വേനലവധി കഴിഞ്ഞു. ഇനി സ്കൂള്‍ തിരക്ക് . പുതിയക്ലാസ്, പുതിയസ്കൂള്‍, പുതിയ ഉടുപ്പ്, പുതിയപുസ്തകം , പുതിയബാഗ്, എല്ലാം പുതിയത്.. കുട്ടികള്‍ വളരുകയാണ്. സ്കൂളുകളിലൂടെ, നാട്ടിലൂടെ, വീട്ടിലൂടെ കുട്ടിവളരുകയാണ്. കാണെക്കാണെ വളരുകയാണ്.
സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. അദ്ധ്യാപകര്‍ക്കുള്ള വെക്കേഷന് ക്ലാസുകള്‍ - പരിശീലനങ്ങള്‍, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടല്‍, അസ്സൂത്രണത്തില്‍ വൈദഗ്ദ്ധ്യം നേടല്‍, സ്കൂള്‍ തല യോഗങ്ങള്‍, വാര്ഷികകലണ്ടര് തയ്യാറാക്കല്‍, പരിപാടികള്‍ ആസൂത്രണം ചെയ്യല്‍, ചുമതലകള്‍ ഏല്‍പ്പിക്കല്‍ എല്ലാരും ഒരുങ്ങുകയാണ്. ഒറ്റലക്ഷ്യമേയുള്ളൂ . കുട്ടികളുടെ വികാസം - സര്‍വതോമുഖമായ വികാസം.
സ്കൂളുകള്‍ മാത്രമല്ല, സര്‍ക്കാര്‍ സംവിധാനം, പത്രമാധ്യമങ്ങള്‍, ത്രിതലപഞ്ചായത്തുകള്‍, സിവില്‍സപ്ലൈസ് - ആരോഗ്യം, ട്രാന്‍സ്പോര്‍ട്ട്, വനം തൊട്ടുള്ള വിവിധ വകുപ്പുകള്‍ എന്നിവയെല്ലാം ഒരുക്കങ്ങളിലാണ്. പലതട്ടിലുമുള്ള കച്ചവടക്കാര്‍, വ്യ്വസായികള്‍ , വായനശാലകള്‍, ക്ലബ്ബുകള്‍, പി ടി എ തൊട്ടുള്ള സമിതികള്‍ എന്നിവരും ഒരുക്കത്തിലാണ്. എല്ലാവരും ഒത്തുപിടിക്കുന്നത് കുട്ടിയുടെ വളര്‍ച്ചയും വികാസവുമാണ്.
ഇത്രയധികം ശ്രദ്ധയോടുകൂടി എല്ലാവരും ഒരുങ്ങുന്ന മറ്റൊരു സന്ദര്‍ഭം നാട്ടിലുണ്ടാവില്ല. നമ്മുടെ കുട്ടികളുടെ മഹാഭാഗ്യങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. എന്നാല്‍ ഇത് വര്‍ഷാവസാനം വരെ തുടരുകയും ഉജ്വലമായ സമാപനം ഉണ്ടാവുകയും ചെയ്യുന്നില്ല എന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തേണ്ടത് എന്നു തോന്നുന്നു.
തുടങ്ങിയവയൊക്കെ പിന്നെ പിന്നെ ലഘുവാകുകയും അതിനേക്കാളധികം മറ്റു മുന്‍ഗണനകള്‍ വന്നുപെടുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് ഒരു പക്ഷെ, പ്രധാനമാണ്. കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഗുണപരമാക്കിയെടുക്കാന്‍ കുറെയൊക്കെ സാധ്യവുമാണ്. ഓരോസ്കൂളിലും കേന്ദ്രീകരിച്ചുകൊണ്ട് പി ടി എ തൊട്ടുള്ള സംവിധാനങ്ങളൊക്കെ ഇതിലേക്ക് പ്രയോജനപ്പെടുത്താനാവും . അഥവ, അത്തരം സ്ഥാപനകേന്ദ്രിതമായ സംവിധാനങ്ങള്‍ കൊണ്ടേ പരിപാടികളുടെ ഊര്‍ജ്ജം വര്‍ഷാവസാനം വരെ എത്തിക്കാനാവൂ എന്നുമാണ്.
ഏതൊരു പ്രവര്‍ത്തനവും നല്ലതാവുന്നത് അതിനു ക്രമികമായ വളര്‍ച്ചയും തുടര്‍ചയും ഉണ്ടാവുമ്പോഴാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സവിശേഷമായും ഇങ്ങനെയാണ്.ദൈനംദിന ക്ലാസുകള്‍, ദിനാചരണങ്ങള്‍, ലാബ് ലൈബ്രറി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനം, ഫീല്‍ഡ് ട്രിപ്പുകള്‍, യൂണിറ്റ് പരീക്ഷകള്‍, ടേം പരീക്ഷകള്‍ എന്നിവയാണല്ലോ പ്രാധാനപ്പെട്ട സ്കൂള്‍ പരിപാടികള്‍ അദക്കാദമികതലത്തില്‍. ഉച്ചഭക്ഷണം, യൂണിഫോം എന്നിവയും വിവിധ കലാ- കായികോത്സവങ്ങള്‍, പി ടി എ കള്‍ , എസ്. ആര്. ജി കള്‍ , എല്‍.എസ്. ജി കള്‍ എന്നിവയും ഒപ്പം ഉണ്ട്. ദൈനംദിന ക്ലാസുകള്‍ തുടര്‍ച്ചയുള്ളവയാണ്.ഓരോ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയുള്ളവയാണ്. എന്നാല്‍ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ്ങ് - വിലയിരുത്തല്‍ ആദ്യദിവസങ്ങളില്‍ കാര്യക്ഷമമാണെങ്കിലും പിന്നീടവ നിലച്ചു പോകുന്നു എന്നാണ് യാഥാര്‍ഥ്യം. മെള്‍പ്പറഞ്ഞ ഓരോന്നും ആദ്യദിവസങ്ങളിലെ ക്ഷമത തുടര്‍ന്ന് ഒരിക്കലും കാണിക്കാറില്ല. പേരിനുമാത്രമുള്ളതായി നടത്തപ്പെടുന്ന ഒന്നും കുട്ടിക്ക് പേരിനുപോലും ഫലം ചെയ്യുന്നവയുമല്ല. അതാണല്ലോ വെറുതെ ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്നു എന്ന പഴി ഓരോ സ്കൂളും കേള്‍ക്കേണ്ടിവരുന്നതും.
പരിപാടികളുടെ മൊത്തം ആസൂത്രണവും അതനുസരിച്ചുള്ള വാര്‍ഷിക കലണ്ടറും ഇപ്പൊഴേ ആയിട്ടുണ്ട്. അത് മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കിയിട്ടുമുണ്ടാവും. അതൊക്കെയും സ്കൂള്‍തല ചുമതലാ കേന്ദ്രങ്ങളില്‍ പിന്തുടരാന് സാധിക്കണം. ഹെഡ്മാസ്റ്റര്മാര്, എസ്. ആര്. ജി ചുമതലക്കാരന്, വിവിധ വിഷയസമിതികള്‍, പി ടി എ സമിതികള്‍ എന്നിവ അത് നിര്‍വഹിച്ചേ കഴിയൂ. അധികാരത്തിന്റേയും നിയമത്തിന്റേയും ബന്ധത്തേക്കാള്‍ കുട്ടിയോടുള്ള കൂറിന്റേയും നീറിന്റേയും ബന്ധമാകണം ഇതിനൊക്കെയും. അദ്ധ്യാപികയുടെ കയ്യില്‍ പ്രവര്‍ത്തനങ്ങളുടെ പ്ലാനും [അതെല്ലാവരുടേയും കയ്യില്‍ ഉണ്ടാവും] പ്രതികരണങ്ങളും മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും - അതിനനുയോജ്യമായ പ്രക്രിയാധാരണകളും ഉണ്ടായേ തുടര്‍ച്ച നിലനിര്‍ത്താനും പ്രവര്‍ത്തനം ഫലപ്രദമാക്കാനും കഴിയൂ. അതത് കേന്ദ്രങ്ങളില്‍ ഇതു സംബന്ധച്ചുള്ള സംഭാഷണങ്ങളും അന്വേഷണങ്ങളും നടക്കണം. [ഇതാണ് നമ്മുടെയിടയില്‍ മിക്കപ്പോഴും ഇല്ലാതായിപ്പോകുന്നത് ]
ദിനാചരണങ്ങള്‍ എന്നിവ അര്‍ഥപൂര്‍ണ്ണമാവണമെങ്കില്‍ ആയതെല്ലാം ക്ലാസ്രൂം പ്രവര്‍ത്തനങ്ങളുമായി - പാഠങ്ങളുമായി ബന്ധിപ്പിക്കണം. വായനാവാരം - ഉദ്ഘാടനവും പ്രസംഗവും ഒക്കെ ആയിരുന്നാലും അല്ല, ഭാവനാപൂര്‍ണ്ണമായ തനത് സംഗതികളാണെങ്കിലും - അദ്ധ്യാപികക്കത് തന്റെ [ഏതു വിഷയമോ ആയിക്കോള്ളട്ടെ] ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്താനാവണം. മലയാളം ക്ലാസില്‍ മാത്രമല്ല, ഹിന്ദി കണക്ക് ക്ലാസിലും 5 ല്‍ മാത്രമല്ല 8ലും 10 ലും അതൊക്കെ പ്രയോജനം ചെയ്യണം. ഈ ഉദ്ഗ്രഥനഭാവം എല്ലാവര്ക്കും ഉണ്ടാവണം. ഇന്ന് മിക്കപ്പോഴും ഇതൊന്നുമില്ല എന്നും നമുക്കറിയാം. അത് മാറിയേ എന്തും കുട്ടിക്ക് ഗുണമുള്ളതാവൂ. അത് എന്തു പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിലേക്ക് കുട്ടിയേയും അദ്ധ്യാപികയേയും നയിക്കും. ഇത് സാധ്യമാവാന്‍ അദ്ധ്യാപിക സ്വയം കുറെ ഗൃഹപാഠം ചെയ്യേണ്ടിവരും. തുടക്കത്തിലേ പ്രയാസമുള്ളൂ.
ചുരുക്കത്തില്‍, തുടര്‍ച്ചകളിലാണ് കുട്ടിക്ക് വളര്‍ചയുണ്ടാകുന്നത്. അത് ശ്രദ്ധിക്കാനായാല്‍ പിന്നെ ഒക്കെ എളുപ്പമായി. സ്കൂള്‍ അച്ചടക്കം പോലും ഈ തുടര്ച്ചകളുടെ അഭാവത്തിലാണ് പ്രശ്നഭരിതമാകുന്നത്. ക്രമരാഹിത്യമാണ് അച്ചടക്കം ഇല്ലാതാക്കുന്നത്. അര്‍ഥപൂര്‍ണ്ണമായ ക്രമമാണ് അച്ചടക്കം. അതാണ് വികാസം.

അക്ഷരസൂര്യന് വീണ്ടും ഉദിക്കുന്നു....
ReplyDeleteഏവര്‍ക്കും ഊഷ്മളമായ പുതുവര്ഷാധ്യായന(അധ്യാപന) ആശംസകള്‍..!
പുത്തന്‍ പ്രതീക്ഷകളുമായ് വിദ്യാലയങ്ങളിലേക്ക് വീണ്ടും. ശിഷ്യരാല്‍ പേരെടുക്കാന്‍ കഴിയുന്ന നല്ല അദ്ധ്യാപകരായി മാറാന്‍ ഏവര്‍ക്കും കഴിയട്ടെ. പിന്തുണയുമായ് മാത് സ് ബ്ലോഗും കൂടെയുണ്ടാകും. പുതുവര്ഷാധ്യാപനാശംസകള്..!
ReplyDeleteWhat You Can Do + What God Will Do = ENOUGH
ReplyDeleteBest Wishes To All TEACHERS and STUDENTS.....
വളരെ നല്ല ഗൈഡന്‍സ്. എല്ലാവര്ക്കും പുതുവത്സര അധ്യയന ആശംസകള്‍.
ReplyDeleteഏവര്‍ക്കും ഊഷ്മളമായ പുതുവര്ഷാധ്യായന ആശംസകള്‍..!
ReplyDeleteഎല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും ഊഷ്മളമായ ആശംസകൾ....
ReplyDeleteഎല്ലാവര്ക്കും നല്ലൊരു അധ്യയന വര്‍ഷം ആശംസിക്കുന്നു .
ReplyDeleteNFTW 2016 form publish cheyumallo..
ReplyDeletebest wishes .........
ReplyDeletebest wishes to all students... study well..
ReplyDeletePLEASE PUBLISH THE CLARIFICATION ORDER REGARDING SPECIAL ALLOWANCE IN DOWNLOADS ( POC EXEMPTION MAY 2016 ONWARDS )
ReplyDelete