Wednesday, July 29, 2015

Minority Prematric Data Entry
for STD IX and X

Data Collection form for Easy data entry (Not official)
Prepared by Jayaprakash P, Govt HSS, Chittaripparambu

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള അഡീഷണല്‍ ഡി.പി.ഐയുടെ 30.7.2015 ലെ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.

ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകളുടെ വെബ്സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.

114 comments:

  1. ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് അവസരം നഷ്ടപ്പെടുത്തുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍..

    ReplyDelete
  2. സര്‍ ദയവുചെയ്ത് ഏതെല്ലാം ഡോക്യുമെന്റ്സ് ആണ് നിര്‍ബന്ദമായും സ്കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതെന്ന് പറയാമോ?

    ReplyDelete
  3. സര്‍ ദയവുചെയ്ത് ഏതെല്ലാം ഡോക്യുമെന്റ്സ് ആണ് നിര്‍ബന്ദമായും സ്കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതെന്ന് പറയാമോ?

    ReplyDelete
  4. രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ് എന്ന് കണ്ടു. എങ്ങിനെയാണ് സ്കൂള്‍ ലോഗിന്‍ ചെയ്യുക?

    ReplyDelete
  5. SCANNED COPY OF PARENTAL INCOME CERTIFICATE(DULY SIGNED BY REVENUE AUTHORITY/TEHSILDAR.FORM 16 IS NOTACCEPTABLE), എന്ന് കാണുന്നുണ്ടല്ലോ. അപ്പോള്‍ വില്ലേജ് ഓഫീസര്‍ തരുന്ന ഇന്‍കം സര്‍ട്ടിഫിക്കറ്റ് അല്ലേ വേണ്ടത്. അറ്റാച്ച്മെന്റിലെ ഫോമില്‍ സെല്‍ഫ് ഡിക്ലറെഷന്‍ ഫാമിലി ഇന്‍കം എന്നാണ് കാണുന്നത്. ഇതില്‍ ഏതാണ് വേണ്ടത്.

    ReplyDelete
  6. Please give correct information about the attachement of certificate about the income and community. Is it Self attested forms

    ReplyDelete
  7. ഇതിന്റെയെല്ലാം ഒറിജിനല്‍ ആണോ സ്കാന്‍ ചെയ്യേണ്ടത്?

    ReplyDelete
  8. Upload ചെയ്യേണ്ട ഡോക്ക്യുമെന്റെുകളില്‍ ചിലതിന്റെ Templates ഇപ്പോള്‍ ലഭ്യമാണ്. അങ്ങിനെയുള്ളതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതില്‍ രക്ഷിതാവിന്റ Signature മതി.Templates ഇല്ലാത്തതിന് അനുബന്ധ രേഖകള്‍ നമ്മള്‍ തയ്യാറാക്കി നല്‍കേണ്ടി വരം. ഉദാഹരണത്തിന് Residence Proof ആയി, Aadhar/Ration Card ഇവയിലേതെങ്കിലും മതിയാവുമല്ലോ? School Login ലഭിക്കുന്നതിന് IT@School ലെ ജില്ലാ ആഫീസില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

    ReplyDelete
  9. sir,
    pls give correct information about the documents to be uploaded.

    thank u

    ReplyDelete
  10. school registration നടത്തിയിട്ട് ഇതുവരെ ലിസ്റ്റില്‍ ഞങ്ങളുടെ സ്കൂള്‍ ഇല്ല.registration successfull എന്ന് വന്നതാണ്‌. ഇനി എന്തു ചെയ്യണം.

    ReplyDelete
  11. SOUTH INDIAN BANK -BRANCH KIZHISSERI BRANCH NOT INCLUDED IN THE LIST.

    ReplyDelete
  12. Sir,
    Name of school is mistaken.how can correct it?pls inform how to do school login?

    ReplyDelete
  13. School Registration,Documents to be uploaded, New Bank details എന്നിവയെ സംബന്ധിച്ച കുറച്ചുകൂടി Clarification ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കും.

    ReplyDelete
  14. ഒരു കുട്ടിയുടെ അപേക്ഷ ഭാഗികമായി അപ് ലോഡ് ചെയ്തു പിന്നീട് ലോഗിന്‍ ചെയ്ത് ശേഷിക്കുന്നത് പൂര്‍ത്തീകരിക്കാമോ

    ReplyDelete
  15. SCHOOL REGISTER ചെയ്യുമ്പോള്‍ SCHOOL MANDAL എന്ന COMBO BOXല്‍ THRISSUR കാണുന്നില്ല.അപ്പോള്‍ SCHOOL REGISTRATION SUCESS ആകുന്നില്ല.

    ReplyDelete
  16. very helpful.. A thousand thanks to Mr. Anil kumar sir,........

    ReplyDelete
  17. sir
    web site ല്‍ കൊടുത്തിട്ടുള്ള user guide ല്‍ പറ‍‍ഞ്ഞിരിക്കുന്നത് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കററ് up load ചെയ്യണം എന്നാണ്.കൂടാതെ ഫോട്ടോ,വരുമാന സര്‍ട്ടിഫിക്കററ്,മാര്‍ക്ക് ലിസ്റ്റ്,ഒപ്പ്,ജനനസര്‍ട്ടിഫിക്കറ്റ് എന്നിവയും up load ചെയ്യണം എന്നാണ്.ശരിയായ നിര്‍ദേശം എന്താണ് ?

    ReplyDelete
  18. 1. ഒരു കുട്ടിയുടെ അപേക്ഷ ഭാഗികമായി അപ് ലോഡ് ചെയ്തു പിന്നീട് ലോഗിന്‍ ചെയ്ത് ശേഷിക്കുന്നത് പൂര്‍ത്തീകരിക്കാമോ?
    തീര്‍ച്ചയായും.
    2. SCHOOL REGISTER ചെയ്യുമ്പോള്‍ SCHOOL MANDAL എന്ന COMBO BOXല്‍ THRISSUR കാണുന്നില്ല.
    State Admin ന് (IT@School) മെയില്‍ അയച്ചാല്‍ മതി.
    3. Web site ല്‍ കൊടുത്തിട്ടുള്ള user guide ല്‍ പറ‍‍ഞ്ഞിരിക്കുന്നത് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വരുമാന
    സര്‍ട്ടിഫിക്കററ് up load ചെയ്യണം എന്നാണ്.
    Upload ചെയ്യേണ്ട ഡോക്ക്യുമെന്റെുകളില്‍ ചിലതിന്റെ Templates ഇപ്പോള്‍ ലഭ്യമാണ്. ഇത് തന്നെ ഉയോഗിക്കാം.ഉറപ്പ്.
    മറ്റൊരു കാര്യം കൂടി - 9,10 ന്റെ RENEWAL ഇല്ല. എല്ലാം FRESH ആയി തന്നെ Apply ചെയ്യണം.

    ReplyDelete
  19. 9,10 ക്ലാസ്സുകളിലെ പ്രീ മെട്രിക് തീയ്യതി മാത്രമാണോ ഓഗസ്റ്റ്‌ 31 വരെ നീട്ടിയത്. അതോ സ്റ്റേറ്റ് വെബ്സൈറ്റിലും തീയ്യതി നീട്ടിയിട്ടുണ്ടോ?

    ReplyDelete
  20. ഇപ്പോള്‍ സ്റ്റേറ്റ് വെബ്സൈറ്റിലും അറിയിപ്പ് വന്നു Last Date for submission of online application 2015-16 : 31-08-2015

    ReplyDelete
  21. H.M reject ചെയ്ത ആപ്ളിക്കേഷന്‍ വീണ്ടും re-enter ചെയ്യാന്‍ സാധിക്കുമോഃ അറിയാതെ reject ആയതാണ്.Fresh student ന്റെ application ആണ്.login ചെയ്യുമ്പോള്‍ application ഇല്ല പക്ഷേ database ല്‍ ഉണ്ട്.എന്ത് ചെയ്യാന്‍ സാധിക്കും.

    Application No.1481611089

    ReplyDelete
  22. 9 ാം ക്ലാസില്‍ കോഴ്സ് ഫീസിനും, അഡ്മിഷന്‍ന്‍ ഫീസിനും എന്ത് പ്രൂഫാണ് അപ് ലോഡ്ചെയ്യേണ്ടത്. റസിഡന്‍ഷ്യല്‍ പ്രൂഫിന് ആധാര്‍ മതിയാകുമോ?

    ReplyDelete
  23. confirm ചെയ്ത application HM reject ചെയത ശേഷം re enter പറ്റുമോ?Upload ചെയ്തതില്‍ രക്ഷകര്‍ത്താവ് sign ഇട്ട declaration of income ആണ് ചേര്‍ത്തത്.

    ReplyDelete
  24. Sir,The south Indian Bank Kizhisseri Branch is not included in the scholarship's database.

    ReplyDelete
  25. Mattancherry is not included in the COMBO BOX for MANDAL. What should we do to include mattancherry.

    Saralaprabhu.D
    T.D.H.S,
    Mattancherry

    ReplyDelete
  26. use the following link for registering schools in National Scholarship Portal.
    Link : https://scholarships.gov.in/institutedetail.do

    ReplyDelete
  27. Bank/Mandal ഇവ ഇല്ലാത്തത് ഇപ്പോള്‍ COMPLAINTS എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യുക. State Admin ഇതിനുള്ള Privilege ലഭ്യമായാല്‍, ഇവിടുന്നു തന്നെ ചെയ്യുവാന്‍ സാധിക്കും.

    ReplyDelete
  28. Sir please give me your contact number and mail address

    ReplyDelete
  29. Sir,
    Ellam ready aayi........site problem onn shariyakkamo......pls......

    ReplyDelete
  30. sir, school login or student login which is to be done firstly ? from where we get the school login user id and password?

    ReplyDelete
  31. school registration നടത്തിയിട്ട് ഇതുവരെ ലിസ്റ്റില്‍ ഞങ്ങളുടെ സ്കൂള്‍ ഇല്ല. ഇനി എന്തു ചെയ്യണം

    ReplyDelete
  32. I really liked your blog.The teaching methodology is very helpful in this blog.I have a quiz site that will recommend to you users, i hope they like them.

    ReplyDelete
  33. School Registration, നടത്തിയവരുടെ Approval സ്റ്റേറ്റ് ലെവലില്‍ വൈകാതെ ചെയ്യുതു ലഭിക്കും.

    ReplyDelete
  34. sir the name of our school is still not on list plzz help ,sanya lmcchsg ernakulam

    ReplyDelete
  35. SIR, PLEASE................. REPLAY MY DOUBTS

    ReplyDelete
  36. 9, 10 ാം ക്ലാസില്‍ കോഴ്സ് ഫീസിനും, അഡ്മിഷന്‍ന്‍ ഫീസിനും എന്ത് പ്രൂഫാണ് അപ് ലോഡ്ചെയ്യേണ്ടത്.

    ReplyDelete
  37. കോഴ്സ് ഫീസും, അഡ്മിഷന്‍ന്‍ ഫീസും ഇല്ലയെങ്കില്‍ 0 എന്നു കൊടുക്കണം.

    ReplyDelete
  38. ഒരു കുട്ടിയുടെ ഡാററ അപ്‌ലോഡ് ചെയ്തു.1.വരുമാന സര്‍ട്ടിഫിക്കററ്,2.ജാതി സര്‍ട്ടിഫിക്കററ്,3.മാര്‍ക്ക് ലിസ്ററ്,4.ഫോട്ടോ,5.കുട്ടിയുടെ ഡിക്ളറേഷന്‍ 6.,H M ന്‍റെ വെരിഫിക്കേഷന്‍, 7.റെസിഡെന്‍ഷ്യല്‍ പ്രൂഫ്,8.ബാങ്ക് എകൗണ്ട് എന്നിങ്ങനെ 8 ഇനങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. നാഷണൽ പോര്ടലിൽ ഇൻസ്റ്റി റ്റുഷൻ ലോഗ്ഗ് ഇന് ഇൽ എക്സെൽ ഫയൽ ഉപയോഗിച്ച് കുട്ടികളെ നേരിട്ട് രജിസ്റ്റെർ ചെയ്യിക്കാൻ ഓപ്ഷൻ കാണുന്നു . അത് നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയുമോ?അങ്ങനെ ആണെങ്ങിൽ 9-10 ക്ലാസ്സുകളിലെ സ്കൊലര്ഷിപ് രെജിസ്ട്രഷൻ എളുപ്പമാകും....

    ReplyDelete
  41. വളരെ നല്ല പോസ്റ്റ്

    ReplyDelete
  42. നാഷണൽ പോര്ടലിൽ ഇൻസ്റ്റി റ്റുഷൻ ലോഗ്ഗ് ഇന് ഉപയോഗിച്ച് കുട്ടികളെ നേരിട്ട് രജിസ്റ്റെർ ചെയ്യിക്കാൻ ഓപ്ഷൻ കാണുന്നു . അത് നമുക്ക് ഉപയോഗപ്പെടുത്താൻ കഴിയുമോ? എന്റെ സ്കൂളിന്റെ വിവരങ്ങള്‍ യു പി സ്കൂള്‍ എന്നാണ് ഉള്ളത്. അതുകൊണ്ട് 9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ആപ്ലിക്കേഷന്‍ നല്‍കാന്‍ സാധിക്കുന്നില്ല. എഡിറ്റ്‌ ചെയ്യാന്‍ അതോറിറ്റിക്ക് മെയില്‍ അയച്ചപ്പോ സ്റ്റേറ്റ് അഡ്മിന്‍ ആണ് ചെയ്യേണ്ടത് എന്ന് റിപ്ലേ കിട്ടി. ഐ.റ്റി അറ്റ്‌ സ്കൂളിനു അയച്ചപ്പോ കേന്ദ്രം ആണ് ചെയ്യേണ്ടത് എന്നും മറുപടി. ഇനി ആര് ചെയ്യും? കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ പറ്റുമോ?

    ReplyDelete
  43. ഒരേ സമയം 50 കുട്ടികളുടെ വരെ ഡാറ്റാ നേരിട്ട് എന്റെര്‍ ചെയ്യാനും Excel File , Upload ചെയ്യാനും ഒക്കെ School ലോഗിനില്‍ ഓപ്ഷനുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് 1 മുതല്‍ 8 വരെ മാത്രം കാണുന്നുള്ളു. രജിസ്റ്റര്‍ ചെയ്ത കുറെ സ്കൂളുകള്‍ക്ക് Approval നല്‍കിയതായി അറിയുന്നു. അങ്ങിനെ അള്ളവര്‍ക്ക് UDISE Code, യൂസര്‍ ആയും guest123# പാസ്സ്​വേര്‍ഡായും ലോഗിന്‍ ചെയ്യാം. നാഷണൽ പോര്‍ട്ടലില്‍, സ്കുളിന്റെ പേരുള്ളവര്‍ക്ക് Individual ആയി കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കുന്നുണ്ട്.

    ReplyDelete
  44. സ്കൂള്‍ രജിസ്റ്റര്‍ ചെയ്തു..ലിസ്റ്റില്‍ ഇപ്പോള്‍ പേരും ഉണ്ട്. പക്ഷേ മുകളില്‍ കാണിച്ചതുപോലെ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തുചെയ്യും ?

    ReplyDelete
  45. "Best viewed on Firefox 39.0 and above @ 1024x768 screen resolution" ഇങ്ങിനെ ഒരു Information ഈ വെബ്​സൈറ്റിന്റെ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്. അതിനാല്‍ IT@School Ubuntu 12 OR 14 ഉപയോഗിക്കുന്നവര്‍ Firefox Upgrade ചെയ്യേണ്ടതുണ്ട്. Login, Data Entry എന്നിവയിലെ പ്രശ്നങ്ങള്‍ മാറിക്കിട്ടാന്‍ ഉപകരിക്കും.

    ReplyDelete
  46. Sir which are the datas to be uploaded ? The formats given in MATHS BLOG exceeds 100 kb and there is no format for MARK LIST to upload . How these documents are to be scanned and make it to perfect size ? THE MOST IMPORTANT THING IS TO GIVE A CORRECT CLARIFICATION ABOUT IT..

    ReplyDelete
  47. COURSE/TUTION FEE/ADMISSION FEE ഇവ mandatory fields അല്ല. ആയതിനാല്‍ ഇവ ഇല്ലാത്ത സ്കൂളുകള്‍ക്ക്, ഒന്നും കൊടുക്കാതെ മുന്നോട്ടു പോകാം.SCANNED COPY OF AADHAAR ഇതും mandatory fields അല്ല. എന്നാല്‍ Photo, Self Declaration of Family Income for class I to X given by the Parent/Legal Guardian, SCANNED COPY OF DECLARATION FORM BY THE STUDENT, SCANNED COPY OF PREVIOUS ACADEMIC MARK SHEET, SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM, SCANNED COPY OF RESIDENTIAL PROOF, SCANNED COPY OF SELF DECLARATION OF RELIGION, SCANNED COPY OF BANK PASS BOOK/CANCELLED CHEQUE LEAF ഇവ Compulsory ആണ്.ഇതില്‍ 4 എണ്ണത്തിന്റെ മാതൃക അതേ പോലെ ഉപയോഗിക്കാം. മറ്റുള്ളവ സ്വയം തയ്യാറാക്കി നല്‍കണം.

    ReplyDelete
  48. സ്ക്കൂള്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ DISE Code അടിക്കുമ്പോള്‍ Institution code already exist എന്ന് കാണിക്കുന്നു. സ്ക്കൂള്‍ ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല.

    ReplyDelete
  49. ചില സ്കൂളുകളുടെ യൂസര്‍ കോഡ് UDISE Code തന്നെ ആയിരിക്കില്ല. ആയത് ലഭിക്കുന്നതിന് IT@School ലെ ജില്ലാ ആഫീസില്‍ അന്വേഷിച്ചാല്‍ മതി.

    ReplyDelete
  50. റെസിഡന്‍ഷ്യല്‍ പ്രൂഫിന് അവസാനം വില്ലേജ് ഓഫീസില്‍ തന്നെ പോകേണ്ടിവരുമോ?

    ReplyDelete
  51. റെസിഡന്‍ഷ്യല്‍ പ്രൂഫിന്: Aadhar

    ReplyDelete
  52. കനറാ ബാങ്കിന്റെ ശാഖകള്‍ കാണാനില്ല.എന്ത് ചെയ്യണം?

    ReplyDelete
  53. ബാങ്കിന്റെ ശാഖ/താലൂക്ക് എന്നിവ ലിസ്റ്റിലില്ലെങ്കില്‍ scholarship@itschool.gov.in എന്ന അഡ്രസ്സിലേക്ക് എല്ലാ വിവരങ്ങളും കാണിച്ച് മെയില്‍ അയക്കുക.

    ReplyDelete
  54. school registration നടത്തിയിട്ട് ഇതുവരെ ലിസ്റ്റില്‍ ഞങ്ങളുടെ സ്കൂള്‍ ഇല്ല. പരിശോധിച്ചപ്പോള്‍ UDISE CODE ല്‍ school name GIRLS MISSION H.S FORT എന്നാണ്. എന്നാല്‍ ശരിക്കുള്ല പേര് FORT GIRLS MISSION H.S എന്നാ​ണ്.School registration സമയത്ത് ഞന്‍ കൊടുത്തത് FORT GIRLS MISSION H.S എന്നാണ്.അതുകൊണ്ടാണോ school add അകാത്തത്

    ReplyDelete
  55. ഇതേ വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്കൂളുകളുടെയും Approval സ്റ്റേറ്റ് ലെവലില്‍ ചെയ്തു കഴിഞ്ഞതാണ്. എന്നാല്‍ ചില സ്കൂളുകള്‍ ലിസ്റ്റിലേക്ക് വന്നിട്ടില്ല. ഈ വിവരം Concerned ആളുകളെ അറിയിച്ചിട്ടുമുണ്ട്.മറുപടി ലഭിച്ചിട്ടില്ല. അനീഷ് സര്‍ പറഞ്ഞത് ഒരു കാരണമാവാം.

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. സ്കാന്‍ ചെയ്ത കോപ്പികളില്‍ ഫോട്ടോ മാത്രം അല്ലേ 100KB വേണ്ടത്?

    ReplyDelete
  59. സര്‍
    SELF DECLARATION OF FAMILY INCOME, COMMUNITY AND INSTITUTION VERIFICATION FORM
    ഈ ഹെഡിംഗിലുളള template തന്നെ -FAMILY INCOME, COMMUNITY, INSTITUTION VERIFICATION FORM എന്നിവയ്കായി ഉപയോഗിക്കാമോ?

    ReplyDelete
  60. ithellam cheythu kazhiyumbol 1000 roopakku mukalilavumallo......

    ReplyDelete
  61. സ്കൂള്‍ രജിസ്റ്റര്‍ ചെയ്തു..ലിസ്റ്റില്‍ ഇപ്പോള്‍ പേരും ഉണ്ട്. STATUS APPROVED എന്നു കാണിക്കുന്നില്ല INSTITUTION ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തുചെയ്യും
    SREEKUMAR ATTINGAL

    ReplyDelete
  62. എല്ലാം ചെയ്തു. COURSE, ADMISSION FEES '0 ' എന്നു കൊടുത്തു. BUT ഇതാണ് LAST MESSAGE വരുന്നത്. Error Your Registration is not completed, please complete the registration before take print
    എന്തു ചെയ്യണം?

    ReplyDelete
  63. poovar SBT Branch not included list, please this bank name included sir........

    ReplyDelete
  64. Shhs Mylapra: Previous School Details എന്റെര്‍ ചെയ്തിരുന്നോ?

    ReplyDelete
  65. SIR PLEASE HELP, ANOTHER ALL DETAILS ARE CORRECT. ONLY ENTER BANK BRANCH
    ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ പൂവ്വാര്‍ ബാങ്കിലെ ഐ എഫ് സി കോഡും അക്കൗണ്ട് നന്പരും ടൈപ്പ് ചെയ്തു കൊടുത്തു. പക്ഷെ തിരുവനന്തപുരം ജില്ലക്ക് പകരം ആലപ്പുഴ ജില്ലയാണ് ആപ്ലിക്കേഷനില്‍ വരുന്നത്. എന്തുകൊണ്ടാണ് സാര്‍ ഇങ്ങനെ വരുന്നത്.

    ReplyDelete
  66. Previous School Details എന്റെര്‍ ചെയ്തിരുന്നു.

    ReplyDelete
  67. സര്‍ തിരുവനന്തപുരം ജില്ലയിലെ പൂവ്വാര്‍ എസ് ബി റ്റി ബാങ്ക് ആലപ്പുഴ ജില്ലയിലെ ലിസ്റ്റിലാണ് കിടക്കുന്നത്. അത് മാറ്റി തന്നാല്‍ മാത്രമേ ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാന്‍ സാധിക്കൂ. എത്രയും പെട്ടെന്ന് അത് ശരിയാക്കണം സര്‍. പ്ലീസ്.

    ReplyDelete
  68. SBT KANNAPURAM BRANCH LIST ല്‍ ഇല്ല. ദയവായി ഇതു കൂടി ഉള്‍പ്പെടുത്തുമോ സര്‍,
    IFSC CODEഉം ACCOUNT NUMBER ഉം ടൈപ്പ് ചെയ്ത് നല്‍കിയാല്‍ പ്രിന്റില്‍ ബാങ്ക് കര്‍ണ്ണാടക STATE കാണിക്കുന്നു

    ReplyDelete
  69. @ Sindhu S M / GBHS CHERUKUNNU :പ്രസ്തുത ബാങ്കിന്റെ Adress, IFSC, MICR Code, Branch ഇവ schoalrship@itschool.gov.in എന്ന അഡ്രസ്സിലേക്ക് മെയില്‍ അയക്കുക. PMS for IX-X എന്ന് കാണിച്ചിരിക്കണം.
    @ Shhs Mylapra : സര്‍, Mandatory ആയിട്ടുള്ള എല്ലാ ഫീല്‍ഡും കംപ്ലീറ്റ് ചെയ്തു കാണില്ല.ഒന്ന് ഉറപ്പിക്കുമോ?

    ReplyDelete
  70. സര്‍, ഞങ്ങളുടെ ലൊക്കാലിറ്റിയില്‍ ഉള്ള ഏകദേശം ബ്രാഞ്ചും ആലപ്പുഴ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ അത് വച്ച് അപ്ലേ ചെയ്യാന്‍ പറ്റില്ലല്ലോ. SBT BRANCHES POOVAR, CHAROTTIKONAM, UDIYANKULANGARA ETC............

    ReplyDelete
  71. skvhss nanniyode udise code 32140800503
    school register ചെയ്തിരുന്നു.ഇതുവരേയും ലിസ്റ്റില്‍ വന്നില്ല
    എന്തു ചെയ്യണം?
    sreekumar attingal

    ReplyDelete
  72. Aaarkkengilu ithu naeram vannam cheyyan pattunnundo......cheythu kazhinjo....Its horrible...Entha aarum prathikarikkathae......Pls Comment and report to higher authority....

    ReplyDelete
  73. every thing is fine.now its time to confirm and verify.

    ReplyDelete
  74. തിയ്യതി സെപ്തംബര്‍ 31 ലേക്ക് നീട്ടിയിട്ടുണ്ടോ?

    ReplyDelete
  75. Sir, Student Registration timeല് Fresh @ Renewal എന്തിനെ അടിസ്ഥാനമാക്കിയാണ് കെടുക്കേണ്ടത്.Plz reply

    ReplyDelete
  76. This comment has been removed by the author.

    ReplyDelete
  77. NATIONAL MINORITY PREMATRIC SCHOLARSHIP ന് REGISTER ചെയ്യാനുള്ളLAST DATE നീട്ടിയോ? WEBSITE ഇല്‍ CLEAR അല്ല..

    ReplyDelete
  78. വെരിഫൈ ചെയ്യുന്നതിന് മുമ്പ് കുട്ടികളുടെ അപേക്ഷ എഡിററ് ചെയ്യാനുള്ള ഒരു ഒാപ്ഷന്‍ കാണുന്നുണ്ട്.എന്നാല്‍ അതില്‍ കമ്മ്യൂണിററി എഡിററ് ചെയ്യാന്‍ സാധിക്കുന്നില്ല

    ReplyDelete
  79. Bank Branch, IFSC എന്നിവയിലെ മാറ്റങ്ങള്‍ ആവശ്യമുള്ളവര്‍ Complaint Registration വഴി പരിഹരിക്കാന്‍ ശ്രമിക്കുക. കുട്ടികളുടെ അപേക്ഷ എഡിററ് ചെയ്യാനുള്ളത് Student Login ല്‍ തന്നെ ചെയ്യാമല്ലോ?

    ReplyDelete
  80. സര്‍,
    Class X enter ചെയ്യാന്‍ കഴിയുന്നില്ല.Name of Course Combo box -ല്‍ Class IX വരെയേ ഉള്ളു Class X ഇല്ല. എന്തു ചെയ്യണം? സഹായിക്കാമോ? പരാതിപ്പെടേണ്ട Mail Address തരാമോ?
    GHS PERAKAMANNA OTHAYI

    ReplyDelete
  81. PLEASE EXPLAIN HOW TO DO H M LOGIN

    ReplyDelete
  82. IX,X ക്ലാസ്സുകളുടെ PRE-MATRIC SCHOLARSHIP APPLICATION DATE extend ചെയ്തോ?ഏന്നുവരെ?

    ReplyDelete
  83. national Scholarship Portalല്‍ Register ചെയുമ്പോള്‍ DISE CODE already Exist ​എന്ന് കാണിക്കുന്നു.DISE Code Directoryല്‍ School Name CHS Punalur എന്നാണ്. എന്നാല്‍ Scholarship Portalല്‍ Register ചെയ്തപ്പോള്‍ School Name Chemmanthoor HS Punalur എന്നാണ് നല്‍കിയത്.അതുകൊണ്ടാണോ Register ആകാത്തത്.DISE Code already exist എന്ന് കാണിക്കുന്നതിന് എന്ത് ചെയ്യണം.

    ReplyDelete
  84. GHS PERAKAMANNA OTHAYI: User ID/Login/School Name/ DISE Code/ Missing of Classes/Approval എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്നങ്ങള്‍ക്കും IT@School District Office ല്‍ ബന്ധപ്പെട്ടാല്‍ മതിയാകും.
    Chemmanthoor HS Punalur : For User ID contact your IT@School District Office.

    ReplyDelete
  85. HELLO SHHS MYLAPARA HOW CAN U SOLVE YOUR PROBLEM ON AUGEST 20th

    PLS TELL ME

    ReplyDelete
  86. This comment has been removed by the author.

    ReplyDelete
  87. ANYBODY CAN HELP ME TO SUBMIT THE SAVED STUDENT DETAIL.AFTER CLICK THE SUBMIT BUTTEN THERE IS NO RESPONSE PLS HELP ME SUBMIT DETAILS ARE CORRECT

    ReplyDelete
  88. jancy jaison Tharakan: Forward ചെയ്യാന്‍ പറ്റണില്ലന്നാണോ?

    ReplyDelete
  89. institution sellect ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് മുന്നോട്ടു പോണില്ല. എന്ത് ചെയ്യും??

    ReplyDelete
  90. documents edit ചെയ്യാന്‍ പറ്റുന്നില്ല

    ReplyDelete
  91. HAI jancy jaison Tharakan ആ കുട്ടിയുടെ TEMPEROY ID LE കയറി DETAILS ഒന്നും കൂടെ EDIT ചെയ്തു. SAVE ചെയ്തപ്പോള്‍ ശരിയായി..

    ReplyDelete
  92. അങ്ങനെ data entry കഴിഞ്ഞു.ഇനി Application Verification എന്ന കടമ്പ....

    ReplyDelete
  93. ithu vallare mosham anu cahila shoolukalil ee avasaram muthaledukkunnu kuttiakalekondu adhyapakar cheyyathu kuttikaleyum rakshakarthakkaleyum vattam karakkunnu

    ReplyDelete
  94. സർ
    പ്രിവിയസ് അക്കാദമിക്ക് ഡിട്ടയിൽസ് ൽ മാർക്ക്‌ എഡിറ്റ്‌ ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണം ??
    kvhss

    ReplyDelete
  95. Blogger ST THOMAS HSS ENGNADIYUR : Documents Delete ചെയ്യാനും കൂട്ടി ചേര്‍ക്കാനും പറ്റും. Student Login ല്‍ നോക്കു.
    Nisar Sir: Student Login ല്‍ നോക്കു.

    ReplyDelete
  96. plz include std 10 physics exam answer

    ReplyDelete
  97. സര്‍, എന്താ ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ അതാത് ജില്ലകളില്‍ നല്‍കി ശരിയാക്കാത്തത്. ബാങ്കിന്‍റെ ഡീറ്റൈല്‍സ് മെയില്‍ ചെയ്യാന്‍ പറഞ്ഞു. അതും ചെയ്തു. എന്നിട്ടും അത് ഇതുവരെ ക്ലീയര്‍ ചെയ്യാന്‍ സാറിന് സാധിച്ചില്ല. എന്തിനാ ഇങ്ങനെ ഒരു സോഫ്റ്റ് വെയര്‍. വെറുതെ രക്ഷകര്‍ത്താക്കളെ ബുദ്ധിമുട്ടിക്കാന്‍.

    ReplyDelete
  98. ക്രോമിൽ ഓപ്പണ്‍ ചെയ്തപ്പോൾ സ്റ്റുഡേണ്ട് ഡിടെ ൽസ് എഡിറ്റ്‌ ചെയ്യാൻ പറ്റിയില്ല , ഫയർ ഫോക്സിൽ ഓപ്പണ്‍ ചെയ്തപ്പോ കിട്ടി താങ്ക് യു സർ ....

    ReplyDelete
  99. Sindhu S M :- സുഹൃത്തെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ Share ചെയ്യുന്നു.അത്ര മാത്രം. ഇത് State Level ല്‍ ഉള്ള ഒരു സംവിധാനമല്ല. Hyderabad ല്‍ ഉള്ള ഒരു ടീം National Level ല്‍ ചെയ്യുന്നതാണ്. നമ്മുടെ ബുദ്ധിമുട്ടുകള്‍ അവരെ അറിയിക്കുക. അവിടുന്നാണ് അത് Rectify ചെയ്യേണ്ടത്.

    ReplyDelete
  100. +2 ക്ലാസ്സുകള്‍ക്കും Residencial proofആയി ആധാര്‍ കോപ്പി മതിയാകുമോ ?

    ReplyDelete
  101. SIR,
    Renewal for plus 2 students could not entered.we select renewal and previous year bank a/c no enter there is a message display-"your application id is not match or you are not in the merit list.when i check the beneficiary list,the students name are selected.what can do?

    ReplyDelete
  102. +2 Post Matric ന്റെ കാര്യത്തില്‍ ചെറിയ അവ്യക്തതയുണ്ട്. ഈ വര്‍ഷം Renewal ഉണ്ടോ എന്ന് വിവരം Higher Secondary Directorate ല്‍ അന്വേഷിച്ച് ഉറപ്പാക്കണം. Residencial proofആയി ആധാര്‍ കോപ്പി മതിയാകും.

    ReplyDelete
  103. അനില്‍കുമാ൪ സാർ,
    പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് Online രജിസ്ട്രേഷനെ കുറിച്ചുള്ള സംശയങ്ങള്ക്ക് മറുപടി നല്കേണ്ടത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പല്ല. കോളേജ് വിദ്യാഭ്യാസ വകുപ്പാണ് നോഡൽ കേന്ദ്രം. 0471-2306580, 9446096580 എന്നീ ഫോണ്‍ നമ്പറുകളിൽ നിന്നാണ് സംശയങ്ങള്ക്ക് മറുപടി ലഭിക്കേണ്ടത്. പക്ഷെ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് നിര്ത്താ തെ വിളിച്ചു നോക്കു. ഫോണ്‍ ബിസി ആണെന്ന് മറുപടി ലഭിക്കും.

    ReplyDelete
  104. പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന്റെ കാര്യത്തില്‍ ഇതേ വരേ എവിടുന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഇവിടെ share ചെയ്യാന്‍ മറക്കണ്ട.

    ReplyDelete
  105. This comment has been removed by the author.

    ReplyDelete
  106. Sir, How we can find AGP(Average Grade Point)in sslc state syllabus.Kindly replay soon

    ReplyDelete
  107. സര്‍,
    Temporary ID ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ Data mismatch എന്ന് കാണിക്കുന്നു.
    എന്ത് ചെയ്യണം.

    ReplyDelete
  108. ghssksmangalm: User Name & Password തെറ്റിയതു കൊണ്ടാവാം. സൈറ്റിന്റെ തകരാറും ആവാം. കുറച്ചു കഴിഞ്ഞ് വീണ്ടും ശ്രമിക്കുക. User Name & Password ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

    ReplyDelete
  109. അവസാന തീയതി ഒക്ടോബര്‍ 31 ലേക്ക് നീട്ടിയിട്ടുണ്ട്... :)

    ReplyDelete
  110. സര്‍,
    സാറിന്റെ സഹായം അടിയന്തിരമായിട്ട് വേണം.നൂറിലധികം കുട്ടികള്‍ എന്റെ സ്കൂളില്‍ നിന്ന് അപേക്ഷിച്ചിട്ടുണ്ട്.(ജി എച്ച് എസ് എസ് ശ്രീകണ്ടപുരം ,കണ്ണൂര്‍ ജില്ല).അതില്‍ നാലെണ്ണം ഒഴിച്ച് ബാക്കി എല്ലാം വെരിഫൈ ചെയ്തു.നാല് കുട്ടികളുടെ അപേക്ഷ സൈററില്‍ കാണുന്നില്ല.സ്റുഡെന്റ് ലോഗിന്‍ ചെയ്തപ്പോള്‍ സ്കീം ഡീറ്റൈല്‍സ് കാണിക്കുന്നുണ്ട്.അതിന്റെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും പോകാന്‍ സാധിക്കുന്നില്ല. ലോഗിന്‍ ചെയ്യുമ്പോള്‍ കോഴ്സ് കംപ്ലീററഡ് എന്നും കാണ്ണിക്കുന്നുണ്ട്.പുതിയ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കുക എന്നൊരു സൂചന ലഭിക്കുന്നു.ഒരു പാട് പ്രാവശ്യം കംപ്ലയിന്റ് രെജിസ്ററര്‍ ചെയ്തു.സ്ററുഡന്റ് ഡീറ്റൈല്‍സ് എഡിററ് ചെയ്യാന്‍ കഴിയുമോ.ഈ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുക?.
    മറുപടി തന്ന് സഹായിക്കണം
    എന്ന്
    രാധാകൃഷ്ണന്‍ കെ പി
    ജി എച്ച് എസ് എസ് ശ്രീകണ്ടപുരം ,കണ്ണൂര്‍ ജില്ല
    9495142264
    30/10/2015

    ReplyDelete
  111. സ്കൂള്‍ ലോഗിന്‍ കേറി വെരിഫൈ ചെയ്‌താല്‍ ഈ ചടങ്ങ് തീര്‍ന്നോ? അതോ ഇനിയും എന്തെങ്കിലും നൂലാമാല ഉണ്ടോ?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.