പുതുക്കിയ അധ്യാപക വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് സ്റ്റാഫ് ഫിക്സേഷനില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഡിപിഐ സര്‍ക്കുലര്‍ "Downloads"ല്‍..
വിപിന്‍ മഹാത്മയുടെ ഐടി വീഡിയോ പാഠങ്ങള്‍

സമഗ്ര (ഐടി@സ്കൂള്‍ തയാറാക്കുന്ന ഓണ്‍ലൈന്‍ പഠന വിഭവ പോര്‍ട്ടല്‍)



Noon Meal Data Entry

GeoGebra Resouces - 3 (Mathematics)

>> Tuesday, May 30, 2017

ഒമ്പതാം ക്ലസ്സിലെ പരപ്പളവ് (Area) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
a) തുല്യ പാദവും (base) വ്യത്യസ്ത ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍ വ്യത്യസ്തമായിരിക്കും
b) തുല്യ പാദവും (base) തുല്യ ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍  തുല്യമായിരുക്കും

Geogebra വിഭവത്തില്‍ കാണുന്ന
a) ആദ്യത്തെ സ്ലൈഡര്‍ ഉപയോഗിച്ച് Z എന്ന ബിന്ദുവിനെ (point) ത്രികോണം XYZ-ന്റെ (Triangle XYZ) പാദത്തിന് (base) സമാന്തരമായി ചലിപ്പിക്കാം.
b) രണ്ടാമത്തെ സ്ലൈഡര്‍ ഉപയോഗിച്ച് രണ്ട് ത്രികോണങ്ങളുടെയും (triangle) പാദങ്ങളുടെ (base) നീളം ഒരു പോലെ കൂട്ടുകയോ കുറക്കുകയോ ചെയ്യാം
c) മൂന്നമാത്തെ സ്ലൈഡര്‍ ഉപയോഗിച്ച് ത്രികോണം ​XYZ-ന്റെ (Triangle XYZ) ഉയരം (height or altitude) കൂട്ടുകയോ കുറക്കുകയോ ചെയ്യാം
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്. 

1 comments:

N.Sreekumar June 5, 2017 at 9:01 PM  

പാദത്തിന്റെ നീളമാണോ പാദത്തിന്റെ പകുതി നീളമാണോ തന്നിരിക്കുന്നത് എന്ന് കുട്ടികള്‍ക്കു സംശയമുണ്ടാകുന്നതരത്തില്‍ ആണ് ചിത്രം.പാദത്തിന്റെ പകുതി x ഉയരം എന്നോ പാദം x ഉയരത്തിന്റെ പകുതി എന്നോ ആകാമെന്ന് ഈ ചിത്രത്തില്‍ നിന്നും കുട്ടിക്കു എങ്ങനെ ബോധ്യമാകും?

♡Copy the contents with due courtsey | Disclaimer