സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. EXCEL 2013 (MS OFFICE 2013) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.
Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക് ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ് എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.
വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത് ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.
ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെ കൃത്യമായി ചേര്‍ക്കുക.

(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട് ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)




Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക് ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ് എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.
വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത് ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.

Click on the image to enlarge it
ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെ കൃത്യമായി ചേര്‍ക്കുക.

Click on the image to enlarge it
പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.
Click on the image to enlarge it
Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്. കുട്ടികളുടെ എണ്ണം മുഴുവന്‍ ചേര്‍ത്തികഴിഞ്ഞാല്‍ ആ മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള സ്റ്റോക്ക് Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക.(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട് ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)

Click on the image to enlarge it
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.
Click on the image to enlarge it
ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ് ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.
Click on the image to enlarge it
MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ് എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക് ഇടാം.
Click on the image to enlarge it
Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട് നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും.
Click on the image to enlarge it
Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.
Click on the image to enlarge it
ഇനി പ്രിന്റ് എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.
ഇത്തരം പ്രോഗ്രാമുകളും സോഫ്റ്റ്വെയറുകളും തയ്യാറാക്കുന്നവരുടെ മനസ്സില്‍ അത് കൂടുതല്‍ പേരിലേക്ക് എത്തണം എന്ന ചിന്ത മാത്രമായിരിക്കും ഉണ്ടാവുക. അത് അറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാകട്ടെ, നമ്മുടെ കമന്റ് ബോക്സാണ്. ഈ പ്രോഗ്രാം ഉപയോഗിച്ചു നോക്കി അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.
ReplyDeleteവളരെ നല്ല ഉദ്യമം ഉപകാരപ്രദമായ പോസ്റ്റ് സ്കൂളിലെ എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന മികച്ച സോഫ്റ്റ്വെയറുകള്‍ നല്കുന്ന താങ്കളുടെ ഉദ്യമങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു.നന്ദി
ReplyDeletesir
ReplyDeleteThanks.
Sir,
ReplyDeleteവളരെ ഉപകാര പ്രദം
വളരെ ഉപകാരപ്പെടുന്ന സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ സുധീര്‍ സാറിന് അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്നായിട്ടുണ്ട് ഈപേജ് എഞിനെയാ സെയ് വ് ചെയ്യുക
ReplyDeleteപരീക്ഷിക്കണം എന്നും കമന്റ് ചെയ്യണം എന്നും ആഗ്രഹമുണ്ട്. പക്ഷേ ഉബുണ്ടുവിനെ മാത്രം ആശ്രയിക്കുന്നവര്‍ എന്താ ചെയ്യുക?
ReplyDeleteസുധീര്‍ സാര്‍ വളരെ നല്ല സോഫ്റ്റ്‌വെയര്‍ .പിന്നിലെ അധ്വാനത്തിനു അഭിനന്ദനങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍ സുധീര്‍ സാര്‍
ReplyDeleteഇതിന്‍റെ ഒരു pdf കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു ........
ReplyDeleteകഴിഞ്ഞവര്‍ഷം ഞങ്ങള്‍ സാറിന്റെ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത് വളരെ നല്ലതാണ് .
ReplyDeleteThis comment has been removed by the author.
ReplyDeletevery good...... congratulations
ReplyDeletevery good...... congratulations
ReplyDeleteVery good Software
ReplyDeleteവളരെ നല്ല ഉദ്യമം ഉപകാരപ്രദമായ പോസ്റ്റ് സ്കൂളിലെ എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന മികച്ച സോഫ്റ്റ്വെയറുകള്‍ നല്കുന്ന താങ്കളുടെ ഉദ്യമങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു.നന്ദി
ReplyDeleteഉപകാരപ്രദമായ സോഫ്റ്റ് വെയര്‍. നന്ദി, സുധീര്‍ സര്‍.
ReplyDeleteCLICK HERE FOR PDF
Thanks sir,good program
ReplyDeleteThanks Sir, Very usefull
ReplyDeleteShyamala Tr.
Njaan kazhinja varsham muthale ithaanu upayogikkunnathu.onnu randu nirdesangal
ReplyDelete1Total Roll Strength rekhapeduthanulla provision kodukkanam.
2.azhchayil menu fixed aakki kondu oro divasavum kodukunna menu aadyame thanne trekhapeduthaanulla provision venam
1.4 വേര്‍ഷനില്‍ New K2 എന്ന പേജില്‍ Total Roll Strength രേഖപ്പെടുത്താം.
ReplyDeleteഅടുത്ത വേര്‍ഷനില്‍ മെനു കൂടുതല്‍ സൌകര്യപ്രദമാക്കാം.
ReplyDeleteസുധീര്‍ സാര്‍ വളരെ നല്ല സോഫ്റ്റ്‌വെയര്‍ .പിന്നിലെ അധ്വാനത്തിനു അഭിനന്ദനങ്ങള്‍
Please take measures to provide the software in 'UBUNTU'
ReplyDeleteഈ software നിങ്ങള്‍ക്ക് മുന്നിലെത്തിച്ച MATHSBLOG നും നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. Noon Feeding Planner ഉപയോഗിക്കുമ്പോള്‍ ശരിയായ result ലഭിക്കാതിരുന്ന ചില സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. data enter ചെയ്യുമ്പോള്‍ വന്ന ചില നിസ്സാര തെറ്റുകള്‍ മൂലമാണ് അവര്‍ക്ക് പ്രയാസം നേരിട്ടത്. ഇത് ഒഴിവാക്കാന്‍ വേണ്ടി data validation ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. അതു വഴി തെറ്റായി data enter ചെയ്യുന്ന മിക്ക സന്ദര്‍ഭങ്ങളിലും Error message വരുന്നതായിരിക്കും. ഇത് കൂടി ഉള്‍പ്പെട്ട കോപ്പിയാണ് ഇനി ഡൌണ്‍ലോഡ് ചെയ്‌താല്‍ ലഭിക്കുക. മാസം ആരംഭത്തില്‍ അരിയുടെ opening balance ഇല്ലെങ്കില്‍ '൦' ചേര്‍ക്കാന്‍ മറക്കരുത്.
ReplyDeletesir,
ReplyDeletethere are 15 divisions for each clases(5-7) in my school .pls help me how to use this software
AMUP AYYAYA, ഓരോ സ്റ്റാന്‍ഡേര്‍ഡിലും ഓരോ ദിവസവും ഉള്ള Boysന്‍റെയും girlsന്‍റെയും എണ്ണം കണ്ട് ഏതെങ്കിലും ഒരു ഡിവിഷനില്‍ ചേര്‍ത്തികൊടുത്താല്‍ മതിയാകും. കൂടുതല്‍ ഡിവിഷന്‍ ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ നവീകരിക്കാന്‍ ഒരു ഒഴിവുകാലത്ത് ശ്രമിക്കും. സദയം ക്ഷമിക്കുക.
ReplyDeleteപ്രിയ സുധീര്‍,
ReplyDeleteമുമ്പത്തെ വേര്‍ഷനില്‍, എന്‍.എം.പി യില്‍ മുട്ടയുടെയും പാലിന്‍റെയും അളവും തിയ്യതിയും ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നു.പുതിയതില്‍ സാധിക്കുന്നില്ല.പരിശോധിക്കുമല്ലോ ?
സുധാകരന്‍.എം, പാലേരി
സുധാകരന്‍ സര്‍ ,
ReplyDeleteഇപ്പോഴത്തെ വേര്‍ഷനില്‍ മുട്ടയുടെയും പാലിന്‍റെയും അളവ് New K2 എന്ന ഷീറ്റില്‍ ചേര്‍ക്കാം. അവിടെ കുട്ടികളുടെ എണ്ണം നോക്കി ചേര്‍ക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് അങ്ങിനെയാക്കിയത്. അത് മറ്റു പേജുകളിലേക്ക് കോപ്പി ചെയ്യപ്പെടും. മുട്ടയുടെയും പാലിന്‍റെയും വിലയും മറ്റു ചെലവുകളും PLANNER ല്‍ ചേര്‍ക്കാം.
സര്‍ പ്ളാനര്‍ ഷീററില്‍ കോണ്ടിമെന്‍റും വെജിററബിള്‍സും വെവ്വേറെ കോളമായിരുന്നെന്കില്‍ കുറച്ചുകൂടി സൌകര്യമായിരുന്നു samad kollam
ReplyDeleteAbdul Samad Sir, ഇനിയൊരു മാറ്റം വരുത്തുന്ന അവസരത്തില്‍ അങ്ങിനെ ചെയ്യാന്‍ ശ്രമിക്കാം
ReplyDeletevery much useful
ReplyDeleteവളരെ ഉപകാരപ്രദം
ReplyDeleteനന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.
ഒന്നു രണ്ടു നിര്‍ദേശങ്ങള്‍-
മുട്ട നല്കിയ തീയതിData യില്‍ അടയാളപ്പെടുത്തിയാല്‍ മറ്റു പേജുകളില്‍ കോപ്പി ചെയ്യപ്പെടുക
അതുപോലെ പാലും
Renumeration to cook എന്ന ഒരു പേജ് ഉണ്ടാക്കുകയും അതില്‍ ഓരോ ജിവസത്തെയു കൂലി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് generte ചെയ്യപ്പെടുക
expenditure statement ല്‍ കൂടി emblem ഉണ്ടായിരിക്കുക
consolidated attendance ല്‍ 5 ക്ാസു വരെ total ും 7 വരെ total ഉം രണ്ടും കൂടി grand total ഉം ഉണ്ടാരിക്കക
THANKS
@Abdul Samad Sir
ReplyDeleteVegetables and Condiments separated in Planner Sheet as you desired.
Sir,
ReplyDeletenan ee software upayogichu valare upakarapradam.NMP-1 latest form ano ithil ullathu? Ippol avashyamillatha pala kolangalum ithil undallo . Form avashyamaya mattangal varuthiyal nannayirunnu.
Fekara is management software for educational institutions for learning, administration and management activities.
ReplyDeletesir very nice your blog. i'm easily learn about math. math subject is my favorite subject. before visit your blog i'm look a site zahanat. this is a very nice site.
ReplyDeleteസര്‍ നിര്‍ദ്ദേശം പരിഗണിച്ച് സോഫ്റ്റ് വെയര്‍ പരിഷ്കരിച്ചതിന് വളരെ നന്ദി ABDUL SAMAD S KOLLAM
ReplyDeleteസുധീര്‍ സാറിന്1000 അഭിനന്ദനങ്ങള്‍
ReplyDeleteസുധീര്‍ സാറിന്1000 അഭിനന്ദനങ്ങള്‍
ReplyDeleteസര്‍ ,പുതിയ വര്‍ഷത്തില്‍ 8 രൂപ ആക്കുമ്പോള്‍ software ഞങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്തു തരുമെന്ന് വിശ്വസിക്കുന്നു...കൂടാതെ പാചകക്കാരുടെ ശമ്പളം ഇനി മുതല്‍ ബാങ്ക് വഴിയല്ലേ ???ഞങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു......നല്‍കിയ സഹായങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു.....
ReplyDelete@ Geena Kuncheria, അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാറ്റിലും ഒരു വ്യക്തത വന്നതിനു ശേഷം മാത്രമേ അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ.
ReplyDeleteപാചക തൊഴിലാളി കളുടെ വേതനം പുതിയ രീതിയിലാക്കാൻ എന്തു ചെയ്യണം
ReplyDeleteകണ്ടിജൻസി ചാർജ്സ് ഓഫ് നൂൺ മീൽ ഫോർ ദ മന്ത്
ReplyDeleteഫോം കിട്ടാൻ എന്തു ചെയ്യും
സുധീര്‍ സര്‍ , പുതിയ ഉത്തരവ് പ്രകാരം പാച്ചകതോഴിലാളികള്‍ക്കുള്ള സാലറി ബാങ്ക് അക്കൗണ്ട് വഴിയല്ലേ . ഈ സോഫ്റ്റ് വെയറില്‍ അവരുടെ പാച്ചകക്കൂലി തന്നെ വരുന്നുണ്ട് . അത് ഒഴിവാക്കാന്‍ പറ്റുമോ
ReplyDelete
ReplyDeleteസുധീര്‍ സാറിന് അഭിനന്ദനങ്ങള്‍ ,പുതിയ ഉത്തരവ് പ്രകാരം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
സർ, ഒരു മാസത്തിനിടക്ക് അരി സ്റ്റോക്ക് വന്നാൽ അത് ചേർക്കാൻ പറ്റുന്നുണ്ട്, പക്ഷെ അത് ടോട്ടൽ സ്റ്റോക്ക് ആയി വരുന്നില്ല. അതുകൊണ്ട് സ്റ്റോക്ക് വന്നാലും ഓപ്പണിങ് സ്റ്റോക്കിന്റെ ബാലൻസ് മാത്രമേ കാണുന്ന്നുള്ളൂ
ReplyDeleteസർ, ഒരു മാസത്തിനിടക്ക് അരി സ്റ്റോക്ക് വന്നാൽ അത് ചേർക്കാൻ പറ്റുന്നുണ്ട്, പക്ഷെ അത് ടോട്ടൽ സ്റ്റോക്ക് ആയി വരുന്നില്ല. അതുകൊണ്ട് സ്റ്റോക്ക് വന്നാലും ഓപ്പണിങ് സ്റ്റോക്കിന്റെ ബാലൻസ് മാത്രമേ കാണുന്ന്നുള്ളൂ
ReplyDeleteഉപകാരപ്രദമായ പോസ്റ്റ് thanks
ReplyDeleteThe software of noonfeeding planner big is very useful indeed.I have a doubt.How can we add fractions in 'the quantity of milk supplied' column in K2 register ?
ReplyDeleteHi I read your blog
ReplyDeleteyou write it very good keep writing blogs like this and please visit Epicedu.in