Monday, August 10, 2015

myLeader - Election Software

2012ല്‍ മാത് സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നന്ദകുമാറിന്റെ സമ്മതി എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അതു പോലൊരു ഇലക്ഷന്‍ സോഫ്റ്റ് വെയറാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഷമീല്‍ കടന്നമണ്ണ (Govt. Boys HSS Manjeri, Malappuram), റിയോണ്‍ സജി (Holy Cross HSS Cherpunkal, Kottayam) അഭിജിത്ത് ബാലകൃഷ്ണന്‍ (Holy Cross HSS Cherpunkal, Kottayam) എന്നിവര്‍, ഐടി മേളകളിലെ, വെബ്‍ഡിസൈനിങ്ങില്‍ പരസ്പരം മാറ്റുരച്ച് പരിചയപ്പെട്ടവരാണ്. മൂവരും ഒരുമിച്ച് Webloud എന്ന ഒരു കമ്പനി തുടങ്ങിയിട്ടുണ്ട്. (www.webloud.in) ഐടി മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കമ്പനിയുടെ ഒരു പ്രൊഡക്ട് ആണ് ഈ myLeader എന്ന ഇലക്ഷന്‍ സോഫ്റ്റ് വെയര്‍. ഇതിനിടെ ഒട്ടനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വെബ്ലൌഡ് കൂടുതല്‍ ഉപകാരപ്രദമായ പല പ്രൊജക്ടുകളുടെ പണിപ്പുരയിലാണ്.. ഭാവിയില്‍ ഇതിലും മികച്ച പല സോഫ്റ്റ്‌വെയറുകളും ഇവരില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.

തങ്ങളുടെ ക്ലാസിനും സ്കൂളിനും മികച്ച ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എല്ലാ സ്കൂളുകളും വര്‍ഷംതോറും ഇലക്ഷനുകള്‍ നടത്താറുണ്ട്. ക്ലാസ് ലീഡര്‍, സ്കൂള്‍ ലീഡര്‍ എന്നിവക്ക് പുറമേ ആര്‍ട്സ്, സ്പോര്‍ട്സ് മറ്റു ക്ലബുകള്‍ പോലുള്ളവ നിയന്ത്രിക്കാനും ഇവര്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാറുണ്ട്.

എന്നാല്‍ ബാലറ്റ്പേപ്പറുകളില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്ഥിയുടെ പേരെഴുതി പെട്ടിയില്‍ നിക്ഷേപിച്ചാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടിങ്ങ് മെഷീനുകള്‍ വാങ്ങുന്നതും അതു പോലെ അത് സൂക്ഷിക്കുന്നതും വളരെ ചിലവുള്ളതും പ്രയാസകരവുമായ ഒരു കാര്യമാണ്.

ഇവിടെയാണ് ഒരു Election Software ന്റെഒ പ്രസക്തി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കയ്യിലുള്ള കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റവെയര്‍ ആവശ്യമുള്ളപ്പോള്‍ ഇന്സ്റ്റാ ള്‍ ചെയ്യുന്നതും ഉപയോഗശേഷം uninstall ചെയ്യുന്നതും ചിലവ് വളരെ കുറഞ്ഞതോ അല്ലെങ്കില്‍ ചിലവില്ലാത്തതോ ആയ കാര്യങ്ങള്‍ ആണല്ലോ..

ഇവിടെ ഞങ്ങള്‍ myLeader എന്ന സോഫ്റ്റ് വെയര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്. ഒരു ഓഫ്ലൈന്‍ വെബ് ആപ്ലികേഷന്‍ ആയതിനാല്‍ ഇന്സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ഏത് ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും. എന്നാല്‍ ഇതിന്റെേ എല്ലാ സൌകര്യങ്ങളും ലഭിക്കാന്‍ മോസില്ല / ക്രോം തുടങ്ങിയ ബ്രൌസറുകളുടെ പുതിയ അപ്ലികേഷനുകള്‍ വേണ്ടി വരും.


ഈ സോഫ്റ്റ് വെയര്‍ ഈ വെബ്പേജിലൂടെ ഡൌണ്‍‌ലോഡ് ചെയ്യാം


വളരെ സുരക്ഷിതമായ myLeader Software ന്റെ പ്രാധാനപ്പെട്ട ചില പ്രത്യേകതകള്‍ താഴെക്കൊടുക്കുന്നു
  1. തികച്ചും സൌജന്യമാണ്.
  2. ചിലവ് വളരെ വളരെ കുറവ്
  3. സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി Password ഉപയോഗിക്കാം
  4. സിസ്റ്റം ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ല.
  5. മിക്ക ഓപറേറ്റിങ്ങ് സിസ്റ്റത്തിലും വര്‍ക്ക് ചെയ്യും.
  6. വളരെ ആകര്‍ഷകമായ ലേഔട്ട്.
  7. വളരെ സിമ്പിള്‍ ആയ സ്ട്രക്ചര്‍ myLeader നെ യൂസര്‍ ഫ്രണ്ട്ലി ആക്കുന്നു
  8. സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം
  9. സ്ഥാനാര്‍ഥികളുടെ ചിത്രം / ചിത്രത്തിന് പകരം ചിഹ്നം ഉള്‍പ്പെടുത്താം
  10. NOTA എന്ന പ്രൊവിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം.
  11. വോട്ട് ചെയ്താല്‍ ബീപ് സൌണ്ട് ഉണ്ടാക്കുന്നു
  12. കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്താല്‍ ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ - അതിന് ശേഷം റിസള്ട്ടി ല്‍ zero count ആയിരിക്കും
  13. വോട്ടിങ്ങ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു.
  14. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം
  15. ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല.
  16. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ( 5-10 seconds ) ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ.. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല
  17. വോട്ട് എണ്ണല്‍ വളരെ ലളിതം,സുന്ദരം എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളെ കിട്ടിയ വോട്ടിന്റെത അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു.
  18. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തന്നെ സ്കൂളിലെ മുഴുവന്‍ ക്ലാസിലെയും ഇലക്ഷന്‍ നടത്താം. ഒരു സമയം ഒരു ക്ലാസിലെ ഇലക്ഷന്‍ മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളു എങ്കിലും പലക്ലാസുകളുടെയും റിസള്‍ട്ട് അടക്കമുള്ള ഡാറ്റാസ് സ്റ്റോര്‍ ചെയ്യാം.
  19. ആവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ഉപയോഗിക്കാം

35 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു....... അഭിനന്ദനങ്ങള്‍.......... ഉപയോഗിച്ചു നോക്കിയിട്ടെ.

    ReplyDelete
  4. Congratulations...
    http://mkhmmohs.blogspot.in/

    ReplyDelete
  5. after installation when i opens it, it directly opens via internet explorer and doesnt work properly. what should i do?

    ReplyDelete
  6. @Kiran... right click on the html file and choose.. open with >chrome/mozilla firefox.

    //this software works only with latest versions of chrome or firefox :)


    .

    ReplyDelete
  7. അവതരണം ഗംഭീരമായിട്ടുണ്ട്. നിങ്ങളുടെ സംരംഭം മികച്ചതായിരിക്കുന്നു. ഭാവിയിലെ ഇന്‍ഫോസിസിന്റെ ഒരു ചെറിയ തുടക്കമാകാം ഇത്. അഭിനന്ദനങ്ങള്‍...

    ReplyDelete
  8. Try to improve. It doesn't work. i lost my 2 days behind it.

    ReplyDelete
  9. Developer's contact No. please....
    Is it possible to save the candidates data for each class previously..?

    ReplyDelete
  10. @kader

    Contact Details : myleader@webloud.in or getwebloud@gmail.com

    ReplyDelete
  11. സ്‌കൂളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണരംഗത്ത് സ്‌കൂള്‍ കുട്ടികളൂം....ആദ്യം നന്ദകുമാര്‍......ഇപ്പോള്‍ ഷമീല്‍...റിയോണ്‍...അഭിജിത്ത്.........എണ്ണം കൂടട്ടെ.......എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. നന്ദി വിന്‍സെന്റ് സാര്‍, ഓര്‍ക്കുന്നല്ലോ!

    വെബ്‌ലൗഡിന്റെ സോഫ്റ്റ്‌വെയര്‍ വളരെ ആകര്‍ഷകമാണ്. സ്വതന്ത്രലൈസന്‍സിനുകീഴിലല്ലെന്ന് തോന്നുന്നു:

    myLeader.html:
    Modification of this file is not allowed...
    The offline webapplication was made by Team Webloud
    ...

    ReplyDelete
  14. image copy cheythu.profile picture box l type cheythu(with extension).But not displaying it.

    ReplyDelete
  15. റിസള്‍ട്ട് കാണാന്‍ സാധിച്ചില്ല...എന്താണ് ചെയ്യേണ്ടത്?

    ReplyDelete
  16. download ചെയ്തു install ചെയതു.
    ഫോട്ടോ upload ആകുന്നില്ല. nota ശരിയാാകുന്നുണ്ട്. പക്ഷെ കുട്ടികളുടെ ഫോട്ടോ intall ആകുന്നില്ല.എന്തു ചെയ്യണം?

    ReplyDelete
  17. റിസള്‍ട്ട് കിട്ടുന്നില്ല

    ReplyDelete
  18. നന്നായിരിക്കുന്നു.... ഫോട്ടോകള്‍ അപ്‌ലോഡ്‌ ആവുന്നില്ല. എങ്കിലും നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍.....!!

    ReplyDelete
  19. best of luck abhijith ,i am proud to be your friend

    ReplyDelete
  20. ആദ്യമേ ക്ഷമ ചോദിക്കുന്നു...
    ഇവിടെ റിസള്‍ട്ട് വര്‍ക്ക് ചെയ്യുന്നില്ല എന്ന ചില കമന്‍റ് കണ്ടു..
    അത് ഉബുണ്ടുവിലെ ചില സിസ്റ്റത്തില്‍ വന്ന പ്രോബ്ലം ആയിരുന്നു..
    പ്രശ്നം പരിഹരിച്ചിട്ടുണ്ട്..

    പ്രശ്നം പരിഹരിച്ചിട്ടുണ്ട്..

    പ്രശ്നം പരിഹരിച്ചിട്ടുണ്ട്..

    ReplyDelete
  21. ക്ഷമിക്കണം നന്ദകുമാര്‍ എടമണ്ണ..
    ഞങ്ങള്‍ ഏപ്രില്‍ അവസാനമാണ് ഇങ്ങനെ ഒരു സോഫ്റ്റ്വെയറിനെക്കുറിച്ച് ആലോചിക്കുന്നത്... മെയ് ആദ്യത്തില്‍ തന്നെ വര്‍ക്ക് തുടങ്ങി.. ഒടുവില്‍ ആഗസ്റ്റ് മാസമായപ്പോഴേക്കും വളരെ കഷ്ടപ്പെട്ടിരുന്നു..
    ചില ദിവസങ്ങളില്‍ രാത്രി 3 മണി വരെ ഇതിന്‍റെ നിര്‍മാണ്ണത്തില്‍ ഏര്‍പ്പെട്ടിരുന്നു..
    ഇത്രയ്ക്കും കഷ്ടപ്പെട്ടിട്ടും ഞങ്ങള്‍ ഇത് സൌജന്യമായിട്ടാണ് നല്‍കിയത്..
    HTML പോലുള്ള ആപ്ലികേഷനുകള്‍ ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഒന്നാണല്ലോ.. ആര്‍ക്ക് വേണമെങ്കിലും ഈ സോഫ്റ്റ് വെയറില്‍ നിന്ന് ഞങ്ങളുടെ ഐഡന്‍റിറ്റി ഒഴിവാക്കി അവരുടെ പേരിലാക്കി മാറ്റാം... അത് ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്..
    താങ്കള്‍ക്ക് ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലായല്ലോ...

    ReplyDelete
  22. പ്രിയ ഷമീല്‍,

    നിങ്ങളുടെ അദ്ധ്വാനം അതുപയോഗിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു. വളരെ ആകര്‍ഷകമായ ഇന്റര്‍ഫെയ്സാണ്. നല്ല ഉദ്യമം. ലൈസന്‍സിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശം സോഫ്റ്റ്‌വെയര്‍ പാക്കേജില്‍ ഉണ്ടായിരിക്കേണ്ടതാണ്. ശ്രദ്ധിക്കുമല്ലോ. അതുകൂടിയായാല്‍ ഇത് ആധികാരികമായ ഒരു പാക്കേജായി മാറും.

    നന്ദകുമാര്‍ എടമന

    ReplyDelete
  23. ഒരു സിസ്റ്റത്തില്‍ റിസള്‍ട്ട് വന്നില്ല.അതേ കാറ്റഗറിയിലെ മറ്റൊരു സിസ്റ്റത്തില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് വന്നതുകോണ്ടാണ് ആ സിസ്റ്റത്തില്‍ റിസള്‍ട്ട് ടെസ്റ്റ് ചെയ്യാതിരുന്നത്.സ്കൂളിലെ മൊത്തം കുട്ടികളും വോട്ട് ചെയ്തു കഴി‍ഞ്‍‌ഞാണ് ഇങ്ങിനെ സംഭവിച്ചത്.മൊത്തം നാണക്കേടായി.പിന്നെ ബാലറ്റു പേപ്പര്‍ കൊടുത്ത് ചെയ്യേണ്ടിവന്നു.കഴിഞ്ഞ കാലങ്ങളില്‍ ഉപയോഗിച്ച സോഫ്റ്റ് ‌വെയറാണ് നല്ലത്.കൂടാതെ ഒരു കുട്ടി രണ്ടു തവണ വോട്ടു ചെയ്യാനുള്ള സാധ്യതയുമുണ്ട്.

    ReplyDelete
  24. @Nirmala Kabani : ക്ഷമ ചോദിക്കുന്നു.. എത്ര ചോദിച്ചാലും പകരമാകില്ല എന്നറിയാം..എങ്കിലും ...
    എല്ലാവര്‍ക്കും നല്ലത് വരണമെന്നായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്.. അതു കൊണ്ടാണ്
    ഞങ്ങള്‍ ഇത് നിര്‍മിച്ചത് Windows Chrome Browser ല്‍ ടെസ്റ്റ് ചെയ്താണ്.. നിര്‍മാണ്ണം പൂര്‍ത്തിയായപ്പോള്‍ ഇലക്ഷന്‍ പടിവാതിലിലെത്തിയിന്നു .. എങ്കിലും നിര്‍മാണ്ണ ശേഷം ഞങ്ങള്‍ ക്രോം , മോസില്ല , ഉബുണ്ടുവിലെ പല ബ്രൌസേര്‍സ് എന്നിവയില്‍ ടെസ്റ്റ് ചെയ്തു. പല ഫ്രണ്ട്സിനും ട്രയല്‍ വെര്‍ഷന്‍ നല്‍കി പരീക്ഷിച്ചു... ഒരുപാട് തെറ്റുകള്‍ കണ്ടു പിടിച്ചു.. പരിഹരിച്ചു .. എന്നാലും ഞങ്ങള്‍ക്കൊന്നും കാണാന്‍ കഴിയാതെ ചില Bugs വീണ്ടും നില നിന്നു ... നിങ്ങളെ ബുദ്ധിമുട്ടിച്ചതും അവ തന്നെ .. വീണ്ടും പൊറുക്കണം ..
    അടുത്ത തവണ നിങ്ങളെ കാത്തിരിക്കുന്നത് വളരെ മികച്ച ഒരു സോഫ്റ്റ് വെയര്‍ ആണെന്ന് ഞങ്ങള്‍ വാക്കുതരുന്നു.. പുതിയ രൂപത്തില്‍ എത്തുന്ന ഈ സോഫ്റ്റ് വെയര്‍ ഇലക്ഷന് ഒരുപാട് മുന്നെ പുറത്തിറക്കും എന്നതിനാല്‍ പരമാവധി തെറ്റുകള്‍ ഒഴിവാക്കാന്‍ സാധിക്കും..
    .
    നന്ദി

    ReplyDelete
  25. വളരെ നല്ലരീതിയില്‍തന്നെ election നടത്താന്‍ സാധിച്ചു. Result ഉം കിട്ടി. Thanks a lot. Congrats.

    ReplyDelete
  26. election ellam nadathi....result edukkan pattiyilla ...pinne ballat thanne upayogikkendi vannu

    ReplyDelete
  27. പ്രിയ ഷമീല്‍,
    കഴിഞ്ഞ 5 വര്‍ഷമായി software ല്‍ തന്നെ വോട്ട് ചെയ്യിച്ചുകൊണ്ടിരിക്കുന്നതാണ്. ആദ്യം സ്വന്തമായി, പിന്നെ ഓര്‍ക്കുന്നില്ലേ ചെറിഷ് അബ്രഹാമിനെ, പിന്നെ നനന്ദുവിനെ, ഇപ്രാവശ്യം ഒരു മാറ്റമായിക്കോട്ടെയെന്ന് കരുതി. വീട്ടിലെ14.04 ല്‍, പിന്നെ സ്കൂളിലെ 12.04 ല്‍ മോക്ക് പോള്‍ , 10.04 ല്‍ മോക്ക് പോള്‍ സംഗതി ക്ലീന്‍, 1800 ലധികം കുട്ടികള്‍, VHSE, +2 എന്നിവിടങ്ങളില്‍ സമ്മതി , HS ല്‍ my leader. കുറച്ച് അഹങ്കാരമുണ്ടായിരുന്നു എന്നും കൂട്ടിക്കോ. ബാക്കി എല്ലായിടത്തും 1 മണിക്കൂര്‍ കൊണ്ടു കഴിഞ്ഞു. പക്ഷേ നിങ്ങള്‍ പണി പറ്റിച്ചു കളഞ്ഞു. സേവ് ചെയ്ത ഫയല്‍ തുറന്നപ്പോള്‍ റിസല്‍ട്ട് ഇല്ല. 6 സിസ്റ്റങ്ങളാണ് ഉപയോഗിച്ചത്. 3 എണ്ണത്തില്‍ കൃത്യമായി വോട്ടിംഗ് നടന്നു പക്ഷേ 1 ല്‍ NaN VOTERS VOTED എന്ന മെസ്സേജ്. 2 എണ്ണത്തില്‍ ...48 ചെയ്തപ്പോള്‍ റിസല്‍ട്ടില്‍ 24. പണി പാളി ..8 ക്ലാസ്സുകളില്‍ റീ പോളിംഗ്.എങ്കില്‍ പുതിയത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് extract ചെയ്തു. പക്ഷേ അതിലേക്ക് uninstall ചെയ്ത ഫയലിന്റെ സ്ഥാനാര്‍ത്ഥികളും വിവരങ്ങളും. സുല്ലിട്ടു... ബാക്കിയെല്ലായിടത്തും നന്ദുവിന്റെ സമ്മതി . അത് ചതിച്ചില്ല. software മനുഷ്യാധ്വാനം ലഘൂകരിക്കുമെന്ന സന്ദേശം നല്കുകയും ചെയ്തു. ഇവിടെ മാത്രം വോട്ടിംഗ് കഴിയുമ്പോഴേയ്ക്കും 3.30. നാണക്കേട് മിച്ചം. സങ്കടം അതല്ല ഏറ്റവും ആദരിക്കപ്പെടുന്ന , ഈ വര്‍ഷം പിരിഞ്ഞുപോകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രസന്ന ടീച്ചറുടെ നനവൂറുന്നകണ്ണുകള്‍, അത് എങ്ങിനെ മാറ്റും എന്നാണറിയാത്തത്. കുറച്ച് സാറമ്മാരുടെ മാമുക്കോയ ഡയലോഗ്... ഹോ.. സഹിക്കാന്‍ മേലേ.... ആ പിന്നെ ഇതിനിടയിലും ഒരു സന്തോഷവാര്‍ത്ത... 3 സിസ്റ്റങ്ങളില്‍ അത് വര്‍ക്ക് ചെയ്തു കേട്ടോ... എന്റെ അഹങ്കാരം പമ്പകടത്തി എന്ന് മാത്രമല്ല ഇനി പുതിയ SITC യെ വിശ്വസിച്ച് ഒരു പണിയുമേല്പിക്കേണ്ടതില്ല എന്ന പൊതു ധാരണയുണ്ടാക്കിത്തരികയും ചെയ്തു. എന്നാലും തളരരുത് പോരായ്മകള്‍ പരിഹരിച്ച് , ബഗ്ഗുകളെയൊക്കെത്തോണ്ടിയെടുത്ത് നല്ലൊരു software ഉടനെത്തന്നെ... promise keep ചെയ്യുമെന്ന് കരുതട്ടെ... വിജയാശംസകള്‍

    ReplyDelete
  28. ആരാണ് പ്രകാശന്‍ സാര്‍ ഇന്നും സോഫ്റ്റ്‌വെയറുകളെ വിമര്‍ശിക്കുന്നവര്‍ ! പോയി പണി നോക്കാന്‍ പറ ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യുക അതൊന്നും ശ്രദ്ധിക്കാനേ പോകരുത് എങ്കില്‍ അവരുടെ ശബ്ദം പൊങ്ങുകയേ ഇല്ല .ഷമീല്‍ , റിയോണ്‍ സജി അഭിജിത്ത് ബാലകൃഷ്ണന്‍ സോഫ്റ്റ്‌വെയര്‍ നന്നായിട്ടുണ്ട് റണ്‍ ചെയ്തു നോക്കി കൊണ്ടിരിക്കുന്നു

    ReplyDelete
  29. ഈ സോഫ്റ്റ് വെയര്‍ D P I നിർദ്ദേശിച്ചതാണോ? D P I യുടെ സർക്കുലര്‍ ഇല്ലാതെ ഇങ്ങനെയൊരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് വിജയിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു കുട്ടി സോഫ്റ്റ് വെയറിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്തുകൊണ്ട് പരാധികൊടുത്താല്‍ നടപടി വരില്ല എന്ന് ഉറപ്പിക്കാന്‍ കഴിയുമോ?

    ReplyDelete
  30. sir can i get the link of this
    software

    ReplyDelete
  31. PHOTO UPLOAD AKUNNILLA

    ReplyDelete
  32. ഈ സോഫ്റ്റ് വെയറിന്‍റെ പുതിയ ലിങ്ക് വല്ലതും ഉണ്ടോ... ഈ ലിങ്കിലൂടെ കിട്ടുന്നില്ല

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.