SSLC പരീക്ഷാഫലം മെയ് 5ന്...ലിങ്കുകളും അനാലിസിസ് സൈറ്റും തയാറാകുന്ന മുറയ്ക്ക് താഴെ അപ്‌ഡേറ്റ് ചെയ്യപ്പെടും..
പാഠപുസ്തക വിലകള്‍ "Downloads" കാണുക

Noon Meal Data Entry

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 29/2016 ഉത്തരവ് പ്രകാരം നിയമനം ലഭിച്ച അദ്ധ്യാപകരുടെ സാലറി മാനുവലായി തയ്യാറാക്കി സ്പാര്‍ക്കിലൂടെ പി.എഫിലേക്ക്ക്രഡിറ്റ് ചെയ്യുന്ന വിധം

>> Tuesday, January 24, 2017

വിദ്യാഭ്യാസവകുപ്പിന്റെ 29-1-2016 ലെ 29/2016 നമ്പര്‍ ഉത്തരവ് പ്രകാരം നിയമനതടസ്സം ഒഴിവാകുകയും അതുവഴി 2011 മുതലുള്ള നിരവധി എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകരുടെ നിയമനം അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ നിയമനത്തീയതി മുതല്‍ ഉത്തരവിറങ്ങിയ 2016 ജനുവരി 29 വരെയുള്ള ഇവരുടെ ശമ്പളം ഇവര്‍ക്ക് കൈയില്‍ കിട്ടില്ല. ആ തുക പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യണമെന്നാണ് മേല്‍പ്പറഞ്ഞ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് 2016 ഫെബ്രുവരി മുതല്‍ സ്പാര്‍ക്കിലൂടെ ശമ്പളം തയ്യാറാക്കുന്നതിന് നമുക്ക് സാധിക്കുമെങ്കിലും ഈ കാലയളവിലെ തുക പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിന് വേണ്ട അപ്ഡേഷനൊന്നും ഇതേ വരെ സ്പാര്‍ക്കില്‍ വരുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കാലയളവിലെ തുക സ്പാര്‍ക്ക് വഴി പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഇവിടെയുണ്ട്. മാനുവലായി സാലറി തയ്യാറാക്കുന്നതിനും അത് പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിനുമുള്ള മാര്‍ഗങ്ങള്‍ മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്. സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം കമന്റായി പോസ്റ്റ് ചെയ്യാവുന്നതേയുള്ളു.

ആദ്യം വേണ്ടത് പി.എഫ് അംഗത്വം
കേരള എയ്ഡഡ് സ്ക്കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള(KASEPF) അംഗത്വമെടുക്കുകയും പി.എഫ് നമ്പര്‍ ലഭിക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് നിയമനത്തീയതി മുതല്‍ 29/1/2016 വരെയുള്ള തുക പി.എഫ് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാനാകൂ എന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ ഈ ഉത്തരവ് പ്രകാരം നിയമനം ലഭിച്ച അദ്ധ്യാപകര്‍ നിര്‍ബന്ധമായും കേരള എയ്ഡഡ് സ്ക്കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അംഗത്വത്തിന് അപേക്ഷ നല്‍കിയിരിക്കണം.

സര്‍വീസ് ഹിസ്റ്ററി അപ്ഡേഷന്‍
അപേക്ഷ നല്‍കുന്നതോടൊപ്പം തന്നെ എംപ്ലോയിയുടെ സര്‍വീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്യുക. എങ്കില്‍ മാത്രമേ, ഈ പ്രക്രിയകള്‍ക്കു ശേഷം എംപ്ലോയിയുടെ പേ റിവിഷന്‍ നടത്താന്‍ സാധിക്കുകയുള്ളു.

Multiple Month Salary എക്സെല്‍ ഫോര്‍മാറ്റില്‍ മാനുവലായി തയ്യാറാക്കാം
പി.എഫ് നമ്പര്‍ ലഭിക്കുന്നതിനു മുമ്പേ മറ്റൊരു പ്രധാനപ്പെട്ട ജോലി നമുക്ക് ചെയ്തു വെയ്ക്കേണ്ടതുണ്ട്. എക്സെല്‍ ഫോര്‍മാറ്റില്‍ നിയമനത്തീയതി മുതല്‍ 29/1/2016 വരെയുള്ള ശമ്പളവിവരങ്ങള്‍ കൃത്യതയോടെ എന്റര്‍ചെയ്ത് വിദ്യാഭ്യാസ ഓഫീസറെക്കൊണ്ട് കൗണ്ടര്‍ സൈന്‍ ചെയ്യിക്കണം. സ്പാര്‍ക്കില്‍ Salary Matters-Processing-Multiple Month Salary-Multiple Month Salary Processing ലൂടെ ഈ കാലയളവിലെ ശമ്പളം പ്രൊസസ് ചെയ്തെടുക്കാമെങ്കിലും ബില്ലിലെ സംഖ്യകള്‍ എപ്പോഴും കൃത്യമായിരിക്കണമെന്നില്ല. സ്പാര്‍ക്കിലൂടെ നിലവിലെ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവ കൃത്യമാക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ ബില്‍ മാനുവലായി തയ്യാറാക്കേണ്ടി വരും. (Multiple Month Salary Billന്റെ മാതൃകയില്‍ത്തന്നെ ഒരു എക്സെല്‍ ഫോര്‍മാറ്റ് തയ്യാറാക്കി അതില്‍ ഈ തുകകള്‍ രേഖപ്പെടുത്തി നമുക്ക് മാനുവലായി സമര്‍പ്പിക്കേണ്ട ബില്‍ തയ്യാറാക്കാവുന്നതാണ്.

മാനുവല്‍ ബില്ലില്‍ കൗണ്ടര്‍ സൈന്‍ ചെയ്യിക്കല്‍
മേല്‍പ്പറഞ്ഞ മാനുവല്‍ ബില്‍ തയ്യാറാക്കിക്കഴിഞ്ഞ് വിവരങ്ങളില്‍ തെറ്റുകളില്ലെന്ന് ഉറപ്പിച്ച ശേഷം ഇത് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒയെക്കൊണ്ട് കൗണ്ടര്‍ സൈന്‍ ചെയ്യിക്കുക. ഈ വിവരങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുള്ള ഓരോ മാസത്തേയും പഴയകാല ബില്ലുകളില്‍ എഴുതി ചേര്‍ക്കണമെന്നാണ് നിയമം. വിദ്യാഭ്യാസ ഓഫീസുകളിലെ നിര്‍ദ്ദേശപ്രകാരം ഇക്കാര്യങ്ങളെല്ലാം ചെയ്ത ശേഷം ബില്‍ കൗണ്ടര്‍ സൈന്‍ ചെയ്തു വാങ്ങുക. ഇതോടെ ഏറ്റവും പ്രധാനപ്പെട്ട ജോലി പൂര്‍ത്തീകരിച്ചുവെന്നര്‍ത്ഥം.

പി.എഫ് നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താം
തുടര്‍ന്ന് പി.എഫ് അംഗത്വ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ പി.എഫില്‍ ഓരോ മാസവും അടക്കേണ്ട സബ്സ്കിപ്ഷന്‍ എമൗണ്ടും അംഗത്വ നമ്പറും സ്പാര്‍ക്കില്‍ Salary Matters-Present Salary-Deductions ല്‍ രേഖപ്പെടുത്തുക.

മാനുവല്‍ ബില്ലിലെ ഗ്രോസ് തുക സ്പാര്‍ക്കില്‍ അലവന്‍സായി ഉള്‍പ്പെടുത്താം
മാനുവലായി തയ്യാറാക്കിയ ബില്ലിലുള്ളതും പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടതുമായ തുക വരവായും ചെലവായും സ്പാര്‍ക്കില്‍ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് എന്റര്‍ ചെയ്യുകയാണ് അടുത്ത ജോലി. അദ്ദേഹത്തിന്റെ അടുത്ത മാസത്തെ ശമ്പളബില്ലുമായി ഇത് ലയിപ്പിച്ചാണ് നമുക്ക് ചെയ്യേണ്ടത്. ഇതിനായി സ്പാര്‍ക്കില്‍ Salary Matters-Changes in the Month-Allowance History തുറക്കുക. ഇവിടെ Department, Office, Employee എന്നിവ നല്‍കുക. ഇതോടെ ജീവനക്കാരന്റെ പേരിനു താഴെ പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ട തുക ഉള്‍പ്പെടുത്താം.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
From Date ആയി തുക ഏത് മാസത്തെ ശമ്പളബില്ലിലാണോ പി.എഫ് ക്രഡിറ്റ് ചെയ്യുന്നത് ആ മാസത്തെ ഒന്നാം തിയതിയും To Date ആയി അതേ മാസത്തെ അവസാനതീയതിയും നല്‍കുക. Allowance എന്നതില്‍ Salary Arrear(39 ) തിരഞ്ഞെടുത്ത് Amount ആയി മാനുവലായി തയ്യാറാക്കിയ ബില്ലിലെ Gross Salaryയും എന്റര്‍ ചെയ്യുക. ഇതോടെ ആ ബില്ലിലെ തുക അലവന്‍സായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തപ്പെട്ടു. ഇവിടെ ഒരു എന്‍ട്രി നല്‍കിയാല്‍ പിന്നെ ഡിലീറ്റ് ചെയ്യാനാവില്ലായെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഡിലീറ്റ് ചെയ്യുന്നതിനു പകരം എമൗണ്ട് പൂജ്യമാക്കി മാറ്റുകയേ നിവൃത്തിയുള്ളു. അതോടൊപ്പം ഈ എന്‍ട്രിയില്‍ From, to ആയി നല്‍കിയിട്ടുള്ള മാസമേതാണോ ശമ്പളബില്ലില്‍ മാത്രമേ ഈ അലവന്‍സ് വരവായി വരികയുള്ളു എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം.

മാനുവല്‍ ബില്‍ സാലറി ബില്ലുമായി മെര്‍ജ് ചെയ്യുന്ന വിധം
Salary Matters-Changes in the month തുറക്കുക. അതില്‍ ജീവനക്കാരന്റെ പേര് തിരഞ്ഞെടുക്കുക. ഇപ്പോള്‍ പേജിന്റെ ഇടതുവശത്ത് താഴെയായി Auto Calculated Allowancesല്‍ നേരത്തേ രേഖപ്പെടുത്തിയ Allowance, Amount. Termin. Date എന്നിവ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇനി ഈ തുക നമുക്ക് പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടതുണ്ട്. ഇതേ പേജില്‍ വച്ചു തന്നെയാണ് ഇക്കാര്യവും ചെയ്യേണ്ടതുണ്ട്. തൊട്ടുവലതു വശത്തുള്ള Other Deductionsല്‍ Deductions ആയി Arrear to KASEPF(396) തിരഞ്ഞെടുത്ത ശേഷം പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ട തുക Amount ആയും നല്‍കുക. Details എന്നത് പി.എഫ് നമ്പറാണെന്ന് അറിയാമല്ലോ. From Date ആയി തുക ലയിപ്പിക്കുന്ന മാസത്തെ ഒന്നാം തിയതിയും To Date ആയി അതേ മാസത്തെ അവസാനതീയതിയും നേരത്തെ നല്‍കിയ പോലെ തന്നെ നല്‍കാം.

ജീവനക്കാരന്റെ പേജില്‍ ഏറ്റവും താഴെയുള്ള Total Earnings ഈ മാസത്തെ ശമ്പളവും മാനുവലായി തയ്യാറാക്കിയ ബില്ലിലെ Gross Amount ഉം ചേര്‍ന്നതായിരിക്കും. Total Deduction എന്നത് ഈ മാസത്തെ മറ്റു കിഴിവുകളും മാനുവലായി തയ്യാറാക്കിയ ബില്ലിലെ പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യേണ്ട തുകയും ചേര്‍ന്നതായിരിക്കും. ക്യാഷ് ചെയ്യാനുള്ള ബാലന്‍സ് എമൗണ്ട് എന്നത് മാനുവല്‍ ബില്ലിലെ 30/1/2016, 31/1/2016 എന്നീ തീയതികളിലെ ക്യാഷ് ചെയ്യേണ്ട തുകയും ബില്‍ മാറുന്ന മാസത്തെ നെറ്റ് സാലറിയും ചേര്‍ന്നതായിരിക്കും.
(എക്സെല്‍ ഫയലില്‍ മാനുവല്‍ ബില്‍ പ്രിപ്പയര്‍ ചെയ്യുന്ന ഘട്ടത്തില്‍ വേണമെങ്കില്‍ 30/1/2016, 31/1/2016 തീയതികളിലെ സാലറിയും പി.എഫിലേക്ക് ലയിപ്പിക്കാവുന്നതാണ്. അങ്ങിനെയാണെങ്കില്‍ ഈ ഘട്ടത്തില്‍ മാനുവല്‍ ബില്ലിലെ മുഴുവന്‍ തുകയും പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യാനായിരിക്കും ഉള്ളത്.)

സാലറി പ്രൊസസ് ചെയ്യാം
ഇനി Salary Matters-Processing-Salary-Monthly Salary Processing വഴി സാലറി പ്രൊസസ് ചെയ്യാം. പ്രൊസസിങ്ങ് പൂര്‍ത്തിയായ ശേഷം സാലറി ബില്‍ പരിശോധിക്കുക. മാനുവല്‍ബില്ലിലെ Gross Salary തുക Allowanceആയും Deductionsല്‍ പി.എഫില്‍ ക്രഡിറ്റ് ചെയ്യേണ്ട തുകയും വന്നിട്ടില്ലേയെന്ന് പരിശോധിക്കുക.

NB: Allowance History യിലും Other Deductions ലും From, To date കള്‍ തന്‍ മാസത്തേതാണെങ്കില്‍ മാത്രമേ തന്‍ മാസത്തെ ബില്ലില്‍ അത് കാണിക്കുകയുള്ളു എന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

വിവരങ്ങള്‍ കൃത്യമാണെങ്കില്‍ സാലറി ബില്ലും വിദ്യാഭ്യാസ ഓഫീസര്‍ കൗണ്ടര്‍സൈന്‍ ചെയ്തിട്ടുള്ള മാനുവല്‍ ബില്ലും ചേര്‍ത്ത് ട്രഷറിയില്‍ സമര്‍പ്പിക്കാം.

ട്രഷറിയില്‍ ബില്‍ മാറിയതിനു ശേഷം മാനുവലായി ഈ വിവരങ്ങള്‍ സ്പാര്‍ക്കില്‍ ചേര്‍ക്കാം
ബില്‍ മാറിയതിനു ശേഷം മാനുവല്‍ ബില്ലിലെ ഓരോ മാസത്തേയും ശമ്പളവിവരങ്ങള്‍ മാനുവലായി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യണം. ഇതിനായി Salary Matters-Manually Drawn വഴിയാണ് വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് എന്റര്‍ ചെയ്യേണ്ടത്.
Month/Year ആയി ഓരോ മാസവും, Drawn Date ആയി ശമ്പളത്തോടൊപ്പം ചേര്‍ത്ത് മാനുവല്‍ ബില്‍ ട്രഷറിയില്‍ എന്‍ക്യാഷ് ചെയ്ത തീയതി, Payment Types ആയി Regular എന്നും നല്‍കുക.(Arrear അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ Arrear എന്നു ചേര്‍ത്താല്‍ Pay Revision സമയത്ത് സാലറി വിവരങ്ങള്‍ ലഭ്യമല്ല എന്നുള്ള മെസ്സേജ് കാണിക്കുന്നതു മൂലം മുന്നോട്ടു പോകാനാവില്ല). അതിനു താഴെ Basic Pay, DA, HRA, CCA, Spl Leave Salary എന്നിവ നല്‍കുക. വിവരങ്ങള്‍ തെറ്റില്ലെന്ന് ഉറപ്പു വരുത്തി Confirm ചെയ്യുക. ഇങ്ങനെ നിയമനത്തീയതി മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസത്തേയും വിവരങ്ങള്‍ ഇവിടെ എന്റര്‍ ചെയ്യാം.

ഇനി പേ റിവൈസ് ചെയ്യാം
മേല്‍പ്പറഞ്ഞ ജോലികളെല്ലാം പൂര്‍ത്തീകരിച്ചാല്‍ ഇനി എംപ്ലോയിയുടെ പേ റിവൈസ് ചെയ്യാവുന്നതാണ്. ഇതിനായി അനില്‍ സാറിന്റെ പേ റിവൈസ് ചെയ്യുന്ന വിധം എന്ന പോസ്റ്റ് നോക്കുമല്ലോ.

ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ചുവടെ കമന്റ് ചെയ്യുമല്ലോ. പോസ്റ്റിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

NB: ട്രഷറിയിലും വിദ്യാഭ്യാസ വകുപ്പിലും സ്പാര്‍ക്കിലും ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മേല്‍പ്പറഞ്ഞ കാലയളവിലെ സാലറി പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യുന്ന ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ വ്യത്യാസം വന്നേക്കാം. അതുകൊണ്ട് ഇക്കാര്യം ഉറപ്പു വരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും.

36 comments:

Hari | (Maths) January 24, 2017 at 7:56 AM  

മാനുവലായി സാലറി ബില്‍ തയ്യാറാക്കി സ്പാര്‍ക്ക് വഴി പി.എഫിലേക്ക് ക്രഡിറ്റ് ചെയ്യുന്ന രീതിയാണ് ഇവിടെ വിശദീകരിച്ചരിക്കുന്നത്. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും തിരുത്തുകളുമെല്ലാം കമന്റായി പ്രതീക്ഷിക്കുന്നു.

28049 January 24, 2017 at 10:00 AM  

ഏറ്റവും അത്യാവശ്യ സമയത്തു വന്ന ഒരു പോസ്റ്റ് എന്ന് മാത്രമേ പറയാനുള്ളൂ
പ്രൊമോഷൻ ലഭിച്ചു ലോവർ സ്കെയിൽ വാങ്ങി വന്നവർ ബാക്കി അരിയർ തുക പി എഫിൽ അടക്കണമെന്നാണ് പറയുന്നത് അതുകൂടി ഉൾപ്പെടുത്തണം .ഈ തുകകളെല്ലാം സ്പാർക്കിൽ തന്നെ പ്രോസസ്സ് ചെയ്യാവുന്നതല്ലേ ഉള്ളൂ എന്നിട്ടു ആ ബിൽ ഡിലീറ്റ് ചെയ്താൽ പോരേ

ST. MARY'S H.S.S KOODATHAI January 24, 2017 at 10:50 AM  

സര്‍,
വളരെ ഉപകാരപ്രദമായ പോസ്റ്റാണെന്ന് ആദ്യമേ നന്ദിയോടെ പറയട്ടെ.
ഡി.ഇ.ഒ/എ.ഇ.ഒ അംഗീകരിച്ച മാനുവല്‍ ബില്ലിനോടൊപ്പം ‍സ്പാര്‍ക്ക് ബില്‍ സമര്‍പ്പിക്കുമ്പോള്‍ ബില്ലില്‍ മറ്റ് ജീവനക്കാരുടെ പ്രസ്തുത മാസത്തെ സാലറി കൂടി ഉള്‍പ്പെടുത്തുന്നതില്‍ അപാകതയുണ്ടോ

Biju January 24, 2017 at 3:32 PM  

ഈ രീതിയിൽ തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും ചക്കരക്കൽ സബ് ട്രഷറി അതു സ്വീകരിക്കാതെ തിരിച്ചയക്കുകയാണുണ്ടായത്. ട്രഷറികൾക്ക് ബന്ധപ്പെട്ട നിർദ്ദേശം കിട്ടിയിട്ടില്ലേ

Biju January 24, 2017 at 3:33 PM  
This comment has been removed by the author.
Biju January 24, 2017 at 3:33 PM  
This comment has been removed by the author.
roy samuel January 24, 2017 at 5:28 PM  

WHAT CAN WE DO FOR THE PART- TIME EMPLOYEES WHO ARE NOT ELIGIBLE FOR PF SUBSCRIPTION

roy samuel January 24, 2017 at 5:29 PM  

WHAT CAN WE DO FOR THE PART- TIME EMPLOYEES WHO ARE NOT ELIGIBLE FOR PF SUBSCRIPTION

Muhammad A P January 24, 2017 at 8:21 PM  

@ ST. MARY'S H.S.S KOODATHAI

സമർപ്പിക്കാം

Muhammad A P January 24, 2017 at 8:29 PM  

@ roy samuel

ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിനു ശ്രമിക്കേണ്ടി വരും

Muhammad A P January 24, 2017 at 8:31 PM  

@ Biju

സ്പാർക്കിൽ തയ്യാറാക്കിയ ബിൽ മാന്വലായി മെർജ്ജ് ചെയ്യുകയാണെങ്കിൽ ഒബ്ജക്ട് ചെയ്യില്ല

prathivekumar January 24, 2017 at 9:47 PM  

സ്പാര്‍കില്‍ ബില്‍ തയ്യാറാക്കുമ്പോള്‍ പി എഫിലേക്ക് പോകേണ്ടുന്ന ഡി എ അരിയര്‍ എന്ത് ചെയ്യും?അത് ബില്ലില്‍ വരുന്നില്ല.മാന്വല്‍ ബില്‍ ആണെങ്കില്‍ ഡി എ പി എഫിലേക്ക് പോകേണ്ടതുള്‍പ്പെടെ ബില്ലില്‍ വരുത്താം.

Markaz H S S January 24, 2017 at 10:13 PM  

salary arrear processed from 29/01/2016 onwards.and cashed...so we unable to process salary arrear to 28/01/2016 in multiple month salary processing option..what is the solution...we can process only upto 31/12/2015

Markaz H S S January 24, 2017 at 10:16 PM  

salary arrear processed from 29/01/2016 onwards.and cashed...so we are unable to process salary arrear to 28/01/2016 in multiple month salary processing option..what is the solution...we can process only upto 31/12/2015

Muhammad A P January 24, 2017 at 10:22 PM  

എങ്കിൽ, ഡി.എ അരിയർ പിന്നീട് മെർജ് ചെയ്യേണ്ടി വരും.
പക്ഷെ, 3-12-16 ലെ ധനകാര്യവകുപ്പിന്റെ കത്ത് പ്രകാരം ഇത്തരം മാന്വൽ ബ്ബില്ലുകൾ ട്രഷറിക്ക് സ്വീകരിക്കാവുന്നതെയുള്ളൂ. പല ട്രഷറീകളും സ്വീകരിക്കുന്നുണ്ടല്ലോ?

BABU P R January 25, 2017 at 11:54 AM  

01-06-2012ല്‍ നിയമിതനായ അധ്യാപകന് 31-03-2014 വരെ മാത്റമേ നിയമനം പാസ്സാക്കിയിട്ടുള്ളു തുടര്‍ന്ന് കുട്ടികളില്ല എന്ന കാരണം പറഞ്ഞ് നീയമനം പാസ്സാക്കിയിട്ടില്ല ആയതിനാല്‍ നീയമനം പാസ്സായ രണ്ട് വര്‍ഷത്തെ ശമ്പളം എന്ത് ചെയ്യും

BABU P R January 25, 2017 at 11:55 AM  

01-06-2012ല്‍ നിയമിതനായ അധ്യാപകന് 31-03-2014 വരെ മാത്റമേ നിയമനം പാസ്സാക്കിയിട്ടുള്ളു തുടര്‍ന്ന് കുട്ടികളില്ല എന്ന കാരണം പറഞ്ഞ് നീയമനം പാസ്സാക്കിയിട്ടില്ല ആയതിനാല്‍ നീയമനം പാസ്സായ രണ്ട് വര്‍ഷത്തെ ശമ്പളം എന്ത് ചെയ്യും

BABU P R January 25, 2017 at 11:56 AM  

01-06-2012ല്‍ നിയമിതനായ അധ്യാപകന് 31-03-2014 വരെ മാത്റമേ നിയമനം പാസ്സാക്കിയിട്ടുള്ളു തുടര്‍ന്ന് കുട്ടികളില്ല എന്ന കാരണം പറഞ്ഞ് നീയമനം പാസ്സാക്കിയിട്ടില്ല ആയതിനാല്‍ നീയമനം പാസ്സായ രണ്ട് വര്‍ഷത്തെ ശമ്പളം എന്ത് ചെയ്യും

BABU P R January 25, 2017 at 11:56 AM  

01-06-2012ല്‍ നിയമിതനായ അധ്യാപകന് 31-03-2014 വരെ മാത്റമേ നിയമനം പാസ്സാക്കിയിട്ടുള്ളു തുടര്‍ന്ന് കുട്ടികളില്ല എന്ന കാരണം പറഞ്ഞ് നീയമനം പാസ്സാക്കിയിട്ടില്ല ആയതിനാല്‍ നീയമനം പാസ്സായ രണ്ട് വര്‍ഷത്തെ ശമ്പളം എന്ത് ചെയ്യും

joy kunnamkulam January 25, 2017 at 1:28 PM  

29.1.2016 nu sheshmulla salary arrear p.f account no. akkate cash cheyyan kazhiyumo ?

Biju January 25, 2017 at 10:00 PM  

സ്പാർക്കിൽ തയ്യാറാക്കിയ ബിൽ മാന്വലായി മെർജ്ജ് ചെയ്യുകയാണെങ്കിൽ ഒബ്ജക്ട് ചെയ്യില്ല
അതെങ്ങിനെ സർ, സ്പാർക്കിൽ തയ്യാറാക്കുമ്പോൾ 0 ബിൽ എന്നു പറഞ്ഞും, മാന്വലായി തയ്യാറാക്കുമ്പോൾ അതു പാടില്ല എന്നു പറഞ്ഞും ബിൽ മടക്കിക്കഴിഞ്ഞു.

Sunilkumar Te January 27, 2017 at 7:10 AM  

അരിയർ പ്രോസസ് ചെയ്യാൻ വേണ്ടി ഞാൻ ഉപയോഗിച്ച ഒരു മാർഗം പറയാം സർവ്വിസ് ഹിസ്റ്റി ശരിയാക്കി ഓരോ മാസത്തേയുംശമ്പളം കണക്കാക്കുക എന്നു പറഞ്ഞാൽ പേ+ ഡി.എ+ എച്ച് ആർ എ.ആ തുക ഡിഡക്ഷനിൽ അരിയർ പി ഫ് ആയി ഓരോ മാസമായി പ്രത്യേകം ചേർക്കുക10 മാസമുണ്ടെങ്കിൽ 10 തവണ അരിയർ ചേർക്കണം അതിനു ശേഷം മട്ടിപ്പിൾമന്തായി പ്രോസസ് ചെയ്യുക

Biju January 27, 2017 at 7:51 PM  

But sir, bill amount will be zero and the treasury will not accept this bill

jyothish chacko January 30, 2017 at 9:13 PM  

sir appo NPF Enthu chayyum adakkanda

jyothish chacko January 30, 2017 at 9:24 PM  

Engna bill eduthal NPS arirrer adakkandi varum athu kanikkunnu undu sparkil

KIRAN M THILAKAN January 31, 2017 at 3:15 PM  

p tax eganeyanu sparkil ninum deduct cheyunathe?

KIRAN M THILAKAN January 31, 2017 at 3:16 PM  
This comment has been removed by the author.
gupspang February 1, 2017 at 3:48 PM  

പേ+ഡിഎ+എച്ച്ആര്‍എ എന്നിവ ഓരേ രീതിയില്‍ വരുന്ന മാസങ്ങളില്‍ from to നല്‍കി പിഎഫ് ഡിഡക്ഷനില്‍ നല്‍കി മള്‍ട്ടിപ്ള്‍ സാലറി പ്രോസസ് ചെയ്ത് 3,4 സ്ഥാപനങ്ങളിലെ ഇത്തരം അരിയറുകള്‍ ലയിപ്പിച്ചിട്ടുണ്ട്. അപ്രകാരവും ചെയ്യാവുന്നതാണ്.

NISARVML February 7, 2017 at 8:33 PM  

ഇങ്ങനെ മാന്വല്‍ എടുത്ത് സമര്‍പ്പിച്ചാല്‍ ട്രഷറിയില്‍ സ്വീകരിക്കുന്നുണ്ടോ

RHSS NILESHWAR February 9, 2017 at 3:52 PM  

sir, shall pay the Arear amount of Non- Teaching Staff for the mentioned period???

REMESAN February 11, 2017 at 1:58 PM  

സര്‍
2014 മുതല്‍ അപ്രൂവല്‍ കിട്ടിയവര്‍ GIS NPS എന്നിവ അടവ് വരുത്തേണ്ടേ? അതെങ്ങിനെ?

Sanjeed Edayur March 19, 2017 at 10:35 PM  

റിവൈസ്ഡ് ആയി ആദ്യം തന്നെ വാങ്ങിയവർ എന്തു ചെയ്യും?

RHSS NILESHWAR March 21, 2017 at 5:02 PM  

Sir,

We processed the Salary Arear as per your direction and same counter Signed by the Concenred DEO. But the Tresury officer Objected the Bill. Stating that " The Arear bill generated in SPARK. In this connection anyway to cancel the From To date in the menu of allowance history.

waiting for your reply...

NIRMALA HIGH SCHOOL, THARIODE March 27, 2017 at 2:52 PM  

GOOD THANKS SIR

AMLPS PARICHAKAM April 20, 2017 at 10:35 AM  

SAME WAY WHICH STATED ABOVE I MERGED MY ARRIER EASILY...BUT NOW WE CAN ADJUST
NPS ALSO THIS WAY..WE MUST CALCULATE THE AMOUNT AND DEDUCT...IT IS BETTER TO
TRANSFER ALL AMOUNT TO PF AND NPS AC...30 AND 31 JAN ..SALARY..ALSO

Mighss Ponnani April 26, 2017 at 9:55 PM  

സര്‍, ലീവ് തസ്തികയില് വര്ക്ക് ചെയ്ത കാലം ശന്പളം കൈ പറ്റുന്നതിനു ഏതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ, റഗുലര് തസ്തികയിലെ നിയമന അംഗീകാരം ലഭിച്ചാല്‍‌ മാത്രമല്ലേ പി എഫ് അഡ്മിഷന് ലഭിക്കുകയള്ളൂ, ആയതിനാല് അവരുടെ 29. 1 .2016 ന് മുന്പുള്ള കുടിശ്ശിക ക്യാഷ് ആയി വാങ്ങി കൂടെ ( MIHSS PUDUPONANI)

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer