
എസ്.എസ്.എല്‍.സി യുടെ ഡാറ്റാ അപ്ലോഡിന് ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി പ്രവേശിക്കാം. School GNU Linux 3.2 ലെ മോസില്ല വഴി പോര്‍ട്ടലില്‍ പ്രവേശിച്ചിട്ട് യൂസര്‍ നെയിമും പാസ്വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്വേര്ഡ് എറര്‍ കാണിക്കുന്നുവെന്ന് കാണിച്ച് പലരും ഞങ്ങള്‍ക്കു മെയിലുകള്‍ അയച്ചിരുന്നു. മറ്റൊരു സംശയം കൂടി. "ഡാറ്റ അപ്ലോഡ് ചെയ്തിട്ട് രണ്ട് ഫയലേ അപ്ലോഡ് ആയുള്ളു. എന്തെങ്കിലും കുഴപ്പമുണ്ടോ?" ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കഴിഞ്ഞ വര്‍ഷം പറഞ്ഞതു തന്നെ. ലോഗിന്‍ പേജ് തുറക്കുന്ന ബ്രൗസര്‍ മോസില്ലയാണെങ്കില്‍ ഫയര്‍ ഫോക്സ് 3 യോ, അതിന്നു മേലേയുള്ള വേര്‍ഷനുകളോ തന്നെ ആയിരിക്കണം. നമ്മുടെ ഐ.ടി @സ്ക്കൂള്‍ 3.2 ഗ്നു/ലിനക്സിലെ മോസില്ല ഫയര്‍ഫോക്സ് 2.0.0.16 ആണ്. അതുകൊണ്ടാണ് സ്ക്കൂള്‍ ലിനക്സ് 3.2 വഴി അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അത് പറ്റാതിരുന്നത്. ഇനി അതല്ല സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.2 മാത്രമേ സ്ക്കൂളിലുള്ളുവെങ്കില്‍ എന്താ ചെയ്യുക? എപ്രകാരം മോസില്ല അപ് ഗ്രേഡ് ചെയ്യാമെന്ന് താഴെ പറഞ്ഞിട്ടുണ്ട്.
സ്കൂള്‍ ഗ്നൂ/ലിനക്സ് 3.2 വില്‍ മോസില്ല 3 ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
ഇവിടെ നിന്ന് ഫയര്‍ഫോക്സ് 3 ഡൗണ്‍ലോഡ് ചെയ്യാം
1. Install Files എന്ന Zip file നിങ്ങളുടെ Desktop ലേക്ക് കോപ്പി ചെയ്തിടുക.
2. ആ സിപ് ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി Desktop ലേക്ക് എക്സ്ട്രാക്ട് ചെയ്യുക.
3. എക്സ്ട്രാക്ട് ചെയ്തു കിട്ടിയ Install Files ല്‍ Right click ചെയ്ത് Open in Terminalവഴി ടെര്‍മിനല്‍ തുറക്കുക. (debian:~/Desktop/Install Files# എന്നായിരിക്കും ടെര്‍മിനലില്‍ കാണുക)
4. ഇനി Terminalല്‍ ./fire.sh എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇന്‍സ്റ്റലേഷന്‍ നടക്കുന്നുണ്ടാകും.
5. അടുത്തതായി Desktopല്‍ ഉള്ള Install Files ന് അകത്തുള്ള Firefox 3 എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യാം. ഓപ്പണ്‍ ചെയ്ത് വരുമ്പോള്‍ത്തന്നെ ബ്രൗസറിന്റെ രൂപത്തിലെ വ്യത്യാസം തിരിച്ചറിയാമല്ലോ?
ആദ്യമായിട്ടാണ് ഔദ്യോഗിക പോര്‍ട്ടലിലേക്ക്കയറാന്‍ ശ്രമിക്കുന്നതെങ്കില്‍ യൂസര്‍ നെയിമും പാസ്വേഡും സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും എന്നറിയാമല്ലോ. ഉടനെ തന്നെ സുരക്ഷയ്ക്കായി പാസ്വേഡ് മാറ്റുകയും വേണം. മാറ്റിയ പാസ്വേഡ് എഴുതി വെക്കുമല്ലോ. എപ്പോഴും യൂസര്‍ നെയിം സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും.
ഡാറ്റ എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെ
ഡാറ്റാ എന്റ്റിക്കു ശേഷം പ്രിന്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്ത് Inkjet/Laser സെലക്ട് ചെയ്യുക. ന്യൂ സ്കീമിന് N (പി.സി.എന്‍ ന് P) അടിച്ച് ഡിവിഷന്‍ എന്റര്‍ ചെയ്ത് പ്രൊസീഡ് ചെയ്താല്‍ കുറച്ചധികം സമയത്തെ കാത്തിരിപ്പിനു ശേഷം, പ്രിന്റ് റിപ്പോര്‍ട്ട് പി.ഡി.എഫ് ആയി ജനറേറ്റു ചെയ്യപ്പെടും. ഡിവിഷന്‍ എന്റര്‍ ചെയ്യണമെന്നു നിര്‍ബന്ധമൊന്നുമില്ല. (ക്ലാസ്സ്വൈസായി ചെക്കു ചെയ്യാന്‍ ഉപകാരപ്പെടും.) ഈ ഫയല്‍ പെന്‍ഡ്രൈവിലോ മറ്റോ എടുത്ത് പ്രിന്റെടുക്കാമല്ലോ? ഉബുണ്ടുവില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റലേഷനൊന്നും ഇല്ലാതെ തന്നെ മിക്ക പ്രിന്ററുകളും സ്വയം എടുക്കുന്നുണ്ട്. പ്രിന്റ് നന്നായി പരിശോധിച്ച് തെറ്റുകള്‍ തിരുത്തി, എല്ലാം ഭദ്രമായെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ, export ചെയ്യാവൂ. ചെയ്തു കഴിഞ്ഞാല്‍, Dist ഫോള്‍ഡറിനകത്തെ Upload എന്ന ഫോള്‍ഡറില്‍ 4 ഫയലുകള്‍ ഉണ്ടാകും. ഇവയാണ് അപ്ലോഡ് ചെയ്യേണ്ടത്. (ഉബുണ്ടുവില്‍ Home ന് അകത്തായിരിക്കും upload എന്ന ഫോള്‍ഡര്‍ വരിക)
ഡാറ്റ അപ്ലോഡ് ചെയ്യുന്നതെങ്ങന
ഡാറ്റ അപ്ലോഡ് ചെയ്യാന്‍ ഏത് ഓപ്പറേറ്റിങ് സിസ്റ്റവും ഉപയോഗിക്കാം. പക്ഷെ സ്ക്കൂള്‍ ലിനക്സ് 3.2 ആണെങ്കില്‍ മാത്രം ഏറ്റവും മുകളില്‍ പറഞ്ഞതു പോലെ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണം. 4 ഫയലുകലും ഓരോന്നായി അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
ഈ പോര്‍ട്ടലില്‍ കയറിക്കഴിയുമ്പോള്‍ മുകളില്‍ Upload എന്ന മെനുകാണും. അവിടെ മൗസ് പോയിന്റര്‍ വെക്കുമ്പോള്‍ Candidate data upload എന്നു കാണും. ക്ലിക്ക് ചെയ്യുക.
- ഇടതു വശത്ത് ബോക്സില്‍ നോക്കൂ. Files to be uploaded ഈ ഫയലുകളാണ് അപ്ലോഡ് ചെയ്യേണ്ടത്.
- Export ചെയ്തപ്പോള്‍ Dist ഫോള്‍ഡറില്‍ ഉള്ള Upload എന്ന ഫോള്‍ഡറില്‍ ഈ നാലുഫയലുകളും ഉണ്ട്.
- താഴെയുള്ള Browser ല്‍ ക്ലിക്ക് ചെയ്ത് ഓരോ ഫയലുകളുടേയും Path കാണിച്ച് കൊടുത്ത് upload File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നാലു ഫയലുകളും കാട്ടിക്കൊടുക്കുക.
- Private candidate ഇല്ലെങ്കില്‍ 2 ഫയലുകള്‍ മാത്രമേ അപ്ലോഡ് ആകുകയുള്ളു. sslc<>cns.txt, sslc<>sum.txt എന്നിവയായിരിക്കും ആ ഫയലുകള്‍.
- ഈ സമയം കൃത്യമായി നമ്മുടെ സ്ക്കൂളില്‍ നിന്ന് എത്രകുട്ടികള്‍ School going വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു എന്ന വിന്റോ ചെറിയൊരു ബോക്സില്‍ പ്രത്യക്ഷപ്പെടും.
- Private Candidate ഇല്ലാത്തതിനാല്‍ sslc<>cps.txt,sslc<>reg.txt എന്നിവ Blank ആണെന്ന് കാണിച്ച് നില്‍ക്കുകയും ചെയ്യും.
- ചുരുക്കത്തില്‍ Private candidate ഇല്ലെങ്കില്‍ 2 ഫയലുകളേ Upload ആവുകയുള്ളുവെന്ന് സാരം.
- തൊട്ടടുത്ത Reportല്‍ നിന്നും Upload Statusഉം ചെക്ക്ലിസ്റ്റും അപ്പോള്‍തന്നെ കിട്ടും.
മാസ്റ്റര്‍ ട്രെയിനര്‍മാരില്‍ നിന്നും ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.
"എ ലിസ്റ്റ് ഡാറ്റ അപ്ലോഡ് ചെയ്യുന്നതിനായി പോര്‍ട്ടലിലേക്ക് യൂസര്‍ നെയിമും പാസ്വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്വേര്ഡ് എറര്‍ കാണിക്കുന്നു"
ReplyDelete"ഡാറ്റ അപ്ലോഡ് ചെയ്തിട്ട് രണ്ട് ഫയലേ അപ്ലോഡ് ആയുള്ളു. എന്തെങ്കിലും കുഴപ്പമുണ്ടോ?"
ഈ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ പോസ്ററിലുള്ളത്. ഈ വിഷയത്തില്‍ അറിവുള്ളവര്‍ പ്രതികരിക്കുമല്ലോ.
വളരെ പ്രയോജനകരമാണ് പല പരാമര്‍ശങ്ങളും. Identification Mark ടെപ്പ് ചെയ്യാന്‍ വല്ല എളുപ്പഴഴിയുമുണ്ടോ?
ReplyDeleteThis comment has been removed by the author.
ReplyDeleteType "A black mole on the" in gedit edit select all(Ctrl+a)
ReplyDeleteedit copy(Ctrl+c)
Then paste(ctrl+v)in Dataentry Software
Sachin sir
ReplyDeleteഞാന്‍ software ല്‍ നിന്നും എങ്ങനെ എടുക്കാം എന്നാണ് ചോദിച്ചത്.അതില്‍ നിന്നും Copy എടുത്ത് paste ചെയ്യാന്‍ പറ്റുമോ? നോക്കിയില്ല. ഇന്നലെ രാത്രിയാണ് HM പറഞ്ഞത്.
.
ReplyDeleteA BLACK MOLE ON THE SKIN.
എന്നാണെങ്കില്‍ 99 % കുട്ടികള്‍ക്കും പറ്റും
.
ജോണ്‍ സാര്‍ ,
ReplyDeleteഅപ്‌ലോഡ് ചെയ്യുന്ന .cns text ഡെസ്ക്ടോപ്പില്‍ കോപ്പി പേസ്റ്റ് ചെയ്തു (ഒറിജിനല്‍ dist ഫോള്‍ഡര്‍- ല്‍ തന്നെ ഇരിക്കട്ടെ ) അത് calc -ല്‍ തുറക്കുക .
ലിനക്സ് 3 .2 വില്‍ പറ്റില്ല .
ഉബുണ്ടു വില്‍ പറ്റും .
oK
ReplyDelete@ Free , നന്ദീ
ഞാന്‍ BACKUP എടുത്തിരുന്നു. വീട്ടില്‍ വന്ന് UBUNTU യില്‍ SOFTWARE ഇട്ട് ,export ചെയ്ത് , calc ല്‍ open ചെയ്ത് , ഹസൈസാര്‍ സാര്‍ പറഞ്ഞപോലെ ചെയ്ത് എടുത്തു.
സുഹൃത്തുക്കളേ,
ReplyDeleteഎ ലിസ്റ്റ് ഡാറ്റാ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെ വരെ 03-11-2010 എന്നായിരുന്നു എസ്.എസ്.എല്‍.സി സൈറ്റില്‍. ദാ, സംശയമുണ്ടെങ്കില്‍ ക്ലിക്ക് ചെയ്ത് നോക്കിക്കോ!
ഇപ്പോള്‍ പറയുന്നു നവമ്പര്‍ 1 നു തന്നെ അപ്ലോഡ് ചെയ്യണമെന്ന്. ദാ നോക്ക്! തീയതി നീട്ടി നല്‍കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ വെട്ടിച്ചുരുക്കലിന് എന്തു ന്യായം? ഇതും വിശ്വസിച്ച് മൂന്നാം തീയതിക്ക് അപ്ലോഡ് ചെയ്യാന്‍ കാത്തിരുന്നവരെന്തു ചെയ്യും? ഇത് കുട്ടിക്കളിയെന്നല്ലാതെ എന്തു പറയാന്‍?
എന്തായാലും അതു വരെ സമയം നല്‍കാതിരിക്കുന്നത് നീതികേടാണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ മൂന്നാം തീയതി വരെ മൗനാനുവാദം നല്‍കും. അല്ലേ?
അതേ!
ReplyDeleteസംശയം 1
ReplyDeleteA List - നോടൊപ്പം കൊടുക്കേണ്ട identification marks കൈയ്യെഴുത്തു പ്രതി തന്നെ ആകണം എന്നുണ്ടോ ?
അതോ printout മതിയോ ?
printout മതി എങ്കില്‍
സംശയം 2
calc - ല്‍ തുറന്ന data - യില്‍ side by side ആയി കിടക്കുന്ന 2 identification marks , Form F - ലേത് പോലെ മുകളിലും താഴെയും അടുത്തടുത്ത് വരുന്ന 2 സെല്ലുകളില്‍ ആക്കുവാന്‍ പറ്റുമോ ? (ഓരോന്നും കോപ്പി & പേസ്റ്റ് ചെയ്യുന്ന പരമ്പരാഗത രീതി അല്ലാതെ )
@ ❀, (ശ്ശൊ, ഇതിനെയിപ്പോള്‍ എന്താ വിളിക്കുക)
ReplyDeleteA List - നോടൊപ്പം കൊടുക്കേണ്ട identification marks കൈയ്യെഴുത്തു പ്രതി തന്നെ ആകണം എന്നുണ്ട്. അങ്ങനെ തന്നെയാണ് നിര്‍ദ്ദേശം.
പക്ഷെ, എ ലിസ്റ്റ് ഡാറ്റ അപ്ലോഡിങ് തീയതി എന്താണാവോ, പെട്ടന്നൊരു സുപ്രഭാതത്തില്‍ ഒന്നാം തീയതിയിലേക്ക് വന്നത്? സ്ക്കൂളിലെ ഡാറ്റാ എന്‍ട്രി നാളെത്തന്നെ തീര്‍ക്കണമെന്നു ബ്ലോഗില്‍ വന്നപ്പോഴാണ് അറിഞ്ഞത്.
നന്ദി ശങ്കരന്‍ മാഷ് ,
ReplyDeleteഅങ്ങനെ ഒരുവിധം എണ്ണൂറോളം കുട്ടികളുടെ data entry കഴിഞ്ഞു .
3 ദിവസങ്ങളിലെ തുടര്‍ച്ചയായ ഉറക്ക നഷ്ടം .
B .P . 170 /110 ലേക്ക് ഉയര്‍ന്നു .
ഇനി വരുന്നു ഐ. ടി . practical പരീക്ഷ .
export , import എല്ലാം കഴിഞ്ഞു സ്കൂളില്‍ നിന്നും 7 മണിക്കെങ്കിലും ഇറങ്ങാന്‍ പറ്റിയാല്‍ ഭാഗ്യം .
mid term exam -ന്റെ പേപ്പര്‍ നോട്ടം , പരീക്ഷാ ജോലി , 12 ഡിവിഷന്‍ -ലെ ക്ലാസ്സുകള്‍ , തുടങ്ങിയവ പതിവ് പോലെ .
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടെന്നുള്ള കാര്യം ആരോടും പറയേണ്ടിയിരുന്നില്ല .
പോയ ബുദ്ധി ആന പിടിച്ചാലും വരില്ലല്ലോ .
ഐ.ടി ടെക്‌സ്റ്റ് പാഠങ്ങളുടെ ഒപ്പം അവ എഴുതിയുണ്ടാക്കുന്നവരുടെ മെയില്‍ ഐ.ഡി കൂടി പ്രസിദ്ധീകരിക്കാന്‍ സംവിധാനമുണ്ടാവണം.അല്ലെങ്കില്‍ സോഴ്സ് ബുക്കില്‍ അവ ഇള്‍പ്പെടുത്തണം.
ReplyDeleteഒരു സംശയം വന്നാല്‍ ആരോടു ചോദിക്കും?
ഫോണ്‍ നമ്പറും കൂടിയുണ്ടെങ്കില്‍ നല്ലത്.
(എട്ടാം ക്ലാസില്‍ പഠിപ്പിച്ചു തുടങ്ങുന്ന പാവങ്ങള്‍ക്ക് ചോദ്യപ്പേപ്പറിന്റെ മോഡലിനെ പറ്റി ഒരു അറിവും ഇല്ല കേട്ടോ...)
വിന്‍ഡോസ് ഇല്‍ able2extract എന്നാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു ബാക്ക് അപ്പ് ചെയ്ത pdf ഫയല്‍ ഓപ്പണ്‍ ചെയ്ത് ആവശ്യമായത് മാത്രം (slno. , adm.no, name, ID marks) സെലക്ട് ചെയ്തു convert 2 excel അല്പം മാറ്റങ്ങള്‍ വരുത്തു...
ReplyDeleteSSLC A List Data അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി എന്താണ് ഒന്നാം തീയതിയാണോ? ഇക്കാര്യം എന്തു കൊണ്ടാണ് ഞങ്ങളെ അറിയിക്കാതിരുന്നത്?
ReplyDeleteശ്രീകല ടീച്ചറേ,
ReplyDeleteഒക്ടോബര്‍ 19 മുതല്‍ 3-11-2010 എന്നു തന്നെയായിരുന്നു പരീക്ഷാഭവന്റെ വെബ്സൈറ്റില്‍!
ദാ, ഇവിടെ ക്ലിക്കി നോക്ക്
30-11-2010 നാണ് അത് 1-11-2010 എന്നാക്കി മാറ്റിയത്. എന്താണ് കാരണമെന്ന് എനിക്കും അറിഞ്ഞു കൂടാ.
ഇതേപ്പറ്റി ഇന്നലെയും ഞാനൊരു കമന്റിട്ടിരുന്നു. ഒരാളൊഴികെ മറ്റാരും പ്രതികരിച്ചു കണ്ടില്ല.
sslc data entry, export file will appear in home's fold
ReplyDelete3.2 ല്‍ UPLOAD ഫോള്‍ഡര്‍ വരുന്നത് DIST ല്‍ തന്നെയാണ്.UBUNTU ല്‍ ശരി , home ല്‍ വരും.
ReplyDeleteനന്ദി ജോണ്‍ സാര്‍.
ReplyDeleteശരിയാണ്!!
april onninu cheriyoru mattom varuthy november onnu ennakkiyal enthengilum nashtamundo priya suhruthukkale?
ReplyDeletewhere will i get it@school linux 3.2 cd
ReplyDeleteഇതാ കുട്ടാ..!
ReplyDelete