Friday, June 8, 2012

ജിയോജെബ്ര പാഠം ഏഴ്

നമുക്കും പുതിയ ടൂളുകളുണ്ടാക്കാം

ജിയോജെബ്ര ഏഴാംപാഠത്തിലേക്ക് കടക്കുന്നു. ഒരുപാട് ആരാധകര്‍ കാത്തിരിക്കുന്നുണ്ടാകുമെന്നറിയാം. സംശയങ്ങളും മറ്റും കമന്റുചെയ്താല്‍ സുരേഷ്ബാബുസാര്‍ മറുപടി തരും.നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൂളുകള്‍ ഉള്‍പ്പെടുത്താനും ജിയോജെബ്രയില്‍ സാധിക്കുമെന്നതാണ് ഈ പാഠത്തിന്റെ കാതല്‍. അധികം വിസ്തരിച്ച് ബോറടിപ്പിക്കുന്നില്ല. പാഠം വായിച്ചുപഠിച്ചോളൂ..ജിയോജിബ്ര ടൂള്‍ബാറില്‍ ധാരാളം ടൂളുകള്‍ നാം പരിചയപ്പെട്ടു.ഈ ടൂളുകള്‍ക്കു പുറമെ നമ്മുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ പുതിയ ടൂളുകള്‍ നമുക്ക് തയ്യാറാക്കി ജിയോജിബ്ര സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താം.
പ്രവര്‍ത്തനം
മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ പരിവൃത്തവും കേന്ദ്രവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ എങ്ങനെ തയ്യാറാക്കാം.
ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം ABC വരയ്ക്കുക.
A, B, C എന്നീ ബിന്ദുക്കളിലൂടെ കടന്നുപോകുന്നതുമായ ഒരു വൃത്തം വരയ്ക്കുക.
വൃത്തത്തിന്റെ കേന്ദ്രവും അടയാളപ്പെടുത്തുക. Circle through three points എന്ന ടൂളുപയോഗിച്ചാണ് വൃത്തം വരച്ചിരിക്കുന്നതെങ്കില്‍ Midpoint or Center എന്ന ടൂളുപയോഗിച്ച് കേന്ദ്രം അടയാളപ്പെടുത്താം.
Edit മെനുവില്‍ Select All ക്ലിക്ക് ചെയ്യുക.
Tools മെനുവില്‍ Create New Tool ക്ലിക്ക് ചെയ്യുമ്പോള്‍ Create New Toolഎന്ന ഡയലോഗ് ബോക്സ് വരും. അപ്പോള്‍ Output Objects എന്ന ടാബ് സെലക്ടായിട്ടില്ലേ ?ഔട്ട്പുട്ട് ആയി ലഭിക്കേണ്ട ഒബ്ജക്ടുകളുടെ ഒരു ലിസ്റ്റ് കാണും. ഇവയില്‍ ആവശ്യമില്ലാത്തവയുണ്ടെങ്കില്‍ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാം.


തുടര്‍ന്ന് Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍പൂട്ട് ഒബ്ജക്ട് കാണാം.
വീണ്ടും Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Name & Iconഎന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കാം (Tool Name , Tool Help).
ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടൂളിന് അനുയോജ്യമായ ഒരു ചിത്രം ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താനുള്ള സങ്കേതവും ഇവിടെയുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കൂ.
Finish ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടൂള്‍ ബാറില്‍ നമ്മള്‍ തയ്യാറാക്കിയ പുതിയ ടൂള്‍ വന്നിട്ടുണ്ടാകും.
നമ്മള്‍ തയ്യാറാക്കി ടൂള്‍ ബാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടൂള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിന് മെനു ബാറിലെ Options മെനുവില്‍ Save Settings ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജിയോജിബ്ര ജാലകം clsoe ചെയ്‌തതിനുശേഷം പിന്നീട് ജാലകം തുറക്കുമ്പോഴും മുമ്പ് തയ്യാറാക്കിയ tool ടൂള്‍ ബാറില്‍ത്തന്നെ കാണാം.ടൂള്‍ സെലക്‌ട് ചെയ്‌തതിനു ശേഷം Drawing bar ല്‍ മൂന്ന് വ്യത്യസ്‍ത ബിന്ദുക്കള്‍ അടയാളപ്പെടുത്തി നോക്കൂ.
പ്രവര്‍ത്തനം
1.മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ അന്തര്‍വൃത്തവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.
2. ഒരു ചാപം വരയ്ക്കുമ്പോള്‍, ആ ചാപം ഭാഗമായ വൃത്തത്തിന്റെ കേന്ദ്രം ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.

22 comments:

  1. പുതിയ ടൂള്‍ നിര്‍മ്മാണം രസകരം തന്നെ.
    അന്തര്‍വൃത്തം വരയ്ക്കുന്നതിനുള്ള പുതിയ ടൂള്‍ഉണ്ടാക്കി.
    പുതിയതായി നിര്മ്മിക്കുന്ന ടൂളുകളെ ഏതെങ്കിലും ടൂള്‍ക്കിറ്റിലേക്ക് ഉള്‍പ്പെടുത്താനാകുമോ ?

    ReplyDelete
  2. [im]https://sites.google.com/site/classroommaths/hexagon-squ/incir.jpg?attredirects=0&d=1[/im]

    ReplyDelete
  3. നമ്മള്‍ തയ്യാറാക്കുന്ന ടൂളുകളെ (ഒന്നില്‍ക്കൂടുതല്‍) പുതിയ ഒരു ടൂള്‍ ബോക്‌സില്‍ ഉള്‍പ്പെടുത്താന്‍ - ഒന്നില്‍ക്കൂടുതല്‍ ടൂളുകള്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ അവ ടൂള്‍ ബാറിന്റെ വലതു വശത്തു നിരന്നു നില്‍ക്കുന്നതായി കാണാം. അതിനു ശേഷം Tool മെനുവിലെ Manage Tools... ഓപ്‌ഷന്‍ പരീക്ഷിച്ചു നോക്കൂ..........

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഇതുപോലെ അല്ലേ..?
    [im]https://sites.google.com/site/hijklmn23/ff/4.png?attredirects=0&d=1[/im]

    ReplyDelete
  8. Maths blog ല്‍ പ്രസിദ്ധീകരിച്ച ജിയോജിബ്രയിലെ പഴയ പാഠങ്ങള്‍ കാണാന്‍ എന്തു ചെയ്യണം ?

    ReplyDelete
  9. Maths blog ല്‍ പ്രസിദ്ധീകരിച്ച ജിയോജിബ്രയിലെ പഴയ പാഠങ്ങള്‍ കാണാന്‍ എന്തു ചെയ്യണം ?
    ഇവിടെ ക്ലിക്ക് ചെയ്യൂ..

    ReplyDelete
  10. ഒന്നില്‍ക്കൂടുതല്‍ ടൂളുകള്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ അവ ടൂള്‍ ബാറിന്റെ വലതു വശത്തു നിരന്നു നില്‍ക്കുന്നില്ല. എല്ലാം ഒരേ ടൂള്‍ക്കിറ്റില്‍ ( പുതിയ ഒരു ടൂള്‍ക്കിറ്റ് )തന്നെയാണ് വരുന്നത്
    Manage Tools ഉപയോഗിച്ച് ടൂള്‍ക്കിറ്റിലെ ടൂളുകളുടെ ക്രമം മാറ്റാനല്ലേ പറ്റുന്നുള്ളു ?

    ReplyDelete
  11. Off Topic but Important
    "The Central Advisory Board of Education (CABE) has decided to adopt Kerala’s Information Communication Technology (ICT) - enabled education as a base model for the other boards in the country.

    Sources told DC that CABE had approved the report of the subcommittee on National ICT Policy for Education, recommending the Kerala model as the base model.

    The CBSE and ICSE streams will also have to follow this model once this becomes a part of national policy."

    Deccan Chronicle

    ReplyDelete
  12. സര്‍, ടൂളുകള്‍ ഉണ്ടാക്കി.ശരിക്കും രസകരമായി...നന്ദി

    ReplyDelete
  13. Maths blog ല്‍ പ്രസിദ്ധീകരിച്ച ജിയോജിബ്രയിലെ പഴയ പാഠങ്ങള്‍ PDF format kittuvan vazhiyundo? sir

    ReplyDelete
  14. പുതിയ രീതി വളരെയധികം ഇഷ്ടപ്പെട്ടു

    ReplyDelete
  15. പുതിയ രീതി ഇഷ്ടപ്പെട്ടു

    ReplyDelete
  16. sir,
    mathsblogല്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ്സിലെ Maths ന്റെ Geogebra യിലൂടെയുള്ള അവതരണം എവിടെ നിന്ന് ഡൗണ്‍ലോഡു ചെയ്യാം ?

    ReplyDelete
  17. mathsblogല്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പത്താം ക്ലാസ്സിലെ Maths ന്റെ Geogebra യിലൂടെയുള്ള അവതരണം ലഭിക്കാന്‍.....................


    http://resource.itschool.gov.in/maths-web-new

    ReplyDelete
  18. വളരെ നന്ദി സര്‍.........

    ReplyDelete
  19. സര്‍,
    ഇതുപോലെ 8 ലെയും 9ലെയും Maths ന്റെ Resource package download ചെയ്യാനുള്ള ലിങ്കു കൂടി അറിയിക്കാമോ ?

    ReplyDelete
  20. Can anybody help me in running geogebra on a tablet PC. If this happens we can make it much more easier.

    ReplyDelete
  21. Off topic
    Sparkല്‍ 1/12 മുതല്‍ 5/12വരെയുള്ള DA arrear merge ചെയ്തു. പക്ഷേ, Due-Drawn Statement ല്‍ Gross amt. of the bill, Net amt of the Bill, Date of encashment, Name of Treasury ഇവ വരുന്നില്ല. പരിഹാരം നിര്‍ദ്ദേശിക്കാമോ..?

    ReplyDelete
  22. Off topic
    Sparkല്‍ 1/12 മുതല്‍ 5/12വരെയുള്ള DA arrear merge ചെയ്തു. പക്ഷേ, Due-Drawn Statement ല്‍ Gross amt. of the bill, Net amt of the Bill, Date of encashment, Name of Treasury ഇവ വരുന്നില്ല. പരിഹാരം നിര്‍ദ്ദേശിക്കാമോ..?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.