Monday, March 21, 2011

എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം


പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പ​​ഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ വിഷയം പുതിയ സമീപനത്തില്‍ വിശകലനത്തിനും,വിചിന്തനത്തിനും,അപഗ്രഥനത്തിനും ഇടമുള്ള ഒരു ശാസ്ത്രവിഷയമായി മാറി.എന്നാല്‍ ഭൗതീകശാസ്ത്രത്തിന്റെ,ഗണിതത്തിന്റെ തരത്തിലുള്ള പ​ഠനം പോരാതെവരുന്നു ഈ വിഷയത്തിന് .സാമൂഹ്യാപഗ്രഥനം,വായിച്ചുണ്ടാക്കിയ അറിവിന്റെ സ്വയം വിമര്‍ശനം,സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കല്‍ എന്നിവ ആവശ്യമാണ്.ആ അര്‍ഥത്തില്‍ ഭാഷാപഠനത്തിന്റെ ആസ്വാദനതലത്തോടാണ് സാമൂഹ്യശാസ്ത്രത്തിന് കൂടുതല്‍ അടുപ്പം.കുട്ടികളെ രാജ്യസ്നേഹികളും,മാറുന്നലോകത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയുന്നവരുമാക്കുന്ന ക്ലാസ് മുറികളാണ് പുതിയ പഠനസമീപനം
പ്രതീക്ഷിക്കുന്നത് .

സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പാഠഭാഗങ്ങളുമായി ചേര്‍ത്തുനിറുത്തി ചോദ്യങ്ങളാക്കുന്നത് സാധാരണമാണ്. പുതിയ വികസനചിന്തകള്‍ രാജ്യപുരോഗതിക്ക് എത്രമാത്രം പ്രയോജനംചെയ്യുമെന്ന് പത്താംക്ലാസുകാരനോട് ചോദ്യരൂപത്തില്‍ ചോദിക്കുമ്പോള്‍ അവന്റെ ചിന്താഗതികള്‍ സ്വതന്ത്രവും സ്വാഭാവികവുമായ തനിമയോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കിട്ടുന്നത്. വെറുതെ എന്തെങ്കിലുമൊക്കെ വായിച്ചുപോകുന്ന കുട്ടികള്‍ക്ക് പരീക്ഷാസമയത്ത് കൃത്യതയുള്ള ഉത്തരങ്ങള്‍ എഴുതാന്‍ കഴിയാതെ പോകുന്നു. വായിക്കുന്ന കാര്യങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും , സൂചനകള്‍ ഒന്നൊന്നായി ഓര്‍ത്തുവെയ്ത്തുകയും , അവ മനസിലിട്ട് പാകപ്പെടുത്തി ഉത്തരങ്ങളാക്കുകയും ചെയ്യണം. താഴെ ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നപേപ്പറിന് ഉത്തരമെഴുതിനോക്കുമല്ലോ? ആ ഉത്തരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ച് നന്നാക്കുമല്ലോ?
Click here to get PDF paper
കോഴിക്കോടുള്ള പത്താംക്ലാസ് വിദ്യാര്‍ഥി നിഹാല്‍ എ സലീം തയ്യാറാക്കിയ ടൈംലൈന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

36 comments:

  1. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍തീര്‍ച്ചയായും ഉപകരിക്കും. സംശയമില്ല.
    ഈ പോസ്റ്റിലൂടെ സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ കുട്ടികള്‍ കൂടുതല്‍ മാര്‍ക്ക്‌ നേടട്ടെ.
    .

    ReplyDelete
  2. ഇപ്പോള്‍ സാമൂഹ്യപാഠത്തില്‍ 'വര്‍ണ്ണവൈജാത്യങ്ങള്‍' പഠിപ്പിക്കാനുണ്ടോ..?
    "കുട്ടികളെ രാജ്യസ്നേഹികളും,മാറുന്നലോകത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയുന്നവരുമാക്കുന്ന ക്ലാസ് മുറികളാണ് പുതിയ പഠനസമീപനം പ്രതീക്ഷിക്കുന്നത് "
    കുട്ടികളെ ധിക്കാരികളും സാമൂഹ്യവിരുദ്ധരുമാക്കാനുതകുന്ന തരത്തില്‍ അത് പഠിപ്പിക്കുന്ന 'അബോക്കര്‍ മാഷു'മ്മാരുടെ വംശം കുറ്റിയറ്റു എന്നുതന്നെ കരുതട്ടെ!

    ReplyDelete
  3. വസന്തലക്ഷ്മി ടീച്ചര്‍ക്ക് അഭിവാദനങ്ങള്‍. മാത്​സ് ബ്ലോഗില്‍ സാമൂഹ്യശാസ്ത്രവും കൈകാര്യം ചെയ്യപ്പെടുന്നതെല്ലാം നല്ലത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും. പക്ഷേ, അടുത്ത കൊല്ലം ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തേ പ്രസിദ്ധീകരിക്കണം.

    ReplyDelete
  4. "'അബോക്കര്‍ മാഷു'മ്മാരുടെ വംശം കുറ്റിയറ്റു എന്നുതന്നെ കരുതട്ടെ!"

    അതെ. "കുറ്റിയറ്റു". പക്ഷെ, എത്ര തന്നെ വിദ്യഭ്യാസവും സംസ്കാരവും നേടിയിട്ടും കുറ്റം മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന 'അമ്മായി അമ്മ' മനോഭാവം ഉള്ള "ഹോംസ്"മാർ ജന്മം കൊണ്ടു എന്നു മാത്രം.

    ReplyDelete
  5. congratulations............
    THANKS TO MATHS BLOG FOR CONSIDERING US (social science)..

    ReplyDelete
  6. മന്‍മോഹന്‍സാറും ഗിരീഷ് സാറുമൊക്കെ കൂടെയുണ്ടെങ്കില്‍ അടുത്തവര്‍ഷം നമുക്ക് എല്ലാവിഷയങ്ങളും തയ്യാറാക്കാം . നന്ദി

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനഘട്ട പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ ഉപകരിക്കും തീര്‍ച്ച.

    ReplyDelete
  9. സാമൂഹ്യ ശാസ്ത്രം വിജയശ്രീ module പോസ്റ്റ്‌ ചെയ്യാമോ?

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. [b]valuation നെ കുറിച്ച്‌ ഒന്നും പ്രതിപാദിച്ചിട്ടില്ല..

    ReplyDelete
  12. സാമുഹ്യശാസ്ത്രം കുട്ടികള്‍ അല്പം ഭയപ്പാടോടെ കാണുന്ന വിഷയമാണ്. തീര്‍ച്ചയായും ഈ ചോദ്യപേപ്പര്‍ അവര്‍ക്ക് സഹായകമാകും.
    പ്രകാശ് .വി.പ്രഭു
    GHSS Puthenthode

    ReplyDelete
  13. thanks to vasantha teacher and mathsblog for a new step in the case of socialscience subject.so mathsblog stands for all subjects


    lijo jose ghss peechi

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. പത്തിലെ I.T പരീക്ഷക്ക് തെറ്റാ‍യ ചോദ്യം വന്നിരിക്കുന്നു.ചോദ്യം 13 . അതില്‍ രണ്ടു പ്രാവശ്യം CLS വന്നീട്ടുണ്ട് . ചോദ്യം തെറ്റിയാല്‍ എന്താ ഉണ്ടാവാ ?

    ReplyDelete
  16. പത്തിലെ I.T പരീക്ഷക്ക് തെറ്റാ‍യ ചോദ്യം വന്നിരിക്കുന്നു .ചോദ്യം 3 , 13. ചോദ്യം 3 ല്‍ </a> എന്ന ടാഗിന്റെ ധര്‍മ്മമെന്ത് ? എന്ന് ചോദിച്ചിരിക്കുന്നു. എന്നാല്‍ അതുമായി യോജിച്ചിരിക്കുന്ന ഉത്തരങ്ങളൊന്നും നല്‍കിയിട്ടുമില്ല

    ReplyDelete
  17. എസ് എസ് എല്‍ സി സൂപ്പര്‍വിഷനുള്ള റന്യൂമറേഷന്‍ പുതുക്കിയിട്ടുണ്ടോ ?

    ReplyDelete
  18. എസ് എസ് എല്‍ സി പരീക്ഷാഹാളില്‍ ചെക്കിങിനു വരുന്നവര്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തില്‍ പെരുമാറരുത് . കുട്ടികളെ ഭയപ്പെടുത്താതിരിക്കണം .

    ReplyDelete
  19. പല കുട്ടികള്‍ക്കും ഈ ചെക്കിംഗ് പ്രശ്നം സ്ര് ഷ്റ്റിച്ചേക്കാം

    ReplyDelete
  20. smps സുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങള്‍ വന്നിരിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള ശ്നേസ്ന്നഷിയില്‍ നിന്നും ഒരു ചോദ്യവും വന്നില്ല. ആകെ 9 അദ്ധ്യായങ്ങള്‍ ഉണ്ട് . പത്തു മാര്‍ക്കും . ഓരോ അദ്ധ്യായത്തില്‍ നിന്നും ഒരു ചോദ്യമെങ്കിലും വരേണ്ടെ

    ReplyDelete
  21. എട്ടാംക്ലാസുമുതല്‍ പൈത്തണ്‍ , പത്തിലോ ബ്ലാസിക് ?

    ReplyDelete
  22. കണക്ക് പരീക്ഷയെക്കുറിച്ച് ആരും കമന്റുകളൊന്നും പറഞ്ഞില്ല. എന്തു കൊണ്ട് അതു സംഭവിചു.

    ReplyDelete
  23. @muhbmed

    kanakk pareekshayekkurich onnum parayaruth ennnu Janardhanan Sir Paranju...!

    Maths exam was OK!!

    ReplyDelete
  24. രണ്ട് CLS തെറ്റല്ല സ്ക്രീന്‍ ക്ലിയറായ ശേഷം റ്റേബിള്‍ പ്രിന്റ്
    ചെയുന്നത് തെറ്റല്ല എന്നാല്‍ a href നു പകരം അതിന്റെ ക്ലോസിങ്ങ് ടാഗ് നള്‍കിയത് ശരിയായില്ല.

    ReplyDelete
  25. 2010 ഡിസംബര്‍ ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പിടി മുഹമ്മദ്‌ സാദിഖ്‌ ഫേസ്‌ബുക്കിനെ കുറിച്ച്‌ എഴുതിയ ലേഖനം" ലിന്‍ഡാ, ഐ മിസ്‌ യു എലോട്ട്‌ " എന്ന ലേഖനം വീണ്ടും വായിക്കുന്നു

    ReplyDelete
  26. @ St Johns Mattam. CLS സ്ക്രീന്‍ Clear ചെയ്യുന്നതിനുള്ള കാമാന്‍ഡ് എന്നാണ് പഠിപ്പിച്ചിട്ടുള്ളത് . രണ്ടാമത് CLS വന്നാല്‍ മുകളിലുള്ളവ Clear ആയി പോകില്ലേ . അങ്ങനെയല്ലേ പഠിപ്പിച്ചിട്ടുള്ളത് . കൂടുതല്‍ ആയുള്ള സാ‍ങ്കേതികത കുട്ടികളെ പഠിപ്പിച്ചിട്ടില്ല; പുസ്തകത്തിലുമില്ല. അങ്ങനെ വരുമ്പോള്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരം ചോദ്യം ചോദിക്കാന്‍ പാടില്ലാത്തതാണ് . ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം ചോദിച്ചാല്‍ പരീക്ഷാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ആ ചോദ്യം തെറ്റാണ് . എന്നാലും ഒരു അത്ഭുതം ; നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുണുണ്ട് . മാത്‌സ് ബ്ലോഗ് നോക്കുന്നവര്‍ ഒട്ടേറെ എന്നീട്ടും ഒരു St Johns Mattam മാത്രമേ പ്രതികരിച്ചുള്ളൂ എന്നു പറയുമ്പോള്‍ ? എന്തായാലും മറ്റം സ്കൂളിന് അഭിനന്ദനങ്ങള്‍

    ReplyDelete
  27. Innathe Exam valare moshamaya vivaram ariyikunnu...Kuttikal question thayyarakunnavarudeyum vidya bhyasa vakupinteyum enemies aano?

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. please analyse social science question paper
    . i have one doubt ,ee varsham A+ students VENDENNANO vidya"ABHYASA" vakuppinte theerumanam??????????

    ReplyDelete
  30. Ananthakrishnan സാറിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. A+ വേണ്ട എന്നു തന്നെ.
    Time line ല്‍ 1991 എന്നതിനു പകരം 1999 എന്നല്ലേ വേണ്ടത്?

    ReplyDelete
  31. Itharam Mistakes ozhivakkappedendavayaanu...

    essay type questions koodumbol A+ chance kurayukayalle cheyyunnath...

    ReplyDelete
  32. THANKS TO ALL WHO PUBLISHED VARIOUS QUESTIONS OF DIFFERENT SUBJECT. EXPECTING MORE AND MORE

    ReplyDelete
  33. Aa Lnkinu ento prashnamullathu pole.... 404 not found!!!! pls Help us..../////

    ReplyDelete
  34. കഴിഞ്ഞ വർഷത്തെ പത്താം ക്ലാസിലെ സൊഷ്യൽ സയൻസ് ചൊദ്യപ്പേർ കിട്ടുമൊ?

    ReplyDelete
  35. Dear hacker adhi

    It means that the webpage you were looking for isn't there. Usually this means a page has been deleted, but often it's because the link is outdated or the website is having issues at the moment.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.