tag:blogger.com,1999:blog-2787161678592839240.post647222709896603238..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഒരുകോടി സ്വപ്നങ്ങളായി..മനസ്സിന്റെ മണിമഞ്ചലില്‍.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger159125tag:blogger.com,1999:blog-2787161678592839240.post-40587895670712140232012-08-12T19:51:27.070+05:302012-08-12T19:51:27.070+05:30ഈ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യ...ഈ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അധ്യാപകര്‍ക്കും അവര്‍ക്കു എല്ലാ പിന്തുണയും നല്കി ഇവിടെ വരികയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന എല്ലാവര്ക്കും സര്‍വ്വോപരി ഈ അറിവിന്റെ നിറകുടം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്റെ ഒരു കോടി അഭിനന്ദനങ്ങള്‍.

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"

അഭിനന്ദനം അറിയിക്കാന്‍ ഇവിടെ വന്നിട്ട് അതു ചെയ്യാതെ മടങ്ങി! ഇപ്പോഴാ ഓര്‍ത്തത്Sreenadhhttps://www.blogger.com/profile/14060619553107826246noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11443101784772561462012-08-11T11:21:23.962+05:302012-08-11T11:21:23.962+05:30Congrats,U have done Well.Congrats,U have done Well.Anonymoushttps://www.blogger.com/profile/13548819294737950035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27157183239735813152012-08-11T11:20:03.177+05:302012-08-11T11:20:03.177+05:30vbvbAnonymoushttps://www.blogger.com/profile/13548819294737950035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47608937454349893422012-08-10T15:14:42.583+05:302012-08-10T15:14:42.583+05:30Testing...............Testing...............വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2948523871209098472012-08-10T12:35:32.777+05:302012-08-10T12:35:32.777+05:30-
ടൈം ടേബിളുകളില്‍ മാറ്റം വരിക എന്നത് എല്ലാ കാലത്...-

ടൈം ടേബിളുകളില്‍ മാറ്റം വരിക എന്നത് എല്ലാ കാലത്തും ഉള്ള ഒരു പ്രക്രിയയാണ്.

ഇവിടെ കൊടുത്തിട്ടുള്ള ടൈം ടേബിളുകളുടെ ലിങ്ക് ശ്രദ്ധിച്ചാല്‍ തന്നെ അതിന്റെ ശ്രോതസ് മനസ്സിലാക്കാവുന്നതേയുള്ളു.

ഇവയെല്ലാം തന്നെ ആധികാരികതയുള്ള സൈറ്റുകളില്‍ നിന്നു തന്നെയാണ്. ഫിലിപ്പ് സാര്‍ ചോദിച്ചതു പോലെ ഭാവിയില്‍ മാറ്റം വ്ന്നേക്കാം എന്നു കരുതി ടൈം ടേബിളേ പ്രസിദ്ധീകരിക്കാതിരിക്കാനാവുമോ..?

ചില സൈറ്റുകളായിരിക്കും ആദ്യം ഇവ പ്രസിദ്ധീകരിക്കുക. പിന്നീടായിരിക്കും ഔദ്യോഗിക സൈറ്റില്‍ വരിക. ഉദാഹരണത്തിന് ഇപ്പോള്‍ കിടക്കുന്ന ലിങ്ക് ഔദ്യോഗിക സൈറ്റന്റേതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ കെ.പി.എസ്.എച്ച്.എ യുടേതായിരുന്നു.

അതു പോലെ ഐ.ടി ചോദ്യങ്ങളും ....സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29592771022722513042012-08-10T12:13:49.054+05:302012-08-10T12:13:49.054+05:30സന്തോഷ് സാർ,
ഞാൻ ഈ റ്റൈംറ്റേബിളുകൾ ഒന്നുംതന്നെ ...സന്തോഷ് സാർ,

ഞാൻ ഈ റ്റൈംറ്റേബിളുകൾ ഒന്നുംതന്നെ ശ്രദ്ധിച്ചിട്ടില്ല (അതിന്റെ ആവശ്യമില്ലാത്തതുകൊണ്ട്). അതുകൊണ്ട് ഒരു സംശയം: ഇതിൽ ഓരോ റ്റൈംറ്റേബിളും അതുണ്ടാക്കാൻ അധികാരമുള്ളവർതന്നെ പുറപ്പെടുവിച്ചതാവില്ലേ? അതോ ബ്ലോഗ് ടീം സ്വന്തമായി നിർമിച്ചെടുക്കുന്നതാണോ? പുറപ്പെടുവിക്കുന്ന സമയത്ത് അതുതന്നെയല്ലേ ആധികാരികവും? ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ഗണിച്ചുകണ്ട് ഇത് പ്രസിദ്ധീകരിക്കുന്നത് താമസിപ്പിക്കണമെന്നാണോ താങ്കൾ സൂചിപ്പിക്കുന്നത്? അറിവില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13242845874964104412012-08-10T11:41:24.869+05:302012-08-10T11:41:24.869+05:30സാര്‍,
പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ടൈംടേ...സാര്‍,
പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ടൈംടേബിളുകള്‍ പ്രസിദ്ധീകരിക്കേണ്ടി വന്നു നമ്മുടെ ബ്ലോഗിന്. ചാനലുകളുടെ ഫ്ലാഷ് ന്യൂസിന്റെ നിലവാരത്തിലേക്ക് തരം താണതായി നമ്മുടെ ഈ തിടുക്കം.ദയവു ചെയ്ത് ആധികാരികത ഉറപ്പിവരുത്തി മാത്രം ഇത്തരം ഓര്‍ഡറുകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുമല്ലോ......santhosh.vhttps://www.blogger.com/profile/00006770496072222041noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81030544255338770132012-08-10T07:51:11.236+05:302012-08-10T07:51:11.236+05:30@ പഠനകാലത്തും അങ്ങനെ തന്നെയായിരുന്നൂ ഹോംസിന്റെ അനു...@ പഠനകാലത്തും അങ്ങനെ തന്നെയായിരുന്നൂ ഹോംസിന്റെ അനുഭവം.ആറാംക്ലാസില്‍ എല്ലാ കുട്ടികളും സാമൂഹ്യപാഠം നോട്ടെഴുതിയെടുക്കുമ്പോള് തട്ടുപാത്രത്തില്‍ അബോക്കര്‍മാഷിന്റെ വീട്ടില്‍നിന്നും ചൂടോടെ ഉച്ചയൂണ് കൊണ്ടുവരാനായിരുന്നൂ ഹോംസിന്റെ നിയോഗം.

ഹോംസ് താങ്കളുടെ വാക്കുകൾ മുറിപ്പെടുത്തുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അത്തരം സീനുകൾ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്നതാണെന്നു വിശ്വസിക്കാൻ തന്നെ പാടുപെട്ടു. വർഷങ്ങൾക്കു ശേഷമാണെങ്കിലും അധ്യാപകലോകത്തിന്റെ പേരിൽ ക്ഷമ ചോദിക്കുന്നു. വിദ്യാർത്ഥിയെ വ്യക്തിയായി പരിഗണിക്കാതിരിക്കുന്ന ഞങ്ങളിലെ ഒരു ന്യൂനപക്ഷത്തിന്റെ പേരിൽ മാപ്പ്.Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20053188391046132952012-08-07T22:26:52.733+05:302012-08-07T22:26:52.733+05:30പൊതുവിദ്യാഭ്യാസമേഖലയെ മികവിലേയ്ക്കുയര്‍ത്താന്‍ ആത്...പൊതുവിദ്യാഭ്യാസമേഖലയെ മികവിലേയ്ക്കുയര്‍ത്താന്‍ ആത്മാര്‍ത്ഥതയോടെ യത്നിക്കുന്ന മാത്സ് ബ്ളോഗ് ടീമിന് ഒരു കോടിയുടെ നിറവില്‍ അഭിവാദ്യങ്ങള്‍!Anonymoushttps://www.blogger.com/profile/13217741249778452054noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32251372637142432702012-08-07T21:26:04.064+05:302012-08-07T21:26:04.064+05:30This comment has been removed by the author.Judehttps://www.blogger.com/profile/02399704906264465197noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60378187406427849422012-08-06T20:45:55.554+05:302012-08-06T20:45:55.554+05:30@ഹോംസ് സാര്‍,
അതിനെക്കാളും ഉപരി എന്നെ അത്ഭുത പ്പെ...@ഹോംസ് സാര്‍,
അതിനെക്കാളും ഉപരി എന്നെ അത്ഭുത പ്പെടുത്തുന്നത് ഞാന്‍ എങ്ങനെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റി എന്നുള്ളതാണ് .848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45493343784653560732012-08-06T20:25:54.802+05:302012-08-06T20:25:54.802+05:30ആദ്യമായി 2011 ഏപ്രില്‍ മാസം മുതലാണ് മാത്സ് ബ്ലോഗ...ആദ്യമായി 2011 ഏപ്രില്‍ മാസം മുതലാണ് മാത്സ് ബ്ലോഗ് സന്ദര്‍ശിച്ചു തുടങ്ങിയത്. തരകന് ഹൈ സ്കൂള്‍ അധ്യാപകനായ അനൂപ് സാറാണ് ആദ്യമായി ഈ ബ്ലോഗിനെ കുറിച്ച് പറഞ്ഞത്. പുതിയ പത്താം ക്ലാസ്സ് പാഠ ഭാഗങ്ങളിലെ സംശയങ്ങള്‍ ദൂരികരിച്ചു തന്നു മാത്സ് ബ്ലോഗ് എന്നെ സഹായിച്ചു. എന്നെ പോലുള്ള സമാന്തര അധ്യാപകര്‍ക്ക് ഏറെ പ്രയോജനകരമാണ് മാത്സ് ബ്ലോഗ്. കൂടാതെ എന്റെ ഒരു പോസ്റ്റ് പ്രസിധീകരിച്ചതിലൂടെ ഈ മഹാ സാഗരത്തിലെ ഒരു കൈ കുമ്പിള് വെള്ളമാകുവാന് കഴിഞ്ഞു.
ഒരു കോടി ആശംസകള്‍Arunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19034618195631397552012-08-06T19:15:42.688+05:302012-08-06T19:15:42.688+05:30"ഹിതയെപ്പോലെ, അഞ്ജന ടീച്ചറെപ്പോലെ, ഫിലിപ്പ് സ..."ഹിതയെപ്പോലെ, അഞ്ജന ടീച്ചറെപ്പോലെ, ഫിലിപ്പ് സാറിനെപ്പോലെ, ബാബു ജേക്കബ് സാറിനെപ്പോലെ, ഗീതാ സുധിയെപ്പോലെ, ബ്ലോഗിനൊപ്പം എന്നും ചരിച്ചവര്‍ അനവധിയാണ്. അവരാണ് ഈ ബ്ലോഗിന്റെ ഉയര്‍ച്ചയില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത്. ഒപ്പം എന്നും സഹകരിച്ച നല്ലവരായ മലയാളി ബ്ലോഗര്‍മാര്‍ക്കും നന്ദി പറയട്ടെ."
ഇതിലും ഹോംസ് ഇല്ല അല്ലേ..?
പഠനകാലത്തും അങ്ങനെ തന്നെയായിരുന്നൂ ഹോംസിന്റെ അനുഭവം.ആറാംക്ലാസില്‍ എല്ലാ കുട്ടികളും സാമൂഹ്യപാഠം നോട്ടെഴുതിയെടുക്കുമ്പോള് തട്ടുപാത്രത്തില്‍ അബോക്കര്‍മാഷിന്റെ വീട്ടില്‍നിന്നും ചൂടോടെ ഉച്ചയൂണ് കൊണ്ടുവരാനായിരുന്നൂ ഹോംസിന്റെ നിയോഗം.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92034614243002369722012-08-05T23:20:17.764+05:302012-08-05T23:20:17.764+05:30ഗണിത ശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്...ഗണിത ശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ ഒരു ഗൈഡായി തുടങ്ങിയ മാത്സ് ബ്ളോഗ് പിന്നീട് വിദ്യാ ഭായസരംഗത്തെ വിവിധമേഖലകളിലൂടെ സഞ്ചരിച്ച് വഴികാട്ടിയായി.സര്‍ക്കരിന്റെ വിവിധ പദ്ധതികളും ഉത്തരവുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഏറ്റവും ഉപകാരപ്രദമായത് സ്പാര്‍ക്കിലൂടെ ശമ്പളവും അരിയറുകളും മാറിയെടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗങ്ങളും വിവരിച്ചു എന്നതാണ്.പല ഹെഡ് മാസ്റ്റര്‍മാര്‍ക്കും കഌര്ക്കതുമാര്ക്കും ഇത് വളരെ ഉപകാരപ്രദമായി. അദ്ധ്യാപകരുടെ സ്വന്തമായുള്ള ഗവേഷണങ്ങള്‍ക്കും കണ്ടുപിടുത്തങ്ഹള്ക്കും കൂടി പ്രോത്സാഹനം നല്കാന് ശ്രമിക്കുമല്ലോ.Sakthidharanhttps://www.blogger.com/profile/08127629514588852233noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40345916612844200582012-08-05T07:58:04.772+05:302012-08-05T07:58:04.772+05:30സുപ്രധാനം!
ഗണിതബ്ലോഗിനൊരു ചെറിയ സമ്മാനം! മലയാളം വി...സുപ്രധാനം!
ഗണിതബ്ലോഗിനൊരു ചെറിയ സമ്മാനം! മലയാളം വിക്കിപീഡിയയില്‍ ഗണിതബ്ലോഗിനെക്കുറിച്ച് ഒരു ലേഖനം ആരംഭിച്ചിരിയ്ക്കുന്നു:
http://ml.wikipedia.org/wiki/മാത്സ് ബ്ലോഗ്
മെച്ചപ്പെടുത്താന്‍ സഹായിയ്ക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71811010564814279632012-08-05T07:53:21.840+05:302012-08-05T07:53:21.840+05:30ഞാന്‍ 11-ലാണ്. സി.ബി.എസ്.ഇ. കൂട്ടുകാര്‍ s,p,d,f ഓര...ഞാന്‍ 11-ലാണ്. സി.ബി.എസ്.ഇ. കൂട്ടുകാര്‍ s,p,d,f ഓര്‍ബിറ്റലുകളും പ്രോഗ്രാമിങ്ങും അറിയാതെ നട്ടം തിരിയുമ്പോള്‍ സഹതാപം തോന്നാറുണ്ട്. ഇംഗ്ലീഷ് അറിയാത്തവരാരും ഇന്ന് സൈബര്കേരളത്തിലില്ല. ഏന്നിട്ടും ഗ്നുവും ഗൂഗിളും മൈക്രോസോഫ്റ്റുമെല്ലാം സോഫ്റ്റ്വെയറുകള് മലയാളത്തില്‍ ഇറക്കുന്നതെന്തിനാവാം? കണക്കില്‍ മെച്ചപ്പെടാന്‍ ഏഴു പിരീഡും കണക്കു വേണ്ട എന്നതുപോലെ ഒരു ഭാഷയില്‍ മെച്ചപ്പെടാന്‍ എപ്പോഴും ആ ഭാഷ തന്നെ പറയണമെന്നില്ല. ഇഗ്ലീഷിനേക്കാള് സോഫ്റ്റ്വെയറുകള് ഇറങ്ങുന്നത് സ്പാനിഷിലാണ്. പിന്നീട് അത് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുകയാണ്. ഇംഗ്ലീഷ് പതിപ്പില്ലാത്ത സോഫ്റ്റ്വെയറുകളും വെബ്സൈറ്റുകളും ധാരാളമുണ്ട്. ഇപ്പറഞ്ഞ സി.ബി.എസ്.ഇ. എന്തുകൊണ്ട് ഹിന്ദിയില്‍ പുസ്തകമിറക്കുന്നു? എന്തേ പ്രധാനപ്പെട്ട ശസ്ത്രചാനലുകള് ജര്മനിലായി? പ്രധാനപ്പെട്ട ശാസ്ത്ര ജേണലുകള്‍, ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചവ ഇംഗ്ലീഷിലല്ലാതെ പോയി?
ഒരു കാര്യം - ഞാന്‍ ഇംഗ്ലീഷിനെ ഒട്ടും തന്നെ അകറ്റിനിര്‍ത്താന്‍ നോക്കുന്നില്ല. ചില ചിന്തകള്‍ പങ്കുവെച്ചുവെന്നു മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56722459285699434562012-08-05T07:46:57.600+05:302012-08-05T07:46:57.600+05:30മോനേ ഫോട്ടോഗ്രാഫറേ..
"My 7 year old daughter ...മോനേ ഫോട്ടോഗ്രാഫറേ..
"My 7 year old daughter is striving hard with her homeworks till 11pm. She is studying a lot, compared to the rubbish state syllubus."
അവളെ ഇങ്ങനെയൊക്കെ 'പരിപോഷിപ്പിച്ച'തിന് ഭാവിയില്‍ നിനക്ക് അവള് എന്തെങ്കിലും സമ്മാനം ഉറപ്പായും കരുതിവെച്ചിട്ടുണ്ടാകും. 'My rubbish dad'ഇപ്പോള്‍ത്തന്നെ ഏതെങ്കിലും വൃദ്ധസദനം ബുക്ക് ചെയ്തു വെച്ചോ..! അതാ നല്ലത്!!Anonymoushttps://www.blogger.com/profile/17829765189811285493noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40569520177456026442012-08-05T07:30:19.550+05:302012-08-05T07:30:19.550+05:30"കുട്ടിക്കാലം കളിച്ചുനടക്കാനും ഇഷ്ടമുള്ളത് ചെ..."കുട്ടിക്കാലം കളിച്ചുനടക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സമയമാണെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നതിൽനിന്ന് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ തനിയെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കുട്ടിക്കാലം തൊട്ടേ വളരെ ഗൗരവമായി ലക്ഷ്യം മാത്രം കണക്കാക്കിയൊക്കെ നീങ്ങിയാൽ മറ്റു രീതിയിൽ വ്യക്തിവികസനം മുരടിച്ചുപോയേക്കാം!"
I disagree..
These lines tallying with the so called 'noble ideas' of DPEP,SSA people who made the present general education system worse.
Thanks to the CBSE, ICSE stream.
My 7 year old daughter is striving hard with her homeworks till 11pm. She is studying a lot compared to the rubbish state syllubus.
She is fluent in english and as a father, I'm proud of her and her school. Her school won't allow talking malayalam in its premises. That helps her a lot in improving her language. Now a days, we talk english at home.ഫൊട്ടോഗ്രഫര്‍https://www.blogger.com/profile/05342000702717417434noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38766954537421647312012-08-05T02:05:55.389+05:302012-08-05T02:05:55.389+05:30ഹിത,
ഹിതയുടെ ആദ്യത്തെ രണ്ട് സംശയങ്ങൾക്കുള്ള ഉത്...ഹിത,

ഹിതയുടെ ആദ്യത്തെ രണ്ട് സംശയങ്ങൾക്കുള്ള ഉത്തരം എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ആരായിരുന്നേനേ! രണ്ടും എനിക്കറിഞ്ഞുകൂടാ.

അവരവരുടെ വിഷയം നന്നായി പഠിപ്പിക്കുന്ന കുറച്ച് അധ്യാപകരെ കിട്ടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. താൻ പഠിപ്പിക്കുന്ന വിഷയം നല്ലതുപോലെ (പഠിപ്പിക്കുന്ന തലത്തിൽ) അറിയുക എന്നത് ഒരു നല്ല അധ്യാപികയ്ക്ക് അവശ്യം വേണ്ടതാണ്. എന്നാൽ ഇതു മാത്രം പോരാ എന്ന് അനുഭവമുണ്ട്; വിഷയം നല്ലതുപോലെ അറിയാമായിട്ടും, ആഗ്രഹമുണ്ടായിട്ടും അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു രീതിയിലും പറ്റാത്തവരുടെ ക്ലാസിലും ഇരുന്നിട്ടുണ്ട്. തന്റെ മുൻപിലിരിക്കുന്ന വിദ്യാർത്ഥിയുടെ  അറിവില്ലായ്മ  എന്താണെന്ന് മനസ്സിലാക്കി, ആ അറിവില്ലാത്ത അവസ്ഥയെ മനസ്സിൽ എപ്പോഴും ഓർത്തിരുന്ന് അതനുസരിച്ച് പഠിപ്പിക്കുന്നവരെക്കൊണ്ടാണ് വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണമുള്ളതെന്ന് തോന്നുന്നു. നിർഭാഗ്യവശാൽ, പ്രായവും അറിവും കൂടുന്തോറും നമ്മുടെതന്നെ മുന്‍പുണ്ടായിരുന്ന — അറിവില്ലാതിരുന്നപ്പോഴത്തെ — അവസ്ഥ മറന്നുപോകുക എന്നത് മനുഷ്യസഹജമാണ്. നമുക്ക് എളുപ്പമായ ഒരു കാര്യം വേറൊരാൾക്ക് പിടികിട്ടാഞ്ഞാൽ ദേഷ്യം വരുക എന്നതാണ് നമുക്ക് എളുപ്പം പറ്റുന്നത്. വിദ്യാർത്ഥികൾ അറിവിന്റെ കാര്യത്തിൽ ഏതവസ്ഥയിലാണോ, ആ അവസ്ഥയിലേക്ക് "ഇറങ്ങിച്ചെന്ന്" പഠിപ്പിച്ചാലാണ് ഗുണമുണ്ടാവുക. ഇതിനു പക്ഷെ നല്ല ക്ഷമ വേണം. ഇപ്പറഞ്ഞതിന്റെ അങ്ങേയറ്റത്തെ ഒരുദാഹരണമാണ് "സോക്രട്ടീസിന്റെ പാഠനരീതി". ഇതുപക്ഷേ ക്ലാസുകളിൽ സാധാരണയായി പ്രയോഗിക്കാനുള്ള സാവകാശം നമുക്ക് ലഭ്യമല്ല. ഈ രീതി ഉപയോഗിച്ച് ചെറിയ കുട്ടികളെ ബൈനറി അങ്കഗണിതം "പഠിപ്പിക്കുന്ന" രസകരമായ ഒരു ഉദാഹരണം ഇവിടെക്കാണാം.

ചെറുപ്പത്തിൽ കൈയിൽ കിട്ടുന്നത് എല്ലാം വായിച്ചിട്ടുണ്ട്. അതുകൊണ്ട് അറിവും ചിന്തയും കൂടിയോ എന്ന് ഉറപ്പില്ല. പക്ഷേ വായിക്കുന്ന വേഗത കൂടി എന്ന് നിസ്സംശയം പറയാം!

കുട്ടിക്കാലം കളിച്ചുനടക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സമയമാണെന്നാണ് എന്റെ അഭിപ്രായം. ഇങ്ങനെ ചെയ്യുന്നതിൽനിന്ന് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങൾ തനിയെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കുട്ടിക്കാലം തൊട്ടേ വളരെ ഗൗരവമായി ലക്ഷ്യം മാത്രം കണക്കാക്കിയൊക്കെ നീങ്ങിയാൽ മറ്റു രീതിയിൽ വ്യക്തിവികസനം മുരടിച്ചുപോയേക്കാം!

കുട്ടികളുടെ ചിന്താശേഷി എങ്ങനെ വർധിപ്പിക്കാമെന്ന് എനിക്കറിഞ്ഞുകൂടാ (വലിയവരുടേയും). പസിലുകളൊക്കെ ചെയ്യാൻ താത്പര്യമുള്ളവരാണെങ്കിൽ (എങ്കിൽ മാത്രം) ആ വഴി നോക്കാവുന്നതാണ്. എന്റെ ഓർമ ശരിയാണെങ്കിൽ ചെറുപ്പകാലത്ത് ഒരിടത്ത് അടങ്ങിയിരുന്ന് ഒരു കാര്യംതന്നെ ചെയ്യാനൊക്കെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവരെ ബലം പ്രയോഗിച്ച് പിടിച്ചിരുത്തി എന്തെങ്കിലും ചെയ്യിച്ചാൽ ചിലപ്പോൾ വിപരീതഫലമാകും ഉണ്ടാകുക!

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10164823005632337052012-08-05T01:06:26.092+05:302012-08-05T01:06:26.092+05:30സ്നേഹിതൻ,
താങ്കൾ പറഞ്ഞ അവസ്ഥയിൽ ലോഹ ദണ്ഡിന്മേൽ ...സ്നേഹിതൻ,

താങ്കൾ പറഞ്ഞ അവസ്ഥയിൽ ലോഹ ദണ്ഡിന്മേൽ മാത്രമല്ല, ത്രാസിന്മേലുള്ള പരിണത ബലവും പൂജ്യംതന്നെ. അതുകൊണ്ടാണല്ലോ ത്രാസ് മേശപ്പുറത്ത് അനങ്ങാതിരിക്കുന്നത്? പരിണത ബലം പൂജ്യമല്ലായിരുന്നെങ്കിൽ ആ ബലം പറയുന്ന വശത്തേക്ക് ത്രാസ് നീങ്ങിയേനെ (ഘർഷണം ഇല്ലെന്ന് സങ്കൽപ്പിച്ചാൽ).

ചിത്രത്തിൽ ത്രാസിന്റെ സ്ഥാനത്ത് ലോഹദണ്ഡ് വച്ചാലും ഇതേ ബലങ്ങളൊക്കെ അവിടെക്കാണും; നമുക്കത് കാണാൻ കഴിയില്ലെന്നേയുള്ളൂ. ബാബുസാർ പറഞ്ഞതുപോലെ, ചെലുത്തിയ ബലത്തിന് ആനുപാതികമായി വലിയുന്ന സ്വഭാവം സ്പ്രിംഗിന് ഉള്ളതുകൊണ്ടാണ് ത്രാസിന്റെ കാര്യത്തിൽ ഈ ബലം "കാണാൻ" നമുക്ക് കഴിയുന്നത്.

ഹിത കാറും തോണിയുപയോഗിച്ച് പറഞ്ഞ കാര്യങ്ങൾ ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തോട് യോജിച്ചുനിൽക്കുന്നുണ്ടെന്ന് തോന്നുന്നു. ഇതിനെപ്പറ്റി ന്യൂട്ടൻതന്നെ പറഞ്ഞത് എന്താണെന്നുനോക്കാം. അദ്ദേഹത്തിന്റെ "പ്രകൃതിപഠനത്തിന്റെ ഗണിത തത്വങ്ങൾ" [1] എന്ന പുസ്തകത്തിന്റെ 1729-ൽ (ന്യൂട്ടന്റെ മരണത്തിന് രണ്ടു വർഷത്തിനുശേഷം) പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയിൽ നിന്നുള്ള സ്വതന്ത്ര മലയാള തർജമ. വിക്കിപ്പീഡിയയിൽ നിന്ന് കിട്ടിയ വിവരം.

ഓരോ പ്രവർത്തനത്തിനും (action), അതിന്റെ എതിർദിശയിലായി, അതേ അളവിലുള്ള ഒരു പ്രതിപ്രവർത്തനമുണ്ട് (reaction). അതായത്, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനങ്ങൾ എപ്പോഴും അളവിൽ തുല്യവും, ദിശയിൽ നേർവിപരീതത്തിലുള്ളവയുമായിരിക്കും. ഏതെങ്കിലും ഒരു വസ്തു രണ്ടാമതൊരു വസ്തുവിനെ തള്ളുകയോ വലിക്കുകയോ ചെയ്താൽ, രണ്ടാമത്തെ വസ്തു ആദ്യത്തേതിനെയും അതേ അളവിൽ തള്ളുകയോ വലിക്കുകയോ ചെയ്യും. വിരലുകൊണ്ട് നിങ്ങളൊരു കല്ലിന്മേൽ അമർത്തിയാൽ, കല്ലു തിരിച്ച് വിരലിനേയും അമർത്തും. കുതിരയെക്കൊണ്ട് ഒരു കല്ലിനെ കയറിൽ കെട്ടി വലിപ്പിച്ചാൽ, കുതിരയെ കല്ലും അതേ അളവിൽ പുറകോട്ട് തിരിച്ചുവലിക്കും. കാരണം: വലിഞ്ഞുനിൽക്കുന്ന കയർ കല്ലിനെ എത്രത്തോളം കുതിരയോട് അടുപ്പിക്കാൻ ശ്രമിക്കുന്നോ, അത്രത്തോളംതന്നെ അത് കുതിരയെ തിരിച്ച് കല്ലിനടുത്തേക്കും കൊണ്ടുവരാൻ ശ്രമിക്കും; കല്ലിനെ മുമ്പോട്ട് പോകാൻ കയർ ഏതളവിൽ പ്രേരിപ്പിക്കുന്നുവോ, കുതിരയുടെ മുന്നോട്ടുള്ള പോക്കിനെ അതേ അളവിൽ തടസപ്പെടുത്താനും കയർ ശ്രമിക്കും.

ഒരു വസ്തു മറ്റൊന്നിന്റെമേൽ പതിച്ച്, രണ്ടാമത്തെ വസ്തുവിന്റെ ആക്കത്തെ (momentum) വ്യത്യാസപ്പെടുത്തി എന്നിരിക്കട്ടെ; പ്രതിപ്രവർത്തനത്തിന്റെ ഫലമായി ആദ്യത്തെ വസ്തുവിന്റെ ആക്കവും അതേ അളവിലും എതിർദിശയിലുമായി വ്യത്യാസപ്പെടും. പ്രവർത്തനം, പ്രതിപ്രവർത്തനം എന്നിവ രണ്ടും അതാതു വസ്തുക്കളുടെ ആക്കത്തിൽ (പ്രവേഗത്തിൽ ആകണമെന്നില്ല) ഒരേ അളവിലുള്ള മാറ്റമാണ് വരുത്തുന്നത്. ഇത് ഈ വസ്തുക്കളുടെ ചലനത്തെ മറ്റൊന്നും തടയാനില്ലാത്തപ്പോഴത്തെ കാര്യമാണ്.

ന്യൂട്ടന്റെ ചലനനിയമങ്ങൾ idealized point objects (ആദർശാത്മക ബൗന്ദിക വസ്തുക്കൾ?!!) — തങ്ങൾ നീങ്ങുന്ന ദൂരങ്ങളോട് താരതമ്യം ചെയ്താൽ നിസ്സാരമായ വലുപ്പം മാത്രമുള്ള വസ്തുക്കൾ; ഇതുകൊണ്ടുതന്നെ ഇവയെ ബിന്ദുക്കളായി പരിഗണിക്കുന്നതിൽ അധികം തെറ്റില്ല. ഉദാ: ഭൂമിയെ, അതിന്റെ ഭ്രമണപഥത്തെപ്പറ്റി പറയുമ്പോൾ ഒരു ബിന്ദുവായി കണക്കാക്കാം — ന് മാത്രമാണ് ബാധകമെന്ന് വിക്കിപ്പീഡിയയിൽ കാണുന്നു. ത്രാസ്, വളയം മുതലായ അധികം അനങ്ങാതിരിക്കുന്ന വസ്തുക്കൾക്ക് അപ്പോൾ ഇത് നേരിട്ട് ബാധകമല്ലെന്നു തോന്നുന്നു. ഇവയെ അസംഖ്യം കണികകളുടെ കൂട്ടമായി പരിഗണിച്ച്, പിണ്ഡകേന്ദ്രത്തെപ്പറ്റിയൊക്കെ ചിന്തിക്കണമായിരിക്കണം. രണ്ടുരീതിയിൽ ചിന്തിച്ചാലും ഈ ചോദ്യത്തിൽ ഫലം ഒന്നുതന്നെയാണ്.

[1] Mathematical Principles of Natural Philosophy -- ഇന്നത്തെ ഭൗതികശാസ്ത്രത്തിന്റെ, ന്യൂട്ടന്റെ കാലത്ത് നിലവിലുണ്ടായിരുന്ന രൂപത്തിനെ Natural Philosophy അഥവാ "പ്രകൃതിയെപ്പറ്റിയുള്ള പഠനം" എന്നാണ് വിളിച്ചിരുന്നത്.ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82788373970746307362012-08-04T23:08:18.579+05:302012-08-04T23:08:18.579+05:30പ്രിയ മാത്സ് ബ്ലോഗ് ടീം ,
...പ്രിയ മാത്സ് ബ്ലോഗ് ടീം ,
നിങ്ങളെല്ലാവരും ഒരു കോടിയുടെ ആഘോഷം നടത്തിയപ്പോള്‍ ഞാന്‍ മദെബോഡ് കമ്പ്ലൈന്റ്റ് കാരണം ഇന്റെനെറ്റിനു പുറത്തായിരുന്നു. ഇപ്പോഴും അതെ. അത് കൊണ്ട് ഒരു കമന്റ് പോലും എഴുതാന്‍ സാധിച്ചില്ല. ബെറ്റെ ലെയിറ്റ് ദാന്‍ നെവെ എന്നാണല്ലോ...... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.... ഉത്തരവാദിത്വം കൂടുന്നു.... പ്രതീക്ഷകളും.......
കമന്റ് എഴുതുവാന്‍ കഴിഞ്ഞില്ലയെങ്കിലും ഇംഗ്ലിഷ് ഫോര്‍ കേരള സിലബസില്‍ ഒരു പോസ്റ്റ് തന്നെ മാത്സ് ബ്ലോഗിന് അഭിനന്ദനം അറിയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ( സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ ബ്ലോഗ് പോസ്റ്റ് ചെയ്യാമെന്ന് അങ്ങനെ പഠിച്ചു ). ഒരു കോടി തികയുമ്പോള്‍ മാത്സ് ബ്ലോഗിന്റെ ഇംഗ്ലിഷ് വേര്‍ഷന്‍ പ്രതീക്ഷിച്ചിരുന്നു. സന്നദ്ധതയുള്ളവരുടെ കുറവാണ് കാരണം എന്ന് അനുഭവം കൊണ്ട് അറിയാം. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സഹായം വാഗ്ദാനം ചെയ്യുന്നു. ( കണക്കിഷ്ടമില്ലാഞ്ഞിട്ടാണ് പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപിലെ ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലിഷ് അദ്ധ്യാപകന് ആകണം എന്നുറപ്പിച്ചത് ! സമ്മതിക്കൂല്ല... )
ഓഫ് ടോപിക് പോസ്റ്റ് എന്ന ആശയം ഒരു വര്‍ഷം മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ഒരു പോസ്റ്റ് ആയി അത് പബ്ലിഷ് ചെയ്യുകയും ഏറ്റവും ലെയ്ടസ്റ്റ് പോസ്റ്റിന്റെ തൊട്ടു മുന്‍പുള്ള തീയതി അതിനു നല്‍കുകയും ചെയ്താല്‍ എന്നും രണ്ടാമത്തെ പോസ്റ്റായി അത് കാണും. അല്ലെങ്കില്‍ പോസ്റ്റിന്റെ ലിങ്ക് മാത്രം മാര്‍ജിനില്‍ നല്‍കാം.
വ്യക്തിപരമായ പല സ്വാര്‍ത്ഥതകളും അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനായി ത്യജിച്ച് സേവനം ചെയ്യുന്ന മാത്സ് ബ്ലോഗ് ടീമിനും ഇതിനെ സജീവമാക്കി നിര്‍ത്തുന്ന അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍ക്കും ഇംഗ്ലിഷ് ഫോര്‍ കേരളാ സിലബസിന്റെ പ്രണാമം.

NB : എട്ടാം ക്ലാസ് ഐ.ടി. ആദ്യ ആറ് പാഠങ്ങളുടെ നോട്സ് അയച്ചിരുന്നു. ഈ തിരക്കൊഴിയുമ്പോള്‍ ഒന്ന് പരിഗണിക്കണേ.....Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55706172195457805742012-08-04T21:38:00.430+05:302012-08-04T21:38:00.430+05:30സോറി
ഓഫ് ടോപ്പിക്കാണ്
ഓണപ്പരീക്ഷയുടെ ഐ.ടി തി...സോറി

ഓഫ് ടോപ്പിക്കാണ്

ഓണപ്പരീക്ഷയുടെ ഐ.ടി തിയറി മാതൃകാ ചോദ്യങ്ങള്‍ കാര്യമായ ഫോണ്ട് പ്രശ്നമില്ലതെ റൈറ്ററിലേക്കോ വേഡിലേക്കോ മാറ്റുന്ന വിദ്യ ആര്‍ക്കെങ്കിലും അറിയാമോ ? ഉവ്വെങ്കില്‍ അതിനെ മാറ്റിയിട്ട് ഈ ഐ. ഡി യില്‍ ആയച്ചു തരാമോ ?

ജോമോന്
hellojomon@gmail.comJomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11519145328466827612012-08-04T20:19:50.697+05:302012-08-04T20:19:50.697+05:30ഹിതയുടെ ആറു ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ എനിക്കും ആക...ഹിതയുടെ ആറു ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. പ്രത്യേകിച്ച് മൂന്നാം ചോദ്യത്തിന്റെ!Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71438619687567317982012-08-04T19:53:13.800+05:302012-08-04T19:53:13.800+05:30ഫിലിപ് സാര്‍ ,
ഹിത
ഒരു ചോദ്യത്തോടുള്ള നിങ്ങളുടെ മന...ഫിലിപ് സാര്‍ ,
ഹിത
ഒരു ചോദ്യത്തോടുള്ള നിങ്ങളുടെ മനോ ഭാവവും പ്രതികരണവും എത്ര അഭിനന്ദിച്ചാലും മതിവരില്ല .

ഫിലിപ് സാര്‍ നല്ല ഒരു അദ്ധ്യാപകന് , ഹിത ബ്ലോഗിലെ നല്ല ഒരു അധ്യാപികയും .

സ്നേഹിതന് ചോദിച്ചതുപോലെ രണ്ടു തുല്യ ബലങ്ങള്‍ സ്പ്രിംഗ് ത്രാസില്‍ എതിര് ദിശകളില്‍ പ്രയോഗിക്കുന്നു . സ്പ്രിംഗ് ത്രാസ്സെന്ന മൊത്തം വ്യൂഹത്തിനു സ്ഥാന മാറ്റം സംഭവിക്കുന്നില്ല .(ഹിതയുടെ കാര്‍ പോലെ ) . പിന്നെ എങ്ങനെ അതില്‍ ഭാരം (റീഡിംഗ്) കാണിക്കുന്നു ?.
അതിനുള്ളില്‍ ചലന സ്വാതന്ത്ര്യമുള്ള സ്പ്രിംഗ് ഉണ്ട് എന്നാണു ഉത്തരം. ത്രാസ്സില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരം (ഭൂഗുരുത്വ ബലം ) സ്പ്രിങ്ങില്‍ വലിവുണ്ടാക്കുന്നു. സ്പ്രിംഗ് വലിയാന്‍ പറ്റുന്നിടത്തോളം വലിയുന്നു . പിന്നെ റീഡിംഗ് സ്ഥിരമാകുന്നു . ഒരു റബ്ബര്‍ ബാന്‍ഡില്‍ ചെറിയ ഒരു കല്ല് തൂക്കിയിടുമ്പോഴും , ഇലാസ്ഥികമാല്ലാത്ത ചരടില്‍ അതെ കല്ല് തൂക്കിയിടുമ്പോഴും ഈ വത്യാസം കാണാം .ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5211622666896185972012-08-04T17:43:48.681+05:302012-08-04T17:43:48.681+05:30ഇപ്പോള്‍ ശരിയായോ സര് ? ഈ വിശദീകരണം ത്രിപ്തികരമാണ...ഇപ്പോള്‍ ശരിയായോ സര് ? ഈ വിശദീകരണം ത്രിപ്തികരമാണോ ?

എനിക്ക് കുറെ കാര്യങ്ങള്‍ സാറില്‍ നിന്നും പഠിക്കാന്‍ ഉണ്ട്

കൃത്യമായി പറഞ്ഞാല്‍

സംശയം 1
കുട്ടികളെ ഓരോ കാര്യവും ഗഹനമായി ചിന്തിപ്പിക്കാന്‍ ഒരു അദ്ധ്യാപകന് എന്തൊക്കെ കാര്യങ്ങള്‍ ചെയണം ?

സംശയം 2

പഠന താല്പര്യം വളര്‍ത്താന്‍ കുട്ടികളില്‍ ഏതു രീതിയില്‍ ഒരു പഠന മാര്‍ഗം ആണ് ഒരു അദ്ധ്യാപകന് അവലംബികേണ്ടത്.അതോ അങ്ങിനെ ഒരു മാര്‍ഗം ഇല്ലേ ? ഓരോ കുട്ടിയിലും അത് വ്യത്യസ്തമാണോ ?

സംശയം 3

ഫിലിപ്പ് സാറിന് പഠിപിച്ച അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ആരെ ആയിരുന്നു ?അതിനുള്ള കാരണം എന്താണ്? സാറിന്റെ ഏതു രീതി ആണ് കൂടുതല്‍ ഫിലിപ്പ് സാറെ ആകര്‍ഷിച്ചത് ?

സംശയം 4

വളരെ ചെറുപ്പത്തില്‍ സര് വായിച്ചിരുന്ന പുസ്തകങ്ങള്‍ എന്തല്ലാം ആയിരുന്നു? ആ പുസ്തകങ്ങള്‍ ചിന്തയും അറിവും വര്‍ധിപ്പിക്കുന്നതില്‍ എങ്ങിനെ സഹായിച്ചു ?

സംശയം 5
കുട്ടികാലത്ത് തന്നെ ഒരു ലക്ഷ്യ ബോധം വച്ച് ആണോ കുട്ടികള്‍ പഠിക്കേണ്ടത് ?ഇനി അങ്ങിനെ ആണെകില്‍ ആ ലക്ഷ്യ ബോധം നിറവേറ്റാന്‍ ഒരു കുട്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയണം

സംശയം 6
കുട്ടികളിലെ ചിന്താ ശേഷി വളര്‍ത്താന്‍ എന്തൊക്കെ ആണ് ചെയേണ്ടത് ?

ഇതിനു വളരെ കൃത്യമായ ഉത്തരം തരണം എനിട്ട് വേണം അടുത്ത ആറ് ചോദ്യം ചോതിക്കാന് . ഞാന്‍ വളരെ ഗൌരവമായി ചോതിച്ചതാണ് എനിക്ക് മറുപടി തരണംDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.com