tag:blogger.com,1999:blog-2787161678592839240.post8480294100808831433..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SSLC Maths 2010 - A+ എന്തേ കുറഞ്ഞത് ?വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger34125tag:blogger.com,1999:blog-2787161678592839240.post-81667340230861751692010-07-17T11:43:45.264+05:302010-07-17T11:43:45.264+05:30THE Q.P WAS TOO TOUGH TO SCORE A+.THE Q.P WAS TOO TOUGH TO SCORE A+.MOLI KPhttps://www.blogger.com/profile/08206567657019630413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92018496396087203902010-07-17T11:42:57.353+05:302010-07-17T11:42:57.353+05:30THE Q.P.WAS TOO TOUGH TO SCORE A+THE Q.P.WAS TOO TOUGH TO SCORE A+MOLI KPhttps://www.blogger.com/profile/08206567657019630413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70661087304070887692010-06-20T22:41:40.681+05:302010-06-20T22:41:40.681+05:30ഇങ്ങനെ ഡി+ നേടിയവനും അടുത്ത അല്ലോട്മെന്റില്‍ സയന്...ഇങ്ങനെ ഡി+ നേടിയവനും അടുത്ത അല്ലോട്മെന്റില്‍ സയന്‍സ് തിരഞ്ഞെടുക്കും...പിന്നെ എന്ജിനീയരോ ഡോക്ടറോ ആവാന്‍ വേണ്ടി ഉള്ള ശ്രമമാണ്...+2 ആണെങ്കില്‍ ജയിക്കുന്നത് CE +TE അല്ല 24 /80 എഴുതി എടുക്കണം രണ്ട് വര്‍ഷം കൊണ്ട് അവന്റെ/അവളുടെ പരിപ്പ് പുറത്ത് വരും ...അല്ലെങ്കി റിസള്‍ട്ട് അറിയുമ്പോ സാറമാരുടെ പരിപ്പാകും വരുക .Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17382548714730848262010-05-17T06:36:24.388+05:302010-05-17T06:36:24.388+05:30valanju tirinja question paper karanam mikka kutti...valanju tirinja question paper karanam mikka kuttikal pala chodyangalum kandillaUnnikrishnan.Rhttps://www.blogger.com/profile/02973271205247942568noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70351904968039702162010-05-14T21:26:18.404+05:302010-05-14T21:26:18.404+05:30congratulations DEEPA.
You are the first person wh...congratulations DEEPA.
You are the first person who commented "good" regards this post.VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67717962052825929262010-05-14T15:46:42.130+05:302010-05-14T15:46:42.130+05:30goodgoodAnonymoushttps://www.blogger.com/profile/01815168734451199632noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38810919671945586412010-05-14T12:49:33.749+05:302010-05-14T12:49:33.749+05:30najn vaanunajn vaanuAnonymoushttps://www.blogger.com/profile/09361585253878222055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80757764413457315192010-05-10T23:26:46.242+05:302010-05-10T23:26:46.242+05:30This comment has been removed by the author.Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7906515621765470862010-05-10T23:26:46.241+05:302010-05-10T23:26:46.241+05:30This comment has been removed by the author.Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67640021001548386952010-05-10T23:26:01.157+05:302010-05-10T23:26:01.157+05:30This comment has been removed by the author.Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53985475555272269632010-05-10T20:52:35.087+05:302010-05-10T20:52:35.087+05:30എന്റെ ക്ലാസ്സിലെ വിദ്ധ്യര്തിയും ഒരു ബന്ധുവും കൂടി...എന്റെ ക്ലാസ്സിലെ വിദ്ധ്യര്തിയും ഒരു ബന്ധുവും കൂടിയായ കുട്ടിയുടെ എട്ടാം ക്ലാസ്സിലെ പേപ്പര്‍ നോക്കിയപ്പോള്‍ സമവക്യങ്ങളിലെ പല ചോദ്യങ്ങളും തെറ്റിച്ചിരിക്കുന്നു. ആ ക്ലാസ്സില്‍ ധാരാളം പഠന പ്രവര്‍ത്തനങ്ങള്‍ (TEP യില്‍ പറഞ്ഞതനുസരിച്ച് ) ചെയ്യിച്ചിട്ടുണ്ട് . കുട്ടിക്ക് ചതുഷ്ക്രിയകളും പട്ടികയും അറിയാം അതുകൊണ്ട് (during Vacation) രാത്രി (പകല്‍ കളിക്കനുല്ലതാണല്ലോ !!)1 മണിക്കൂര്‍ വീതം ഇരുത്തി സമവാക്യങ്ങള്‍ വീണ്ടും പറഞ്ഞു കൊടുത്തു. ഇന്നലെ ഒരു ചെറിയ ടെസ്റ്റ് നടത്തി . ചോദ്യങ്ങളിലെ സംഖ്യകളും ചരങ്ങളും മാത്രമേ മാറ്റിയുളൂ.ഇപ്പോഴും ശങ്കരന് തെങ്ങുമ്മേ തന്നെ! ഇനിയിപ്പോള്‍ ഞാന്‍ എന്താണ്
ചെയ്യേണ്ടത് ?
എത്രയും അനുസരണയോടെ വന്നിരിക്കുന്ന കുട്ടിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികളുടെ കാര്യം പറയണമോ?Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5603964101761394992010-05-10T14:59:24.983+05:302010-05-10T14:59:24.983+05:30ഇനി ഏ+ കിട്ടാവുന്ന അത്രയും ചോദ്യങ്ങളും ഉത്തരങ്ങളും...ഇനി ഏ+ കിട്ടാവുന്ന അത്രയും ചോദ്യങ്ങളും ഉത്തരങ്ങളും അറിയാവുന്ന മുഴുവന്‍ വഴിയിലും ചെയ്തു പഠിച്ച കുട്ടികള്‍ക്ക് എല്ലാവര്ക്കും ഏ + കിട്ടുക പ്രയാസമാണ് . ഇതിനു ഒരു ബാഹ്യ ശ ക്തി തന്നെവേണം( ബാഹ്യ ശ ക്തി എന്ന് പറഞ്ഞു എന്റെ പുറകെ ആരും വരേണ്ട).അറിയുന്നവ രണ്ടര മണികുരില് എഴുതാന്‍ പറ്റാത്തവര്‍ ,അറിയുന്ന ഉത്തരം എഴുതുമ്പോള്‍ മാറിപ്പോകുന്നവര്‍,പകുതി എഴുതി പൂര്‍ണ മയെന്നുകരുതി അടുത്തതിലേക്ക് ചാടുന്നവര്‍ ,എഴുതിയ ശേഷം ഒരു തവണ വായിക്കാന്‍ മടിക്കുന്നവര്‍ 132 എന്നഉത്തരം 123 എന്ന് എടുതെഴുതുന്നവര് ...........ഇങ്ങിനെയുല്ലവരില്ലേ? ഇവിടെ ആരാണ് കുറ്റക്കാര്‍? ഇത് കണ്ടെത്തി 100 തവണ പറഞ്ഞു കൊടുത്തിട്ടും ആവര്‍ത്തിക്കുന്നവരെ ആര്‍ക്കു എന്ത് ചെയ്യാന്‍ കഴിയും ?....... ഒരു ചെറു കാര്യം . ഒന്നാമത്തെ ചോദ്യത്തിന്നു വളരെ ഭംഗി യാക്കി ചെറുതാക്കി എഴുതിയത് കെട്ടാന്‍ ഉപയോഗിച്ചനൂലിന് ഉള്ളിലായി നോക്കുന്ന ആളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കില്‍ ......? ആര്‍ക്കു കുറ്റം എല്കാന് കഴിയും .മറിച്ച് ആദ്യം പറഞ്ഞ കാര്യങ്ങളുടെ ഉത്തരവതിതം പൂര്‍ണമായും അധ്യാപകര്‍ക്ക് കൊടുക്കണമോ?.. ചര്‍ച്ച ഒരു പോസിറ്റീവ് സെന്‍സില്‍ എടുക്കാനും നല്ല ഉപദേശ ങ്ങളും അഭിപ്രായങ്ങളും നല്‍കാനും ഈ സ്ഥലം വിനിയോഗിക്കുമല്ലോ?vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43050308494769448122010-05-10T14:58:52.652+05:302010-05-10T14:58:52.652+05:30പ്രതികരണങ്ങള്‍
പ്രതീക്ഷിച്ചാണല്ലോ പോസ്റ്റുകള്‍
പ്...പ്രതികരണങ്ങള്‍
പ്രതീക്ഷിച്ചാണല്ലോ പോസ്റ്റുകള്‍
പ്രസിദ്ധീകരിക്കുന്നത് ?
പ്രധാനവിഷയമായ ഗണിതതെക്കുരിച്ചു
പ്രാധാന്യത്തോടെ യുള്ള ഒരു പോസ്റ്റ് .
പ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യുന്ന രീതി
പ്രാമുഖ്യം നല്കേണ്ടുന്ന സ്ഥനംകളില്
പ്രകടിപ്പെണ്ടുന്ന സ്കില്‍സ് കുറയുമ്പോള്‍
പ്രശ്നം സംകീര്ണമാകും ..കുട്ടിയാണോ കുറ്റക്കാരന്‍ ?കൂട്ടായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അധ്യാപകരോ?ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല .എന്നാലും പ്രശ്നം വിലയിരുതെണ്ടേ?ഡി+ല്‍ കുറഞ്ഞവര്‍ ആര് ?
പഠന വ്യകല്ല്യമുള്ള കുട്ടികള്‍ ഈ വര്‍ഷം ഡി+ല്‍ കുറഞ്ഞ ഗ്രേഡ് വാങ്ങി യിട്ടില്ല ന്ന് നമുക്കറിയാം.( സ്കൂളുകളിലെIEDഎണ്ണം കൂടിയ ത് ഇതിനു തെളിവാണ് ) പരീക്ഷ അടുത്ത സമയത്ത് നിരന്തരം നടത്തിയ ഈവനിഗ് ,നൈറ്റ് ക്ലാസുകള്‍ എന്നി സ്ഥലത്ത് ഏതാതിരുന്ന ഒരു കൂടം കുട്ടികള്‍ നമ്മുടെ ഇവിടെ ഇല്ലേ?
രാത്രിഭക്ഷണം ഉള്‍പ്പെടെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കാത്തിരുന്നിട്ടും ക്ലാസില്‍ എത്താന്‍ വൈമനസ്യം കാട്ടിയ കുട്ടികളെ ആരെങ്കിലും ശ്രദ്ധിച്ചോ? ഇവിടെ രക്ഷിതാവിന്റെ പങ്കു വലുതല്ലേ? ഡി+ ല്‍ കുറഞ്ഞ വരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ഇത്തരം പേരെ നമുക്ക് കാണാന്‍ കഴിയും . ഇവിടെ അധ്യാപകരാണോ കുറ്റക്കാര്‍ ? സ്കൂളില്‍ ഒറ്റ ക്ളാസി പോലും ശ്രദ്ധിക്കാന്‍ തയ്യാറാകതവര്ക്ക് വേണ്ടിയാണ് വിവിധ ഏജന്‍സികള്‍ ഇത്തരം ക്ലാസുകള്‍ സ്കൂള്‍ തലത്തിലുംപ്രാതെസീകതലത്തിലുംഎര്പെടുതിയിരുന്നത് . ഇത്തരം കുട്ടികളെ കണ്ടെത്തി (രക്ഷിതാക്കളെ അറിയിച്ചിട്ടും ഫലമില്ലാതവ) എങ്ങിനെ നാം ക്ലാസില്‍ എത്തിക്കും ? സാധിച്ചാല്‍ അടുത്ത വര്‍ഷം 100% ഗണിതവിജയം ഉണ്ടാവും. തീര്‍ച്ച.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70086165613005285382010-05-10T13:40:12.451+05:302010-05-10T13:40:12.451+05:30എനിക്കു് തോന്നുന്നത് പുതിയ പാഠ്യപദ്ധതി ഗണിതം കൂടുത...എനിക്കു് തോന്നുന്നത് പുതിയ പാഠ്യപദ്ധതി ഗണിതം കൂടുതല്‍ മധുരമാക്കി എന്നാണ് (പ്രത്യേകിച്ച് വെറുതെ കിട്ടിയ 20 മാര്‍ക്കും വലിയ പ്രയത്നമില്ലാതെ കിട്ടിയ10 മാര്‍ക്കും ചേര്‍ന്ന് D+ ല്‍ എത്തി നിവര്‍ന്നു നടക്കുന്ന വിദ്വാന്മാര്ക്ക്) എന്നാല്‍ വാലുവേഷന് ക്യാമ്പില്‍ നിന്നും മനസ്സിലായ കാര്യം തലപുകഞ്ഞിരുന്ന് പഠിക്കുന്ന കുട്ടികളെ A+ ല്‍ നിന്നും തള്ളിതാഴെയിടുന്നത് കുട്ടികള്‍ മനസ്സിലാക്കരുതെന്നുള്ള തരത്തിലെ ചില ചോദ്യങ്ങളിലെ അവ്യക്തതയാണ്.(ഉദാ:Qn;1,2,15,18)ഒരേ രീതിയിലുള്ള ചോദ്യങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാനും ചോദ്യങ്ങളിലെ അവ്യക്തത കുറക്കാനും ചോദ്യകര്‍ത്താക്കള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.കഠിനപ്രയത്നം ചെയ്യുന്ന കുട്ടികള്‍ A+ നേടി മുന്നില്‍ തന്നെ എത്തട്ടെ,അതല്ലെ നല്ലത്.rlathahttps://www.blogger.com/profile/03068187217387779268noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44796905383926060212010-05-10T10:21:26.409+05:302010-05-10T10:21:26.409+05:30This comment has been removed by the author.പ്രകാശ്https://www.blogger.com/profile/10516212552419283406noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65544192134135359852010-05-10T08:23:28.860+05:302010-05-10T08:23:28.860+05:30കണക്ക് അധ്യാപകര്‍ നിര്‍ബന്ധമായും ആത്മ പരിശോധന നടത്ത...കണക്ക് അധ്യാപകര്‍ നിര്‍ബന്ധമായും ആത്മ പരിശോധന നടത്തേണ്ട (ആത്മഹത്യ അല്ല ഉദ്ദേശിച്ചത് ) പ്രസക്തമായ വിഷയമാണ് ഈ pOst -ന്റെത് . എങ്കിലും ഇതിനു ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു puzzle pOst -നു കിട്ടുന്ന പ്രതികരണം പോലും കിട്ടുന്നില്ലല്ലോ എന്ന് കാണുന്നത് സങ്കടകരമാണ്. ഇത്രയോക്കയെ ഉള്ളോ കുട്ടികളോടുള്ളപ്രതിബദ്ധത?thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83887351755241976422010-05-09T22:52:34.369+05:302010-05-09T22:52:34.369+05:30.
.വേണ്ട ഹോംസ് , പ്രതികരണ ശേഷിയില്ലാത്ത ഒരു സമൂഹത്....
.വേണ്ട ഹോംസ് , പ്രതികരണ ശേഷിയില്ലാത്ത ഒരു സമൂഹത്തിനു നമ്മുടെ വാദപ്രതിവാദങ്ങള്‍ അരോചകവും, അസഭ്യവുമായി തോന്നുമ്പോള്‍ നാം സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.അല്ലെങ്കില്‍ തെമ്മാടി കുഴിയില്‍ കിടക്കേണ്ടി വരും.ഏത് കമന്റ് എഴുതുമ്പോളും "ഉജ്ജ്വലമായി", "നന്നായി", "വളരെ നന്നായി" , "പോസ്റ്റ് പ്രസിദ്ധീകരിച്ച ആള് പറഞ്ഞതാണ് പരമമായ സത്യം" , ഇങ്ങനെ ഒക്കെ എഴുതിയാല്‍ മതി.
A + ഉറപ്പ് .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38974429430524836702010-05-09T17:58:49.313+05:302010-05-09T17:58:49.313+05:30ബൂലോഗ സംവാദങ്ങളുടെ ഒരു സ്റ്റൈല്‍ പലര്‍ക്കും ഇപ്പോഴ...ബൂലോഗ സംവാദങ്ങളുടെ ഒരു സ്റ്റൈല്‍ പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നതില് വിഷമമുണ്ട്. നാം പറയാനുറച്ച കാര്യങ്ങള്‍ അല്പം തീവ്രമായും പരുഷമായുമൊക്കെപ്പറയുന്നത്, അതിന് അതേ നാണയത്തിലുള്ള പ്രതികരണങ്ങളുണ്ടാകാന് വേണ്ടിയാണ്. നിഷ്കളങ്കരായ ചിലര്‍ ഇതെല്ലാം പരസ്പരമുള്ള കടിച്ചുകീറലായി തെറ്റിദ്ധരിക്കുന്നതാണു പ്രശ്നം!
ബാബൂജേക്കബും, വിജയന് കടവത്തുമൊക്കെയായി ഈവിധം ആശയസംവാദം നടത്തുമ്പോള്‍,അവരില്‍ നിന്നും തീര്‍ച്ചയായും ചില പാഠങ്ങള്‍ പഠിക്കുകയും, ചില അഭിപ്രായങ്ങള്ക്കെങ്കിലും ചില്ലറ മാറ്റങ്ങള്‍ വരുകയും ചെയ്യുന്നുണ്ട്.
ഇതൊക്കെ വെറും ശണ്ഠകളായിക്കാണുന്ന ശുദ്ധാത്മാക്കളോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ....
ഈ കമന്റെങ്കിലും തെമ്മാടിക്കുഴിയില്‍ മറമാടില്ലെന്നു കരുതുന്നു.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44530538611042752962010-05-09T16:14:59.366+05:302010-05-09T16:14:59.366+05:30ഒരു കത്ത്

പ്രിയപ്പെട്ട ഹരീ
നിങ്ങളയച്ച പോ...ഒരു കത്ത്

പ്രിയപ്പെട്ട ഹരീ
നിങ്ങളയച്ച പോസ്ററ് കിട്ടി. പോസ്ററിലെ അവലോകനങ്ങളും വിശകലനങ്ങളും എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ A+ കിട്ടിയ കുട്ടികളുടെ എണ്ണം ഗണിത വിഷയത്തില്‍ താരതമ്യേന കുറവാണെന്നു കാണുന്നതില്‍ ദു:ഖവുമുണ്ട്. ഇപ്രാവശ്യത്തെ ഗണിത ചോദ്യത്തിന്റെ നിലവാരമാണതിനു കാരണം എന്ന വാദത്തോടും യോജിപ്പില്ല. മലയാളം രണ്ടാം പേപ്പറിനു കൂടുതല്‍ പേര്‍ക്ക് ഏ+ കിട്ടി എന്നുള്ളതിലും അത്ഭുതമില്ല. രണ്ടാം പുസ്തകത്തിന്റെ പഠനം ഒരു വഴിപാടായി കണ്ടിരുന്ന കാലം കഴിഞ്ഞു പോയി. ഇപ്പോള്‍ ഭാഷാപഠനത്തിന്റെ സവിശേഷതകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മലയാളം ബേസിക് ടെക്സ്ററുകള് രൂപപ്പെടുത്തുന്നതും പഠനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതും. നിത്യ വ്യവഹാര രൂപങ്ങള്‍ക്കും സര്‍ഗ്ഗാത്മക രചനകള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം നല്ല ഭാഷ അറിയാനും ശീലിക്കാനുമുള്ല നിരവധി അവസരങ്ങളൊരുക്കിക്കൊടുക്കാനും കഠിനപ്രയത്നം നടത്തിവരുന്നുണ്ട്. ഈ മാററം ഉള്‍ക്കൊള്ളാന്‍ മലയാള ഭാഷാധ്യാപകര്‍ക്ക് അടുത്ത കാലത്തായി നല്ലപോലെ സാധിക്കുന്നുണ്ട് എന്ന് ഒരു R.P എന്ന നിലയില്‍ എനിക്കു മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ അതിനോടൊപ്പമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് ഗണിതം. ഏററവും താഴ്ന്ന ക്ളാസുകളില്‍ ഉദ്ഗ്രഥിത രൂപത്തിലാണ് വിഷയങ്ങള്‍ എല്ലാം പഠിപ്പിക്കുന്നത്. ഭാഷയോടൊപ്പം ഗണിതം ഗണിതത്തോടൊപ്പം പരിസര പഠനം എന്നിങ്ങനെ. എന്നാല്‍ ലോവര്‍ പ്രൈമറിയിലും അപ്പര്‍ പ്രൈമറിയിലും ഗണിത പഠനത്തില്‍ വന്ന മാററങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുത്തിയാലെ നാം ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തുകയുള്ളൂ.

ഇക്കഴിഞ്ഞ ദിവസം പഞ്ചായത്തു തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഒരു ക്യാമ്പില്‍ ഞാന്‍ കുറേ നേരം ചെലവിടുകയും ക്ളാസെടുക്കുകയും ചെയ്തു. കഥ പറയാനും പാട്ടു പാടാനും കളികളില്‍ പങ്കെടുക്കാനും ശാസ്ത്ര വിഷയങ്ങളില്‍ സംഭാവനകള്‍ നല്‍കാനും കഴിയുന്ന മിടുക്കരായ ഇവരുടെ കൂട്ടത്തില്‍ 4 മുതല്‍ 10 വരെ കളാസുകളില്‍ പഠിക്കുന്നവരും ഈ വര്‍ഷം 10 കഴിഞ്ഞവരുമുണ്ടായിരുന്നു. നക്ഷത്രങ്ങളെപ്പററിയും ജ്യോതിശ്ശാസ്ത്ര വിശേഷങ്ങളെപ്പററിയും സംസാരിക്കുന്നതിനിടയ്ക്ക് എനിക്കു അല്ലറ ചില്ലറ ഗണിത കാര്യങ്ങളും പറയേണ്ടി വന്നു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അവരില്‍ നല്ലൊരു വിഭാഗത്തിനു ചതുഷ്ക്രിയകള്‍ ഉറച്ചിട്ടില്ല എന്നതു തന്നെയാണ്. ഉറയ്ക്കാത്ത ഈ അടിത്തറയില്‍ നിന്ന് ഉന്നത വിജയത്തിന്റെ രമ്യഹര്മ്മ്യങ്ങള് എങ്ങനെ കെട്ടിപ്പൊക്കും.

കുട്ടികളുടെ നിലവാരം പൂര്‍ണ്ണമായും വിശകലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും A+ കിട്ടിയവരുടെ എണ്ണത്തില്‍ മാത്രമല്ല എല്ലാ ഗ്രേഡു കിട്ടിയവരിലും മററു വിഷയങ്ങളെ അപേക്ഷിച്ചു ഗണിലത്തില് എണ്ണം കുറവായിരുന്നു എന്നു തന്നെ നാം മനസ്സിലാക്കുന്നു.

ഗണിതം മധുരമാണെന്നു പറഞ്ഞാല്‍ മാത്രം പോരാ, അതിന്റെ മാധുര്യം കുട്ടികള്‍ക്കു നുണയാന്‍ എന്തെല്ലാം ചേരുവകളാണ് നാം ഇനിയും നിര്‍മ്മിക്കേണ്ടതെന്നു ഗണിത പടുക്കളില്‍ നിന്നു തന്നേ നിര്‍ദ്ദേശങ്ങള്‍ വരട്ടേ. താങ്കള്‍ക്കും മററു ബ്ളോഗ് ടീമംഗങ്ങള്‍ക്കും സുഖമെന്നു കരുതുന്നു. ക്രുദ്ധമായ രീതിയില്‍ കമന്റുകളെഴുതുന്നവരോട് സംയമനത്തോടെ പ്രതിവദിക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ. ഗീതാസുധി ടീച്ചറോട് ഞാന്‍ ചോദിച്ചതായി പ്രത്യേകം പറയണം.

സ്നേഹത്തോടെ
നിങ്ങളുടെ ജനാര്ദ്ദനന്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68370554507550999202010-05-09T15:14:13.418+05:302010-05-09T15:14:13.418+05:30SSLC പരീക്ഷാ അവലോകനം നന്നായി. എല്ലാവര്ക്കും എ+ കുറ...SSLC പരീക്ഷാ അവലോകനം നന്നായി. എല്ലാവര്ക്കും എ+ കുറഞ്ഞു പോയതിലാണ് സങ്കടം .ഇവിടെ D ഗ്രേഡ് ലഭിച്ച 4%ത്തെ ആരും കാണുന്നില്ലേ .എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത് .ഇവരില്‍ ചിലര്‍ക്ക് മറ്റു ചില വിഷയങ്ങളില്‍ എ ഗ്രേഡ് വരെ ലഭിച്ചിട്ടുണ്ട് ഇതും ചിന്തിക്കേണ്ട ഒരു വിഷയമല്ലേ ?.

സേ പരീക്ഷയിലെന്കിലും ഈ പാവങ്ങള്‍ രക്ഷപ്പെട്ടു പോകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26045023921303450882010-05-09T13:29:22.208+05:302010-05-09T13:29:22.208+05:30അയ്യോ സാറന്മാരെ , വടി കൊടുത്തു അടി മേടിക്കാന്‍ നോക...അയ്യോ സാറന്മാരെ , വടി കൊടുത്തു അടി മേടിക്കാന്‍ നോക്കുകയാണോ?

ഹോംസ്-ഉം മറ്റു ചിലരും പറഞ്ഞിരുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് ഇതാ maths blog തന്നെ പറയുന്നു. ഈ പോസ്റ്റില്‍ പ്രതിയായി പിടിച്ചു കെട്ടിയിട്ടിരിക്കുന്നത് ആരെയാണെന്ന് സൂക്ഷിച്ചു നോക്കൂ. പ്രതിയ്ക്ക് മാത്സ് അധ്യാപകന്റെ എല്ലാ ലക്ഷണവും ഉണ്ടല്ലോ?

ഹോംസ് ഇതൊക്കെ നേരത്തെ അല്‍പ്പം പരുഷമായി പറഞ്ഞെന്നല്ലേ ഉള്ളൂ . അതിനു അദ്ദേഹത്തിന്റെ കമന്റുകളെല്ലാം maths blog -ല്‍ നിന്ന് വലിച്ചു വാരി PDF രൂപത്തില്‍ തെമ്മാടിക്കുഴിയില്‍ എറിഞ്ഞില്ലേ?

കുട്ടികള്‍ക്ക് A + കുറഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയാവുന്ന മറുപടി .കുട്ടി പഠിച്ച രീതി ഒന്ന് , ചോദ്യം ചോദിക്കുന്ന രീതി വേറൊന്നു. പരീക്ഷാ ഹാളില്‍ utter confusion .

നമ്മുടെ പരമമായ ലക്ഷ്യം എല്ലാവരെയും D + -ല്‍ എത്തിച്ചു സമ്പൂര്‍ണ്ണ വിജയം കരസ്ഥമാക്കുക എന്നുള്ളതാണല്ലോ? ഈ ലക്ഷ്യത്തിലേക്ക് കുതിച്ചപ്പോള്‍ talented ആയ കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിഞ്ഞോ ?
ശാക്തീകരണവും , തുടര്‍ ശാക്തീകരണവും എത്ര കഴിഞ്ഞു? അധ്യാപകര്‍ നന്നായോ? ഇല്ല. ക്ലാസ് റൂമുകളില്‍ പഴയ പ്രസംഗ രീതി തന്നെ. ടെക്സ്റ്റ് ബുക്കുകള്‍ പ്രവരത്തനാധിഷ്ടിതമാണ് , ചോദ്യങ്ങളും അങ്ങനെതന്നെ. അപ്ലിക്കേഷന്‍ ലെവലിലേക്ക് എത്താന്‍ കുട്ടിക്ക് അധ്യാപകന്റെ പ്രസംഗ രീതി മതിയാകുന്നില്ല. A + നിലവാരക്കാരന്റെ score താഴേയ്ക്ക് പോകുന്നു.

താഴ്ന്ന പഠന നിലവാരം ഉള്ള കുട്ടികളെ സംബന്ധിച്ച് വലിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. പ്രോജക്ടിന്റെയും , അസൈന്‍ മെന്റിന്റെയും ഒക്കെ രൂപത്തില്‍ 20 മാര്‍ക്ക് കിട്ടും. പിന്നെ D + ലേക്ക് നടക്കാവുന്ന ദൂരം മാത്രം.
അധ്യാപകരുടെ ബ്ലോഗ് ആയതു കൊണ്ട് തുറന്നു എഴുതുന്നതില്‍ പ്രശ്നം ഇല്ല എന്ന് തോന്നുന്നു. C .E . യുടെ മൂല്യ നിര്‍ണയത്തിനായി കൊടുക്കുന്ന പ്രോജക്ടിന്റെയും , അസൈന്‍ മെന്റിന്റെയും സെമിനാരിന്റെയും ഒക്കെ അവസ്ഥ എത്ര പരിഹാസ്യമാണെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ക്ലാസ്സില്‍ ഏതെങ്കിലും കുറച്ചു കുട്ടികള്‍ അതൊക്കെ ശരിയായി ചെയ്യുന്നുണ്ടാകാം . ബാക്കിയുള്ളവരൊക്കെ submit ചെയ്യേണ്ട ഡേറ്റ് എത്തുമ്പോള്‍ എന്തെങ്കിലും ഒക്കെ തട്ടികൂട്ടി കൊണ്ടുവരും . അവനും കൊടുക്കണം മാര്‍ക്ക് 20 .അല്ലെങ്കില്‍ തന്നെ രാവിലെ പാലും പത്രവും ഒക്കെ വിറ്റു , കല്യാണ വീടുകളില്‍ ഭക്ഷണം വിളമ്പി ഉപ ജീവനം കഴിക്കുന്ന കുട്ടിക്ക് ഇതിനൊക്കെ എവിടെ സമയം. product -അല്ല process -ആണ് വിലയിരുത്തേണ്ടത് എന്നൊക്കെ C .T .E.P. യില്‍ പറയും . ഒരു ശരാശരി സര്‍ക്കാര്‍ സ്കൂളിനെ സംബന്ധിച്ച് product ഉം ഉണ്ടാവില്ല process ഉം ഉണ്ടാവില്ല . 20 മാര്‍ക്ക് ഉണ്ടാവും.

പിന്നെ എന്താണൊരു വഴി ? വിവരമുള്ളവര്‍ പറഞ്ഞു താ.thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42657704877473267702010-05-09T11:41:42.552+05:302010-05-09T11:41:42.552+05:30English medium students cannot readout and Analise...English medium students cannot readout and Analise two or more problems in the question.The GREAT EVALUATORS of Kerala are very straight and vigilant once they go to the valuation camp but not in their class room.The whole mathematics teachers of Kerala must have an open mind.We should think more regarding the same:THOSE WHO KNOW MALAYALAM ALPHABETS CAN GET A C+ GRADE WITHOUT MUCH EFFORT.BUT THOSE WHO KNOW TO WRITE NUMBERS AND VARIABLES CANNOT GET EVEN A D+ GRADE?WHY?sajihttps://www.blogger.com/profile/12694705623376103242noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67080351192751415792010-05-09T10:59:16.050+05:302010-05-09T10:59:16.050+05:30മനുചേട്ടാ, ഹോം സ് സര് ,മാഷന്മാരെ കുടയുന്ന വ്യക്ത...മനുചേട്ടാ, ഹോം സ് സര് ,മാഷന്മാരെ കുടയുന്ന വ്യക്തിയനെന്ന് ഞാന്‍ പറയില്ല. നന്നാക്കുന്ന ആളാനെന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ .എല്ലാവരോടും ഉണരാന്‍ പറഞ്ഞത് മറുപടിയിലൂടെ കണക്കിനെ നന്നാക്കാനുള്ളഎല്ലാ മാന്യ ദേഹങ്ങളുടെയും വിദ്യ പുറം ലോകതെതിക്കാനാനെ . വീണ്ടും കാണാം.reshmahttps://www.blogger.com/profile/16295799315047493257noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1752725361084572032010-05-09T09:56:48.215+05:302010-05-09T09:56:48.215+05:30കുറച്ചു മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും പിന്നെ ടെക്...കുറച്ചു മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും പിന്നെ ടെക്സ്റ്റ് ബുക്കിലെ ഏതാനം ചോദ്യങ്ങളും മാത്രം പഠിച്ചാല്‍ എ പ്ലസ് കിട്ടാന്‍ എളുപ്പം ആണ് എന്ന് മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളെ ആധാരം ആകി കുട്ടികള്‍ ചിന്തിച്ചു കാണും അതാണ് എ പ്ലസ് കുറയാന്‍ ഏറ്റവും പ്രധാന കാരണം .എന്നാല്‍ ഈ വര്‍ഷം ആ ധാരണ തെറ്റി പോയി .ഇത്തരം ചോദ്യ പേപ്പര്‍ സ്വാഗതം ചെയെണ്ടതാണ് .
കുട്ടികളിലെ അറിവുകള്‍ ശരിക്കും അളക്കുന്ന രീതിയില്‍ ഉള്ള ചോദ്യങ്ങള്‍ ആയിരിക്കണം .

Grading System വരുന്നതിനു മുന്‍പ് Maths 1 , Maths 2 എന്നിവയില്‍ പ്രതെയ്കം ജയിക്കുനതിനു 10/50 സ്കോര്‍ ചെയണം ആയിരുന്നു .എന്നാല്‍ 12 വിഷയങ്ങളില്‍ 10 മാര്‍ക്ക് സ്കോര്‍ ചെയ്താലും കുട്ടി ജയിക്കുമായിരുന്നില്ല കാരണം മിനിമം 210/600 സ്കോര്‍ ചെയണം .
എന്നാല്‍ ഇന്ന് അതാണോ സ്ഥിതി .കുട്ടിക്ക് ജയിക്കാന്‍ മിനിമം 30/100 സ്കോര്‍ ചെയണം.
അതില്‍ തന്നെ 20 സ്കോര്‍ C.E ക്കാണ്.
സി.ഇ വര്‍ക്ക് ചെയ്തവനും ചെയ്യാത്തവനും ഒക്കെ 20 ഇട്ടു കൊടുക്കും .പിന്നെ വേണ്ടത് വെറും 10/80 ആണ് .അതിനു ഒരു അന്തര്‍ വൃത്തവും മാധ്യവും മാത്രം .എന്ത് വിദ്യാഭ്യാസ പുരോഗതി ആണ് ഇവിടെ .Total Mark നോക്കുന്നുലില്ല .വെറുതെ ആണോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിജയ ശതമാനം കുത്തനെ ഉയര്‍ന്നത്.വിജയ ശതമാനും മാത്രം ഉയര്‍ന്നു പഠന നിലവാരം ഉയര്ന്നുവോ ?എഴുത്ത് പരീക്ഷയില്‍ സി.ഇ കണക്കാതെ മിനിമം 24/80 വേണം എന്ന് കണക്കകി നോക്കുക വിജയ ശതമാനം എവിടെ ആയിരിക്കും ?

യാതൊരു സംശയവും ഇല്ലാതെ പറയാന്‍ കഴിയുന്ന ഒരു കാര്യം നമ്മുടെ പുസ്തകം C.B.S.E ടെക്സ്റ്റ് ബൂക്കിനെക്കള് നിലവാരം ഉണ്ട് എന്നാല്‍ അത് കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യത്തോടെ എത്തിക്കാന്‍ കഴിയുന്നില്ല .അതിനു കുറെ കാര്യങ്ങള്‍ ശ്രധികണം .

ഇനിയും കുറെ കാര്യങ്ങള്‍ എഴുതണം എന്ന് ഉണ്ട് . പക്ഷെ എപ്പോള്‍ സമയ കുറവ് ഉണ്ട് .ഹിത May 11 നു വരും ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് വീണ്ടും സജീവമായി തിരിച്ചു വരാന്‍ കഴിയും എന്ന് കരുതുന്നു . .പക്ഷെ ഹിത പഴയ പോലെ ആവുമോ എന്ന് അറിയില്ല .അവള് ഇനി ബ്ലോഗിലേക്ക് വരുമോ എന്നും അറിയില്ല .Ammuhttps://www.blogger.com/profile/01909564563673726003noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12963793743934080872010-05-09T09:26:50.994+05:302010-05-09T09:26:50.994+05:30മൂന്ന് മണിക്കൂര്‍ (1.30 to 4.30) പരീക്ഷാ ഹാളില്‍ ച...മൂന്ന് മണിക്കൂര്‍ (1.30 to 4.30) പരീക്ഷാ ഹാളില്‍ ചെലവിടേണ്ടി വന്നതും കടുത്ത ചൂടുമെല്ലാം വില്ലന്മാരായിരുന്നില്ലേ?Sankaran mashhttps://www.blogger.com/profile/04228145762945478787noreply@blogger.com