2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.
റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
DOWNLOAD PDF FILE OF THIS POST
CLICK FOR THE VIDEO ON E FILING
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ് ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് നോക്കാം.
E Filing (Online)
E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
Employer Category : Government എന്ന് സെലക്ട് ചെയ്യാം.
Residential Status : Resident ആണ് വേണ്ടത്.
Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
Whether original or Revised Return : Original ആണ് വേണ്ടത്.
ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്ത data save ചെയ്യാം.
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്ക് ആണ് നമുക്ക് നല്കുവാനുള്ളത്. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്. E Verification of Return Back to top
Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയോ മറ്റു വഴികള്‍ ഉപയോഗിക്കുകയോ ചെയ്യാം. Income Tax Return തയാറാക്കി 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം.
Option 4 : നാലാമത്തെ ഓപ്ഷന് ആയ "I would like to send ITR V / I would like to e verify later" നോക്കാം. Acknowledgement (ITR-V) ലഭിക്കാനായി ഈ ഓപ്ഷന് ക്ലിക്ക് ചെയ്യാം. അതോടെ Acknowledgement മെയിലിലേക്ക് അയക്കപ്പെടും. മെയില്‍ തുറന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Ack Number ല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്വേഡ്.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
Option 3 : മൂന്നാമത്തെ ഓപ്ഷന് ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന് ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
Option 2 :രണ്ടാമത്തെ ഓപ്ഷന് ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് അല്ലെങ്കില്‍ നാല് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (ഈ വഴി ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് Pre validate ചെയ്യണം. പുതിയ windowയില്‍ കാണുന്ന "Prevalidate your Bank Account" എന്ന ബട്ടണ്‍ ഉപയോഗിക്കാം.)(3) Through Demat Account Number (4)To Registered Email ID and Mobile number (Taxable Income 5 ലക്ഷത്തില്‍ കുറവെങ്കില്‍ മൊബൈലിലേക്കോ മെയിലിലേക്കോ EVC അയച്ചു കിട്ടുന്നതിനായി ഈ വഴി തേടാം.) ഓരോ ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ നിര്‍ദേശങ്ങള്‍ കാണാം.
Option 1 :ഒന്നാമത്തെ ഓപ്ഷന് ആയ "I already have an EVC to E verify" എന്നത് ATM വഴി അപേക്ഷിച്ചപ്പോള്‍ മെയിലിലേക്കും മൊബൈലിലേക്കും EVC അയച്ചു കിട്ടിയവര്‍ക്ക് ഉപയോഗിക്കാം.
Password മറന്നാല്‍ Back to top
ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണിനടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ് അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട് ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന് സെലക്ട് ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട് ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന് സെലക്ട് ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
Revised Return Back to top
റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്റ് അസ്സസ്മെന്റ് പൂര്‍ത്തിയാക്കുന്നത് വരെ, പരമാവധി 2018 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട് ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ് ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വര്‍ഷം നിര്‍ബന്ധമായും E Filing നടത്തണം.
റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
DOWNLOAD PDF FILE OF THIS POST
CLICK FOR THE VIDEO ON E FILING
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ് ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് നോക്കാം.
- Assessment Year 2017-18 സെലക്ട് ചെയ്യുക.
- ITR form Name ന് ITR 1 സെലക്ട് ചെയ്യുക.
- Prefill address with എന്നതിന് From PAN database സെലക്ട് ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
- Part A General Information
Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത് അത് വരെ ചേര്‍ത്ത data save ചെയ്യാം.
- Income Details
- Tax Details
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്ക് ആണ് നമുക്ക് നല്കുവാനുള്ളത്. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്. - Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
- Name of Employer : സ്ഥാപനത്തിന്റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
- Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്ത് ശരിയായത് ചേര്‍ക്കണം.
- Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക.
- Tax paid and Verification
- D11(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
"Bank Account in which refund, if any, shall be credited" - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ക്കുക. 9-11-2016 മുതല്‍ 30-12-2016 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ടില്‍ 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സംഖ്യ ചേര്‍ക്കുക. അതില്‍ കുറവെങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേക്കാം. IFSC Code, ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, മേല്‍ പറഞ്ഞ കാലയളവില്‍ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചെങ്കില്‍ തുക എന്നിവ ചേര്‍ക്കുക. 'Add' ബട്ടണ്‍ അമര്‍ത്തി കൂടുതല്‍ വരികള്‍ ചേര്‍ക്കവുന്നതാണ്. ബാങ്കിന്റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
Option 3 : മൂന്നാമത്തെ ഓപ്ഷന് ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന് ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
Option 2 :രണ്ടാമത്തെ ഓപ്ഷന് ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് അല്ലെങ്കില്‍ നാല് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (ഈ വഴി ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് Pre validate ചെയ്യണം. പുതിയ windowയില്‍ കാണുന്ന "Prevalidate your Bank Account" എന്ന ബട്ടണ്‍ ഉപയോഗിക്കാം.)(3) Through Demat Account Number (4)To Registered Email ID and Mobile number (Taxable Income 5 ലക്ഷത്തില്‍ കുറവെങ്കില്‍ മൊബൈലിലേക്കോ മെയിലിലേക്കോ EVC അയച്ചു കിട്ടുന്നതിനായി ഈ വഴി തേടാം.) ഓരോ ലിങ്കും ക്ലിക്ക് ചെയ്യുമ്പോള്‍ നിര്‍ദേശങ്ങള്‍ കാണാം.
Option 1 :ഒന്നാമത്തെ ഓപ്ഷന് ആയ "I already have an EVC to E verify" എന്നത് ATM വഴി അപേക്ഷിച്ചപ്പോള്‍ മെയിലിലേക്കും മൊബൈലിലേക്കും EVC അയച്ചു കിട്ടിയവര്‍ക്ക് ഉപയോഗിക്കാം.

When submitting the e -filed return a error message shows "TDS on salary :Invalid character in input"
ReplyDeleteWhat will be the problem?
Is there any special characters entered in that cell?
ReplyDeleteSudheer sir, It was a valuable information for us. Thank you so much
ReplyDeleteഎനിക്ക് പലിശ ഇനത്തിൽ 60000 രൂപ കൂടി income from other source ൽ കാണിക്കണമെന്നുണ്ട്.അപ്പോൾ ടാക്സ് ഇനത്തിൽ 6000 രൂപ കൂടി അടക്കേണ്ടി വരും. അതിനുള്ള മാർഗം കൂടി വിശദീകരിക്കാമോ..netbanking ഉണ്ട്..
ReplyDeleteSajan Sir, 60,000 കൂടി വരുമാനത്തില്‍ കൂട്ടി ആകെ അടയ്ക്കേണ്ട ടാക്സ് കണ്ടെത്തി ഇതുവരെ നല്‍കിയത് കഴിച്ചു ബാക്കി കൃത്യമായി കണ്ടെത്തുക. (6000 രൂപയില്‍ കൂടുതല്‍ ഉണ്ടാകും). നെറ്റ് ബാങ്കിംഗ് വഴി അടയ്ക്കാം. ITNS 280 ചലാന്‍ ഉപയോഗിക്കാം. Self Assessment Tax ആയി അടയ്ക്കാം.
ReplyDeleteITISVERYUSEFULEVERYONESIR
ReplyDeleteThis comment has been removed by the author.
ReplyDelete1ബാങ്ക് പലിശകൂടി വരുമാനമായിട്ടുള്ളവര് ITR 1തന്നെയാണോ ഉപയോഗിക്കേണ്ടത്.
ReplyDelete2അദ്ധ്യാപകനായ ഞാന്‍ ഷെഡ്യൂള്‍ഡ് ബാങ്കിലെ പലിശ സ്കൂളില്‍ കൊടുത്ത സ്റ്റേറ്റ്മെന്റില്‍ കാണിച്ചിരുന്നില്ല.ബാങ്കില്‍ ടാക്സ് പിടിച്ചിട്ടുണ്ട്.26AS ല്‍ അതു കാണാം.പക്ഷേ റിട്ടേണ്‍ കൊടുക്കുമ്പോള്‍ ആ തുക റീഫണ്ടായി കാണിക്കുന്നു.എന്താണ് പരിഹാരം
കഴിഞ വര്ഷംസമര്പിച 10E FORM SITEല്കാണാന്
ReplyDeleteപററുമോ
sir if the taxableincome is more than500000 which option we take to EVC
ReplyDeletesir if the taxableincome is more than500000 which option we take to EVC
ReplyDeleteAugustine Sir, You can use ITR 1. Please show the amount of interest in Income from other source. If the tax payable is more than Tax deducted from school and Bank then pay the balance tax and file return.
ReplyDeleteBasil sir, You can see that in the tab My Accounts ---Filed Returns and Forms.
ReplyDeleteJessy Madam, Taxable Income 5 ലക്ഷത്തില്‍ കൂടുതല്‍ എങ്കില്‍ ആധാര്‍ OTP വഴിയോ, Net Banking വഴിയോ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഓപ്ഷന് വഴിയോ സ്വീകരിക്കാം.
ReplyDelete80D വിഭാഗത്തിൽ ഒരു പുതിയ optionകൂടി രണ്ടുദിവസം മുമ്പ് ചേർത്തതായി കാണുന്നു. Mediclaimന്റെ coverage ആർക്കൊക്കെ ബാധകമാണ് എന്ന് mention ചെയ്യണം. "Self and Family", "Self and Family including parents", "Self and family including Senior citizen parents", "Self(Senior Citizen) and family including Senior Citizen Parents" എന്നിങ്ങനെ.
ReplyDeleteഇതിൽ ഒന്ന് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ enter ചെയ്ത സംഖ്യ system calculated വിഭാഗത്തിൽ വരില്ല. ഇത് മൊത്തം ടാക്സിനെ ബാധിക്കും.
ഒരു തവണ mention ചെയ്ത് save draft അടിച്ചാലും ലോഗൗട് ചെയ്താൽ ഇത് നഷ്ടപ്പെടുന്നതായി കാണുന്നു. ലോഗിൻ ചെയ്യുമ്പോൾ വീണ്ടും ഈ option മാറ്റേണ്ടി വരുന്നു. കൂടുതൽ അറിയുന്നവർ പ്രതികരിക്കുമല്ലോ.
This comment has been removed by the author.
ReplyDeleteസുധീർ സർ
ReplyDeleteസഹകരണ ബാന്കിൽ നിന്നും കിട്ടിയ പലിശ കൂടി വരുമാനത്തിൽ ഉൾപെടുത്തിയപ്പോൾ എന്റെ net tax payable 6200രൂപയായി വരുന്നു..മറ്റെല്ലാ കോളങ്ങളും പൂരിപ്പിച്ചു കഴിഞ്ഞു. ഞാൻ submit ചെയ്യുകയാണോ ഇനീ വേണ്ടത്..620 രൂപ അടക്കാനുള്ള link ഏതാണ്..?
5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ e verification തന്നെ നടത്തണമെന്ന് നിബന്ധമാണോ?
ReplyDeleteITR V അയച്ചു കൂടേ?
This comment has been removed by the author.
ReplyDeleteഫോണില്‍ OTP വരുന്നില്ല....TO REGISTERED EMAIL ID OR MOBILE NO എന്ന OPTION ഉം ഇല്ല അതെന്തായിരിക്കും???അധാര് ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ ഉണ്ട്....അതിലും വരുന്നില്ല.സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ReplyDeletesurname കണ്ടെത്താന്‍ എന്താണ് മാര്‍ഗം
ReplyDeleteസാജന് സര്, പലിശ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ വന്ന ടാക്സ് നോക്കി അത്രയും അടച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍ ബാക്കി ബാങ്കില്‍ ITNS 280 ചലാന്‍ വഴി അല്ലെങ്കില്‍ Net Banking വഴി അടച്ചു കഴിഞ്ഞ ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുമല്ലോ.
ReplyDeleteGUPS PAYAM, Taxable Income 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്കും ITR V ഒപ്പിട്ട് അയച്ചു വെരിഫിക്കേഷന് നടത്താം. (E Filing നടത്തണം എന്ന് നിര്‍ബന്ധമാണ്) Geena Madam. ഫോണിലെ വല്ല പ്രശ്നവും ആവാം. അവസാനത്തെ option എടുത്ത് ഒപ്പിട്ട് അയച്ചാല്‍ മതിയാകും.
ReplyDeleteസ൪,
ReplyDeleteForm 16ലെ 80Eൽ education loanന്റെ inerest കാണിക്കാ൯ വിട്ടുപോയി.അത് ഇനിയും efile ചെയ്യുമ്പോൾ കാണിക്കാ൯
പറ്റുമോ?
TDS കണക്കാക്കുമ്പോൾ വിട്ടുപോയ 80 E deduction റിട്ടേൺ ഇ ഫയൽ ചെയ്യുമ്പോൾ അതിൽ ചേർക്കുകയും tax റീഫണ്ട് നേടാവുന്നതുമാണ്.
ReplyDeleteI forgot to add housing loan interest in TDS and paid more tax than actual amount.How can I rectify? Will I get refund ? Please help me
ReplyDeleteK.T.Anish
CHSS,Kannur
സർ
ReplyDelete3 കോർട്ടറിലായി 7390 രൂപ TAX പിടിച്ചിട്ടുണ്ട്
HM നൽകിയ FORM 16 ൽ മൂന്നും കാണിക്കുന്നുണ്ട്
ഇ ഫയലിംഗ് - TAX PAID ൽ 6490 - കണിക്കുന്നുള്ളൂ
ഇ ഫയലിങ്ങി ലേക്ക് എങ്ങിനെ ബാലൻസ്
തുക കൊണ്ടുവരാൻപറ്റും
ITR V അയയ്ക്കുന്ന അഡ്രസിലെ പിൻ കോഡ് 560100 ആണോ 560500 ആണോ ? ITR Vൽ 560500 എന്ന് കാണുന്നു.
ReplyDeleteSir,
ReplyDeleteThank you so much. I found it very easy for e-filling the income tax return with the help of this post.
10 E ചെയ്യാന്‍ ഉള്ള മാര്‍ഗം ദയവായി പറഞ്ഞു തരിക. ഇതിലുള്ള ലിന്കില് ലഭിക്കുന്നില്ല
ReplyDeleteKT Anish Sir, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതിൽ housing loan interest കാണിക്കുക. റീഫണ്ട് ലഭിക്കും.
ReplyDeleteRashid സർ, Tax Details പേജിൽ Tax deducted 6490 മാറ്റി 7390 ചേർത്താൽ മതി.
ReplyDeletethanks sir
ReplyDeletethanks sir
ReplyDeleteപെൻഷൻ പറ്റിയ ജീവനക്കാരുടെ ടാക്സ് ട്രഷെറിയിൽ നിന്നും തന്നെ ഈടാക്കാറുണ്ടല്ലോ.അത്തരം ആൾകാരുടെ ഇ ഫയലിംഗ് എങ്ങനെയെന്ന് ഒന്ന് വ്യക്തമാക്കാമോ.ട്രഷെറിയിൽ നിന്ന് ഫോം 16 തന്നിട്ടുണ്ട്.
ReplyDeletefixed deposit ന്റെ interest നുള്ള tax അടക്കാൻ വിട്ടുപോയി....ആയത് net banking,debit card തുടങ്ങിയവ വഴി അടക്കാൻ കഴിയുമോ...
ReplyDelete@ deo, ആദായ നികുതി നിയമം അനുസരിച്ചു പെൻഷൻ സാലറിയിൽ ഉൾപ്പെടുന്നു. അത് കൊണ്ട് ശമ്പളത്തിന് ടാക്സ് കണക്കാക്കുന്നത് പോലെ പെൻഷനും ടാക്സ് കണക്കാക്കാം. 60 വയസ്സിന് മുകളിലെങ്കിൽ നിരക്ക് വ്യത്യാസം ഉണ്ടെന്ന് മാത്രം.
ReplyDeleteസോമൻ സാർ, അടയ്ക്കാം.
ReplyDeleteNPS u/s 80CCD(1) 50,000 രൂ 80C യിലെ 1,50,000 പുറമെ കിഴിവ് ലഭിക്കുന്നതല്ലെ...പക്ഷെ ഇ ഫയലിംഗ് നടത്തുമ്പോൾ ആ കിഴിവ് കാണുന്നില്ല...എന്താണ് ചെയ്യേണ്ടത്....
ReplyDeleteTo Social Science Blog, Income Details പേജില്‍ ശമ്പളത്തിന്റെ വിവരങ്ങള്‍ ചേര്‍ത്തി കഴിഞ്ഞാല്‍ അടയ്ക്കേണ്ട ടാക്സ് താഴെ കാണുമല്ലോ. Tax Details പേജില്‍ അടച്ച ടാക്സിന്റെ തുകയും കാണാം. Tax paid and Verification പേജില്‍ D13 Refund കോളത്തില്‍ തിരിച്ച് കിട്ടാനുള്ള സംഖ്യ കാണാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി കൊടുത്താല്‍ അക്കൗണ്ടില്‍ തുക ലഭിക്കും.
ReplyDeleteSoman Sir, 50,000 രൂപ അധിക കിഴിവ് ലഭിക്കുന്നത് 80 CCD(1B) പ്രകാരമാണ്. അത് കൊണ്ട് 80 CCD(1B) കോളത്തില്‍ ചേര്‍ത്താല്‍ മതി.
ReplyDeletethank u sir
ReplyDeletethanks
ReplyDeleteഅടക്കാനുള്ള ടാക്സ് e-pay നടത്തുമ്പോൾ അതിന്റെ BSR Code, challan no എന്നിവ എങ്ങനെ കിട്ടും....
ReplyDeleteഎന്റെ സുഹൃത്തിനു ധനൽക്ഷി ബാങ്കിൽ 3 എഫ് .ഡി ഉണ്ട്....
ReplyDeleteആയതിൽ 2 എണ്ണത്തിനു ( PART A - Details of Tax Deducted at Source ) റ്റാക്സ് കൊടുത്തിട്ടുണ്ടെന്ന് ട്രെയ്സിൽ കാണുന്നു.
ഈ 2 എഫ്.ഡി കളുടെ ഇന്ററസ്റ്റ് തുക ഇ ഫൈലിങ്ങിൽ B3 യിൽ ചേർക്കണോ?
1 എഫ് ഡി യിൽ ( PART A1 - Details of Tax Deducted at Source for 15G / 15H ) ഇന്ററസ്റ്റ് തുക കാണുന്നു .. റ്റാക്സ് ഇല്ല.അതും ഇ ഫൈലിങ്ങിൽ B3 യിൽ കാണിക്കണോ?
Return file ചെയ്തു.തെറ്റു കണ്ടെത്തിയതിനാൽ revise ചെയ്യണം. Form 10Eയിൽ ആണ് തെറ്റ് വന്നത്. Form 10E എങ്ങിനെ തിരുത്തും. Form 10Eയും revise ചെയ്യേണ്ടേ?
ReplyDeletesir how we got surname,middle name and first name on pan card?pls help
ReplyDeleteസര് റിട്ടേണ്‍ ഫയല്‍ ചെയ്തു. പക്ഷെ വെരിഫൈ ചെയ്തില്ല. ആധാര്‍ ഫോണ്‍ ആയി ഇതുവരെ ലിങ്ക ആയില്ല നാലാമത്തെ ഓപ്ഷന് ആയ "I would like to send ITR V / I would like to e verify later" എന്നത് പിന്നീട് എങ്ങനെ എടുക്കാം?
ReplyDeleteസാര്‍,
ReplyDelete2016-17ലെ Q1 TDS ചെയ്തിട്ടുണ്ടെങ്കിലും FORM16 പരിശോധിച്ചപ്പോള്‍ തുക വരവുവെച്ചതായി കാണൂന്നില്ല.എന്തുചെയ്യണം?
BABURAJ P
Candidates applied for the State Council for Education and Research Training exam can check their Odisha SCERT Result 2017 from here.
ReplyDeleteകുട്ടികളുടെ സബാദ്യ പദ്ധതി നടപ്പാക്കുന്നത് ഒരു സോഫ്റ്റ്വെയര് വിന്‍ഡോസില്‍ തയ്യാറക്കാമോ
ReplyDelete@ADIO Karthikapally, ലോഗിൻ ചെയ്ത ശേഷം My Accounts ടാബിൽ Filed Returns& Forms എടുത്തു അതിൽ Filed Returns സെലക്ട് ചെയ്യുക. 2017-18 Assessment Year ലെ Acknowledge Number ൽ ക്ലിക്ക് ചെയ്യുക. അതിൽ ITR V ക്ലിക്ക് ചെയ്താൽ ഡൌൺലോഡ് ആവും. പോസ്റ്റിൽ ഇക്കാര്യം ഉണ്ടല്ലോ.
ReplyDeleteBabuppkv Sir, Q1 ൽ കാണിച്ച TDS തുക Form 16 ൽ കാണുന്നില്ലെങ്കിൽ Q1 ൽ പാൻ നമ്പർ തെറ്റിയിരിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ 26AS കൂടി നോക്കുക. അതിലും ഇല്ലെങ്കിൽ TDS റിട്ടേൺ Q1 കറക്റ്റ് ചെയ്യുക.
ReplyDeleteസര്,ഞാന്‍ ഒരു ഗവ ജീവനക്കാരന് ആണ്.കഴിഞ്ഞ നാലു വര്‍ഷമായി ഒാണ്‍ലെെനായി റിട്ടേണ്‍ സമര്‍പ്പിക്കുന്നു.രണ്ടു ദിവസമായി എന്റെ മൊബെെലിലേക്ക് ഒരു സെസ്സേജ് വരുന്നു.അഡ്വാന്‍സ് ടാക്സ് പേയ്മെന്റ് ലാസ്റ്റ് ഡേറ്റ് 15/9/2017 എന്നാണ് മെസ്സേജ്.എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് ചെയ്യേണ്ടത് ?
ReplyDeleteശമ്പള വരുമാനക്കാരിൽ നിന്നും DDO ടാക്സ് TDS ആയി കുറയ്ക്കുന്നതിനാൽ മെസ്സേജ് ignore ചെയ്യാം. 10000 ത്തിൽ കൂടുതൽ ടാക്സ് അടയ്ക്കേണ്ടവർ 2017-18 സാമ്പത്തിക വർഷത്തെ ടാക്സിന്റെ 45 ശതമാനം സെപ്റ്റംബർ15 നകം അടയ്ക്കണം.
ReplyDeletefollow our blog for free ncert e-books download for sarkari nukari preparation
ReplyDelete