Sunday, December 6, 2015

Free Hardware Training Videos in Malayalam

നമ്മുടെ സ്കൂള്‍ കുട്ടികള്‍ക്ക് ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ആയി ഉപയോഗിക്കാവുന്ന ഒരു മഹനീയ സംരംഭത്തെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ....
സാങ്കേതികവിദ്യയും ആത്മവിശ്വാസവും മാത്രം കൈമുതലായി, 1999ല്‍ കോട്ടയത്ത് ശ്രീ ശ്യാംലാല്‍ ടി പുഷ്പനും മറ്റു മൂന്നുപേരും ചേര്‍ന്ന് തുടക്കമിട്ടതാണ് 'കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്ന സ്ഥാപനം.പതിനാറുവര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മൂവ്വായിരത്തിലധികം ഹാര്‍ഡ്‌വെയര്‍ പ്രൊഫഷണലുകളേയാണ് സംഭാവന ചെയ്തിരിക്കുന്നത്.

അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് ഹാര്‍ഡ്‌വെയര്‍ കമേഴ്സ്യല്‍ പിന്തുണയും നല്‍കിവരുന്നു.2007 ല്‍ തന്നെ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് തുടങ്ങിയതോടെ, ഇന്ത്യയിലെ ആദ്യ ലാപ്‌ടോപ് സര്‍വ്വീസ് ട്രൈനിങ് ഡിവിഷനായി മാറാനും ശ്യാംലാല്‍ സാറിന്റെ സ്ഥാപനത്തിന് കഴിഞ്ഞു. വര്‍ഷങ്ങളായി മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂഡ് പ്രൊഫഷണല്‍ (MVP) എന്ന അസൂയാര്‍ഹമായ കിരീടം താഴേക്കിറക്കേണ്ടി വന്നിട്ടില്ലാ, ഇദ്ദേഹത്തിന്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ് തലത്തില്‍ ഉള്ള ഒരു സമ്പൂര്‍ണ്ണ വീഡിയെ പഠന പദ്ധതി, അതും വളരേ ലളിതമായി മലയാളത്തില്‍, സൗജന്യമായി ലഭ്യമാക്കുന്ന മഹനീയമായ ഒരു ദൗത്യവുമായാണ് ഇദ്ദേഹം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സംശയങ്ങള്‍ വരുകയാണെങ്കില്‍, അത് ദുരീകരിച്ചുതരുന്നതിനും അദ്ദേഹം ഇതേ മാധ്യമത്തിലൂടെ തയ്യാറുമാണ്. താല്‍പര്യമുള്ളവര്‍ താഴേ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളൂ...

Click here for Hardware Training Videos

14 comments:

  1. ഐടി വിദ്യാഭ്യാസരംഗത്ത് ആയിരങ്ങളും പതിനായിരങ്ങളും വാങ്ങി പഠിപ്പിക്കുന്ന കാര്യങ്ങളാണല്ലോ ശ്രീ.ശ്യാംലാലും സംഘവും ചേര്‍ന്ന് സൗജന്യ വീഡിയോകളായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, അദ്ധ്യാപകര്‍ക്കു കൂടി ഈ വീഡിയോകള്‍ ഉപകാരപ്പെടും. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  2. ഇതൊരു ഗംഭീര സദ്യതന്നെയാണല്ലോ..!
    ശ്യാംലാല്‍ സാറിനെപ്പോലെതന്നെ ക്ലാസ്സും സുന്ദരം.

    ReplyDelete
  3. Hi Mr. Syamlal,
    It will give you no good posting such classes free through this blog.
    Why dont you make DVDs of these classes and sell?
    Our students can follow english, so making it in malayalam is not necessary.
    Kindly contact me at fotografer10@gmail.com so that I can advise you in this matter.

    ReplyDelete
  4. ഉദ്ദേശ ലക്‌ഷ്യം മാനിക്കുന്നു ഫോട്ടോ ഗ്രാഫെർ , ഇംഗ്ലിഷ് പരിജ്ഞാനം നന്നേ കഷ്ടിയാണ്‌ , ഈ പോസ്റ്റ്‌ തന്നെ കഷ്ടപ്പെട്ട് ആണ് വായിച്ചതു , അപ്പൊ പിന്നെ ഇംഗ്ലീഷിൽ ക്ലാസ്സ്‌ എടുക്കുനത് ആലോചിക്കണേ വയ്യ .

    പിന്നെ DVD യുടെ കാര്യം , ഇത്രയും പണി അറിയാവുന്ന സ്ഥിതിക്ക് DVD എഴുതുന്ന സാങ്കേതിക വിദ്യ അറിയാം എന്ന് പറയാൻ പറഞ്ഞു .

    ഇനി ഉപദേശത്തിന്റെ കാര്യം : ഫോട്ടോഗ്രഫി യും ആയി ബന്ധപെട്ടു എന്തെങ്ങിലും സംശയം വരുമ്പോൾ ഞാൻ മെയിൽ അയയ്ക്കാം കേട്ടോ , മറുപടി തരണേ

    ReplyDelete
  5. ഇന്‍ഫോ കൈരളി മാഗസിനില്‍ സാറിന്റേതായി തുടരേ വന്നിരുന്ന സംശയനിവാരണ പംക്തി കാമാറുണ്ടായിരുന്നു. ഏതായാലും ഈ ഫീല്‍ഡിലെ ഏറ്റവും നല്ല എക്സ്‌പര്‍ട്ടില്‍ നിന്നുതന്നെ ഇക്കാര്യങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യം തന്നെ!
    പിന്നെ, ഫോട്ടോഗ്രാഫറുടെ കാര്യം..
    ആ ഊളയ്ക്ക്, ഈയിടേയായി ഞങ്ങളാരും മറുപടി പറയാന്‍ നില്‍ക്കാറില്ല!

    ReplyDelete
  6. ഫോട്ടോ ഗ്രാഫര്‍ മറുപടി അര്‍ഹിക്കുന്നില്ല
    ഒരു ഉപദേശകന്‍
    താങ്കള്‍ താങ്കളുടെ പണി നോക്കൂ

    ReplyDelete
  7. ശ്യാം ലാല്‍ സാറിനു നന്ദി. അഭിനന്ദനങ്ങള്‍

    ഈഫോട്ടോഗ്രാഫര്‍ എന്നു പറയുന്നത് ആരായിരിക്കും?
    ചിലപ്പോള്‍ പെണ്ണായിരിക്കും
    അങ്ങനെയെങ്കില്‍ അത് ഹരിയുടെയോ, നിസാറിന്റെയോ എന്റെയോ ജോണ്‍ സാറിന്റെയോ രാമനുണ്ണി സാറിന്റെയോ ആരെങ്കിലുമായിരിക്കും. കമ്പ്യൂട്ടറും തുറന്ന് സദാസമയവും ഇരിക്കുന്നതില്‍ കെറുവുള്ള ഏതോ ഒരാള്‍. മനസ്സിലിരിപ്പു കണ്ടിട്ട് അതെന്റെ ഭാര്യയൊന്നും ആവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  8. നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി നന്ദി.ഞാന്‍ ഉബുണ്ടുവിലാണ് നെറ്റ് നോക്കുന്നത്.വീഡിയോ ഡൗണ്‍ലോഡ് ഹെല്പര്‍ ഉണ്ട്.
    പക്ഷേ ഈ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വീഡിയോ ഡൗണ്‍ലോഡ് ഹെല്പറിന്റെ ഐക്കണ്‍ ആക്റ്റീവാകുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തു ചെയ്യണം?

    ReplyDelete
  9. പുതിയ പാഠങ്ങൾ ചേർത്തിട്ടുണ്ട് കണ്ടു അഭിപ്രായം പറയണേ
    http://itfundamentals.in/

    ReplyDelete
  10. ഈ വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ വീഡിയോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy Video video Url സെലക്ട് ചെയ്ത് വീഡിയോയുടെ യൂട്യൂബ് ലിങ്ക് കണ്ടെത്തി വീഡിയോ യൂട്യൂബില്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുക.(Eg: https://www.youtube.com/watch?feature=player_embedded&v=fxQjBttti-o). തുടര്‍ന്ന് ഈ യു.ആര്‍.എല്‍. ലെ youtube.com ന്റെ ആദ്യം ss എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. (Eg: https://www.ssyoutube.com/watch?feature=player_embedded&v=fxQjBttti-o )
    തുടര്‍ന്ന് തുറക്കുന്ന പേജില്‍ നിന്നും ഡൗണ്‍ലോഡ് ക്ലിക്കു ചെയ്ത് വീഡിയോ ഫയല്‍ ഡൗണ്‍ലോഡാം..

    ReplyDelete
  11. നന്ദി മങ്കടസാര്‍

    ReplyDelete
  12. ശ്യാം ലാല്‍ സാര്‍...............പാഠങ്ങള്‍ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍................പിന്നെ എരു സംശയം EPSON L220 PRINTER ഉബുണ്ടുവില്‍ install ചെയ്യുന്നതെങ്ങനെ....സഹായിക്കാമോ..........

    ReplyDelete
  13. https://www.youtube.com/watch?v=ouD4axQf3cs

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട്.പ്രത്യേകം നന്ദി..

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.