Sunday, December 19, 2010

തിരയുന്നത്..(കവിത)


കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...

കരിഞ്ഞ കുന്നിന്റെ പിളര്‍ന്ന പള്ളയില്‍

കണ്ണുനീരിന്റെയുപ്പു പടരവെ

എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍

കുരുന്നു ജീവനുറഞ്ഞു പോകവെ

കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്

മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി

ഓണരാവിന്റെ ഓളമടിയിലോ

ആതിരാ നിലാ പന്തലിന്‍ കീഴിലോ

തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ

വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ

കളിചിരികളില്‍ കിളിമൊഴികളില്‍

കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.

കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ

ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ

സംഗീതമുണരവെ

ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍

വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍

മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍

മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍

മരിച്ചു പോകാത്ത ബാല്യസ്മരണയില്‍

ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍

തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.


57 comments:

  1. "മരിച്ചു പോകാത്ത ബാല്യസ്മരണയില്‍

    ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍

    തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി."
    ഹാവൂ! എന്തായാലും തിരിച്ചു കിട്ടിയല്ലോ..!
    അഹല്യമാരുടെ പുഞ്ചിരികള്‍ തിരിച്ചുകൊണ്ടുവരാന്‍ ഈ ബ്ലോഗിന് കഴിയുന്നുണ്ട്. നന്നായി. നന്ദി, അഹല്യയ്ക്കും മാത്​സ് ബ്ലോഗിനും.

    ReplyDelete
  2. "കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്
    മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി"
    പുഞ്ചിരി മറക്കാനുള്ളതല്ല ,അഹല്യ ഇനിയും പുഞ്ചിരിക്കണം ,ഈ ബ്ലോഗിലൂടെ ........കവിതകള്‍ വിരിയട്ടെ .......
    (നല്ല കവിത വന്നപ്പോള്‍ ഗീത ടീച്ചര്‍ പതിവ് പോലെ കാലത്ത് കമണ്ടാന്‍ തുടങ്ങിയല്ലേ!)

    ReplyDelete
  3. അഹല്യയുടെ പുഞ്ചിരിയ്ക്കൊപ്പം ഗീതാസുധിയുടെ കമന്റുകളും ഏറെ'തിരയാതെ' തന്നെ തിരിച്ചുകിട്ടിയത് നന്നായി!
    അഭയമാരും അഹല്യമാരുമൊക്കെ ഭാവി വാഗ്ദാനങ്ങളാണെന്ന് ഇത്തരം കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഷെരീഫ് കുരിക്കള്‍ സാറിനും മാത്​സ് ബ്ലോഗിനും അഹല്യയ്ക്കും ഈ ഹോംസേട്ടന്റെ നമോവാകം.

    ReplyDelete
  4. "ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ
    സംഗീതമുണരവെ
    ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍
    വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍
    മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍
    മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍..."

    അഹല്യയ്ക്ക് പുഞ്ചിരി തിരിച്ചു കിട്ടിയ പോലെ, പൊതുവിദ്യാലയങ്ങളില്‍ നിന്നകന്നുപോയ കുഞ്ഞുചിരികളുടെ മേളനം തിരിച്ചു വരുന്നുണ്ടെന്നതില്‍( അവ തിരിച്ചുകൊണ്ടുവരുന്നതില്‍ എളിയ പങ്കു വഹിക്കാന്‍ ഈ ബ്ലോഗിനു കഴിയുന്നുണ്ടെന്ന ആയിരങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നതില്‍ )അനല്പമായ സന്തോഷം.
    അഹല്യയ്ക്ക് ആശംസകള്‍!

    ReplyDelete
  5. "ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? "
    അഹല്യ ഒരു ഭാവി വാഗ്ദാനം തന്നെ, സംശയമില്ല.
    അഹല്യയ്ക്കും അധ്യാപകന്‍ അഹമ്മദ് ഷെരീഫ് കുരിക്കള്‍ക്കും മാത്​സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  6. അഹല്യയ്ക്കു അഭിനന്ദനങ്ങള്‍ .
    ഷെരീഫ് കുരിക്കള്‍ക്കും .............
    .
    ഓഫ് ടോപിക്കായി ഒരുകാര്യം കൂടി
    ലിഡാ ജേക്കബ് കമ്മറ്റിയുടെ നിര്ധേശങ്ങളോട് അധ്യാപകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയുവാന്‍ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിക്കണം .

    ReplyDelete
  7. ഫ്രീ,
    ഒരു പോസ്റ്റ് റെഡിയാക്കി അയക്കാമോ..?
    ഉടന്‍ പ്രസിദ്ധീകരിക്കാം.

    ReplyDelete
  8. കവിത നന്നായിരിക്കുന്നു അഹല്യ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. I am writing for the firsttime in maths blog.The poem written by Ahalya touched my heart.Thanks to Ahalya , her sir Mr.Shereef Kurikkal & also to maths blog.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ദീപു സാറേ,
    "സാക്ഷ്യപ്പെടുത്തുന്നുണ്ട് അല്ല സാക്‌ഷ്യപ്പെടുത്തുന്നുണ്ട്"
    ക്+ഷ = ക്ഷ യല്ലേ?
    ആണെന്നാണ് കരുതിയിരുന്നത്.
    തെറ്റാണെങ്കില്‍ തിരുത്താം
    നന്ദി.

    ReplyDelete
  12. പ്രകൃതിയെ സ്നേഹിക്കുന്നവരിൽ , കുട്ടികളും ഉണ്ട് എന്നറിയുന്നതിൽ അതിയായ സന്തോഷം. നന്ദി അഹല്യ. വീണ്ടും നന്നായി എഴുതുക. കൂടുതൽ വായിക്കുക.

    ReplyDelete
  13. ഈ പുഞ്ചിരി എന്നും ഉണ്ടായിരിക്കട്ടെ..ആശംസകള്‍

    ReplyDelete
  14. AHALYA enna midukkiyute manoharamaya kavithakku abhinandanangal.


    ee kavitha maths blogiloote purathethicha kurikkal sarinum abhinandanangal

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. @ deepu
    അറിയാത്ത കാര്യത്തിന് വാശി പിടിക്കരുത്
    ക്‌ഷ എന്ന ഒരക്ഷരം (കൂട്ടക്ഷരം)മലയാളത്തില്‍ ഇല്ല. ക്ഷ എന്ന അക്ഷരം ലിപി പരിഷ്കരണത്തില്‍ അങ്ങിനെ എഴുതുന്നു എന്നു മാത്രം.അതായത് 'സാക്ഷ്യപ്പെടുത്തലിന്' ഒരു കുഴപ്പവുമില്ല.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. അഹല്യാ,
    കവിത അസ്സലായി. നാടന്‍ പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ കവിസഞ്ചയങ്ങള്‍ വിമുഖത കാട്ടിത്തുടങ്ങുമ്പോള്‍ അഹല്യ അവയ്ക്ക് മറുപടിയെന്നോണമാണ് ഈ കവിത അവതരിപ്പിക്കുന്നത്. മലയാള കവിതയെന്നാല്‍ ചില ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുമാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാമുഹ്യസാഹചര്യങ്ങളുള്ള കേരള സാഹിത്യലോകത്ത് മിന്നിത്തെളിയുന്ന ഇത്തരം താരോദയങ്ങള്‍ സ്ക്കൂള്‍ തലങ്ങളില്‍ കാണുമ്പോള്‍ വീവരണാതീതമായ കുളിര്‍മ മനസ്സിന് അനുഭവപ്പെടുന്നു. അഭിനന്ദനങ്ങള്‍, ഈ കുഞ്ഞു കവയിത്രിക്ക്.
    എഴുതുക, ഇനിയും..........

    ReplyDelete
  20. അഭിനന്ദനങ്ങള്‍

    http://onlinefmcity.blogspot.com/

    ReplyDelete
  21. A sensitive work. The lines reveal an inner soul. Congragulations Ahalya!

    nerintekathal.blogspot.com

    ReplyDelete
  22. നല്ല വാക്കുകള്‍ക്ക് എല്ലാ ഗുരുക്കന്മാര്‍ക്കും അഹല്യയുടെ നന്ദി.
    ഒപ്പം ഒരു വാക്കു കൂടി. അഹല്യയുടെ കവിത ബ്ലോഗിലേക്ക് അയക്കുക മാത്രമേ ഈ എളിയവന്‍ ചെയ്തിട്ടുള്ളൂ. അഭിനന്ദനങ്ങള്‍ മുഴുവന്‍ അഹല്യക്കു മാത്രമുള്ളത്.

    ReplyDelete
  23. ഒരു എട്ടാം ക്ലാസ് കാരിയുടെ വരികളാണോ ഇത്....ഒരു വലിയ ഭാവി കാണുന്നു......സസ്നേഹം

    ReplyDelete
  24. ഒരു എട്ടാം ക്ലാസുകാരിയുടെ ഭാവനക്കപ്പുരത്തെക്ക് നീന്തിത്തുടിക്കുന്ന വരികള്‍ മനോഹരമായിരിക്കുന്നു.
    ഇനിയും ഒരുപാട് നല്ല കവിതകള്‍ ആ കുഞ്ഞു
    വിരലുകളില്‍ നിന്ന് ഒഴുകട്ടെ.
    എല്ലാവിധ ആശംസകളും.

    ReplyDelete
  25. അഭിനന്ദനങ്ങള്‍..

    ഇനിയും തുടര്നെഴുതുക

    ReplyDelete
  26. വീട്ടിലെയോ ,സ്നേഹമുള്ളഅധ്യാപകരുടെ ,മറ്റുമുതിർന്ന സുമനസുകളുടെയോ സഹായമില്ലതെയാണു അഹല്ല്യ ഈ കവിത എഴുതിയതെങ്കിൽ സംശയമില്ല ഈ കുരുന്നു മലയാളഭാഷക്കു ഒരു മുതൽ കൂട്ടുതന്നെ .അപാരമായ കഴിവുകളുള്ള ഒരു പ്രതിഭയായി ഈ കുട്ടികവയത്രി വളരും .
    ഇവിടെ എടുത്തു പറയണ്ട ഒരുകാര്യം ഈ കവിതയിലെ പരിസര വീക്ഷണമാണ്.

    കരിഞ്ഞ കുന്നിന്റെ പിളര്‍ന്ന പള്ളയില്‍
    ഈ പ്രയോഗവും
    കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ
    ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ
    സംഗീതമുണരവെ
    ഇവയൊക്കെ ആ പ്രതിഭയുടെ ഗഹനമായ ചിന്താവ്യവഹാരങ്ങൾ തെളീച്ചു കാട്ടുന്നു.

    എന്നാൽ അംഗികരിക്കാൻ കഴിയാത്ത ചിലതുമുണ്ടു ,പ്രയത്തിന്റെ അനുഭവങ്ങളെ മറച്ചുവെച്ചു വല്ലാണ്ട് വളർന്ന ജീവിതാനുഭവത്തിന്റെ സുഖമല്ലാത്ത ഒർമ്മകളെ
    ഇങ്ങനെ
    “ ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍“
    പിന്നെ
    “മരിച്ചു പോകാത്ത ബാല്യസ്മരണയില്‍
    ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍
    തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി“

    മനസ്സുമടുത്തു ഉഴിഞ്ഞുവെക്കുകയും പതിമൂന്നു വയസിന്റെ ജീവിതത്തിനു ബാല്യത്തിന്റെ മറ്റൊരു മുഖവും എടുത്തു പറയാൻ ശ്രമിക്കുന്നു.

    ഈ വരികൾ ഈ കുട്ടിയുടെ എഴുത്തിനെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുന്നു.

    ReplyDelete
  27. കൂമ്പുചീയാത്ത മലയാല പ്രതീക്ഷ..ആസംസകൾ

    ReplyDelete
  28. ബാല്യസ്മരണകളാൽ സുന്ദരമായ കവിത,

    ReplyDelete
  29. അഹല്യ ഒരു ഭാവി വാഗ്ദാനം തന്നെ, സംശയമില്ല.
    അഹല്യയ്ക്കും അധ്യാപകന്‍ അഹമ്മദ് ഷെരീഫ് കുരിക്കള്‍ക്കും മാത്​സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  30. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ( 2010 ഡിസമ്പര്‍ 19 ലക്കം 41 ) പ്രസിദ്ധീകരിച്ച അഹല്യയുടെ ഒരു റെഡ് ഡാറ്റാ പുസ്തകം എന്ന കവിതയിലേക്ക് കൂടി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

    ReplyDelete
  31. ബാല്യം-1-12 കൗമാരം-13-18 യൗവ്വനം-19-35
    വാര്‍ദ്ധക്യം-60- എന്നാണെങ്കില്‍?
    age std
    5 1
    6 2
    7 3
    8 4
    9 5
    10 6
    11 7
    12 8
    എട്ടില്‍ പഠിക്കുന്ന കുട്ടി ബാല്യം പിന്നിട്ടിട്ടില്ല.
    അതുകൊണ്ടുതന്നെ 'ബാല്യസ്മരണകളും' ഉണ്ടാകുമോ?
    പാവപ്പെട്ടവന്റെ സംശയം എനിക്കും ഉണ്ടായിപ്പോകുന്നു.
    സൗരഭ്യം പരത്തുന്ന നിരവധി വനപുഷ്പങ്ങളുണ്ടാകാം.പക്ഷേ 'ഒരു നാളൊന്നുകേളിപ്പെടുന്നു'. അഹല്യമാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്ന കര്‍മം അധ്യാപകസമൂഹം ഏറ്റെടുക്കണം.അതിനു വേദിയൊരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  32. അഹല്യക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  33. കവിത ഇഷ്ടമായി. പദങ്ങളും കവിതയിലുറങ്ങുന്ന സംഗീതവും പഴയ ചില ഓ.എന്‍.വി കവിതകളെ ഓര്‍മ്മിപ്പിച്ചു.

    ആശംസകള്‍....

    കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകര്‍ നാടിനൊരു മുതല്‍ക്കൂട്ടാണ്. മാത്സ് ബ്ലോഗിനു അഭിവാദ്യങ്ങള്‍

    ReplyDelete
  34. അഹല്യയുടെ പുഞ്ചിരിക്കു മഴവില്ലഴക്. ആശംസകള്‍ , മോളൂ.

    ReplyDelete
  35. അഭിനന്ദനങ്ങള്‍

    ReplyDelete
  36. മിടുക്കിയായ അഹല്യക്ക് അഭിനന്ദനങ്ങള്‍.
    ഒരു മിടുക്കിയുടെ ഉള്ളില്‍ നിന്നും ഇങ്ങനെയൊരു കവിത
    ഉണ്ടായപ്പോള്‍ തീര്‍ച്ചയായും അതിനെ പ്രോത്സാഹിപ്പിക്കുക
    യാണ് നമ്മള്‍ ചെയ്യേണ്ടത്.
    കുട്ടിയുടെ ക്ലാസ് അല്ല നോക്കേണ്ടത്.
    അഹല്യക്ക് ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസ.

    ReplyDelete
  37. മിടുക്കിയായ അഹല്യക്ക് അഭിനന്ദനങ്ങള്‍.
    ഒരു മിടുക്കിയുടെ ഉള്ളില്‍ നിന്നും ഇങ്ങനെയൊരു കവിത
    ഉണ്ടായപ്പോള്‍ തീര്‍ച്ചയായും അതിനെ പ്രോത്സാഹിപ്പിക്കുക
    യാണ് നമ്മള്‍ ചെയ്യേണ്ടത്.
    കുട്ടിയുടെ ക്ലാസ് അല്ല നോക്കേണ്ടത്.
    അഹല്യക്ക് ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസ.

    ReplyDelete
  38. pie -യുടെ വില കാണാന്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കാണാന്‍
    ഏത് software ഉപയോഗക്കണം ?

    ReplyDelete
  39. എട്ടാം ക്ലാസുകാരിയില്‍ പക്വതയുള്ള എഴുത്ത്. മലയാള സാഹിത്യം അന്യം നിന്ന് പോകില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയും. അഹല്യക്ക് എല്ലാ വിധ ഭാവുകങ്ങളും. ഇനിയും എഴുതുക. ഒട്ടേറെ വായിക്കുക. വായിച്ചതിന്റെ ഇരട്ടി എഴുതുക. അപ്പോള്‍ വീണ്ടും വായിക്കാന്‍ തോന്നും. അങ്ങിനെ അങ്ങിനെ വായിക്കാന്‍ വേണ്ടി എഴുതാന്‍ തോന്നും. അവ പരസ്പരം പൂരകങ്ങളാവും. ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് മാത്‌സ് ബ്ലോഗ് ടീം കൈയടി അര്‍ഹിക്കുന്നു.

    ReplyDelete
  40. "മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ( 2010 ഡിസമ്പര്‍ 19 ലക്കം 41 ) പ്രസിദ്ധീകരിച്ച അഹല്യയുടെ ഒരു റെഡ് ഡാറ്റാ പുസ്തകം എന്ന കവിതയിലേക്ക് കൂടി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു."

    ഈ കവിത പോസ്റ്റ് ചെയ്തതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിക്കപ്പെട്ടതും ഒരേ സമയത്തു തന്നെ. കുട്ടിയുടെ പ്രതിഭ സമൂഹം അംഗീകരിച്ചു തുടങ്ങി. മാതൃഭൂമിയിലൂടെ തുടങ്ങാനായത് മികച്ചൊരു തുടക്കം തന്നെ. ഈ ലക്കം മാതൃഭൂമി വായിക്കുന്നുണ്ട്. അഹല്യയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  41. Balyathinte chiriyum kaliyum nishkalankamaya manasum manju pokathirikkatte. Ahalyakkum Maths bloginum abhinandanangal.

    Boban

    ReplyDelete
  42. Dear friends,

    I am a teacher in Physics and Maths in Secondary and Higher Secondary Level.

    Could you please help me find more geogibra files that might help me in teachingg Physics and Maths in SSLC and Plus Two levels. Some files found on this website helped me a lot. Those who know the places to download from, please help me.

    Thanks in advance.


    Arunanand T A

    ReplyDelete
  43. നല്ല ഭാവന നല്ല അവതരണം.ഭാവിയിലെ ഒരു സുഗത കുമാരി. പിന്നെ പതിമൂന്നാം വയസ്സിലും ഒരു മനുഷ്യായുസ്സിന്റെ എല്ലാ പ്രായ്ത്തിലും നിന്നു ചിന്തിക്കന്‍ കഴിയുന്നല്ലൊ മോളേ. അതാണ് ദൈവാ‍ാനുഗ്രം അതാണു നിന്നിലെ പ്രതിഭ. ഒരുപാട് എഴുതണം.
    എല്ലാ ആസംസകളും

    ReplyDelete
  44. നല്ല ഭാവന നല്ല അവതരണം.ഭാവിയിലെ ഒരു സുഗത കുമാരി. പിന്നെ പതിമൂന്നാം വയസ്സിലും ഒരു മനുഷ്യായുസ്സിന്റെ എല്ലാ പ്രായ്ത്തിലും നിന്നു ചിന്തിക്കന്‍ കഴിയുന്നല്ലൊ മോളേ. അതാണ് ദൈവാ‍ാനുഗ്രം അതാണു നിന്നിലെ പ്രതിഭ. ഒരുപാട് എഴുതണം.
    എല്ലാ ആസംസകളും

    ReplyDelete
  45. അഹല്യക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  46. അഹല്യയെ കവിതയൊന്നു തൊട്ടപ്പോൾ
    ക​‍ീറാമുട്ടിയാമ്മാത്സ്ബ്ളോഗുമൊന്നുപൂത്തു.

    അഹല്യക്കും കുരിക്കൾ സാറിനും
    മാത്സ്ബ്ലോഗിനും അഭിനന്ദനങ്ങൾ

    മുതിർന്നയാളായി മാറിനിന്ന് ബാല്യത്തെ നോക്കിക്കാണുന്നു എന്ന് മനസ്സിലാവുമ്പോഴാണ്‌ കുട്ടിക്കവയിത്രിയെ അടുത്തറിയുവാൻ കഴിയുന്നത്

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. best of luck for your bright future..

    ReplyDelete
  49. അഹല്യയ്ക്കു അഭിനന്ദനങ്ങള്‍

    കവിത അസ്സലായി.

    ReplyDelete
  50. you have a very good future
    and have best wishes to it

    ReplyDelete
  51. Ahalya,
    I'm very happy to say that your poem is really great. One could find the prosperity of the past and pain of present in it. It is really wonderful that even a child feel like this. Now I'm quite sure that we have a great future both for poetry and society.
    Well done dear, Keep writing and sensitizing your readers.
    Thanks for maths blog for publishing this poem.

    ReplyDelete
  52. Ahalya,
    I'm very happy to say that your poem is really great. One could find the prosperity of the past and pain of present in it. It is really wonderful that even a child feel like this. Now I'm quite sure that we have a great future both for poetry and society.
    Well done dear, Keep writing and sensitizing your readers.
    Thanks for maths blog for publishing this poem.

    ReplyDelete
  53. Ahalyamol,All the best! Iniyum kooduthal kavithakal njangal kathirikkunnu...READ MORE and WRITE MORE.. Tom Jose(music teacher) Christ King High School,Manimooly. Nilambur,Malappuram Dt.

    ReplyDelete
  54. hello, congratulations to ahalya and shereef mash.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.