tag:blogger.com,1999:blog-2787161678592839240.post4180408511013282467..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: അധ്യാപകരും ശിക്ഷാ നടപടികളും.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger51125tag:blogger.com,1999:blog-2787161678592839240.post-41858598885516166632011-01-30T13:38:30.043+05:302011-01-30T13:38:30.043+05:30ഞാൻ ഒരു +2ൽ പഠിക്കുന്ന ചെക്കൻ ആ..എല്ലാ കമന്റും ഞാ...ഞാൻ ഒരു +2ൽ പഠിക്കുന്ന ചെക്കൻ ആ..എല്ലാ കമന്റും ഞാൻ വായിച്ചില്ല കുറച്ചു വായിച്ചു..മിക്കവരും പറഞ്ഞതു അവർക്കു തല്ലുകൊണ്ട അനുഭവങ്ങൾ.എനിക്കും കൊണ്ടിട്ടുണ്ടു കൂറെ ക്ലാസ്സിൽ നിന്നും tuition classൽനിന്നും വേണ്ടതിലും അധികം.... ഒരു ദിവസം പോയില്ലെങ്കിൽ പിറ്റെദിവസം നല്ല തല്ലു കിട്ടും അപ്പൊ Monday പോയില്ലെങ്കിൽ പിന്നെ ആ തല്ലു പേടിച്ചു ആ week പോകില്ല. അപ്പൊ sir വീട്ടിലേക്കുവിളിക്കും ഞാൻ ഫോനിന്റെ cable ഊരീടും.. അങ്ങനെ കുറെ സംഭവങ്ങൾ.... അതൊക്കെ ഇപ്പൊ ഓർത്താൽ ഇനി കിട്ടില്ല എന്ന വിഷമം......Jothishhttps://www.blogger.com/profile/11804725554464721588noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82425166250525610062010-08-21T06:48:57.864+05:302010-08-21T06:48:57.864+05:30ചെറുപ്പത്തില്‍ എന്നെ വല്ലാതെ തല്ലിയ അധ്യാപകരോട് എ...ചെറുപ്പത്തില്‍ എന്നെ വല്ലാതെ തല്ലിയ അധ്യാപകരോട് എനിക്ക് ശക്തമായ ദേഷ്യം ഉണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്നപ്പോഴാണ് അവര്‍ എന്തിനായിരുന്നു എന്നെ അടിച്ചത് എന്ന് ചിന്തിക്കുമ്പോള്‍ ഇപ്പോള്‍ സ്നേഹമാണ് തോന്നുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറോടുള്ള ദേഷ്യം എന്തുകൊണ്ടോ എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു ദിവസം ഇന്‍ര്‍വെല്‍ സമയത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്റെ സുഹൃത്തിന്റെ കയ്യിലെ മുറിവില്‍ ഞാന്‍ അറിയാതെ അടിക്കുകയും അതിന്റെ ഫലമായി രക്തം വാര്‍ന്നൊലിച്ചപ്പോള്‍ പേടിച്ചരണ്ട ഞാന്‍ ഉടനെ വീട്ടിലേക്ക് ഒരൊറ്റ ഓട്ടം. അന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് രക്ഷപ്പെട്ടെങ്കിലും പിറ്റെ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ ഹാജര്‍ എടുത്ത ശേഷം എന്നെ ടീച്ചര്‍ പിടിച്ചു." ക്ലാസ് കട്ട് ചെയ്തതിന് "
പിന്നെ തുടങ്ങി അടിയോടടി.......കാലില്‍, കയ്യില്‍....തുടകളില്‍......അങ്ങിനെ പിന്നെ എവിടെയൊക്കെ അടിച്ചു എന്നതിന് കണക്കുണ്ടോ.......പൊട്ടികരഞ്ഞ എന്നെ അടിച്ചു വരാന്തയിലൂടെ സ്കൂള്‍ കുട്ടികള്‍ക്ക് മുമ്പിലൂടെ എന്റെ ജേഷ്ഠന് പഠിക്കുന്ന നാലാം തരത്തിന് മുമ്പിലേക്ക്.......അവിടെയെത്തി അവനോടെന്തോ ചോദിക്കലും തുടര്‍ന്നു പിന്നെയും അടി.... ഞാന്‍ കരഞ്ഞു നിലത്തുവീണു......എത്ര തവണ അഭ്യര്ഥിച്ചുവെന്നറിയില്ല........ഇപ്പോള്‍ ഇതെഴെതുമ്പോഴും കണ്കള് നിറയുന്നു. മറക്കാനാകുന്നില്ല ഇവയെനിക്ക്........

എന്നാല്‍ ഹൈസ്കൂള്‍ ക്ലാസില്‍ എന്നെ പഠിപ്പിച്ച അധ്യാപകരോടൊപ്പം അധ്യാപക പരിശീലനം നേടാന്‍ കഴിഞ്ഞ മാസം അവസരം ലഭിച്ചപ്പോഴാണ് എന്റെ അധ്യാപകര്‍ എനിക്കെത്രത്തോളമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.....ഇല്ല....പരിശീലന കാലത്ത് ഒരു കുട്ടിയേയും അടിച്ചിട്ടില്ല ഞാന്‍...

അതെ സമയം തികട്ടിവരുന്നത് ഒന്നാം ക്ലാസിലെ ടീച്ചറുടെ അടിതന്നെയാണ്.........Akbarali Charankavhttps://www.blogger.com/profile/14240445787556011750noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44657907028986423602010-05-12T14:42:28.070+05:302010-05-12T14:42:28.070+05:30പോസ്റ്റും കമന്റുകളും വായിച്ചു. ശിക്ഷാ നടപടികൾ വേണം...പോസ്റ്റും കമന്റുകളും വായിച്ചു. ശിക്ഷാ നടപടികൾ വേണം. പക്ഷെ അത് കുട്ടികളെ മാനസികമായി തകർക്കുന്ന രീതിയിലാവരുത്. ചില അധ്യാപകരെങ്കിലും ഇന്നും വർണ്ണത്തിന്റെയും മറ്റ് ന്യൂനതതകളുടെയും,വിശ്വാസങ്ങളുടെയും പേരിൽ വിദ്യാർത്ഥികളെ വേർതിരിച്ച് കാണുകയും അവരെ ഇകൾത്താൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മനശാസ്ത്രപരമായ സമീപനം പ്രാവർത്തികമായിട്ടില്ല എന്നതാണ് മനസിലാക്കാൻ കഴിയുന്നത്.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61589307370583744492010-05-04T06:40:13.636+05:302010-05-04T06:40:13.636+05:30Time Space attitude(?) സൂചിപ്പിച്ചപോലെ,പോസ്റ്റിനെക...Time Space attitude(?) സൂചിപ്പിച്ചപോലെ,പോസ്റ്റിനെക്കാള്‍ സംഭവബഹുലമാണ് കമന്‍സുകള്‍..!
പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴുള്ള ടെന്‍ഷന്‍, ഹോംസിന്റെ പ്രതികരണമെങ്ങിനെയിരിക്കുമെന്നായിരുന്നു.(പലവട്ടം ഇക്കാര്യം ഹരി, ജോണ്‍, പിന്നെ ഈ ആശയം ഊതിക്കത്തിച്ച ജോംസ് സാറന്മാരുമായി പങ്കുവെച്ചിരുന്നു) നന്ദി ഹോംസ് സാര്‍, താങ്കളുടെ വളരെ പോസിറ്റീവായ കമന്റിന്.
ഗീതാസുധി, അനില്‍,മിനിടീച്ചര്‍,നിധിന്, വിജയന്,മനോജ്,ജോണ്‍,ജിക്കു,ജനാര്ദ്ധനന്,എം.കെ.മാലി,സുധേഷ്,കുഞ്ഞന്‍സ്,കാവേരി,വഴിപോക്കന്,കുമാരന്,ജോംസ്,വഷളന്‍,സുനില്‍,രാമനുണ്ണി,രാജേഷ്ശിവ,സബീര്‍,സയന്‍സ് അങ്കിള്‍,ഹാപി,കനല്,പതികന്‍,സി.കെ.ലത്തീഫ്,മലമൂട്ടില്‍ മത്തായി......
എല്ലാവരും തികച്ചും ഉചിതമായിത്തന്നെ പ്രതികരിച്ചു. എല്ലാവര്ക്കും നന്ദി.
വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86621425221569006502010-05-04T06:33:54.636+05:302010-05-04T06:33:54.636+05:30എല്‍.പി സ്ക്കൂളിലെ പഠനം കഴിഞ്ഞ് പുതുമോടിയില്‍ അഞ്ച...എല്‍.പി സ്ക്കൂളിലെ പഠനം കഴിഞ്ഞ് പുതുമോടിയില്‍ അഞ്ചാം ക്ലാസിലെത്തിയ സമയം. ഇടയ്കെപ്പോഴോ മുഴങ്ങിയ ഇടവേളമണിയുടെ ശബ്ദം കേട്ടിട്ടും കേള്‍ക്കാത്ത ഭാവേന, അനസ്യൂതം ക്ലാസെടുത്തു കൊണ്ടിരുന്ന ടീ്ച്ചറോട് "ബെല്ലടിച്ചു, ടീച്ചറേ" എന്ന് പറഞ്ഞു പോയ 'കുറ്റത്തിന്' പല്ലിറുമ്മി അമര്‍ത്തി നുള്ളിക്കൊണ്ട് തള്ളി ക്ലാസിനു വെളിയിലേക്കിട്ടത് കളിക്കാനിറങ്ങിയ മറ്റ് ക്ലാസുകാര്‍ ചിരിയോടെ നോക്കിനിന്ന സംഭവം ഇന്നും ഓര്‍ക്കുമ്പോള്‍ ഉള്ളു പിടയ്ക്കും. ഇതെഴുതുമ്പോഴും ഞാനാ പഴയ അഞ്ചാം ക്ലാസുകാരനായ പോലെയാണ് എന്റെ നെഞ്ചിടിപ്പ്.

ബി.എഡ് കോളേജില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ (2004) കൂട്ടുകാരെല്ലാം കൂടി ഒരു ബസിലാണ് കയറിയത്. ഇതോടൊപ്പമുള്ള അടുത്ത ബസില്പ്പെട്ടു പോയ കരച്ചിലിന്റെ വക്കോളമെത്തിയ ഞങ്ങളുടെ കൂട്ടുകാരനായ ഒരാളെ ഈ ബസിലേക്ക് കയറ്റണമെന്ന് പറഞ്ഞതിന് പുതുതായി സ്ഥലം മാറിയെത്തിയ കായികാധ്യാപകന് തന്റെ കാര്‍ക്കശ്യം പ്രകടിപ്പിക്കാന്‍ ചെയ്തത് ആറ് ദിവസങ്ങളുള്ള ടൂറില്‍ അഞ്ചു ദിവസവും എന്നെ മാത്രം ആ ബസ്സില്‍ നിന്ന് മാറ്റിക്കൊണ്ടായിരുന്നു. എന്നിട്ട് യാത്രയിലെ ആഘോഷങ്ങളുടെ ഭാഗമായി 'കളിയാക്കല്‍' പാട്ടുകളും. ആദ്യം പ്രതിഷേധിച്ചും പിന്നെ അപേക്ഷിച്ചും നോക്കി. അദ്ദേഹം കൂട്ടുകാരോടൊപ്പം നടക്കാന്‍ എന്നെ അനുവദിച്ചില്ല. 'കര്‍ക്കശക്കാരനായ' അധ്യാപകന് കൂടുതല്‍ ഗാംഭീര്യം പ്രകടിപ്പിച്ചതേയുള്ളു. നാളെ അധ്യാപകരാകാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും മികച്ച ധാരണയാണല്ലോയിത് എന്ന് ഞാനെന്റെ മനസ്സില്‍ നൊമ്പരത്തോടെ ഓര്‍ത്തു.

ഈ രണ്ട് സംഭവങ്ങളില്‍ എനിക്കുള്ള സ്ഥായിയായ വികാരം ഇന്നും വരികളായി പകര്‍ത്താന്‍ എനിക്കാവുന്നില്ല. കാരണം,എന്നെ ഒരു വ്യക്തിയെന്ന നിലയില്‍ ശുദ്ധീകരിക്കലായിരുന്നില്ലല്ലോ ഈ ശിക്ഷകളുടെ ഉദ്ദേശ്യം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67922734103474798062010-05-04T04:29:10.629+05:302010-05-04T04:29:10.629+05:30Apologies for commenting in English.
The relatio...Apologies for commenting in English.

The relation between a teacher and a student can be the best in the world. Or it can be the worst as well. But in this relationship, the teacher always have more power - physically and even more academically, it is a given that a determined teacher can rusticate a student, be it in school or in college. How the teacher wields the power makes all the difference.

Teaching is a noble profession, but then so is any profession. Individual respect has to be earned and can never be expected automatically. But then in a heavily social and class conscious country like India, respect has to be shown automatically. Or why else do we call a KSRTC bus conductor "Saaarr" with all the sarcasm in the world?മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6315842233025372342010-05-03T20:36:49.539+05:302010-05-03T20:36:49.539+05:30പഠിക്കാത്തതിന് അടിലഭിച്ച സംഭവം എനിക്കറിയില്ല. യു.പ...പഠിക്കാത്തതിന് അടിലഭിച്ച സംഭവം എനിക്കറിയില്ല. യു.പി.സ്കൂളില്‍നിന്ന് കിട്ടിയ മൂന്നടിയും അതിനായിരുന്നില്ല. അതിലൊന്നിനെ പറ്റിയാണ് പറയാന്‍ പോകുന്നത്. കരീം മാഷാണ് ഇംഗ്ലീഷ് എയും ബിയും എടുക്കുന്നത്. മാഷ് ക്ലാസിലെത്തി കുട്ടികളെല്ലാം പുസ്തകം എടുക്കാന്‍ തുടങ്ങി. മാഷ് ബെഞ്ചുകള്‍ക്കിടയിലൂടെ നടക്കുകകയാണ്. എനിക്കൊരു സംശയം ഇപ്പോള്‍ എടുക്കേണ്ടത് ഇംഗ്ലീഷ് എയോ ബീയോ. മാഷോട് തന്നെ ചോദിക്കാം. ധൈര്യം സംഭരിച്ച് ചോദിച്ചു. ഉള്ളില്‍ പേടിയുണ്ട് അതുകൊണ്ട് ചോദ്യം ഇങ്ങനെയായി 'സാറെ ഇപ്പോ...ള്‍ ഇംഗ്ലീഷല്ലേ...?' കൃത്യമായി സാറിന്റെ കൈപ്പാട്ടിലാകണം ചോദ്യം ഒന്ന് തിരുത്താന്‍ പോലും സമയം കിട്ടിയില്ല ചെവിക്കുറ്റിക്ക് ആഞ്ഞടിച്ചു. കണ്ണിലൂടെ പൊന്നീച്ച പറന്നു.
എന്റെ സ്കൂളില്‍ തന്നെ പിന്നീട് കുറച്ചുകാലം അധ്യാപകനാകാന്‍ അവസരം ലഭിച്ചു. അപ്പോള്‍ കണ്ട കാഴ്ചയും ഞങ്ങളനുഭവിച്ചതും വീണ്ടും താരതമ്യം ചെയ്തു. രണ്ടിന്െയും മധ്യയല്ലേ കൂടുതല്‍ സമൂഹത്തിന് ഗുണകരമായ സമീപനം എന്നൊരു ചിന്ത മനസ്സിലൂടെ കടന്നു പോയി.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41222477239169818082010-05-03T18:25:18.469+05:302010-05-03T18:25:18.469+05:30അങ്ങിനെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നു.. ഭൂരി...അങ്ങിനെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നു.. ഭൂരിപക്ഷം കുട്ടികളും ജയിച്ചു... വിജയികളെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു....അതോടൊപ്പം ഒരു ചെറിയ ചിന്ത കൂടി ഈ അവസരത്തില്‍ മുന്നോട്ടു വയ്ക്കട്ടെ...
പരീക്ഷയില്‍ വിജയിച്ചു എന്നതു തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ... ഒരു സര്‍ട്ടിഫിക്കറ്റ് അതിനാല്‍ കുട്ടികള്‍ക്കു ലഭിക്കും. അതും നല്ലത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റിനപ്പുറം നമ്മുടെ കുട്ടികള്‍ക്ക് നാം എന്തു നല്കി എന്ന് ഓരോ അദ്ധ്യാപകനും ചിന്തിക്കേണ്ടതല്ലേ?നമ്മുടെ സ്കൂളില്‍ നിന്നും പത്ത്/അഞ്ച്/മൂന്ന് വര്‍ഷങ്ങള്‍ പഠിച്ചതു കൊണ്ട് അവനില്‍/അവളില്‍ എന്തു മാറ്റമുണ്ടാക്കാന്‍ സാധിച്ചു എന്നു നാം ചിന്തിക്കണം...
ഒരു ട്യൂഷന് സെണ്റ്ററില്‍ ചെന്നാലും അവര്‍ പാഠങ്ങള്‍ സമയത്തു പഠിപ്പിച്ച് അവരെ പരീക്ഷയ്ക്ക് സജ്ജരാക്കും. അവിടെയും അദ്ധ്യാപനമാണു നടക്കുന്നത്. പരീക്ഷയ്ക്ക് നല്ല മാര്‍ക്കു വാങ്ങുക എന്നതു തന്നെയാണ് അവരും ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ നമ്മളാകുന്ന അദ്ധ്യാപകരുടെ കൈകളിലൂടെ കടന്നു പോകുമ്പോള്‍ ആ കുട്ടിയുടെ വ്യക്തിത്ത്വത്തില്‍, സ്വഭാവത്തില്‍ , പ്രവൃത്തിയില്‍, സംസാരത്തില്‍, ചിന്തകളില്‍ എല്ലാം ഒരു പോസിറ്റീവായ മാറ്റം വരുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഓരോ അദ്ധ്യാപകനും ചിന്തിക്കണം..
ഏതൊരു അദ്ധ്യാപകന്റെ ക്ലാസില്‍ പോയിരുന്നാലും ഒരു പ്രത്യേക വിഷയം പഠിക്കാനാവും. എന്നാല്‍ എന്റെ ക്ളാസില്‍ വരുന്ന കുട്ടിയ്ക്ക് എനിക്ക് പുതുതായി എന്തു നല്കാന് കഴിയും എന്ന ചിന്തയായിരിക്കണം നമ്മെ മുന്നോട്ടു നയിക്കേണ്ടത്...
പത്താം ക്ളാസ് കഴിഞ്ഞ നമ്മുടെ സ്കൂളില്‍ നിന്നും പോകുന്ന കുട്ടിയ്ക്ക് വഴി നീളെ കാറിത്തുപ്പിക്കൊണ്ടു നടക്കുന്ന സ്വഭാവക്കാരനാവണോ, ഹാന്‍സ് നാവിനടിയില്‍ വച്ചില്ലെങ്കില്‍ സ്ഥിരതയില്ലാത്തവനാകണോ, മദ്യം കണ്ടാല്‍ ഓടി ചെല്ലുന്നവനാവണോ..പെണ്‍കുട്ടിയെ കണ്ടാല്‍ മൊബൈല്‍ ക്യാമറ ഓണാക്കി പുറകെ ചെല്ലുന്നവനാകണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അദ്ധ്യാപകരാണ്. അതാണ് അദ്ധ്യാപകരുടെ കര്‍ത്തവ്യം...
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താനുള്ള ശ്രമം കൂടി അദ്ധ്യാപരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.. (ഇതും പേടിപ്പിച്ചല്ല നടപ്പാക്കേണ്ടത്... )
ഗാന്ധിജി ചായ കുടിക്കാറില്ലെന്ന് അദ്ധ്യാപകന് ക്ളാസില്‍ പറഞ്ഞപ്പോള്‍ അതു കേട്ട് ചായ കുടിക്കുന്നതു നിര്‍ത്തിയ വിദ്യാര്‍ത്ഥികളുള്ള നാടാണിത്..
മാതൃകയാവണം അദ്ധ്യാപകന്....
എങ്കിലേ തന്റെ കുട്ടികളില്‍ അത്ര മാത്രം സ്വാധീനം ചെലുത്താന്‍ അദ്ധ്യാപകനു കഴിയൂ.... തന്റെ ജോലി ഭംഗിയായി ചെയ്തു എന്നു പൂര്‍ണ്ണ വിശ്വാസമുള്ള ഒരു അദ്ധ്യാപകനു മാത്രമേ സമാധാനത്തോടെ വീട്ടില്‍ പോയിക്കിടന്നുറങ്ങാന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം....Jomonhttps://www.blogger.com/profile/16564771267617496511noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18804529070536345322010-05-03T15:12:56.723+05:302010-05-03T15:12:56.723+05:30ഇത്രയും പേര്‍ക്ക് തന്നെ വേദനിപ്പിച്ച മഷ്മ്മാരോട് ഇ...ഇത്രയും പേര്‍ക്ക് തന്നെ വേദനിപ്പിച്ച മഷ്മ്മാരോട് ഇപ്പോഴും ദേഷ്യം ഉണ്ടെന്നു അറിയുമ്പോള്‍...ഹൊ അതിശയം തന്നെ..
പോസ്റ്റിനെക്കാള്‍ സംഭവബഹുലമാണ് കമന്‍സുകള്‍...ശരി ആണ്,ഒരു വടി എടുത്ത് അടിച്ചാല്‍ മുറിവ് ഉണങ്ങുമ്പോള്‍ സങ്കടം മാറി. എന്നാല്‍ ചിലരുടെ വാക്കുകള്‍ കൂരമ്പ് പോലെ തറച്ച് കിടക്കും.പിഞ്ചു മനസില്‍ കേറി പറ്റുന്ന പല ഭയങ്ങളും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടുന്നു....

ഒരധ്യാപകന് ക്ലാസ്സിലെ ഏറ്റവും "വിശിഷ്ടമായ" കയ്യക്ഷരം എന്ന് കളിയാക്കുമ്പോള്‍ വീണ്ടും ഒന്നെഴുതാന്‍ ആ കുട്ടി മടിക്കുന്നു.

മലയാളം ക്ലാസ്സിലെ സ്ഥിരം കോമഡികളില്‍ ഒന്നാണ് "മുഖ്യമന്ത്രിയ്ക്ക് ആരോ പണം അയച്ചു"..ഇനി പണം അയച്ചയാള്‍ വായിച്ചാട്ടേ എന്നു പറ്ഞ്ഞ് പ്രതികൂട്ടില്‍ നിര്‍ത്തിയിട്ട്, വിരങ്ങലിക്കുന്ന കുട്ടിയെ നോക്കി വീണ്ടും പരിഹസിക്കുന്ന അധ്യാപകര്‍ ഉണ്ട്...സത്യം..ഈ കുട്ടി പിന്നീട് മലയാളഭാഷയെ തന്നെ വെറുത്താല്‍???Endless thoughtshttps://www.blogger.com/profile/05005982437568487055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86929452048109818922010-05-03T15:09:40.874+05:302010-05-03T15:09:40.874+05:30നന്നായി തല്ലുമായിരുന്ന ഒരു അദ്ധ്യാപകന്റെ നന്നായി ത...നന്നായി തല്ലുമായിരുന്ന ഒരു അദ്ധ്യാപകന്റെ നന്നായി തല്ലു കിട്ടിയിട്ടുള്ള ഒരു മകനാണു ഞാന്‍. ചില അദ്ധ്യാപകരുടെ തല്ലുകള് എന്നെ നന്നാക്കി. ചിലര്‍ എന്നെ മോശമാക്കുകയും ചെയ്തു. തെറ്റിനു തല്ലിയാല്‍ നമുക്കതു ശിക്ഷയായെ തോന്നൂ. പക്ഷെ ഇവന് തെറ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള ശിക്ഷകള്‍ പീഢനങ്ങളാണു. അങ്ങനെയുള്ളവരുടെ വിഷയങ്ങളില്‍ വാശിയോടെ പഠിക്കാതിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. കണക്ക്-I നു പത്താം ക്ലാസ്സില്‍ മുഴുവന്‍ മാര്‍ക്കും കിട്ടിയ എനിക്കു കണക്ക്-II നു പകുതിയായതും, ഫിസിക്സിനു 90 ശതമാനത്തിനുമേല്‍ മാര്‍ക്കു വാങ്ങിയിട്ടു കെമിസ്ട്രിയെ ഉപേക്ഷിച്ചതും ഇത്തരം കാരണങ്ങളാലായിരുന്നു.

പ്രിയപ്പെട്ട അദ്ധ്യാപരേ നിങ്ങള്‍ തെറ്റുകണ്ടാല്‍ ശിക്ഷിക്കാതിരിക്കരുതു. എന്നാല്‍ ശിക്ഷകള്‍ പീഢനങള്‍ ആകുകയുമരുതു. കാര്യത്തിനു തല്ലിയ അദ്ധ്യാപകരെ എനിക്കിന്നും ഇഷ്ടമാണ്. അവര്‍ അന്നു തല്ലിയിരുന്നില്ലെങ്കില്‍ ഞാന്‍ ഉഴപ്പിയേനെ.

എന്റെ സ്കൂള്‍ കാലത്തെ കുറിച്ചു ഒരു പോസ്റ്റ് ഇവിടെ കാണാം http://vikrithi.blogspot.com/2008/05/blog-post.htmlIrshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67808904908012428372010-05-03T13:19:11.396+05:302010-05-03T13:19:11.396+05:30മരുന്ന് വിധിക്കുന്ന വൈദ്യനെ പോലെ
അടിയാണോ പ്രതിവിധ...മരുന്ന് വിധിക്കുന്ന വൈദ്യനെ പോലെ
അടിയാണോ പ്രതിവിധിയെന്ന് അധ്യാപകന് ഗഹനമായി ആലോചിച്ചതിനു ശേഷമാണെങ്കില്‍ അത്തരം ശിക്ഷനടപടികള്‍ നമ്മുടെ സ്കൂളുകളില്‍ നിലനില്ക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

പക്ഷെ മരുന്ന് വിധിക്കുന്ന വൈദ്യന് അതിനുള്ള യോഗ്യതയും ബുദ്ധിയും ഉണ്ടെന്ന് ഉറപ്പാക്കുന്നത് പോലെ, അധ്യാപകനും അതുണ്ടാകണം.

വൈദ്യന്റെ പിഴ ഒരു രോഗിയുടെ മരണം പോലെ,അധ്യാപകന്റെ പിഴ അതിലും ക്രൂരമായ ഒരു സാമൂഹിക നാശത്തിനു കാരണമായേക്കാം.വൈദ്യന്റെ നിരീക്ഷണപാടവം പോലെ അധ്യാപകന്റെ നിരീക്ഷണപാടവം പ്രാധാന്യമര്‍ഹിക്കുന്നു.

താരെ സമീന്‍ പര് എന്ന ചിത്രം പോലെ...കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88978205359127748452010-05-03T13:06:41.544+05:302010-05-03T13:06:41.544+05:30വളരെ നല്ല പോസ്റ്റും അനുബദ്ധ ചര്‍ച്ചകളും
അധ്യാപകരാ...വളരെ നല്ല പോസ്റ്റും അനുബദ്ധ ചര്‍ച്ചകളും

അധ്യാപകരായ കൂടുത്തല്‍ വ്യക്തികള്‍ ഈ പോസ്റ്റും ചര്‍ച്ചകളും വായിക്കാന്‍ ഇട വരണേയ്യെന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു.

ഏത് ജോലിയ്ക്കും വേണ്ട ഘടകമാണ് ക്ഷമാശീലം.
അധ്യാപകര്‍ക്ക് പ്രത്യേകിച്ചും. താന്‍ നല്കുന്ന പാഠങ്ങള്‍ കുട്ടികള്‍ ഉള്ക്കൊള്ളാതാകുമ്പോള് ക്ഷമ നഷ്ടപെട്ട് പെരുമാറുന്ന അധ്യാപകരായിരുന്നു പണ്ട്.

എന്നാല്‍ ഇപ്പോഴത്തെ അധ്യാപകരുടെ ട്രെയിനിങ് സംവിധാനങ്ങള്‍ ഏറെ മെച്ചപെട്ടിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8700460588935462892010-05-03T12:59:39.270+05:302010-05-03T12:59:39.270+05:30vismaya
967*307=296869scored fullaplus.con...........vismaya
967*307=296869scored fullaplus.con.........ns.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79977442922956155032010-05-03T10:57:00.475+05:302010-05-03T10:57:00.475+05:30പോസ്റ്റ് അധ്യാപകരും ശിക്ഷാ നടപടികളും നന്നായിരിക്കു...പോസ്റ്റ് അധ്യാപകരും ശിക്ഷാ നടപടികളും നന്നായിരിക്കുന്നു... എല്ലാ ആശംസകളും...Endless thoughtshttps://www.blogger.com/profile/05005982437568487055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42944291080482189802010-05-03T08:21:36.151+05:302010-05-03T08:21:36.151+05:30ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കാം ഒന്നാം ക്...ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കാം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഫലം ഒരു ദിവസം അറിയുന്നത് .ഫലം 12 മണിക്ക് ഉള്ളില്‍ അറിയുമെന്ന് റിപ്പോര്‍ട് സൂചിപ്പിക്കുന്നു .ഫലം എന്ത് തന്നെ ആയാലും ആരു അനുമോ diച്ചാലും പുchiച്ചാലും സധൈര്യം നേരിടുക. നമ്മെ കൊണ്ട് കഷിയുന്നത് നാം നേടി എന്ന് വിചാരിച്ചാല്‍ മതി.
തുടര്‍ന്നുള്ള പഠന കാര്യങ്ങള്‍ രക്ഷിതാവും സുഹുര്തുക്കളും നിങ്ങളും കൂടി തീരുമാനിക്കുക.സധൈര്യം മുന്നോട്ട് .ഫലം കാംഷിക്കുന്ന എല്ലാ സുഹുര്തുക്കള്ക്കും ഭാവുകങ്ങള്‍ നേരുന്നു.അടുത്ത വര്‍ഷം +2 ഫലം കൂടി ഇതൊന്നിച്ചു പ്രഖ്യാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ അത് ചരിത്രം തിരുതികുറിക്കും. .....വിജയാ ...........samsakal.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17622442264356926462010-05-03T07:30:45.502+05:302010-05-03T07:30:45.502+05:30hello... hapi blogging... have a nice day! just vi...hello... hapi blogging... have a nice day! just visiting here....Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26163668770886265652010-05-03T04:34:38.083+05:302010-05-03T04:34:38.083+05:30Nowadays,99% of Teachers in aided and government s...Nowadays,99% of Teachers in aided and government schools strictly follow the government laws otherwise they have to face the consequences from government authorities (including suspension and dismissal).
We have a code of contact.
But some UNAIDED school teachers still follow these types of punishments to attain maximum result.So please Don't consider all of us as same.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36848869490301488722010-05-03T04:32:12.295+05:302010-05-03T04:32:12.295+05:30This comment has been removed by the author.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69989096134782423082010-05-03T01:53:09.674+05:302010-05-03T01:53:09.674+05:30Excellent Blog. All the best.
Editor
ScienceUncle...Excellent Blog. All the best.

Editor
ScienceUncle
www.scienceuncle.comScience Uncle - സയന്‍സ് അങ്കിള്‍https://www.blogger.com/profile/00869582423749016994noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25241300005048670192010-05-03T01:02:43.054+05:302010-05-03T01:02:43.054+05:30ഇത്തരത്തില്‍ വികൃതമായ സാഡിസം കൈമുതലാക്കിയ അധ്യാപകര...ഇത്തരത്തില്‍ വികൃതമായ സാഡിസം കൈമുതലാക്കിയ അധ്യാപകരെ കണ്ടിട്ടുണ്ട്. അതുപോലെ സ്നേഹനിധികളായ ധാരാളം അധ്യാപകരെയും ... വിദ്യാര്‍ഥികളുടെ ശാരീരികമായ കുറവുകളോ [കറുപ്പു നിറം കുറവല്ല ഒരിയ്ക്കലും] ,വൈകല്ല്യമോ ചൂണ്ടിക്കാട്ടി ഉദാഹരിയ്ക്കുന്ന ചില അധ്യാപകര്‍ ആ സ്ഥാനത്തിനു യോഗ്യരല്ല . എന്റെ സ്കൂള്‍ കാലത്ത് എന്റെ അടുത്ത ഒരു കൂട്ടുകാരന്റെ മുന്‍വശത്തെ ഒരുപല്ല് ഇളകിപ്പോയി. അന്നുമുതല്‍ അവനെ ഒരു അദ്ധ്യാപകന് വിളിച്ചിരുന്നത് 'ഓട്ടപ്പല്ലന് ' എന്നായിരുന്നു .അവനതു വളരെ വേദനിച്ചിരുന്നു എന്ന് പിന്നീട് മനസിലാക്കി .പക്ഷെ നാലാംക്ലാസ് പ്രായത്തിന്റെ അറിവില്ലായ്മയില്‍ അതുകേട്ടു ഞാനും ചിരിച്ചിട്ടുണ്ട്. അന്നൊക്കെ നാട്ടില്‍ ഇങ്ങനെയൊക്കെ നടന്നാലും ആരും ചോദിയ്ക്കാന്‍ ഇല്ല .ഇന്നല്ലേ മനുഷ്യാവകാശമൊക്കെ ശക്തമായത് . ഏതെങ്കിലും പാശ്ചാത്യ സമൂഹത്തില്‍ ഇങ്ങനെ നടന്നിരുന്നു എങ്കില്‍ അകത്തായേനെ.

അധ്യാപകനാകാന്‍ വളരെ വലിയ യോഗ്യത ആവശ്യമാണ് .അത് കേവലം വിദ്യാഭ്യാസ യോഗ്യതയല്ല. അധ്യാപകരാണ് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് .
നന്മ തിന്മകളെ കുറിച്ചുള്ള അവബോധം അറിവിന്റെ ദീപം തെളിച്ചു പറഞ്ഞു കൊടുക്കേണ്ടത് അവരുടെ കടമയാണ്. എന്നാല്‍ ചിലര്‍ അവരുടെ മൃഗീയ വാസനകള്‍
കുട്ടികളില്‍ പ്രയോഗിയ്ക്കുന്നു. ഇത്തരം അവമാനിയ്ക്കല് തുടങ്ങി ലൈംഗിക പീഡനം വരെ അധ്യാപകര്‍ സ്വന്തം കടമകള്‍ മറന്നു ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ ചെയുന്നത് ഒരു ന്യൂനപക്ഷം തന്നെയാണ് . ശിഷ്യനോട് 'നിനക്ക് ഗുരുത്വമില്ല ..' എന്നല്ലേ പല അധ്യാപകരും പറയുന്നത്. മനുഷ്യത്വം മനുഷ്യനും സ്ത്രീത്വം സ്ത്രീയ്ക്കും ആണ് വേണ്ടതെങ്കില്‍ ഗുരുത്വം ഗുരുവിനല്ലേ വേണ്ടത്..ഇങ്ങനെ സ്വന്തം കടമകളെ കുറിച്ച് മറക്കുന്ന അധ്യാപകര്‍ അവര്‍ ന്യൂനപക്ഷം ആയാലും സൂക്ഷിയ്ക്കുക തന്നെ വേണം. അവഹെളനത്തിലൂടെ ചെറുപ്പത്തിലെ നോവുന്ന മനസ്സുകള്‍ ..ആ വേദന വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുതുക്കുമ്പോള്‍ പിന്നെ അവനു സമൂഹത്തോട് പോലും വൈരാഗ്യവും അവജ്ഞയും ഉണ്ടാകും.

ശാരീരിക പീഡകള്‍ കൊണ്ട് ഒരു കുട്ടിയും നന്നാകും എന്ന് തോന്നുന്നില്ല .മറിച്ച് അവരുടെ നിഷ്കളങ്ക മനസ്സുകളില്‍ ആ പ്രായത്തില്‍ തന്നെ വെറുപ്പും വാശിയും വൈരാഗ്യവും നിറയ്ക്കാനെ അത് ഉപകരിയ്ക്കൂ. പൂക്കളെയും ശലഭങ്ങളെയും ആസ്വദിയ്ക്കേണ്ട പ്രായത്തില്‍ ''ആ സാറിനെ വണ്ടിയിടിയ്ക്കണേ...'' എന്ന് പ്രാര്‍ഥിച്ചാല്‍ അവരില്‍ ആ പ്രായത്തില്‍ തന്നെ നെഗറ്റിവ് തിങ്കിംഗ് ഉണ്ടാകുന്നു എന്നാണ് അര്‍ഥം . അനുസരണ വളര്‍ത്താന്‍ വേണ്ടിയാണ് തങ്ങനെ ശിക്ഷിയ്ക്കുന്നതെന്ന് ആ പ്രായത്തില്‍ ചിന്തിയ്ക്കില്ല .മറിച്ച് അടികൊള്ളുംപോള്‍ ഉള്ള വേദനയെ കുറിച്ച് മാത്രമേ ഓര്‍ക്കൂ ..അപ്പോഴോ അടങ്ങാത്ത പ്രതികാരവാഞ്ചയും . ഞങ്ങളെയൊക്കെ എത്രയോ പ്രാവശ്യം അധ്യാപകര്‍ വെയിലത്ത് നിര്‍ത്തിയിട്ടുണ്ട് ,ക്രൂരമായി തല്ലിയിട്ടുണ്ട് ..ഇന്നാണെങ്കില്‍ അതൊക്കെ വലിയ കുറ്റങ്ങള്‍ ആകും. എന്റെ ഹൈസ്കൂള്‍ കാലത്ത് ഒരു സാറ് മുഖത്താണ് തല്ലുന്നത് . ആ മരം പോലത്തെ കൈകൊണ്ട് ...ഹ..ഹ..അടികൊണ്ടു കഴിയുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ പിറുപിറുക്കുന്ന ചീത്ത
ദൈവം പോലും സഹിയ്ക്കില്ല . സ്വന്തം ദേഹം നോവുമ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണമാണ് .ഇന്നാരും സാന്ദീപനിയുടെ ശിഷ്യന്മാരൊന്നും അല്ല ..ഈ കലികാലത്ത് എല്ലാ ദൌര്ബല്ല്യങ്ങളുടെയും തോഴരായി ജീവിയ്ക്കുന്നവര്‍.. കുഞ്ഞിലേ തല്ലുകൊണ്ട് ശീലിയ്ക്കുന്നവര്‍ ലോക്കപ്പിലെ തല്ലിനെ പിന്നീട് ഭയപ്പെടാതെ വരും. അതിനാല്‍ ശാരീരിക പീഡകള്‍ ഇല്ലാത്ത അധ്യാപനം തന്നെയാണ് നല്ലത്.ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74900510630738069972010-05-03T01:01:32.514+05:302010-05-03T01:01:32.514+05:30ജിക്കുവിനോടു യോജിക്കാന്‍ വയ്യ...
അധ്യാപകര്‍ ...ജിക്കുവിനോടു യോജിക്കാന്‍ വയ്യ...
അധ്യാപകര്‍ കുട്ടികള്‍ക്ക് ശാരീരിക പീഡനം ഏല്‍പ്പിക്കുന്നത് പണ്ടായിരുന്നു കൂടുതല്‍. അധ്യാപകരിലെ യുവ തലമുറ അക്കാര്യത്തില്‍ പുരോഗമിച്ചിരിക്കുന്നു.പുതിയ വിദ്യാഭ്യാസ രീതികളും ഈ മാറ്റത്തിന് കാരണമായി...
പത്രങ്ങള്‍ എഴുതിയത് സത്യമാനെങ്ങ്കില് കണ്ണന്താനം ചെയ്തത് ക്രിമിനല്‍കുറ്റമാണ്.അദ്ദേഹത്തെ
അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കണം.ആളുകളെ തല്ലാന്‍ അയാള്‍ക്ക് അധികാരം കൊടുത്തത് ആരാണ്...
ഈ അവധിക്കാലത്ത് ഇതുപോലൊരു വിഷയത്തില്‍ കുറെ കുട്ടികളും അധ്യാപകരും മനസ്സ് തുറക്കുന്നു എന്നത് തന്നെ ഏറെ സന്തോഷം നല്കുന്നു...entepallikkoodamhttps://www.blogger.com/profile/04057609180578539802noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83097360659940041592010-05-02T23:35:41.633+05:302010-05-02T23:35:41.633+05:30ഹോംസിന്റെ കമന്റിനേക്കാൾ വലിയ വിമർശനം ഈ പോസ്റ്റ് ഉന...ഹോംസിന്റെ കമന്റിനേക്കാൾ വലിയ വിമർശനം ഈ പോസ്റ്റ് ഉന്നയിക്കുന്നു. അല്ലെങ്കിൽ കുട്ടികളെ മർദ്ദിക്കുന്ന മാഷമ്മാർക്കിതുപോലുള്ള പ്രയാസങ്ങൾ ഉണ്ടാവും എന്ന താക്കീതാവുമോ?.നമ്മുടെ ചർച്ചതുടങ്ങിയത് സെൻസസ് പോലുള്ള സംഗതികളിൽ അധ്യാപികമാർ നേരിടുന്ന പ്രയാസങ്ങളായിരുന്നു.അതിത്രവേഗം മാഷമ്മാർ കുട്ടികളെ തല്ലുന്ന പ്രശ്നമായിത്തീർന്നത്തെങ്ങനെ? ഇതിന്റെ പരിഹാരനിർദ്ദേശങ്ങൾ ആദ്യപ്രശ്നത്തിനും പരിഹാരമാവുമെന്നാവുമോ?സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34620756025812691892010-05-02T22:21:38.791+05:302010-05-02T22:21:38.791+05:30I saw a line in this article "കഴിഞ്ഞയാഴ്ചത്തെ...I saw a line in this article "കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്"
I'm not a corporal punishment supporter.
At the same time I want to say

1)In our department,99% of teachers are working for the benefits of our students.

2)In our department,99% teachers are free from any type of bribery.

3)In our department,99% teachers are ready to help our students at any time without asking any additional benefits.

I want to say the above statements are 100% true.
"HOME'S" If you still exist "Please write at least one line like this about you and your de.........."
or
First remove the beam from your own eye, and then you can see clearly to remove the speck of chaff that is in your brother's eye"SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41434569589311279782010-05-02T21:16:51.529+05:302010-05-02T21:16:51.529+05:30അധ്യാപകര്‍ മാടമ്പികളാകരുത്അധ്യാപകര് മാടമ്പികളാകരുത്കാവേരിhttps://www.blogger.com/profile/08517996580765593548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74762920462716179422010-05-02T20:16:17.041+05:302010-05-02T20:16:17.041+05:30മുമ്പത്തെ ഒരു കുസൃതി " ക്ലാസില്‍ കണക്കിന് മാ...മുമ്പത്തെ ഒരു കുസൃതി " ക്ലാസില്‍ കണക്കിന് മാര്‍ക്ക് കിട്ടുമായിരുന്ന എന്റെ രൂപം ചെറുതായിരുന്നു .വലിയ വിരുതന്മാര്ക്ക് ഹോം വോര്‍ക്ക് നോട്ട് കാണിച്ചില്ലെങ്കില്‍ തല്ലു ഉറപ്പ് .കാണിച്ചാല്‍ മാസ്റ്ററുടെ തല്ലും.എങ്ങനെയും നിത്യനെ അടി ഉറപ്പ്.പൊരുതി മുട്ടി .എങ്ങനെ രക്ഷപ്പെടും .പിറ്റേ ദിവസം രണ്ട നോട്ട് ബുക്ക് വാങ്ങി. ഒന്നില്‍ തെറ്റും മറ്റേതില്‍ ശറിയും. വിരുതന്മാര്ക്ക് കരുതിയത് കാലത്ത് തന്നെ കൊടുത്തു. അവര്‍ ചോദിക്കാതെ ,പതിവുപോലെ അധ്യാപകന് ലാത്തി തുടങ്ങി .അന്ന് ആദ്യമായി ഞാന്‍ ഫ്രീ. പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ വിരുതന്മാര് ബുക്ക് പൂര്‍ണമായും പരിശോധിച്ചു.തെറ്റും ശ രിയും അറിയാത്ത അവര്‍ എടുത്തത് തെറ്റായ നോട്ട്.നോട്ട് ബുക്ക് തിരികെ തരാതെ നശിപ്പിച്ചു അന്നും അവര്‍ക്ക് തല്ലു .അവരുടെ വക എനിക്കും . പിറ്റേ ദിവസം മുതല്‍ കോം പ്ര മൈസ്. അവര്‍ക്ക് ശ രി പറഞ്ഞു കൊടുത്തു കൊണ്ട് ,അധ്യപകനോട് വിവരം ധരിപ്പിച്ചു കൊണ്ട് ഞങള്‍ എല്ലാവരും അടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇവിടെ ആരാണ് തെറ്റുകാര്‍ ?"VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.com