Sunday, August 7, 2011

തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍..! wiki books

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും യൂണീകോഡ് ഫോണ്ടും വിദ്യാലയങ്ങളില്‍ സര്‍വ്വസാധാരമമായതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കണ്ടുതുടങ്ങുന്നത് എത്രമാത്രം ശുഭോദര്‍ക്കമാണ്! മലയാളത്തിലെ അസംഖ്യം പുരാണ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ (പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികളും പകര്‍പ്പവകാശകാലാവധികഴിഞ്ഞ കൃതികളും) തിരക്കിലാണ് 'തന്നാലായതുചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍.' കുന്ദലതയും രാമചന്ദ്രവിലാസവുമെല്ലാം കുഞ്ഞുവിരലുകളിലൂടെ അനശ്വരമാക്കപ്പെടുന്ന ഈ മഹത്കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി@സ്കൂളിനേയും സുമനസ്സുകളായ അധ്യാപകരേയും എത്ര അഭിനന്ദിച്ചാലാണ് മതിവരിക? പൂര്‍ത്തിയാക്കപ്പെട്ട അത്തരമൊരു യജ്ഞത്തിന്റെ മേല്‍നോട്ടം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വായനക്കാരുമായി പങ്കുവെക്കുകയാണ് കൊല്ലത്തെ മാസ്റ്റര്‍ട്രൈനര്‍ കണ്ണന്‍ സാര്‍. അഭിനന്ദിക്കാനും കമന്റെഴുതാനും എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത്?വായിക്കുക...

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്നത്.1907 – ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇപ്പോള്‍ പൂര്‍ണ്ണമായി പകര്‍പ്പവകാശ മുക്തമാണ്. വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്. പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
മഹാകാവ്യ പ്രസ്ഥാനം
“മധുരോദാരങ്ങളായ ജീവിത ചിത്രങ്ങളും സുന്ദരമായ വര്‍ണ്ണനകളും ഉദാത്തമായ ശൈലിയും ഇണങ്ങിച്ചേര്‍ന്ന ബൃഹത്തായ കഥാത്മക കാവ്യ രൂപമാണ് മഹാകാവ്യം.”
സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് ചിലര്‍ കരുതുന്നു.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.നിരൂപകാഭിപ്രായത്തില്‍ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' .1907 ലാണ് ഈ കൃതി പ്രകാശിതമായത്.ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.മഹാകാവ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്ര സര്‍ഗ്ഗം.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്ര സര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.
ചിത്രസര്‍ഗം
രാവണവധം, വിഭീഷണാഭിഷേകം എന്നിവയാണ് ഈ സര്‍ഗത്തിലെ പ്രമേയം. സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും ചിത്രസര്‍ഗം നിബന്ധിച്ചിരിക്കുന്നത്.കവികളുടെ പദകുബേരത്ത്വത്തിന്റെയും ചിത്രശ്ലോക നിര്‍മ്മാണ വൈഭവത്തിന്റേയും ഉദാഹരണങ്ങളാണ് ചിത്രസര്‍ഗങ്ങള്‍.ശരത്തിന്റെ ചിത്രത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ച് നിര്‍മ്മിക്കുന്ന ശ്ലോകമാണ് ശരണബന്ധം.ശൂലാകൃതിയിലുള്ള ചിത്രത്തില്‍ വര്‍ണ്ണങ്ങള്‍ വിന്യസിച്ചുണ്ടാക്കുന്ന ശ്ലോകമായ ശൂലബന്ധവും ഹലത്തിന്റെ (കലപ്പ) ചിത്രത്തില്‍ നിബന്ധിച്ച ശ്ലോകമാണ് ഹലബന്ധം. രഥത്തിന്റെ രീതിയില്‍ കളം വരച്ച് ക്ലിപ്ത സ്ഥാനങ്ങളില്‍ അക്ഷരം വിന്യസിച്ചുള്ള ശ്ലോക രചനയാണ് രഥബന്ധം.” രാമ കാവണകലഹം " എന്ന് ഉദ്ധാരവുമുണ്ട്. ഏറെ രസകരമായ ചിത്രശ്ലോകങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ജിമ്പിലും ജിയോജിബ്രയിലുമാണ് കുട്ടികള്‍ തയ്യാറാക്കുന്നത്.
ചവറ ഉപ ജില്ലയിലെ 15 ഗവണ്‍മെന്റ്/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഐടി ക്ലബ് അംഗങ്ങളും സ്ക്കൂള്‍ വിദ്യരംഗം കലാ സാഹിത്യ വേദിയുമാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പങ്കാളികളായ സ്ക്കൂളുകള്‍ ഇവയാണ്.

ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,ശങ്കരമംഗലം
ഗവ.എച്ച്.എസ്സ്.ഗേള്‍സ്,ചവറ
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, കൊറ്റന്‍കുളങ്ങര
സെന്റ് ആഗ്നസ് ഗേള്‍സ് എച്ച്.എസ്സ്,നീണ്ടകര
എ.എസ്.എച്ച്.എസ്,പുത്തന്‍ത്തുറ
എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല
ഗവ.എല്‍.വി.എച്ച്.എസ്,കടപ്പ
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,അയ്യന്‍കോയിക്കല്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പന്മനമനയില്‍
സെന്റ് ആന്റണീസ് എച്ച്.എസ്,കോയിവിള
എം.എസ്.എം.എച്ച്.എസ്.എസ്.,മൈനാഗപ്പള്ളി
എം.എസ്.എം.എച്ച്.എസ്.ഫോര്‍ ഗേള്‍സ,
മൈനാഗപ്പള്ളി ബി.എച്ച്.എസ് ഫോര്‍ ബോയ്സ് ,
തേവലക്കര എച്ച്.എസ് ഫോര്‍ ഗേള്‍സ് ,
തേവലക്കര എച്ച്.എസ്.എസ്.,ഗുഹാനന്ദപുരം
മഹാകാവ്യ പ്രസ്ഥാനം

സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലും മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.മലയാള മഹാകാവ്യങ്ങളില്‍ പലതിന്റെയും രൂപശില്‍പ്പത്തിനാധാരം മാഘന്റെയും ശ്രീഹര്‍ഷന്റെയും മഹാകാവ്യങ്ങളാണ്.
സംസ്കൃതത്തിലെ പ്രമുഖ കൃതികളായ രാമായണ-ഭാരതാദികളോട് ബന്ധപ്പട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.ബി.സി. അഞ്ചാം നൂറ്റാണ്ടിനും എ.ഡി. 190 നും ഇടയ്ക്കു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതം, സൗന്ദര്യാനന്ദം എന്നീ മഹാകാവ്യങ്ങളാണ് ഇന്നു ലഭ്യമായവയില്‍ ഏറ്റവും പഴക്കമായവ എങ്കിലും കാളിദാസന്റെ കുമാരസംഭവവും രഘുവംശവുമാണ് ഈ പ്രസ്ഥാനത്തെ ജനഹൃദയങ്ങളിലെത്തിച്ചത്.
രാമചന്ദ്രവിലാസം,രുഗ്മാംഗദചരിതം,കേശവീയം,ചിത്രയോഗം,എന്നിവയാണ് നമ്മുടെ ഭാഷയിലെ പഞ്ചമഹാകാവ്യങ്ങള്‍.സാഹിത്യവികാസത്തില്‍ അനിവാര്യവും നിര്‍ണ്ണായകവുമായ സ്ഥാനമാണ് മഹാകാവ്യത്തിനും നിയോക്ലാസിസത്തിനുമുള്ളത്. (എന്‍.വി.കൃഷ്ണവാരിയര്‍ - അവതാരിക -പന്തളത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍)
രാമചന്ദ്രവിലാസംഇന്റര്‍നെറ്റില്‍ലഭിക്കാന്‍ മലയാളം വിക്കിഗ്രന്ഥശാലയിലെ ലിങ്കിലേക്ക് പോകുക.
മലയാളം വിക്കിഗ്രന്ഥശാല അത്രയേറെ അറിയപ്പെടാത്ത ഒരു സഹോദര വിക്കി സംരഭമാണ്.മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രമുഖവും ഏകദേശം പൂർത്തിയായതുമായ കൃതികൾ സമാഹരിച്ച് 2011 ജൂൺ 11-നു കണ്ണൂരിൽ വെച്ച് നടക്കുന്ന നാലാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കിയിരുന്നു ലോകഭാഷകളില്‍ തന്നെ ഇതു ആദ്യത്തെ സവിശേഷപദ്ധതി ആയിരുന്നു.
ഈ സമാഹാരത്തില്‍ ഏറ്റവും സമ്പന്നമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണപൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്‍ സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ എന്നിവരുടെ കൃതികള്‍ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്‍ 'കേരളപാണിനീയം' പൂര്‍ണരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐതിഹ്യം വിഭാഗത്തില്‍ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം. ആധുനിക വിദ്യാഭ്യാസവും ഭാവുകത്വത്തിനുണ്ടായ വ്യത്യാസവും ക്ഷമയില്ലായ്മയുമെല്ലാം മഹാകാവ്യ പ്രസ്ഥാനത്തിന്റെ അപചയത്തിന് ആക്കം കൂട്ടി. ഇന്ന് പാഠപുസ്തകങ്ങളില്‍ക്കൂടി മാത്രമായി നിലനില്‍ക്കുന്ന ഈ ഗ്രന്ഥങ്ങളെ ഏവര്‍ക്കും പ്രാപ്യമാകുന്ന രൂപത്തില്‍ ഇന്റര്‍നെറ്റില്‍ എത്തുകയാണെങ്കില്‍ നാളത്തെ ഡിജിറ്റല്‍ മലയാളത്തിന്റെ നട്ടെല്ലായിരിക്കും അത്. അത്തരം ഒരു പദ്ധതിക്കാണ് കുട്ടികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയതു പോലെ " രാമചന്ദ്ര വിലാസം മുന്‍ കാലത്തേ പോലെ വായിക്കപ്പെടുകയില്ല.നമ്മുടെ വിദ്യാഭ്യാസ രീതി മാറിപ്പോയി.വൃത്തത്തില്‍ എഴുതുന്ന കവിതകള്‍ വായിക്കാന്‍ ഇനി ബുദ്ധിമുട്ടാണ്.പക്ഷെ ഈ പുസ്തകം നമ്മുടെ സാംസ്കാരിക സമ്പത്താണ്‌.കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടതുണ്ട്..”
ചിത്രസര്‍ഗത്തിന്റെ കുറച്ചു ഭാഗങ്ങളൊഴികെ പദ്ധതി പൂര്‍ത്തിയായി. ഐടി സ്ക്കൂള്‍ പ്രോജക്റ്റ് മാസ്ററര്‍ ട്രെയിനര്‍ കണ്ണനും വിദ്യരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കണ്‍വീനര്‍ വി.എം.രാജമോഹനനുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.




കണ്ണന്‍, മാസ്റ്റര്‍ ട്രെയിനര്‍, ഐ.ടി.സ്ക്കൂള്‍ പ്രോജക്റ്റ്, കൊല്ലം
(fotographerkannan@gmail.com)

48 comments:

  1. കുട്ടികളും അധ്യാപകരുമൊന്നിച്ചാൽ ഇവിടെ അത്ഭുതങ്ങൾ തന്നെ സ്യുഷ്ടിക്കാൻ കഴിയും..അഭിനന്ദനങ്ങൾ

    ReplyDelete
  2. "അഭിനന്ദിക്കാനും കമന്റെഴുതാനും എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത്?"
    ഒട്ടും പിശുക്കാതെ സ്കൂളുകളെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ..!
    ഒപ്പം ഇതുപോലൊരു ഗ്രന്ഥം ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനം എന്റെ സ്കൂളിലും തുടങ്ങാനുള്ള പ്രചോദനം തന്നതില്‍ കണ്ണന്‍മാഷിനേയും മാത്​സ് ബ്ലോഗിനേയും..

    ReplyDelete
  3. നല്ല പ്രവർത്തനം. അഭിനന്ദനങ്ങള്‍ !!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. തികച്ചും അഭിനന്ദനാര്‍ഹം. ആശംസകള്‍.

    ReplyDelete
  6. മാത്സ് ബ്ലോഗിന്റെ നേതൃത്വത്തിൽ ഇതുപോലെ ചിലത് ചെയ്യാനാവുമോ എന്നാലോചിക്കണം. ഒരു പ്ലാൻ തയാറാക്കിയാലോ.എത്ര ആളുകൾക്ക് മുൻ‌നിന്ന് സഹായിക്കാണാവും. സന്നദ്ധത ഉറപ്പാക്കുമോ?

    ReplyDelete
  7. സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കുമല്ലോ.
    KGMSUPS Kozhukkallur
    School Blog List

    ReplyDelete
  8. ഈ പ്രവര്‍ത്തനം അത്ഭുതാവഹം തന്നെ. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍.

    ReplyDelete
  9. അഭിനന്ദനാര്‍ഹം. ആശംസകള്‍...........

    ReplyDelete
  10. ഇതിനായ് പ്രവർത്തിക്കുന്നവർക്ക് അഭിനന്ദങ്ങളും ആശംസകളും.

    ReplyDelete
  11. അഭിനന്ദനങ്ങളും ആശംസകളും.. എത്രയോ പേരുടെ സേവനങ്ങളും സംഭാവനകളുമാണ് ഇന്റര്‍നെറ്റ് എന്ന മഹാസമുദ്രത്തില്‍ കാണാന്‍ കഴിയുന്നത്. ഓരോ അണ്ണാരക്കണ്ണന്മാരും തങ്ങളാലായത് സംഭാവന ചെയ്യുന്നത് പ്രകീര്‍ത്തിക്കപ്പെടുക തന്നെ വേണം. കുറഞ്ഞ പക്ഷം നല്ല വാക്കെങ്കിലും ആര്‍ക്കും പറയാമല്ലൊ..

    ReplyDelete
  12. മറ്റ് അണ്ണാറക്കണ്ണന്മാര്‍ക്ക് ഏറ്റെടുക്കാവുന്നവ....ഇവിടെ

    ReplyDelete
  13. നിറഞ്ഞ സന്തോഷം..!
    ഇതുപോലെ ഏതെങ്കിലും പ്രോജക്ട് മാത്​സ് ബ്ലോഗ് ഏറ്റെടുക്കുമെങ്കില്‍ ഒരു അണ്ണാറക്കണ്ണനാക്കണം, ഈ പാവം റവന്യൂ ഉദ്യോഗസ്തനെ..
    അത്യാവശ്യം മലയാളം,ഇംഗ്ലീഷ്,ഹിന്ദി ടൈപ്പിംഗ് വശമുണ്ട്.
    എന്റെ മെയില്‍ 10sherlochholmes at gmail.com

    ReplyDelete
  14. ഹൃദയം നിറഞ്ഞ അഭിനന്ദനം

    ReplyDelete
  15. എവിടെ തുടങ്ങണമെന്നറിയില്ല വാക്കുകള്‍
    എന്നിരുന്നാലും മഹത്തരം മഹോന്നതം!

    ReplyDelete
  16. കൂടുതല്‍ അണ്ണാറക്കണ്ണന്‍മാര്‍ രംഗത്തുവരട്ടെ

    ReplyDelete
  17. എല്ലാ അണ്ണാറക്കണ്ണന്മാര്‍ക്കും അഭിനന്ദനങ്ങള്‍,ഇതു തുടരുക..

    ReplyDelete
  18. പ്രിയ കണ്ണന്‍ സര്‍ എറണാകുളം ഐ റ്റി സ്കൂള്‍ ടീമിന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍

    ReplyDelete
  19. നന്നായി. ഈ കൂട്ടായ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    ReplyDelete
  20. വിക്കിയെഴുതാനും എഴുതിക്കുവാനും ഒരു കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കുവാനും മാതൃകാപ്രവര്‍ത്തനം നടത്തുന്ന കണ്ണന്‍ ‌സാറിന് അഭീനന്ദനങ്ങള്‍.

    ReplyDelete
  21. "വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍, മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ് ചെയ്യുന്നപണിപ്പുരയിലാണ്. ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്. ഇതിനകം ഐതിഹ്യമാല, അമരകോശം, തുടങ്ങിയ ക്ലാസിക്ക് ഗ്രന്ഥങ്ങള്‍ പലരുടെയും ശ്രമഫലമായി വിക്കിയില്‍ എത്തിയിട്ടുണ്ട്. കുന്ദലത വിക്കിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിലെ കുട്ടികള്‍ മലയാളത്തിലെ ആദ്യത്തെ ചെറുകഥ 'വാസനാ വികൃതി' വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്."
    :)

    ReplyDelete
  22. വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

    ReplyDelete
  23. Good attempt. Wish u all the best

    ReplyDelete
  24. മാതൃഭാഷയെ സേവിക്കുന്ന അണ്ണാറക്കണ്ണന്മാര്‍ക്കെല്ലാം അഭിനന്ദനം

    ReplyDelete
  25. അണ്ണാറക്കണ്ണന്‍മാരോട് അസൂയ തോന്നുന്നു! CONGRATS
    VENUGOPAL VELLIYANCHERRY

    ReplyDelete
  26. ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  27. ആശംസകള്‍...........

    ReplyDelete
  28. വാക്കുകളില്ല അഭിനന്ദിക്കാന്‍ ...

    ReplyDelete
  29. മഹത്തായ സഠരഠഭത്തില്‍ പങ്കാളികളായ കുട്ടികള്‍ക്കുഠ ചിട്ടയായ നേതൃത്വഠ നല്‍കിയ കണ്ണന്‍ ‌സാറിനുഠ അഭീനന്ദനങ്ങള്‍.
    ULLASKUMAR.N
    MT,IT@SCHOOL,
    KOLLAM

    ReplyDelete
  30. കണ്ണന്‍ മാഷിന്റെ ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍
    അണ്ണാറക്കണ്ണന്‍മാര്‍ക്ക് പ്രത്യേകമായി അഭിനന്ദനങ്ങള്‍
    വിക്കി ഗ്രന്ഥശാലയോടൊപ്പം മലയാളം വിക്കിയും വളരട്ടെ.

    ReplyDelete
  31. അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ
    മലയാളം വളർച്ചയുടെ പുതിയ പടവുകളിൽ
    ആശംസകൾ

    ReplyDelete
  32. kuttikalodoppam, it lokathinteyum KANNAKAN Kannan mashinu thudarnum kazhiytte ennu aasamsikkunnu

    ReplyDelete
  33. പ്രശംസനീയമാണീ സംരംഭം. മലയാളഭാഷയെ മഹനീയമാക്കുന്ന ഈവിധ നിസ്വാര്‍ത്ഥസേവനങ്ങള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാതൃകയാകണം. ആഴ്ചകള്‍ക്കുമുമ്പ് എന്റെ വിദ്യാലയത്തിലും ഇത്തരമൊരു പ്രൊജക്റ്റിന് ആരംഭം കുറിച്ചിട്ടുണ്ട്.

    ReplyDelete
  34. പ്രശംസനീയമാണീ സംരംഭം. മലയാളഭാഷയെ മഹനീയമാക്കുന്ന ഈവിധ നിസ്വാര്‍ത്ഥസേവനങ്ങള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാതൃകയാകണം. ആഴ്ചകള്‍ക്കുമുമ്പ് എന്റെ വിദ്യാലയത്തിലും ഇത്തരമൊരു പ്രൊജക്റ്റിന് ആരംഭം കുറിച്ചിട്ടുണ്ട്.

    ReplyDelete
  35. തികച്ചും അഭിനന്ദനാര്‍ഹം. ആശംസകള്‍.

    ReplyDelete
  36. വിക്കി ഗ്രന്ഥശാലയിലെ അമൂല്യ ഗ്രന്ഥങ്ങളുടെ നിരയിലേയ്ക്ക് ഒരു ഗ്രന്ഥം കൂടി - ചക്രവാകസന്ദേശം.ഉണ്ണുനീലിസന്ദേശ​ത്തേക്കാള്‍ പഴക്കമുള്ള മണിപ്രവാളകൃതിയാണു്. ഇതിന്റെ രചയിതാവാരാണെന്നു്നിശ്ചയമില്ല.വിക്കിഗ്രന്ഥശാലയില്‍ ചക്രവാകസന്ദേശം എന്ന താളില്‍ ലഭ്യമാണ്. കൃതിയുടെ പൂര്‍ണ്ണരൂപം ലഭ്യമല്ല.

    ReplyDelete
  37. Very informative and useful. Thank you.

    ReplyDelete
  38. Great!congratulations to all the team members!

    ReplyDelete
  39. കൂടുതല്‍ വിദ്യാലയങ്ങള്‍ മുന്നോട്ടു വരണം .അത് മലയാള ഭാഷയ്ക്ക് വലിയ ഗുണം ചെയ്യും.

    ReplyDelete
  40. മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'കേരളം' എന്ന പ്രാചീന കേരളചരിത്രകാവ്യം കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഐ.റ്റി. ക്ലബ് അംഗങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വിക്കി ഗ്രന്ഥശാലയിലേക്കുള്ള ഐ.റ്റി.ക്ലബിന്റെ പ്രഥമപ്രൊജക്റ്റാണിത്.

    ~~Kv Ramachandran

    [via:wiki fb group]

    ReplyDelete
  41. ഇത്തരം ആശാസ്യമായ നല്ല പരിപാടികൾ പ്രൊത്സാഹിപ്പിക്കേണ്ടതാണു ,കൂടുതൽ പ്രചരിക്കപെടെണ്ടതാണു
    മദ്യത്തിന്നും മയക്കു മരുന്നിന്നും ഇന്റർ നെറ്റ് ദുരുപയോഗത്തിന്നും എതിരെ വിദ്യാര്ത്ഥി അധ്യാപക സംഘങ്ങൾ രൂപികരിച്ചു പരിപാടികൾ നടപ്പിലാക്കുന്നതിനെ കുറിച്ചു ആലോചിക്കുക

    ReplyDelete
  42. ഇത്തരം ആശാസ്യമായ നല്ല പരിപാടികൾ പ്രൊത്സാഹിപ്പിക്കേണ്ടതാണു ,കൂടുതൽ പ്രചരിക്കപെടെണ്ടതാണു
    മദ്യത്തിന്നും മയക്കു മരുന്നിന്നും ഇന്റർ നെറ്റ് ദുരുപയോഗത്തിന്നും എതിരെ വിദ്യാര്ത്ഥി അധ്യാപക സംഘങ്ങൾ രൂപികരിച്ചു പരിപാടികൾ നടപ്പിലാക്കുന്നതിനെ കുറിച്ചു ആലോചിക്കുക

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.