കൊല്ലത്തു സമാപിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിലെ ഐടി മേളയിലെ ഗ്ലാമര്‍ ഇനമായ ഐടി ക്വിസ് ഇത്തവണയും നയിച്ചത് വിശേഷണങ്ങളാവശ്യമില്ലാത്ത ശ്രീ വി കെ ആദര്‍ശ് ആണ്. ഐടി രംഗത്തെ സജീവസാന്നിദ്ധ്യവും വിവരസാങ്കേതികവിജ്ഞാനരംഗത്തെ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമായ അദ്ദേഹത്തെ മാത് സ് ബ്ലോഗ് വായനക്കാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. കഴിഞ്ഞതവണത്തേതില്‍ നിന്നും ഗുണപരമായ മാറ്റങ്ങളുള്ള നടത്തിപ്പു രീതി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ക്വിസ്സിന്റെ മുഴുവന്‍ ചോദ്യങ്ങളും പതിവുപോലെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദര്‍ശിന് നന്ദി! മലപ്പുറത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ശ്രീ പ്രദീപ് മാട്ടറ അയച്ചുതന്ന പാലക്കാട് ജില്ലാ ഐടി ക്വിസ്സും പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.
Preliminary Round
HS SECTION
HSS SECTION
Palakkad District IT Quiz
sent by Quiz Master Sri Pradeep Mattara
Preliminary Round
HS SECTION
HSS SECTION
Palakkad District IT Quiz
sent by Quiz Master Sri Pradeep Mattara

പലപ്പോഴും ക്വിസ് മാസ്റ്റര്‍മാര്‍ തങ്ങളുടെ ചോദ്യങ്ങള്‍ മറ്റാര്‍ക്കും നല്കാന് അത്ര വലിയ താല്പര്യമൊന്നും കാണിക്കാറില്ല. അവിടെയാണ് ശ്രീ.വി.കെ ആദര്‍ശ് മാതൃകയാകുന്നത്. അടുത്ത വര്‍ഷം ഐടി ക്വിസില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തയ്യാറെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. അഭിനന്ദനങ്ങള്‍...
ReplyDeletevery valuable.good job.
ReplyDeleteThis comment has been removed by the author.
ReplyDeletethank you sir for your valuable help
ReplyDeleteLot of thanks sir
ReplyDeleteSir,
ReplyDeleteStudents Text Book II Part Issued Please
@ gigglu gv
ReplyDelete1. ഇല്ല
2. അറിയില്ല
3. ഇല്ല
4. അറിയില്ല
കഴിഞ്ഞവര്‍ഷം സംസ്ഥാന ഐ.ടി.മേളയുടെ ഭാഗമായി നടന്ന ഐ.ടിക്വിസ്സില് പങ്കെടുത്ത ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ഗ്രേഡുകളൊന്നും ലഭിക്കാതിരുന്നതിനെക്കുറിച്ച്,അന്ന് ഞാന്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു....ഈ മേഖലയുമായി ബന്ധപ്പെട്ട ഒരുപാടാളുകള്‍ എന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുകയും,ക്വിസ് നടത്തിപ്പില്‍ വരുത്തേണ്ടുന്ന മാറ്റത്തെക്കുറിച്ച് ക്രിയാത്മകങ്ങളായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു...അന്നത്തെ ക്വിസ്മാസ്റ്ററായിരുന്ന ശ്രീ.വി.കെ.ആദര്‍ശ് ,വിമര്‍ശനങ്ങളെ പോസിറ്റീവായിത്തന്നെ കാണുകയും,നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെടേണ്ടവതന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സൂചിപ്പിക്കുകയും ചെയ്തിരുന്നു...തുടര്‍ന്ന് ഐ.ടി@സ്കൂളിന്റെ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും ,വരും വര്‍ഷം ഗുണപരമായ മാറ്റങ്ങള്‍ ക്വിസ് നടത്തിപ്പില്‍ ഉണ്ടാവുമെന്ന് ഉത്തരവാദപ്പെട്ടവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുകയും ചെയ്തിരുന്നു......വളരെ സന്തോഷത്തോടെ പറയട്ടെ, ഈ വര്‍ഷത്തെ സംസ്ഥാന ഐ.ടി.ക്വിസ്സില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മത്സരിച്ച 28 കുട്ടികളില്‍ 10 പേര്‍ക്ക് ‘എ‘ ഗ്രേഡും ,15 പേര്‍ക്ക് ‘ബി‘ ഗ്രേഡും,2 പേര്‍ക്ക് ‘സി‘ ഗ്രേഡും ലഭിച്ചു.ഒരു കുട്ടിക്ക് മാത്രമാണ് ഗ്രേഡ് ലഭിക്കാതിരുന്നത്.(കഴിഞ്ഞവര്‍ഷം 16 കുട്ടികള്‍ക്ക് ഒരു ഗ്രേഡും ലഭിച്ചിരുന്നില്ല!)....ഇതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ഈ വര്‍ഷവും ക്വിസ് നയിച്ച വി.കെ ആദര്‍ശിനു തന്നെ....കഴിഞ്ഞവര്‍ഷം പ്രാഥമികറൌണ്ടില് 15 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം 35 ചോദ്യങ്ങള്‍ ഉണ്ടായിരുന്നു..ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പൊതുവായ ചോദ്യങ്ങളായിരുന്നുഈ ഘട്ടത്തില്‍ നല്‍കിയത്...താരതമ്യേന എളുപ്പമുള്ള ചോദ്യങ്ങളായതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു...ക്വിസ് മാസ്റ്ററുടെ ഉദാരമായ ‘ക്ലൂ’വും,സൌഹ്ഹര്ദപരമായ ഇടപെടലുകളും കൂടിയായപ്പോള്‍ ആര്‍ക്കും പിരിമുറുക്കം തീരെയുണ്ടായില്ല..30,27,26 സ്കോറുകള്‍ ലഭിച്ച 5 കുട്ടികളെയാണ് ഫൈനല്‍ റൌണ്ടിലേക്ക് തെരഞ്ഞെടുത്തത്..ആദ്യത്തെ മൂന്നു സ്ഥാനക്കാരെ കണ്ടെത്താനായി 5 മേഖലകളില്‍ നിന്ന് 5വീതം ചോദ്യങ്ങള്‍(ആകെ 25 ചോദ്യങ്ങള്‍) ഉള്‍പ്പെടുത്തി നടത്തിയ ഫൈനല്‍ റൌണ്ടിലെ ചോദ്യങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തി...ക്വിസ് മാസ്റ്ററുടെ അവതരണം ഗംഭീരം.....പ്രാഥമികറൌണ്ടില് ലഭിച്ച പോയിന്റുകള്‍ പരിഗണിച്ചായിരുന്നു ഗ്രേഡുകള്‍ നല്‍കിയത് എന്നത് ഫൈനല്‍ റൌണ്ടില്‍ എത്താത്തവര്‍ക്കും ആശ്വാസമായി....കഴിഞ്ഞ വര്‍ഷം ഉണ്ടായ വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുത്ത് ക്വിസ് നടത്തിപ്പിലും,ഗ്രേഡിങ്ങിലും കുട്ടികളുടെ പക്ഷത്ത് നിന്നുകൊണ്ട് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായ ഐ.ടി.@സ്കൂള്‍ അധിക്യ് തര്‍ക്കും ക്വിസ് നയിച്ച വി.കെ.ആദര്‍ശിനും അഭിനന്ദനങ്ങള്‍....കഴിഞ്ഞവര്‍ഷം പ്രാഥമിക റൌണ്ടില്‍ നിന്നും അരിച്ചുമാറ്റപ്പെട്ട് സി.ഗ്രേഡ് കൊണ്ട് ത്യ് പ്തിപ്പെടേണ്ടിവന്ന എന്റെ മകന് ആഷിക് ഈ വര്‍ഷം ‘എ‘ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
ReplyDeleteState level quiz -Standard questions,current tech related and updated questions,and a good quiz master
ReplyDeleteDistrict level quiz- outdated questions,ubandu linux only ,a quiz master who can't accept updated answer
this is what that happens here.There are a lot of students who loss a chance not because of them but only because how the quiz was held.This is not at all fair
Our govt and it@school departmemt should watch other it quiz held by other institutions like TCS etc .I don't know when this stupid system change but the truth is it should be changed otherwise a lot of students will lost there chance.
സംസ്ഥാന തലത്തിൽ മാത്രം ഉയർന്ന നിലവാരമുള്ള ക്വിസ് നടത്തിയിട്ട് കാര്യമില്ല..ഉപജില്ലാതലത്തില്‍ ഇപ്പോളും നിലവാരമില്ലാത്ത പഴയ ചോദ്യങ്ങളാണ്...
ReplyDeleteചോദ്യങ്ങള്‍ പങ്കുവച്ച വി.കെ. ആദര്‍ശിനും ഒപ്പം വി.കെ. നിസാറിനും ഹരിയ്ക്കും നന്ദി. മത്സരവേദിയ്ക്കു സമീപമുണ്ടായിരുന്നെങ്കിലും കാണാന്‍ കഴിയാത്ത വിഷമം ഇപ്പോള്‍ മാറി.
ReplyDeleteസംസ്ഥാന ഐ.ടി.മേളയുടെ ഭാഗമായി നടന്ന മള്‍ട്ടിമിഡിയ വിധിനിര്‍ണ്ണയം വിവാധമായി. പങ്കെടുത്ത ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ഗ്രേഡുകളൊന്നും ലഭിച്ചില്ല. ജില്ലാതലത്തില്‍ A ഗ്രേഡ് First-ഉം ലഭിച്ച കുട്ടികള്‍ക്കാണ് ഗ്രേഡുകളൊന്നും ലഭിക്കാതിരുന്നത്. ഇത് സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാകണം. കുട്ടികളുടെ ഭാഗത്ത് ,നിന്ന് ചിന്തിക്കാന്‍ ഈ Technocrat-കള്‍ക്ക് കഴിയാതെ പോയി. പാവം കുട്ടികള്‍. ........അല്ലാതെ
ReplyDeleteഎന്തു പറയാന്‍ ?.
Thank you very much Sir
ReplyDeletethankyou maths blog
ReplyDeleteTHANKYOU MATHSBLOG
ReplyDelete@ ഹരി മാഷ്
ReplyDeleteക്വിസ്സ് ചോദ്യങ്ങള്‍ ധാരാളമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്. പല ജില്ലകളിലും ഉപജില്ലകളിലും ഈ വര്‍ഷവും ക്വിസ്സ് നടത്തുവാന്‍ ഞാന്‍ പോയിരുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ഥ ചോദ്യബാങ്ക് തന്നെയാണ് ഉപയോഗിച്ചതും.
ആവശ്യപെട്ട എല്ലാവര്ക്കും (മത്സരാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും മെയിലായും നേരിട്ടും ഇത് പങ്കുവച്ചിട്ടുണ്ട്) അതു പോലെ മറ്റു ജില്ലകളില്‍നിന്നും ധാരാളം ചോദ്യങ്ങള്‍ എനിക്കും ലഭിച്ചീട്ടുണ്ട്. ഇതൊന്നും രഹസ്യങ്ങളല്ലല്ലോ... ചോദ്യങ്ങളാക്കി വസ്തുതകളെ മാറ്റുവാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാഹചര്യങ്ങളൊരുക്കുവാന് തിരക്കേറിയ ജീവിതത്തില്‍ നമുക്കെവിടെ സമയം.. ഹരിമാഷ് മറുപടി പറയില്ല എന്ന പ്രതീക്ഷയോടെ
ജയദേവന്
പ്രിയ ജയദേവന് സാര്‍,
ReplyDeleteജില്ലാ ഐടി ക്വിസിന്റേതടക്കമുള്ള ചോദ്യങ്ങളടക്കം പ്രസിദ്ധീകരിച്ചു വന്ന ഈ ബ്ലോഗില്‍ ഇടക്കാലത്ത് അത് ലഭിക്കാതെ വന്നത് എവിടെ നിന്നോ ഉള്ള അനൗദ്യോഗിക നിര്‍ദ്ദേശത്താലാണെന്ന വിവരം അങ്ങേയ്ക്ക് ഒരുപക്ഷേ അറിവുണ്ടായിരിക്കണമെന്നില്ലെന്നു മേല്‍ കമന്റിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കരുതുന്നു. ചോദ്യങ്ങള്‍ പങ്കുവെക്കാന്‍ അങ്ങയേപ്പോലെ സന്മനസ്സുള്ള ക്വിസ് മാസ്റ്റര്‍മാര്‍ അധികമൊന്നുമില്ല എന്നാണ് എന്റെ നേരനുഭവം. എന്തുകൊണ്ടോ, ചോദ്യങ്ങള്‍ കൈവിടുന്നതിന് ഒരു മടി പലര്ക്കുമുണ്ടെന്നുള്ളത് ഒരു പച്ചപ്പരമാര്ത്ഥമല്ലേ? പിന്നെ, ഇത്തവണ സംസ്ഥാന ഐടി ക്വിസിന്റെ ചോദ്യങ്ങള്‍ നല്‍കിയത് ചോദ്യകര്‍ത്താവിന്റെ സന്മനസ്സു കൊണ്ട് മാത്രം! അതിന് അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയുമില്ല.
school it club convenor ആയ ഒരു അധ്യാപികയാണ് ഞാന്‍.state IT fest-ല്‍ പങ്കെടുത്ത കുട്ടികളെ ശരിക്കും വിഡ്ഢികളാക്കി വിധികര്‍ത്താക്കള്‍.ബാക്കി 4 മേളകളിലും മുഴുവന്‍ കുട്ടികള്‍ക്കും A grade കിട്ടിയപ്പൊ zero grade itmelak സ്വന്തമായി.
ReplyDelete"ജില്ലാ ഐടി ക്വിസിന്റേതടക്കമുള്ള ചോദ്യങ്ങളടക്കം പ്രസിദ്ധീകരിച്ചു വന്ന ഈ ബ്ലോഗില്‍ ഇടക്കാലത്ത് അത് ലഭിക്കാതെ വന്നത് എവിടെ നിന്നോ ഉള്ള അനൗദ്യോഗിക നിര്‍ദ്ദേശത്താലാണെന്ന വിവരം അങ്ങേയ്ക്ക് ഒരുപക്ഷേ അറിവുണ്ടായിരിക്കണമെന്നില്ലെന്നു മേല്‍ കമന്റിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കരുതുന്നു."
ReplyDeleteഎനിക്കറിയില്ല.
ഞാനുദ്ദേശിച്ചത് അങ്ങിനെ മറച്ചുവെയ്ക്കാനുള്ളതല്ല വിവരവിനിമയസാങ്കേതികലോകത്തെ വിവരങ്ങളുടെ വന്‍ശേഖരം എന്നാണ്. ഹരിമാഷ് പറഞ്ഞകാര്യം ഗൗരവമേറിയതാണ്. ശക്തമായി പ്രതിഷേധിക്കേണ്ടതാണ്. ഇതെല്ലാം കൈയില്‍ ആയുധമില്ലാത്ത വിവരദോഷികള്‍ ചെയ്യുന്നകാര്യങ്ങള്‍ മാത്രമാണ്.
ജയദേവന്
പ്രദീപ് മാട്ടറ സാര്‍,
ReplyDeleteഈ വര്‍ഷം പാലക്കാട് ജില്ലാ ക്വിസിന്റെ ചോദ്യങ്ങള്‍ പങ്കുവെക്കാന്‍ കാണിച്ച സന്മനസ്സിന് ഒരായിരം നന്ദി. വിവരസാങ്കേതികവിദ്യയുടെ എല്ലാ കോണുകളില്‍ നിന്നും ചോദ്യങ്ങളുണ്ട് ഈ ക്വിസില്‍. ഇതില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കും നിരാശനാകേണ്ടി വരികയുമില്ലെന്നുറപ്പ്. മനോഹരമായ ചോദ്യവിന്യാസം. ഭാവിയില്‍ ക്വിസ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
Thanks to V.K.Adars ,IT quiz master.It is very useful for students as well as teachers.They can update their knowledge.Thanks for publishing it in the site.
ReplyDeleteJAMUNA P PRABHU,PRINCIPAL,MAR STEPHEN VHSS ,VALAKOM.
i have a doubt in a html(javascript) program.If any body can help Plz contact me at asish623@gmail.com.
ReplyDeleteസംസ്ഥാന ഐടി മേളയുടെ ജഡ്ജിങ്ങ് ഈ വര്‍ഷത്തെ വളരെ മൊശമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.മള്‍ട്ടി മീഡിയ പ്രസന്റേഷന് വിഭാഗത്തില്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി തലങ്ങളില്‍ എ ഗ്രേഡ് ലഭിച്ചത് യഥാക്രമം 5/2 കുട്ടികള്‍ക്ക് മാത്രമാണ്.വളരെ മികച്ചതായി ചെയ്തിട്ടും
ReplyDeleteകുട്ടികള്‍ക്ക് നല്‍കുന്നത് സി ഗ്രേഡും നോ ഗ്രേഡുമാണ്.valuation നില് പറഞ്ഞിട്ടുള്ള പോയിന്റുകളെ അടിസ്ഥാനമാക്കിയിട്ടല്ല ജഡ്ജ്മെന്റ് നടന്നത് എന്ന കാര്യം തീര്ച്ച്.പല ജില്ലകളിലും കഴിവ് തെളിയിച്ച് കൊല്ലം പോലൊരു തെക്കന്‍ ജില്ലയിലെത്തിയ വിദ്യാര്‍ത്ഥിക്ക് ഇങ്ങനെ ഒരു ഗതി വരുന്നുവെന്ന കാര്യം വളരെ വേദനാജനകമാണ്.
ഞാന്‍ മള്‍ട്ടി മീഡയ പ്രസന്റേഷന് മത്സരത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മത്സരിച്ച കുട്ടിയാണ്.വളരെ നന്നായി ചെയ്തിട്ടും ജഡ്ജ്മെന്റില് ഞാന്‍ വളരെ ദുഖിതനാണ്.അതിനാല്‍ തന്നെയും അടുത്ത വര്‍ഷം മത്സരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും നല്ല ജഡ്ജ്മെന്റ് നല്‍കണമെന്ന് അപേക്ഷിക്കുന്നു....
many thanks to Adarsh sir. thanks alot....
ReplyDeletemany thanks to Adars sir
ReplyDeletehow many bytes is 1 gigabytes??
ReplyDelete