SSLC A-List Correction

>> Tuesday, November 24, 2015

പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ സമ്പൂര്‍ണ്ണയില്‍നിന്നെടുത്ത എ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അവയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താവുന്നതാണെന്നുമുള്ള അറിയിപ്പുകണ്ടതുമുതല്‍ വളരേയധികംപേര്‍ പ്രശ്നങ്ങളുമായി മെയിലിലും ഫോണിലും ബന്ധപ്പെടുന്നുണ്ട്.SSLC നോട്ടിഫിക്കേഷനില്‍ ഒക്ടോബര്‍ 31 വരേ ഡാറ്റചേര്‍ക്കാന്‍ സമയംകൊടുക്കുകയും, അതിനവസരം നല്‍കാതെ നാലഞ്ചുദിവസം മുന്നേതന്നെ പരീക്ഷാഭവന്‍ ഡാറ്റയെടുക്കുകയും ചെയ്തുവെന്ന പരാതിയാണ് ലക്ഷദ്വീപുകാര്‍ പങ്കുവയ്ക്കുന്നത്. ശരിയായ അളവില്‍ സമ്പൂര്‍ണ്ണയില്‍ കയറ്റിയ ഫോട്ടോകള്‍ ശരിയായില്ലെന്ന മെസേജുകള്‍, ഒറ്റയൊന്നിന്റേം പിന്‍കോഡ് കാണാത്ത അവസ്ഥ, ചെയ്തകാര്യങ്ങളെല്ലാം വീണ്ടും ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാ സമ്പൂര്‍ണ്ണേന്ന് ഡാറ്റ എടുക്കുന്നതെന്ന സംശയം........പരാതികള്‍ നിരവധിയാണ്!
വര്‍ഷങ്ങളായി, ഇത്തരം കാര്യങ്ങളില്‍, അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് നല്‍കുകയും, കമന്റ് ബോക്സിലൂടെ പ്രശ്നങ്ങളും പരിഹാരങ്ങളും വേണ്ടയിടങ്ങളില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മാത്‌സ് ബ്ലോഗിന് ഇത്തവണ എന്തുപറ്റിയെന്നുള്ള ചോദ്യങ്ങളും കുറവല്ല.
എന്തായാലും പ്രശ്നങ്ങള്‍ സധൈര്യം കമന്റുക.
കാണേണ്ടവര്‍ കാണും!


Read More | തുടര്‍ന്നു വായിക്കുക

ഉരുളികുന്നത്തിന്റെ ലുത്തീനിയ-വീഡിയോ

>> Monday, November 23, 2015


പത്താംക്ലാസ്സ് മലയാളം കേരളപാഠാവലിയിലെ ഉരുളികുന്നത്തിന്റെ ലുത്തീനിയ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണിന്നത്തെ പോസ്റ്റ്. പ്രസ്തുത പാഠഭാഗം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയമായതിനാല്‍ ബ്ലോഗില്‍ ഇടുന്നത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമായിരിക്കും എന്ന കുറിപ്പോടെ ഇത് അയച്ചുതന്നിരിക്കുന്നത് റെജി പള്ളത്ത് സാറാണ്.


Read More | തുടര്‍ന്നു വായിക്കുക

ഗണിതാശയങ്ങള്‍ക്കായി ജിഫ് ഫയലുകള്‍

>> Saturday, November 14, 2015

വിദ്യാഭ്യാസവകുപ്പ് അദ്ധ്യാപകരോട് ഐടിയുടെ സഹായത്തോടെ ഗണിതശാസ്ത്ര അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോകാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ അത്തരത്തില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്. കുണ്ടൂര്‍ക്കുന്ന്‌ ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍ തികച്ചും വ്യത്യസ്തനായ ഒരു അദ്ധ്യാപകനാണ്. വ്യത്യസ്തമായ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ് റൂമിലെ ആശയവിനിമയം നടത്തുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം സ്തുത്യര്‍ഹമാണ്. ഇതാ ചില ഗണിത ആശയങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ അദ്ദേഹം തയ്യാറാക്കിയ ചില ജിഫ് ഫയലുകള്‍. നോക്കി അഭിപ്രായം കുറിക്കുമല്ലോ.

ഗണിതാശയങ്ങള്‍ അവതരിപ്പിക്കുന്ന ജിഫ് (Gif) ഫയലുകള്‍ (ചിത്രങ്ങള്‍ കാണുന്നതിനായി ഓരോ സിദ്ധാന്തങ്ങളിലും ക്ലിക്ക് ചെയ്യുക)


Click here for download the GIF files (പ്രമോദ് മൂര്‍ത്തി സാര്‍ ഇതേ വരെ തയ്യാറാക്കിയ ജിഫ് ഫയലുകള്‍)


Read More | തുടര്‍ന്നു വായിക്കുക

Class X IT Theory Questions with Answers
English and മലയാളം Medium

>> Friday, November 6, 2015

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിപിന്‍ മഹാത്മയുടെ, ഐടി തിയറി ചോദ്യോത്തര ശേഖരമാണ് ഈ പോസ്റ്റ്.പത്താംക്ലാസ്സിലെ ആദ്യ അഞ്ചു യൂണിറ്റുകളിലേതാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷ് മലയാളം മീഡിയംകാര്‍ക്ക് ആവശ്യാനുസരണം താഴേനിന്നും എടുക്കാം. ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ ഏവരുടേയും അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയതാണല്ലോ. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യപ്രകാരം, പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തെ പ്രവര്‍ത്തനങ്ങളെല്ലാം മലയാളത്തിലുള്ള വിവരണങ്ങളോടെ കൃത്യമായി ചെയ്തുകാണിക്കുന്ന ഒരു സി.ഡി (Windows based) വിപിന്‍ സാര്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തെടുത്തിട്ടുണ്ട്. കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യിക്കാന്‍ സാധിക്കുന്ന ഈ സിഡിക്ക് 200 രൂപയാണ് വില. സി.ഡി ആവശ്യമുള്ളവര്‍ 9745817710 എന്ന നമ്പറിലേക്ക് പൂര്‍ണ്ണമായ പോസ്റ്റല്‍ വിലാസം സഹിതം മെസ്സേജ് ചെയ്താല്‍ വൈകാതെ സി.ഡിയുമായി പോസ്റ്റ്മാന്‍ വീട്ടിലെത്തും.Ubuntu വില്‍ നിര്‍ബന്ധമുള്ളവര്‍ക്ക്, ഖണ്ടശ്ശയായി വിപിന്‍ സാര്‍ ബ്ലോഗിലൂടെ സൗജന്യമായും സ്വതന്ത്രമായും നല്‍കുമെന്നാണ് പ്രതീക്ഷ. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഈ അവസരം വിനിയോഗിക്കുമല്ലോ.
English Medium

Chapter 1 Click Here

Chapter 2 Click Here

Chapter 3 Click Here

Chapter 4 Click Here

Chapter 5 Click Here

മലയാളം Medium

യൂണിറ്റ് 1 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 2 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 3 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 4 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 5 ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer