Saturday, April 10, 2010

കമന്റ് വീണ്ടും സുഗമമായി

ബ്ലോഗ് ആക്ടീവായി. ഡിസ്ക്കസ് ഉപയോഗിച്ചപ്പോഴുള്ള ചില കമന്റുകള്‍ നഷ്ടമായെങ്കിലും അവയെല്ലാം പി.ഡി.എഫ് രൂപത്തില്‍ ഉടന്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഡിസ്ക്കസ് റിമൂവ് ചെയ്തു. പഴയ പോലെ എല്ലാവര്‍ക്കും തന്നെ ബ്ലോഗര്‍ ഐഡി ഉപയോഗിച്ച് കമന്റ് ചെയ്യാവുന്നതാണ്. ഓരോ കമന്റിനും ഇനി ഓട്ടോമാറ്റിക്കായി നമ്പര്‍ വന്നുകൊള്ളും. മറുപടി നല്‍കുമ്പോള്‍ ഈ നമ്പര്‍ സൂചിപ്പിച്ചാല്‍ മതിയാകും. സഹകരണത്തിന് നന്ദി

24 comments:

  1. രണ്ടു മാസക്കാലയളവില്‍ ഡിസ്ക്കസ് ഉപയോഗിച്ചിരുന്നപ്പോള്‍ നമുക്കുണ്ടായിരുന്ന എല്ലാ കമന്‍റുകളും പി.ഡി.എഫ് രൂപത്തില്‍ ഉടനെ കമന്റ് ബോക്സുകളില്‍ ലഭ്യമാക്കുന്നതാണ്.

    സഹകരണത്തിന് നന്ദി.

    അരുണാനന്ദ് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ബ്ലോഗിലേക്ക് അയച്ചു തന്ന വഴികാട്ടി നോക്കൂ

    ReplyDelete
  2. കാത്തിരിപ്പിനൊടുവില്‍ .......
    ഹാവൂ... സമാധാനമായി......
    കണ്ണില്ലാതാവുമ്പോഴാണ് അതിന്റെ വിലയറിയുന്നത്....
    കയറിയിറങ്ങാന്‍ ഒരിടം ഇല്ലാതായപ്പോഴുള്ള ശ്വാസം മുട്ടല്‍ ചില്ലറയല്ല.....

    ReplyDelete
  3. ബ്ലോഗ് ആക്ടീവാകാത്തതിനെക്കുറിച്ച് ഇന്ന് ഫോണില്‍ വിളിച്ചന്വേഷിച്ച അധ്യാപകരടക്കമുള്ള എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.

    ReplyDelete
  4. ഈ താല്‍ക്കാലിക പോസ്റ്റില്‍ കമന്റ് ചെയ്ത് നോക്കിക്കോളൂ.

    ReplyDelete
  5. ഈ മാറ്റം നന്നായി.

    ReplyDelete
  6. ഡൊമെയിന്‍ വീണ്ടും പഴയ രൂപത്തിലായോ..?

    thasleem

    ReplyDelete
  7. www.mathsblog.in കിട്ടുന്നില്ല!
    www.mathematicsschool.blogspot.com കിട്ടുന്നുണ്ട്!
    എന്താ, പുതിയ ഡൌമൈന്‍ ഉപേക്ഷിച്ചോ?

    ReplyDelete
  8. വിജയം നൂറുശതമാനമാക്കാന്‍ 'പഠനവൈകല്യ'വും കുറുക്കുവഴി

    Posted on: 12 Apr 2010


    കണ്ണൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയ ശതമാനം ഉയര്‍ത്താനുള്ള കുറുക്കുവഴിയായി സംയോജിത വിദ്യഭ്യാസ പദ്ധതി (ഐ.ഇ.ഡി.സി.) മാറുന്നു.

    ശാരീരികവും മാനസികവുമായ വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ഇ.ഡി.സി. പദ്ധതി.

    പതിവില്‍നിന്ന് വ്യത്യസ്തമായി പല വിദ്യാഭ്യാസ ജില്ലകളിലും ഈ പദ്ധതിയനുസരിച്ച് പരീക്ഷ എഴുതിയവരുടെ എണ്ണം ഇത്തവണ നാലും അഞ്ചും ഇരട്ടിയാണ്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എത്തുന്ന ഉത്തരക്കടലാസുകള്‍തന്നെ ഇതിനുള്ള തെളിവ്. സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും പ്രത്യേകം രേഖപ്പെടുത്തിയ ഇത്തരം ഉത്തരക്കടലാസുകള്‍ ധാരാളമായി എത്തിയിട്ടുണ്ട്. ആറായിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ഈ പദ്ധതിയനുസരിച്ച് പരീക്ഷ എഴുതിയത് എന്നാണ് കണക്ക്.

    പരീക്ഷ എഴുതാന്‍ അധിക സമയം, 25 ശതമാനം ഗ്രേസ് മാര്‍ക്ക്, മറ്റൊരാളെ വെച്ച് പരീക്ഷ എഴുതാനുള്ള അനുമതി, ചോദ്യങ്ങളുടെ വ്യാഖ്യാതാവായി ഒരാള്‍ക്ക് കൂടെ ഇരിക്കാനുള്ള അവസരം, ചില വിഷയങ്ങളിലെ പരീക്ഷ പാടേ ഒഴിവാക്കല്‍ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് ഐ.ഇ.ഡി.സി. പദ്ധതിയില്‍ പെട്ടവര്‍ക്ക് ലഭ്യമാവുന്നത്.

    വിജയ ശതമാനം ഉയര്‍ത്താന്‍ മത്സരിക്കുന്ന വിദ്യാലയങ്ങളാണ് ഈ പദ്ധതിയെ കൂടുതലായി ദുരുപയോഗം ചെയ്തിരിക്കുന്നത്. പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ പഞ്ചായത്തുകളും വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍തന്നെയും ഇക്കാര്യത്തില്‍ ലാഘവബുദ്ധി കാണിച്ചതും അവര്‍ക്ക് പ്രോത്സാഹനമായി. ഐ.ഇ.ഡി.സി. പദ്ധതി നേരത്തെതന്നെ ഉണ്ട്. എങ്കിലും അതിന്റെ സാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയത് ഇക്കൊല്ലമാണ്. വിജയ ശതമാനം ഉയര്‍ത്താനായി അതിലെ പഴുതുകള്‍ കണ്ടെത്തി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ കുട്ടികളെയും ഇതിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കുകയാണ് ഇത്തവണ മിക്ക വിദ്യാലയ അധികൃതരും ചെയ്തിട്ടുള്ളത്. നൂറ് ശതമാനം വിജയമെന്ന ലക്ഷ്യമിട്ടായിരുന്നു ഇത്. വൈകല്യം നിശ്ചയിക്കുന്നതില്‍ വരുത്തിയ ഇളവുകളും അതിന് സഹായകമായി.

    40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്നവര്‍ക്കാണ് പദ്ധതിയനുസരിച്ച് പരീക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുക. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഇങ്ങനെ നിശ്ചയിക്കാം. എന്നാല്‍ പഠന വൈകല്യത്തിന് മാനദണ്ഡം നിശ്ചയിക്കുക എളുപ്പമല്ല. ഇതാണ് പലരും ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇതിന് 40 ശതമാനം എന്ന മാനദണ്ഡവും ബാധകമാക്കിയിട്ടില്ല. ഇവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് പകരം ഏതെങ്കിലും സര്‍ക്കാര്‍ ആസ്​പത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത സൈക്യാട്രി വിഭാഗം വിദഗ്ധന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയാകും. അപേക്ഷകള്‍ പ്രധാനാധ്യാപകനും ഡി.ഇ.ഒ.യും പരിശോധിച്ച് ഏത് ആനുകൂല്യമാണ് നല്‍കേണ്ടതെന്ന ശുപാര്‍ശയോടെ ഡി.പി.ഐ.ക്ക് നല്‍കും.

    ReplyDelete
  9. ഈ പഴുതാണ് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ ഇങ്ങനെ പരീക്ഷ എഴുതിച്ചത് ക്രമക്കേടാണെന്ന് കാണിച്ച് ഭരണപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍തന്നെ രംഗത്തിറങ്ങിയിരുന്നു. സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നാരോപിച്ച് പ്രതിപക്ഷം മറുപടിയുമായി എത്തി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെ സ്‌കൂളുകളിലും ഇത്തരത്തില്‍ ധാരാളംപേര്‍ പരീക്ഷ എഴുതുന്നുണ്ടെന്ന പ്രത്യാരോപണവും ഉയര്‍ന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരാണ് ഇങ്ങനെ പരീക്ഷ എഴുതുന്നതെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തോടെ സമരവും വിവാദവും അവസാനിക്കുകയാണുണ്ടായത്.

    മിക്ക ജില്ലകളിലും അതത് ജില്ലാ പഞ്ചായത്ത് അധികൃതര്‍തന്നെ വിജയ ശതമാനം ഉയര്‍ത്താന്‍ പരീക്ഷാ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യോഗംവിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. 2009ല്‍ സംസ്ഥാനത്തുണ്ടായ 91.92 എന്ന വിജയ ശതമാനം കൂടുതല്‍ ഉയര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നത്.

    നാല് വര്‍ഷംകൊണ്ടാണ് വിജയ ശതമാനം കുതിച്ചുയര്‍ന്നത്. 2000ല്‍ 56.18 ശതമാനമായിരുന്ന വിജയം 2005ല്‍ 58.49 ആയി. 2006ല്‍ 68ഉം 2007ല്‍ 82.29 ഉം ശതമാനമായി. 2008ലാകട്ടെ റെക്കോഡിട്ടു- 92.09 ശതമാനം. മാര്‍ക്ക് നല്‍കുന്നതില്‍ ഉദാരമായ സമീപനം ഉണ്ട് എന്ന ആക്ഷേപം വ്യാപകമായതും ഈ പശ്ചാത്തലത്തിലാണ്. നിലവിലുള്ള ജില്ലാ പഞ്ചായത്തുകളുടെ അവസാനത്തെ അവസരമാണ് ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ. 2008ലെ റെക്കോഡ് മറികടക്കാനുള്ള തീവ്ര ശ്രമം അടിസ്ഥാന സൗകര്യങ്ങളുടെയും പഠനത്തിന്റെയും കാര്യത്തില്‍ എല്ലാ ഭാഗത്തും നടക്കുന്നുണ്ട്. ഇടതുമുന്നണി സര്‍ക്കാരും അത് നേട്ടമായി കാണുന്നു. ഈ ശ്രമങ്ങള്‍ക്കിടയിലാണ് സ്‌കൂളുകാരുടെ വക ചട്ടങ്ങളുടെ ദുരുപയോഗം

    ReplyDelete
  10. ഇന്നത്തെ മാതൃഭൂമിയിലെ വാര്‍ത്ത കണ്ടപ്പോള്‍, രണ്ടു കമന്റായി മുറിച്ചിട്ടതാണ്. മുന്‍പു നമ്മള്‍ കമന്റിലുടെ സൂചിപ്പിച്ച കാര്യമാണ്.

    ReplyDelete
  11. റിസല്‍ട്ട് വരുന്നതിനുമുന്‍പുതന്നെ ഒരു കാര്യം ഉറപ്പിക്കാം.കണക്കിന്റെ കാര്യത്തിലെങ്കിലും ഈ നിഗമനം ശരിയാകും.വളരെ കുറച്ചുപേര്‍ക്കുമാത്രം A+ കിട്ടും.അതര്‍ഹിക്കുന്നവര്‍ക്കുമാത്രം. പിന്നെ ആരും തോക്കില്ല.

    ReplyDelete
  12. 8, 9 കമന്റുകള്‍ക്കുള്ള മറുപടി,

    ഡൊമൈന്‍ ഉപേക്ഷിച്ചില്ലല്ലോ. www.mathsblog.in എന്ന യു.ആര്‍.എല്‍ വഴിയും ബ്ലോഗിലേക്ക് കയറാം. തിരിച്ചും സാധിക്കും. ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമോയെന്നറിയാനുള്ള ഒരു പരീക്ഷണമാണ് ഈ പുതിയ മാറ്റം.

    ReplyDelete
  13. ഗീത ടീച്ചറേ, 48 മണിക്കൂറിനുള്ളില്‍ അത് ഓട്ടോമാറ്റിക്കായി ആക്ടീവായിക്കൊള്ളും. ഈ സമയ പരിധിക്കുള്ളിലും അത് ശരിയായില്ലെങ്കില്‍ നമുക്ക് അതിനു വേണ്ടി ശ്രമിക്കാം

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. arun anantheettane nanni........ +1 praveesanathinte post evide kanunnillallo aarenkilum sahayikkamo ?

    ReplyDelete
  16. കമന്റിംഗ് രീതി പഴയത് തന്നെ ആക്കിയത് നന്നായി .ഇനി "DISCO" ഒന്നും കളിക്കാതെ നേരിട്ട് കമന്റു ചെയ്യാമല്ലോ . നന്ദി .

    ReplyDelete
  17. @Dhanush,
    Expect that post with updation tomorrow!

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. If you need help on correctable errors or issues on your desktop, To contact
    QuickBooks Customer Support Phone Number +12077076919 and get answers to all your questions. ME

    ReplyDelete
  21. Wonderful Blog, Good content ! If you want to know more about this software Dialing
    QuickBooks Customer Support Phone Number +1 855-941-1563 and talk to a support agent

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.