Wednesday, January 13, 2016

Construction of Quadrilaterals STD VIII

എട്ടാം ക്ലാസ്സിലെ ഗണിതപുസ്തകത്തിലെ 'ചതുര്‍ഭുജങ്ങളുടെ നിര്‍മ്മിതി'എന്ന യൂണിറ്റ് പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഒരു പ്രസന്റേഷന്‍, ഐസിടി സാധ്യതകളുപയോഗിച്ച് തയ്യാര്‍ചെയ്ത് ഷെയര്‍ ചെയ്യുന്നത് മാത്‌സ് ബ്ലോഗിന്റെ കോഴിക്കോടന്‍ സുഹൃത്തുക്കളിലൊരാളായ കായക്കൊടി കെപിഇഎസ്എച്ച്എസ് ഗണിതാധ്യാപകന്‍ ശ്രീ കെ പി സുരേഷ് സാറാണ്. നമ്മില്‍ പലരും ഇത്തരം സാധ്യതകള്‍ അധ്യാപനത്തിലുപയോഗിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ക്കായി അത് പങ്കുവയ്ക്കുവാന്‍ മുതിരാറില്ലെന്നതാണ് വാസ്തവം. ഏതായാലും ഈ പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുന്നവര്‍, സംശയങ്ങള്‍ എങ്കിലും ഇവിടെ പങ്കുവയ്ക്കുമെന്നുതന്നെ കരുതട്ടെ! ഇവിടെ നിന്നും സിപ്പ് ചെയ്ത ഫോള്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
ഫോള്‍ഡര്‍ എക്സ്ട്രാക്ട് ചെയ്ത് ലഭിക്കുന്ന 'For maths Blog by kpsuresh' എന്ന ഫോള്‍ഡര്‍ തുറന്നാല്‍ ആദ്യം കാണുന്ന '1.odp' എന്ന പ്രസന്റേഷന്‍ ഫയല്‍ തുറന്ന് ഉപയോഗിച്ച് നോക്കുക.
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സുരേഷ് സാര്‍ കാത്തിരിക്കുന്നു.

6 comments:

  1. വിശദമായ പരിശോധന നടത്തിയില്ല...ആദ്യ ഫയല്‍ പരിശോധിച്ചു...നന്നായിട്ടുണ്ട്...അങ്ങയുടെ പ്രയത്നത്തിന് നന്ദി പറയുന്നു!

    ReplyDelete
  2. വളരെ ഉപകാരപ്രദമാണ് ഈ പ്രസന്റേഷന്‍. കഴിഞ്ഞ ടേമിലെ പോഷനാണെങ്കിലും പാഠങ്ങളുടെ വിസ്തൃതി നിമിത്തം ഇപ്പോഴാണ് ഈ പാഠം എടുക്കാനായത്. (വരാന്‍ പോകുന്ന പത്താം ക്ലാസ് പാഠപുസ്തകവും ഒമ്പതാം ക്ലാസ് പാഠപുസ്തകവും ഇങ്ങനെ തന്നെ ആയിരിക്കുമോ ദൈവമേ?)

    തീര്‍ച്ചയായും ഞാനിത് ക്ലാസ് റൂമില്‍ ഉപയോഗിക്കും. രണ്ടു വശങ്ങളും അതിന്റെ അകക്കോണും ഉപയോഗിച്ച് സമപാര്‍ശ്വലംബകം നിര്‍മ്മിക്കാനുള്ളതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ജിയോജിബ്ര ഫയല്‍ ശരിയാണോ?

    ReplyDelete
  3. Plzz give answer


    Fill in the blank spaces
    x^2+2x=15 , x^2+2x+...=16 ,(x+...)^2=...
    x=...,x=...

    ReplyDelete
  4. Plzz give answer


    Fill in the blank spaces
    x^2+2x=15 , x^2+2x+...=16 ,(x+...)^2=...
    x=...,x=...

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.