ENGLISH VERSION OF MATHS BLOG????
    Go ahead sir....
    We are ready to help.....

    ReplyDelete
  77. രണ്ടാമത്തെ കമന്റ് നമ്മുടെ വിജയന്‍ സാറിന്റെ!
    vijayan larva:
    Dears, sorry for late admission in this blog.
    Dear hari, your schools name is kpmhs & my schools name is kpmsmshs. the increase of two letters shows the increase of age. so we can start......vijayan n m
    kpmsmhs arikkulam
    urallur post
    koyilandy

    ReplyDelete
  78. ഒരു കോടി ഹിറ്റ് പേജുകള്‍ എന്ന അഭിമാനപൂര്‍വ്വമായ നേട്ടഠ കൈവരിച്ച Maths Blog ന് എൈന്‍്റ ഹൃദയം നിറഞ്ഞ ആശംസകള്‍.Maths Blog ന്‍്ട English Version വളരൈ നല്ല ആശയമാണ്.എന്നാല്‍ പ്്റാദേശിക ഭാഷാ Networking ന് പ്റാദ്യന്യമൂള്ള സമയത്ത് മലയാളത്തിന് മുന്‍ തൂക്കഠ നല്‍കുന്നതാണ് നല്ലത്.Higher Secondary വിഭാഗത്തൈ കൂടി പരിഗണിച്ച് posts post ചെയ്യണഠ.കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തീന്‍െറ പിന്‍തൂണ ആശംസിക്കുന്നു.
    By
    Prakash Sailayam

    ReplyDelete
  79. "Schoolwiki.in" കൊട്ടിഘോഷിക്കപ്പെട്ട ഒരു സംഭവമാണ്.
    അതിന്റെ ഇന്നത്തെ സ്ഥിതി എന്താണ്?
    പാലക്കാട് ബാസല്മിഷന് തുടങ്ങിയ പല സ്കൂളുകളും മക്കരപ്പറമ്പിലാണ്.
    ടി.എന് ശേഷനും, ഉണ്ണിമേനോനും ഇ ശ്രീധരനും പഠിച്ച സ്കൂളുകള് നിരവധിയാണ് മലപ്പുറം ജില്ലയില് തന്നെ.രണ്ടുവര്ഷമായി അപ്ഡേറ്റു ചെയ്യാതെ കിടക്കുകയാണ് മിക്കസ്കൂളുകളും.സാമ്പിളിനായി മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയില്പ്പെട്ട സ്കൂളുകളുടെ സ്കൂള് വിക്കിയിലെ വിവരങ്ങള് പരിശോധിച്ചു നോക്കാം.
    കുറ്റപ്പെടുത്താനല്ല mathsblog ന്റെ അണിയറ ശില്പികളുടെ കഠിനപ്രയത്നത്തിന് കൂടുതല് മികവേകാന് അത് സഹായിക്കും.

    ReplyDelete
  80. ചോദിച്ചതിനെല്ലാം തന്നെ ഉത്തരം തന്ന ഒരു ബ്ലോഗ്.
    ദിവസവും ഒരു തവണയെങ്കിലും വന്ന്‌പോകുന്ന ബ്ലോഗ്.
    അറിവിന്റെ സ്വതന്ത്രപങ്കുവെക്കലില്‍ എത്രത്തോളം കഴിയുന്നുവോ അതുവരെ ചെയ്തുതരുന്ന അണിയറ പ്രവര്‍ത്തകര്‍.
    അവസരം കിട്ടിയ വേദികളിലെല്ലാം വാതോരാതെ സംസാരിച്ചതില്‍ ഈ ബ്ലാഗാണ് മുന്‍പന്തിയില്‍.

    അങ്ങിനെയങ്ങനെ നിരവധി.....
    സന്തോഷം.

    ReplyDelete
  81. ഒരു സര്‍വ്വീസ് പോര്‍ട്ടല്‍ എന്ന നിലയില്‍ നിന്ന് അക്കാദമിക് പോര്‍ട്ടല്‍ എന്ന നിലയിലേക്ക് മാറാന്‍ സക്രിയമായ എന്തു മാറ്റം വേണ്ടി വരും എന്ന് ചര്‍ച്ച ചെയ്യേണ്ടതില്ലേ ?
    എന്തിന് ?
    കാലത്തിനനുസരിച്ച് മാത്സ് ബ്ലോഗ്‌ മുന്നേറുമ്പോള്‍ കാലം എന്ത് ആവശ്യപ്പെടുന്നോ അത് മാത്സ് ബ്ലോഗ്‌ കൊടുക്കുന്നു. മാത്സ് ബ്ലോഗ്‌ സര്‍വ്വീസ് പോര്‍ട്ടല്‍ ആയി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റം അല്ല.പ്രയോക്താക്കളുടെ കുറ്റമാണ് . അക്കാദമിക് പോസ്റ്റുകള്‍ ഇവിടെ കമന്റില്ലാ പോസ്റ്റുകളായി കിടക്കുമ്പോഴും സ്പാര്‍ക്ക് , ശമ്പള പരിഷ്ക്കരണാതി പോസ്റ്റുകള്‍ കമന്റുകള്‍ കൊണ്ട് നിറയാറുണ്ട് . ഇവിടെ കിട്ടിയ ഒരുകോടി മുപ്പതിനായിരം ഹിറ്റുകളികളില്‍ ഭൂരിഭാഗവും "downloads " ക്ളിക്കിയതാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . അങ്ങനെ ഡൌണ്‍ലോഡ് ചെയ്തവര്‍ ഒരു നന്ദി വാക്ക് കമന്റ് ആയി കൊടുത്തിരുന്നെങ്കില്‍ ഹിറ്റുകളുടെ എണ്ണം എത്ര പണ്ടേ ഒരു കോടി കഴിയുമായിരുന്നു?

    ഗീതസുധി ടീച്ചറിനെ വല്ലപ്പോഴുമെങ്കിലും കാര്യം പറയാന്‍ അനുവദിക്കുക . നിര്‍ബന്ധിച്ച് ആ ശ്രീമതിയെക്കൊണ്ട്‌ കള്ളം പറയിക്കാതെ.

    ReplyDelete
  82. ബ്ലോഗിനും അണിയറയിലുള്ള ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....!!

    ReplyDelete
  83. Wish The Blog and its torch bearers All the Best and hope the blog will attain hits of another crore in near future.

    ReplyDelete
  84. Wish The Blog and its torch bearers All the Best and hope the blog will attain hits of another crore in near future.

    ReplyDelete
  85. ഓഫ്‌ ടോപിക്



    ഒരു സ്പ്രിംഗ് ത്രാസിന്റെ (spring balance)
    രണ്ടറ്റത്തുമുള്ള കൊളുത്തുകളില്‍ 500gm വീതം ഭാരമുള്ള വസ്തുക്കള്‍ തൂക്കിയിടുന്നു.സ്പ്രിംഗ് ത്രാസില്‍ കാണിക്കുന്ന ഭാരം എത്ര ആയിരിക്കും (Physics Book 9th std page number 56)



    ഒരു ഭാഗത്തേക്ക് 500gm അതിന്റെ ഭാരമായ ബലം സ്പ്രിങ്ങില്‍ പ്രയോഗിക്കുമ്പോള്‍ സ്പ്രിംഗ് 500gm
    പ്രതിപ്രവര്ത്തനമായി എതിര്‍ ദിശയില്‍ മറുഭാഗത്ത്‌ തൂക്കിയിട്ടിരിക്കുന്ന വസ്തുവില്‍ പ്രയോഗിക്കുന്നു അതിനാല്‍ സ്പ്രിംഗ് ത്രാസില്‍ കാണിക്കുന്ന ഭാരം 500gm അല്ലെ വേണ്ടത് ?

    ഇവിടെ ഒരു സ്കൂളിലെ ഒന്‍പതാം ക്ലാസില്‍ ഫിസിക്സ്‌ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും 0 എന്ന് പറയുന്നു ഏതാണ് ശരി ?

    ReplyDelete
  86. "ഒരു സ്പ്രിംഗ് ത്രാസിന്റെ (spring balance)
    രണ്ടറ്റത്തുമുള്ള കൊളുത്തുകളില്‍ 500gm വീതം ഭാരമുള്ള വസ്തുക്കള്‍ തൂക്കിയിടുന്നു."

    സ്പ്രിംഗ് ത്രാസിന്റെ രണ്ടറ്റത്തുമുള്ള കൊളുത്തുകളിൽ ഭാരം തൂക്കുന്നത് എങ്ങനെയാണ്? ഇതു ചെയ്താൽ ത്രാസിന്റെ നില എങ്ങനെയാണ്? തറയ്ക്ക് ലംബമായോ തിരശ്ചീനമായോ?

    -- ഫിലിപ്പ്

    ReplyDelete
  87. Mathblog-ന്റെ ജനപിന്തുണയുടെ അടയാളമെന്ന നിലയില്‍ നൂറുകോടി ഹിറ്റുകള്‍ , അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെ. സന്ദര്‍ശകരില്ലാത്ത ബ്ലോഗുകളുടെയും തുടങ്ങിയതിനുശേഷം updation നടന്നിട്ടില്ലാത്ത ബ്ലോഗുകളുടെയും ഇടയില്‍ ഇത് ഒരു വിസ്മയമായി തന്നെ നില്‍ക്കുന്നു.

    ഉബുണ്ടു ചര്‍ച്ചകള്‍ക്കും, പൈത്തന്‍ ചര്‍ച്ചകള്‍ക്കും എന്നപോലെ സര്‍വ്വീസ് സംബന്ധമായ ചര്‍ച്ചകള്‍ക്കും പ്രത്യേകം ഇടം നല്‍കിയാല്‍ കുറേക്കൂടി കാര്യക്ഷമമായി ഗണിതശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലേ? ഇതെന്തായാലും "Mathsblog" എന്നറിയപ്പെടുന്നിടത്തോളം കാലം അങ്ങനെയൊരു പരിഗണന വേണമെന്നത് ന്യായമായ പ്രതീക്ഷയാണ്. ഇതിനര്‍ത്ഥം ഗണിതം പഠിച്ചവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കുമാത്രമായി ഒരിടം എന്നല്ല; എല്ലാ മേഖലയില്‍ നിന്നും ആളുകള്‍ അതില്‍ വരണം, അഭിപ്രായങ്ങള്‍ പറയണം, പക്ഷെ വിഷയത്തില്‍ നിന്നും ഒരുപാടു അകലരുത്. ഇതേക്കുറിച്ച് Mathsblog-ല്‍ അധികം വിസ്തരിക്കേണ്ട കാര്യമില്ല; കാരണം മികച്ച മാതൃകകള്‍ ബ്ലോഗില്‍ത്തന്നെ ധാരാളം ഉണ്ട്.

    ReplyDelete
  88. അഭിനന്ദനങ്ങള്‍!

    ReplyDelete
  89. This comment has been removed by the author.

    ReplyDelete
  90. @ ഫിലിപ് സാര്‍ ,

    സ്പ്രിംഗ് ബാലന്‍സ് ക്രമീകരിക്കുന്നത് ഇങ്ങനെയാണ് .


    @ ഹിത

    ഒരു ഭാഗത്തേക്ക് 500gm അതിന്റെ ഭാരമായ ബലം സ്പ്രിങ്ങില്‍ പ്രയോഗിക്കുമ്പോള്‍ സ്പ്രിംഗ് 500gm
    പ്രതിപ്രവര്‍ത്തനമായി എതിര്‍ ദിശയില്‍ മറുഭാഗത്ത്‌ തൂക്കിയിട്ടിരിക്കുന്ന വസ്തുവില്‍ പ്രയോഗിക്കുന്നു അതിനാല്‍ സ്പ്രിംഗ് ത്രാസില്‍ കാണിക്കുന്ന ഭാരം 500gm ആയിരിക്കും .
    സ്പ്രിംഗ് തുലനാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ഈ പ്രസ്താവന ശരിയാണ് .
    പൂജ്യം എന്നത് എന്തായാലും തെറ്റാണ് .

    ReplyDelete
  91. ഒരു കോടി പേജുകള്‍ പിന്നിട്ട മാത്സ് ബ്ലോഗിന് ആശംസ്കള്‍ നേരുന്നു. തീര്‍ച്ചയായും ഈ എണ്ണം കാണുമ്പോള്‍ ഒരുപരസ്യം സ്വീകരിച്ചിരുന്നെങ്കില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാവുന്ന ഈ കാലത്ത് നിസ്സ്വാര്‍ത്ഥ സേവന തല്പരരായ ഈ ബ്ലോഗിന്റെ അണിയറ പ്രവര്‍ ത്തകര്‍ ക്ക് എന്റെ അഭിനന്ദനങ്ങള്‍ ..........

    ReplyDelete
  92. അഭിനന്ദനങ്ങള്‍....................!

    ReplyDelete
  93. നന്ദി ബീന്‍ സര്‍ . എനിക്ക് ഇത് തന്നെ ആണ് അഭിപ്രായം പക്ഷെ സ്കൂള്‍ അധ്യാപകര്‍ പറയുന്നു പൂജ്യം ആണ് ആന്‍സര്‍ എന്ന്


    സത്യത്തില്‍ ചോദ്യത്തില്‍ തന്നെ ഒരു തെറ്റ് ഇല്ലേ സര്‍? കാരണം ഫിലിപ്പ് സര്‍ പറഞ്ഞത് പോലെ സ്പ്രിംഗ് ത്രാസിന്റെ രണ്ടറ്റത്തുമുള്ള കൊളുത്തുകളിൽ ഭാരം തൂക്കുന്നത് എങ്ങനെയാണ്?

    ReplyDelete
  94. അധ്യാപകസമൂഹത്തിന്റെ അഭിമാനം!
    'ഇ-സമൂഹ'ത്തിനു ഒരു ഉത്തമ മാതൃക!....
    എന്നും വഴികാട്ടിയായി മാത്സ് ബ്ലോഗ് നിലനില്‍കട്ടെ......ഒരു തവണയെങ്കിലും Blog-ല്‍ ഒന്ന് കയറിയിറങ്ങാറുണ്ട്.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും parentsനു ഒരുപോലെ സഹായകമായ മാത്സ് ബ്ലോഗ് -
    അണിയറശില്പികള്‍ക്ക് ഒരു കോടി അഭിനന്ദനങ്ങള്‍!

    ReplyDelete
  95. ബീൻ സാർ, നന്ദി.

    ഹിത,

    ഇക്കാര്യത്തിൽ ലളിതമായ ഒരു പരീക്ഷണത്തിനല്ലേ ആരുടെയും അഭിപ്രായത്തെക്കാൾ വില? പല അഭിപ്രായമുള്ളവർക് ഇത് ഒരുമിച്ചിരുന്ന് ചെയ്തു നോക്കരുതോ?

    1. ഒരു സ്പ്രിംഗ് ത്രാസ് സംഘടിപ്പിക്കുക. സ്കൂളിൽ കാണുമോ?

    2. അതിന്റെ സൂചി മേലെ വരുന്ന രീതിയിൽ മേശപ്പുറത്ത് നടുക്കായി ത്രാസ് വയ്ക്കുക. കപ്പിയൊന്നും വേണ്ട.

    3. ത്രാസിൽ അളക്കാവുന്നത്രമാത്രം ഭാരമുള്ള, ഒരേ ഭാരമുള്ള രണ്ട് സാധനങ്ങൾ സംഘടിപ്പിക്കുക. ഒരു ലിറ്റർ വെള്ളത്തിന്റെ രണ്ടു പ്ലാസ്റ്റിക് (പൊട്ടാതിരിക്കാൻ) കുപ്പി മതിയാകും.

    4. കുപ്പികൾ ഓരോ ചരടിൽ കെട്ടി ഓരോന്നും ഓരോ കൊളുത്തിൽ തൂക്കുക. കുപ്പി രണ്ടും മേശപ്പുറത്തുനിന്ന് താഴോട്ട്, തറയിൽ തൊടാതെ ഞാന്നു കിടക്കുന്ന രീതിയിൽ വേണം ഇത് ചെയ്യാൻ. അതുകൊണ്ട് ചരടിന് അധികം നീളം വേണ്ട.

    5. ത്രാസ് എന്ത് പറയുന്നു എന്ന് നോക്കുക.

    6. ശുഭം!

    -- ഫിലിപ്പ്

    ReplyDelete
  96. ഒരു thought experiment (ചിന്താപരീക്ഷണം? ചിന്തപ്പരീക്ഷണം?) ൽക്കൂടെ ഇത് (വീട്ടുകാർക്കും) മെനക്കേടില്ലാതെ മനസ്സിലാക്കാം.

    1. ബീൻ സാറിന്റെ ചിത്രത്തിലെ A എന്ന കട്ടിക്ക് ആദ്യം 2 കിലോ ഭാരമുണ്ടെന്ന് സങ്കൽപ്പിക്കുക. അപ്പോൾ അത് നിലത്തിരിക്കും, B എന്ന ഭാരം തൂങ്ങിനിൽക്കുകയും ചെയ്യും. ഇപ്പോൾ ത്രാസ് സൂചിപ്പിക്കുന്ന ഭാരം എന്തായിരിക്കും?

    2. ഇനി A എന്ന കട്ടിയുടെ ഭാരം ക്രമേണ കുറച്ചുകൊണ്ടുവന്ന് 1.5 കിലോ ആക്കിയെന്ന് സങ്കൽപ്പിക്കുക. ഈ കട്ടി മണൽനിറച്ച് ഒരു സഞ്ചിയോ മറ്റോ ആണെന്നും, അതിൽനിന്ന് മണൽ പതിയെ പുറത്തുവിട്ടാണ് ഇത് സാധിക്കുന്നതെന്നും കരുതുക. ഇപ്പോൾ A, ത്രാസ് എന്നിവയുടെ നിലപാട് എന്തായിരിക്കും?

    3. A കട്ടിയുടെ ഭാരം ഇതേപോലെ കുറച്ച് 500 ഗ്രാം ആക്കിയാലോ?

    -- ഫിലിപ്പ്

    P.S: കൊളുത്തും ഭാരവുമൊക്കെ എടുത്തു പെരുമാറുന്നുണ്ടെകിൽ അത് സൂക്ഷിച്ച്, മറ്റുള്ളവർ കൂടെയുള്ളപ്പോൾ മാത്രം ചെയ്യുക!

    ReplyDelete
  97. ഒരുപാട് പേരുടെ പരിശ്രമങ്ങള്‍ വിജയത്തിലെത്തുന്നതിന്റെ ഒന്നാംതരം ഉദാഹരണം
    ഒറ്റക്കൊറ്റക്കുള്ള പരിശ്രമങ്ങളുടെ കാലം കഴിഞ്ഞു എന്നുള്ള ഓര്‍മപ്പെടുത്തല്‍
    അഭിനന്ദനങ്ങള്‍ ഒരയിരമാഭിനന്ദനങ്ങള്‍

    ReplyDelete
  98. ബ്ലോഗ് ടീമിന് പ്രത്യേകിച്ച് ഹരിസാറിനും നിസാര്‍ സാറിനും ഒരു കോടി അഭിനന്ദനങ്ങള്‍.. ദിവസവും ഒന്നിലേറെ പ്രാവിശ്യം ഞാന്‍ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട്. പുതുതായി ഉപകാരപ്രദമായ എന്തെങ്കിലും പ്രതീക്ഷിച്ചാണ് അത്.. നിരാശപ്പെടേണ്ടി വന്നിട്ടുമില്ല.. അധികം കമന്റ് രേഖപ്പെടുത്തിയിട്ടില്ലാ എന്നതില്‍ ക്ഷമിക്കുക.. എത്രമാത്രം effort നിങ്ങള്‍ എടുക്കുന്നു എന്ന് ഞങ്ങള്‍ മനസിലാക്കുന്നുണ്ട്.. അതും യാതൊരു പ്രതിഫലേച്ഛയുമില്ലാതെ.. ഈ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ പൂഞ്ഞാര്‍ ബ്ലോഗ് ആരംഭിച്ചത്....www.poonjarblog.com..
    വിഷയ സംബന്ധമായ പോസ്റ്റുകള്‍ക്കു പുറമെ കുട്ടികള്‍ക്കും ആദ്ധ്യാപകര്‍ക്കും ഉപകാര പ്രദമായ മറ്റുവിശേഷങ്ങള്‍ പങ്കുവച്ചാല്‍ നന്നായിരുന്നു.. ഉദാഹരണത്തിന് കരിയര്‍..വ്യക്തിത്വ വികസനം..പരിസ്ഥിതി സംരക്ഷണം..തുടങ്ങിയ വിഷയങ്ങള്‍..
    അദ്ധാപകരുടെ ഒരു കൂട്ടായ്മയുണ്ടായാല്‍ , പാഠഭാഗ സംബന്ധമായ വീഡിയോകള്‍ (സയന്‍സ് , സോഷ്യല്‍, മലയാളം..) കണ്ടെത്തി ഷെയര്‍ ചെയ്യാനായാല്‍ വളരെ ഉപകാരപ്രദമായിരുന്നു..

    ReplyDelete
  99. എട്ടക്കത്തില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ശകരുമായി
    മാത്സ്ബ്ലോഗിന്റെ പ്രയാണം തുടരട്ടെ.
    കോടി അഭിനന്ദനങ്ങള്‍!!!!
    മറ്റു ഭാഷകളും വിജയിക്കും
    മുന്നോട്ട് ,മുന്നോട്ട്,മുന്നോട്ട്.

    ReplyDelete
  100. കോടി കോടി പ്രണാമം

    ReplyDelete
  101. @ ഹിത
    സ്പ്രിംഗ് ത്രാസിന്റെ രണ്ടറ്റത്തുമുള്ള കൊളുത്തുകളിൽ ഭാരം തൂക്കുന്നത് എങ്ങനെയാണ്?
    സാധാരണ ഉപയോഗിക്കുന്ന സ്പ്രിംഗ് ത്രാസിന്റെ ഒരറ്റത്ത് കൊളുത്തും മറുഭാഗത്ത് ഒരു വളയവുമാണ് ഉള്ളത് . കൊളുത്ത് ബാലന്‍സിന്റെ സ്പ്രിങ്ങുമായും , വളയം സ്പ്രിംഗ് ബാലന്‍സിന്റെ ബോഡി (കവറിംഗ്) യുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത് . അളക്കേണ്ട ഭാരം സാധാരണ കൊളുത്തുന്നത് കൊളുത്തിലാണ് . എങ്കിലും നേരത്തെ പറഞ്ഞതുപോലെയുള്ള പരീക്ഷണങ്ങളില്‍ രണ്ടു ഭാഗത്തും (കൊളുത്തിലും വളയത്തിലും ) ഭാരം കൊളുത്താറുണ്ട് .

    @ ഫിലിപ് സാര്‍,
    സാര്‍ പറഞ്ഞ രണ്ടാമത്തെ പരീക്ഷണത്തില്‍ , ഒരു ഭാഗത്ത് ഭാരം കൂടുതലാണെങ്കില്‍ സ്പ്രിംഗ് ബാലന്‍സ് ആ ഭാഗത്തേയ്ക്ക് നീങ്ങുകയും തല്‍ഫലമായി അത് മേശപ്പുറത്തുനിന്നും താഴെ വീഴുകയും ചെയ്യില്ലേ ?

    ReplyDelete
  102. ബീൻ സാർ,

    വിവിധ നീളങ്ങൾ ക്രമീകരിച്ച് ഇത് ശരിയാക്കാം. ഇത് ശരിയാകുമോ എന്ന് നോക്കൂ:

    1. ഓരോ തൂക്കക്കട്ടിയുടേയും പൊക്കം : 10സെ.മീ.

    2. കട്ടി മുതൽ അതാത് കൊളുത്തു വരെയുള്ള ചരടിന്റെ നീളം: 100 സെ.മീ.

    3. ത്രാസിന്റെ നീളം: 30 സെ.മീ.

    4. തറനിരപ്പുമുതൽ ഓരോ കപ്പിവരെയുമുള്ള പൊക്കം: 110 സെ.മീ.

    5. രണ്ട് കപ്പികൾക്കിടയിൽ തിരശ്ചീനമായുള്ള ദൂരം: 120 സെ. മീ.

    നമുക്ക് സുപരിചിതമായ — എല്ലാവർക്കും ഒരേ അഭിപ്രായമുള്ള — ഒരു സ്ഥിതിയിൽനിന്ന് തുടങ്ങി, നമുക്ക് വിവിധാഭിപ്രായമുള്ള — അല്ലെങ്കിൽ സംശയമുള്ള — സ്ഥിതിയിൽ പതിയെ എത്തുക എന്നതാണ് ഈ ചിന്താപരീക്ഷണത്തിന്റെ ഉദ്ദേശം. പരീക്ഷണത്തിന്റെ അവസാനത്തെ സ്ഥിതിയെപ്പറ്റിയുള്ള വിവിധ അഭിപ്രായങ്ങൾ ഈ പരിപാടിക്കിടെ എവിടെവച്ചാണ് വഴിപിരിയുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. കപ്പി, ത്രാസ് എന്നിവയെപ്പറ്റിയല്ല, മറിച്ച് ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭൗതികശാസ്ത്ര തത്വങ്ങളെ നാം മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റിയാണ് പരീക്ഷണം. അതുകൊണ്ടാണ് ഇത് "ചിന്താ"പരീക്ഷണം ആകുന്നത്.

    പരീക്ഷണം തുടങ്ങുന്ന സമയത്ത് A കട്ടി തറയിൽ സ്വസ്ഥമായി ഇരിക്കണം. തുടക്കത്തിൽ A കട്ടിയുടെ തൂക്കം 1000 കിലോഗ്രാം ആണെന്ന് വിചാരിക്കുന്നത്, പരീക്ഷണം തുടങ്ങുന്പോഴുള്ള ത്രാസിന്റെ നിലപാടിനെപ്പറ്റി ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കാൻ സഹായിച്ചേക്കാം. കുറച്ചുകൂടെ ലളിതമാക്കാനായി ഇങ്ങെനെ വിചാരിക്കാം: A കട്ടി നിലത്തു വച്ചുകൊണ്ടാണ് പരീക്ഷണം തുടങ്ങുന്നത്. ഇനി അതിന്റെ ചരട് കപ്പിയിലൂടെ കോർത്ത്, ത്രാസ് മേശപ്പുറത്ത് വെച്ച്, B കട്ടിയുടെ ചരട് അതിന്റെ കപ്പിയിലൂടെ കോർത്ത്, B കട്ടി തൂക്കിയിടുന്നു. ഇപ്പോൾ ത്രാസ് മേശനിരപ്പിൽനിന്ന് പൊങ്ങി തിരശ്ചീനമായി നിൽക്കും (ഉവ്വോ?). ത്രാസിൽ എത്ര ഭാരമാണ് കാണിക്കുക? ഇനി പരീക്ഷണം മുന്പത്തേതുപോലെ.


    (റസിമാൻ ടി. വി. ഈ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ... )

    -- ഫിലിപ്പ്

    ReplyDelete
  103. Maths Blog ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരായിരം ആശംസകള്‍....... ഇനീയും ഉയരങ്ങളിലേയ്ക്ക്......ആശംസകള്‍......ഒരായിരം ആശംസകള്‍.....

    ReplyDelete
  104. Maths Blog ന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരായിരം ആശംസകള്‍....... ഇനീയും ഉയരങ്ങളിലേയ്ക്ക്......ആശംസകള്‍......ഒരായിരം ആശംസകള്‍.....

    ReplyDelete
  105. @ ഫിലിപ്പ് സര്‍



    സ്കൂള്‍ തലം കഴിഞ്ഞു പോയി എങ്കിലും ഒരു ഒരു സ്പ്രിംഗ് ത്രാസ് സ്വന്തമായി വാങ്ങി ആണെകില്‍ പോലും ഈ പരീക്ഷണം ചെയ്തു നോക്കും ഉറപ്പു തരുന്നു.

    നോക്കി പഠികട്ടെ സ്കൂള്‍ അധ്യാപകര്‍. ഒറ്റ പരീക്ഷണം പോലും ക്ലാസില്‍ ചെയ്തു നോക്കില്ല എനിട്ട്‌ സ്വന്തം നിഗമനം തെറ്റ് ആയാല്‍ പോലും അത് നേരെ കുട്ടികളുടെ മുകളില്‍ അടിച്ചു ഏല്പിക്കും.


    ഫിലിപ്പ് സര്‍ സാറിന്റെ ക്ലാസില്‍ ഇരുന്നു ഒരു ദിവസം ഏതെങ്കിലും വിഷയം പഠിക്കാന്‍ കൊതിയാകുന്നു സര്‍.ചെയുന്ന പ്രവര്‍ത്തനം അതിന്റെ പിന്നിലുള്ള തത്വം ഇത് എല്ലാം മനസ്സിലാക്കി പഠിക്കാന്‍ കൊതിയാകുന്നു സര്‍.

    ReplyDelete
  106. congragulation for maths blog for your great achievment. sorry for my late comment due to network trouble

    ReplyDelete
  107. ഹിത,

    ബീൻ സാർ വരച്ച പടം കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ എനിക്കും തോന്നിയത് പൂജ്യമായിരിക്കും കാണുക എന്നാണ്. അങ്ങനെയല്ലെന്ന് ബീൻ സാർ കട്ടായം പറഞ്ഞതുകൊണ്ടാണ് കൂടുതൽ ആലോചിച്ചത്. അതിങ്ങനെ:

    1. സ്പ്രിംഗ് ത്രാസിന്റെ വളയം മച്ചിൽ തൂക്കിയിട്ടിരിക്കുകയാണെന്ന് കരുതുക. 500 ഗ്രാം തൂക്കമുള്ള ഒരു സാധനം കൊളുത്തിൽ തൂക്കിയാൽ ത്രാസ് അതിന്റെ ഭാരം 500 ഗ്രാമാണെന്ന് കാണിക്കും. ഇത് സംശയമില്ലാത്ത കാര്യം.

    2. ഇനി ഇങ്ങനെയുള്ളപ്പോൾ മച്ച് എത്ര ബലമാണ് ത്രാസിനെ തന്റെ കൂടെത്തന്നെ പിടിച്ചുനിർത്താനായി ത്രാസിന്റെ വളയത്തിൽ പ്രയോഗിക്കുന്നത്? ന്യൂട്ടന്റെ മൂന്നാം ചലനനിയമമനുസരിച്ച് ഇത് കൃത്യം (500 ഗ്രാം + ത്രാസിന്റെ മാത്രം തൂക്കം) ആയിരിക്കണം.

    3. അപ്പോൾ ത്രാസ് 500 ഗ്രാം ഭാരത്തിനെ 500 ഗ്രാം എന്നുതന്നെ കാണിക്കാൻ വളയത്തിൽ (എതിർദിശയിൽ) പ്രയോഗിക്കേണ്ട ബലം, കൃതം (500 ഗ്രാം + ത്രാസിന്റെ മാത്രം തൂക്കം) എന്നതാണ്.

    4. ഈ ബലം പ്രയോഗിക്കുന്നത് മച്ചാണോ, ഒരാളുടെ കൈയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്ന് ത്രാസിന് അറിഞ്ഞുകൂടാത്തതുകൊണ്ട്, ആരിതു ചെയ്താലും ത്രാസ് 500 ഗ്രാം എന്നുതന്നെ കാണിക്കും.

    5. ബീൻ സാറിന്റെ ചിത്രത്തിൽ ത്രാസിന്റെ ഭാരം, വളയം-കൊളുത്ത് അച്ചുതണ്ടിന് ലംബമായി ആയതുകാരണം ഈ ഭാരം ഇവിടെ ബാധകമല്ല. അപ്പോൾ 500 ഗ്രാം രണ്ടറ്റത്തും തൂക്കിയിട്ടാൽ ത്രാസ് 500 ഗ്രാം എന്ന് കാണിക്കും.

    ഇങ്ങനെ ചിന്തിച്ചതിൽ മച്ചിന് പകരം വയ്ക്കാനാണ് വലിയ ഭാരത്തിൽ തുടങ്ങി ആലോചിക്കാൻ പറഞ്ഞത്.

    -- ഫിലിപ്പ്

    ReplyDelete
  108. ഒരു കോടി ഹിറ്റിന് ... ഒരു കോടി ആശംസകള്‍.....
    ഒരു എളിയ നിര്‍ദ്ദേശം.......
    maths blog ന്റെ കമന്റ് ബോക്സില്‍ പലപ്പോഴും offtopic കടന്നുവരുന്നു. ചിലരെല്ലാം , offtopic ആണേ ... എന്നൊരു മുന്‍കൂര്‍ ജാമ്യം എടുക്കാറുണ്ട്. വിഷയബന്ധിതമായ ഗൗരവചര്‍ച്ചയ്ക്കിടയില്‍ offtopic കടന്നു വരാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ blog ന്റെ അനുവാചകരെ സംബന്ധിച്ച് കാലികപ്രാധാന്യമുള്ള പല കാര്യങ്ങളെപ്പറ്റിയും അവരുടെ അഭിപ്രായം പ്രകടിപ്പിച്ചേ മതിയാവൂ. അതിനുള്ള അനുയോജ്യമായ വേദിയായി അവര്‍ ഇതിനെ കാണുന്നു. അത് അഭിനന്ദനാര്‍ഹവുമാണ്. കാരണം അവരാണല്ലോ blog ന്റെ ശക്തിയും ഓജസ്സും എല്ലാമെല്ലാം.. ( ഞാനും ഇതില്‍പ്പെടുന്നയാളാണേ.... comment എഴുതുന്ന കാര്യത്തില്‍ അല്പം പിന്നാക്കമാണെന്നേയുള്ളൂ...) ഹരിയുടെ വാക്കുകള്‍ കടമെടുത്താല്‍ .. "നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി." അപ്പോള്‍ ഞാന്‍ സൂചിപ്പിച്ച offtopic ന് ഒരു പരിഹാരം ? ഒരു post പ്രസിദ്ധീകരിക്കുക.അതിന്റെ content ല്‍ ഉണ്ടാവേണ്ടത് --- ഗൗരവമായ ചര്‍ച്ചയ്ക്കിടയില്‍ offtopic കടന്നു വരുമ്പോഴുള്ള പ്രശ്നം, കാലികപ്രാധാന്യമുള്ള പല കാര്യങ്ങളെപ്പറ്റിയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാണ് mathsblog തുടങ്ങിയവയായിരിക്കണം. --- ഈ post നുള്ള കമന്റ് ബോക്സില്‍ പൊതുവായ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ച ആവാം. ആര്‍ക്കും എന്തും offtopic എന്ന മുന്‍കൂര്‍ ജാമ്യം ഇല്ലാതെ അവതരിപ്പിക്കാം. ഈ പോസ്റ്റിന് 'ചര്‍ച്ചാവേദി' എന്നോ മറ്റോ ഒരു പേരു കൊടുത്ത് sticky ആയി നിര്‍ത്തുകയോ sideboxല്‍ ലിങ്കു നല്‍കുകയോ ആവാം.

    ReplyDelete
  109. പത്താം ലക്ഷം കടന്നീടുമ്പോൾ
    പാമരനിവനൊരു ചോദ്യമെറിഞ്ഞു*
    പൂജ്യത്തിന്നും വിലകണ്ടെത്തിയോർ
    പറഞ്ഞീടുന്നതിനുത്തരമിപ്പോൾ

    പണ്ടൊരു യോഗ്യനുരച്ചതു സത്യം
    പിഞ്ചിനെ,ക്കാണ്ടാലറിയാമെന്ന്.."
    പത്തക്കം തികയുന്നതിനിനിയും
    പാവം ഞാനിനി കാക്കണമെത്ര ?

    പലമൊരുനേരം കളയാതിനിയും
    പലവിഷയങ്ങളിലറിവേകീടാൻ
    പണ്ഡിതരൊന്നായൊരുമിച്ചീടിൽ
    പിച്ചനടന്നീടുന്നോർ,ക്കേറും വിദ്യ


    *പത്തുലക്ഷം കടന്നപ്പോളിട്ട കമന്റ്‌ :
    "എട്ടക്കമുള്ളൊരു ജാലകത്തിൽ
    ആറക്കമായിരിപ്പതിനിയെത്രനേരം
    പെട്ടെന്നൊരവസാനയെട്ടക്കമാവാൻ
    ദിനമെത്രവേണമെന്നാരുചൊല്ലും?"

    ReplyDelete
  110. @The spring balance problem:

    The answer is 500g. Assume static equilibrium and draw the free body diagram. You can see that the tension on both strings connected to the balance is .5g. Now consider the usual placement of the spring balance - a string to tie the balance to the top and the weight (500g) tied to the bottom. Here again, the tension on both strings will be .5g if we assume the balance to be massless. Due to the equivalence in tension, the readings in both cases will be same - ie, 500g.

    ReplyDelete
  111. ഒരു കോടി അഭിനന്ദനം നിശബ്ദരായ ധാരാളം അദ്ധ്യാപകരും ഈ ബ്ലോഗിലെ സന്ദര്‍ശകരായുണ്ട് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ മാത്​സ് ബ്ലോഗ്

    ReplyDelete
  112. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന പ്രവര്‍ത്തനം ..... എല്ലാ അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അഭിനന്ദനം നേരുന്നു ഈ വൈകിയ വേളയില്‍

    ReplyDelete
  113. പ്രിയപ്പെട്ട ഹരി/നാസര്‍ സാറേ.....‌
    കോടിപതി ആയതിന്റെ ആശംസകള്‍.....ഒപ്പം ചില ചിന്തകളും.....
    1.Mathsblog ന് ഒരു Logo വേണ്ടേ !!!
    2.LP/UP/HS/HSS വിഭാഗത്തില്‍ - സബ് ജില്ലാ തലത്തില്‍ Maths Quiz സംഘടിപ്പിച്ചു കൂടേ!!
    3.സബ് ജില്ലാ തലത്തില്‍ Mathsblog Forum രൂപികരിച്ചു കൂടേ!! അതിന് ഒരു കണ്‍വീനറും..
    4.ഈ Mathsblog Forum കണ്‍വീനര്‍മാരുടെ Annual Conference നടത്തിക്കൂടെ!!
    5.അദ്ധ്യാപകരുടേയും കുട്ടികളുടേയും ഗണിതരചനകള്‍, I.T. ഗുസ്തികള്‍ (Python, GeoGebra, Calc.... ഇവയിലെ Creative works) മുതലായവ ഉള്‍പ്പെടുത്താന്‍ Home Page ല്‍ സ്ഥിരമായി ഒരു Link സ്ഥാപിച്ചു കൂടേ!!
    6.മാതൃഭൂമി weekly യിലെ ബ്ലോഗന പോലെ, മറ്റ് ബ്ലോഗുകളിലെ ഗണിതവുമായി ബന്ധപ്പെട്ട post കള്‍ വായിക്കാന്‍ Home Page ല്‍ സ്ഥിരമായി ഒരു Link സ്ഥാപിച്ചു കൂടേ!!
    7.ഓരോ വര്‍ഷവും Mathsblog ല്‍ വന്ന ഗണിതവുമായി ബന്ധപ്പെട്ട post കളുടെ ഒരു സമാഹാരം (ഒരു വാര്‍ഷികപ്പതിപ്പ് ) Printed Book ആയി പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ!!.....

    ReplyDelete
  114. സ്പ്രിംഗ് ത്രാസ് പ്രശ്നത്തെകുറിച്ചുള്ള ചൂടുള്ള ചര്‍ച്ച ഇപ്പോള്‍ കണ്ടു. ചര്‍ച്ചകളിലൂടെ 500 ഗ്രാം തന്നെയെന്ന് ഉറപ്പിച്ചതില്‍. സന്തോഷം......
    സാധാരണ സ്ക്കൂളിലെ ടീച്ചര്‍മാര്‍ക്ക് ഈ സംശയം ഉണ്ടാകേണ്ടതല്ല. കാരണം ഈ ഒന്‍പതാം ക്ലാസ്സ് പാഠപുസ്തകം ഇറങ്ങിയവര്‍ഷം ഉണ്ടായ അധ്യാപകപരീശീലനത്തില്‍ ഈ പ്രശ്നം വിശദമായി പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

    ReplyDelete
  115. To
    ഹിത ടീച്ചര്‍
    ഫിലിപ്പ് സാര്‍

    ഒരു വസ്തുവില്‍ തുല്യ അളവിലുള്ള രണ്ടു ബലങ്ങള്‍ വിപരീത ദിശകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിണിത ബലം പൂജ്യമായി തീരും .
    അങ്ങനെയെങ്കില്‍ സ്പ്രിംഗ് ബാലന്‍സിന്റെ രണ്ടു വശങ്ങളില്‍ തുല്യ ബലങ്ങള്‍ പ്രയോഗിച്ചാല്‍ reading പൂജ്യം ആകണ്ടേ ?
    ഇവിടെ പറഞ്ഞ പരീക്ഷണത്തില്‍ സ്പ്രിംഗ് ബാലന്‍സിന്റെ സ്ഥാനത്ത് ഒരു ലോഹ ദണ്ട് വെച്ചാല്‍ അതില്‍ അനുഭവപ്പെടുന്ന പരിണിത ബലം പൂജ്യം അല്ലെ ?

    ReplyDelete


  116. സ്നേഹിതന്‍ സര്‍

    ഒരു ലോഹ ദണ്ട് വെച്ചാല്‍ അതില്‍ അനുഭവപ്പെടുന്ന പരിണിത ബലം പൂജ്യം ആണ് കാരണം രണ്ടറ്റത്തും പ്രയോഗിക്കുന്ന ബലം ഒരേ വസ്തുവില്‍ തന്നെ തന്നെ ആയതിനാല്‍ അവ പരസ്പരം ഇല്ലാതാകപെടും

    എന്നാല്‍ സ്പ്രിംഗ് ത്രാസിന്റെ വളയം മച്ചിൽ തൂക്കിയിട്ടിരിക്കുകയാണെന്ന് കരുതുക. 500 ഗ്രാം തൂക്കമുള്ള ഒരു സാധനം കൊളുത്തിൽ തൂക്കിയാൽ ത്രാസ് അതിന്റെ ഭാരം 500 ഗ്രാമാണെന്ന് കാണിക്കും. ഇനി ഇങ്ങനെയുള്ളപ്പോൾ മച്ച് എത്ര ബലമാണ് ത്രാസിനെ തന്റെ കൂടെത്തന്നെ പിടിച്ചുനിർത്താനായി ത്രാസിന്റെ വളയത്തിൽ പ്രയോഗിക്കുന്നത്? ന്യൂട്ടന്റെ മൂന്നാം ചലനനിയമമനുസരിച്ച് ഇത് കൃത്യം (500 ഗ്രാം + ത്രാസിന്റെ മാത്രം തൂക്കം) ആയിരിക്കണം

    അപ്പോള്‍ ഒരു ബലം സ്പ്രിംഗ് ത്രാസ് വസ്തുവിലും മറ്റൊന്ന് മച്ച് സ്പ്രിംഗ് ത്രാസിലും ആണല്ലോ പ്രയോഗിക്കുന്നത് അതിനാല്‍ അവ ഇല്ലാതാകപെടുന്നില്ല




    എന്റെ ഉത്തരം ശരിയാണോ എന്ന് അറിയില്ല എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു . കൂടുതല്‍ ചിന്തയുമായി ഫിലിപ്പ് സാറും ബീന്‍ സാറും റസിമാന്‍ ചേട്ടനും ബിജു സാറും ഒക്കെ വരും

    ReplyDelete
  117. പ്രിയ ഫിലിപ്പ് ഏരിയല്‍ സാര്‍,
    ആശംസകള്‍ക്ക് നന്ദി. Knol നേക്കുറിച്ച് ആദ്യമായി അറിഞ്ഞതു തന്നെ അങ്ങയില്‍ നിന്നായിരുന്നു. തീര്‍ച്ചയായും അങ്ങയുടെ നിര്‍ദ്ദേശം പോലെ തന്നെ, കുറേക്കൂടി വ്യത്യസ്തമായ വിഭവങ്ങള്‍ മാത്​സ് ബ്ലോഗിലേക്ക് എത്തിക്കാന്‍ ശ്രമിക്കും.

    പ്രിയ ഗീതാസുധി ടീച്ചര്‍,
    ശക്തമായ കമന്റുകളുമായി എന്നും മാത്​സ് ബ്ലോഗില്‍ നിറഞ്ഞു നിന്നിട്ടുള്ള ടീച്ചര്‍ക്ക് നന്ദി. ബാബു ജേക്കബ് സാറിനെ ഉദ്ദേശിച്ചു കൊണ്ടുള്ള കമന്റുകള്‍ പല വായനക്കാരും ആസ്വദിക്കാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ വക്താവായ ഗീതാസുധിടീച്ചറുടെ പിന്തുണയ്ക്ക് നന്ദി.

    പ്രിയ ഫോട്ടോഗ്രാഫര്‍,
    മാത്​സ് ബ്ലോഗില്‍ സ്റ്റേറ്റ് സിലബസ് ഇതര വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഉപകാരപ്രദമായ ലേഖനങ്ങള്‍ നല്‍കാറുണ്ട്. ഇനിയും അതു പ്രതീക്ഷിക്കാം. നന്ദി.

    പ്രിയ മുഹമ്മദ് സാര്‍ ,
    മാത്​സ് ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് സ്പാര്‍ക്ക്. ഒരു സംശയം ഉന്നയിക്കപ്പെട്ടാല്‍ ഏറ്റവും പെട്ടന്നു തന്നെ മറുപടി നല്‍കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്ന മുഹമ്മദ് സാറും ഈ ബ്ലോഗിന് പേരുണ്ടാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. സ്നേഹമസൃണമായ നന്ദി അറിയിക്കട്ടെ.

    പ്രിയ നിരക്ഷരന്‍ ജീ,
    വളരെ പ്രസക്തമായ ഒരു നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. മാലിന്യ സംസ്ക്കരണം സ്വന്തം വീട്ടിലോ/സ്ഥാപനത്തിലോ ആരംഭിച്ചാല്‍ത്തന്നെ കേരളത്തിന്റെ മാലിന്യപ്രശ്നത്തിന് അറുതിയായി. വൃത്തിയും ആരോഗ്യവുമുള്ള കേരളം അങ്ങിനെ നമ്മളില്‍ നിന്നു തന്നെ തുടക്കം കുറിക്കാം. തീര്‍ച്ചയായും കാലികപ്രസക്തമായ ഈ വിഷയത്തെക്കുറിച്ച് മാത്​സ് ബ്ലോഗ് ചര്‍ച്ച ചെയ്യും.

    പ്രിയ മനോരാജ്,
    കലാസാഹിത്യവാസനകളെക്കൂടി പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാത്​സ് ബ്ലോഗ് ഉയരാന്‍ ശ്രമിക്കും. സ്ക്കൂള്‍ വിക്കി എന്ന പേരില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും സ്വന്തമായി ഒരു പേജുണ്ട്. പക്ഷേ അപ്ഡേറ്റ് ചെയ്യുന്നവര്‍ വളരെ കുറച്ചു മാത്രം. മാത്രമല്ല, നമ്മുടെ ലിങ്ക്സ് പേജിലും കുറേ സ്ക്കൂളുകളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

    പ്രിയ paarppidam
    അഭിനന്ദനങ്ങള്‍ക്ക് നന്ദി. വിദ്യാഭ്യാസ സംബന്ധിയായ മിക്കവാറും വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ ശ്രമിക്കാറുണ്ട്. ഇനിയും ശ്രമിക്കാം. ഹിറ്റുകളാണ് നമ്മുടെ ബലം. പ്രചോദനം. ഊര്‍ജ്ജം. ആശംസയ്ക്ക് നന്ദി. എന്റെ വീടുപണിയുടെ ആലോചനാ വേളയില്‍ പാര്‍പ്പിടം ബ്ലോഗ് ഏറെ ഉപകാരപ്പെട്ടിരുന്നുവെന്ന് സസന്തോഷം അറിയിക്കട്ടെ.

    ReplyDelete
  118. പ്രിയ ഫിലിപ്പ് സാര്‍
    ആദ്യ കമന്റിന് നോക്കിയെടുത്ത് വീണ്ടും പോസ്റ്റ് ചെയ്തത് വ്യത്യസ്തമായി. അന്നു നല്‍കിയ പിന്തുണ ഇന്നും അങ്ങയില്‍ നിന്നും മാത്​സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൈത്തണ്‍ പാഠങ്ങള്‍. പൈത്തണ്‍ പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും എന്നും ഉപകാരപ്പെടുന്ന കുറേ നല്ല നോട്ടുകള്‍. വളരെ വളരെ നന്ദി, ഈ അകൈതവമായ പിന്തുണയ്ക്ക്.


    പ്രിയ ഹിത
    മാത്​സ് ബ്ലോഗിന്റെ ഊര്‍ജ്ജമായി ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ഹിതയ്ക്കാണ് യഥാര്‍ത്ഥത്തില്‍ ഈ അഭിനന്ദനങ്ങള്‍ക്കര്‍ഹത. കാരണം, ഫിസിക്സിലെയോ മാത്​സിലേയോ മലയാളത്തിലേയോ ഏതെങ്കിലും സംശയങ്ങള്‍ ആരെങ്കിലും പോസ്റ്റ് ചെയ്താല്‍ ഉടന്‍ മറുപടിയുമായി എത്തുന്ന ഹിത ചെയ്യുന്ന സേവനം അവാച്യമാണ്. ഒരു കോടി നന്ദി.

    മലയാളത്തിന്റെ സൂപ്പര്‍ ബ്ലോഗറായ പ്രിയ ബഷീര്‍ വള്ളിക്കുന്ന് സാഹിബ്
    ആശംസയ്ക്ക് വളരെ വളരെ നന്ദി. ഇപ്പോഴും കമ്പ്യൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ പേടിയുള്ള ഒട്ടേറെ പേര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. എന്താണ് അവരെ ഭയപ്പെടുത്തുന്നത് എന്നെനിക്കറിയില്ല. എന്തായാലും മറ്റ് ഉദ്യോഗസ്ഥ വിഭാഗങ്ങളെക്കാള്‍ കൂടുതല്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരാണ് അധ്യാപകര്‍ എന്നതു മറ്റൊരു യാഥാര്‍ത്ഥ്യം. പക്ഷെ മാറി നില്‍ക്കുന്ന വിഭാഗം കൂടി ഈ ലോകത്തേക്ക് വരികയാണെങ്കില്‍ അതിന്റെ ഉപയോഗം കുട്ടികള്‍ക്കാണ്. തീര്‍ച്ചയായും ഇംഗ്ലീഷ് ബ്ലോഗിനെക്കുറിച്ച് ആലോചിക്കും.

    പ്രിയ നന്ദകുമാര്‍
    മാത്​സ് ബ്ലോഗിലെ വിവരങ്ങള്‍ വിക്കിപീഡിയയിലേക്ക് നല്‍കുന്നതിനെക്കുറിച്ച് നമുക്ക് അലോചിക്കാം. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മനഃസ്ഥിതിയുള്ളവരാണ് മാത്​സ് ബ്ലോഗ് ടീം എന്നുള്ളതു കൊണ്ടു തന്നെ അതിന് യാതൊരു തടസ്സവുമില്ല.

    പ്രിയ Abid omar,
    സധൈര്യം മാത്​സ് ബ്ലോഗിനൊപ്പം കൂടുക. ചര്‍ച്ചകളില്‍ പങ്കെടുക്കുക. പ്രസിദ്ധീകരിക്കുന്നതിനു കണക്കാക്കി പോസ്റ്റുകള്‍ അയച്ചു തരിക.

    പ്രിയ പ്രദീപ് മാട്ടര സാര്‍,
    ചൂണ്ടിക്കാണിച്ചത് വസ്തുതാപരമായ കാര്യം തന്നെ. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ വിജ്ഞാനം പങ്കുവെക്കാന്‍ വളരെ വളരെ കുറച്ചു പേരേ മുന്നോട്ടു വരുന്നുള്ളു. ഒന്നരലക്ഷത്തോളം വരുന്ന അധ്യാപക സമൂഹത്തിന്റെ വെറും ഒരു ശതമാനം മാത്രം വിചാരിച്ചാല്‍ പോലും വിദ്യാഭ്യാസമേഖലയ്ക്ക് പതിന്മടങ്ങ് ഉണര്‍വു വരുമെന്നു തീര്‍ച്ച. പക്ഷെ എല്ലാം മറ്റുള്ളവര്‍ ചെയ്തോട്ടെ എന്ന ചിന്താഗതി നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ട്.

    ReplyDelete
  119. പ്രിയ Chempakasseril
    അങ്ങയുടെ ആവശ്യപ്രകാരം രണ്ടു വിഷയങ്ങളെക്കുറിച്ചും ലേഖനങ്ങളെഴുതിത്തരാന്‍ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ വൈകാതെ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം.

    പ്രിയ Anjana Tr,
    ഗണിതവിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാഞ്ഞിട്ടല്ല. ചര്‍ച്ചയ്ക്കിട്ടാലും കാര്യമായ ഇടപെടലുകള്‍ക്ക് ഗണിതാധ്യാപകരില്‍ നിന്നും വിരലിലെണ്ണാവുന്നവര്‍ മാത്രമേ മുന്നോട്ടു വരുന്നുള്ളു. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റ് നോക്കാം. ഗണിതശാസ്ത്രവര്‍ഷത്തില്‍ നമുക്കെന്തു ചെയ്യാം? വളരെ വളരെ കുറച്ചു പേരെ ചര്‍ച്ചയ്ക്ക് തയ്യാറായി വന്നിട്ടുള്ളു. താല്പര്യക്കുറവും സമയക്കുറവുമെല്ലാം ഒരു കാരണമാകുന്നുണ്ടാകാം.

    ............റോയി.. സാര്‍,
    മുന്നോട്ടു വെച്ചത് പ്രസക്തമായൊരു കാര്യമാണ്. ഓഫ് ടോപ്പിക്കുകള്‍ പലപ്പോഴും വിഷയഗതിയെ സാരമായി ബാധിക്കുന്നത് കണ്ടിട്ടുണ്ട്. ഓഫ്ടോപിക് ചര്‍ച്ചാ വേദിയ്ക്ക് ഒരിടം നമുക്ക് കണ്ടെത്തണം. അതുടനെ ആരംഭിക്കും തീര്‍ച്ച.

    Kalavallabhan
    ലളിതം കവിതകളെന്നും നല്‍കി
    ഗണിതം മധുരമതാക്കീടുന്ന
    കലയുടെ വല്ലഭനാകും സാറിനു
    മുകുളീകൃതപാണികളര്‍പ്പിക്കട്ടെ

    മാത്​സ് ബ്ലോഗില്‍ വരികയും ശ്രദ്ധേയമായ രീതിയില്‍ കവിതകളെഴുതുകയും അതു വായിക്കുന്ന വായനക്കാരില്‍ പുഞ്ചിരിവിടര്‍ത്തി ആനന്ദിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്ന കലാവല്ലഭന്‍ സാറിന് ആത്മാര്‍ത്ഥമായ നന്ദി.

    വിന്‍സന്റ് സാര്‍
    ശരിയാണ് നമുക്കൊരു ലോഗോ വേണം. ഇതുവരെ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആരെങ്കിലും മുന്നോട്ടു വന്നാല്‍ സന്തോഷം. ഗണിതശാസ്ത്ര ക്ലബ്ബും അസോസിയേഷനും നമുക്കുള്ളപ്പോള്‍ സബ്ജില്ലാതല Maths Forum രൂപീകരിക്കുന്നത് ഔചിത്യമാകുമോ? കുട്ടികളുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ഉള്‍പ്പെടുത്താനായി Art എന്ന പേരില്‍ നമുക്കൊരു പേജുണ്ട്. ആരും മുന്നോട്ടു വരുന്നില്ലെന്ന് വ്യസനസമേതമാണെങ്കിലും പറയാതിരിക്കാനാവില്ല.

    കൂടാതെ അഭിനന്ദിച്ച
    Jobson Abraham Kunnathuparamban
    abhilashbabu p
    CK Biju mash, Paravur
    ഗിരീഷ് മോഹന്‍,
    Adimali Web Team,
    പട്ടേപാടം റാംജി,
    ict4schools
    Echmkutty,
    മൂവാറ്റുപുഴ Ednl.Dist,
    bagyalakshmi ,
    sadanandan.tv ,
    സിദ്ധീക്ക് തൊഴിയൂര്‍ ,
    രചന ,
    sravanam,
    cskollam.com,
    abu,
    Ganitham,
    Ali,
    웃웃 ബീന്‍ 웃웃
    ഷാമിന,
    Shine,
    BETHEL HOMESTAY WAYANAD,
    somanmi,
    Vinesh,
    T.SUNIL, KALLADA, KOLLAM,
    Suresh Master,
    Nazeer sir,
    Chandrabose,
    Prakash Sailayam
    susmitham,
    KPES High school,Kayakkody
    mini//മിനി ടീച്ചര്‍
    GVHSS BLOG,
    unnimaster physics
    വിമല യു.പി.സ്കൂള്‍, മഞ്ഞുവയല്‍.,
    Aeo Parappanangadi,
    preetha,
    yoosuf.k,
    Sreejithmupliyam
    shiva ptb
    അസീസ് സാര്‍,
    Suma A.P
    Hari Krishnan
    Hassainar Mankada,
    SMITHA THANKARAJ,
    bennypj,
    raghunath ,
    മനോജ് പൊറ്റശ്ശേരി,
    kstu
    cyril george,
    stjohns ,
    AUPS MURIYAD,
    SAJITH THOMAS AISWARYA ,
    Tony Poonjar,
    NABEEH OTHAYI,
    Bichu Kl,
    Raziman T V,
    abhirami,
    News,
    സ്നേഹിതന്‍...
    എല്ലാവര്‍ക്കും കമന്റുകള്‍ക്കും ആശംസകള്‍ക്കും ഒരു കോടി നന്ദി.

    ReplyDelete
  120. കൂടാതെ തികച്ചും അപ്രതീക്ഷിതമായി, ബ്ലോഗിനെ നിശബ്ദമായി നിരീക്ഷിച്ച് മാത്​സ് ബ്ലോഗിനെക്കുറിച്ച് നല്ലൊരു റിപ്പോര്‍ട്ട് നല്‍കിയ വര്‍ത്തമാനം ദിനപ്പത്രത്തിനും ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.
    [im]http://1.bp.blogspot.com/-MDi73fV_Iso/UBv1Tg2h-RI/AAAAAAAAChc/fM8ClEnA-_g/s1600/maths%2Bblog%2B1%2Bcrr%2Bhit%2Bnews.jpg[/im]

    ReplyDelete
  121. സ്നേഹിതൻ,

    സംശയം ചോദിച്ചതിന് നന്ദി. സംശയങ്ങളൊന്നുമേ ഇല്ലാത്തതാണല്ലോ നമ്മുടെയൊരു പ്രശ്നം. ആലോചിച്ച് മറുപടി പറയാം.

    ഹിത,

    ഇങ്ങനെ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞത് ശരിയായില്ല. സ്നേഹിതൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹവും നമ്മളും ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരം പറയാൻ സ്കൂൾ തലത്തിൽ പഠിക്കുന്ന (എന്നു പറയുന്ന!) ഭൗതികശാസ്ത്രം മതിയാകേണ്ടതാണ്. അഥവാ: ന്യൂട്ടന്റെ ചലനനിയമങ്ങൾ, ഭൂഗുരുത്വാകർഷണം, എന്നിങ്ങനെ സ്കൂളിൽ പഠിക്കുന്ന കുറച്ച് കാര്യങ്ങളല്ലാതെ മറ്റൊന്നും ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി കണ്ടെത്താൻ വേണ്ടതില്ല. അപ്പോൾ ഈ ചോദ്യം, നാം പഠിച്ച തത്വങ്ങൾ എത്രത്തോളം നമുക്ക് മനസ്സിലായി എന്നത് നമുക്കുതന്നെ മനസ്സിലാക്കാനുള്ള ഒരു അവസരമാണ്. നമുക്ക് ശരിയെന്നുതോന്നുന്ന ഒരു മറുപടിയിലേക്ക് എത്തിക്കാനായി, നമുക്കറിയാവുന്ന കുറച്ചുകാര്യങ്ങൾ പറഞ്ഞിട്ട് "അതങ്ങനെയാണ്" എന്നു പറഞ്ഞാൽ ഈ അവസരം നമുക്ക് നഷ്ടപ്പെടുകയാണ്. കൂടാതെ ചില അധ്യാപകരുടെ ഹിതയ്ക്ക് അത്ര ഇഷ്ടമില്ലാത്ത നിലപാടിലേക്ക് നമ്മളും പോവുകയും ചെയ്യും.

    ഇവിടെ ഹിത ചെയ്യേണ്ട കാര്യം: സ്നേഹിതന്റെ ചോദ്യത്തിന് ഹിതയ്ക്ക് തോന്നുന്ന ഉത്തരത്തിൽ, ഏതൊക്കെ കാര്യങ്ങളിലാണ് സംശയമുള്ളതെന്ന് കൃത്യമായി ആലോചിച്ച് മനസ്സിലാക്കുക. എന്നിട്ട് അതിവിടെ പറയുക. സ്പ്രിംഗ് ത്രാസിനെപ്പറ്റി ഇവിടെ പറഞ്ഞ ഉത്തരത്തിൽ തനിക്ക് സംശയമുള്ള കാര്യം കൃത്യമായി ചോദിക്കുകതന്നെയല്ലേ സ്നേഹിതനും ഇവിടെ ചെയ്തത്?

    "എനിക്കറിഞ്ഞുകൂടാ" എന്ന് പറയാൻ ഹിതയ്ക്ക് മടിയില്ല എന്നത് വളരെ നല്ല കാര്യം; നമ്മിൽ മിക്കവർക്കും ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. "എനിക്ക് ഇതും ഇതും ഇതുമാണ് അറിയാത്തത്" എന്നുകൂടി പറയാൻ പഠിക്കണം. അറിയാത്ത കാര്യം എന്താണെന്ന് എത്രത്തോളം സൂക്ഷ്മമായി പറയാൻ പറ്റുന്നോ അത്രത്തോളം നല്ലത്.

    -- ഫിലിപ്പ്

    ReplyDelete
  122. സ്നേഹിതന്‍ സര്‍ / ഫിലിപ്പ് സര്‍

    നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിനെ 10N ബലം ഉപയോഗിച്ച് ഒരാള്‍ മുന്നില്‍ നിന്നും മറ്റൊരാള്‍ പിന്നില്‍ നിന്നും തള്ളുന്നു എന്ന് കരുതുക കാര്‍ ചലിക്കുകയില്ല കാരണം രണ്ടു പേരും പ്രയോഗിക്കുന്ന ബാഹ്യബലം(external force) ഒരേ വസ്തുവില്‍ തന്നെ ആണ് അതിനാല്‍ അവ പരസ്പരം ഇല്ലാതാക്കപെടും.


    എന്നാല്‍ ഒരാള്‍ ഒരു തോണിയില്‍ നിന്നും കരയിലേക്ക് ചാടുന്ന സാഹചര്യത്തില്‍ തോണി പുറകിലേക്കും അയാള്‍ മുന്നോട്ടും ചലിക്കുന്നു . ഇവിടെ ആളിന്റെ കാല്‍ തോണിയില്‍ ഒരു ബലം പ്രയോഗിക്കുമ്പോള്‍ ന്യൂട്ടന്റെ മൂന്നാം ചലനനിയമമനുസരിച്ച് തോണി ഒരു തുല്ല്യ ബലം ആളിന്റെ കാലില്‍ പ്രയോഗിക്കുന്നു. ഇവിടെ ഒരു ബലം(പ്രവര്‍ത്തനം-action)തോണിയില്‍ ആണെങ്കില്‍ മറ്റൊരു ബലം(പ്രതിപ്രവര്‍ത്തനം -reaction)ആളിന്റെ കാലില്‍ ആണ് . അതിനാല്‍ പ്രവര്‍ത്തനവും പ്രതി പ്രവര്‍ത്തനവും തുല്യവും വിപരീതവും ആണ് എങ്കിലും അവ
    പരസ്പരം ഇല്ലാതാക്കപെടുന്നില്ല.

    ഇനി ത്രാസിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ആദ്യം ത്രാസിന്റെ ഒരറ്റത്ത് 500gm ഭാരം തൂക്കിയിട്ടു എന്ന് കരുതുക അപ്പോള്‍ 500gm അതിന്റെ ഭാരമായ ബലം സ്പ്രിങ്ങില്‍ പ്രയോഗിച്ചു 500gm
    എന്ന് കാണിക്കുന്നു.ഈ സമയത്ത് ത്രാസിന്റെ തൂകിയിടുന്ന ഭാഗം ഒരു ദണ്ടില്‍ ആണ് എന്ന് കരുതുക അപ്പോള്‍ ദണ്ട്‌ ത്രാസിന്റെ വളയത്തിൽ
    പ്രയോഗിക്കുന്ന ബലം എന്ന് പറയുന്നത് (500 ഗ്രാം + ത്രാസിന്റെ മാത്രം തൂക്കം)ആണ് അതായത് ത്രാസ് 500 ഗ്രാം ഭാരത്തിനെ 500 ഗ്രാം എന്നുതന്നെ കാണിക്കാൻ വളയത്തിൽ (എതിർദിശയിൽ) പ്രയോഗിക്കേണ്ട ബലം, കൃതം (500 ഗ്രാം+ ത്രാസിന്റെ മാത്രം തൂക്കം) എന്നതാണ്.

    നമ്മുടെ ചിത്രത്തില്‍ കൊളുത്ത് അച്ചുതണ്ടിന് ലംബമായി ആയതുകാരണം ത്രാസിന്റെ തൂക്കം
    (F =mg cos 90)പരിഗണിക്കുനില്ല അപ്പോള്‍ ത്രാസ് 500 ഗ്രാം ഭാരത്തിനെ 500 ഗ്രാം എന്നുതന്നെ കാണിക്കാൻ വളയത്തിൽപ്രയോഗിക്കുന്ന ബലം 500gm മാത്രമാണ് ആ ഭാരം ത്രാസിന്റെ കൊളുത്തില്‍ തൂക്കിയിട്ടാല്‍ റീഡിംഗ് 500gm എന്ന് കാണിക്കുന്നു

    ReplyDelete
  123. ഇപ്പോള്‍ ശരിയായോ സര്‍ ? ഈ വിശദീകരണം ത്രിപ്തികരമാണോ ?

    എനിക്ക് കുറെ കാര്യങ്ങള്‍ സാറില്‍ നിന്നും പഠിക്കാന്‍ ഉണ്ട്

    കൃത്യമായി പറഞ്ഞാല്‍

    സംശയം 1
    കുട്ടികളെ ഓരോ കാര്യവും ഗഹനമായി ചിന്തിപ്പിക്കാന്‍ ഒരു അദ്ധ്യാപകന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയണം ?

    സംശയം 2

    പഠന താല്പര്യം വളര്‍ത്താന്‍ കുട്ടികളില്‍ ഏതു രീതിയില്‍ ഒരു പഠന മാര്‍ഗം ആണ് ഒരു അദ്ധ്യാപകന്‍ അവലംബികേണ്ടത്.അതോ അങ്ങിനെ ഒരു മാര്‍ഗം ഇല്ലേ ? ഓരോ കുട്ടിയിലും അത് വ്യത്യസ്തമാണോ ?

    സംശയം 3

    ഫിലിപ്പ് സാറിന് പഠിപിച്ച അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ആരെ ആയിരുന്നു ?അതിനുള്ള കാരണം എന്താണ്? സാറിന്റെ ഏതു രീതി ആണ് കൂടുതല്‍ ഫിലിപ്പ് സാറെ ആകര്‍ഷിച്ചത് ?

    സംശയം 4

    വളരെ ചെറുപ്പത്തില്‍ സര്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ എന്തല്ലാം ആയിരുന്നു? ആ പുസ്തകങ്ങള്‍ ചിന്തയും അറിവും വര്‍ധിപ്പിക്കുന്നതില്‍ എങ്ങിനെ സഹായിച്ചു ?

    സംശയം 5
    കുട്ടികാലത്ത് തന്നെ ഒരു ലക്ഷ്യ ബോധം വച്ച് ആണോ കുട്ടികള്‍ പഠിക്കേണ്ടത് ?ഇനി അങ്ങിനെ ആണെകില്‍ ആ ലക്ഷ്യ ബോധം നിറവേറ്റാന്‍ ഒരു കുട്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയണം

    സംശയം 6
    കുട്ടികളിലെ ചിന്താ ശേഷി വളര്‍ത്താന്‍ എന്തൊക്കെ ആണ് ചെയേണ്ടത് ?




    ഇതിനു വളരെ കൃത്യമായ ഉത്തരം തരണം എനിട്ട്‌ വേണം അടുത്ത ആറ് ചോദ്യം ചോതിക്കാന്‍ . ഞാന്‍ വളരെ ഗൌരവമായി ചോതിച്ചതാണ് എനിക്ക് മറുപടി തരണം

    ReplyDelete
  124. ഫിലിപ് സാര്‍ ,
    ഹിത

    ഒരു ചോദ്യത്തോടുള്ള നിങ്ങളുടെ മനോ ഭാവവും പ്രതികരണവും എത്ര അഭിനന്ദിച്ചാലും മതിവരില്ല .

    ഫിലിപ് സാര്‍ നല്ല ഒരു അദ്ധ്യാപകന്‍ , ഹിത ബ്ലോഗിലെ നല്ല ഒരു അധ്യാപികയും .

    സ്നേഹിതന്‍ ചോദിച്ചതുപോലെ രണ്ടു തുല്യ ബലങ്ങള്‍ സ്പ്രിംഗ് ത്രാസില്‍ എതിര്‍ ദിശകളില്‍ പ്രയോഗിക്കുന്നു . സ്പ്രിംഗ് ത്രാസ്സെന്ന മൊത്തം വ്യൂഹത്തിനു സ്ഥാന മാറ്റം സംഭവിക്കുന്നില്ല .(ഹിതയുടെ കാര്‍ പോലെ ) . പിന്നെ എങ്ങനെ അതില്‍ ഭാരം (റീഡിംഗ്) കാണിക്കുന്നു ?.
    അതിനുള്ളില്‍ ചലന സ്വാതന്ത്ര്യമുള്ള സ്പ്രിംഗ് ഉണ്ട് എന്നാണു ഉത്തരം. ത്രാസ്സില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരം (ഭൂഗുരുത്വ ബലം ) സ്പ്രിങ്ങില്‍ വലിവുണ്ടാക്കുന്നു. സ്പ്രിംഗ് വലിയാന്‍ പറ്റുന്നിടത്തോളം വലിയുന്നു . പിന്നെ റീഡിംഗ് സ്ഥിരമാകുന്നു . ഒരു റബ്ബര്‍ ബാന്‍ഡില്‍ ചെറിയ ഒരു കല്ല്‌ തൂക്കിയിടുമ്പോഴും , ഇലാസ്ഥികമാല്ലാത്ത ചരടില്‍ അതെ കല്ല്‌ തൂക്കിയിടുമ്പോഴും ഈ വത്യാസം കാണാം .

    ReplyDelete
  125. ഹിതയുടെ ആറു ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. പ്രത്യേകിച്ച് മൂന്നാം ചോദ്യത്തിന്റെ!

    ReplyDelete
  126. സോറി

    ഓഫ്‌ ടോപ്പിക്കാണ്‌

    ഓണപ്പരീക്ഷയുടെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ കാര്യമായ ഫോണ്ട്‌ പ്രശ്നമില്ലതെ റൈറ്ററിലേക്കോ വേഡിലേക്കോ മാറ്റുന്ന വിദ്യ ആര്‍ക്കെങ്കിലും അറിയാമോ ? ഉവ്വെങ്കില്‍ അതിനെ മാറ്റിയിട്ട്‌ ഈ ഐ. ഡി യില്‍ ആയച്ചു തരാമോ ?

    ജോമോന്‍
    hellojomon@gmail.com

    ReplyDelete
  127. പ്രിയ മാത്സ് ബ്ലോഗ്‌ ടീം ,
    നിങ്ങളെല്ലാവരും ഒരു കോടിയുടെ ആഘോഷം നടത്തിയപ്പോള്‍ ഞാന്‍ മദെബോഡ് കമ്പ്ലൈന്റ്റ് കാരണം ഇന്റെനെറ്റിനു പുറത്തായിരുന്നു. ഇപ്പോഴും അതെ. അത് കൊണ്ട് ഒരു കമന്റ് പോലും എഴുതാന്‍ സാധിച്ചില്ല. ബെറ്റെ ലെയിറ്റ് ദാന്‍ നെവെ എന്നാണല്ലോ...... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.... ഉത്തരവാദിത്വം കൂടുന്നു.... പ്രതീക്ഷകളും.......
    കമന്റ് എഴുതുവാന്‍ കഴിഞ്ഞില്ലയെങ്കിലും ഇംഗ്ലിഷ് ഫോര്‍ കേരള സിലബസില്‍ ഒരു പോസ്റ്റ്‌ തന്നെ മാത്സ് ബ്ലോഗിന് അഭിനന്ദനം അറിയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ( സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാമെന്ന് അങ്ങനെ പഠിച്ചു ). ഒരു കോടി തികയുമ്പോള്‍ മാത്സ് ബ്ലോഗിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍ പ്രതീക്ഷിച്ചിരുന്നു. സന്നദ്ധതയുള്ളവരുടെ കുറവാണ് കാരണം എന്ന് അനുഭവം കൊണ്ട് അറിയാം. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സഹായം വാഗ്ദാനം ചെയ്യുന്നു. ( കണക്കിഷ്ടമില്ലാഞ്ഞിട്ടാണ് പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപിലെ ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലിഷ് അദ്ധ്യാപകന്‍ ആകണം എന്നുറപ്പിച്ചത് ! സമ്മതിക്കൂല്ല... )
    ഓഫ് ടോപിക് പോസ്റ്റ്‌ എന്ന ആശയം ഒരു വര്‍ഷം മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഒരു പോസ്റ്റ്‌ ആയി അത് പബ്ലിഷ് ചെയ്യുകയും ഏറ്റവും ലെയ്ടസ്റ്റ് പോസ്റ്റിന്റെ തൊട്ടു മുന്‍പുള്ള തീയതി അതിനു നല്‍കുകയും ചെയ്‌താല്‍ എന്നും രണ്ടാമത്തെ പോസ്റ്റായി അത് കാണും. അല്ലെങ്കില്‍ പോസ്റ്റിന്റെ ലിങ്ക് മാത്രം മാര്‍ജിനില്‍ നല്‍കാം.
    വ്യക്തിപരമായ പല സ്വാര്‍ത്ഥതകളും അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനായി ത്യജിച്ച് സേവനം ചെയ്യുന്ന മാത്സ് ബ്ലോഗ്‌ ടീമിനും ഇതിനെ സജീവമാക്കി നിര്‍ത്തുന്ന അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍ക്കും ഇംഗ്ലിഷ് ഫോര്‍ കേരളാ സിലബസിന്റെ പ്രണാമം.

    NB : എട്ടാം ക്ലാസ് ഐ.ടി. ആദ്യ ആറ് പാഠങ്ങളുടെ നോട്സ് അയച്ചിരുന്നു. ഈ തിരക്കൊഴിയുമ്പോള്‍ ഒന്ന് പരിഗണിക്കണേ.....

    ReplyDelete
  128. സ്നേഹിതൻ,

    താങ്കൾ പറഞ്ഞ അവസ്ഥയിൽ ലോഹ ദണ്ഡിന്മേൽ മാത്രമല്ല, ത്രാസിന്മേലുള്ള പരിണത ബലവും പൂജ്യംതന്നെ. അതുകൊണ്ടാണല്ലോ ത്രാസ് മേശപ്പുറത്ത് അനങ്ങാതിരിക്കുന്നത്? പരിണത ബലം പൂജ്യമല്ലായിരുന്നെങ്കിൽ ആ ബലം പറയുന്ന വശത്തേക്ക് ത്രാസ് നീങ്ങിയേനെ (ഘർഷണം ഇല്ലെന്ന് സങ്കൽപ്പിച്ചാൽ).

    ചിത്രത്തിൽ ത്രാസിന്റെ സ്ഥാനത്ത് ലോഹദണ്ഡ് വച്ചാലും ഇതേ ബലങ്ങളൊക്കെ അവിടെക്കാണും; നമുക്കത് കാണാൻ കഴിയില്ലെന്നേയുള്ളൂ. ബാബുസാർ പറഞ്ഞതുപോലെ, ചെലുത്തിയ ബലത്തിന് ആനുപാതികമായി വലിയുന്ന സ്വഭാവം സ്പ്രിംഗിന് ഉള്ളതുകൊണ്ടാണ് ത്രാസിന്റെ കാര്യത്തിൽ ഈ ബലം "കാണാൻ" നമുക്ക് കഴിയുന്നത്.

    ഹിത കാറും തോണിയുപയോഗിച്ച് പറഞ്ഞ കാര്യങ്ങൾ ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തോട് യോജിച്ചുനിൽക്കുന്നുണ്ടെന്ന് തോന്നുന്നു. ഇതിനെപ്പറ്റി ന്യൂട്ടൻതന്നെ പറഞ്ഞത് എന്താണെന്നുനോക്കാം. അദ്ദേഹത്തിന്റെ "പ്രകൃതിപഠനത്തിന്റെ ഗണിത തത്വങ്ങൾ" [1] എന്ന പുസ്തകത്തിന്റെ 1729-ൽ (ന്യൂട്ടന്റെ മരണത്തിന് രണ്ടു വർഷത്തിനുശേഷം) പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയിൽ നിന്നുള്ള സ്വതന്ത്ര മലയാള തർജമ. വിക്കിപ്പീഡിയയിൽ നിന്ന് കിട്ടിയ വിവരം.


    ഓരോ പ്രവർത്തനത്തിനും (action), അതിന്റെ എതിർദിശയിലായി, അതേ അളവിലുള്ള ഒരു പ്രതിപ്രവർത്തനമുണ്ട് (reaction). അതായത്, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനങ്ങൾ എപ്പോഴും അളവിൽ തുല്യവും, ദിശയിൽ നേർവിപരീതത്തിലുള്ളവയുമായിരിക്കും. ഏതെങ്കിലും ഒരു വസ്തു രണ്ടാമതൊരു വസ്തുവിനെ തള്ളുകയോ വലിക്കുകയോ ചെയ്താൽ, രണ്ടാമത്തെ വസ്തു ആദ്യത്തേതിനെയും അതേ അളവിൽ തള്ളുകയോ വലിക്കുകയോ ചെയ്യും. വിരലുകൊണ്ട് നിങ്ങളൊരു കല്ലിന്മേൽ അമർത്തിയാൽ, കല്ലു തിരിച്ച് വിരലിനേയും അമർത്തും. കുതിരയെക്കൊണ്ട് ഒരു കല്ലിനെ കയറിൽ കെട്ടി വലിപ്പിച്ചാൽ, കുതിരയെ കല്ലും അതേ അളവിൽ പുറകോട്ട് തിരിച്ചുവലിക്കും. കാരണം: വലിഞ്ഞുനിൽക്കുന്ന കയർ കല്ലിനെ എത്രത്തോളം കുതിരയോട് അടുപ്പിക്കാൻ ശ്രമിക്കുന്നോ, അത്രത്തോളംതന്നെ അത് കുതിരയെ തിരിച്ച് കല്ലിനടുത്തേക്കും കൊണ്ടുവരാൻ ശ്രമിക്കും; കല്ലിനെ മുമ്പോട്ട് പോകാൻ കയർ ഏതളവിൽ പ്രേരിപ്പിക്കുന്നുവോ, കുതിരയുടെ മുന്നോട്ടുള്ള പോക്കിനെ അതേ അളവിൽ തടസപ്പെടുത്താനും കയർ ശ്രമിക്കും.

    ഒരു വസ്തു മറ്റൊന്നിന്റെമേൽ പതിച്ച്, രണ്ടാമത്തെ വസ്തുവിന്റെ ആക്കത്തെ (momentum) വ്യത്യാസപ്പെടുത്തി എന്നിരിക്കട്ടെ; പ്രതിപ്രവർത്തനത്തിന്റെ ഫലമായി ആദ്യത്തെ വസ്തുവിന്റെ ആക്കവും അതേ അളവിലും എതിർദിശയിലുമായി വ്യത്യാസപ്പെടും. പ്രവർത്തനം, പ്രതിപ്രവർത്തനം എന്നിവ രണ്ടും അതാതു വസ്തുക്കളുടെ ആക്കത്തിൽ (പ്രവേഗത്തിൽ ആകണമെന്നില്ല) ഒരേ അളവിലുള്ള മാറ്റമാണ് വരുത്തുന്നത്. ഇത് ഈ വസ്തുക്കളുടെ ചലനത്തെ മറ്റൊന്നും തടയാനില്ലാത്തപ്പോഴത്തെ കാര്യമാണ്.


    ന്യൂട്ടന്റെ ചലനനിയമങ്ങൾ idealized point objects (ആദർശാത്മക ബൗന്ദിക വസ്തുക്കൾ?!!) — തങ്ങൾ നീങ്ങുന്ന ദൂരങ്ങളോട് താരതമ്യം ചെയ്താൽ നിസ്സാരമായ വലുപ്പം മാത്രമുള്ള വസ്തുക്കൾ; ഇതുകൊണ്ടുതന്നെ ഇവയെ ബിന്ദുക്കളായി പരിഗണിക്കുന്നതിൽ അധികം തെറ്റില്ല. ഉദാ: ഭൂമിയെ, അതിന്റെ ഭ്രമണപഥത്തെപ്പറ്റി പറയുമ്പോൾ ഒരു ബിന്ദുവായി കണക്കാക്കാം — ന് മാത്രമാണ് ബാധകമെന്ന് വിക്കിപ്പീഡിയയിൽ കാണുന്നു. ത്രാസ്, വളയം മുതലായ അധികം അനങ്ങാതിരിക്കുന്ന വസ്തുക്കൾക്ക് അപ്പോൾ ഇത് നേരിട്ട് ബാധകമല്ലെന്നു തോന്നുന്നു. ഇവയെ അസംഖ്യം കണികകളുടെ കൂട്ടമായി പരിഗണിച്ച്, പിണ്ഡകേന്ദ്രത്തെപ്പറ്റിയൊക്കെ ചിന്തിക്കണമായിരിക്കണം. രണ്ടുരീതിയിൽ ചിന്തിച്ചാലും ഈ ചോദ്യത്തിൽ ഫലം ഒന്നുതന്നെയാണ്.


    [1] Mathematical Principles of Natural Philosophy -- ഇന്നത്തെ ഭൗതികശാസ്ത്രത്തിന്റെ, ന്യൂട്ടന്റെ കാലത്ത് നിലവിലുണ്ടായിരുന്ന രൂപത്തിനെ Natural Philosophy അഥവാ "പ്രകൃതിയെപ്പറ്റിയുള്ള പഠനം" എന്നാണ് വിളിച്ചിരുന്നത്.

    ReplyDelete
  129. ഹിത,

    ഹിതയുടെ ആദ്യത്തെ രണ്ട് സംശയങ്ങൾക്കുള്ള ഉത്തരം എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ആരായിരുന്നേനേ! രണ്ടും എനിക്കറിഞ്ഞുകൂടാ.

    അവരവരുടെ വിഷയം നന്നായി പഠിപ്പിക്കുന്ന കുറച്ച് അധ്യാപകരെ കിട്ടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. താൻ പഠിപ്പിക്കുന്ന വിഷയം നല്ലതുപോലെ (പഠിപ്പിക്കുന്ന തലത്തിൽ) അറിയുക എന്നത് ഒരു നല്ല അധ്യാപികയ്ക്ക് അവശ്യം വേണ്ടതാണ്. എന്നാൽ ഇതു മാത്രം പോരാ എന്ന് അനുഭവമുണ്ട്; വിഷയം നല്ലതുപോലെ അറിയാമായിട്ടും, ആഗ്രഹമുണ്ടായിട്ടും അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു രീതിയിലും പറ്റാത്തവരുടെ ക്ലാസിലും ഇരുന്നിട്ടുണ്ട്. തന്റെ മുൻപിലിരിക്കുന്ന വിദ്യാർത്ഥിയുടെ അറിവില്ലായ്മ എന്താണെന്ന് മനസ്സിലാക്കി, ആ അറിവില്ലാത്ത അവസ്ഥയെ മനസ്സിൽ എപ്പോഴും ഓർത്തിരുന്ന് അതനുസരിച്ച് പഠിപ്പിക്കുന്നവരെക്കൊണ്ടാണ് വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണമുള്ളതെന്ന് തോന്നുന്നു. നിർഭാഗ്യവശാൽ, പ്രായവും അറിവും കൂടുന്തോറും നമ്മുടെതന്നെ മുന്പുണ്ടായിരുന്ന — അറിവില്ലാതിരുന്നപ്പോഴത്തെ — അവസ്ഥ മറന്നുപോകുക എന്നത് മനുഷ്യസഹജമാണ്. നമുക്ക് എളുപ്പമായ ഒരു കാര്യം വേറൊരാൾക്ക് പിടികിട്ടാഞ്ഞാൽ ദേഷ്യം വരുക എന്നതാണ് നമുക്ക് എളുപ്പം പറ്റുന്നത്. വിദ്യാർത്ഥികൾ അറിവിന്റെ കാര്യത്തിൽ ഏതവസ്ഥയിലാണോ, ആ അവസ്ഥയിലേക്ക് "ഇറങ്ങിച്ചെന്ന്" പഠിപ്പിച്ചാലാണ് ഗുണമുണ്ടാവുക. ഇതിനു പക്ഷെ നല്ല ക്ഷമ വേണം. ഇപ്പറഞ്ഞതിന്റെ അങ്ങേയറ്റത്തെ ഒരുദാഹരണമാണ് "സോക്രട്ടീസിന്റെ പാഠനരീതി". ഇതുപക്ഷേ ക്ലാസുകളിൽ സാധാരണയായി പ്രയോഗിക്കാനുള്ള സാവകാശം നമുക്ക് ലഭ്യമല്ല. ഈ രീതി ഉപയോഗിച്ച് ചെറിയ കുട്ടികളെ ബൈനറി അങ്കഗണിതം "പഠിപ്പിക്കുന്ന" രസകരമായ ഒരു ഉദാഹരണം ഇവിടെക്കാണാം.

    ചെറുപ്പത്തിൽ കൈയിൽ കിട്ടുന്നത് എല്ലാം വായിച്ചിട്ടുണ്ട്. അതുകൊണ്ട് അറിവും ചിന്തയും കൂടിയോ എന്ന് ഉറപ്പില്ല. പക്ഷേ വായിക്കുന്ന വേഗത കൂടി എന്ന് നിസ്സംശയം പറയാം!

    കുട്ടിക്കാലം കളിച്ചുനടക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സമയമാണെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നതിൽനിന്ന് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ തനിയെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കുട്ടിക്കാലം തൊട്ടേ വളരെ ഗൗരവമായി ലക്ഷ്യം മാത്രം കണക്കാക്കിയൊക്കെ നീങ്ങിയാൽ മറ്റു രീതിയിൽ വ്യക്തിവികസനം മുരടിച്ചുപോയേക്കാം!

    കുട്ടികളുടെ ചിന്താശേഷി എങ്ങനെ വർധിപ്പിക്കാമെന്ന് എനിക്കറിഞ്ഞുകൂടാ (വലിയവരുടേയും). പസിലുകളൊക്കെ ചെയ്യാൻ താത്പര്യമുള്ളവരാണെങ്കിൽ (എങ്കിൽ മാത്രം) ആ വഴി നോക്കാവുന്നതാണ്. എന്റെ ഓർമ ശരിയാണെങ്കിൽ ചെറുപ്പകാലത്ത് ഒരിടത്ത് അടങ്ങിയിരുന്ന് ഒരു കാര്യംതന്നെ ചെയ്യാനൊക്കെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് പിടിച്ചിരുത്തി എന്തെങ്കിലും ചെയ്യിച്ചാൽ ചിലപ്പോൾ വിപരീതഫലമാകും ഉണ്ടാകുക!

    -- ഫിലിപ്പ്

    ReplyDelete
  130. "കുട്ടിക്കാലം കളിച്ചുനടക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സമയമാണെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നതിൽനിന്ന് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ തനിയെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കുട്ടിക്കാലം തൊട്ടേ വളരെ ഗൗരവമായി ലക്ഷ്യം മാത്രം കണക്കാക്കിയൊക്കെ നീങ്ങിയാൽ മറ്റു രീതിയിൽ വ്യക്തിവികസനം മുരടിച്ചുപോയേക്കാം!"
    I disagree..
    These lines tallying with the so called 'noble ideas' of DPEP,SSA people who made the present general education system worse.
    Thanks to the CBSE, ICSE stream.
    My 7 year old daughter is striving hard with her homeworks till 11pm. She is studying a lot compared to the rubbish state syllubus.
    She is fluent in english and as a father, I'm proud of her and her school. Her school won't allow talking malayalam in its premises. That helps her a lot in improving her language. Now a days, we talk english at home.

    ReplyDelete
  131. മോനേ ഫോട്ടോഗ്രാഫറേ..
    "My 7 year old daughter is striving hard with her homeworks till 11pm. She is studying a lot, compared to the rubbish state syllubus."
    അവളെ ഇങ്ങനെയൊക്കെ 'പരിപോഷിപ്പിച്ച'തിന് ഭാവിയില്‍ നിനക്ക് അവള്‍ എന്തെങ്കിലും സമ്മാനം ഉറപ്പായും കരുതിവെച്ചിട്ടുണ്ടാകും. 'My rubbish dad'ഇപ്പോള്‍ത്തന്നെ ഏതെങ്കിലും വൃദ്ധസദനം ബുക്ക് ചെയ്തു വെച്ചോ..! അതാ നല്ലത്!!

    ReplyDelete
  132. ഞാന്‍ 11-ലാണ്. സി.ബി.എസ്.ഇ. കൂട്ടുകാര്‍ s,p,d,f ഓര്‍ബിറ്റലുകളും പ്രോഗ്രാമിങ്ങും അറിയാതെ നട്ടം തിരിയുമ്പോള്‍ സഹതാപം തോന്നാറുണ്ട്. ഇംഗ്ലീഷ് അറിയാത്തവരാരും ഇന്ന് സൈബര്‍കേരളത്തിലില്ല. ഏന്നിട്ടും ഗ്നുവും ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം സോഫ്റ്റ്വെയറുകള്‍ മലയാളത്തില്‍ ഇറക്കുന്നതെന്തിനാവാം? കണക്കില്‍ മെച്ചപ്പെടാന്‍ ഏഴു പിരീഡും കണക്കു വേണ്ട എന്നതുപോലെ ഒരു ഭാഷയില്‍ മെച്ചപ്പെടാന്‍ എപ്പോഴും ആ ഭാഷ തന്നെ പറയണമെന്നില്ല. ഇഗ്ലീഷിനേക്കാള്‍ സോഫ്റ്റ്വെയറുകള്‍ ഇറങ്ങുന്നത് സ്പാനിഷിലാണ്. പിന്നീട് അത് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുകയാണ്. ഇംഗ്ലീഷ് പതിപ്പില്ലാത്ത സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും ധാരാളമുണ്ട്. ഇപ്പറഞ്ഞ സി.ബി.എസ്.ഇ. എന്തുകൊണ്ട് ഹിന്ദിയില്‍ പുസ്തകമിറക്കുന്നു? എന്തേ പ്രധാനപ്പെട്ട ശസ്ത്രചാനലുകള്‍ ജര്‍മനിലായി? പ്രധാനപ്പെട്ട ശാസ്ത്ര ജേണലുകള്‍, ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചവ ഇംഗ്ലീഷിലല്ലാതെ പോയി?
    ഒരു കാര്യം - ഞാന്‍ ഇംഗ്ലീഷിനെ ഒട്ടും തന്നെ അകറ്റിനിര്‍ത്താന്‍ നോക്കുന്നില്ല. ചില ചിന്തകള്‍ പങ്കുവെച്ചുവെന്നു മാത്രം.

    ReplyDelete
  133. സുപ്രധാനം!
    ഗണിതബ്ലോഗിനൊരു ചെറിയ സമ്മാനം! മലയാളം വിക്കിപീഡിയയില്‍ ഗണിതബ്ലോഗിനെക്കുറിച്ച് ഒരു ലേഖനം ആരംഭിച്ചിരിയ്ക്കുന്നു:
    http://ml.wikipedia.org/wiki/മാത്സ് ബ്ലോഗ്
    മെച്ചപ്പെടുത്താന്‍ സഹായിയ്ക്കുക.

    ReplyDelete
  134. ഗണിത ശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ ഒരു ഗൈഡായി തുടങ്ങിയ മാത്സ് ബ്‌ളോഗ് പിന്നീട് വിദ്യാ ഭായസരംഗത്തെ വിവിധമേഖലകളിലൂടെ സഞ്ചരിച്ച് വഴികാട്ടിയായി.സര്‍ക്കരിന്‌റെ വിവിധ പദ്ധതികളും ഉത്തരവുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഏറ്റവും ഉപകാരപ്രദമായത് സ്പാര്‍ക്കിലൂടെ ശമ്പളവും അരിയറുകളും മാറിയെടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗങ്ങളും വിവരിച്ചു എന്നതാണ്.പല ഹെഡ് മാസ്റ്റര്‍മാര്‍ക്കും കഌര്‍ക്കതുമാര്‍ക്കും ഇത് വളരെ ഉപകാരപ്രദമായി. അദ്ധ്യാപകരുടെ സ്വന്തമായുള്ള ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ഹള്‍ക്കും കൂടി പ്രോത്സാഹനം നല്‍കാന്‍ ശ്രമിക്കുമല്ലോ.

    ReplyDelete
  135. "ഹിതയെപ്പോലെ, അഞ്ജന ടീച്ചറെപ്പോലെ, ഫിലിപ്പ് സാറിനെപ്പോലെ, ബാബു ജേക്കബ് സാറിനെപ്പോലെ, ഗീതാ സുധിയെപ്പോലെ, ബ്ലോഗിനൊപ്പം എന്നും ചരിച്ചവര്‍ അനവധിയാണ്. അവരാണ് ഈ ബ്ലോഗിന്റെ ഉയര്‍ച്ചയില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത്. ഒപ്പം എന്നും സഹകരിച്ച നല്ലവരായ മലയാളി ബ്ലോഗര്‍മാര്‍ക്കും നന്ദി പറയട്ടെ."
    ഇതിലും ഹോംസ് ഇല്ല അല്ലേ..?
    പഠനകാലത്തും അങ്ങനെ തന്നെയായിരുന്നൂ ഹോംസിന്റെ അനുഭവം.ആറാംക്ലാസില്‍ എല്ലാ കുട്ടികളും സാമൂഹ്യപാഠം നോട്ടെഴുതിയെടുക്കുമ്പോള്‍ തട്ടുപാത്രത്തില്‍ അബോക്കര്‍മാഷിന്റെ വീട്ടില്‍നിന്നും ചൂടോടെ ഉച്ചയൂണ് കൊണ്ടുവരാനായിരുന്നൂ ഹോംസിന്റെ നിയോഗം.

    ReplyDelete
  136. ആദ്യമായി 2011 ഏപ്രില്‍ മാസം മുതലാണ്‌ മാത്സ് ബ്ലോഗ്‌ സന്ദര്‍ശിച്ചു തുടങ്ങിയത്. തരകന്‍ ഹൈ സ്കൂള്‍ അധ്യാപകനായ അനൂപ്‌ സാറാണ് ആദ്യമായി ഈ ബ്ലോഗിനെ കുറിച്ച് പറഞ്ഞത്. പുതിയ പത്താം ക്ലാസ്സ്‌ പാഠ ഭാഗങ്ങളിലെ സംശയങ്ങള്‍ ദൂരികരിച്ചു തന്നു മാത്സ് ബ്ലോഗ്‌ എന്നെ സഹായിച്ചു. എന്നെ പോലുള്ള സമാന്തര അധ്യാപകര്‍ക്ക് ഏറെ പ്രയോജനകരമാണ് മാത്സ് ബ്ലോഗ്‌. കൂടാതെ എന്റെ ഒരു പോസ്റ്റ്‌ പ്രസിധീകരിച്ചതിലൂടെ ഈ മഹാ സാഗരത്തിലെ ഒരു കൈ കുമ്പിള്‍ വെള്ളമാകുവാന് കഴിഞ്ഞു.
    ഒരു കോടി ആശംസകള്‍

    ReplyDelete
  137. @ഹോംസ് സാര്‍,
    അതിനെക്കാളും ഉപരി എന്നെ അത്ഭുത പ്പെടുത്തുന്നത് ഞാന്‍ എങ്ങനെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റി എന്നുള്ളതാണ് .

    ReplyDelete
  138. This comment has been removed by the author.

    ReplyDelete
  139. പൊതുവിദ്യാഭ്യാസമേഖലയെ മികവിലേയ്ക്കുയര്‍ത്താന്‍ ആത്മാര്‍ത്ഥതയോടെ യത്നിക്കുന്ന മാത്സ് ബ്ളോഗ് ടീമിന് ഒരു കോടിയുടെ നിറവില്‍ അഭിവാദ്യങ്ങള്‍!

    ReplyDelete
  140. @ പഠനകാലത്തും അങ്ങനെ തന്നെയായിരുന്നൂ ഹോംസിന്റെ അനുഭവം.ആറാംക്ലാസില്‍ എല്ലാ കുട്ടികളും സാമൂഹ്യപാഠം നോട്ടെഴുതിയെടുക്കുമ്പോള്‍ തട്ടുപാത്രത്തില്‍ അബോക്കര്‍മാഷിന്റെ വീട്ടില്‍നിന്നും ചൂടോടെ ഉച്ചയൂണ് കൊണ്ടുവരാനായിരുന്നൂ ഹോംസിന്റെ നിയോഗം.

    ഹോംസ് താങ്കളുടെ വാക്കുകൾ മുറിപ്പെടുത്തുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അത്തരം സീനുകൾ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്നതാണെന്നു വിശ്വസിക്കാൻ തന്നെ പാടുപെട്ടു. വർഷങ്ങൾക്കു ശേഷമാണെങ്കിലും അധ്യാപകലോകത്തിന്റെ പേരിൽ ക്ഷമ ചോദിക്കുന്നു. വിദ്യാർത്ഥിയെ വ്യക്തിയായി പരിഗണിക്കാതിരിക്കുന്ന ഞങ്ങളിലെ ഒരു ന്യൂനപക്ഷത്തിന്റെ പേരിൽ മാപ്പ്.

    ReplyDelete
  141. സാര്‍,
    പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ടൈംടേബിളുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു നമ്മുടെ ബ്ലോഗിന്. ചാനലുകളുടെ ഫ്ലാഷ് ന്യൂസിന്റെ നിലവാരത്തിലേക്ക് തരം താണതായി നമ്മുടെ ഈ തിടുക്കം.ദയവു ചെയ്ത് ആധികാരികത ഉറപ്പിവരുത്തി മാത്രം ഇത്തരം ഓര്‍ഡറുകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമല്ലോ......

    ReplyDelete
  142. സന്തോഷ് സാർ,

    ഞാൻ ഈ റ്റൈംറ്റേബിളുകൾ ഒന്നുംതന്നെ ശ്രദ്ധിച്ചിട്ടില്ല (അതിന്റെ ആവശ്യമില്ലാത്തതുകൊണ്ട്). അതുകൊണ്ട് ഒരു സംശയം: ഇതിൽ ഓരോ റ്റൈംറ്റേബിളും അതുണ്ടാക്കാൻ അധികാരമുള്ളവർതന്നെ പുറപ്പെടുവിച്ചതാവില്ലേ? അതോ ബ്ലോഗ് ടീം സ്വന്തമായി നിർമിച്ചെടുക്കുന്നതാണോ? പുറപ്പെടുവിക്കുന്ന സമയത്ത് അതുതന്നെയല്ലേ ആധികാരികവും? ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ഗണിച്ചുകണ്ട് ഇത് പ്രസിദ്ധീകരിക്കുന്നത് താമസിപ്പിക്കണമെന്നാണോ താങ്കൾ സൂചിപ്പിക്കുന്നത്? അറിവില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.


    -- ഫിലിപ്പ്

    ReplyDelete
  143. -

    ടൈം ടേബിളുകളില്‍ മാറ്റം വരിക എന്നത് എല്ലാ കാലത്തും ഉള്ള ഒരു പ്രക്രിയയാണ്.

    ഇവിടെ കൊടുത്തിട്ടുള്ള ടൈം ടേബിളുകളുടെ ലിങ്ക് ശ്രദ്ധിച്ചാല്‍ തന്നെ അതിന്റെ ശ്രോതസ് മനസ്സിലാക്കാവുന്നതേയുള്ളു.

    ഇവയെല്ലാം തന്നെ ആധികാരികതയുള്ള സൈറ്റുകളില്‍ നിന്നു തന്നെയാണ്. ഫിലിപ്പ് സാര്‍ ചോദിച്ചതു പോലെ ഭാവിയില്‍ മാറ്റം വ്ന്നേക്കാം എന്നു കരുതി ടൈം ടേബിളേ പ്രസിദ്ധീകരിക്കാതിരിക്കാനാവുമോ..?

    ചില സൈറ്റുകളായിരിക്കും ആദ്യം ഇവ പ്രസിദ്ധീകരിക്കുക. പിന്നീടായിരിക്കും ഔദ്യോഗിക സൈറ്റില്‍ വരിക. ഉദാഹരണത്തിന് ഇപ്പോള്‍ കിടക്കുന്ന ലിങ്ക് ഔദ്യോഗിക സൈറ്റന്റേതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ കെ.പി.എസ്.എച്ച്.എ യുടേതായിരുന്നു.

    അതു പോലെ ഐ.ടി ചോദ്യങ്ങളും ....

    ReplyDelete
  144. ഈ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപകര്‍ക്കും അവര്ക്കു എല്ലാ പിന്തുണയും നല്കി ഇവിടെ വരികയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും സര്‍വ്വോപരി ഈ അറിവിന്റെ നിറകുടം ഉപയോഗപ്പെടുത്തുന്ന വിദ്യാര്ത്ഥികള്‍ക്കും എന്റെ ഒരു കോടി അഭിനന്ദനങ്ങള്‍.

    "വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"

    :) :) :)

    അഭിനന്ദനം അറിയിക്കാന്‍ ഇവിടെ വന്നിട്ട് അതു ചെയ്യാതെ മടങ്ങി! ഇപ്പോഴാ ഓര്‍ത്തത്

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.