Tuesday, September 13, 2011

ഫോട്ടോ അപ്​ലോഡ് ചെയ്യുന്നതെങ്ങനെ?

രണ്ടുദിവസമായി ഫോണ്‍ വിശ്രമമില്ലാതെ ചിലച്ചുകൊണ്ടിരുന്നത് എങ്ങിനെ ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്​ലോഡ് ചെയ്യാമെന്ന് അറിയുന്നതിനുവേണ്ടി, ഇന്റര്‍നെറ്റ് പരിചയം കുറഞ്ഞ കുറേ സുഹൃത്തുക്കള്‍ വിളിക്കുന്നതുമൂലമാണ്. ഈ മാസം പതിനാലിനുമുമ്പ് നടത്തിത്തീര്‍ക്കേണ്ട രക്ഷിതാക്കള്‍ക്കുള്ള പാരന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ സൈറ്റ് അപ്​ഡേഷനുവേണ്ടിയാണ് ഈ തത്രപ്പാട് മുഴുവനും! പരിപാടികളൊക്കെ ഭംഗിയാക്കി, കുട്ടികളെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോയുമൊക്കെ റെഡിയാക്കി. പക്ഷേ അതെല്ലാം അപ്​ലോഡ് ചെയ്ത് ലിങ്ക് ഇവിടെ കൊടുക്കുന്നതാണറിയാത്തത്. ഫോണ്‍ വഴി സ്റ്റെപ്പുകള്‍ മുഴുവന്‍ വിശദീകരിച്ചുകൊടുക്കുന്നുണ്ടെങ്കിലും മാത്​സ് ബ്ലോഗിലൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചുകൂടേയെന്നാണ് പലരുടേയും ചോദ്യം! (മാത്​സ് ബ്ലോഗിലെ അറിയിപ്പുകളേയും പോസ്റ്റുകളേയും ഔദ്യോഗിക അറിയിപ്പുകളേക്കാളേറെ ആളുകള്‍ ആശ്രയിക്കുന്നതില്‍ സന്തോഷത്തേക്കാളേറെ ചങ്കിടിപ്പാണേറുന്നത്! ചില്ലറ ഉത്തരവാദിത്വമൊന്നുമല്ലല്ലോ..!!). "വിശ്വാസം, അതല്ലേ എല്ലാം!" എന്ന പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വായനക്കാര്‍ നല്കുന്ന അംഗീകാരത്തിന് എന്നും നന്ദിയുണ്ട്. എന്തായാലും, ഗൂഗിള്‍ നല്കുന്ന സൗജന്യസേവനമായ പിക്കാസ ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതെങ്ങിനെ ചെയ്യാമെന്ന് വിശദീകരിക്കുന്നു...ആദ്യം നിങ്ങളുടേയോ സ്കൂളിന്റേയോ ജിമെയില്‍ തുറക്കുക. ജിമെയിലിന്റെ വിന്റോയുടെ ഏറ്റവും മുകളിലായി Orkut,Gmail,Calendar,Documents,Photos,Web,more എന്നൊക്കെ കണ്ടില്ലേ.?അതില്‍ ,Photosല്‍ ക്ലിക്ക് ചെയ്യുക
മുകളിലായി Upload എന്നു കാണുന്നുണ്ടല്ലോ..? അതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്നുവരുന്ന പേജില്‍ നമുക്ക് ആല്‍ബത്തിന്റെ പേര് കൊടുക്കാം. (നിര്‍ബന്ധമൊന്നുമില്ല, പിക്കാസ തന്നെ ഒരു പേര് കൊടുത്തിരിക്കുന്നത് കണ്ടില്ലേ..?)
അതിനുശേഷംSelect Photos from your Computer എന്നതില്‍ ക്ലിക്ക് ചെയ്യൂ.
ബ്രൗസ് ചെയ്ത് ആവശ്യമുള്ള ഫോട്ടോകള്‍ ഓരോന്നായോ, Ctrl+a ഉപയോഗിച്ച് ഒന്നായി സെലക്ട് ചെയ്ത് Open ഇപ്പോള്‍ അവ ഓരോന്നായി അപ്​ലോഡ് ചെയ്യപ്പെടുന്നത് കാണുന്നില്ലേ..?പിന്നെ OK.
ഇനി,My Photos
Select the folder
edit(on the right side of the Window)
Visibility എന്നിടത്തെ Private മാറ്റി Public on the web ആക്കി Save Changes കൊടുക്കുക.
ഇപ്പോള്‍ ഈ ലിങ്ക് കിട്ടുന്ന ഏതൊരാള്‍ക്കും നെറ്റില്‍ കയറി നിങ്ങളുടെ ആല്‍ബം കാണാം.ഇനി ഈ ലിങ്ക് എങ്ങിനെ കണ്ടുപിടിക്കും? എങ്ങിനെ കൊടുക്കും?Link to this Album (on the right side of the Window)
Paste link in email boxല്‍ നിന്ന് കോപ്പി ചെയ്യൂ... കോപ്പി ചെയ്ത ലിങ്ക് ആവശ്യമായ ഇടങ്ങളില്‍ പേസ്റ്റ് ചെയ്തോളൂ...( vknizar@gmail.com ലേക്ക് കൂടി നിങ്ങളുടെ ലിങ്ക് അയച്ചേക്ക്! ഞാനുമൊന്ന് കണ്ടോട്ടെ!!:)
വീഡിയോയും സമാനരീതി ഉപയോഗിച്ചോ അല്ലെങ്കില്‍ കൂടുതല്‍ പരിചിതമായ യൂട്യൂബിലൂടേയോ അപ്​ലോഡ് ചെയ്ത് ലിങ്ക് എടുക്കാം.സംശയങ്ങള്‍ ചോദിക്കൂ...കൂടുതല്‍ എളുപ്പമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കൂ..!

39 comments:

  1. വളരെ ഉപകാരപ്രദം. മാത്സ് ബ്ലോഗിന് ഒത്തിരിയൊത്തിരി നന്ദി.............

    ReplyDelete
  2. It is very very useful........
    Thank you for all behind the working of maths blog.....
    Thank you a lot.....

    ReplyDelete
  3. സര്‍ ഒരു സംശയം,
    pdf ഫയല്‍ മറ്റുള്ളവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ എങ്ങനെ നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യാം

    THANKS

    ReplyDelete
  4. മഹാത്മന്‍,
    ഒരു മാര്‍ഗ്ഗം താഴേ,
    Google-‍> Sign in (Usr your Gmail ID)
    More
    Sites
    Create new site
    Fill the form
    Create Site
    Create page
    fill the form
    Attachments
    Browse
    select
    Open
    After Uploading,Right Click on Download and Copy Link Location

    That's all

    ReplyDelete
  5. വിശ്വാസം, അതുതന്നെ എല്ലാം.........

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പരീക്ഷിച്ചു നോക്കി, വളരെ നന്നായിരിക്കുന്നു. photo കള്‍ എങ്ങനെ upload ചെയ്യും എന്നതിനെ കുറിച്ച് അറിയാന്‍ ആഗ്രഹിച്ചിരിക്കയായിരുന്നു
    നന്ദി

    ReplyDelete
  9. [im]https://sites.google.com/site/experi12344/my-test-file/9-2-2011.gif?attredirects=0[/im]

    ReplyDelete
  10. സ്കൂളില്‍ നടന്ന പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ പൂക്കളമാണ്.
    ഒരു ജിഫ് ആനിമേഷനായി പബ്ലിഷ് ചെയ്തു നോക്കിയതാണ്.

    ReplyDelete
  11. [ma]ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും പരീക്ഷണം വിജയിച്ചു...ഭാഗ്യം[/ma]

    ReplyDelete
  12. മാത്സ് ബ്ലോഗിന് ഒത്തിരിയൊത്തിരി നന്ദി.............



    മീര

    ReplyDelete
  13. [im]https://sites.google.com/site/experi12344/my-test-file/9-2-2011%281%29.gif?attredirects=0[/im]

    ReplyDelete
  14. K TOON SOFTWARE VALARE NANNAYI ANIMATION MANASSILAKKAN SADICHU

    ReplyDelete
  15. നിസാര്‍ സര്‍, 10000000000000000000000000000000000000000000000000000000000000000000000000000000000000 നന്ദി

    ReplyDelete
  16. ഒരു ബ്ലൊഗ്ഗിൽ നിന്നു മട്ടൊരു ബ്ലൊഗ്ഗിൽലെക്ക് ലിങ്ക്കു കൊദുക്കുന്ന വിധം പറ്ഞ്ഞു തരാമൊ?

    ReplyDelete
  17. Nizar Sir,
    Thanks
    a lot................................

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. പി.ഡി.എഫ് ഫയലുകള്‍ നേരിട്ട് തുറക്കുന്ന രീതിയില്‍ അപ് ലോഡ് ചെയ്യുന്ന വിധം പറഞ്ഞു തന്ന നിസാര്‍ സാറിന് പ്രത്യേകം നന്ദി..

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. .

    ഇന്ന് ഒരു എം.ടി യുടെ ഔദ്യോഗിക മെയില്‍


    മാത്സ് ബ്ലോഗ് നോക്കി ഫോട്ടോ അപ് ലോഡ് ചെയ്യാന്‍....

    മാത്സ് ബ്ലോഗില്ലായിരുന്നെങ്കില്‍ ഈ എം.ടി മാര്‍ എന്തു ചെയ്യുമായിരുന്നു...

    ReplyDelete
  22. THANK YOU MATHS BLOG






    ST.MARY'S H.S PALLIPORT

    ReplyDelete
  23. ഫോട്ടോ upload ചെയ്യുന്നതിനുമുമ്പ് resize ചെയ്യുന്നത് നല്ലതായിരിക്കും.ഇവിടെ നോക്കുക.

    ReplyDelete
  24. ഫോട്ടോ upload ചെയ്യുന്നതിനുമുമ്പ് resize ചെയ്യുന്നത് നല്ലതായിരിക്കും.ഇവിടെ നോക്കുക.

    ReplyDelete
  25. thanx a lot for ur help....s.i.t.c.,GHSS,NEDUNGOLAM..

    ReplyDelete
  26. photos upload cheyyan padichu.........thanks

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. ഫോട്ടോകളും pdf കളും അവിടെ നില്കട്ടെ!
    ബ്ലോഗിലേക്ക് സോഫ്റ്റ്‌ വെയര്‍ അപ്‌ലോഡ്‌ ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ?

    ReplyDelete
  29. വളരെ ഉപകാരപ്രദം. മാത്സ് ബ്ലോഗിന് ഒത്തിരിയൊത്തിരി നന്ദി.

    ReplyDelete
  30. വളരെ നന്ദി.
    മുസ്തഫ.സി.കെ.

    ReplyDelete
  31. UBUNTU 10.04 LOG IN PAGEല്‍ നിന്നും ROOTലേയ്ക്കോUSERലേയ്ക്കോ LOG IN ചെയ്യാന്‍ പറ്റുന്നില്ല.ശ്രമിക്കുമ്പോള്‍ അതേ പേജ് തന്നെ വരുന്നു.Install problem..The configuration defaults for Gnome Power Manager have not been installed properly എന്ന message വരുന്നുണ്ട്.
    ദയവായി പ്രശ്നപരിഹാരത്തിന് സഹായിക്കുക

    ReplyDelete
  32. താങ്കളുടെ Home ല്‍ സ്ഥലമില്ലാത്തതാവാം പ്രശ്നം.
    ഒരു കാര്യം ചെയ്യൂ..
    Press Ctrl+Alt+F1

    user name : your username
    Password : user password

    ശേഷം CLI യില്‍ user's ഹോമില്‍ പ്രവേശിക്കുക.
    cd /home/yourusername

    ഇനി താഴെ പറയുന്നകമാന്റുകളുടെ സഹായത്താല്‍ കുറച്ച് ഫയലുകളും ഫോള്‍ഡറുകളും ഡീലിറ്റ് ചെയ്യുക.

    ls ഫയലുകളെയും , ഫോള്‍ഡറുകളെയും ലിസ്റ്റ് ചെയ്യാന്‍..
    rm filename ഫയലുകളെ ഡീലിറ്റ് ചെയ്യാന്‍
    rm -R foldername ഫോള്‍ഡറുകളെ ഡീലിറ്റ് ചെയ്യാന്‍
    rm -fr .* എല്ലാ ഹിഡണ്‍ ഫോള്‍ഡറുകളെയും ഫയലുകളെയും ഡീലിറ്റ് ചെയ്യാന്‍..

    ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക.
    sudo reboot

    ReplyDelete
  33. Our school's Parents ICT awareness program.
    clik the link

    ReplyDelete
  34. ഹസനാര്‍ സാര്‍ ....വിജയിച്ചു. വളരെ നന്ദി. കുട്ടികള്‍ ചെയ്ത animations രക്ഷപെട്ടുകിട്ടി.....നന്ദി

    ReplyDelete
  35. shiju sir,
    Not link in you are comment
    please solve problem


    for all maths blog visiters...

    please visit and join my blog
    www.cmsputhupparamba.blogspot.com

    ReplyDelete
  36. The post "how to upload photo" is very helpful.Maths Blog is my guide and all to do my duty efficiently as a school IT coordiator.May God bless you all behind the efforts Maths Blog.
    "BEST WISHES"

    ReplyDelete
  37. എന്റെ സ്കൂളീലെ internet connection ,bsnl WLL ആകുന്നു. അത് എങ്ങനെയാണ് UBUNDU വില് connect ചെയ്യുക?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.