പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പഠന പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍. സെറ്റിഗാം എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷം ഒട്ടേറെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗണിതശാസ്ത്രവും ഫിസിക്സും ഇംഗ്ലീഷുമെല്ലാം അദ്ദേഹം സെറ്റിഗാമിന്റെ വരുതിയിലാക്കി. നമ്മുടെ അദ്ധ്യാപകര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ റോളിനും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ചതിന് അദ്ധ്യാപക ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തികച്ചും പുതുമയാര്‍ന്ന ഒരു ഓപ്പണ്‍ ഓഫീസ് കാല്ക്ക് പ്രോഗ്രാമുമായാണ് അദ്ദേഹം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. രണ്ടാം യൂണിറ്റായ വൃത്തങ്ങള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം.
പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില് ഇടുക. തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് കാല്ക്ക് വഴി ഈ ഫയല്‍ തുറക്കുക. ഫയലില്‍ ഷീറ്റുകളായാണ് പരീക്ഷ നല്‍കിയിരിക്കുന്നത്. ആമുഖം വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. മഞ്ഞക്കള്ളികളില്‍ മാത്രം ചോദ്യത്തിന് ഉത്തരം എഴുതുക. ആകെ മാര്‍ക്ക് എത്ര ലഭിച്ചുവെന്ന് മാര്‍ക്ക് ഷീറ്റ് എന്ന ഫയലില്‍ നിന്ന് ലഭിക്കും.
Click here to download SETICalc - Circles
Designed by Pramod Moorthy, TSNMHS Kundoorkunnu

പ്രമോദ് സാറിന് അഭിനന്ദനങ്ങള്‍.
ReplyDeleteവ്യത്യസ്തമായ പഠനതന്ത്രങ്ങളാണ് പ്രമോദ് സാറിന്റെ മുഖമുദ്ര. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ അദ്ധ്യാപക സമൂഹം ഐടി അധിഷ്ഠിതപഠനപ്രവര്ത്തനങ്ങള്ക്ക് പൂര്‍വാധികം തല്പരരാകട്ടെയെന്ന് ആശംസിക്കുന്നു. ഒപ്പം നല്ല നല്ല പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അവ മാത് സ് ബ്ലോഗിലൂടെ പങ്കുവെക്കാമെന്ന് ഞങ്ങള്‍ ഉറപ്പു തരികയും ചെയ്യുന്നു.
ReplyDeleteBuy Essays, Research Papers, Term Papers, Thesis, & Dissertations. http://thesiswritingcenter.com
ReplyDeleteThanks! ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിക്കുന്നു. മാര്‍ക്ക് ഷീറ്റില്‍ ആകെമാര്‍ക്ക് കിട്ടുന്നില്ല. ചോദ്യം 8, 10 എന്നിവയുടെ ആദ്യഭാഗങ്ങളുടെ ഉത്തരങ്ങള്‍ ശരിയാക്കാനുണ്ടെന്ന് തോന്നുന്നു.
ReplyDeleteSir,10-ാംചോദ്യം എത്ര ചെയ്തിട്ടും ശരിയാകുന്നില്ലല്ലോ? എന്തു ചെയ്യും???
ReplyDeleteSry there were mistakes in 8th and 10 th qns........ th corrctd file hs bn znt to Hari sir....
ReplyDelete