Saturday, May 28, 2011

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.

നാലുവര്‍ഷം മുമ്പ് കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ പ്രതിഭാധനരായ കുട്ടികള്‍ക്ക് വേണ്ടി ഫ്ലാഷ് എന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്​വെയറില്‍ തുടങ്ങിയതാണ് ഈ സംരംഭം. സ്ഥലം എംഎല്‍എ (ഇപ്പോള്‍ തവന്നൂര്‍ എംഎല്‍എ)ശ്രീ. കെ ടി ജലീലിന്റെ കൂടി ഉത്സാഹത്തില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ആവേശകരമായ പിന്‍തുടര്‍ച്ചകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. തുടക്കം ഫ്ലാഷിലായിരുന്നുവെങ്കിലും കെ ടൂണിന്റേയും, ജിമ്പ്- ഒഡാസിറ്റി- ഓപണ്‍ഷോട്ട് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെയും മികവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഈ കോഴ്സിനെ യഥാര്‍ത്ഥ പാതയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ ബാച്ചുകള്‍ സുരേഷ്സാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നൂവെങ്കില്‍, തുടര്‍ന്ന് ജില്ലാതലങ്ങളിലേക്കും, ഇപ്പോള്‍ ഉപജില്ലാതലങ്ങളിലേക്കും വ്യാപിക്കുന്നത്, ആദ്യ ബാച്ചുകളില്‍ മികവുകാട്ടിയ 'കുട്ടി ആര്‍പി'മാരുടെ മേല്‍നോട്ടത്തിലാണ്. നാലുദിവസത്തെ പത്ത് മൊഡ്യൂളുകളുടെ വീഡിയോ ഡിവിഡിയിലൂടെയും, എഡ്യൂസാറ്റ് വഴിയുള്ള ഇന്ററാക്ഷനുകളിലൂടെയും സജീവസാന്നിധ്യമായി സുരേഷ് സാര്‍ കൂടെത്തന്നെയുണ്ട്.
നാലുദിന പഠനം കഴിഞ്ഞ് നമ്മുടെ കൊച്ചുകൂട്ടുകാര്‍ തയ്യാറാക്കിയ ചില അനിമേഷന്‍ ലഘുചിത്രങ്ങള്‍ ഇവിടെയുണ്ട്.

19 comments:

  1. സുരേഷ് സാറിന്റെ കൈത്താങ്ങോടെ ആനിമേഷന്‍ രഹസ്യങ്ങള്‍ മാത്സ്‌‌‌ബ്ലോഗില്‍ പങ്കുവെയ്കാമോ?

    ReplyDelete
  2. രഹസ്യങ്ങള്‍ മാത്സ്‌‌‌ബ്ലോഗില്‍ പങ്കുവെയ്കാമോ?

    ReplyDelete
  3. തൃശ്ശൂര്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രെയിനിങ്ങില്‍ ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ പങ്കെടുത്തിരുന്നു.നാലുദിന പഠനം കഴിഞ്ഞ് അവര്‍ തയ്യാറാക്കിയ അനിമേഷന്‍ ലഘുചിത്രങ്ങളും ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിങ്ങില്‍ കൂടെയുള്ള സാറുണ്ടാക്കിയ അനിമേഷന്‍ ലഘുചിത്രങ്ങളും കണ്ടതു മുതല്‍ അതുപോലെ എനിക്കും വരയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോയി. ചിത്രരചനയില്‍ വളരെ പിന്നിലാണെങ്കിലും അതിന്റെ അടിസ്ഥാന വിവരങ്ങളെങ്കിലും മനസ്സിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.

    ReplyDelete
  4. "സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- "
    എങ്കില്‍ ഈ ഉദ്യമത്തെ ഞാന്‍ മഹത്തരം എന്നു വിശേഷിപ്പിക്കും!
    Flash, 3dMax,Maya എന്നിവ മൂന്നുമാസം കൊണ്ടു പഠിപ്പിക്കാന്‍ എന്റെ കിരണിനെ തൃശൂര്‍ ചേര്‍ത്തത് 8000 ഫീസ് കൊടുത്തിട്ടാണ്.
    നാലുദിന പരിശീലനം തീരെ അപര്യാപ്തമല്ലേയെന്നൊരു ശങ്ക!

    ReplyDelete
  5. വളരെ നല്ല സംരഭം.....ഈകാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയാവാന്‍ ഒരു മോഹം...കൂടുതല്‍ ടിപ്പ്സുകള്‍ ബ്ളോഗില്‍ പ്രതീക്ഷിക്കാമല്ലോ.....

    ReplyDelete
  6. നമ്മുടെ ബ്ലോഗിന് തന്നെ വര്‍ണ്ണ ചിറകു വന്നത് പോലെ.............ഇത്തരം പോസ്റ്റുകള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് .അഭിനന്ദനങ്ങള്‍ ...

    ReplyDelete
  7. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് നമ്മുടെ കുട്ടികളുടെത്..
    അവര്‍ തന്നെ അവരുടെ കൂട്ടുകാരെ പരിശീലിപ്പിക്കുന്ന രീതി അവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്.
    പരിശീലനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ഇതിനായി പ്രത്യേക ഡി വി ഡി യും തയാറാക്കിയിട്ടുണ്ട് ( ഇവ ആവശ്യമെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉപയോഗികാം )
    നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന, താല്പര്യമുള്ള ( പലപ്പോഴും വേണ്ടത്ര exposure കിട്ടാത്ത ) കുട്ടികളെ മുഴുവന്‍ ഇതിന്റെ ഭാഗവാക്കാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു..
    സസ്നേഹം
    അന്‍വര്‍ സാദത്ത്‌
    ഐ ടി @ സ്കൂള്‍

    ReplyDelete
  8. animation trainnig leads the children to a new world of self expression

    ReplyDelete
  9. മാഷെ ഐഡിയ നന്നയിട്ടുടെ
    കുട്ടികല്കെ നന്നായി ചെയ്യാന്‍ കഴിയും
    ഭാവുകങ്ങള്‍

    ReplyDelete
  10. ANTS (ANimation Training for Students)പരിശീലനത്തില്‍ കൊല്ലം ജില്ലയില്‍ പങ്കെടുത്ത ഗീതുവിന്റെ അനിമേഷന്‍
    http://youtu.be/TwlmxwVIesU

    ReplyDelete
  11. കണ്ണന്‍ സാര്‍,
    ലിങ്ക് ശരിയായില്ല. കാത്തിരിക്കുന്നു.

    ReplyDelete
  12. ഇതൊരു വിപ്ലവം തന്നെ. നമ്മുടെ വിദ്യാഭ്യാസരംഗം കാലത്തിനൊപ്പം ചുവടുവെയ്ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു കാലത്ത് സ്വപ്നം കാണുവാന്‍ പോലും സാധിക്കാതിരുന്ന രീതിയിലുള്ള വളര്‍ച്ച. അനിമേഷനും മറ്റും ഹൈസ്ക്കൂള്‍ തലത്തിലേ കൈകാര്യം ചെയ്തു ശീലിക്കുന്നവര്‍ക്ക് ഏതൊന്നാണ് ഭാവിയില്‍ വെല്ലുവിളിയുയര്‍ത്തുക? കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ആശംസകള്‍.

    ReplyDelete
  13. ഗീതുവിന്റെ അനിമേഷന്‍ നന്നായിട്ടുണ്ട്. കുട്ടികളിലെ വാസനകളെ നേരത്തെ തന്നെ കണ്ടെടുക്കാന്‍ സഹായിക്കുന്ന നല്ല തുടക്കം.

    Animation, by Geethu

    ReplyDelete
  14. അനിമേഷന്‍ രഹസ്യങ്ങള്‍ മാത്സ്‌‌‌ബ്ലോഗില്‍ പങ്കുവെയ്കാമോ?


    meera

    ReplyDelete
  15. കുട്ടികളുടെ ചില ആനിമേഷന്‍ ചിത്രങ്ങള്‍ കണ്ടു വളരെ മനോഹരമായിരിക്കുന്നു.എല്ലാവര്‍ക്കും ആശംസകള്‍

    ReplyDelete
  16. ANTS ന് ഒരു സുപ്രധാന അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചിരിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിലയേറിയ ഒരു വോട്ട് രേഖപ്പെടുത്തുക.

    ReplyDelete
  17. ഇങ്ങനെ അനിമേഷന്‍ ഞാനും പഠിച്ചു അതുപയോഗിച് ഒരു കാര്‍ട്ടൂണ്‍ ഉണ്ടാക്കി.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.