Sunday, February 11, 2018

INCOME TAX 2017-18 ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കാം

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും ഫെബ്രുവരി 28നകം അടച്ചു തീര്‍ക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. ഇനി നമുക്ക് ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കണം. അതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ചില സോഫ്റ്റ്വെയറുകള്‍ ചുവടെ നല്‍കുന്നു. ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം. ആദായനികുതി സംബന്ധമായ ചില ഫയലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

45 comments:

  1. ഉബുണ്ടുവില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ ?

    ReplyDelete
  2. Pay fixation arrearന്റെ കൂടെ അതിനുള്ള interestഉം ഇത്തവണ ലഭിച്ചിട്ടുണ്ട്. Relief കണക്കാക്കുമ്പോൾ അതാത് മുൻ വർഷങ്ങളിലേയ്ക്ക് arraer ബന്ധപ്പെടുത്തണം. interest അടക്കമുള്ള തുകയാണോ, interest ഒഴിവാക്കിയിട്ടുള്ള യഥാർത്ഥ arrear ആണോ ഇങ്ങിനെ ബന്ധപ്പെടുത്തേണ്ടത്.

    ReplyDelete
  3. Pradeep Sir, ഈ വര്‍ഷം ലഭിച്ച പലിശ ആയതിനാല്‍ അത് മുന്‍ വര്‍ഷങ്ങളിലേക്ക് കൊണ്ട് പോവാന്‍ പറ്റില്ല. 10 E യില്‍ പലിശ ഉള്‍പ്പെടുത്താന്‍ പറ്റില്ല.

    ReplyDelete
  4. 2114 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള കുടിശികയില്‍ രണ്ടു ഗഡുക്കള്‍ അല്ലെ ലഭിച്ചിട്ടുള്ളത്.അതായത് കുടിശികയുടെ പകുതി.അപ്പോള്‍ ഇത് എങ്ങനെ 10 E യില്‍ ഉള്‍പ്പെടുത്തും......

    ReplyDelete
  5. ഓരോ മാസത്തെയും ആകെ അറിയറിന്റെ പകുതി 10 E യിൽ ഉൾപ്പെടുത്താം.

    ReplyDelete
  6. സർ,
    പേ റിവിഷൻ അരിയറും, പലിശയും പി.എഫിൽ പോയതിനാൽ അതിനുള്ള ടാക്‌സ് കാണണമോ

    ReplyDelete
  7. Pramodh Sir, പേ റിവിഷന്‍ അരിയറും പലിശയും നമുക്ക് ഈ വര്‍ഷം ലഭിച്ച വരുമാനം ആയതിനാല്‍ അത് നമ്മുടെ ആകെ വരുമാനത്തി ടാക്സ് കാണണം. ഉള്‍പ്പെടുത്തണം. 2014-15, 15-16 വര്‍ഷങ്ങളിലേത് ആയതിനാല്‍ പേ റിവിഷന്‍ അരിയര്‍ 10 E Form ഉപയോഗിച്ച് റിലീഫ് നേടാം. പലിശ 10 E യില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

    ReplyDelete
  8. Please give detailed description how to calculate / split Pay revision arrear amount and its application in Form 10E.

    ReplyDelete
  9. 10 E ഫോം തയ്യാറാക്കാന്‍ സഹായിക്കുന്ന ലിങ്കിട്ടാല്‍ ഉപകാരമായിരുന്നു

    ReplyDelete
  10. @GHS Omallur, സര്‍, ഇതിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും 10 E ഫോം ഉള്ളവയാണ്.

    ReplyDelete
  11. എല്ലാവരും 10E ചെയ്യേണ്ടതുണ്ടോ? 10E ചെയ്യാത്തവർക്ക് സ്റ്റേറ്റ്മെന്റിൽ interest അടക്കമുള്ള പേ അരിയർ ആണോ enter ചെയ്യേണ്ടത് ?

    ReplyDelete
  12. എല്ലാവരും 10E ചെയ്യേണ്ടതുണ്ടോ.

    ReplyDelete
  13. 10 E ഫോം തയ്യാറാക്കണം എന്ന് നിര്‍ബന്ധമില്ല. ഈ വര്‍ഷം പേ റിവിഷന്‍ അരിയര്‍ വാങ്ങിയവര്‍ അത് കൂടി വരുമാനത്തില്‍ കൂടുന്നത് കൊണ്ട് കൂടുതല്‍ ടാക്സ് അടയ്ക്കേണ്ടി വരും. 2014-15, 2015-16 വര്‍ഷത്തെ സാലറി ഈ വര്‍ഷം ലഭിച്ചത് കൊണ്ടുള്ള അധിക നികുതി ബാധ്യത കുറയ്ക്കാന്‍ 10 E ഉപയോഗിക്കാം. 2014-15, 2015-16 വര്‍ഷങ്ങളില്‍ ടാക്സ് അടയ്ക്കാത്തവര്‍ ഈ വര്‍ഷം ടാക്സ് നല്‍കേണ്ടി വരുന്നു എങ്കില്‍ 10 E റിലീഫ് ലഭിച്ചേക്കും. ഈ വര്‍ഷം 5 ലക്ഷത്തില്‍ കൂടുതല്‍ Taxable income ഉണ്ടായിരിക്കുകയും 2014-15, 2015-16 വര്‍ഷങ്ങളില്‍ 5 ലക്ഷത്തില്‍ കുറവും ആണെങ്കിലും റിലീഫ് ലഭിക്കാന്‍ സാധ്യത ഉണ്ട്.

    ReplyDelete
  14. സര്‍ total taxable income round off നടത്തണ്ടേ??????

    ReplyDelete
  15. @ PUPS, സര്‍, Taxable Income റൗണ്ട് ചെയ്യണമെന്ന് Section 288A യില്‍ പറയുന്നു. നാം Final Statement തയ്യാറാക്കുന്നത് DDO യ്ക്ക് TDS കണക്കാക്കുന്നതിനായി നല്‍കുന്നതിനാണ്. Income Tax Department നല്‍കുന്ന RPU software ഉപയോഗിച്ചാണ് DDO സ്ഥാപനത്തിലെ ടാക്സ് സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നത്. DDO നമ്മുടെ Final Statement ലെ വിവരങ്ങള്‍ E TDS റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ Annexure രണ്ടില്‍ അപ്‌ലോഡ്‌ ചെയ്യുന്നു. നാം Statement ല്‍ Taxable Income റൗണ്ട് ചെയ്താലും ഇല്ലെങ്കിലും DDO അത് റൗണ്ട് ചെയ്യാതെ ആണ് നല്‍കുന്നത്. അതെ പോലെ നാം ടാക്സ് റൗണ്ട് ചെയ്ത് നല്‍കിയാലും DDO റൗണ്ട് ചെയ്യാത്ത തുകയാണ് ചേര്‍ക്കുക. 72 രൂപയ്ക്ക് പകരം 70 രൂപ കുറച്ചാല്‍ Short Deduction 2 രൂപ കാണിക്കുകയും ചെയ്യും.
    എന്‍റെ അഭിപ്രായത്തില്‍ റൗണ്ട് ചെയ്യാതെ കാണിക്കുന്നതാണ് DDO യ്ക്ക് ഉചിതം. DDO ക്കുള്ള ഈ നിര്‍ദേശം നോക്കൂ. "Employer is advised to quote Total Taxable Income (Column 346) in Annexure II without rounding off and TDS should be deducted and reported accordingly ie, without rounding off TDS also.@

    ReplyDelete
  16. സർ,
    Pay revision arrear 10E യിലേക്ക് മാറ്റുമ്പോൾ 2014-15 മാത്രമോ 2015-16 മാത്രമോ ചെയ്തു കൂടെ.... രണ്ടു വർഷവും ചെയ്യണമെന്ന് നിർബന്ധമുണ്ടോ..... ഒരു സാമ്പത്തിക വർഷം മാത്രം ചെയ്തു കൂടെ.....?

    ReplyDelete
  17. ഇതിൽ ചെയ്ത് പൃിൻ്റ് എടുക്കുംബോള് A4 ൽ കിട്ടുന്നില്ല

    ReplyDelete
  18. 'സർ
    NPS അരിയറായി അടയ്ക്കുന്ന തുക ഈ വർഷത്തെ നിക്ഷേത്തിൽ ചേർക്കരുതോ ?
    സെപ്റ്റംബർ മുതലാണ് അടച്ചു തുടങ്ങിയത്.

    ReplyDelete
  19. ഈ സോഫ്ററ് വെയർ ഉപയോഗിച്ച് റിട്ടയേഡ് അദ്ധ്യാപകരുടെ ഇൻകം സ്റേറററ്മെൻറ് എടുക്കാമോ?

    ReplyDelete
  20. സർ ഫോം 10E ഉപയോഗിക്കുന്നവർ പേ റിവിഷൻ ആയി ലഭിക്കുന്ന തുക 2017-18 സാമ്പത്തിക വർഷത്തെ ടാക്സബിൾ വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ?

    ReplyDelete
  21. Pay revision arrear ഭാഗികമായി കഴിഞ്ഞ വർഷങ്ങളിലേക്കു മാറ്റാമോ?

    ReplyDelete
  22. ഞാന്‍ ഇതുവരെ ഇ ഫയലിംഗ് നടതതിയിടടിലല ഈ വര്‍ഷം പേ റിവിഷന്‍ അരിയര്‍ ഉളളതുകൊണട് ടാക്സ്ഉണട് ടെന്‍ ഇ വച് ഇളവ് നേടുനനുണട് എനനു മുതലുളള റിടേടണ്‍ സമര്‍പപിയ്കകണം എങിനെയാണ് സമര്‍പപികേകണഠത് ജോസ് വി ടി

    ReplyDelete
  23. സര്‍ ,
    2016-17 ല്‍ എടുത്തഹൌസിംഗ് ലോണിന്‍റെ പലിശ 276168
    രൂപയാണ്.ഈ തുക മുഴുവനും ടാക്സ്കിഴിവിനായി കാണിക്കാമോ

    ReplyDelete
  24. സർ,
    Pay revision arrear 10E യിലേക്ക് മാറ്റുമ്പോൾ 2014-15 മാത്രമോ 2015-16 മാത്രമോ ചെയ്തു കൂടെ.... രണ്ടു വർഷവും ചെയ്യണമെന്ന് നിർബന്ധമുണ്ടോ..... ഒരു സാമ്പത്തിക വർഷം മാത്രം ചെയ്തു കൂടെ.....?

    ReplyDelete
  25. ഭര്‍ത്താവിന്‍റെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഭാര്യക്ക് 80 സി
    ക്ലെയിം ചെയ്യാന്‍ സാധിക്കുമോ...

    ReplyDelete
  26. അരിയർ ആയതോണ്ട് 3/2015 ലെ പകുതി സംഖ്യ 2014-15 ൽ ഉൾപ്പെടുത്തി കൂടെ. മുന്നെ മാത്സ് ബ്ലോഗിൽ അങ്ങനെ കണ്ടിരുന്നു

    ReplyDelete
  27. IS IT A MUST TO SUBMIT THE RETURNS OF THE PREVIOS YEARS 2014-15 $2015-16 FOR CLAIMING BENEFIT UNDER 10 E ?

    ReplyDelete
  28. ഇവിടെയുള്ള വിവിധ tax calculatorകൾ നോക്കിയപ്പോൾ കണ്ട ഒരു സംശയം.. Form 10Eയിൽ "Particulars of income referred to in rule 21A of the Income taxRules,1962, during the previous year relevent to assessment year 2018-19" എന്ന ഭാഗത്ത് ചില calculatorകളിൽ 2018-19 എന്നും മറ്റുചിലതിൽ 2017-18 എന്നും കാണുന്നു. ഏതാണ് ശരി?

    ReplyDelete
  29. SIR
    2014-2015 ല്‍ ഡിടെക്ഷന്‍ 150000 ല്‍ കുറവായിരുന്നു , എന്നാല്‍ പേ revision arrear ചേര്‍ക്കുമ്പോള്‍ 150000 ല്‍ കൂടുതല്‍ കിട്ടുമല്ലോ അപ്പോള്‍ 10E യില്‍ 150000 കുറച് TAXABLE INCOME എഴുതി (COLUMN 4 ) TAX കണ്ടെത്താന്‍ പറ്റുമോ ???

    ReplyDelete
  30. Sudeer kumar sir,
    Your Easy tax calculator is very very useful and easy. We appreciate your hard work and commitment to the society

    ReplyDelete
  31. 2013 June മുതലുള്ള lowerscale salary 2017-18 സാമ്പത്തികവർഷം ലഭിച്ചപ്പോൾ tax payment കൊടുക്കണമോ ?.If yes അത് calculate ചെയ്യുന്നത് എങ്ങനെയാണു ?

    ReplyDelete
  32. 2017-18 ലഭിച്ച പഴയ കാല ശമ്പളം ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെടുത്തി ടാക്സ് കൊടുക്കണം. പഴയ കാല ശമ്പളം ആയതിനാല്‍ Section 89 പ്രകാരമുള്ള Relief ലഭിക്കാം. Form 10 E ഉപയോഗിച്ചു റിലീഫ് കണക്കാക്കാം. അത്രയും കുറച്ച് അടച്ചാല്‍ മതി.

    ReplyDelete
  33. സുധീര്‍ സര്‍
    ടിഡിഎസ് Q 3 ഫയല്‍ ചെയ്തപ്പോള്‍ ഒരാളുടെ പാന്‍ തെറ്റിപ്പോയി അത് ശരിയാക്കാന്‍ ട്റൈസസില്‍നിന്ന് കോണ്‍സോഫയല്‍ ഡൗണ്‍ലോഡ് ചെയ്തു അപ്ഡേഷന്‍ ചയ്തു വാലിഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ല consolidated file is madatory for validating a correction file എന്ന് മെസേജ് വന്നു എന്താണെന്ന മനസ്സിലാകുന്നില്ല

    രവീന്ദ്രന്‍ പയ്യനടം 554351

    ReplyDelete
  34. 80DDB prakaram tax kiyivu kittan doctorude prescription mathram mathiyo? bill vekkano?

    ReplyDelete
  35. Sir, when l go through the tds1form
    during efiling it is found thatincome chargable undersalaries appearing less than the actual amount in 16A.why like this? What to do?

    ReplyDelete
  36. Raveendra nathan Sir,
    Validate ചെയ്യുമ്പോൾ മൂന്ന് Browse ബട്ടനുകൾ കാണാമല്ലോ. അതിൽ ഒന്ന് (Consolidated file path) Conso File ചേർക്കാനുള്ളതാണ്. Browse ബട്ടൺ ക്ലിക്ക് ചെയ്തു Conso file insert ചെയ്ത ശേഷം വാലിഡേറ്റ് ചെയ്യുക.

    ReplyDelete
  37. Suhara Madam, Prescription നോടോപ്പം ചെലവഴിച്ച തുക സാധൂകരിക്കാൻ ബില്ലു കൂടി DDO യ്ക്കു നൽകേണ്ടി വരും.

    ReplyDelete
  38. @ Unknown, Tax Details എന്ന ടാബിൽ Income Chargeable Under the head Salaries ന് നേരെ കാണുന്ന തുക വന്നിരിക്കുന്നത്സ്ഥാപന മേധാവി E TDS റിട്ടേൺ ഫയൽ ചെയ്തപ്പോൾ അതിൽ Gross Salary ആയി ഓരോ മാസവും നൽകിയ സംഖ്യയുടെ തുകയാണ്. പത്ത് മാസം മാത്രം ടാക്സ് കുറച്ച ഒരാളുടേതു പത്ത് മാസത്തെ ശമ്പളമേ കാണൂ. അരിയർ പോലുള്ളവ കൂട്ടിയിട്ടുമുണ്ടാവില്ല. എല്ലാ മാസവും ടാക്സ് കുറവ് ചെയ്യാത്തതിനാലും, ഓരോ മാസവും നൽകിയ അരിയർ അടക്കമുള്ള ശമ്പളം കാണിക്കാത്തതിനാലും ആണ് ഈ വ്യത്യാസം വരുന്നത്. അത് ശരിയായ സംഖ്യ ചേർത്ത് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം.

    ReplyDelete
  39. ഞാൻ നിലവിൽ ഇൻകം ടാസ്ക് ഓടക്കുന്നില്ല.. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ വേണ്ടത്ര വിവരം ഇല്ല തുടക്കക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ഇതു സംബന്ധിച്ച് സംശയ നിവാരണത്തിന് ആശ്രയിക്കാവുന്ന അങ്ങയുടെ ബുക്കുകൾ, ട്രൈയിനിങ് പ്രോഗ്രാമുകൾ, മറ്റു ആനുകാലികങ്ങളിലെ പങ്‌ക്തികൾ എന്നിവ സംബന്ധിച്ച് ദയവായി വിശദീകരിക്കാമോ Gud evg

    ReplyDelete
  40. 10E അപ്ലോഡ് ചെയ്തു. പക്ഷേ മറ്റൊരാളുടെതാണ് എന്‍റെെ പേരീല്‍ ചെയ്തത്. എങനെ പരിഹരിക്കൂം.

    ReplyDelete
  41. സര്‍, പ്രൈമറിസ്കൂള്‍ ടീച്ചറായ എനിക്ക് 2013 ജനുവരിയില്‍ ഹൈസ്കൂള്‍ ടീച്ചറായി പ്രമോഷന്‍ ലഭിച്ചു.നിയമനാംഗീകാരം ലഭിച്ചത് ഈ വര്‍ഷം ആണ്. ശമ്പള കുടിശികയും പേ റിവിഷന്‍ അരിയറും ഈ വര്‍ഷമാണ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം പ്രീ റിവെെസ്ഡ് സ്കെയിലിലാണ് വാങ്ങിയിട്ടുള്ളത്. നിലവിലുള്ള എതു സോഫ്റ്റ് വെയറാണ് എനിക്ക് ടാക്സ് കണക്കാക്കാന്‍ അഭികാമ്യം.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.